Aksharathalukal

THE DARKNESS NIGHTS 4

✍ BIBIL T THOMAS
 
അവന്റെ മാംസം ചുട്ടതും രക്തവും ആയിരുന്നു അതിൽ..... ആദ്യമായി ആയിരുന്നു അവരുടെ ജീവിതത്തിൽ ഇങ്ങനെ ഒരു അനുഭവം ....
ആ ബോക്സ് ഫോറൻസിക് ലാബിലേക്ക് മാറ്റുവാൻ നിർദ്ദേശം കൊടുത്തിട്ട് സാമുവൽ തന്റെ ഓഫീസിലേക്ക് പോയപ്പോൾ ഡോക്ടർ സുദർശനൻ പോസ്റ്റുമാർട്ടം നടത്താൻ ആരംഭിച്ചു..... 
തന്റെ ഓഫീസിൽ ഇരുന്ന് ഡി.ജി.പി യുമായി സംസാരിക്കുകയായിരുന്നു സാമുവൽ... ആ സമയം മാത്യുവും ഷാജോണും സാമുവലിനു അടുത്തെത്തി..... 
അവരോട് ഇരിക്കുവാൻ ആംഗ്യം കാണിച്ചു സാമുവൽ ഫോണിൽ സംസാരം തുടർന്നു.... സർ.. കൂടുതൽ വിവരങ്ങൾ വൈകുന്നേരം അറിയിക്കാം സാർ.... 
ഡി.ജി.പി ആണ് വിളിച്ചത് ..... ഭയങ്കര സമ്മർദം ഉണ്ട് മുകളിൽ നിന്ന് .... ഫോൺ കാൾ അവസാനിച്ചപ്പോൾ സാമുവൽ അവരോട് പറഞ്ഞു..... മനസിലായി സാർ..... എന്തായി അവിടുത്തെ നടപടികൾ .... മാത്യു.... സാർ പള്ളിയിൽ രാത്രി അച്ഛൻ മാത്രം ആണ് ഉണ്ടായിരുന്നത്..... ഒരു ശബ്‌ദവും കേട്ടില്ല എന്നാണ് അച്ഛന്റെ മൊഴി.... കപ്യാർ രാവിലെ എത്തിയപ്പോൾ ആണ് കവർ അവിടെ ഇരിക്കുന്നത് കണ്ടത്... അതിൽനിന്ന് രക്തം വന്നിരിക്കുന്നത് കണ്ടിട്ടാണ് അച്ഛനെ അറിയിച്ചത്.... അച്ഛൻ ആണ് പോലീസിൽ അറിയിച്ചത്.... രണ്ടുപേരുടെയും മൊഴി രേഖപെടുത്തിയിട്ടുണ്ട് ...... 
മാത്യു പറഞ്ഞുനിർത്തിയപ്പോൾ ഷാജോൺ പറയാൻ ആരംഭിച്ചു.... സാർ പള്ളിയുടെ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചു സാർ.... അത് പറഞ്ഞുകൊണ്ട് തന്റെ കൈയിൽ ഇരുന്ന ലാപ്ടോപ്പ് ഷാജോൺ സാമുവലിനു നേരെ തിരിച്ച വച്ചു തന്റെ നേരെ വച്ച ലാപ്ടോപ്പിലെ വീഡിയോ പ്ലേയ് ചെയ്തു .... പള്ളിയുടെ മുമ്പിൽ ഒരു കാർ വന്ന് നിൽക്കുന്നതും അതിൽനിന്ന് ഒരു കറുത്ത രൂപം ഇറങ്ങി കവർ പള്ളിയുടെ അവിടെ ഇടുന്നതും തിരിച്ച് പോകുന്നതും ..... 
ഈ ഒരു ദൃശ്യങ്ങൾ വച്ചുകൊണ്ട് എന്ത് ചെയ്യാനാ .... പ്ലേയ് ചെയ്ത വീഡിയോ കണ്ടതിന് ശേഷം സാമുവൽ ചോദിച്ചു...... ആകെ ഇതിൽ ഉള്ളത് നമ്പർപ്ലേറ്റ് പോലും ഇല്ലാത്ത ഒരു മാരുതി കാറും ഒരു കറുത്ത രൂപവും.... വേറെ വിഷുവൽസ് ഒന്നും ഇല്ലേ..... ഉണ്ട്... അവിടെ കവലയിലെ ഒരു കടയുടെ ക്യാമറ പരിശോധിച്ചു.... അതിൽ രാത്രി 
ഒരുമണിക്കും മൂന്ന് മണിക്കും ഇടയിൽ ആകെ രണ്ട് കാറുകൾ മാത്രമാണ് കടന്നുപോയിട്ടുള്ളത് .... ഒന്ന് ഈ മാരുതി .... പിന്നെ ഉള്ളത് ഒരു ഓഡി കാർ ആണ്..... അത് ആരുടെ ആണെന്ന് കണ്ടുപിടിക്കാൻ പറ്റില്ല സാർ .... അത് ഒരു പുതിയ വണ്ടിയാണ് സാർ ... രജിസ്‌ട്രേഷൻ കഴിഞ്ഞട്ടില്ല.... നമ്മളുടെ അന്വേഷണം ആരംഭിക്കാൻ ഒരു തുമ്പ് പോലും ഇല്ലല്ലോ സാർ.... പ്രതിഷ ഇല്ലാതെ അവർ പറഞ്ഞപ്പോൾ അതെ അവസ്ഥയിൽ തന്നെ ആയിരുന്നു സാമുവലും.... പോസ്റ്റുമാർട്ടം റിപ്പോർട്ട് കൂടെ കിട്ടട്ടെ ...... നമ്മൾക്ക് നോക്കാം.... 
അവർ സംസാരിച്ചുകൊണ്ട് ഇരുന്നപ്പോൾ ആയിരുന്നു സാമുവലിന്റെ ഫോണിലേക്ക് ഒരു കോൾ വന്നത്.... ഹാലോ ഡോക്ടർ.... സാമുവൽ... ഡേവിഡിന്റെ പോസ്റ്റുമാർട്ടം റിപ്പോർട്ട് കിട്ടിയിട്ടുണ്ട്..... ഓക്കേ... ഡോക്ടർ ... ഞാൻ ഓഫീസിൽ നിന്ന് ആളെ അയക്കാം..... നോ... മിസ്റ്റർ സാമുവൽ.... താൻ നേരിട്ട് വരണം.... ഇത്തിരി കുഴപ്പം ഉണ്ട്.... ഓക്കേ ഡോക്ടർ..... ഡോക്ടറിന്റെ കോൾ കട്ടാക്കി സാമുവൽ യാത്ര ആരംഭിച്ചു ഡോക്ടറിന്റെ അടുത്തേക്ക്.... കേൾക്കാൻ പോകുന്ന ക്രൂരതയുടെ കാര്യങ്ങൾ അറിയാതെ.....  
        
                                  (തുടരും....) 
 

THE DARKNESS NIGHTS 5

THE DARKNESS NIGHTS 5

4.7
9855

✍ BIBIL T THOMAS   കുറച്ച നേരത്തെ യാത്രക്ക് ഒടുവിൽ സാമുവൽ ഇടുക്കി ഗവണ്മെന്റ് ആശുപത്രിയിൽ എത്തി.... ഡോക്ടർ സുദർശന്റെ മുറി ലക്ഷ്യമാക്കി നടന്നു... ഹാ... വരൂ സാമുവൽ ... ഇരിക്കൂ ...... എന്താ ഡോക്ടർ നേരിട്ട് കാണണം എന്ന് പറഞ്ഞത്..... തന്റെ ആകാംഷ മറച്ചുവെക്കാതെ തന്നെ സാമുവൽ ചോദിച്ചു.... പറയാം സാമുവൽ... താങ്കളുടെ ആകാംഷ എനിക്ക് മനസിലാകും..... ഡോക്ടറിന്റെ മുഖഭാവത്തിൽ നിന്നുതന്നെ കേൾക്കാൻ പോകുന്നത് നല്ല കാര്യം അല്ല എന്ന് സാമുവലിന് മനസ്സിലായിരുന്നു......  സാമുവലിനെ നോക്കി ഡോക്ടർ പറഞ്ഞ് തുടങ്ങി..... നോക്കു സാമുവൽ.... 15 വർഷമായി ഞാൻ ഈ രംഗത്ത് പ്രവർത്തിക്കുന്നു..... ഒരുപാട് ആശുപത്രികളിൽ ജോലി ചെയ്