Aksharathalukal

ശിവപാർവതി 6

ശിവപാർവതി
ഭാഗം 6



"അച്ചു... നിക്ക് ടെൻഷൻ ആവുന്നടി.. കണ്ണേട്ടൻ ഇത് എന്ത് ഭാവിച്ചാ.."

"എടി ഏട്ടൻ വല്ല അത്യാവശ്യോം വന്നിട്ടുണ്ടാവും അല്ലാതെ ഏട്ടൻ മുങ്ങൊന്നൂല്യ.."

"മ്മ്.. ഞാനൊന്ന് വിളിച്ചു നോക്കട്ടെട്ടോ.."

"ഓക്കേ.."

എല്ലാരും എൻഗേജ്മെന്റ് നടക്കുന്ന സ്ഥലത്തേക്ക് പോയി... ആ തക്കത്തിന് പാറു മെല്ലെ റൂമിലേക്ക് പോയി.. ശിവനെ വിളിച്ചു..

"തങ്ങൾ വിളിക്കുന്ന വ്യക്തി ഇപ്പോൾ കാളുകൾ സ്വീകരിക്കുന്നില്ല.. ദയവായി അല്പസമയത്തിന് ശേഷം വീണ്ടും വിളിക്കുക..
The person you are calling is not answering the call now.. Please call again later"

കണ്ണേട്ടാ ഒന്ന് ഫോൺ എടുക്ക്.. ന്തിനാ ഇങ്ങനെ ന്നെ തീ തീറ്റിക്ന്നേ..
ഒന്നൂടെ വിളിച്ചു നോകാം...

"ഹലോ പാറു.."

"ഇതെവിടെയ... എത്ര നേരായി വിളിക്കുന്നു... ഇവിടെ എൻഗേജ്മെന്റ് തുടങ്ങാറായി..."

"ഞാനിപ്പോ എത്തും... ഓഫിസിൽ ഒരു അത്യാവശ്യ കാര്യം ഉള്ളോണ്ട് വന്നതാ... ഞാൻ പറഞ്ഞില്ലാരുന്നോ പുതിയ ടെൻഡർ നെ പറ്റി.. അതിന്റെ കുറച്ചു ഫോർമാലിറ്റീസ് തീർക്കാനുണ്ട്.."

"മ്മ്..."

"എന്താടോ ഒരു ഉഷാർ ഇല്ലാതെ..."

"എന്തോ... എനിക്ക് വല്ലാതെ പേടിയാവുന്നു..."

"പാർവതി.. ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട് ഇനി ആ വർത്താനം എന്നോട് പറയരുതെന്ന്..."

" പിന്നേയ്... ഞാൻ ഒരു ചായ ഒക്കെ കുടിച്ചിട്ട് വന്ന പോരെ... "

"ദേ കണ്ണേട്ടാ... ന്റെ വായേല് ഇരിക്കുന്നത് കേൾക്കണ്ടേൽ വേഗം പോര്.."

"ദേ എത്തി..."

ഫോൺ കട്ട്‌ ചെയ്ത് വേഗം പാർട്ടി ഹാളിലേക്ക് പോയി...

"പാറു... ന്തായി ഏട്ടൻ എപ്പോ വരും.."

"ഓഫീസില ഇപ്പൊ എത്തൂന്ന് പറഞ്ഞു"

"ഞാൻ പറഞ്ഞില്ലേ ന്റെ ഏട്ടൻ മുങ്ങൊന്നൂല്ല്യാന്ന്..."

"ഉവ്വ.."

"പാർവതി..."

"ഓ....ആ പണ്ടാരം എന്തോന്നിനാവോ നിന്നെ വിളിക്കുന്നെ."

"അച്ചു..."

"ഓ സോറി.."

"പാർവതി.. എന്റെ ഗൗൺ നല്ല വെയ്റ്റ് ഉണ്ട്... പിടിക്കാൻ ഒരു ആൾ വേണം...അതിനാ നിന്നെ വിളിച്ചേ"

പാർവതി തല താഴ്ത്തി നിന്നു

"മിത്ര....അച്ചു നിന്റെ വേലക്കാരിയൊന്നുമല്ല ഞങ്ങൾ ക്ഷണിച്ചിട്ട് ഞങ്ങളുടെ അഥിതി ആയി വന്നതാ.. നിന്റെ ഗൗൺ പിടിക്കാൻ വേറെ വല്ലോരെൻ വിളിക്ക് 😡"

"അച്ചു..സാരല്ല്യ.. ഞാൻ പിടിച്ചോളാം..."

"പാറു..."

പാർവതി അച്ചുന്റെ മുഖത്തു നോക്കി ഒന്ന് കണ്ണ് ചിമ്മി... അത് കണ്ടിട്ട് മിത്ര ഒന്ന് പുച്ഛിച് ചിരിച്ചു...

"ദേ.. ശിവ എത്തി..."

ഉണ്ണിയച്ഛൻ പുറത്തൂന്ന് വിളിച്ചു പറഞ്ഞു..

പാർവതിടെ മുഖത്തു ഭയം നിഴലിച്ചു... ഇത്രേം ആൾടെ മുമ്പിൽ ശിവേട്ടൻ ഇതെങ്ങനെ ചെയ്യാൻ കഴിയും... എന്നെ പോലുള്ള ഒരു പെണ്ണിനെ ഏട്ടൻ സ്വീകരിച്ചാൽ ഇത്രേം ആളുകളുടെ മുമ്പിൽ ഏട്ടന്റെ അഭിമാനം...

"ഡീ... നീ എന്താ ചിന്തിച്ചിരിക്കുന്നെ... ഗൗൺ പിടിക്ക്..ശിവ എത്തി.. എൻഗേജ്മെന്റ് ഇപ്പൊ തുടങ്ങും.."

"മ്മ്.."

ശിവ കേറി വന്നപ്പോഴേ കാണുന്നത് മിത്രെടെ ഗൗൺ പിടിച്ചു നിക്കുന്ന പാറുനെ ആണ്... അവൻ ദേഷ്യം അരിച്ചു കേറി.. അവൻ പല്ല് ഇറുമി ഹാളിലേക്കു വന്നു.. ശിവേടെ മുഖത്തെ ദേഷ്യം മനസ്സിലാക്കിയ പോലെ ഒരു സീൻ ഉണ്ടാക്കെല്ലേ എന്ന അർത്ഥത്തിൽ പാർവതി തലയാട്ടി.. അവൻ പാട് പെട്ട് അവന്റെ ദേഷ്യത്തെ നിയന്ത്രിച്ചു...

"ശിവ.. അപ്പൊ മോതിരം കൈമാറാലോല്ലേ.."

"ഇന്ദിരപ്പച്ചി.. ഒരു മിനിറ്റ്..."

പാറുന്റെ ഉള്ളിൽ ഒരു ആന്തൽ ഉണ്ടായി...

"എന്താ ശിവ.."

"ഞാൻ റിങ് മുറിയിൽ വെച്ചേക്കുവാ എടുത്തിട്ട് വരാം..."

"ശെരി മോനെ.."

അത് കേട്ടപ്പോ എന്തോ ആശ്വാസം തോന്നിയ പോലെ പാർവതി ശ്വാസം വലിച്ചു വിട്ടു...ഇത് വരാൻ പോകുന്ന വലിയൊരു പ്രശ്നത്തിന് മുമ്പുള്ള ചെറിയൊരു ആശ്വാസം മാത്രമാണ് എന്ന് അവൾക്ക് അറിയാം...

"അമ്മാ.. ശിവ എത്തി.."

"അപ്പൊ ചടങ്ങ് തുടങ്ങാം ല്ലേ..."

"തുടങ്ങാം.."

ശിവൻ ഒന്ന് ചിരിച്ചിട്ട് പറഞ്ഞു.. അവൻ അത് പറഞ്ഞപ്പോൾ പാറുനെകാളും ടെൻഷൻ ശിവേടെ അമ്മയ്ക്കും അച്ഛനും അച്ചൂനും ആയിരുന്നു...

"എന്ന മോതിരം കൈമാറിക്കോളൂ.."

ശിവൻ പാറുന് നേർക്ക് നോക്കി ഒന്ന് ചിരിച്ചു.. അവൾ വേണ്ട എന്ന അർത്ഥത്തിൽ അവനെ നോക്കി.. അതൊന്നും അവൻ ഭാവിക്കുന്നെ ഇല്ല..

"മോളെ കൈ നീട്ട്.. "ഇന്ദിര

ശിവൻ മോതിരം വിരലിൽ അണിയുന്നതും പ്രതീക്ഷിച്ചു മിത്ര അവനു നേരെ അവളുടെ കൈകൾ നീട്ടി.. അവൻ പോക്കറ്റിൽ നിന്നും നല്ലൊരു ഡയമണ്ട് റിങ് എടുത്തു അവൾക്ക് നേരെ നീട്ടി.. എല്ലാവരും ശിവൻ അവളുടെ വിരലിൽ മോതിരം അണിയുന്നതും നോക്കി നിന്നു.. ശിവൻ മിത്രെടെ കയ്യിന്റെ ഇടയിലൂടെ കയ്യിട്ട് പാർവതിയെ മുന്നിലോട്ട് വലിച്ചു എല്ലാവരും അന്തം വിട്ട് നോക്കി നിന്നു.. എല്ലാവരും നോക്കി നിൽക്കെ തന്നെ ആ മോതിരം അവൻ വിരലിൽ അണിയിച്ചു...

"ഇതെന്താ എല്ലാവരും നോക്കി നിക്കണേ.. എന്റെ ഏട്ടന്റെ എൻഗേജ്മെന്റിൻ വന്നിട്ട് എല്ലാവരും ഇങ്ങനെ വിചാരംഭിത്തരായിട്ടാണോ നിക്കേണ്ടേ കയ്യടിക്ക്..."

പാറു അച്ചുന്റെ മുഖത്തേക്ക് ദയനീയമായി നോക്കി...

"ലക്ഷ്മിയേടത്തി... ഇതെന്ത് നെറികേടാ ശിവ കാണിക്കുന്നേ "

"അപ്പച്ചി...അമ്മയോട് അലറേണ്ട... ഞാൻ അന്നെ അപ്പച്ചീടെ മോളോട് പറഞ്ഞതാ ഈ എൻഗേജ്മെന്റ് നടക്കില്ല.. എനിക്ക് ഇവിടെ കെട്ടാൻ ഇഷ്ടമല്ലെന്ന്..."

"ആണോ മിത്രെ.."

"അത് അച്ഛാ... ശിവ.."

"ഹേ..ഇല്ലേ മിത്ര ഞാൻ പറഞ്ഞില്ലേ.."

മിത്ര ഒന്നും മിണ്ടാതെ നിന്നു.. അവൾ പകയോടെ പാർവതിനെ നോക്കി..അവൾ പേടിച്ചിട്ട് ശിവേടെ പുറകിലേക്കായി നിന്നു..
പേടിച് വിരണ്ട് നിക്കുന്ന അവളെ ശിവൻ തന്നിലേക്ക് ചേർത്ത് നിർത്തി...എന്നിട്ട് മിത്രെടെ അച്ഛന്റെ നേർക്ക് തിരിഞ്ഞു..

"അമ്മാവാ...ഞാൻ ചെയ്തത് കൂടി പോയെന്ന് അറിയാം പക്ഷെ.."

"പോട്ടെ ശിവ... നീ എല്ലാം മിത്രയോട് പറഞ്ഞതായിരുന്നില്ലേ.. എന്നിട്ടും ഇത് ഇതുവരെ കൊണ്ട് എത്തിച്ചിട്ടുണ്ടെൽ അത് അവളെ.. അതിനുള്ളത് നീയായിട്ട് തന്നെ അവൾക്ക് കൊടുത്തു.."

അവൻ അമ്മാവന്റെ മുഖത്തു നോക്കി ഒന്ന് ചിരിച്ചു എന്നിട്ട് അവിടെ കൂടിയാവരോടായി പറഞ്ഞു..

"ഇന്ന് ഇവിടെ നിങ്ങളെല്ലാവരും എന്റെ എൻഗേജ്മെന്റ് കൂടാനാണ് വന്നെതെന്ന് എനിക്ക് അറിയാം..സോ ഇതാണ് ഞാൻ കല്യാണം കഴിക്കാൻ പോകുന്ന പെൺകുട്ടി.. പാർവതി...... എല്ലാവരും ചടങ്ങൊക്കെ കണ്ടല്ലോ... എല്ലാവര്ക്കും സന്തോഷായി എന്ന് കരുതുന്നു... ഞാനായിട്ട് ക്ഷണിച്ചില്ലെങ്കിലും നിങ്ങൾ എല്ലാവരും വന്നതിന് ഒത്തിരി സന്തോഷം.... അപ്പൊ ശെരി..."

അവൻ പാർവതീനേം കൂട്ടി അവിടെന്ന് പോവാൻ നിന്നു.. പക്ഷെ അവൾ അവിടെ തന്നെ നിന്നു.. ശിവൻ ആളുകളെ ഒന്നും ശ്രദ്ധിക്കാതെ അവളെ പൊക്കിയെടുത്ത അവന്റെ റൂമിലോട്ട് നടന്നു...

"ശി.. ശിവേട്ട വിട്.. ആളൊള് നോക്കുന്നു..."

അച്ചു അവളുടെ ഏട്ടന്റെ പ്രവർത്തി കണ്ട് ഒരു വിസിൽ നീട്ടി അങ്ങ് വിളിച്ചു...

മിത്ര അവളെ ദേഷ്യത്തോടെ നോക്കി...

"ന്താടി നോക്കുന്നെ... പോടീ അവ്ട്ന്ന്..നിന്നോട് അന്നെ പറഞ്ഞതല്ലേ.. അന്നെ പിന്മാറിയിരുന്നേൽ ഇത്രേം ആളുകളുടെ മുമ്പിൽ ഇങ്ങനെ ചമ്മി നാറില്ലായിരുന്നു..."

"ഡീ..."

"ന്തോ എങ്ങനെ...."

"ലക്ഷ്മിയേടത്തി... അപ്പൊ നിങ്ങളും അറിഞ്ഞു കൊണ്ടായിരുന്നല്ലേ ഇതൊക്കെ ഇവിടെ അരങ്ങേറിയത്.."

"അ.. അത്"

"എന്തിനാ അപ്പച്ചി... എന്നോട് ഇങ്ങനെ...ഞാൻ എന്ത് തെറ്റ് ചെയ്തിട്ട.. ശിവയെ ഇഷ്ടപ്പെട്ടതാണോ ഞാൻ ചെയ്ത തെറ്റ്"

"അത് മിത്രെ.."

"ഏടത്തിക്ക് ഈ ചടങ്ങ് തുടങ്ങുന്നതിനു മുമ്പെങ്കിലും പറയാർന്നു.."

"ഇന്ദിരെ... നീ എന്തിനാ ഓപ്പോളോട് ഇങ്ങനെയൊക്കെ പറയുന്നേ... ഇവിടെ അവർ ഒരു തെറ്റും ചെയ്തിട്ടില്ല.. നമ്മളുടെ മോളോട് പറഞ്ഞിരുന്നല്ലോ ശിവൻ അവളെ കല്യാണം കഴിക്കാൻ ഇഷ്ടമല്ലെന്ന്..പിന്നേം അവനെ നിർബന്ധിച്ചു കാര്യങ്ങൾ ഇവിടെ വരെ എത്തിച്ചത് നിങ്ങൾ രണ്ടുപേരുമല്ലേ.. പോരാത്തതിന് ഒരു ചെറിയ ചടങ്ങ് ആയിരുന്നേൽ ഇത്രേം ആളുകളുടെ മുമ്പിൽ ഇങ്ങനെ അമ്മക്കും മോൾക്കും തല കുമ്പിട്ടു നിക്കണമായിരുന്നോ... ഞാൻ അന്നെ പറഞ്ഞതല്ലേ വേണ്ട വേണ്ടന്ന്... അതെങ്ങനാ എന്റെ വാക്ക് കേൾക്കോ രണ്ടും.."

"...."

"എന്താ നാവിറങ്ങി പോയോ രണ്ടിന്റേം... ഓപ്പോളോട് വായ ഇടാൻ നല്ല മിടുക്കുണ്ടായിരുന്നല്ലോ..."

"ഓപ്പോളെ..അവർ ചെയ്തതിന് ഞാൻ മാപ്പ് ചോദിക്കുന്നു.."

"സാരല്ല്യ പോട്ടെ.. അവർ വിഷമം കൊണ്ട് പറഞ്ഞതല്ലേ.."

"എന്ന ഞങ്ങൾ ഇറങ്ങട്ടെ.."

"മ്മ്.."

"ശിവയോട് പറഞ്ഞേക്ക്.."

"മ്മ്.."
🔹
"നിങ്ങൾ ഇതെന്ത് പണിയ കാണിച്ചേ... ഇത്രേം പേരുടെ മുമ്പിൽ വെച്ച്..."

"നീ വരാഞ്ഞിട്ടല്ലേ.."

"അപ്പൊ ഇങ്ങനെയാണോ ചെയ്യേണ്ടേ...ആകെ നാണം കെട്ടു.."

"നിന്നെ ഞാൻ റേപ്പ് ഒന്നും ചെയ്തില്ലലോ കെട്ടിപിടിച്ചോ ഇല്ല ഉമ്മ തന്നോ ഇല്ല ഒന്ന് പൊക്കി എടുത്ത് ഇവിടെ കൊണ്ട് വന്നല്ലേ ഉള്ളു..."

"ഓ..അതിന്റെ കൂടെ കുറവ് ഉണ്ടായിരുന്നുള്ളു..."

"ഹേ... ന്ന പറയേണ്ടേ.. ആരും പോയിട്ടുണ്ടാവില്ല ഒന്നൂടെ താഴെ പോയി കെട്ടിപിടിച്ചു ഉമ്മ ഒക്കെ തന്ന് കൊണ്ട് വരാം എന്തേയ്.."

"ദേ.. കണ്ണേട്ടാ..."

"ഹഹഹ... ശെരിക്കും എന്താണ് ഇപ്പൊ മഹതീടെ പ്രശനം.. പറ കേൾക്കട്ടെ.."

"എന്തിനാ കണ്ണേട്ടാ അവരെ നാണം കെടുത്തി എന്റെ വിരലിൽ മോതിരം ഇട്ടേ.. മിത്രേനേം അപ്പച്ചീനേം ഓർക്കേണ്ട അമ്മാവനെ ഓർത്തിട്ടേലും..."

"നീ എന്താ പാറു ഇങ്ങനെ പറയുന്നേ.. ഇത് നമ്മൾ ആദ്യേ പ്ലാൻ ചെയ്തതല്ലേ..."

"അതേ... പക്ഷെ ഇത്രേം പേര് ഉണ്ടാവൂന്ന് ന്നോട് പറഞ്ഞില്ല്യല്ലോ... നമ്മളും അവരുടെ ഫാമിലിം മാത്രേ ഉണ്ടാവുന്നല്ലേ പറഞ്ഞെ..."

"പാർവതി... ഈ കണ്ട ആളൊളെ എല്ലാം ക്ഷണിച്ചത് ഞാനല്ല അവർ തന്നെയാ..."

"ന്നാലും..."

"ഒരു എന്നാലുമില്ല.. നീ ഇങ്ങ് വന്നേ റൂമിൽ വന്നപാടെ തുടങ്ങിയതാ പരാതി പെട്ടി തുറക്കൽ.. ഇനി കുറച്ചു നേരം.."

ശിവൻ അവളെ ഇടങ്കണ്ണിട്ട് നോക്കി..

"ന്താ മോനെ ന്താ ഉദ്ദേശം... തല്കാലം അതൊന്നും ഇപ്പൊ നടക്കില്ല... ഞാൻ പോണു അച്ചു ന്നെ കാത്ത് നിക്കുന്നുണ്ടാവും..."

അവൻ വേഗം ചെന്ന് വാതിലിന് തടസം നിന്നു..

"അച്ചു അവിടെ കാത്ത് നിന്നോട്ടെ അതിന് മുമ്പ് നിന്നെ ഇവിടെ കാത്ത് ഇരിക്കുന്ന നിക്ക് എന്തേലും..."

"ഒന്ന് പോയെ..."

അവൻ അവളുടെ നേർക് ചുവടുകൾ അടിവെച്ച് അടിവെച്ച് നടന്നു.. അതിനനുസരിച്ചു അവൾ ഓരോ ചുവട് പുറകിലോട്ടും വെച്ചു.. അവൾ ബാൽക്കണി തുറന്ന് പുറത്ത് കടക്കാൻ ശ്രമിക്കുന്നതിന് മുന്നേ അവൻ അവളുടെ ഇടുപ്പിലൂടെ കയ്യിട്ട് അവനിലേക്ക് ചേർത്ത് നിർത്തി... മെല്ലെ അവൻ അവന്റെ മുഖം അവളിലേക്ക് അടുപ്പിച്ചു... അവന്റെ ചൂട് നിശ്വാസം അവളുടെ കഴുത്തിൽ പതിഞ്ഞപ്പോൾ അവളെങ്ങ് വല്ലാണ്ടായി.. അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിലമർന്നു.. അവളുടെ ഗന്ധവും മുല്ലപ്പൂവിന്റെ ഗന്ധവും എല്ലാം കൂടി അവനെ മത്ത് പിടിപ്പിച്ചു...അവൻ അവളുടെ മുഖത്തേക്ക് നോക്കി കവിളിലൊക്കെ ചുവപ്പ് പടർന്നിട്ടുണ്ട്.. അത് വീണ്ടും അവനെ അവളിലേക്ക് ആകർഷിച്ചു.. അവൻ അവളുടെ ചുണ്ടുകളെ നുകർന്നു.. അവൻ ചുണ്ടിൽ നേരിയ നോവ് പകർന്നപ്പോൾ അവൾ അവന്റെ കയ്യിൽ മുറുകെ പിടിച്ചു... രണ്ടുപേർക്കും ശ്വാസം കിട്ടാതായപ്പോൾ അവൻ അവളുടെ ചുണ്ടുകളെ മോചിപ്പിച്ചു...

"പാറു.."

"മ്മ്.."

"എനിക്ക് എത്രേം പെട്ടെന്നു നീ എന്റെ ആവണം എല്ലാം കൊണ്ടും..ഞാൻ ഇന്ന് തന്നെ നിന്റെ അച്ഛനോട് ചോദിക്കും ഉടനെ തന്നെ നിന്നെ എന്നെ ഏല്പിക്കുവോന്ന്.. വയ്യെടി"

അവൾ അവന്റെ കവിളിൽ അമർത്തി മുത്തി...

"നിക്കും വയ്യ ഇങ്ങനെ കാത്തിരിക്കാൻ... ഏട്ടൻ പറഞ്ഞ പോലെ എല്ലാ അർത്ഥത്തിലും എനിക്ക് നിങ്ങളുടേതാവണം..."

അവൻ അവളെ സ്നേഹത്തോടെ വീണ്ടും നോക്കി..പാർവതി നാണം കൊണ്ട് അവളുടെ മുഖം അവന്റെ നെഞ്ചിൽ പൂഴ്ത്തി..

"ശിവേട്ട...പാറു "

"ദേ വരുന്നു അച്ചു..."

തുടരും...


ശിവപാർവതി 7

ശിവപാർവതി 7

4.7
11232

ശിവപാർവതി പാർട്ട്‌ 7  ശിവപാർവതി പാർട്ട്‌ 7  "എനിക്ക് എത്രേം പെട്ടെന്നു നീ എന്റെ ആവണം എല്ലാം കൊണ്ടും..ഞാൻ ഇന്ന് തന്നെ നിന്റെ അച്ഛനോട് ചോദിക്കും ഉടനെ തന്നെ നിന്നെ എന്നെ ഏല്പിക്കുവോന്ന്.. വയ്യെടി"  അവൾ അവന്റെ കവിളിൽ അമർത്തി മുത്തി...  "നിക്കും വയ്യ ഇങ്ങനെ കാത്തിരിക്കാൻ... ഏട്ടൻ പറഞ്ഞ പോലെ എല്ലാ അർത്ഥത്തിലും എനിക്ക് നിങ്ങളുടേതാവണം..."  അവൻ അവളെ സ്നേഹത്തോടെ വീണ്ടും നോക്കി..പാർവതി നാണം കൊണ്ട് അവളുടെ മുഖം അവന്റെ നെഞ്ചിൽ പൂഴ്ത്തി..  "ശിവേട്ട...പാറു "  "ദേ വരുന്നു അച്ചു..."  "അതേയ്... പോവല്ലേ താഴേക്ക്.."  "മ്മ്.."  അവർ രണ്ട്പേരും ഹാ