Aksharathalukal

💙🖤റൂഹോട് ചേരും വരെ🖤💙 - 36

*💙🖤  റൂഹോട്* 
                  *ചേരും വരെ..  🖤💙*
 
 
           *jUb!!✍💞*
 
*(RoM@nt!C  Lov£ $toRy)*
 
*_Part_36_*
 
____________________________________
 
 
©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn't be used in full or part without the creator jubii prior permission.
 
______________________________________
 
ഇങ്ങളും കെട്യോളും കൂടെ വന്നിട്ട് കേറിക്കോ പറഞ്ഞിട്ട് അല്ലേ ഞാൻ കൂടെ കാറിൽ കയറിയെ.... കേറിയത് ഓർമണ്ട് പിന്നെ ദാ ഇവിടെ   ( റിയ )
 
അയിന് ഇജ്ജ് ശരിക്കും ഞാൻ ആണ് കണ്ടോ ( റബി )
 
ഇല്ല.... Shaza ഇത്തു ആവുമ്പോ ഇങ്ങള് ആണ് കരുതി..... ഈൗ 
 
Shaza യുടെ പേര് കേൾക്കുമ്പോ റബിന്റെ മുഖം ദേഷ്യം കൊണ്ട് ചുവക്കാൻ തുടങ്ങി..... 
 
 
അപ്പൊ അങ്ങനെ ഒക്കെ ആണ് കാര്യങ്ങൾ..... ഉമ്മി പറഞ്ഞ പോലെ മോളെ സേഫ് ആയി കൊണ്ട് വന്നിട്ട് ഉണ്ട്.... ഇനി പറയാൻ ഉള്ളത് പോന്നോട്ടെ....   ( ഷാനു )
 
ഞാൻ പറഞ്ഞു കഴിഞ്ഞാൽ നിങ്ങൾ ആരും വെറുക്കരുത്.... ഈ ഉമ്മിക്ക് പൊറുത്തു തരണം.... 
 
നിങ്ങൾ വിചാരിക്കുന്നത് പോലെ പൊറുക്കാൻ ആവാത്ത തെറ്റ് ഒന്നും ചെയ്തിട്ടില്ല. 
 
പൊന്ന് ഉമ്മി ആദ്യം കാര്യം പറയി..... ( ഷാനു )
 
എപ്പോഴും ഷാനുവും റിയയും പരാതിപ്പെടൽ ഇല്ലേ നിങ്ങളെക്കാൾ അവളോട സ്നേഹം എന്നൊക്കെ..... മനപ്പൂർവം അല്ല സാഹചര്യം കൊണ്ടാണ് എപ്പോഴും ഓളെ ഭാഗം നിൽക്കുന്നെ... 
 
അല്ലെങ്കിൽ നഷ്ടം ആവുക ന്റെ റിയനെ ആണ്.... 
 
ഉമ്മി ഇത്രയും പറഞ്ഞു കൊണ്ട് കണ്ണുനീർ തുടച്ചു... 
 
ഒന്നും മനസ്സിലായില്ല ഉമ്മി  ( അനു )
 
അവളുടെ ഭീഷണിക്ക് മുന്നിൽ ഞാൻ വഴങ്ങിപോയതാ മക്കളെ..... ന്നോട് പൊറുക്കണം.
 
ഉമ്മി കരയാതെ ആദ്യം കാര്യങ്ങൾ ഫുൾ ആയിട്ട് പറയി ഇത് കുറച്ചു കരച്ചിൽ കുറച്ചു പറച്ചിൽ ആയിട്ട് മൊത്തം കൺഫ്യൂഷൻ ആണ് ( ഷാനു )
 
 
ഇത് വരെ ആരും അറിയാത്ത കാര്യങ്ങൾ ഉണ്ട്.... നിങ്ങൾ വിശ്വാസിക്കുമോ അറിയില്ല  റുഫൈദ,,,  Shaza,,, Zafir   കസിൻസ് ആണ്..... 
 
 
Whaaaaaattt,,,,,,, ശരിക്കും   ( സഫു )
 
അതെ..... റുഫൈദന്റെ ഉപ്പാന്റെ അനിയന്റെ മക്കൾ ആണ് shaza യും Zafir ഉം.... 
 
മൂന്ന് പേരും ബാംഗ്ലൂർ ആയിരുന്നു.... 
 
നമ്മുടെ ബിസിനസ് തകരാൻ കാരണം ഇവർ തന്നെ പിന്നെ റഹ്മാൻ..... ഇതൊന്നും ഇത് വരെ ഉപ്പയോട് പോലും തുറന്നു പറഞ്ഞിട്ടില്ല ഷാനു... 
 
 
പക്ഷെ ഉമ്മി എന്തിന്.... എന്തിനാ ഇവർ......  ഇങ്ങനെ ഒക്കെ  ( ഷാനു )
 
അതിന്റെ പിന്നിൽ മറ്റൊരു കഥ ഉണ്ട്...... നിങ്ങൾ ഒന്നും ഇത് വരെ കണ്ടിട്ടില്ലാത്ത അവരുടെ മുഖം... 
 
 
നിങ്ങൾ ഒക്കെ കണ്ടത് ഷാനുവിനെ 7 വർഷം പ്രണയിച്ചു അവനെ കെട്ടാൻ നടക്കുന്ന റുഫൈദയെയും റബി ന്റെ പാതി shaza യെയും.... പിന്നെ 
 
ബാക്കി പറയുന്ന മുന്നെ റബി ഇടയിൽ കയറി.... ഉമ്മി shaza എന്ന അധ്യായം എന്നിൽ അവസാനിച്ചു..... ഇനി എന്റെ shaza എന്ന് ആരും പറഞ്ഞു പോവരുത്.... 
 
കാര്യം മനസ്സിലാവാതെ ഉമ്മി ഞങ്ങളെ നോക്കി... 
 
അത് പിന്നെ പറയാം ആദ്യം ഇവരുടെ കാര്യം പറ  ( ഷാനു )
 
5 വർഷം മുന്നെ ആണ് ഞാൻ കാര്യങ്ങൾ എല്ലാം അറിഞ്ഞത് അതും റുഫൈദ മറ്റൊരാളോട് ഫോൺൽ സംസാരിക്കുന്നത്...... 
 
സ്പീക്കർ ആയത് കൊണ്ട് എല്ലാം കേട്ടു നെഞ്ച് പിളർന്നു പോയി.... 
 
സ്വന്തം മോളെ പോലെ നോക്കിയവൾ,,,, ഞാൻ നൊന്ത് പ്രസവിച്ച ന്റെ റിയക്ക് വില പേശി.....
 
കേട്ട പാടെ അവളെ കരണം നോക്കി പൊട്ടിച്ചു.... പക്ഷെ പ്രായം കൊണ്ട് എന്നേക്കാൾ പിന്നിൽ ആണെങ്കിൽ കുതന്ത്രം കൊണ്ട് എന്നേക്കാൾ അവൾ മിടുക്കി ആയിരുന്നു.... 
 
അവർ കാരണം ജീവൻ നഷ്ടപ്പെട്ട ഒരുപാട് ബാല്യങ്ങളും പാവം പെൺകുട്ടികളും,,,,...അവരെ എല്ലാം പിക്സ് കാണിച്ചു തന്നു.... 
 
മാത്രല്ല.... ഞാൻ വല്ലതും പുറത്തു പറഞ്ഞാൽ ന്റെ റിയക്കും ഇത് പോലെ സംഭവിക്കും.... തടുക്കാൻ നിങ്ങളെ കൊണ്ട് ആവില്ലഎന്നും പറഞ്ഞു എന്നെ തളർത്തി.... 
 
അങ്ങനെ അന്ന് ന്റെ റിയക്ക് ഒന്നും സംഭവിക്കാതെ നിൽക്കാൻ അവളുടെ കരാർ സ്വീകരിച്ചു.... 
 
ഷാനുവിനെ അവൾക് ഉള്ളത് ആണെന്ന് അന്ന് വാക്ക് കൊടുത്തു പോയി.... പക്ഷെ എനിക്ക് ഉറപ്പ് ആയിരുന്നു ഒരിക്കലും നീ അംഗീകരിക്കില്ല,,, അത് കൊണ്ട് ആ കാര്യത്തിൽ പേടി ഇല്ലായിരുന്നു.... 
 
 
പിന്നെ അവളോടുള്ള സ്നേഹം അതും കരാർ ആയിരുന്നു അവൾക്ക് നിന്റെ സ്നേഹം പിടിച്ച് പറ്റാൻ ഉള്ള മാർഗം.....
 
പലപ്പോഴും അവരുടെ ബാംഗ്ലൂർ കഥകൾ എന്നോട് പറഞ്ഞിട്ട് ഉണ്ട്.... അവിടുന്ന് മുങ്ങി ആണ് മൂന്നും ഇപ്പൊ ഇവിടെ സ്ഥിരം ആക്കിയേ ഒരു റേപ്പ് കേസ് ആണ്..... 
 
 
അതും പറഞ്ഞോ  ( ഷാനു )
 
ഹ്മ്മ് പറയാം  ( ഉമ്മി )
 
അപ്പോയെക്കും ഡോക്ടർ വന്നു.... 
 
രണ്ടാൾക്കും പ്രോബ്ലം ഒന്നും ഇല്ലാത്തത് കൊണ്ട് ഇപ്പൊ തന്നെ പൊയ്ക്കോളൂ..... 
 
പിന്നെ റബീഹ് താങ്കൾക്ക് സ്ട്രെസ് വരാൻ ഇട ഉണ്ടാവരുത് ഓക്കേ.. 
 
 
സത്യം പറഞ്ഞാൽ ഇത്ര നേരം ഹോസ്പിറ്റലിൽ നിന്ന കഥ കേട്ടത് എന്ന് ഡോക്ടർ വന്നപ്പോ ആണ് എല്ലാർക്കും ഓർമ.... 
 
അങ്ങനെ ഡിസ്ചാർജ് ചെയ്തു വീട്ടിലേക് മടങ്ങി റബി യെ ഓന്റെ വീട്ടിൽ ആക്കി.  റിയ യെ കൊണ്ട് വീട്ടിലേക് തിരിച്ചു.... സഫുവും അനുവും അവരെ വീട്ടിലേക്കും... 
 
 
💞💞💞💞💞💞💞💞💞💞💞
 
ദിവസങ്ങളും മാസങ്ങളും കടന്ന് കടന്ന് പോയി.... 
 
അന്നത്തെ സംഭവ ശേഷം റബി വീട്ടിൽ ചടഞ്ഞു ഇരിക്കാൻ തുടങ്ങി.... ഓഫീസിൽ പോലും വരവ് നിർത്തി.. എന്തിനേറെ പറയുന്നു ഞങ്ങളോട് മിണ്ടാൻ വരെ അലസത തുടങ്ങി.
 
എപ്പോഴും തനിച്ചു ഇരിക്കാൻ പ്രവണതകൂടി. 
 
 
അവന്റെ പിന്നാലെ നടന്നു ഞങ്ങടെ പഴയ റബിയെ തിരിച്ചു കൊണ്ട് വരുന്നതിൽ പൂർണ്ണമായും പരാജയപ്പെട്ടു.
 
അത്രമാത്രം അവളിൽ വിശ്വാസം അർപ്പിച്ചിരുന്നു അവൻ..... അങ്ങനെ നെയ്തു കൂട്ടിയ സ്വപ്‌നങ്ങൾ മാത്രം ബാക്കി ആക്കി അവളെ പൂർണ്ണമായും മറക്കാൻ ശ്രമിക്കും തോറും പരാജയപ്പെട്ടു കൊണ്ടേ ഇരുന്ന്..... 
 
റബിയെ ഓർത്ത് ഓന്റെ ഉമ്മയും ഉപ്പയും വേവലാതിപ്പെടാൻ തുടങ്ങി.... 
 
 
ഇതിനിടെ ഉമ്മാനെയും ഉപ്പാനെയും കൂട്ടി Zannu വിന്റെ വീട്ടിൽ പോയി... പെണ്ണിനെ ഒരു നോക്ക് കാണാൻ പോലും ഉപ്പ ഓളെ സമ്മതിച്ചില്ല..... ഓളെ ആർക്കു കെട്ടിച്ചു കൊടുത്താലും എനിക്ക് തരില്ലെന്ന്.... 
 
 
ഞങ്ങൾ ഒന്നായാൽ ഉപ്പാന്റെ അന്തസ്സ് പോവുമെന്ന്..... കല്യാണം മുടങ്ങി പോയ കാരണം കൊണ്ട് കണ്ടവനെ കൊണ്ട് കെട്ടിച്ചു എന്ന പറച്ചിൽ കേൾക്കേണ്ടി വരും എന്നാണ് ഉപ്പാന്റെ വാദം.... 
 
സത്യം പറഞ്ഞാൽ ഞങ്ങടെ ബിസിനസ് നെ കുറിച്ച് ഒന്നും ഓളെ ഉപ്പാക്ക് അറിയില്ല  തോന്നുന്നു. ഇപ്പോഴും പണി ഇല്ലാതെ തേരാ പാര നടക്കാ എന്ന മൂപ്പരെ വിചാരം.... 
 
മിഷുനോട്  ബിസിനസ് കാര്യങ്ങൾ പറഞ്ഞിട്ടും ഇന്നേ വരെ ഞങ്ങളോട് മിണ്ടാൻ വന്നിട്ടില്ല....
 
അങ്ങനെ അവരെ മടക്കി അയച്ചത് നിറ കണ്ണുകളോടെ Zannu ന്റെ ഉമ്മ നോക്കി നിന്ന്.. 
 
എന്തിനാ ഇക്കാ ഇങ്ങള് ഇങ്ങനെ പെരുമാറുന്നത്... മോളെ ഇഷ്ടം അതല്ലേ പിന്നെന്താ നിങ്ങൾക്ക്,,,,  മാത്രല്ല മിഷു പറഞ്ഞത് മറന്നോ ഇപ്പൊ നല്ല അന്തസോട് കൂടിയാ അവൻ ജീവിക്കുന്നെ... 
 
നീ പറയുന്നത് എനിക്ക് അറിയാഞ്ഞിട്ട് ഒന്നുമല്ല..... Zannu ന്റെ യും ഷാനു ന്റെയും മുന്നിൽ താഴ്ന്നു കൊടുക്കാൻ എത്ര ആയിട്ടും ന്റെ ഈഗോ സമ്മതിക്കുന്നില്ല.... 
 
 
അവളെന്റെ മോൾ തന്നെ,,,,  അത് കൊണ്ട് ആണല്ലോ ഇത്ര ദിവസം ആയിട്ടും അതിന്റെ ഉള്ളിൽ ഒറ്റപ്പെട്ടു നിൽക്കുന്നെ..... 
 
 
രണ്ട് പേരെയും ഓർത്ത് സഹതാപം തോന്നുന്നു.... ബട്ട് ഞാൻ ഇത് നടത്തി കൊടുത്താൽ അവരുടെ മുന്നിൽ ഒന്നും ഇല്ലാത്തവൻ  ആയി പോകുമോ എന്നൊരു ഭയം... 
 
ഇനി അതിനെ കുറിച്ച് സംസാരം വേണ്ട.... എന്നെങ്കിലും അവൾക്ക് മടുക്കുമ്പോ അവൾ തന്നെ Zaid ആയിട്ടുള്ള വിവാഹത്തിന് സമ്മതിക്കും എനിക്ക് ഉറപ്പ് ഉണ്ട്...... 
 
💞💞💞💞💞💞💞💞💞💞💞
 
Zannu വിന്റെ ഉപ്പാന്റെ തീരുമാനം കേട്ടിട്ടും ഷാനു അവന്റെ തീരുമാനത്തിൽ നിന്നും പിന്മാറിയില്ല.... 
 
ഉമ്മയും ഉപ്പയും മറ്റൊരു വിവാഹത്തിനു നിർബന്ധിക്കാൻ തുടങ്ങി.... 
 
ഞാൻ ന്റെ Zannu വിന്റെ ഹൃദയം പണം കൊടുത്തു നേടിയതല്ല മറിച്ചു ന്റെ ഹൃദയം കൊടുത്തു നേടിയതാ..... അത് കൊണ്ട് തന്നെ ന്റെ മിഡിപ്പ് നിൽക്കുന്ന നാൾ വരെ ന്റെ ചങ്കിലെ പെണ്ണ് Zannu മാത്രം ആണ്.... 💕
 
 
ഓളെ സ്ഥാനത് മറ്റൊരാളെ ചിന്തിക്കാൻ പോലും സാധിക്കില്ല.....അതൊന്നും ഉമ്മിക്കും ഉപ്പക്കും പറഞ്ഞ മനസ്സിൽ ആവൂല..... 
 
ഇന്ഷാ അല്ലാഹ് എന്നെങ്കിലും ഒരിക്കൽ ഞങ്ങളുടെ കാത്തിരിപ്പ് അവസാനിക്കും അന്ന് zannu നെ ഞാൻ സ്വന്തമാക്കിയിരിക്കും... 💞
 
ഓളെ ഉപ്പാന്റെ തീരുമാനം ഒരിക്കൽ തെറ്റി പോയി അറിഞ്ഞിട്ടും വീണ്ടും അവർ ഓരോ തീരുമാനം എടുക്കുന്നത് എന്തിനാണെന്ന് മാത്രം മനസ്സിൽ ആവുന്നില്ല. 
 
മാസങ്ങൾ കടന്നു പോയി എന്നല്ലാതെ zannu ന്റെ ഉപ്പാന്റെ തീരുമാനം മാറിയില്ല... 
 
 
🎶  കാനോത്ത് നാളും കാത്ത് കഴിഴണ്  🎶
 
🎶 ഖൽബ് കണ്ണെത്താ ദൂരത്ത്  ഓളെ 
    തിരഴണ്  🎶
 
🎶 മഹറുമൊരുക്കി
  ഞാൻ ഇരിക്കണ്  🎶
 
🎶  കണ്ണിൻ ഖമറ് കണ്ടെന്നുള്ളം 
 പെടക്കണ്  🎶
 
🎶  ഹാജത്ത് നിന്നോടൊന്നിച്ചിരിക്കണം 🎶
 
🎶 കണ്ണോരം കണ്ണിൽ 
നോക്കി ഇരിക്കണം  🎶
 
🎶 ജന്നത്തും സൗജത്തല്ലേ 
നെഞ്ചോരത്തിസ്സത്തല്ലേ 🎶
 
🎶അല്ലാഹ്ണേ ഓളോടാണേ
  മുഹബ്ബത്ത് 🎶
 
🎶 ജന്നത്തും സൗജത്തല്ലേ 
നെഞ്ചോരത്തിസ്സത്തല്ലേ 🎶
 
🎶അല്ലാഹ്ണേ ഓളോടാണേ
  മുഹബ്ബത്ത് 🎶
 
ഷാനു മതിയെടാ അല്ലു ന്റെ വീട് എത്തി.....  ( അനു )
 
അല്ല മക്കൾസ് എന്തേലും മനസ്സിലായോ.... ഇന്ന് നമ്മുടെ അനു ന്റെ പെണ്ണ് കാണൽ ആണ്  ഓന്റെ കലിപ്പത്തി അല്ലു തന്നെ കക്ഷി..... 
 
ഒറ്റ മോൾ ആയത് കൊണ്ട് തന്നെ ഓളെ പേരന്റ്സ് സമ്മതിച്ചു.... അങ്ങനെ ഇരു വീട്ടുകാർക്കും സമ്മതം ആയോണ്ട് ചുമ്മാ ചടങ്ങ് നടത്തി പെണ്ണ് കാണൽ.... 
 
റബി മാത്രം ഇല്ല.... ഇപ്പോഴും അത് പോലെ തന്നെ അനു ന്റെ തീരുമാനം ആകിയിട്ട് വേണം റബി ന്റെ അടുത്ത് പോവാൻ.... 
 
മിഷുവിനെ കുറെ വിളിച്ചു നോക്കി എവിടെ കാൾ എടുക്കുന്നില്ല കണ്ടാൽ മിണ്ടുകയും ഇല്ല..... 
 
നിക്കാഹ് ന് തിയ്യതി കുറിച്ചു ഞങ്ങൾ റബി യെ കാണാൻ വിട്ടു.... 
 
അതിന്റെ ഇടയിൽ അല്ലുവിനെ കൊണ്ട് Zannu ന്റെ ഉമ്മാക്ക് വിളിച്ചു എങ്കിലും ഓൾക്ക് ഫോൺ കൊടുത്തില്ല.... 
 
 
💕💕💕💕💕💕💕💕💕💕💕
 
( റബി )
 
എന്തിനാ..... എന്തിനാ പെണ്ണെ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്.... ഇങ്ങനെ ആയിരുന്നേൽ വരാതിരുന്നൂടായിരുന്നോ.... 
 
ഹൃദയം പകുത്ത് തന്നിട്ട് പോലും നിന്നിലെ വഞ്ചന കാണാൻ എന്നെ കൊണ്ട് കഴിയാതെ പോയല്ലോ... 
 
ഒന്നും നീ അറിയുന്നുണ്ടാവില്ല ഞാൻ ഇവിടെ എങ്ങനെ കഴിഞ്ഞു കൂടുന്നെന്ന്.... നിനക്ക് പ്രിയപ്പെട്ടവർ നിന്റെ അരികിൽ തന്നെ ഉണ്ടല്ലോ.... 
 
നീ കാരണം ന്റെ പ്രിയപ്പെട്ടവർ ആണ് തോറ്റു പോയത് എന്റെ മൗനം കൊണ്ട് .... 
 
തെറ്റ്കാരി ആണെന്നറിഞ്ഞിട്ടും ഈ നിമിഷം വരെ നിന്നെ ഓർത്ത് കരഞ്ഞിട്ടേ ഉള്ളു.... ഇനി അതുണ്ടാവില്ല..... ഇനി അങ്ങോട്ട് എനിക്ക് വേണ്ടി ജീവിക്കണം.... 
 
ഇനി ഒരു പെണ്ണും എന്റെ ജീവിതത്തിൽ ഉണ്ടാവില്ല ഇന്ഷാ അല്ലാഹ്.... എല്ലാം കൊണ്ടും മതിയായി...... 
 
ഉള്ളിലെ സങ്കടങ്ങൾ അണപൊട്ടി ഒഴുകി പില്ലോയെ ഇറുക്കിപിടിച്ചു കരഞ്ഞു... 
 
തോളിൽ ആരുടെയോ സ്പർശം ഏറ്റപ്പോ എണീറ്റു..... 
 
വേറെ ആരുമല്ല ന്റെ മണിമുത്തുകൾ.... 
 
അവരോട് എന്ത് പറയണം അറിയാതെ നോട്ടം തെറ്റിച്ചു കണ്ണുനീർ തുടച്ചു മാറ്റി.... 
 
 
റബി..... ഞങ്ങൾ ഇപ്പൊ വന്നത് ഒരൊറ്റ കാര്യം അറിയാന.... എന്നും വന്നു ബുദ്ധിമുട്ടിക്കണ്ട കരുതി ആണ്... ഒരു കാര്യം അറിഞ്ഞാൽ കൊള്ളാം എന്നുണ്ട്..... ഇത് നിന്റെ ലാസ്റ്റ് ചാൻസ് ആണ്.... 
 
ഷാനു പറയുന്നത് മനസ്സിലാവാതെ റബി അവനെ തന്നെ നോക്കി... 
 
അതായത് ഇന്നലെ നിന്റെ ജീവിതത്തിൽ വന്നു കയറി എല്ലാം മോഹിപ്പിച്ചു നിന്റെ ജീവിതം കുളം തോണ്ടിയവളെ ആണോ അതോ ഇത്രയും കാലം നിഴൽ പോലെ നടന്ന ഞങ്ങൾ ആണോ നിനക്ക് ഇമ്പോര്ടന്റ്റ്‌... പെട്ടന്ന് പറഞ്ഞാൽ ഞങ്ങൾക്ക് പോവാമായിരുന്നു.....  ( ഷാനു )
 
 
ഞാൻ സോറി ഡാ എന്നും പറഞ്ഞിട്ട് റബി മൂവരെയും കെട്ടി പിടിച്ചു.... 
 
റബി ഒരൊറ്റ കാര്യം കൂടെ  അവൾ നിന്റെ ലൈഫിൽ വരുന്ന മുന്നെ ഞങ്ങൾ ആയിരുന്നു നിന്റെ ലോകം... അന്നത്തെ റബിയെ ആണ് ഞങ്ങക്ക് ആവശ്യം നിനക്ക് സാധിച്ചു തരാൻ  പറ്റോ   ( അനു )
 
വേം പറഞ്ഞോ ഓഫർ ഇപ്പൊ തീരും  ( സഫു )
 
എന്റെ അവസ്ഥ പറഞ്ഞ മനസ്സിലാവൂലാ അതോണ്ടാ ഞാൻ ഇങ്ങനെ ഒക്കെ സോറി മക്കളെ...... ക്ഷമിക്ക്....  ( റബി )
 
ഒന്ന് പോയെ നിന്റെ സോറി എന്ന് പറഞ്ഞിട്ട് എല്ലാം കൂടെ റബി നെ തല്ലാൻ തുടങ്ങി.... 
 
വീണ്ടും അവരുടെ പഴയ കളിയും തമാശകളും ആയി ആ വീട് ഉണർന്നു.... ഇത് കണ്ടു റബി ന്റെ ഉമ്മയും ഉപ്പയും അനന്ദ കണ്ണീർ പൊഴിച്ചു... 
 
ഒരിക്കലും ഈ രംഗം കാണാൻ സാധിക്കില്ല എന്നായിരുന്നു അവരൊക്കെ കരുതിയെ..... 
 
💢💖💢💖💢💖💢💖💢💖💢
 
ഇതേസമയം ഷൈമ ന്റെ വീട്ടിൽ അവളെ പെണ്ണ് കാണൽ ചടങ്ങ് ആയിരുന്നു.... 
 
ചെക്കൻ വന്നു പോയ ശേഷം അഫിനെയും അല്ലു നെയും വിളിച്ചു...... 
കുറെ തവണ കെഞ്ചി പറഞ്ഞപ്പോ Zannu വിന് ഫോൺ കൊടുത്തു... 
 
അങ്ങനെ പെണ്ണ് കാണൽ ചടങ്ങ് വിശദീകരിച്ചു അങ്ങട് കൊടുത്തു.... കാരണം ഇന്ഷാ അല്ലാഹ് ഇവറ്റകൾക്ക് ഒക്കെ അവരെ പരിചയം ഉള്ളോണ്ട് പെണ്ണ് കാണൽ പുത്തരി ആവൂല.... 
 
ഇപ്പൊ തന്നെ അല്ലു ന്റെ കണ്ടില്ലേ ഇന്ന് തന്നെ നിക്കാഹ് ഡേറ്റ് കണ്ടു.... 
 
എന്നിട്ട് പറ ഷൈമ എങ്ങനെ ഉണ്ടായിരുന്നു ഫസ്റ്റ് എക്സ്പീരിയൻസ്  ( അല്ലു )
 
ഒന്നും പറയണ്ട മക്കളെ.... ഇന്ന് കാണാൻ വരും പറഞ്ഞപ്പോ തൊട്ട് മ്മളെ  കയ്യും കാലും വിറച്ചു ഒരു വിധം ആയിണ്... 
 
അതൊക്കെ പോട്ടേ ന്റെ ഹാർട്ട് ബീറ്റ്  മിനുട്ടിൽ 72 കടത്തി വെട്ടിച്ചു 1000 ആയോ സംശയം ന്റ റബ്ബേ ഇപ്പോഴും ഓർക്കുമ്പോ വിറയൽ   ( ഷൈമ  )
 
ഷൈമനെ കാലിയാക്കി കൊന്ന്.... കുറച്ചു നേരം Zannu ന്റെ ചളികൾ ഒക്കെ കേട്ടു.... പാവം ഞങ്ങളെ മുന്നിൽ തകർത്തു അഭിനയിക്കാ..... 
 
ഉപ്പ വക്കാൻ പറഞ്ഞപ്പോ Zannu കട്ട്‌ ആക്കി പിന്നീട് അതികം ഞങ്ങളും സംസാരിച്ചില്ല.... 
 
അങ്ങനെ ഷൈമന്റെ വിവാഹവും ഉറപ്പിച്ചു മൂപ്പർ ഗൾഫിൽ ആണ് *_ആഷിൽ_*  
 
എല്ലാവരുടെയും പ്രണയം പൂത്തപ്പോൾ മ്മടെ സഫുവും അഫിയും അതിന്റെ ഇടയിൽ സെറ്റ് ആയി.....ജസ്റ്റ്‌ എൻഗേജ്മെന്റ് നടത്തി..... 
 
അതോടെ  ഷാനുവിനും Zannuവിനും റബിക്കും ഒഴിച് എല്ലാത്തിനും പ്രണയിക്കാൻ ഉള്ള പൂർണ പ്രൈവസി കിട്ടി...... 
 
അങ്ങനെ നമ്മുടെ ആഫ്രിക്കൻ മങ്കി അഫിയുടെ പിറന്നാൾ വന്നെത്തി.... എല്ലാവരും ചേർന്ന് സർപ്രൈസ് പാർട്ടി ഒരുക്കി..... Zannu മാത്രം ഇല്ല.... 
 
💞💞💞💞💞💞💞💞💞💞💞
 
( Zannu )
 
ഹെലോ ബേബിസ് ഇങ്ങോട്ട് നോക്കി ഞാൻ തന്നെ.... ഈൗ ഇങ്ങള് കരുതും പോലെ ഒന്നുമല്ല കാര്യങ്ങൾ മ്മളെ ഹിറ്റ്ലർ ഉപ്പച്ചി ഒറ്റ ആളാ എല്ലാത്തിനും കാരണം അല്ലേൽ ഇപ്പൊ ഷാനുക്കാന്റെ കൊച്ചിനെയും കൊണ്ട് ആഫ്രിക്കൻ മങ്കിന്റെ ബര്ത്ഡേ പാർട്ടിക്ക് ഞാനും ഉണ്ടയിനു ങ്ങീ ങ്ങീ.... 
 
കഴിഞ്ഞ ബര്ത്ഡേ ക്ക്  ഓൾക്ക് കൊടുത്ത പണി ഒക്കെ ആലോചിച്ചു ഇരിക്കുമ്പോ ആണ് മിഷു കയറി വന്നെ.... 
 
ചെന്നൈ യിലേക്ക് തന്നെ തിരിച്ചു പോവാണത്ര.... ന്നെ ഉപദേശിക്കുന്ന ഇടയിൽ ആണ് ഓന്റെ ഫോൺ റിങ് ചെയ്തെ... 
 
_ഷാനു കാളിങ്_  എന്ന് കണ്ടതും ന്റെ  ഖൽബ് ഡിജെ തുടങ്ങി.... ഓൻ അറ്റൻഡ് ചെയ്യാതെ ന്നെ തുറിച്ചു നോക്കി.. 
 
വീണ്ടും വീണ്ടും ഷാനുക്ക അടിക്കാൻ തുടങ്ങി....
 
മിഷുക്കാ ഞങ്ങടെ കാരണം കൊണ്ട് ഇന്നേ വരെ നിങ്ങൾ മിണ്ടീട്ടു പോലും ഇല്ലല്ലോ ന്നിട്ടും എത്ര അവരൊക്കെ ഇങ്ങളെ പിറകെ നടന്നു.... 
 
ഈഗോ വച്ച് നടക്കാൻ മാത്രം ഉള്ള തെറ്റ് ഒന്നും ആരും ചെയ്തിട്ടില്ല.... എന്നോട് കാണിക്കുന്ന സ്നേഹം സത്യം ആണേൽ ആ കാൾ ഒന്ന് എടുക്ക് കുറെ നേരം ആയി എന്തേലും അത്യാവശ്യം ആവും.... 
 
ന്റെ വാക്ക് ഒക്കെ ആരു കേൾക്കാൻ ബ്ലാഹ് ഞാൻ പ്ലിംഗ് ആയി.
 
അവസാനം ഞാൻ സെന്റി അടിച്ചു വീഴ്ത്തിയപ്പോ ഫോൺ എടുത്തു സ്പീക്കറിൽ ഇട്ടു... 
 
ഷാനുക്ക പറഞ്ഞെ കേട്ടു ന്റെ കൈ കാലുകൾ മരവിക്കാൻ തുടങ്ങി മിഷുന്റെ അവസ്ഥയും ഇതന്നെ ആയിരുന്നു.... 
 
 
മിഷു നിന്റെ സിംബതി പിടിച്ചു പറ്റാൻ ഒന്നുമല്ല ഇപ്പൊ വിളിക്കുന്നെ ഞങ്ങടെ സഫുന്റെ ജീവൻ രക്ഷിക്കാൻ ആണ്.... എന്നോടുള്ള ഈഗോ കാരണം നോ പറയരുത് പ്ലീസ്..... കുറച്ചു മുന്നെ സഫുനും  അഫിക്കും ആക്‌സിഡന്റ് ആയി.... സീരിയസ് ആണ് എത്രയും പെട്ടന്ന് സർജറി വേണം എന്ന ഡോക്ടർ പറഞ്ഞെ.. 
 
നിന്റെ ബ്ലഡ്‌ ഗ്രൂപ്പ്‌  ' O '  അല്ലേ ന്റെ സഫുനെ ഒന്ന് രക്ഷിച്ചുടെ പ്ലീസ്  ഡാ..... O ഗ്രൂപ്പ്‌ ഉള്ള ആരെയും കിട്ടാനില്ല.... 
 
നീ വരും എന്ന പ്രതീക്ഷയിൽ ആണ് കൈ വിടരുത്..... 
 
ഷാനുക്ക കാൾ വച്ചതും മിഷു ഡോർ ലോക്ക് ചെയ്തു പുറത്തേക്കു ഓടി... 
 
റബ്ബേ ന്റെ അഫിക്കും സഫു കാകുനും ഒന്നും വരുത്തല്ലേ.... Zannu ഉള്ളുരുകി പ്രാർത്ഥിക്കാൻ തുടങ്ങി... 
 
💗💗💗💗💗💗💗💗💗💗💗
 
അഫിക്ക് ബോധം വന്നപ്പോ സഫുനെ എത്ര ചോദിച്ചിട്ടും കാണിച്ചു കൊടുത്തില്ല....
കണ്ണടയുന്ന മുന്നെ സഫു തെറിച്ചു പോയ രംഗം ഓർമ്മയിൽ വന്നതും അവൾ കാണണം പറഞ്ഞു വാശി പിടിക്കാൻ തുടങ്ങി..... 
 
ഇതേസമയം പുറത്ത് എല്ലാവരും രണ്ടുപേർക്കുമുള്ള പ്രാർത്ഥനയിൽ ആയിരുന്നു.... 
 
എല്ലാത്തിലും പടച്ചോൻ കൂടെ നിന്ന് ഈ അവസാന നിമിഷം തങ്ങളെ കൈ വെടിയും എന്ന് സ്വപ്‌നങ്ങത്തിൽ പോലും ആരും കരുതിയില്ല.... 
 
അഫിക്ക് ബോധം വന്നപ്പോ എല്ലാവരും ഓളെ അടുത്തേക്ക് പോയി 
വീണ്ടും ഓൾ ബഹളം തുടങ്ങി,,,  ഓവർ സ്‌ട്രെയിൻ പാടില്ലാത്തതു കൊണ്ട് തന്നെ ഡോക്ടർ ആ നഗ്ന സത്യം തുറന്നു പറഞ്ഞു...... 
 
കേട്ടത് വിശ്വാസിക്കാൻ ആവാതെ എല്ലാവരും ഞെട്ടിപോയി.... 
 
പക്ഷെ മുന്നിൽ ഉള്ള കാഴ്ച്ച വിശ്വാസിക്കാതെ നിൽക്കാൻ ആർക്കും സാധിച്ചില്ല.... 
 
തന്റെ മുന്നിൽ വെള്ള പുതപ്പിച്ചു കിടത്തിയ സഫുനെ  കണ്ടതും അഫി നിയന്ത്രണം വിട്ടു....ബാക്കി ഉള്ളവറുടെ ചങ്ക് പൊട്ടിപോയി 
 
*_സഫുക്കാ_* എന്നും വിളിച്ചു അഫി ഉറക്കെ കരഞ്ഞു. 
 
*(തുടരും... )*
 
_________________________________________
 
 
Gys റിവ്യൂ ഇല്ലല്ലോ തീരെ 😔😔😔
 
ഞാൻ എന്താ ചെയ്യണ്ടേ സ്റ്റോപ്പ്‌ ചെയ്യണോ 😔
💙🖤റൂഹോട് ചേരും വരെ🖤💙 - 37

💙🖤റൂഹോട് ചേരും വരെ🖤💙 - 37

5
1510

*💙🖤  റൂഹോട്*                    *ചേരും വരെ..  🖤💙*                *jUb!!✍💞*   *(RoM@nt!C  Lov£ $toRy)*   *_Part_37_*   ____________________________________     ©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn't be used in full or part without the creator jubii prior permission.   ______________________________________   എല്ലാത്തിലും പടച്ചോൻ കൂടെ നിന്ന് ഈ അവസാന നിമിഷം തങ്ങളെ കൈ വെടിയും എന്ന് സ്വപ്‌നങ്ങത്തിൽ പോലും ആരും കരുതിയില്ല....    അഫിക്ക് ബോധം വന്നപ്പോ എല്ലാവരും ഓളെ അടുത്തേക്ക് പോയി  വീണ്ടും ഓൾ ബഹളം തുടങ്ങി,,,  ഓവർ സ്‌ട്രെയിൻ പാടില്ലാത്തതു കൊണ്ട് തന്നെ ഡോക്ടർ ആ നഗ്ന സത്യം തുറന്നു പറഞ്ഞു......    കേട്ടത് വിശ്വാസിക്കാ