Aksharathalukal

എൻ പ്രാണനിലലിയാൻ 2

💕എൻ പ്രാണനിലലിയാൻ💕
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

പാർട്ട് 2....

അർജുന്റെ മനസ്സ് ആ ഡയറിയുടെ ബാക്കി പേജുകൾ വായിക്കാനായി വല്ലാത്ത ആകാംഷയോടെ തുടിച്ചു.
പതിയെ ആ ചിത്രത്തിൽ നിന്ന് കണ്ണുകൾ പിൻവലിച്ച അവൻ ആ ഡയറിയുടെ താളുകൾ വീണ്ടും  പതിയെ മറിച്ചു.

ആമുഖമെന്നോണം താൻ വായിച്ചു തീർത്ത വരികൾക്കപ്പുറം   സിദ്ധുവിന്റെയും നിഹയുടെയും പ്രണയത്തിന്റെ താളുകൾ അവന് മുൻപിൽ  അവിടെ തുറക്കപ്പെടുകയായിരുന്നു.

ഞാൻ ഈ വരികൾ കുറിച്ചുതുടങ്ങിയത് നിനക്കായി മാത്രമാണ് നിഹാ
നീ എൻറെ ജീവിതത്തിലേക്ക് വന്ന ആ നിമിഷം ഇന്നും എത്ര സുന്ദരമായാണ്  അത് എന്റെ മനസ്സിൽ തെളിഞ്ഞു നിൽക്കുന്നത്??
അതേ .... ആ ദിവസം അത് ഞാൻ നന്നായി ഓർക്കുന്നു.
അന്നൊരു ഞായറാഴ്ചയായിരുന്നു.
എൻറെ ജീവിതത്തിൽ എനിക്കേറ്റവും വിലപ്പെട്ട ദിവസം...

മോനെ സിദ്ധു നീ ഇത് എങ്ങോട്ടാ ഈ രാവിലെ??,
അതും ഇതിൽ??
രണ്ട് ദിവസം മുന്നേ എടുത്ത പുതിയ ജീപ്പിൽ രാവിലെ ഒന്ന് ചുറ്റി വരാം എന്ന് കരുതിയപ്പോൾ ആണ് പുറകിൽ നിന്ന് അമ്മയുടെ വിളി.

ശോ ഈ അമ്മയോട് ഞാൻ എത്ര വട്ടം പറഞ്ഞതാ എവിടെയെങ്കിലും പോകാൻ നിക്കുമ്പോ പുറകിൽ നിന്ന് വിളിക്കരുത്  എന്ന്??? എത്ര പറഞ്ഞാലും കേൾക്കില്ല.
ഞാൻ ഒരൽപ്പം ദേഷ്യത്തോടെ അമ്മയെ നോക്കി പറഞ്ഞു.

ഓ പിന്നെ രാവിലെ കലക്ടർ ഉദ്യോഗത്തിന് പോകുവല്ലേ എന്റെ പൊന്നുമോൻ.
ദേ പോകുന്നതൊക്കെ കൊള്ളാം വണ്ടിക്ക് എന്തേലും പറ്റിയാൽ അച്ഛൻ നിന്നെ ജീവനോടെ വച്ചേക്കില്ല ഓർത്തോ...

അതും പറഞ്ഞ് ഉള്ളിലേക്ക് നടന്ന് പോകുന്ന അമ്മയെ നോക്കി ഞാൻ  ഒന്ന് പുഞ്ചിരിച്ചു.
ശേഷം  ജീപ്പ് സ്റ്റാർട്ട് ആക്കി  മുന്നോട്ട് കുതിച്ചു.
എന്റെ നാട് എത്ര സുന്ദരമാണ്.
അവിടവിടെ ആയി വലിയ  മരങ്ങൾ  കണ്ണെത്താ ദൂരത്തോളം  നീണ്ട് കിടക്കുന്ന നെൽപ്പാടങ്ങൾ . അങ്ങനെ അങ്ങനെ ഓരോന്ന് നോക്കി  മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്ന വണ്ടി പെട്ടെന്ന് എന്തിലോ തട്ടിയ പോലെ തോന്നിയതും   ഞാൻ ചെറിയൊരു ഭയത്തോടെ വണ്ടി നിർത്തി.
അമ്മേ എന്നൊരു നിലവിളി കാതിൽ മുഴങ്ങിയോ??,അതോ തോന്നിയതാണോ???
വണ്ടിയിൽ നിന്ന് ഇറങ്ങി മുന്നോട്ട് നടന്നതും മുന്നിൽ വീണ് കിടക്കുന്ന ഒരു സൈക്കിളും അതിനടുത്തായി   ഒരു പെൺകുട്ടിയും.

ദേവിയേ....അപ്പോൾ തോന്നിയത് അല്ല....
ഞാൻ മനസ്സിൽ പറഞ്ഞു.

കുട്ടി... എന്തേലും പറ്റിയോ?? ഒരൽപ്പം ഭയത്തോടെ  ഞാൻ  അവൾക്കടുത്തേക്ക് ചെന്നു.

കുട്ടിയോ ആരുടെ കുട്ടി??
തനിക്കെന്താടോ കണ്ണ് കണ്ടൂടെ??
ദേഷ്യത്തോടെ  എനിക്ക് നേരെ ശബ്ദമുയർത്തിക്കൊണ്ട് അവൾ എന്നെ  നോക്കി.  
  ഒരു നിമിഷം ആ നോട്ടത്തിൽ ഞാൻ തരിച്ച്  നിന്ന് പോയ പോലെ..
ആദ്യകാഴ്ച്ച.. അത് അങ്ങനെയായിരുന്നു.

അത് വായിക്കുമ്പോൾ  അർജുന്റെ ചുണ്ടുകളിൽ ചെറുതായി ഒരു ചിരി വിടർന്നു....
അവൻ വീണ്ടും മുന്നോട്ടുള്ള വാക്കുകളിലേക്ക് കണ്ണോടിച്ചു.

അയ്യോ ,സോറി  ഞാൻ കണ്ടില്ല....

മുഖത്ത് ഇത്രയും വലിയ രണ്ട് കണ്ണുണ്ടല്ലോ ,താൻ എന്ത് നോക്കിയാ പിന്നെ വണ്ടി ഓടിച്ചത്???
അവൾ ദേഷ്യത്തോടെ വീണ്ടും വീണ്ടും  എനിക്ക് നേരെ തട്ടിക്കയറുകയായിരുന്നു.

എന്തോ ഇത് വരെ ആരോടും തോന്നാത്ത ഒരിഷ്ടം മനസ്സിൽ തോന്നി എങ്കിലും  അവളുടെ വർത്താനം കേട്ടപ്പോൾ ശെരിക്കും ദേഷ്യം വരുന്നുണ്ട്.

ദേ പെണ്ണേ ,മരിയാതിക്ക് ഞാൻ പറഞ്ഞു കണ്ടില്ല എന്ന് ,സോറിയും പറഞ്ഞു കഴിഞ്ഞു. തെറ്റ് എന്റെ ഭാഗത്ത് തന്നെയാ.അത് കൊണ്ടാ മരിയാതിക്ക് പറഞ്ഞത്.
വാ എഴുനേൽക്ക് ഹോസ്പിറ്റലിൽ പോകാം... അത്രയും പറഞ്ഞ് അവൾക്കടുത്തേക്ക് നടന്നതും അവൾ പെട്ടെന്ന് നിശ്ശബ്ദയായി. 
ദേഷ്യപ്പെട്ടത് കൊണ്ടാകണം പെണ്ണ് ഒന്നും മിണ്ടാതെ കണ്ണും മിഴിച്ച് അവിടെ തന്നെ ഇരിപ്പുണ്ട്.
ഞാൻ കൈനീട്ടിയപ്പോൾ അത് നിരസിച്ചെന്നപോലെ  അവൾ മുഖം തിരിച്ചു. ശേഷം പതിയെ നിലത്ത് കൈ കുത്തി എഴുന്നേൽക്കാൻ ഒരു പാഴ്ശ്രമം നടത്തി.   പക്ഷെ ആ ശ്രമം പരാജയപ്പെട്ട അവൾ നിലത്തേക്ക് തന്നെ വീണ്ടും ഇരുന്നു.  അൽപ്പം മടിയോടെ ആണെങ്കിലും അടുത്ത് എനിക്ക് നേരെ കൈനീട്ടിയപ്പോൾ സത്യം പറഞ്ഞാൽ ചിരിയാണ് വന്നതെങ്കിലും ഞാൻ ചിരിച്ചില്ല.  
പാവം തോന്നിയിട്ട് ഒന്നും അല്ലാട്ടോ മുഖത്തുള്ള സൗന്ദര്യം ഉണ്ടക്കണ്ണിയുടെ നാക്കിന് ഇല്ല,
വെറുതെ എന്തിനാ വടികൊടുത്ത് അടിവാങ്ങുന്നത്...

അർജുൻ.... മോനെ  നീ എന്ത് ചെയ്യുവാ???

മുറിക്ക് പുറത്ത് നിന്ന് അമ്മയുടെ ഉറക്കെയുള്ള വിളി കേട്ടതും  മനസ്സില്ലാ മനസ്സോടെ ആ ഡയറി മടക്കി അർജുൻ വാതിലിനടുത്തേക്ക് നടന്നു.

എന്താ അമ്മേ എന്ത് പറ്റി????

നീ എന്തെടുക്കുവായിരുന്നു,ഉറങ്ങുവായിരുന്നോ??

ഏയ് ഇല്ലമ്മേ ഞാൻ വെറുതെ മുറിയൊക്കെ ഒന്ന് നോക്കി ഇരുന്നതാ എന്ത് പറ്റി??

ഒന്നുമില്ല മോനെ നിങ്ങൾ ആദ്യായിട്ട് അല്ലെ ഇവിടെക്കൊക്കെ വരുന്നത്. അപ്പോൾ മോൾക്ക് ഇവിടൊക്കെ ഒന്ന് ചുറ്റിക്കാണണം എന്ന്. അവളെ എങ്ങനെയാ ഒറ്റക്ക് വിടുന്നത്, നീ കൂടെ ചെല്ലുമോ ന്ന് ചോദിക്കാൻ വന്നതാ ഞാൻ.
  അതും പറഞ്ഞ് അമ്മ ഒന്ന് പുഞ്ചിരിച്ചു.

ആഹ് അതിനെന്താ അമ്മേ അവളോട് റെഡി ആകാൻ പറയ്, ഞാനും ഇവിടെ  ആദ്യായിട്ട് വരുവല്ലേ എല്ലാം ഒന്ന് കണ്ടു വരാം.

എന്നാൽ ശരി ഞാൻ പോയി അവളോട് പറയട്ടെ നീ റെഡി ആക്.
അതും പറഞ്ഞ് അമ്മ തിരികെ നടന്നു.

  മേശപ്പുറത്തിരുന്ന  ഡയറി മടക്കി  കട്ടിലിനടിയിലേക്ക് ഭദ്രമായി  വച്ച ശേഷം അർജുൻ പെട്ടെന്ന് തന്നെ ഡ്രസ്  മാറ്റി റെഡി ആയി.

അവൻ താഴേക്ക് ചെന്നപ്പോളേക്കും  അരുണ റെഡി ആയി   കഴിഞ്ഞിരുന്നു.

പോകാം ഏട്ടാ... അവനെ കണ്ടതും അവൾ സന്തോഷത്തോടെ അർജുനരികിലേക്ക്  ഓടി വന്നു.

മക്കളെ നിങ്ങൾ എങ്ങനെയാ പോകുന്നേ???  ദേ ആ ബൈക്ക് എടുത്തോ അതും പറഞ്ഞ് ബൈക്കിന്റെ താക്കോലുമായി  തങ്ങൾക്ക് നേരെ വന്ന മുത്തശ്ശിയെ നോക്കി അവർ ഒന്ന് പുഞ്ചിരിച്ചു. മുത്തശ്ശിയുടെ കയ്യിൽ  നിന്ന് ചാവി വാങ്ങി  ആ ബുള്ളറ്റിനരികിലേക്ക് നടക്കുമ്പോളാണ് അർജുൻ അത് ശ്രദ്ധിച്ചത്‌. കുറച്ചു മാറി ഒരു മരത്തിന്റെ ചുവട്ടിൽ  കറുത്ത തുണിയാൽ മൂടപ്പെട്ട രീതിയിൽ ഒരു വണ്ടി.  അത് കണ്ടപ്പോൾ അർജുന് എന്തോ ഒരു കൗതുകം തോന്നി.

അത് ഏത് വണ്ടിയാ മുത്തശ്ശി???? അവൻ കൗതുകത്തോടെ മുത്തശ്ശിയോടായി തിരക്കി.
മോനെ... അത്.. അത് സിദ്ധുവിന്റെ വണ്ടിയാ... കാലങ്ങളായി ഉപയോഗിക്കാതെ കിടക്കുന്നു.

ഞങ്ങൾ അതിൽ പൊക്കോട്ടെ മുത്തശ്ശി??
ഒട്ടും മടിക്കാതെ അവൻ മുത്തശ്ശിയോടായി ചോദിച്ചു.

മോനെ അത്.. അത് ഒരുപാട് നാളായി ഉപയോഗിച്ചിട്ടില്ല ,അത് ഇപ്പോൾ ഓടുമോ എന്ന് പോലും അറിയില്ല... മുത്തശ്ശി സങ്കടത്തോടെ പറഞ്ഞു.

മുത്തശ്ശി പോയി ആ ചാവി എടുത്ത് വന്നേ ഞാൻ അതിൽ പൊക്കോളാ...
അതും പറഞ്ഞ് അവൻ മുത്തശ്ശിയെ ഉന്തിതള്ളി ഉള്ളിലേക്ക് വിട്ടു.

കുറച്ചു സമയം കഴിഞ്ഞതും മുത്തശ്ശി കയ്യിൽ ഒരു താക്കോലുമായി വീണ്ടും വെളിയിലേക്ക് വന്നു. 
ആ താക്കോൽ  അർജുന് നേരെ നീട്ടി അവർ ഒന്ന് പുഞ്ചിരിച്ചു.
തിരികെ മുത്തശ്ശിയെ കെട്ടിപ്പിടിച്ച് കവിളിൽ ഒരു ഉമ്മയും കൊടുത്ത ശേഷം അർജുൻ ആ താക്കോലുമായി  ആ ജീപ്പിനരികിലേക്ക് നടന്നു.
താൻ വായിച്ചുകൊണ്ടിരുന്ന ഡയറിയിലെ അതേ വാഹനം, സിദ്ധുവിന്റെയും നിഹയുടെയും ആദ്യത്തെ കണ്ട് മുട്ടലിന് വഴിയൊരുക്കിയത് ഇവനാണ്. .
  മുകളിലെ കറുത്ത തുണി മാറ്റി   ആ ജീപ്പിലേക്ക് കയറുമ്പോൾ അർജുൻ എന്തെന്നില്ലാത്ത സന്തോഷം തോന്നി.

  അവന്റെ  വരവ് ആഗ്രഹിച്ചെന്നോണം  ആദ്യശ്രമത്തിൽ തന്നെ ആ വാഹനം സ്റ്റാർട്ട് ആയത് മുത്തശ്ശി ഉൾപ്പെടെ പലരിലും അത്ഭുതം ഉളവാക്കി.
അരുണ കൂടെ കയറിയതോടെ  അവൻ പതിയെ ജീപ്പ് മുന്നോട്ടെടുത്തു.
മുന്നോട്ടുള്ള യാത്രയിൽ ഉടനീളം അരുണ വാ തോരാതെ എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു.
എന്നാൽ അർജുൻ അതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.
അവൻ ചുറ്റിലുമുള്ള കാഴ്ചകളിൽ കണ്ണ് നട്ടായിരുന്നു മുന്നോട്ട് പോയത്. അതിനോടൊപ്പം ആ ഡയറിയും അവന്റെ മനസ്സിൽ നിറഞ്ഞു.
പെട്ടെന്ന് അനിയത്തി അരുണയുടെ ഉറക്കെയുള്ള നിലവിളി കേട്ട് മുന്നോട്ട് നോക്കിയ അർജുൻ കണ്ടത് തനിക്ക് എതിരെ വരുന്ന ഒരു സ്കൂട്ടി ആയിരുന്നു.
അവന് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിന് മുൻപ് ജീപ്പ് ആ സ്കൂട്ടിയിൽ ഇടിച്ചുകഴിഞ്ഞു.
നിലവിളിയോടെ സ്കൂട്ടിയും അതിലെ പെൺകുട്ടിയും നിലത്തേക്ക് വീണു.

    തനിക്കെന്താടോ കണ്ണ് കണ്ടൂടെ??? വണ്ടി പെട്ടെന്ന് നിർത്തി മുൻപിലേക്ക് ചെന്ന അർജുന്റെ നേരെ ആ പെൺകുട്ടി
ദേഷ്യത്തോടെ നോക്കി. 
  ആ  കണ്ണുകൾ... അത്.. അത് താൻ എവിടെയോ കണ്ടിട്ടുണ്ട്...
നീട്ടിയെഴുതിയ കണ്മഷിക്ക് നടുവിൽ രണ്ട് ഉണ്ടക്കണ്ണുകൾ.
ഒരുനിമിഷം അവൻ ചുറ്റുമുള്ളത്  ഒന്നും അറിയാത്ത പോലെ ആ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു പോയി.

ഏട്ടാ... പുറകിൽ നിന്ന് അരുണയുടെ വിളി കേട്ടപ്പോൾ ആണ് അവന് സ്ഥലകാല ബോധം വന്നത്.
താൻ എന്താടോ പെൺകുട്ടികളെ  കണ്ടിട്ടില്ലേ?? ഇടിച്ചിട്ടതും പോരാ 
വായി നോക്കി നിൽക്കുന്നു.   നിലത്ത്  എഴുനേറ്റിരുന്ന  ആ പെൺകുട്ടി ദേഷ്യത്തോടെ പിറുപിറുത്തു. കൈകൾ പൊട്ടി രക്തം ഒഴുകുന്നുണ്ട്.

അയ്യോ ചേച്ചി   ഞങ്ങൾ കണ്ടില്ലായിരുന്നു, മനപ്പൂർവം അല്ല.
രംഗം വഷളാകുന്നു എന്ന് കണ്ട അരുണ  അവർക്കിടയിലേക്ക് ഇടപെട്ടു.
  അവൾക്ക് നേരെ നീട്ടിയ  അരുണയുടെ കൈകളിൽ   പിടിച്ച് പതിയെ എഴുന്നേൽക്കാൻ ശ്രമിച്ചു എങ്കിലും ആ പെൺകുട്ടിക്ക്  അതിന് കഴിയുന്നുണ്ടായിരുന്നില്ല.
ഏട്ടാ നോക്കി നിൽക്കാതെ ഒന്ന് പിടിക്ക് അരുണ അൽപ്പം ദേഷ്യത്തോടെ പറഞ്ഞു.
ഒന്ന് മടിച്ചിട്ടാണെങ്കിലും  അവനും അവൾക്ക് നേരെ കൈനീട്ടി.
പതിയെ അവളെ പിടിച്ചെഴുനേല്പിച്ച് ജീപ്പിന്റെ പിൻസീറ്റിലേക്ക് കയറ്റുമ്പോൾ  അർജുന്റെ മനസ്സ് മുഴുവൻ  കുറച്ചുമുമ്പ് താൻ വായിച്ച സിദ്ധുവിന്റെ ഡയറിയിൽ ആയിരുന്നു.
ഏകദേശം ആ ഡയറിയിൽ പറഞ്ഞിരിക്കുന്ന പോലെ ആണ് ഇപ്പോൾ കുറച്ചു നിമിഷങ്ങളായി തന്റെ   ജീവിതത്തിലും  സംഭവിച്ചുകൊണ്ടിരിക്കുന്നത്.
സിദ്ധു ആദ്യമായി അവന്റെ നിഹയെ കണ്ട് മുട്ടിയ അതേ സന്ദർഭത്തിൽ താൻ ഇവളെ കണ്ട് മുട്ടിയിരിക്കുന്നു.
അതിനർത്ഥം സിദ്ധുവിന്റെ ജീവന്റെ പതിയായവൾ നിഹ ആയിരുന്നു എങ്കിൽ ഇവൾ!!!... ഇവളാകുമോ തനിക്കായി ജനിച്ചവൾ???? 

ഏട്ടാ.. ഇത് എന്ത് ഓർത്തിരിക്കുവാ വണ്ടി എടുക്കാൻ  .
അരുണ ദേശ്യത്തോടെ പറഞ്ഞു.
അബദ്ധം പിണഞ്ഞ പോലെ പെട്ടെന്ന് മുന്നോട്ട് വണ്ടിയെടുക്കവേ  ആ പെൺകുട്ടിയുടെ കണ്ണുകളിലേക്ക് അർജുൻ ഒന്ന് പാളി നോക്കി.

തന്റെ പേരെന്താ  ????  അവൻ പോലും അറിയാതെ അവന്റെ നാവിൽ നിന്ന്  ആ ചോദ്യം പുറപ്പെട്ടു.
അൽപ്പം ദേഷ്യതോടെ ആണെങ്കിലും  അവൾ തന്റെ പേര് പറഞ്ഞു.

സിയ....

ഓ ... ഓകെ...

നിഹ എന്ന പേര് പ്രതീക്ഷിച്ചിരുന്ന അവന്റെ കണ്ണിൽ ചെറിയൊരു നിരാശ നിറഞ്ഞു.

ഇനി ഇവൾ ആയിരിക്കില്ലേ അത്??? അവൻ തന്നോട് തന്നെ ചോദിച്ചു....

അവൾ തന്നെയാണ് ഇവൾ.....
ഈ ജന്മം നിനക്കായി പിറന്നവൾ...  എന്റെ കൈകൊണ്ട് വീണ്ടും കൊല്ലപ്പെടാൻ വേണ്ടി മാത്രം പിറന്നവർ നിങ്ങൾ .. ....
തന്റെ ജടപിടിച്ച മുടിയിഴകൾ വകഞ്ഞുമാറ്റി  മുന്നിൽ ആർത്തിയോടെ ഇരിക്കുന്ന കഴുകന്റെ മൂർച്ചയേറിയ കാൽനഖങ്ങളിലേക്ക്  നോക്കി  ക്രൂരത പേറുന്ന ഭാവത്തോടെ രുദ്ര ഉറക്കെ ചിരിച്ചു.
തനിക്ക് മുന്നിലെ പീഠത്തിൽ തെളിഞ്ഞു കാണുന്ന ആർജ്ജുന്റെയും സിയയുടെയും രൂപത്തിലേക്ക് രക്തം പോലെ തോന്നിക്കുന്ന എന്തോ ഒന്നവൾ  ഒഴിച്ചതും പതിയെ ആ ചിത്രം മാഞ്ഞു തുടങ്ങി.........

  ആർജ്ജുന്റെയും സിയയുടെയും കണ്ടുമുട്ടൽ അറിഞ്ഞെന്നോണം  നാഗപറമ്പിലെ ചെമ്പകമരത്തിൽ മൊട്ടിട്ട ആ ഒറ്റ ചെമ്പകം പതിയെ വിടർന്നുതുടങ്ങി.......

തുടരും.............

 


എൻ പ്രാണനിലലിയാൻ 3

എൻ പ്രാണനിലലിയാൻ 3

4.3
1175

💕എൻ പ്രാണനിലലിയാൻ💕 💓💓💓💓💓💓💓💓💓💓💓 ഭാഗം 3.... ആശുപത്രിയിലേക്കുള്ള യാത്രയിലുടനീളം അർജ്ജുനും സിയയും  പരസ്പരം ഒന്നും സംസാരിച്ചില്ല. സിയ ഒന്നും മിണ്ടാതെ വേദന സഹിച്ച് ഇരിക്കുകയായിരുന്നു എങ്കിൽ അർജുൻ സിദ്ധുവിന്റെ ഡയറിയിൽ  അടുത്ത് എന്താകും സംഭവിച്ചത് എന്നറിയാനുള്ള ആകാംക്ഷയിൽ ആയിരുന്നു. വാഹനം മുന്നോട്ട് വേഗത്തിൽ നീങ്ങിക്കൊണ്ടിരുന്നു. ഹോസ്പിറ്റലിന് മുന്നിൽ ചെന്നാണ് ആ വാഹനം നിന്നത്. വാഹനം നിർത്തി  ഡ്രൈവിംഗ് സീറ്റിൽ നിന്ന് അർജുൻ വെളിയിലേക്ക് ഇറങ്ങി. അവന് പുറകെ അരുണയും പുറത്തേക്ക് ഇറങ്ങി. എന്നാൽ സിയ വെളിയിലേക്ക് ഇറങ്ങിയില്ലായിരുന്നു. അവൾ എന്താ