💝#അവന്തിക💝
************************
പാർട്ട് 2.........
മോളെ........ വേണ്ടാ.....
പെട്ടെന്ന് പുറകിൽ നിന്നുള്ള രാമേട്ടന്റെ വിളികേട്ട് അനു നീട്ടിയ കൈകൾ പിൻവലിച്ചു.
എല്ലാവരും രാമേട്ടനെ തന്നെ നോക്കി .
മോളെ അരുത്....
ആ വാതിൽ തുറക്കരുത്.!!!
സിദ്ധു മോനെ മോന് എല്ലാം അറിയാവുന്നതല്ലേ???
എന്നിട്ട് മോനും ഇതിന് കൂട്ടുനിൽക്കുവാണോ??
പരിഭ്രാന്തിയോടെ രാമേട്ടൻ ചോദിക്കുമ്പോൾ മറ്റുള്ളവർ ഒന്നും മനസ്സിലാവാതെ രാമേട്ടനെയും സിദ്ധുവിനെയും നോക്കി.
സിദ്ധുവിന്റെ മുഖഭാവത്തിൽ നിന്ന് അവൻ അവരോട് എന്തൊക്കെയോ ഒളിപ്പിക്കുന്നെണ്ടെന്ന് അവർക്ക് മനസ്സിലായി.
സിദ്ധുവേട്ടാ........
ഒരു പെൺശബ്ദം കേട്ട് എല്ലാവരും അവിടേക്ക് നോക്കി. ആ ശബ്ദത്തിന്റെ ഉടമയെകണ്ട സിദ്ധുവിന്റെ കണ്ണുകൾ വിടർന്നു.
സിദ്ധുവിനെ തന്നെ നോക്കി നിൽക്കുന്ന ആ പെൺകുട്ടിയിലേക്ക് എല്ലാവരുടെയും നോട്ടം പതിഞ്ഞു....
ഭദ്ര......
സിദ്ധുവിന്റെ ചുണ്ടുകൾ മന്ത്രിച്ചു.
അവന്റെ കണ്ണുകളിൽ പ്രണയം നിറഞ്ഞു നിന്നിരുന്നു.
ഇതാരാ സിദ്ധു????
അനുപമ സംശയത്തോടെ ചോദിച്ചു..
ഇത് ഭദ്ര . രമേട്ടന്റെ മകൾ...
അത് പറയുമ്പോൾ സിദ്ധുവിന്റെ മുഖം സന്തോഷം കൊണ്ട് വിടരുന്നത് എല്ലാവരും ശ്രദ്ധിച്ചിരുന്നു.
എന്നാൽ സിദ്ധുവിന്റെയും ഭദ്രയുടെയും കണ്ണുകളിൽ തെളിഞ്ഞു കണ്ട പ്രണയം അനുപമയുടെ ഉള്ളം ദേഷ്യം കൊണ്ട് നിറച്ചു.
താൻ സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചവൻ,
ജീവന് തുല്യം താൻ സ്നേഹിച്ചവൻ .
അവന്റെ കണ്ണുകളിൽ ആദ്യമായി മറ്റൊരുവളോടുള്ള പ്രണയം തെളിയുന്നത് അനുവിന്റെ ഉള്ളിൽ പകയുടെ വിത്തുകൾ പാകി.
ദേഷ്യത്തോടെ അവൾ ഭദ്രയെ നോക്കി.
എന്നാൽ ഭദ്രയും സിദ്ധുവും ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല.
വളരെ നാളുകൾക്ക് ശേഷം പരസ്പരം കണ്ടുമുട്ടിയ അവർ കണ്ണുകളിലൂടെ ഒരുപാട് കാര്യങ്ങൾ പങ്കുവച്ചുകഴിഞ്ഞിരുന്നു.
നമുക്കിത് വേണ്ട തിരിച്ചു പോകാം ആ മുറി തുറക്കുന്നതിൽ നിന്ന് സിദ്ധു കൂടി വിലക്കിയതോടെ അവരുടെയെല്ലാം മുഖത്ത് സങ്കടം നിഴലിച്ചു.
എന്നാലും സിദ്ധുവിന്റെ നിർബന്ധത്തിന് വഴങ്ങി അവർക്ക് ആ ഉദ്യമം ഉപേക്ഷിക്കേണ്ടി വന്നു.
അവരുടെ തിരിച്ചുപോക്ക് ആ മുറിക്കുള്ളിൽ മോചനം കാത്തിരുന്ന അവന്തികയുടെ മോചനത്തെ തടഞ്ഞു നിർത്തി.
മോചനത്തിനായി ഇനിയും അവൾ കാത്തിരിക്കേണ്ടിയിരിക്കുന്നു.
എന്നാൽ ഒരുപാട് സമയം വേണ്ടി വരില്ല.
എല്ലാവരും മനസ്സില്ലാമനസ്സോടെ ആ മുറിയിലേക്ക് വീണ്ടും വീണ്ടും നോക്കി തിരിഞ്ഞു നടന്നു.
അനുവിന്റെ കണ്ണുകൾ മാത്രം ഭദ്രയുടെയും സിദ്ധുവിന്റെയും മേൽ ആയിരുന്നു.
ഇല്ല ഒരിക്കലും എന്നിൽ നിന്ന് അവനെ തട്ടിയെടുക്കാൻ നിന്നെ ഞാൻ അനുവദിക്കില്ല.
സിദ്ധു ഈ അനുവിനുള്ളതാ
അനുവിന് മാത്രം...
അവൾ ദേഷ്യത്തോടെ ഭദ്രയെ നോക്കി പല്ലുകൾ കടിച്ചു.
അന്ന് രാത്രി യാത്രയുടെ ഷീണവും മറ്റും കൊണ്ട് എല്ലാവരും പെട്ടെന്ന് തന്നെ ഉറക്കത്തിലേക്ക് വഴുതിവീണു.
എന്നാൽ രാത്രിയുടെ രണ്ടാം യാമത്തിൽ സിദ്ധു ഒഴികെ ഉള്ളവർ ഓരോരുത്തരായി എഴുനേറ്റു. ശബ്ദമുണ്ടാക്കാതെ ആ മുറിയിൽ നിന്ന് അവർ പുറത്തേക്ക് ഇറങ്ങി.
അവന്തിക ഉറങ്ങുന്ന ആ മുറി ആയിരുന്നു അവരുടെ ലക്‌ഷ്യം.
നടക്കാതെ പോയ ഉദ്യമം പൂർത്തീകരിക്കാൻ അവർ മുൻകൂട്ടി തയാറാക്കിയ പദ്ധതി ആയിരുന്നു അത്.
സിദ്ധു ഉണർന്നാൽ അത് നടക്കില്ല എന്ന് അറിഞ്ഞിരുന്നത് കൊണ്ട് തന്നെ അവർ ശബ്ദമുണ്ടാക്കാതെ പുറത്തേക്ക് ഇറങ്ങി.
അവരുടെ വരവ് കാത്തിരുന്ന അവന്തികയുടെ ഉള്ളിൽ വീണ്ടും പ്രതീക്ഷ വിരിഞ്ഞു.
അവളുടെ കണ്ണുകൾ രക്തവർണമായി.
ആ വാതിലിന് മുന്നിൽ അവർ അഞ്ച് പേരും ശബ്ദമുണ്ടാക്കാതെ നിന്നു. രാത്രിയുടെ ഭീകരത അവരെ ഭയപ്പെടുത്തിയിരുന്നു. എന്നാൽ ഉള്ളിൽ അതിലും വലിയ ആപത്താണ് തങ്ങളെ കാത്തിരിക്കുന്നത് എന്ന് അവർക്ക് അറിയില്ലായിരുന്നു.
രമ്യ തന്റെ കൈകൾ നീട്ടി ആ വാതിലിൽ ആഞ്ഞു തള്ളി ഒരു ഞരക്കത്തോടെ ആ വാതിൽ അവർക്ക് മുന്നിൽ തുറക്കപ്പെട്ടു.....
തുറന്നിട്ട വാതിലിലൂടെ ഓരോരുത്തരായി ആ മുറിക്കുള്ളിലേക്ക് കയറി.
ആ മുറിക്കുള്ളിൽ ചുവരിൽ ഉള്ള ചിത്രപ്പണികളും കൊത്തുപണികളും ഒക്കെ അവർ ആകാംഷയോടെ നോക്കികണ്ടു.
അപ്പോളാണ് വലപിടിച്ചുകിടക്കുന്ന ഒരു വിഗ്രഹത്തിന്റെ ചുവട്ടിലായി എന്തൊക്കെയോ തകിടുകൾ കൊണ്ട് ബന്ധിച്ച ഒരു പെട്ടി അനുവിന്റെ ശ്രദ്ധയിൽ പെട്ടത്.
എന്തോ വിശിഷ്ടമായ ഒന്ന് കണ്ടത് പോലെ അവളുടെ കണ്ണുകൾ തിളങ്ങി.
അവൾ മറ്റുള്ളവരെയും വിളിച്ച് ആ പെട്ടി കാണിച്ചു.
സ്വർണനിർമിതമായ ആ പെട്ടി അനു തന്റെ കൈകളിലെടുത്തു,
അതിൽ പതിച്ചിരുന്ന തകിടുകൾ ഓരോന്നായി അവൾ അഴിച്ചുമാറ്റി.
അവസാന തകിടും ആ പെട്ടിയിൽ നിന്ന് വിടുവിച്ച് അവൾ ആ പെട്ടി തുറന്നു.
പെട്ടെന്ന് വെളുത്ത പുക പോലെ എന്തോ ഒന്ന് ആ പെട്ടിയിൽ നിന്ന് പുറത്തേക്ക് വന്നു.
അത് അനുവിന്റെ മുഖത്തിലൂടെ അന്തരീക്ഷത്തിലേക്ക് ഒഴുകി നീങ്ങി.
ആ പെട്ടിക്കുള്ളിൽ സൂക്ഷിച്ചിരുന്ന ആ ചെറിയ കുപ്പി അവൾ കൈകളിലെടുത്തു.
അവൾ ആകാംഷയോടെ അതിലേക്ക് നോക്കി.
പെട്ടെന്ന് ആ പ്രദേശമാകമാനം കിടുങ്ങുമാറ് ആകാശത്ത് നിന്ന് ഒരു ഇടി മുഴങ്ങി .
ഭയന്ന് വിറച്ച അനുവിന്റെ കയ്യിൽ നിന്ന് ആ കുപ്പി നിലത്തേക്ക് വീണു പൊട്ടിച്ചിതറി.....!!!!!!
അടുത്ത നിമിഷം ആ മുറിയുടെ വാതിലുകൾ കാറ്റിൽ വലിയ ശബ്ദത്തോടെ അടയുകയും,തുറക്കുകയും ചെയ്തു.
പുറത്ത് ആകാശം രക്തവർണമായി,
മരങ്ങൾ കാറ്റിൽ ആടിഉലയാൻ തുടങ്ങി.
ശാന്തമായിരുന്ന പ്രകൃതി ഒരു നിമിഷം കൊണ്ട് രൗദ്ര ഭാവം സ്വീകരിച്ചു.
പ്രകൃതിയുടെ രൂപമാറ്റം അവരെ വളരെയധികം ഭയപ്പെടുത്തി.
തങ്ങൾ എന്തോ വലിയ ആപത്തിൽ പെട്ടിരുന്നു എന്ന് അവർ ഭയപ്പെട്ടു.
എത്രയും പെട്ടെന്ന് ആ മുറിയിൽ നിന്ന് പുറത്തേക്ക് കടക്കാൻ അവർ വെമ്പൽ കൊണ്ടു.
ഓരോരുത്തരായി പുറത്തേക്ക് ഇറങ്ങി ഓടി .
അനു ആ വാതിൽ പുറത്ത് നിന്ന് ബലമായി ചാരി പഴയ പോലെ ആ ചരടുകൾ അതിൽ വരിഞ്ഞുമുറുക്കി.
ഭയന്ന് വിറച്ച അവർ വീടിനുള്ളിലേക്ക് ഓടി.
മുറിക്കുള്ളിൽ എത്തിയിട്ടും അവരുടെ ഉള്ളിലെ ഭയം മാറിയിട്ടുണ്ടായിരുന്നില്ല.
അവരുടെ ഹൃദയം ക്രമാതീതമായി തുടിക്കുന്നുണ്ടായിരുന്നു.
എന്താണ് അവിടെ സംഭവിച്ചത്??
, എന്തുകൊണ്ടാണ് പ്രകൃതി പെട്ടെന്ന് ഇങ്ങനെ രൂപം മാറിയത്??
ഉത്തരമില്ലാത്ത കുറെ ചോദ്യങ്ങൾ അവരുടെ ഉളിൽ അലയടിച്ചു.
നമ്മൾ അവിടെ പോയതും അവിടെ സംഭവിച്ചത് ഒന്നും തന്നെ സിദ്ധുവോ , രാമേട്ടനോ അറിയരുത്.
അനുവിന്റെ വാക്കുകൾക്ക് അവർ എല്ലാവരും ശരി എന്ന അർത്ഥത്തിൽ തലയാട്ടി.
ഇതേ സമയം അവർ പോലും അറിയാതെ അവരെ വീക്ഷിക്കുന്ന രണ്ട് കണ്ണുകളെ അവർ കാണുന്നുണ്ടായിരുന്നില്ല.
പ്രതികാരത്തിന്റെയും പ്രണയത്തിന്റെയും പൂർത്തീകരണത്തിനായി കാത്തിരുന്ന അവന്തികയുടെ കണ്ണുകൾ....
ചുടുചോരയുടെ മണം അവളുടെ നാടിഞ്ഞരമ്പുകളെ ഉത്തേജിപ്പിച്ചു.
കൊതിയോടെ അവൾ അവരെ നോക്കി.
അവളുടെ വായിൽ നിന്നും ദ്രമ്ഷ്ടകൾ പുറത്തേക്കുന്തി. കണ്ണുകളിൽ രക്തവർണം തളംകെട്ടി നിന്നു.
വർഷങ്ങളായി ഉള്ള ബന്ധനത്തിൽ നിന്ന് മോചിതയായ അവൾ ചുടുചോരയ്ക്കായി കൊതിച്ചു
തങ്ങൾ ചെയ്ത പ്രവർത്തിയുടെ പരിണിത ഫലമോ, അതിന് പുറകിൽ പതിയിരിക്കുന്ന അപകടങ്ങളോ അറിയാതെ അവർ അന്നത്തെ രാത്രി തള്ളിനീക്കി.
എന്നാൽ അടുത്ത ദിവസം ആ വീട് ഉണർന്നത്
ഭീതിയോടെ ആയിരുന്നു.
മുറ്റത്തേക്ക് ഇറങ്ങിയ അവർ കണ്ടത് പൊളിഞ്ഞു വീണ് കിടക്കുന്ന ആ കെട്ടിടം ആണ്.
ആ കാഴ്ച്ച അവരുടെ അഞ്ച് പേരുടെയും ഉള്ളിൽ വല്ലാത്ത ഭീതി ഉണർത്തി എങ്കിലും അവർ അത് പുറത്ത് കാണിച്ചില്ല.
തലേ ദിവസം വരെ ഒരു കുഴപ്പവുമില്ലാതെ നിന്നിരുന്ന ആ വീടിന് പെട്ടെന്ന് എന്ത് പറ്റി എന്ന ചിന്ത സിദ്ധുവിനെയും അസ്വസ്ഥനാക്കി .മറ്റുള്ളവരുടെ മുഖത്ത് തെളിഞ്ഞു കണ്ട ഭയം സിദ്ധുവിൽ ആകുലത ഉണ്ടാക്കി.
അവൻ ആരോടും ഒന്നും മിണ്ടാതെ അവിടെ നിന്ന് പുറത്തേക്ക് ഇറങ്ങി .
പുറകിൽ നിന്ന സുഹൃത്തുക്കൾ ചോദിച്ചു എങ്കിലും അവൻ ഒന്നിനും മറുപടി കൊടുത്തില്ല.
അവൻ നേരെ ചെന്നത് രാമേട്ടന്റെ വീട്ടിലേക്കാണ്.
അവിടെ ചെന്ന് കാര്യങ്ങൾ എല്ലാം പറഞ്ഞതും രാമേട്ടന്റെ മുഖവും വിവർണമായി .
എല്ലാം കേട്ട് നിന്നിരുന്ന ഭദ്രയുടെ മുഖത്തും ഭയം നിറഞ്ഞു.
പെട്ടെന്ന് തന്നെ അയാൾ സിദ്ധുവിനോടൊപ്പം അവിടേക്ക് പുറപ്പെട്ടു.
സിദ്ധുവിനോടൊപ്പം കടന്ന് വരുന്ന രാമേട്ടനെ കണ്ടപ്പോൾ അവരുടെ മുഖത്ത് ആശ്വാസം വിരിഞ്ഞു .
എന്നാൽ അത് ഇല്ലാതാകാൻ അധിക സമയം വേണ്ടിയിരുന്നില്ല......
അയാൾ ദേഷ്യത്തോടെ അവരെ നോക്കി.
ആരാ ആ വാതിൽ തുറന്നത്?????.....
രാമേട്ടന്റെ ദേഷ്യത്തോടെ ഉള്ള ആ ചോദ്യം ഒരു ഇടിത്തീപോലെ അവരുടെ ചെവികളിൽ മുഴങ്ങി.
അവർ അഞ്ച് പേരും പരസ്പരം മുഖത്തോട് മുഖം നോക്കി............
അവരെ വീഷിച്ചുകൊണ്ട് നിന്നിരുന്ന അവന്തികയുടെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നു.
അവളുടെ കണ്ണുകളിൽ നിന്ന് രക്തം ഒഴുകാൻ തുടങ്ങി.....
ആരാ തുറന്നതെന്ന് ചോദിച്ച കേട്ടില്ലേ......
രാമേട്ടന്റെ ശബ്ദം ഉച്ചത്തിലായി .....
എല്ലാവരുടെയും നോട്ടം അനുവിന്റെ മുഖത്തേക്ക് നീങ്ങി........
തുടരും.........