Aksharathalukal

നിരഞ്ജൻറെ സ്വന്തം പാറു Chapter 78

നിരഞ്ജൻറെ സ്വന്തം പാറു Chapter 78
 
എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും അവരിൽ നിന്നും പുതിയ പരിപാടിയൊന്നും വരാത്തതു കൊണ്ട് നിരഞ്ജൻ മായയോട് പറഞ്ഞു.
 
“Be prepared for something big Maya. Their silence shows that.”
 
“I agree Niranjan. I am waiting for it.”
 
മായ കെയർഫുൾ ആയിരുന്നു. മീറ്റിംഗുകളും വർക്കും ഒക്കെയായി ദിവസങ്ങൾ കടന്നു പോയി.
 
ഒരു ദിവസം ഭരതൻ വിളിച്ചു. സാധാരണ ഫ്രൈഡേ ആണ് ഭരതൻ വിളിക്കാറ്. അന്ന് ഫ്രൈഡേ ആണെന്ന് അവൾ മറന്നു പോയിരുന്നു. അവൻറെ കോൾ എടുത്ത് മായ സന്തോഷത്തോടെ പറഞ്ഞു.
 
“ഏട്ടാ എന്തൊക്കെയുണ്ട് വിശേഷങ്ങൾ? എന്നാണ് ഇങ്ങോട്ട് വരുന്നത്? I am missing you badly.”
 
അവൾ പറഞ്ഞു നിർത്തിയതും ഫോണിൽ കൂടി ഒരു സ്ത്രീയുടെ സൗണ്ട് വന്നു.
 
“മോളെ ആൻറി ആണ്.”
 
“ആൻറി സോറി... ഞാൻ ഏട്ടൻ ആണെന്ന് കരുതിയാണ്...”
 
“അതിന് മോൾ എന്തിനാണ് സോറി പറയുന്നത്? ഞാൻ ഒരു കാര്യം പറയാനാണ് വിളിച്ചത്. നാളെ ഭരതൻറെ ബർത്ത് ഡേ ആണ്. ചെറിയ ഒരു പാർട്ടി അറേഞ്ച് ചെയ്തിട്ടുണ്ട്. നിരഞ്ജനൊപ്പം മോളു വരുമോ? നാളെ രാത്രിയാണ് പാർട്ടി അറേഞ്ച് ചെയ്തിരിക്കുന്നത്. ഇത് പറയാനാണ് ഞാൻ അവൻ കാണാതെ മോളെ വിളിച്ചത്. മോള് വന്നാൽ അവന് അതൊരു വല്ലാത്ത സർപ്രൈസ് ആകും.”
 
എന്നാൽ മായ സംസാരിക്കുമ്പോൾ അവളുടെ പിന്നിൽ നിന്ന് നിരഞ്ജൻ അവളുടെ ഫോൺ പിടിച്ചു വാങ്ങി കൊണ്ട് പറഞ്ഞു.
 
“അവൾ വരും അമ്മേ...”
 
അതും പറഞ്ഞു അവൻ ഫോൺ കട്ട് ചെയ്തു.
അത് കണ്ട് മായ ദേഷ്യത്തിൽ വിളിച്ചു.
 
“നിരഞ്ജൻ...”
 
“എന്തോ... “
 
അവൻ അതേ താളത്തിൽ തന്നെ വിളിയും കേട്ടു.
 
“What is this? How are you behaving like this? And who are you to take decision on behalf on me?”
 
മായ ചോദിക്കുന്നത് കേട്ട നിരഞ്ജൻ കൈകൾ നെഞ്ചിൽ അണച്ചു പിടിച്ച് അവളോട് ചോദിച്ചു.
 
“കഴിഞ്ഞോ നിൻറെ ചോദ്യങ്ങൾ? എനിക്ക് ഉത്തരം പറയാൻ സൗകര്യമില്ല. നീ പോയി കേസ് കൊടുക്ക്.”
 
“ഭരതൻ നിൻറെ ഏട്ടൻ തന്നെയല്ലേ? അവനു സർപ്രൈസ് നൽകാൻ വേണ്ടിയല്ലേ? Then what is your problem?”
 
“നിന്നെ കൂടാതെ നികേതും ഗിരിയും ഹരിയും നമ്മളോടൊപ്പം വരുന്നുണ്ട്. പിന്നെ എന്താ? എന്നോടൊപ്പം തനിച്ച് വരാൻ അല്ലേ നിനക്ക് ബുദ്ധിമുട്ട്.”
 
നിരഞ്ജൻ ദേഷ്യത്തോടെ അവളോട് ചോദിക്കുന്നത് കേട്ട് മായ പരുങ്ങി കൊണ്ട് മറുപടി നൽകി.
 
“അത് പാർട്ടി... രാത്രി... ഞാൻ...”
 
അവൾ എന്താണ് പറയാൻ പോകുന്നതെന്ന് അറിയാവുന്ന നിരഞ്ജൻ ദേഷ്യത്തോടെ ചോദിച്ചു.
 
“നിൻറെ വീട്ടിൽ എന്താ രാത്രി മാറി നിൽക്കാൻ പറ്റാത്ത ഇഷ്യു? വാസുദേവൻ അങ്കിളിനോട് ഞാൻ കാലത്തെ വിളിച്ചു പറഞ്ഞിരുന്നു. ഇനി എന്താ നിൻറെ പ്രോബ്ലം? ഇവിടെ വാടി കുട്ടിപിശാചെ”
 
എന്നും പറഞ്ഞു അവളെ അവൻ അവൻറെ സീറ്റിന് അടുത്തേക്ക് കൊണ്ടു പോയി.
 
“ഇത് നിനക്കുള്ളതാണ്, നാളത്തെ പാർട്ടിക്ക്, റെഡ് ഗൗണും റൂബി സെറ്റുമുണ്ട് ഇതിൽ.”
 
അവൻറെ കള്ളച്ചിരിയോടെ ഉള്ള പറച്ചിൽ കേട്ട് മായ തലയിൽ കൈ വച്ചു പോയി.
 
“ഇത് എന്തൊരു മനുഷ്യനാണ്? എന്തിനാണ് എനിക്ക് വേണ്ടി ഇങ്ങനെ പൈസ ചെലവാക്കുന്നത്? എൻറെ വീട്ടിൽ സ്ഥലമില്ല ഇങ്ങനെ ഓരോന്ന് വാങ്ങി കൂട്ടി വയ്ക്കാൻ.”
 
മായ പറഞ്ഞതു കേട്ട് നിരഞ്ജൻ കുറുമ്പോടെ മറുപടി നൽകി.
 
“എൻറെ ഫ്ലാറ്റിൽ വേണ്ട സ്ഥലമുണ്ട്. നീ അങ്ങ് പോരേ പെണ്ണേ... “
 
അവൻറെ സംസാരം കേട്ട് അറിയാതെ തന്നെ മായയും അതു പോലെ അവനു ആൻസർ നൽകി.
 
“കൊള്ളാമല്ലോ മനസ്സിലിരിപ്പ്.... ആ പരിപ്പ് ഈ കലത്തിൽ വേവില്ല...”
 
അവളുടെ സംസാരം കേട്ട് സന്തോഷത്തോടെ, എന്നാൽ അല്പം കുറുമ്പോടെ നിരഞ്ജൻ മറുപടി പറഞ്ഞു.
 
“ഈ പരിപ്പ് നിൻറെ ഈ കലത്തിൽ മാത്രമേ വേവുകയുള്ളൂ കുട്ടിപിശാച്ചേ.”
 
“നമുക്കു കാണാം.”
 
“കാണാൻ ഒന്നുമില്ല അതു മാത്രമേ നടക്കൂ. പിന്നെ നാളെ മൂന്നുമണിക്ക് എയർപോർട്ടിൽ എത്തേണ്ടത്. നമ്മൾ എല്ലാവരും ഒന്നിച്ച് നമ്മുടെ ജെറ്റിൽ ആണ് പോകുന്നത്.”
 
അവൾ മറുപടിയൊന്നും പറയാതെ പുറത്തേക്കിറങ്ങി. 
 
ഒരു ചെറിയ ഷോപ്പിങ്ങിനു പോയ ശേഷമാണ് അവൾ വീട്ടിലെത്തിയത്.
 
വീട്ടിൽ എത്തിയപ്പോഴേ വാസുദേവൻ പറഞ്ഞു,
നിരഞ്ജൻ വിളിച്ചിരുന്നു എന്ന്. അവൾ പോകുന്നത് അവർക്ക് സന്തോഷം ആണെന്ന് അവരുടെ മുഖത്ത് നിന്നും മനസ്സിലാക്കാൻ അവൾക്ക് സാധിക്കുമായിരുന്നു.
 
ഷോപ്പ് ചെയ്ത സാധനങ്ങൾ ലളിതക്കും വാസുദേവനും കാണിച്ചു കൊടുത്തു.
 
എല്ലാം കണ്ട ശേഷം മടിച്ചു മടിച്ചാണ് എങ്കിലും ലളിത മായയോട് ചോദിച്ചു.
 
“ഇതുവരെ ഒരു തരി പൊന്ന് പോലും ആധുവിനും ആദിക്കും വാങ്ങി വിളിച്ചില്ലല്ലോ? അമ്മയുടെ രീതികൾ പഴയതാണ്. എന്നാലും അത്യാവശ്യം വന്നാൽ ഉപയോഗിക്കാൻ കുറച്ചു പൊന്ന് കരുതുന്നത് നല്ലതല്ലേ?”
 
അതിന് മറുപടിയായി മായ പുഞ്ചിരിയോടെ അമ്മയോട് പറഞ്ഞു.
 
“അവർക്ക് പൊന്നും പണവും കരുതി വെച്ചിട്ട് കാര്യമില്ല അമ്മേ. നല്ല ഹെൽത്തും, സംസ്കാരവും, പഠിപ്പും നൽകണം. ബാക്കിയെല്ലാം അവർ വെട്ടിപ്പിടിച്ചു എടുക്കട്ടെ. അതിനു മാത്രമേ അവർക്ക് വില ഉണ്ടാകൂ. അതാണ് എൻറെ അഭിപ്രായം.”
 
മായ പറഞ്ഞതു കേട്ട് വാസുദേവൻ പറഞ്ഞു.
 
“മായ പറഞ്ഞത് ശരിയാണ്.”
 
ലളിതയും മനസ്സ് നിറഞ്ഞു ചിരിച്ചു. അവർക്കും അത് മനസ്സിലായിരുന്നു.
 
“മക്കൾക്ക് ഒരു വയസ്സ് ആകാറായി.”
 
ലളിത പുഞ്ചിരിയോടെ പറഞ്ഞു.
 
“എനിക്കറിയാം അമ്മേ. മാത്രമല്ല അമ്മമ്മയുടെ ആണ്ടും ആണ്.”
 
“അതെ ഭാരതിയുടെ ആണ്ടും അന്നു തന്നെയാണ്.”
 
“അച്ഛാ നമുക്ക് അന്ന് ബലിയും മറ്റു ചെയ്യേണ്ട കാര്യങ്ങൾ എല്ലാം എല്ലാ ചടങ്ങുകളോടെയും ചെയ്യണം.”
 
വാസുദേവൻ അത് ശരി വെച്ചു. പിന്നെ പറഞ്ഞു.
 
“എൻറെ കൊച്ചു മക്കൾക്ക് സ്വന്തം ജീവൻ നല്കിയാണ് ഭാരതി പോയത്. എന്നും ആ ഓർമ്മ നമുക്ക് ഉണ്ടാകും.”
 
“അത് ശരിയാണ് ആരുമില്ലാത്ത എന്നെ നോക്കി അമ്മമ്മ ജീവിതം തീർത്തു.”
 
അവളുടെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു.
 
 എന്നാൽ ഈ സംഭാഷണം നിർത്തുന്നതാണ് നല്ലതെന്ന് മനസ്സിലാക്കിയ വാസുദേവൻ ചോദിച്ചു.
 
“നിരഞ്ജൻ എന്താണ് പറഞ്ഞത്?”
 
“ഭരതൻറെ ബർത്ത്ഡേക്ക് സർപ്രൈസ് കൊടുക്കാനാണ് എന്നെ കൊണ്ടു പോകുന്നത് എന്നാണ് പറഞ്ഞത്. അവരെല്ലാവരും എല്ലാക്കൊല്ലവും അന്നേ ദിവസം അവിടെ ഒത്തു ചേരാറുണ്ട്.”
 
“അതു തന്നെയാണ് നിരഞ്ജൻ എന്നെയും വിളിച്ചു പറഞ്ഞത്.”
 
വാസുദേവൻ പറഞ്ഞു.
 
“അവനോട് നിൻറെ കാര്യത്തിൽ വേണ്ട എന്ന് പറയാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്.”
 
“അത് സാരമില്ല അച്ഛാ. അച്ഛൻ പറയുന്നത് എനിക്ക് മനസ്സിലാകും. ഏട്ടൻറെ കാര്യത്തിനല്ലേ?”
 
“എൻറെ അച്ഛനും അമ്മയ്ക്കും എന്നിൽ ഉള്ള അധികാരം ആരുടെ മുമ്പിലും അടിയറവു വെക്കേണ്ട കാര്യമില്ല. ആരുടെയും മുൻപിൽ തല കുനിക്കേണ്ട കാര്യമില്ല.”
 
“അത് ഞങ്ങൾക്കും അറിയാം മോളെ. പക്ഷേ നിരഞ്ജൻ അങ്ങനെയല്ലല്ലോ?”
 
വാസുദേവൻറെ ആ ചോദ്യത്തിന് അവൾ മറുപടി ഒന്നും പറഞ്ഞില്ല. കാരണം അവൾക്കും അറിയാം, താൻ അംഗീകരിച്ചാലും ഇല്ലെങ്കിലും ചില സത്യങ്ങൾ അങ്ങനെയാണ്.
 
അവൾ താഴേ കളിക്കുന്ന തൻറെ മകളെ നോക്കി. ഒരു പുഞ്ചിരി അവളുടെ മുഖത്ത് വിരിയുന്നത് ലളിതയും വാസുദേവനും കണ്ടു. അവരിലും ആ പുഞ്ചിരി നിറഞ്ഞു നിന്നു.
 
അവർ ചിന്തിച്ചു.
 
‘ഞങ്ങളുടെ വരണ്ട ജീവിതത്തിലേക്ക് ഒരു ദിവസം കയറി വന്ന മഞ്ഞും മഴയും തന്നെയാണ് ഈ മൂന്നുപേരും. ഇന്ന് ഇവരിലാണ് ഞങ്ങളുടെ ജീവിതം മുഴുവനും.’
 
അടുത്ത ദിവസം മായ എയർ പോർട്ടിൽ എത്തിയപ്പോൾ പ്രതീക്ഷിച്ചതിൽ നിന്നും കുറച്ചു വൈകിയിരുന്നു.
 
എയർപോർട്ടിൻറെ എൻട്രൻസിൽ തന്നെ ഗിരി നിൽപ്പുണ്ടായിരുന്നു.
 
മായയെ കണ്ടതും അവൻ വേഗം അവളുടെ അടുത്തേക്ക് ചെന്നു.
 
“ഇത്തിരി വൈകിപ്പോയി...”
 
ഒന്ന് ഇളിച്ചു കൊണ്ട് അവൾ അവനോട് പറഞ്ഞു.
 
അവളുടെ സംസാരം കേട്ട് ഗിരി ചിരിയോടെ പറഞ്ഞു.
 
“അവൻറെ കയ്യിൽ നിന്നും കിട്ടുന്നത് തന്നെത്താനെ വയറു നിറച്ചു വാങ്ങിക്കോ...”
 
കുസൃതി നിറഞ്ഞ ഭാവത്തോടെ മായ ഗിരിയോട് ചോദിച്ചു.
 
“നമ്മൾ പോകുന്നത് പാർട്ടിക്ക് അല്ലേ? പിന്നെ എന്തിനാ നിരഞ്ജനെ വെറുതെ ബുദ്ധിമുട്ടിക്കുന്നത്?”
 
“എനിക്കൊരു ബുദ്ധിമുട്ടുമില്ല എൻറെ കുട്ടിപിശാചേ…”
 
അതും പറഞ്ഞ് നിരഞ്ജൻ മായയുടെ പിന്നിൽ നിന്നും അവൾക്ക് അടുത്തേക്ക് വന്നു.
 
“നീ വാ... നിനക്കുള്ളത് ഞാൻ അല്ലാതെ വേറെ ആരു തരാൻ ആണ്.”
 
അത് പറഞ്ഞതും നിരഞ്ജൻ അവളെ അരയിൽ കൈ ഇട്ട് പൊക്കിയെടുത്ത് നടക്കാൻ തുടങ്ങി.
 
“നിരഞ്ജൻ...”
 
പെട്ടെന്നുള്ള അവൻറെ ചെയ്തതി കണ്ടു അവൾ കുതറി വിളിച്ചു.
 
അത് കേട്ട് നിരഞ്ജൻ കുസൃതിയോടെ പറഞ്ഞു.
“തുടങ്ങി അവളുടെ ലേലം വിളി.”
 
എന്നാൽ ഇതെല്ലാം കണ്ടു നികേതും ഹരിയും ഗിരിയും പുഞ്ചിരിയോടെ അവർക്കൊപ്പം നടക്കുന്നുണ്ടായിരുന്നു.
 
പിന്നെ അവർ നാല് പേരും അവരുടെ ജെറ്റിൽ കയറി ഭരതനടുത്തേക്ക് പുറപ്പെട്ടു.
 
സിക്സ് സീറ്റർ ജെറ്റ് ആയിരുന്നു അത്.
 
 രണ്ടുപേരുടെ മൂന്നു സീറ്റുകൾ ആണ് ഉണ്ടായിരുന്നത്.
 
അത് മായയാണ് ആദ്യം കയറിയത്.
 
അവൾ ഏറ്റവും അവസാനത്തെ ഒരു സീറ്റിൽ ചെന്നിരുന്നു.
 
മായയ്ക്ക് ശേഷം കയറി വന്ന ഹരിയും ഗിരിയും അത് കണ്ടു ചിരി തുടങ്ങി.
 
എന്താണെന്ന് ചോദിച്ചിട്ട് അവൻ ഒന്നും പറഞ്ഞില്ല.
 
രണ്ടുപേരും ആദ്യത്തെ 2 സീറ്റിൽ ചെന്നിരുന്നു.
മായ അവസാനത്തെ സീറ്റിൽ ആണ് ഇരിക്കുന്നത്.
 
നിരഞ്ജനും നികേതും ഏതാനും നിമിഷങ്ങൾക്ക് ശേഷമാണ് കയറി വന്നത്.
 
നികേത് മായയെ ഒന്ന് നോക്കി കളിയാക്കി ചിരിച്ച ശേഷം രണ്ടാമത്തെ സീറ്റിൽ ചെന്നിരുന്നു.
 
മായ കരുതിയത് നിരഞ്ജൻ നികേതിനൊപ്പം ആയിരിക്കും ഇരിക്കുക എന്നാണ്.
 
മായ തൻറെ സീറ്റിൽ വന്നിരിക്കുന്നത് കണ്ട് നിരഞ്ജൻറെ നീലക്കണ്ണുകൾ തിളങ്ങി.
 
എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതെ cellൽ പാട്ട് വെച്ച് ഹെഡ് ഫോൺ വെച്ച് ഇരിക്കുകയായിരുന്നു മായ.
 
എന്നാൽ തൻറെ അടുത്ത് നിരഞ്ജൻ വന്നിരിക്കുന്നത് കണ്ട് മായ അവനെ ഒന്നു നോക്കി. പിന്നെ ഹെഡ്സെറ്റ് മാറ്റിക്കൊണ്ട് പറഞ്ഞു.
 
“അവിടെ ഏട്ടൻറെ അടുത്ത് സ്ഥലം ഉണ്ടല്ലോ? പിന്നെ എന്തിനാണ് ഇവിടെ ഇരിക്കുന്നത്?”
 
അത് കേട്ട നിരഞ്ജൻ പറഞ്ഞു.
 
“എൻറെ ജെറ്റ്, എനിക്കിഷ്ടമുള്ളിടത്ത് ഞാൻ ഇരിക്കും. നിനക്കെന്താ അതിന്?”
 
“എന്നാൽ നിങ്ങൾ ഇവിടെ സുഖം ആയിരുന്നോ... ഞാൻ ഏട്ടനടുത്ത് ഇരുന്നോളാം.”
 
അതുകേട്ട് നിരഞ്ജൻ അവളെ വലിച്ച് തനിക്ക് അരികിൽ ഇരുത്തി. പിന്നെ പറഞ്ഞു.
 
“നീ ഇനി ഇവിടെ നിന്ന് അനങ്ങിയാൽ ഞാൻ എന്താണ് ചെയ്യുക എന്ന് നീ കണ്ടറിഞ്ഞാൽ മതി. നിനക്ക് ധൈര്യമുണ്ടെങ്കിൽ ഒന്ന് അനങ്ങി നോക്കടീ...”
 
അവളുടെ ചെവിയിൽ അത്രയും പറഞ്ഞ് നിരഞ്ജൻ തൻറെ സീറ്റിൽ relax ആയി ചാരി ഇരുന്നു.
 
എല്ലാം കണ്ടു കൊണ്ടിരുന്ന ഹരിയും ഗിരിയും നികേതും ചിരിച്ചു കൊണ്ട് ചോദിച്ചു.
 
“ഇത്ര സീറ്റുകൾ ഇവിടെ ഉണ്ടായിട്ടും നീ എത്ര കൃത്യം ആയിട്ടാണ് അവൻറെ വായിൽ കൊണ്ട് തല വച്ച് കൊടുത്തത്.”
 
അത് കേട്ട് നിരഞ്ജൻ ഹരിയെ ഒന്നു നോക്കി.
ആ സമയം മായ ചോദിച്ചു.
 
“ഇത് നിരഞ്ജൻറെ സ്ഥലം ആണോ? ഞാൻ കരുതിയത് he will sit in first seat. അതുകൊണ്ടാണ് ഞാൻ ലാസ്റ്റ് സീറ്റിൽ പോയി ഇരുന്നത്. എന്നാലും എന്നോട് ഈ ചതി വേണ്ടായിരുന്നു. ഞാൻ ഇരിക്കുന്നത് കണ്ടപ്പോൾ ഒന്നു പറയാമായിരുന്നു.”
 
അവരുടെ സംഭാഷണത്തിനിടയിൽ airhostess വന്നു പറഞ്ഞു.
 
“We are ready to fly Sir. Please fasten your seat belt.”
 
അതുകേട്ട് മായ നിരഞ്ജനെ തുറിച്ചു നോക്കി. നിരഞ്ജൻ പറഞ്ഞു.
 
“എന്നെ നോക്കിയിരിക്കാതെ സീറ്റ് ബെൽറ്റ് ഇടടി കുട്ടി പിശാചേ.”
 
“ഞാൻ നീങ്ങി ഇരുന്നോട്ടെ?”
 
മായ ചോദിച്ചത് കേട്ട് നിരഞ്ജൻ പറഞ്ഞു.
 
“ഇപ്പൊ ഇരുന്നോ. നിനക്ക് എൻറെ കൂടെ ഇരിക്കാൻ ബുദ്ധിമുട്ടാണ് അല്ലേ? ശരിയാക്കിത്തരാം. ഇനിയുള്ള മൂന്നുമണിക്കൂർ നീ എവിടെയാണ് ഇരിക്കാൻ പോകുന്നതെന്ന് കണ്ടോളൂ.”
 
നിരഞ്ജൻ പറഞ്ഞത് ശ്രദ്ധിക്കാതെ തൽക്കാലത്തേക്കെങ്കിലും രക്ഷപ്പെട്ടല്ലോ എന്ന് ആലോചിച്ചു അവിടെ നിന്നും മാറി സ്വന്തം സീറ്റിൽ ഇരിക്കാൻ സാധിച്ചതിൽ മായ സന്തോഷിച്ചു.
 
മായ വേഗം സീറ്റിൽ ഇരുന്നു. സീറ്റ് ബെല്റ്റ് ഇട്ടു.
ഏകദേശം നാലരയോടെ മുംബൈയിൽ നിന്നും അവരുടെ ജെറ്റ് പറന്നുയർന്നു.
 
സീറ്റ് ബെൽറ്റ് സൈൻ ഓഫ് ആയതും നിരഞ്ജൻ മായയെ തൻറെ സീറ്റിലേക്ക് വലിച്ചു കൊണ്ടു വന്നു.
 
പിന്നെ ആ യാത്ര മുഴുവനും രണ്ടു പേരും കൂടി ഒരു സീറ്റിലായിരുന്നു.
 
മായ ഒത്തിരി എതിർത്തെങ്കിലും നിരഞ്ജൻ ഒരു ഇളവും നൽകിയില്ല. എയർഹോസ്റ്റസ് കൊണ്ടു വന്ന വിസ്കി എടുത്തു സിപ്പ് ചെയ്തു കൊണ്ടിരുന്നു നിരഞ്ജൻ.
 
മായയാണെങ്കിൽ എങ്ങനെ തൻറെ സീറ്റിൽ പോകുമെന്ന് ആലോചനയിലും.
 
മായ കിടന്ന് പിടയ്ക്കുന്നത് കണ്ടതും നിരഞ്ജൻ തൻറെ കയ്യിലിരുന്ന വിസ്കി അവളുടെ കവിളിൽ രണ്ടു കൂട്ടിപ്പിടിച്ച് അവളുടെ വായിലേക്ക് ഒഴിച്ചു. പിന്നെ തൻറെ ചുണ്ടു കൊണ്ട് അവളുടെ ചുണ്ടുകൾ സീൽ ചെയ്തു.
 
മായയ്ക്ക് വായിൽ നിന്ന് വിസ്കി ഇറക്കുക അല്ലാതെ വേറെ ഒരു വഴിയും ഉണ്ടായിരുന്നില്ല. മായ വിസ്കി ഇറക്കും വരെ അവൻറെ ചുണ്ടുകൾ കൊണ്ട് സീൽ ചെയ്ത പിടിച്ചിരുന്നു.
 
വേറെ വഴിയില്ലാതെ അവൾ വിസ്കി ഒരു കണക്കിന് ഇറക്കി. തൻറെ ചങ്കിലൂടെ തീ പോകും പോലെയാണ് അവൾക്ക് തോന്നിയത്.
 
 ചെക്കൻ നീറ്റ് ആയിരുന്നു കുടിച്ചിരുന്നത്.
 
 പാവം മായ.
 
അവൾ കുടിച്ചു തീർത്തിട്ടും നിരഞ്ജൻ അവളുടെ ചുണ്ടുകൾ മോചിപ്പിച്ച് ഇല്ല.
 
കുറച്ചു സമയങ്ങൾക്കു ശേഷം അവളുടെ പിടച്ചിൽ കുറയുന്നത് കണ്ടതും നിരഞ്ജൻ അവളുടെ ചുണ്ടിൽ നിന്നും തൻറെ ചുണ്ടുകൾ അടർത്തിയെടുത്തു. പിന്നെ അവളെ തന്നിലേക്ക് ഒന്നുകൂടി അടിപ്പിച്ചു അവളുടെ ചെവിയിൽ പറഞ്ഞു.
 
“വാ എൻറെ നെഞ്ചിൽ തല വെച്ച് കിടന്നോളൂ.”
 
അവൻ പറയുന്നത് കേട്ട് മായാ തല തിരിച്ച് നിരഞ്ജനെ നോക്കി.
നിരഞ്ജൻറെ സ്വന്തം പാറു  Chapter 79

നിരഞ്ജൻറെ സ്വന്തം പാറു  Chapter 79

4.9
15305

നിരഞ്ജൻറെ സ്വന്തം പാറു  Chapter 79   അതുകണ്ടു കള്ളനോട്ടത്തോടെ നിരഞ്ജൻ ചോദിച്ചു.   “എന്താടി ഉണ്ടക്കണ്ണി നോക്കുന്നേ? വിസ്കിയുടെ രുചി ഇഷ്ടപ്പെട്ടില്ലേ നിനക്ക്?”   “എന്തിനാ... എന്തിനാ എന്നെ ഇങ്ങനെ ദ്രോഹിക്കുന്നത്?”   അവളുടെ  ചുണ്ടു പിളർത്തി ഉള്ള ചോദ്യം കേട്ട് നിരഞ്ജൻ അവളെ തന്നെ നോക്കി രണ്ടു നിമിഷം ഇരുന്നു. പിന്നെ പറഞ്ഞു.   “നീ ഇപ്പോൾ ഇവിടെ കിടക്കു. ഞാൻ പിന്നെ പറഞ്ഞു തരാം എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന്. ഇപ്പോഴല്ല നമ്മൾ രണ്ടുപേരും തന്നെ ഉള്ള ഏതെങ്കിലും സമയത്ത്. ഇപ്പോൾ ഞാൻ പറഞ്ഞാലും നിനക്ക് മനസ്സിലാകില്ല. എൻറെ പെണ്ണ് ഒന്നും ആലോചിക്കാതെ കിട