Aksharathalukal

നിനക്കായ്‌ ഈ പ്രണയം (63)

"ഏട്ടന്റെ മായക്കുട്ടി അല്ലെ? ഇങ്ങനെ പിണങ്ങാതെ.. " നിരഞ്ജൻ മായയോട് ചേർന്നു കിടന്നുകൊണ്ട് പറഞ്ഞു.

അവൾ അവനെ തള്ളി മാറ്റി തിരിഞ്ഞു കിടന്നു.

"ഞാൻ അപ്പോഴത്തെ ടെൻഷനിൽ പറഞ്ഞത് അല്ലേ.. വിട്ടുകള.. സോറി.." പുറകിൽ നിന്നും അവളെ പുണർന്നു കൊണ്ടു അവൻ പറഞ്ഞു.

"വേണ്ട... എന്നോട് മിണ്ടണ്ട.. ഇപ്പൊ പഴയ സ്‌നേഹം ഒന്നും ഇല്ല എന്റെ അടുത്ത്.. " അവനെ തള്ളി മാറ്റിക്കൊണ്ട് അവൾ പറഞ്ഞു.

"പിന്നെ.. നിന്നെ അല്ലാതെ ഞാൻ ആരെയാ സ്നേഹിക്ക.. ഞാൻ സോറി പറഞ്ഞില്ലേ.. അതു വിട്ടേക്കേടാ. ഇനി നീ എന്ത് പറഞ്ഞാലും ഞാൻ വേണ്ട എന്ന് പറയില്ല.. പോരേ?." നിരഞ്ജൻ പറഞ്ഞത് കേട്ടിട്ടും മായ പിണങ്ങി തന്നെ കിടന്നു.

"ഓഹ്.. എന്നാ പോ.. ഞാൻ ഇനി മിണ്ടില്ല.." നിരഞ്ജൻ തിരഞ്ഞു കിടന്നപ്പോൾ മായയ്ക്ക് അവനോട് സഹതാപം തോന്നി.

അവൾ തിരിഞ്ഞു കിടന്നു അവന്റെ നെഞ്ചിൽ ആയി കിടന്നു. അതു കണ്ടു അവന്റെ മുഖത്തൊരു പുഞ്ചിരി വിടർന്നു.

"മായാ.." തീവ്രമായ അനുരാഗത്തോടെ അവൻ വിളിച്ചത് കേട്ടു അവളുടെ മനം നിറഞ്ഞു.

"ഉം..."

അവളുടെ മൂളലിൽ അവൻ അവളുടെ മൂർദ്ധാവിൽ ചുംബിച്ചു. അതിനു മറുപടി എന്ന വണ്ണം അവളും അവന്റെ കവിളിൽ ഒരു മുത്തം നൽകി. അവൻ അവളെ നേരെ വലിച്ചു മുകളിലേക്ക് ഉയർത്തി വട്ടം പിടിച്ചു ഒന്ന് തിരഞ്ഞു അവളുടെ മുകളിലായി നിന്നു. കണ്ണുകൾ തമ്മിലിടഞ്ഞപ്പോൾ മായയുടെ കൺപീലികൾ ഒന്ന് പിടച്ചു.

"മായ.. വിൽ യു കിസ്സ് മീ? " അവൻ ചോദിച്ചു.

മായ അവന്റെ ചുണ്ടിൽ ഒരു ചുംബനം പകർന്നതും കാത്ത് നിൽക്കാതെ അവൻ അവളുടെ ചുണ്ടുകൾ നുകരാൻ തുടങ്ങി.. മേൽചുണ്ടും കീഴ്ച്ചുണ്ടും മാറി മാറി അവൻ നുകർന്നപ്പോൾ അവന്റെ കൈകൾ അവളുടെ വസ്ത്രങ്ങൾ ഉറിഞ്ഞെടുക്കുന്ന തിരക്കിൽ ആയിരുന്നു.

ഒന്നുചേരലിൽ എപ്പോഴോ അവന്റെ പല്ലുകളും  നഖങ്ങളും അവളിൽ ആഴ്‌നിറങ്ങിയപ്പോൾ ഒന്ന് എങ്ങി കൊണ്ടു അവൾ വേദന കടിച്ചമർത്തി. അവളുടെ എങ്ങൽ അവന്റെ വികാരങ്ങളെ കൂടുതൽ ഉണർത്തി.. രാത്രിയുടെ ഏതോ യാമങ്ങളിൽ അവർ ഒന്നായി അലിഞ്ഞു ചേർന്നു.

പതിവ് അലാറത്തിന്റെ ശബ്ദം കെട്ട് മായ എഴുന്നേറ്റു. നിരഞ്ജൻ നല്ല ഉറക്കം ആണെന്ന് കണ്ടു അവൾ അവനെ ഉണർത്താതെ പുതപ്പ് കൊണ്ട് ശരീരം മറച്ചു മെല്ലെ എഴുന്നേറ്റു. തലേന്ന് എപ്പോഴോ അടർന്നു മാറിയ വസ്ത്രങ്ങൾ താഴെ നിന്നും എടുത്തു അവൾ ബാത്‌റൂമിലേക്ക് നടന്നു. 

ഷവറിൽ നിന്നു ചെറു ചൂടുവെള്ളം വീണപ്പോൾ ചുണ്ടിലും ശരിരീരത്തിലും ഉള്ള നീറ്റൽ അവൾ കണ്ടില്ല എന്ന് വച്ചു. കുളിച്ചു തോർത്തി ഡ്രസ്സ്‌ മാറി പുറത്തേക്കു ഇറങ്ങുമ്പോളേക്കും നിരഞ്ജൻ ഉണർന്നിരുന്നു. അവൻ ബെഡ് റെസ്റ്റിൽ ചാരി ഫോണും നോക്കി ഇരിക്കുകയായിരുന്നു. അവൾ അവന്റെ അരികിൽ ആയി ഇരുന്നു.

"നീര്വേട്ട.. " അവൾ വിളിച്ചത് കെട്ട് അവൻ ഫോണിൽ നിന്നു തല ഉയർത്തി അവളെ നോക്കി.

"നീര്വേട്ട.. ഇന്ന് മിക്കവാറും ചേച്ചിയെ ഡിസ്ചാർജ് ചെയ്യുമായിരിക്കും.. ചേച്ചിയെ ഞാൻ ഇങ്ങോട്ട് കൊണ്ട് വരട്ടെ?" അവൾ  ചോദിച്ചു. തലേന്ന് രാത്രി അവളോട് അവൻ കാണിച്ച സ്നേഹം നൽകിയ പ്രതീക്ഷയോടെ ആണ് അവൾ അതു ചോദിച്ചത്.

"മായ.. ആദ്യം നീ നിന്റെ കാര്യങ്ങൾ തന്നെ ചെയ്തു പഠിക്കു.. എന്നിട്ട് ആകാം ചേച്ചിയുടെ കാര്യം നോക്കുന്നത്?" ഒരു പുച്ഛത്തോടെ ഉള്ള നിരഞ്ജന്റെ മറുപടി കെട്ട് അവൾക്കു സങ്കടം തോന്നി.

"അതൊക്കെ ഞാൻ നോക്കിക്കോളാം.. അല്ലെങ്കിലും എന്റെ കാര്യങ്ങൾക്കു ഞാൻ ആരെയും ബുധിമുട്ടിക്കാറില്ലല്ലോ? ഇന്നലെ വാക്ക് പറഞ്ഞത് അല്ലേ എന്നോട് ഇനി ഒന്നും വേണ്ട എന്ന് പറയില്ല എന്ന്?" അവൾ ചുണ്ട് കൂർപ്പിച്ചു ചോദിച്ചു.

"ഇന്നലെയോ? ഞാനോ? പിന്നെ എനിക്കി വട്ടല്ലേ നിന്റെ താളത്തിന് ഒപ്പിച്ചു തുള്ളാൻ.. ഞാൻ ഒന്നും പറഞ്ഞിട്ടില്ല.." അവൻ എഴുന്നേറ്റു കുളിമുറിയിലേക്ക് നടന്നു.

മായ അവന്റെ പിന്നാലെ കൂടി.. "ഇല്ല.. ഏട്ടൻ പറഞ്ഞു.."

"ഹാ.. ഇനി ഇപ്പൊ എന്നെ കള്ളൻ ആക്കിക്കോ.. അതാണല്ലോ നിനക്കു വേണ്ടത്.." ദേഷ്യത്തോടെ പറഞ്ഞു നിരഞ്ജൻ അവളുടെ മുന്നിൽ ബാത്‌റൂമിന്റെ വാതിൽ കൊട്ടിയടച്ചു.

**************

"മിലി... എന്തിനാണ് ഈ അന്യരുടെ വീട്ടിൽ ഒക്കെ പോയി താമസിക്കുന്നത്? നീ എന്റെ കൂടെ വാ.. നമ്മൾ ഒരുപാട് ആഗ്രഹിച്ച ജീവിതം അല്ലേ? നമുക്ക് ഇനി അതു ഒന്നിച്ചു ജീവിക്കാം.. " ആകാശ് മിലിയുടെ ബെഡിന് അരികിൽ ഇട്ടിരുന്ന ചെയറിൽ ഇരുന്നു പറഞ്ഞു.

"മാത്യുസ് ഇച്ചായനും എലീനാമായും എനിക്ക് അന്യരല്ല ആകാശ്.. മക്കൾ ഇല്ലാത്ത അവർ സ്വന്തം മോളെ പോലെ ആണ് എന്നെ കാണുന്നത്.." മിലി അവനോടു കടുപ്പിച്ചു പറഞ്ഞു.

"മകളെ പോലെ അല്ലേ? മകൾ ഒന്നും അല്ലല്ലോ? ഇത്രയും കാലം നിന്റെ രണ്ടാനമ്മയോടും മക്കളോടും ഉള്ള സ്നേഹം പറഞ്ഞു നടന്നിട്ട് നിനക്ക് എന്ത് കിട്ടി? " അവൻ ദേഷ്യത്തോടെ ചോദിച്ചു.

"എന്തെങ്കിലും തിരിച്ചു കിട്ടാൻ വേണ്ടി ആണോ സ്നേഹിക്കുന്നത്? വരവ് ചിലവ് നോക്കി ലാഭം കണക്കാക്കാൻ ഇതു ബാലൻസ് ഷീറ്റ് ഒന്നും അല്ല ആകാശ്.."

ആകാശ് കുറച്ചു നേരം കണ്ണടച്ചിരുന്നു ദേഷ്യം ശമിപ്പിക്കാൻ ശ്രമിച്ചു. പിന്നെ മെല്ലെ കണ്ണു തുറന്നു.

"ഓക്കേ.. അതു വിട്ടേക്ക്.. എന്റെ കൂടെ ജീവിക്കാൻ അല്ലേ നീ ഇത്രയും കാലം കാത്തിരുന്നത്? ഇപ്പൊ എല്ലാ സാഹചര്യങ്ങളും ഓക്കേ ആണ്.. ഇനിയും കാത്തിരിക്കേണ്ട ആവശ്യം എന്താണ്? " അവൻ ചോദിച്ചു.

മിലി ഒന്ന് നെടുവീർപ്പിട്ടു. "ആകാശ് ഞാൻ നിന്നെ കാത്തിരിക്കുകയായിരുന്നില്ല. അങ്ങനെ കാത്തിരിക്കാൻ എന്ത് പ്രതീക്ഷയാണ് നീ എനിക്ക് നൽകിയിരുന്നത്? എന്നെങ്കിലും തിരിച്ചു വരും എന്ന് ഒരു വാക്ക്? ഞാൻ ജീവിച്ചിരിപ്പുണ്ടോ, എനിക്ക് സുഖമാണോ എന്നു ഒരു അന്വേഷണം? അല്ലെങ്കിൽ നിന്റെ ജീവിതത്തിൽ എനിക്കായി ഒഴിച്ചിട്ട ഒരു സ്പേസ്? അങ്ങനെ എന്ത് പ്രതീക്ഷയായിരുന്നു നീ എനിക്ക് നൽകിയത്? എന്തിന് വേണ്ടി ആയിരുന്നു ഞാൻ കാത്തിരിക്കേണ്ടിയിരുന്നത്? നീ പറ.."

അവളുടെ ചോദ്യത്തിന് എന്ത് ഉത്തരം പറയണമെന്ന് അറിയാതെ ആകാശ് കുഴങ്ങി. "സ്റ്റോപ്പ്‌ ഇറ്റ് മിലി.. എന്നെ നീ ചോദ്യം ചെയ്യുകയാണോ?" അവൻ ചോദിച്ചു.

"അങ്ങനെ ഒരു സാഹചര്യം ഉണ്ടാക്കിയത് നീ അല്ലേ?" മിലിയുടെ ശബ്ദം ഉറച്ചു തന്നെ ഇരുന്നു.

"എനിക്ക് അറിയേണ്ടത് ഒന്ന് മാത്രം ആണ്.. നീ ഇപ്പോഴും എന്നെ പ്രണയിക്കുന്നുണ്ടോ ഇല്ലയോ?" മിലിയുടെ അടുത്തേക്ക് നീങ്ങി അവളുടെ കണ്ണുകളിൽ നോക്കി അവൻ ചോദിച്ചു.

അവൾ കുറച്ചു നിമിഷങ്ങൾ അവന്റെ കണ്ണുകളിൽ തന്നെ നോക്കിയിരുന്നു. ആ നിമിഷങ്ങളിൽ അവൾ തന്നോട് തന്നെ ആ ചോദ്യം ചോദിക്കുകയായിരുന്നു. വർഷങ്ങൾ ആയി പലരും അവളോട് ചോദിച്ച ചോദ്യം. പക്ഷെ അന്നൊന്നും അവൾക്കു അതിന്റെ മറുപടി അറിയില്ലായിരുന്നു. പക്ഷേ ഇന്ന് അവൾക്ക് അതിനു കൃത്യമായ ഉത്തരം അറിയാമായിരുന്നു.

"നോ..." അവന്റെ കണ്ണുകളിൽ തന്നെ നോക്കി ഒട്ടും പതറാതെ ഒറ്റവാക്കിൽ അവൾ മറുപടി ഒതുക്കി.

അവളുടെ മറുപടി ആകാശിന് വലിയ ഷോക്ക് ആയിരുന്നു. അവൾ കരയുമെന്നോ പതറുമെന്നൊ ഒക്കെ ആണ് അവൻ പ്രതീക്ഷിച്ചിരുന്നത്. അവൻ മെല്ലെ പിന്നോട്ട് നീങ്ങി. അവൻ എഴുന്നേറ്റു ദേഷ്യത്തോടെ അടുത്ത ടേബിളിൽ ഇരുന്നിരുന്ന ഫ്ലാസ്ക് തട്ടി താഴേക്ക് ഇട്ട് ഇറങ്ങി പോയി. ഫ്ലാസ്ക് വലിയ ശബ്ദത്തോടെ താഴേക്കു വീണു.

*******************

ഷാജിയും എലീനയും കൂടി ആണ് മിലിയെ ഡിസ്ചാർജ് ചെയ്തു വീട്ടിലേക്കു കൊണ്ട് വന്നത്.

"അഹ്.. വന്നല്ലോ വനമാല.." തെളിഞ്ഞ മുഖവുമായി മാത്യുസ് അവരെ സ്വീകരിച്ചു.

"എലീനമാ എന്റെ അടുത്ത് പെട്ടു പോയത് അച്ചായന് ഒരു ബുദ്ധിമുട്ട് ആയി കാണും ലെ...?" മിലി കളിയായി ചോദിച്ചു.

"മോളെ.. ഇങ്ങനെ ഇവളെ രണ്ടു ദിവസം ഇടക്കെ ഇടക്കെ ഇവിടുന്നു മാറ്റി നിർത്താൻ ആണെങ്കിൽ.. നീ ഇങ്ങനെ ഇടയ്ക്കിടെ വീഴുന്നതിൽ വലിയ തെറ്റൊന്നും ഇല്ല.. എനിക്കും വേണ്ടേ അല്പം സ്വാതന്ത്ര്യം? അല്ലെടോ?" മാത്യുസ് ചിരിച്ചുകൊണ്ട് എലീനയുടെ കയ്യിൽ തട്ടി..

"ദേ ഇച്ചായ.. വെറുതെ എന്നെക്കൊണ്ട് ഓരോന്ന് പറയിപ്പിക്കരുത്.. വാ മിലി.. നിന്നെ റൂമിൽ കൊണ്ടാക്കാം.. " എലീന മിലിയെ റൂമിലേക്ക് പോകാൻ സഹായിച്ചു.

"ഇന്ന് സാറ് പട്ടിണി ആണ്.. വല്ല കാര്യവും ഉണ്ടായിരുന്നോ?" ഷാജി മാത്യുസിനെ കളിയാക്കി ചോദിച്ചു.

കുറച്ചു നേരം മാത്യുസ്നോട് സംസാരിച്ചു ഇരുന്നതിന് ശേഷം ആണ് ഷാജി മുകളിലേക്കു പോയത്. മിലിയുടെ മുറിയിൽ എത്തിയപ്പോൾ അവൻ കണ്ടു ജനാലയിൽ കൂടി എന്തോ ഓർത്തു നിൽക്കുന്ന മിലിയെ..

"എന്താണ് ചിന്താവിഷ്ടയായ ശ്യാമള ഇങ്ങനെ നിൽക്കുന്നത്? നിന്റെ കോമളൻ വരുന്നതും നോക്കി നിൽക്കയാണോ?" കതകിനടുത്തു നിന്നു ഷാജി ചോദിച്ചത് കെട്ട് മിലി അവനെ നോക്കി കണ്ണുരുട്ടി.

ഷാജി അകത്തേക്ക് കയറി അവളുടെ അടുത്തേക്ക് വന്നു. "കോമളന് ഒരു ബിസിനസ് മീറ്റിങ്ങിനു അത്യാവശ്യം ആയി ഹൈദരാബാദ് വരെ പോകേണ്ടി വന്നു. അതുകൊണ്ട് ആണ് ഹോസ്പിറ്റലിൽ വരാതിരുന്നത്... ഇന്ന് രാവിലെ ഹോസ്പിറ്റലിൽ വന്നിരുന്നു കക്ഷി.. പക്ഷേ നിന്നെ കാണാൻ പറ്റിയില്ല എന്നു പറഞ്ഞു. ദാ.. നിനക്ക് തരാൻ പറഞ്ഞു രഘു ഏൽപ്പിച്ചതാ.." മേശപ്പുറത്തു ഇരുന്ന ചെറിയ സമ്മാനപൊതിയും ഒരു റോസാപൂവും അവളുടെ കയ്യിലേക്ക് എടുത്തു കൊടുത്തുകൊണ്ട് ഷാജി പറഞ്ഞു.

"രഘു.. രഘു രാവിലെ ഹോസ്പിറ്റലിൽ വന്നിരുന്നോ?" മിലി ചോദിച്ചു.

"ഉം... ആകാശിനെ നിന്റെ മുറിയിൽ കണ്ടത് കൊണ്ടാണ് അവൻ ഡിസ്റ്റർബ് ചെയ്യണ്ട എന്നു കരുതിയത്.. " ഷാജി പറഞ്ഞു..

മിലി തിരികെ ഒന്നും പറയാതെ മൗനത്തെ കൂട്ട് പിടിച്ചു നിൽക്കുന്നത് കണ്ടു ഷാജി ഒന്ന് സംശയിച്ചു. "എന്താടാ? വല്ല പ്രശ്നവും ഉണ്ടോ?"

ഹോസ്പിറ്റലിൽ അകശുമായി നടന്ന സംഭാഷണത്തെ കുറിച്ച് മിലി ഷാജിയോട് പറഞ്ഞു. അതു കെട്ട് ഷാജിയുടെ മുഖം വാടി.

"എടാ.. അവനു അവനു എന്തോ സംഭവിച്ചിട്ടുണ്ട്.. നമ്മൾ അറിയുന്ന ആകാശ് ഇത് പോലെ ആയിരുന്നോ? എന്നെങ്കിലും അവൻ നമ്മളോട് കള്ളം പറഞ്ഞിട്ടുണ്ടോ?" മിലിയുടെ ചോദ്യം കെട്ട് ഷാജി ഒന്ന് ഞെട്ടി.

"കള്ളമോ? എന്ത് കള്ളം?" ഷാജിയുടെ ശബ്ദത്തിൽ പരിഭ്രാന്തി കലർന്നിരുന്നു.

പക്ഷേ മിലി അതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.

"ഞാൻ... ഞാൻ ആകാശിന്റെ ഒരു കള്ളം കണ്ടുപിടിച്ചു ഷാജി.. ഒരു വലിയ കള്ളം.." മിലി പറഞ്ഞത് കെട്ട് ഷാജി ഞെട്ടലോടെ അവളെ നോക്കി

(തുടരും... )



 


നിനക്കായ്‌ ഈ പ്രണയം (64)

നിനക്കായ്‌ ഈ പ്രണയം (64)

4.5
3299

"ഞാൻ... ഞാൻ ആകാശിന്റെ ഒരു കള്ളം കണ്ടുപിടിച്ചു ഷാജി.. ഒരു വലിയ കള്ളം.." മിലി പറഞ്ഞത് കെട്ട് ഷാജി ഞെട്ടലോടെ അവളെ നോക്കി "എന്തു കള്ളം?" അവൻ നെറ്റി ചുളിച്ചു ചോദിച്ചു. "അന്ന്.. അന്ന് ഞാൻ ഓഫീസിൽ പെട്ടുപോയ അന്ന്..." മിലി അതു വീണ്ടും ഓർത്തെടുക്കാൻ ശ്രമിച്ചു.. *********** മിലി പെട്ടന്ന് ഞെട്ടി കണ്ണു തുറന്നു. ചുറ്റും കൂരാകൂരിരുട്ട്. അവൾ എഴുന്നേറ്റിരുന്നു. അവൾ എഴുന്നേറ്റ ഉടനെ തന്നെ അവളുടെ ക്യാബിനിലെ മോഷൻ ഡീറ്റെക്ഷ്യൻ ലൈറ്റ് ഓൺ ആയി . അവൾ മുഖം ഒന്ന് അമർത്തി തുടച്ചു ചുറ്റും നോക്കി. ബാക്കി ക്യാബിനുകൾ എല്ലാം ഇരുട്ടിൽ ആണ്. അവൾ അനങ്ങാതെ ഇരുന്നത് കൊണ്ട് ലൈറ്റ് തന്നതാനേ ഓഫ്