Aksharathalukal

അവന്തിക

       അവന്തിക
💝💝💝💝💝💝💝💝

        #പാർട്ട് 1
***************

കോളേജ് അവധി ആഘോഷിക്കാൻ ആയി ഇറങ്ങി തിരിച്ച ആ ആറു പേരെയും പേറി
കാട് മൂടിയ ഇടവഴിയിലൂടെ ആ വാഹനം  കുതിച്ചു പാഞ്ഞുകൊണ്ടിരുന്നു...
ആഘോഷത്തിമർപ്പിനിടയിൽ സഞ്ചരിച്ച ദൂരവും പിന്നിട്ട വഴികളും  അവർ അറിയുന്നുണ്ടായിരുന്നില്ല..
അവരെ കാത്തിരിക്കുന്ന ആപത്തുകളുടെ ആഴമോ,
പതിയിരിക്കുന്ന അപകടങ്ങളോ അറിയാതെ അവർ ആ യാത്ര ആഘോഷിച്ചു.....

സിദ്ധു എന്ന് വിളിക്കുന്ന സിദ്ധാർഥ്,  ബിസിനെസ്സ്കാരനായ  രാജീവിന്റെ മകൻ.
അവന്റെ പിറന്നാൾ പ്രമാണിച്ച് കൂട്ടുകാരോടൊപ്പം ആഘോഷിക്കാൻ  തന്റെ തറവാട്ടിലേക്ക്  യാത്രയിലാണ് അവനും കൂട്ടുകാരും.
ആറ് പേരടങ്ങുന്ന സംഗം  വിപിൻ, നിഖിൽ, രമ്യ,  അനുപമ, സുധി ഈ അഞ്ചു പേരാണ്  കോളേജിലെ അവന്റെ ബെസ്റ്റ് ഫ്രണ്ട്സ്.
എന്ത് കാര്യത്തിനും അവർ ഒരുമിച്ചാണ്.
എല്ലാവരുടെ കയ്യിലും ബിയർ കുപ്പികൾ ഉണ്ടായിരുന്നു.

നല്ല സ്ഥലം പിറന്നാൾ കഴിഞ്ഞാലും നമ്മൾ ഇവിടുന്ന് പോകുന്നില്ല .!!!
ഈ വെക്കേഷൻ മുഴുവൻ നമ്മൾ ഇവിടെ ഈ കാട്ടിനുളിൽ ആഘോഷിക്കുന്നു.
അനുപമ അത് പറഞ്ഞതും എല്ലാവരും കൈയടിച്ചു സമ്മതം അറിയിച്ചു.

സിറ്റിയിൽ ജനിച്ചു വളർന്നതിനാൽ തന്നെ കാട്ടിനുള്ളിലൂടെ ഉള്ള യാത്ര എല്ലാവര്ക്കും പുതിയൊരു അനുഭവമായിരുന്നു.
ആഘോഷതിമർപ്പോടെ കുതിച്ചു പാഞ്ഞു കൊണ്ടിരുന്ന  ആ വാഹനം ഞരക്കത്തോടെ  ഒരുനിമിഷം ഒന്ന് നിന്നു.
എന്താ എന്ന അർത്ഥത്തിൽ അവരെല്ലാവരും സിദ്ധുവിനെ നോക്കി  അവൻ മുൻപിലേക്ക് വിരൽ ചൂണ്ടി.
റോഡിന് കുറുകെ വീണ് കിടക്കുന്ന വലിയ മരം. എല്ലാവരും പരസ്പരം നോക്കി.!!!!

ഇതിനെന്തിനാ ഇങ്ങനെ ഭയന്ന് നോക്കുന്നെ  വാ നമുക്ക് എല്ലാവര്ക്കും കൂടെ അത് എടുത്ത് മാറ്റാം
.ഇതും പറഞ്ഞ് നിഖിൽ കാറിൽ നിന്ന് ഇറങ്ങി കൂടെ ബാക്കി ഉള്ളവരും.
എല്ലാവരും ചേർന്ന് ആ മരം അനായാസം തള്ളി നീക്കി വീണ്ടും അവർ കാറിലേക്ക് കയറി.
ഇരുട്ടിനെ കീറിമുറിച്ചുകൊണ്ട് അവരുടെ വാഹനം വീണ്ടും കുതിച്ചുപാഞ്ഞു.
പതിയെ ഓരോരുത്തരായി  ഉറക്കത്തിലേക്ക് വഴുതി വീണു.
വണ്ടി നിന്ന ശബ്ദം കേട്ടാണ് എല്ലാവരും കണ്ണ് തുറന്നത്.

എത്തിയോ????
നിഖിലാണ് അത് ചോദിച്ചത് .
അവൻ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി.
പുറകെ മറ്റുള്ളവരും. 
അവർ മുന്നിലേക്ക് നോക്കി കാടിന് നടുവിൽ ഒരു കൊട്ടാരം പോലെ ആ റിസോർട് തിളങ്ങി.
എല്ലാവരുടെ കണ്ണിലും അത്ഭുതം നിറഞ്ഞു.
വൗ ബ്യൂട്ടിഫുൾ !!!!!
എല്ലാവരും ഓരോ സ്വരത്തിൽ പറഞ്ഞു.
അവർ എല്ലാവരും സിദ്ധാർത്ഥിന്റെ തോളിൽ തട്ടി അഭിനന്ദിച്ചു.
സിദ്ധു ഒന്ന് ശിരസ്സ് ഉയർത്തി.
മതിയെടാ ഇനിയും പൊങ്ങിപോയാൽ  നീ ആകാശം മുട്ടും ചിരിച്ചുകൊണ്ട് രമ്യ അത് പറഞ്ഞപ്പോൾ മറ്റുള്ളവരും ചിരിച്ചു.
സിദ്ധാർഥ്  അവരെയും കൂട്ടി ഉള്ളിലേക്ക് കയറി .
പെട്ടെന്ന് തന്നെ ഇച്ചിരി പ്രായം ഉള്ള ഒരാൾ അവിടേക്ക് വന്നു.
ആ കുഞ്ഞ് വന്നോ ???
അയാൾ പുഞ്ചിരിയോടെ ചോദിച്ചു.
സിദ്ധാർഥ് അയാളെ എല്ലാവര്ക്കും പരിചയപ്പെടുത്തി.

ഇത് രാമേട്ടൻ !!!!
ഇവിടുത്തെ  ഓൾ ഇൻ ഓൾ .

എന്ത് കാര്യത്തിനും രാമേട്ടൻ ഉണ്ടാകും അവർ എല്ലാവരും രാമേട്ടനെ നോക്കി ചിരിച്ചു.

ആ ഇങ്ങനെ വന്ന കാലിൽ നിൽക്കാതെ എല്ലാവരും വാ എല്ലാവര്ക്കും റൂം ഒരുക്കിയിട്ടുണ്ട് രാമേട്ടൻ അവരോടായി പറഞ്ഞു....
എല്ലാവരും അദ്ദേഹത്തോടൊപ്പം അവരവരുടെ റൂമിലേക്ക് നടന്നു.

പെൺകുട്ടികൾക്ക് ഉള്ള മുറി മുകളിലത്തെ നിലയിൽ ആയിരുന്നു ഒരുക്കിയിരുന്നത്.
റൂമിനുള്ളിൽ കയറിയ  അനുപമ  തന്റെ മുറിയുടെ ജനലുകൾ  പുറത്തേക്ക് തുറന്നു.
ചെറിയൊരു ഞരക്കത്തോടെ ആ ജനൽ പാളികൾ അവൾക്ക് മുന്നിൽ വഴിമാറി.
പുറത്തേക്ക് നോക്കിയ അവളുടെ കണ്ണുകൾ കാട് മൂടിയ ഒരു ചെറിയ കെട്ടിടത്തിൽ ഉടക്കി നിന്നു.
സിദ്ധു....
അവൾ ഉറക്കെ വിളിച്ചു !!!!!
അവളുടെ വിളികേട്ട് സിദ്ധാർഥ് മുകളിലേക്ക് കയറി  വന്നു.
എന്താ അനു എന്ത് പറ്റി??
സിദ്ധു ചോദിച്ചു.
അതെന്താ  അവിടെ???!!!

അവൾ വിരൽ ചൂണ്ടിയ ഭാഗത്തേക്ക് സിദ്ധു നോക്കി. അവന്റെ കണ്ണുകളിൽ അകാരണമായ ഒരു ഭയം നിറയുന്നത് അവൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല!

അത് അത് ഒരു   വീടായിരുന്നു.
അതിന്റെ പുറകിലായി ഒരു കാവുണ്ട്....
ഇപ്പോൾ അവിടെ പൂജയോ വിളക്ക് വയ്പ്പോ ഒന്നുമില്ല.
അതിനടുത്തായി ആണ് നാഗത്തറ!!
നീ അതും നോക്കി നിൽക്കാതെ വാതിൽ അടച്ച് കിടക്കാൻ നോക്ക്.
അതും പറഞ്ഞ് സിദ്ധു വെളിയിലേക്ക് ഇറങ്ങി. അവൾ വീണ്ടും ആവിടേക്ക് തന്നെ നോക്കി നിന്നു.
സിദ്ധു എന്തോ ഒളിപ്പിക്കുന്നുണ്ടെന്ന് അവൾക്ക് തോന്നി.
അവന്റെ  സംസാരിക്കുമ്പോൾ വാക്കുകൾ വിറയ്ക്കുന്നത് അവൾ അറിഞ്ഞിരുന്നു.

കുറച്ചു നേരം നോക്കി നിന്ന ശേഷം അനുപമ ജനൽ അടച്ച്  പോയി കട്ടിലിലേക്ക് കിടന്നു.
നാളെ അതിനുള്ളിൽ ഒന്ന് കയറണം,
എല്ലാരേയും കൂടെ കൂട്ടണം  അവൾ മനസ്സിൽ ചിന്തിച്ചു.
എപ്പോളോ അവൾ ഉറക്കത്തിലേക്ക് വഴുതി വീണു.....
ഉറക്കത്തിൽ പലപല സ്വപ്‌നങ്ങൾ അവളുടെ ഉള്ളിൽ മിന്നി മറഞ്ഞു.

രാവിലെ കതകിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടാണ്
അനു കണ്ണ് തുറന്നത് .
കതക് തുറന്നപ്പോൾ സിദ്ധു ആയിരുന്നു.
എന്തൊരു ഉറക്കമാടി ഇത്  ,ഇങ്ങോട്ട് ഇറങ്ങി വാ വല്ലതും കഴിക്കണ്ടേ അവൻ അവളെ വിളിച്ചിട്ട് താഴേക്ക് ഇറങ്ങിപ്പോയി.
അവൾ പതിയെ ജനലിനടുത്തേക്ക് നടന്നു ജനലിലൂടെ അവൾ ആ കെട്ടിടത്തിലേക്ക് ഒന്ന് നോക്കി .
പതിയെ അവൾ തിരിഞ്ഞു നടന്നു. 
താഴേക്ക് ഇറങ്ങി ചെന്നപ്പോൾ എല്ലാവരും റെഡി ആയിരുന്നു. അവൾ പെട്ടെന്ന് തന്നെ ഫുഡ് ഒക്കെ കഴിച്ച് ഇറങ്ങി.
അല്ല എന്താ ഇനി പ്ലാൻ സിദ്ധാർഥ് ആണ് അത് ചോദിച്ചത്.
ആർക്കേലും എന്തെങ്കിലും ഒക്കെ പ്ലാൻ ഉണ്ടെങ്കിൽ പറയ്.
സിദ്ധാർഥ് അത് പറഞ്ഞതും അനു പറഞ്ഞു
അത് നമുക്ക് ഇവിടെ അടുത്തുള്ള  ആ കെട്ടിടം വൃത്തിയാക്കിയാലോ  ??
എല്ലാവരും സംശയത്തോടെ അവളെ നോക്കി.
അവൾ  ജനലിലൂടെ ആ കെട്ടിടത്തിന് നേരെ വിരൽ ചൂണ്ടി
എല്ലാവരും അവിടേക്ക് നോക്കി.
കാട് പിടിച്ചു കിടക്കുന്ന ആ കെട്ടിടം കണ്ട് അവർ ഒരു നിമിഷം ഒന്ന് ചിന്തിച്ചു.

ഞങ്ങൾ റെഡി രമ്യ അത് പറഞ്ഞതും പുറകെ
എല്ലാവരും സമ്മതം അറിയിച്ചു.
എന്നാൽ സിദ്ദുവിന്റെ മുഖം മാത്രം വിവർണമായിരുന്നു.
അത് വേണ്ട വേറെ എന്തെങ്കിലും പറയ് !!!..
സിദ്ധു അത് പറഞ്ഞപ്പോൾ എല്ലാവരുടെയും മുഖം മാറി.
അതെന്താ?? അനുപമയുടെ ചോദ്യം കേട്ട് സിദ്ധു മിണ്ടാതെ നിന്നു.
എല്ലാവരും ഒരു ഉത്തരത്തിനായി അവന്റെ മുഖത്തേക്ക് നോക്കി നിന്നു.

അത് ,അത് ഒരു കാവ് ആണ് മുൻപ് മനുഷ്യകുരുതിയും  സർപ്പ പൂജയും ഒക്കെ ഉണ്ടായിരുന്ന ഒരു കാവ് . ഗതികിട്ടാത്ത ഒരുപാട് ആത്മാക്കൾ അവിടുത്തെ ഭഗവതിയുടെ ശക്തി വലയത്തിൽ ഇപ്പോളും അവിടെ തറക്കപെട്ടിട്ടുണ്ട്.
സിദുവിന്റെ വാക്കുകളിൽ ഭയം നിറഞ്ഞിരുന്നു.
ഇത് കേട്ട എല്ലാവരും പൊട്ടി ചിരിച്ചു.
പിന്നെ ആത്മാവ് അതും ഈ 21ആം നൂറ്റാണ്ടിൽ.
നീ ഇങ്ങനൊരു മണ്ടൻ ആയിപോയല്ലോ അനു അവനെ കളിയാക്കി .

അതെ എനിക്ക് പേടിയാ സിദ്ധാർഥ്  പറഞ്ഞു.
പേടിയാണെങ്കിൽ നീ വരണ്ട ഞങ്ങൾ പോകും  രമ്യ ആണ് അത് പറഞ്ഞത്.
സിദ്ധാർഥ് എത്രയൊക്കെ പറഞ്ഞിട്ടും അവർ പിന്മാറാൻ തയാറല്ലായിരുന്നു.
അവസാനം എലാവരുടെയും നിർബന്ധത്തിന് വഴങ്ങി സിദ്ധുവിനും സമ്മതം മൂളേണ്ടി വന്നു.
സിദ്ധുവിന്റെ മുഖത്ത് ഭയം നിറഞ്ഞു നിന്നിരുന്നു.
സിദ്ധുവിൽ നിന്ന് സമ്മതം കിട്ടിയതും എല്ലാവരും സന്തോഷത്തോടെ പുറത്തേക്ക്  ഇറങ്ങി.
സിദ്ധാർഥ് അവരുടെ പുറകെ നടന്നു.

അവർ ഉത്സാഹത്തോടെ അവിടെ ചുറ്റുമുള്ള കാട് ഒക്കെ വെട്ടിതെളിച്ചു തുടങ്ങി.
ഏകദേശം ഒരു മണിക്കൂർ കൊണ്ട് അവർ അവിടമാകമാനം  വെട്ടിതെളിച്ചു.
   ആ കെട്ടിടത്തിന്റെ വാതിലിനടുത്തേക്ക് അവർ ചുവടുകൾ വച്ചു
അനു വാതിൽ തുറക്കാൻ ആയി കൈനീട്ടി.

എന്നാൽ ഉള്ളിൽ അവർ ഒരിക്കലും പ്രതീക്ഷിക്കാത്ത
ഒരാൾ സിദ്ധാർഥിന്റെ വരവും കാത്തിരിക്കുന്നുണ്ടായിരുന്നു
സാധ്യമാകാതെപോയ തന്റെ പ്രണയത്തിന്റെ ഓർമകളുമായി  തന്റെ പ്രാണനേയും കാത്തിരിക്കുന്ന
പ്രതികാരദാഹിയായ അവളുടെ ആത്മാവ്...

അവന്തികയുടെ......!!!!!!!!!

തുടരും......

 


അവന്തിക 2

അവന്തിക 2

4.4
1078

  💝#അവന്തിക💝 ************************ പാർട്ട് 2......... മോളെ........ വേണ്ടാ..... പെട്ടെന്ന് പുറകിൽ നിന്നുള്ള രാമേട്ടന്റെ വിളികേട്ട്  അനു നീട്ടിയ കൈകൾ പിൻവലിച്ചു. എല്ലാവരും രാമേട്ടനെ തന്നെ നോക്കി . മോളെ അരുത്.... ആ വാതിൽ തുറക്കരുത്.!!! സിദ്ധു മോനെ  മോന് എല്ലാം അറിയാവുന്നതല്ലേ??? എന്നിട്ട് മോനും ഇതിന് കൂട്ടുനിൽക്കുവാണോ?? പരിഭ്രാന്തിയോടെ രാമേട്ടൻ ചോദിക്കുമ്പോൾ മറ്റുള്ളവർ ഒന്നും മനസ്സിലാവാതെ രാമേട്ടനെയും സിദ്ധുവിനെയും നോക്കി. സിദ്ധുവിന്റെ മുഖഭാവത്തിൽ നിന്ന് അവൻ  അവരോട് എന്തൊക്കെയോ ഒളിപ്പിക്കുന്നെണ്ടെന്ന് അവർക്ക് മനസ്സിലായി. സിദ്ധുവേട്ടാ........ ഒരു പെൺശബ്ദം കേട്ട് എല്ല