Aksharathalukal

ശിവപാർവതി 7

ശിവപാർവതി
പാർട്ട്‌ 7



ശിവപാർവതി
പാർട്ട്‌ 7 

"എനിക്ക് എത്രേം പെട്ടെന്നു നീ എന്റെ ആവണം എല്ലാം കൊണ്ടും..ഞാൻ ഇന്ന് തന്നെ നിന്റെ അച്ഛനോട് ചോദിക്കും ഉടനെ തന്നെ നിന്നെ എന്നെ ഏല്പിക്കുവോന്ന്.. വയ്യെടി" 

അവൾ അവന്റെ കവിളിൽ അമർത്തി മുത്തി... 

"നിക്കും വയ്യ ഇങ്ങനെ കാത്തിരിക്കാൻ... ഏട്ടൻ പറഞ്ഞ പോലെ എല്ലാ അർത്ഥത്തിലും എനിക്ക് നിങ്ങളുടേതാവണം..." 

അവൻ അവളെ സ്നേഹത്തോടെ വീണ്ടും നോക്കി..പാർവതി നാണം കൊണ്ട് അവളുടെ മുഖം അവന്റെ നെഞ്ചിൽ പൂഴ്ത്തി.. 

"ശിവേട്ട...പാറു " 

"ദേ വരുന്നു അച്ചു..." 

"അതേയ്... പോവല്ലേ താഴേക്ക്.." 

"മ്മ്.." 

അവർ രണ്ട്പേരും ഹാളിലേക്ക് നടന്നു... 

"ദേ.. വന്നാലോ കാമുകനും കാമുകിയും..." 

"എന്നാലും എന്റെ കണ്ണാ... ഇത്രേം പേരുടെ മുമ്പിൽ നീ എങ്ങനെ ഇതെല്ലാം മാനേജ് ചെയ്യുമെന്ന് കാർത്തി ടെൻഷൻ അടിച്ചു ഇരിക്കാർന്നു... ഏട്ടനെ വേദനിപ്പിക്കേണ്ടി വന്നതിൽ എനിക്ക് സങ്കടണ്ട്... ന്നാലും കാര്യങ്ങൾ എല്ലാം മംഗളായി കഴിഞ്ഞല്ലോ...." 

"അമ്മ... എത്രേം പെട്ടെന്ന് പറ്റാണെൽ ഏറ്റവും അടുത്ത മുഹൂർത്തത്തിൽ നമ്മുടെ ക്ഷേത്രത്തിൽ വച്ച് ഒരു ചെറിയ താലികെട്ട് നടത്തണം ആർഭാടമൊന്നുമില്ലാതെ... നമ്മളും പാറൂന്റെ കുടുംബവും മാത്രം മതി... പിന്നെ എല്ലാരേം വിളിച്ചിട്ട് റിസപ്ഷൻ കൊടുക്കാം...എന്താ അച്ഛന്റേം അമ്മേടേം അഭിപ്രായം." 

"ഞങ്ങള്ക്ക് സന്തോഷല്ലേ ഒള്ളു കണ്ണാ.... " 

"എന്താ.. അച്ചു നിന്റെ അഭിപ്രായം... ഇനി ഒരേയൊരു പെങ്ങളോട് അഭിപ്രായം ചോദിച്ചില്ലെന്ന് വേണ്ട..." 

"ആൾറെഡി കപ്പിൾസ് ആയ നിങ്ങൾക് ഇനി എന്റെ അനുവാദം കിട്ടിയിട്ട് വേണോലോലെ താലി കെട്ടാൻ...." 

"പോടീ അവ്ട്ന്ന്.." 

"എന്നാ.. ഞാൻ പാറൂനെ വീട്ടിൽ കൊണ്ടുവിട്ടിട്ട് വരാം..." 

"ശെരി മോനെ... കല്യാണത്തിന്റെ കാര്യം കൂടെ അങ്ങ് പറഞ്ഞേക്ക്..." 

"അത് അച്ഛനും അമ്മേം കൊണ്ട് നാളെ പോയ പോരെ.." 

"ഇനി ഞങ്ങളെ കഥ നിക്കേണ്ട നീ അങ്ങ് ചോദിച്ചു മുഹൂർത്തം കുറിപ്പിച്ച മതി.." 

"ഓക്കേ അച്ഛാ..."
🔹
ഇതേ സമയം മറ്റൊരിടത്തു... 

"അമ്മാ.. ഞാൻ വെറുതെ വിടില്ല അവളെ.. അത്രേം പേരുടെ മുമ്പിൽ എന്നെ തലതാഴ്ത്തിച്ചു നിന്നില്ലേ... അല്ലേലും എന്നെക്കാൾ എന്ത് യോഗ്യത ആണ് അവൾക് ശിവനെ പോലുള്ള ഒരു ആളെ കെട്ടാൻ... എന്റെ സ്വപ്നങ്ങൾക്ക് തടസം നിക്കുന്നത് ആരാണേലും ഈ മിത്ര അവരെ വെറുതെ വിടില്ല...." 

"പക്ഷെ... ശിവൻ ഉള്ളിടത്തോളം കാലം അവളുടെ ഒരു രോമത്തിൽ പോലും സ്പർശിക്കാൻ പറ്റില്ല..." 

"അമ്മ നോക്കിക്കോ അമ്മേ.. മിത്രേടെ കളി..മിത്ര കളം മാറ്റി കളിക്കാൻ പോവ്വാ " 

"നീ എന്താ ഉദ്ദേശിക്കുന്നെ.." 

"കാണാൻ പോകുന്ന പൂരം പറഞ്ഞറിയിക്കണോ അമ്മേ...." 

"ദേ... അച്ഛൻ വരുന്നു.... ഇനി ഇതിനെ പറ്റി സംസാരിക്കേണ്ട.." 

"മ്മ് " 

"തൃപ്തി ആയല്ലോ അമ്മയ്ക്കും മോൾക്കും അത്രേം പേരുടെ മുമ്പിൽ നാണം കേട്ട് തൊലിയുരിഞ്ഞ് നിന്നപ്പോ " 

"അച്ഛാ... അതിന് അവളല്ലേ അതിന് കാരണം..." 

"മിണ്ടിപ്പോകരുത് നീ... അന്നേ ശിവൻ നിന്നോട് പറഞ്ഞതല്ലേ... അല്ലേലും നിന്നെക്കാളും എന്തകൊണ്ടും നല്ലതാ ആ പാർവതി മോൾ.." 

"അച്ഛാ...." 

"കിടന്ന് അലറേണ്ട മിത്ര... നിന്നക് തന്നെ അത് നന്നായിട്ടറിയാം " 

"നിങ്ങൾ ഇത് എന്താ പറയുന്നേ.. സ്വന്തം മോളെ താഴ്ത്തി കെട്ടി മറ്റൊരുവളെ പുകഴ്ത്തുന്നു നല്ല അച്ഛൻ...." 

"എന്ത് കൊണ്ട് അത് എനിക്ക് പറയേണ്ടി വന്നു ഇന്ദിരേ... അല്ലേലും എപ്പോഴേലും ഈ അമ്മേം മോളും എന്റെ വാക്കിനു വില കല്പിച്ചിട്ടുണ്ടോ...ഉണ്ടോന്ന് " 

"..." 

"എന്താ രണ്ടിന്റേം നാവിറങ്ങി പോയോ... ഇനിയെങ്കിലും മിത്രെ നന്നായി ജീവിച്ചാൽ നിനക്ക് കൊള്ളാം.." 

ഇത്രയും പറഞ്ഞു അവളുടെ അച്ഛൻ പോയി... 

"എന്താ മിത്രെ... നിനക്കൊരു ആലോചന നിന്റെ അച്ഛൻ പറഞ്ഞ പോലെ നന്നാവാൻ വല്ലോം ആണോ..." 

"നന്നവൻ തന്നെ പക്ഷെ ചിലരുടെ മുമ്പിൽ... ചുരുക്കി പറഞ്ഞ ഒരു നാടകം അത്ര തന്നെ...എന്ത് പ്രതിസന്ധി നേരിടേണ്ടി വന്നാലും ശിവനെ എനിക്ക് വേണം...അവന്റെ സ്വത്തുകളും.." 

🔹
"എന്നാ അച്ഛാ ഞാനിറങ്ങട്ടെ..." 

"എന്താ ശിവാ നിനക്ക് ഇത്ര ദൃതി..." 

"വേഗം വരാമെന്നും പറഞ ഞാൻ ഇവളെ ഇവിടെ കൊണ്ട് വിടാൻ വന്നേ ഇപ്പൊ തന്നെ സംസാരിച്ച നേരം പോയതറിഞ്ജീല... പിന്നേ അച്ഛാ അച്ഛൻ അങ്ങ് നോക്കിയ മതി മുഹൂർത്തമൊക്കെ ഏറ്റവും അടുത്ത നല്ല മുഹൂർത്തത്തിൽ ആഡംബരം ഒന്നുമില്ലാത്ത ഒരു കുഞ്ഞി താലികെട്ട്.." 

"മുഹൂർത്തം കുറിപ്പിച്ചിട്ട് ഞാൻ അങ്ങ് വിളികാം മോനെ.. എന്നാ അമ്മേ ഞാൻ പോയിട്ട് വരാം.." 

"ശെരി മോനെ.." 

പാറൂനെ നോക്കി പോയി വരാമെന്ന് അവൻ തലകൊണ്ട് ആംഗ്യം കാണിച്ചു.. അവളും തിരിച്ചൊന്ന് തലകുലുക്കി സമ്മതിച്ചു... 

"ദേ.. അമ്മേ ഏട്ടൻ എത്തി.." 

"നീ പറഞ്ഞോ അവരോട്.." 

"ഹാ... അച്ഛൻ ഏറ്റവും അടുത്ത നല്ല മുഹൂർത്തം കുറിപ്പിച്ചിട്ട് വിളിക്കാമെന്ന് പറഞ്ഞിട്ടുണ്ട്.." 

🔹
മണിക്കൂറുകൾക്ക് ശേഷം... 

ഫോണിന്റെ റിങ് കേട്ടാണ്  ശിവൻ ഫോൺ എടുക്കാൻ പോയെ.. 

"ആരാ ശിവ.. ഈ നേരത്ത്.." 

"അതാ ഞാനും ആലോചിക്കുന്നെ..." 

"അച്ഛാ... പാറൂന്റെ വീട്ടീന്ന.." 

"എന്താ അച്ഛാ ഈ നേരത്ത്... വല്ല വയ്യായ്മയും..." 

"ഏയ് ഒന്നുമില്ല മോനെ.. നീ മുഹൂർത്തം കുറിപ്പിക്കണം എന്ന് പറഞ്ഞപ്പോ പിന്നെ വൈകിപ്പിക്കേണ്ടന്ന് കരുതി അത്കൊണ്ട് ഇന്ന് തന്നെ ഞാനും പാറുന്റെ അമ്മയും പോയി ജ്യോത്സ്യനെ കണ്ടു... മറ്റന്നാൾ രാവിലെ പതിനും പത്തു മുപ്പത്തിനും ഇടക്ക് നല്ലൊരു മുഹൂർത്തം ഉണ്ടെന്ന് പറഞ്ഞു.." 

"എന്നാ അന്നേക്ക് ഫിക്സ് ചെയ്യാം നമ്മക്ക്.." 

"ശെരി മോനെ..." 

"എന്തിനാടാ അനന്തൻ വിളിച്ചേ.. എന്തേലും..." 

"ഒന്നൂല്യച്ച... ഇന്ന് ഞാൻ അവിടെ ചെന്ന് പറഞ്ഞില്ലാരുന്നോ മുഹൂർത്തം കുറിപ്പിക്കാൻ അവർ ഇന്ന് തന്നെ പോയി നോക്കി മറ്റന്നാൾ രാവിലെ നല്ലൊരു മുഹൂർത്തം ഉണ്ടെന്ന പറഞ്ഞെ.. ഞാൻ അച്ഛനോട് ഫിക്സ് ചെയ്യാൻ പറഞ്ഞിട്ടുണ്ട്.." 

"ഒരു തടസോം ഇല്ലാതെ അത് അങ്ങ് നടത്തി തരണേ കൃഷ്ണ..." 

"പിന്നേ..താലികെട്ട് കഴിഞ്ഞിട്ട് എല്ലാരോടും പറഞ്ഞ മതി... ഈ വിവാഹം എങ്ങനേലും മുടക്കാൻ നടക്കാൻ മിത്ര..." 

"ശെരി മോനെ....എന്നാ നീ ചെന്ന് കിടന്നോ നേരം കുറെ ആയീലെ.." 

"മ്മ്മ് " 

ശിവൻ നേരെ ഫോണുമെടുത്ത് നേരെ റൂമിലേക്കു പോയി... 

അവളെ ഒന്ന് വിളിച്ചാലോ... ഇനി ഉറങ്ങി കാണോ.. എന്താണേലും വിളികാം... 

"ഹലോ... പാറു.." 

"എന്താ... കണ്ണേട്ടാ ഈ നട്ടപാതിരാത്രിക്ക് വിളിക്കുന്നെ..." 

"നീ ഉറങ്ങിയർന്നോ " 

"നിങ്ങളെ പോലെ മൂങ്ങയെ പോലെ ആരേലും ഉണ്ടാവോ..." 

"ഓ... അങ്ങനെ...അല്ല നീയറിഞ്ഞോ.." 

"എന്ത്... 

"അപ്പൊ നീയറിഞ്ഞീലെ " 

"മനുഷ്യനെ ടെൻഷൻ അടിപ്പിക്കാണ്ട് കാര്യം പറ കണ്ണേട്ട.." 

"എന്നാ മറ്റന്നാൾ നീ എന്റെ ആകാൻ പോവ്വാ ഇല്ല അർത്ഥത്തിലും.." 

"കണ്ണേട്ടൻ എന്താ രാത്രി വിളിച്ചു പിച്ചും പേയും പറയുന്നേ... തെളിച്ചു പറ.." 

"എടീ... പൊട്ടി... മറ്റന്നാൾ രാവിലെ ആണ് നമ്മളുടെ കല്യാണം..." 

"ഹേ.. ഇതെപ്പോ ഞാനറിഞ്ഞീല്ലല്ലോ .." 

"ദേ... നിന്റെ അച്ഛൻ കുറച്ചു മുമ്പ് ഇങ്ങനെ വിളിച്ചു വച്ചതെ ഒള്ളു.."
"എന്നിട്ട് എന്നോട് അച്ഛൻ ഒന്നും പറഞ്ഞീല്ലല്ലോ." 

"എന്തായാലും നീ ഇപ്പൊ അറിഞ്ഞല്ലോ.." 

"മ്മ്മ്മ് " 

"അപ്പൊ എന്റെ വക ഒരു താലിയും ആ നെറ്റിയിൽ എന്റെ കയ്യോണ്ട് ഒരു സിന്ദൂരവും അണിയാൻ ഇനി മണിക്കൂറുകൾ മാത്രം..." 

"തടസങ്ങൾ ഒന്നും ഇല്ലാണ്ട് അങ്ങ് നടന്ന മതിയാരുന്നു..." 

"അപ്പൊ പറഞ്ഞപോലെ.. നിങ്ങൾ രാവിലെ 10 മണി ആവുമ്പോഴേക്കും അങ്ങ് അമ്പലത്തിൽ വന്ന മതി കൂടുതൽ അണിഞ്ഞൊരുങ്ങൽ ഒന്നും വേണ്ട... നമ്മൾ സ്വപ്നം കണ്ട പോലെ ഒരു കുഞ്ഞു താലികെട്ട്..." 

"മ്മ്മ് " 

"എന്നാ ഉറങ്ങിക്കോ നീ.." 

"ഉറങ്ങിയിരുന്ന എന്നെ വിളിച്ചു ഉണർത്തീട്ട് ഇപ്പൊ എന്നോട് ഉറങ്ങാൻ പറഞ്ഞു കണ്ണേട്ടൻ അങ്ങനെ രക്ഷപ്പെടേണ്ട..." 

"ഹഹഹ..." 

അവർ തമ്മിൽ സംസാരിച്ച എപ്പോഴോ ഉറങ്ങി പോയി...
🔹
(കല്യാണ ദിവസം.. ) 

"കണ്ണാ..10 ആവുമ്പോഴക്കല്ലേ അവർ എത്ത..." 

"അതെ.. അമ്മേ.. അവർ എത്തുമ്പോഴെങ്കിലും നാംനാൽ എത്തണം.. അതെങ്ങനെയാ ഇവടെ ഒരുതീടെ ഒരുക്കം കണ്ടാൽ അവളുടെ കല്യാണമ നടക്കാൻ പോണെന്നു തോന്നും...ഡീ അച്ചു.." 

"ദേ.. വരുവാ ഏട്ടാ... " 

"ഇതെന്തൊരു ഒരുക്കമാ... നിന്നോട് പറഞ്ഞതല്ലേ...ഒന്നിലേലും എന്റെ ഏട്ടന്റെ കല്യാണമല്ലേ ഇന്ന് നാത്തൂനായ എനിക്ക് നന്നായി ഒരുങ്ങേണ്ടേ... " 

പെട്ടന്ന് മുറ്റത്ത് ഒരു കാർ വന്നു നിന്നു... അതിൽ നിന്നും ഇറങ്ങിയ ആളെ കണ്ടപ്പോ എല്ലാരും ഒന്ന് ഞെട്ടി.. 

മിത്ര.... 

തുടരും.... 

ശിവപാർവതി 8

ശിവപാർവതി 8

4.6
13091

ശിവപാർവതി പാർട്ട്‌ 8 (കല്യാണ ദിവസം.. )  "കണ്ണാ..10 ആവുമ്പോഴക്കല്ലേ അവർ എത്ത..."  "അതെ.. അമ്മേ.. അവർ എത്തുമ്പോഴെങ്കിലും നമ്മൾ എത്തണം.. അതെങ്ങനെയാ ഇവടെ ഒരുതീടെ ഒരുക്കം കണ്ടാൽ അവളുടെ കല്യാണമ നടക്കാൻ പോണെന്നു തോന്നും...ഡീ അച്ചു.."  "ദേ.. വരുവാ ഏട്ടാ... "  "ഇതെന്തൊരു ഒരുക്കമാ... നിന്നോട് പറഞ്ഞതല്ലേ..." "ഒന്നിലേലും എന്റെ ഏട്ടന്റെ കല്യാണമല്ലേ ഇന്ന് നാത്തൂനായ എനിക്ക് നന്നായി ഒരുങ്ങേണ്ടേ... "  പെട്ടന്ന് മുറ്റത്ത് ഒരു കാർ വന്നു നിന്നു... അതിൽ നിന്നും ഇറങ്ങിയ ആളെ കണ്ടപ്പോ എല്ലാരും ഒന്ന് ഞെട്ടി..  മിത്ര.... "അയ്യോ.. ഏട്ട മിത്ര... ഇവൾ എങ്ങനെ ഇതറിഞ്ഞേ..." "