Aksharathalukal

ശിവപാർവതി 5

ശിവപാർവതി
ഭാഗം 5


പാർവതി തല താഴ്ത്തി അച്ചുന്റെ റൂമിലേക്ക് പോവാൻ നിന്നു ...പെട്ടെന്ന് ആരുടെയോ കാരണം പുകഞ്ഞ ഒച്ച കേട്ട് അവൾ തിരിഞ്ഞു നോക്കി..
ശിവൻ അവന്റെ ദേഷ്യം മുഴുവൻ മിത്രയുടെ മുഖത്തു തീർത്തിട്ടുണ്ട്...

"മിത്ര... നിന്നോട് ഞാൻ ആദ്യമേ പറഞ്ഞതാ...ബീഹെവ് യുവർ സെൽഫ്..."

"ശിവ..."

"നോ...✋️ മിത്ര.. I don't wanna hear anything from you.."

മിത്രയോട് അങ്ങനെ പറഞ്ഞു ശിവ റൂമിലേക്ക് പോയി..അച്ചു പാറുനേം കൂട്ടി അവളുടെ റൂമിലേക്ക് പോയി...

"അച്ചു... നിക്ക് എന്തോ പേടി തോന്നുന്നു"

"എന്തിനാന്റെ പാറുക്കുട്ടിയമ്മക്ക് ഇത്ര പേടി.."

പാറുന്റെ താടിയിൽ പിടിച്ചു അച്ചു ചോദിച്ചു..

"നാളെ നടക്കാൻ പോണത് ആലോചിക്കുമ്പോൾ നിക്ക് ഒരു സമാധാനോല്ല.. കണ്ണേട്ടൻ എന്ത് ഭാവിച്ചാണോ എന്തോ.."

"എന്താ നീ ഏട്ടനെ വിളിച്ചേ."

"(അപ്പോഴാണ് പാറുന് അവൾക്ക് പിണഞ്ഞ അബദ്ധം മനസ്സിലായത്...

"അ.. അല്ല.. അത്.."

"ഇനി മാറ്റി വിളിക്കേണ്ട..ഏട്ടനെ അങ്ങനെ വിളിക്കാൻ എന്നെപോലും സമ്മതിക്കില്ല.. ഞാൻ വിളിക്കുമ്പോ പറയും അത് ന്റെ ഭാര്യ ആവണ കുട്ടി വിളിച്ച മതീന്ന്... അങ്ങനെ നോക്കുമ്പോ നിനക്ക് വിളികാം പാറൂട്ട്യേ..."

"പൂരത്തിന്റെ ഇടയ്ക്ക നിന്റെ പുട്ട് കച്ചോടം.. നാളെ എന്താവോ എന്തോ എന്ന് ആലോച്ചിച് ടെൻഷൻ അടിച്ചു ഇരിക്ക..."

"അതൊക്കെ ഏട്ടൻ നോക്കിയോളും..ഏട്ടൻ ഇരു തീരുമാനം എടുത്തിട്ടുണ്ടെങ്കിൽ അതേ നടക്കു..."

"ന്റെ കൃഷ്ണ.. എല്ലാം മംഗളായി നടക്കണേ..."

പാറും അച്ചും സംസാരിക്കുന്നതിന്റെ ഇടക്ക് മിത്ര അവരുടെ ഇടയിലേക്ക് വന്നു...

"അച്ചു.. ഇതെല്ലാം എവിടെ വെക്ക.."

"നീ ഇവിടെയാണോ കിടക്കുന്നേ.."

"അതേ..."

"നീ ഇവിടെ വരുമ്പോ കിടക്കുന്ന മുറിയുണ്ടല്ലോ അവിടെ കിടന്ന മതി...ഇവിടെ എനിക്കും പാറുനും കിടക്കാനുള്ളതാ..."

"അവളോട് നിലത്തെങ്ങാനും കിടക്കാൻ പറ..."

"ഡീ.... നിനക്ക് കിടക്കണേൽ നീ വന്ന് താഴെ കിടക്ക്‌..നാളെ നിന്റെ എൻഗേജ്മെന്റ് ആണെന്നൊന്നും ഞാൻ നോക്കില്ല നല്ല വീക് അങ്ങ് വെച്ച് തരും.. പിന്നേ ചളുങ്ങിയ മോന്തേം വെച്ച് നടത്തേണ്ടി വരും നിന്റെ എൻഗേജ്മെന്റ്..."

പുച്ഛത്തോടെ ഇതെല്ലാം പറഞ്ഞു അച്ചു മുഖം തിരിച്ചു..

"അച്ചു.. കയർക്കേണ്ട ഞാൻ നിലത്തു കിടന്നോളാം.."

"പാറു നീ എന്താ പറയുന്നേ.."

"പറഞ്ഞത് കേൾക്ക് അച്ചു .."

"ഈ വീട്ടിൽ ഇഷ്ടം പോലെ വേറെ മുറികളും ഉണ്ട് നീ വാ..."

അവൾ പാറുനേം വലിച്ചോണ്ട് മുകളിലേക്ക് നടന്നു...

"ഇതെവിടെക്കാ.."

"നീ വാ.."

അവർ ഒരു റൂമിന് മുന്നിലെത്തി

"ഇത് കണ്ണേട്ടന്റെ റൂമല്ലേ.."

"അതേ... പക്ഷെ നമ്മൾ കിടക്കുന്നത് ദോ ആ മുറീല.."

തൊട്ടടുത്തുള്ള മുറിയിലേക്ക് വിരൽ ചൂണ്ടി അച്ചു പറഞ്ഞു...

"ചാവി ശിവേട്ടന്റെ കയ്യില... ഞാൻ മേടിക്കട്ടെട്ടോ.."

"മ്മ്.."

അവൾ അവന്റെ റൂമിന്റെ വാതിലിൽ നിർത്താതെ മുട്ടിക്കൊണ്ടിരുന്നു...

"മിത്രെ.. എന്താ നിനക്ക് വേണ്ടേ..."

ആരും പേടിച് പോകുന്ന അത്രേം ദേശിച്ചായിരുന്നു അവന്റെ 
ശബ്ദം..

"ഏട്ട ഇത് ഞാനാ അച്ചു..."

"ഓ.. നീയായിരുന്നോ.. ഞാൻ വിജാരിച്ചു ആ മിത്ര ആയിരിക്കൂന്ന്.. അല്ല നീയെന്താ ഇവിടെ..."

"എനിക്ക് അപ്പർത്തെ മുറിടെ ചാവി വേണം.."

"അതെന്തിനാ.."

"ഞാനും പാറും അവിടെയാ കിടക്കണേ.. ആ പൂതന മിത്ര എന്റെ റൂമിൽ കേറി കിടക്ക.. അവൾ അവിടെ കിടക്കുമ്പോ നിക്ക് എങ്ങനെ ഉറക്കം വര..."

"മ്മ്... ഞാൻ ചാവി എടുത്തോണ്ട് വരാം.."

"അല്ല പാറു എന്താ ഇങ്ങനെ മിഴിച്ചു നിക്കണേ.."

"നേരത്തെ ഏട്ടന്റെ ദേഷ്യപ്പെടൽ കണ്ട ഷോക്കിലാവും പാവം... നീ വാ പാറു..."

പോകുന്ന വേളയിൽ പാറു ഒന്ന് തിരിഞ്ഞ് നോക്കി...

'വാതിൽ അടക്കേണ്ട ഞാൻ വരും...'

അവൻ അവളോട് ആംഗ്യം കാണിച്ചോണ്ട് പറഞ്ഞു 

അവൾ വേണ്ടന്ന് കണ്ണ് ചിമ്മി..

'നീ എങ്ങാനും വാതിൽ അടച്ച ഞാൻ ചവിട്ടി തുറക്കും...'

അവൾ അതിന് മറുപടി ഒന്നും പറയാതെ അകത്തേക്ക് പോയി...

"ഇവിടെ ആരാ കിടക്കാർ അച്ചു.."

"ഇവിടെ ആരും കിടക്കാറില്ല..."

"എന്നിട്ടും എന്തൊരു വൃത്തി..."

"അത് ഈ റൂം എന്നും വൃത്തിയാക്കി ഇടണം അത് ഏട്ടൻ നിർബന്ധ..."

"അതെന്താ.."

"അപ്പൊ നിനക്ക് കാര്യങ്ങൾ അറിയില്ലേ.."

അവൾ ഇല്ല എന്ന ഭാവത്തിൽ തലയാട്ടി...

"നീ വാ ഇവിടെ ഇരിക്ക് അത് കുറെ ഉണ്ട് പറയാൻ.."

അവളെ റൂമിന്റെ സെറ്റിയിൽ ഇരുത്തി അച്ചു തുടർന്നു..

"ഞങ്ങൾ ശെരിക്കും മൂന്ന് മക്കൾ ആയിരുന്നു..

ശിവേട്ടൻ മൂത്തത് പിന്നേ കാർത്തിയേട്ടൻ പിന്നെയാണ് ഞാൻ.."

"കാർത്തിയേട്ടനോ.. ആൾ ഇപ്പൊ എവിടെ ഉണ്ട്..."

"ആൾ അങ്ങ് ദൂരെയാണ്.."

"ദൂരെയോ..എവിടേലും ടൂർ പോയതാണോ.."

"ഒരു കണക്കിന് ടൂർ തന്നെയാ..."

"എവിടേക്ക്.."

"സ്വർഗത്തിലോട്ട്.."

"ഹേ 🤔.."

"കാർത്തിയേട്ടനെ ദൈവം അങ്ങ് നേരത്തെ കൊണ്ട് പോയി... ആക്‌സിഡന്റ് ആയിരുന്നു... ഏട്ടൻ കാർത്തിയേട്ടൻ എന്ന് പറഞ്ഞ ജീവന.. എന്നെക്കാളും എന്ന് വേണെങ്കിൽ പറയാം.. കാർത്തിയേട്ടനും അങ്ങനെ തന്നെ ആയിരുന്നു... ഒരിക്കെ കാർത്തിയേട്ടനും മിത്രേം കൂടി അവളുടെ ഫ്രണ്ടിന്റെ പാർട്ടിക്ക് പോയതാ പാർട്ടിൽ മിത്ര നന്നായി മദ്യപിച്ചിരുന്നു... വീട്ടിലേക്ക് വരുമ്പോ കാർത്തിയേട്ടൻ വണ്ടിയോടിച്ചോളാം എന്ന് പറഞ്ഞതാ അവൾ കേട്ടില്ല... ബോധല്ല്യാതെ അവൾ വണ്ടി ഓടിച്ചു ഒരു ലോറിക്ക് ഇട്ട് ഇടിച്ചു അവൾ ഒരു ഒരത്തേക് തെറിച്ചു വീണു നെറ്റിയിലും കയ്യിലേം കാലിലേം ഒക്കെ തൊലി പോയി.. പക്ഷെ കാർത്തിയേട്ടൻ ലോറിക്ക് അടിയിൽ പെട്ട്..."

അച്ചുന്റെ സൗണ്ട് ഇടറി അവളുടെ കണ്ണുകൾ നിറഞ്ഞു..

"അച്ചു.. സോറി നിക്ക് അറിയില്ലാരുന്നു..."

"ഏയ് സാരല്ല്യ.. എന്നായാലും ഇത് നീ അറിയേണ്ടതല്ലേ... ആ സംഭവത്തിനു ശേഷം ശിവേട്ടൻ മിത്രയേ വെറുപ്പാ...ഇപ്പൊ പിന്നേം കുറവുണ്ട്.. കാർത്തിയേട്ടൻ മരിച്ചതിനു ശേഷം ഏട്ടന്റെ പേരും കൂടി ശിവേട്ടൻ ശിവേട്ടന്റെ പേരിൽ ചേർത്തി അങ്ങനെയാ ശിവകാർത്തികേയൻ എന്ന പേര് ഏട്ടൻ വന്നത്.."

"ഓഹ്..."

"എന്ന വാ പാറു നമുക്ക് കിടക്കാം.."

"മ്മ്..."

കിടന്ന് കുറച്ചു കഴിഞ്ഞപ്പോഴേക്കും അച്ചു ഉറങ്ങി.. പാറു ന്റെ മനസ്സിൽ മുഴുവൻ അച്ചു പറഞ്ഞ കാര്യങ്ങൾ ആയിരുന്നു.. അവളുടെ മനസ്സിന് ഇത്തിരി ആശ്വാസം കിട്ടാൻ അവൾ ബാൽക്കണിയിലേക്ക് പോയി...

ഒരു നനുത്ത സ്പർശം അവളെ പുറകിൽ നിന്ന് പുല്കുന്നു അത് ശിവനാണ് എന്ന് അവൾ അറിഞ്ഞു..
മെല്ലെ അവൻ കാതിൽ അവന്റെ ചുണ്ടുകൾ ചേർത്ത് വിളിച്ചു..

"പാറു..."

അവളുടെ ശരീരത്തിലൂടെ ഒരു കുളിർ കടന്ന് പോയി...

"നീയെന്താ ബാൽക്കണിൽ വന്ന് നിക്കുന്നെ ഞാൻ റൂമിൽ വന്ന് നോക്കിയിരുന്നു..."

"എന്തോ കിടന്നിട് ഉറക്കം വന്നില്ല..."

"എന്താ ഞാൻ വരൂന്ന് പറഞ്ഞിട്ടാണോ.."

അവൾ അതേ എന്ന് തലയാട്ടി... എന്തുകൊണ്ടോ അച്ചു പറഞ്ഞ കാര്യങ്ങൾ അവനോട് പറയാന് അവൾക്ക് തോന്നിയില്ല.. എന്തിനാ ഇനിയും അവനെ വിഷമിപ്പിക്കുന്നെ എന്ന് കരുതീട്ടുണ്ടാവും..

"പാറു... എന്താ താൻ മിണ്ടാതെ.."

"ഏട്ടൻ പറയുന്നുണ്ടല്ലോ... അത് കേൾക്കാനാ നിക്ക് ഇഷ്ടം.."

"മ്മ്... അതേയ്.."

"എന്താ.."

"നാളെ എന്ത് സംഭവിച്ചാലും കട്ടക്ക് അങ്ങ് കൂടെ നിന്നോളണം കേട്ടല്ലോ.."

"മ്മ്.."

"ഇതെന്താ മുക്കലും മൂളലും നിനക്കു എന്താ പറ്റി.."

"ഒന്നൂല്ല്യ..."

"ഉറപ്പാണോ.."

"അതെന്നെ...കണ്ണേട്ടൻ ഉറക്കം വരുന്നില്ലേ.."

"ഇല്ല..."

"മോനെ കണ്ണാ .. ഞാൻ ഉറക്കി തന്നാൽ മതിയോ.."

അച്ചുന്റെ സൗണ്ട് ആണെന്ന് തിരിച്ചറിഞ്ഞപ്പോൾ അവനൊന്ന് പകച്ചു..

"ന്റെ അച്ചുവേ... നീ ഈ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആവാതെ മര്യാദക്ക് പോയി കിടന്ന് ഉറങ്ങാൻ നോക്ക്.."

"എന്റെ ഏട്ട... എന്താണേലും അവൾ ഏട്ടന്റെ സ്വന്തമാവാൻ പോവല്ലേ പിന്നേ എന്തിനാ ഇങ്ങനെ കട്ട് തിന്നുന്നേ.."

"അതിന്റെ സുഖന്നും നിനക്കു പറഞ്ഞ മനസ്സിലാവില്ല..."

"ഉവ്വേ...ഞാൻ പോണ് "

"നിങ്ങളങ് മാറി നില്ല് മനുഷ്യ ഞാൻ പോട്ടെ.. അച്ചു ന്ത്‌ വിജാരിക്കും.."

"നീയെന്തിനാ മറ്റുള്ളവർ എന്തേലും വിചാരിക്കുമെന്ന് ചിന്തിക്കുന്നേ... അവർക്ക് അങ്ങനെ ചിന്തിക്കാനല്ലേ പറ്റു.."

"എന്ത് പറഞ്ഞാലും ഓരോ കോനിഷ്ട്ട് ന്യായം കാണും. ഒന്ന് മാറി നില്ല് കണ്ണേട്ടാ.. നിക്ക് ഉറക്കം വരുന്നു.."

"മ്മ്... എന്ന പൊക്കോ..."

"Good night.."

"മ്മ്.."
എന്ന് അവൻ തലയാട്ടി
🔹
ശിവൻ പിറ്റേന്ന് ഡ്രസ്സ്‌ എല്ലാം മതി താഴേക്ക് വന്നപ്പോ ഒരുപാട് പേരെ കണ്ടു...ആണ്ടിനും സങ്ക്രാന്തിക്കും വരുന്ന കുടുംബക്കാർ വരെ വന്നിട്ടുണ്ട്..

"അമ്മ..."

"എന്താടാ.."

"അമ്മയോ അച്ഛയോ ആണോ ഇവരെയെല്ലാം വിളിച്ചേ..."

"അല്ല..ഞങ്ങൾ വിജാരിച്ചു നീയാണ് എന്ന്..."

"ശേ...പിന്നേ ആരാ.."

"ഞങ്ങളാ മോനെ.."

"എന്തിനാ ഇന്ദിരെ എല്ലാരേം ക്ഷണിച്ചെ ഇതൊരു എൻഗേജ്മെന്റ് അല്ലെ..."

"ഏടത്തി മിത്ര ഞങ്ങളുടെ ഒരേയൊരു മോളല്ലേ... അവളുടെ എൻഗേജ്മെന്റ് നാലാൾ അറിഞ്ഞു നടത്തണം എന്ന് ഞങ്ങൾക്കും കാണില്ലേ ആഗ്രഹം..."

ലക്ഷ്മി ഒന്നും പറഞ്ഞില്ല ശിവൻ മനസ്സിൽ എന്തൊക്കെയോ ചിന്തിച്ചു എന്നിട്ട് അവർക്കെല്ലാം ഒരു ചിരി സമ്മാനിച്ചു പോയി...

"അമ്മ... ഇത്രേം ആൾ വന്നതല്ലേ അപ്പൊ കാര്യങ്ങൾ എളുപ്പായി..."

"കണ്ണാ.."

"അമ്മ പേടിക്കാതെ.. എല്ലാം ഞാൻ സേയ്ഫാ പാത്ത്കിരെ.."

"മ്മ്.."

പാറു ഒരുങ്ങി ഇറങ്ങുമ്പോഴാണ് ഇന്ദിരേം മിത്രേം സംസാരിക്കുന്നത് കേട്ടത്...എന്തോ പന്തികേട് ഉണ്ടെന്ന് അവളുടെ മനസ്സ് പറഞ്ഞോണ്ട് അവൾ അവർ പറയുന്നത് വോയിസ്‌ റെക്കോർഡ് ചെയ്തു...

"മോളെ... വരാൻ പോകുന്ന ആയിരം കോടിയുടെ ടെൻഡർ ശിവൻ ഉള്ളതാണ് എന്ന് നിനക്കറിയാലോ... എങ്ങനേലും അവനുമായുള്ള കല്യാണം കഴിഞ്ഞ് കിട്ടിയ നമ്മൾ രക്ഷപെട്ടു.. അത് വരെലും ആർക്കും ഒരു സംശയവും തോന്നരുത്.. നിന്റെ സ്നേഹം ആത്മാർത്ഥമാണ് എന്ന് എല്ലാവര്ക്കും തോന്നണം.. എന്ന തന്നെ അച്ചൂന് ഒരു ചെറിയ സംശയം ഉണ്ട്.."

"എല്ലാം ഞാൻ നോക്കിക്കോളാം അമ്മേ... അമ്മയെന്താ വിജാരിച്ചെ മിത്രക്ക് അവനോട് ആത്മാർത്ഥമായ സ്നേഹാണ് എന്നോ.. അവന്റെ സ്വത്തുക്കൾക്ക് വേണ്ടി മാത്രം അന്ന് കാർത്തിയെ വരെ ഇല്ലാണ്ടാക്കിയത് ഞാൻ അതിനാ.. അവന്റെ വീതം കൂടെ ശിവൻ കിട്ടാൻ... അത് ഞാൻ വളരെ പ്ലാനോട് കൂടിയാണ് ചെയ്തത് അമ്മക്ക് അറിയാലോ"

"മ്മ്.. അറിയാം മോളെ.. അച്ഛൻ ഇതൊന്നും അറിയേണ്ട... അച്ഛൻ ഇവരോട് ഇത്തിരി കൂർ കൂടുതലാ.."

"ഞാൻ ഏറ്റ് അമ്മ.."

'അപ്പൊ കാർത്തിയ്യേട്ടനെ ഇവൾ മനപ്പൂർവ്വം കൊന്നതാണോ... ഈശ്വര.. ഇതെങ്ങാനും കണ്ണേട്ടൻ അറിഞ്ഞ അവളുടെ ഉയിരെടുക്കും..(ആത്മ )

"പാറു..."

"ദേ വരുന്നു അച്ചു.. "

അവൾ വേഗം വോയിസ്‌ റെക്കോർഡ് ചെയ്ത് താഴേക്ക് ഇറങ്ങി...

അവൾ ഒരുങ്ങി താഴേക്ക് വന്നപ്പോ എല്ലാരും അവളെ തന്നെ നോക്കി...അച്ചു വരെ ഒന്ന് അന്തം വിട്ട് നോക്കി.. ശിവന്റെ കണ്ണ് ഇപ്പോ തള്ളി പുറത്തേക്ക് ചാടും..അവൻ അവളുടെ അടുത്തേക് പോകാൻ നിന്നപ്പോ ശിവനൊരു കാൾ വന്നു. അവൻ അത് എടുക്കാൻ മുറ്റത്തേക്ക് പോയി..

"പാറു... എല്ലാരും നിന്നെ തന്നെയാ നോക്കുനെ.. ഇനി നീ എങ്ങാനും ആവോ വധു എന്ന് കരുതിയാവും.."

"ഒന്ന് പോ അച്ചു.."

"ലക്ഷ്മിയേടത്തി... അപ്പൊ മോതിരമാറ്റം നടത്തല്ലേ.. മുഹൂർത്തം ഇപ്പൊ തുടങ്ങും ..ശിവനെവിടെ.."

"അച്ചു.. കണ്ണൻ എവിടെ.."

"എനിക്കറിയില്ലമ്മേ... ഏട്ടൻ ഇതുവരെ ഇവിടെ ഉണ്ടായിരുന്നല്ലോ..."

"അച്ചു... നിക്ക് ടെൻഷൻ ആവുന്നടി.. കണ്ണേട്ടൻ ഇത് എന്ത് ഭാവിച്ചാ.."

"എടി ഏട്ടൻ വല്ല അത്യാവശ്യോം വന്നിട്ടുണ്ടാവും അല്ലാതെ ഏട്ടൻ മുങ്ങൊന്നൂല്യ.."

"മ്മ്.. ഞാനൊന്ന് വിളിച്ചു നോക്കട്ടെട്ടോ.."

"ഓക്കേ.."

എല്ലാരും എൻഗേജ്മെന്റ് നടക്കുന്ന സ്ഥലത്തേക്ക് പോയി... ആ തക്കത്തിന് പാറു മെല്ലെ റൂമിലേക്ക് പോയി.. ശിവനെ വിളിച്ചു..

"തങ്ങൾ വിളിക്കുന്ന വ്യക്തി ഇപ്പോൾ കാളുകൾ സ്വീകരിക്കുന്നില്ല.. ദയവായി അല്പസമയത്തിന് ശേഷം വീണ്ടും വിളിക്കുക..
The person you are calling is not answering the call now.. Please call again later"

തുടരും...

സോറി പറഞ്ഞ സമയത്ത് എനിക്ക് കഥ പോസ്റ്റ് ചെയ്യാൻ കഴിഞ്ഞില്ല... അപ്പൊ കഥ ഇഷ്ടപെട്ടാൽ എന്നെ സപ്പോർട്ട് ചെയ്യണേ.. എനിക്ക് വേണ്ടി രണ്ട് വരി കുറിക്കണേ പ്ലീസ്.. അതൊക്കെയെ ഒള്ളു എനിക്ക് ഇതിൽ നിന്ന് കിട്ടുന്ന സന്തോഷം..

 

ശിവപാർവതി 6

ശിവപാർവതി 6

4.6
7046

ശിവപാർവതി ഭാഗം 6  "അച്ചു... നിക്ക് ടെൻഷൻ ആവുന്നടി.. കണ്ണേട്ടൻ ഇത് എന്ത് ഭാവിച്ചാ.." "എടി ഏട്ടൻ വല്ല അത്യാവശ്യോം വന്നിട്ടുണ്ടാവും അല്ലാതെ ഏട്ടൻ മുങ്ങൊന്നൂല്യ.." "മ്മ്.. ഞാനൊന്ന് വിളിച്ചു നോക്കട്ടെട്ടോ.." "ഓക്കേ.." എല്ലാരും എൻഗേജ്മെന്റ് നടക്കുന്ന സ്ഥലത്തേക്ക് പോയി... ആ തക്കത്തിന് പാറു മെല്ലെ റൂമിലേക്ക് പോയി.. ശിവനെ വിളിച്ചു.. "തങ്ങൾ വിളിക്കുന്ന വ്യക്തി ഇപ്പോൾ കാളുകൾ സ്വീകരിക്കുന്നില്ല.. ദയവായി അല്പസമയത്തിന് ശേഷം വീണ്ടും വിളിക്കുക.. The person you are calling is not answering the call now.. Please call again later" കണ്ണേട്ടാ ഒന്ന് ഫോൺ എടുക്ക്.. ന്തിനാ ഇങ്ങനെ ന്നെ തീ തീറ്റിക്ന്നേ.. ഒന്നൂടെ വി