Aksharathalukal

നിരഞ്ജൻറെ സ്വന്തം പാറു  Chapter 80

നിരഞ്ജൻറെ സ്വന്തം പാറു  Chapter 80
 
“എനിക്ക് തോന്നിയിരുന്നു. അതാണ് ഞാൻ നിങ്ങൾക്ക് കട വാങ്ങാൻ കാരണം. നിരഞ്ജൻ മാത്രമാണ് രുദ്രാക്ഷം ഇട്ടു കണ്ടിരിക്കുന്നത്. നിങ്ങൾക്ക് രുദ്രാക്ഷം താല്പര്യമില്ലാത്തതിനാൽ ആണ് അത് ഇടാത്തത് എന്ന് എനിക്ക് ഒരു ഊഹം ഉണ്ടായിരുന്നു.”
 
അതും പറഞ്ഞു ആ ബ്രേസ്‌ലേറ്റ് നിരഞ്ജൻറെ കയ്യിൽ കെട്ടി കൊടുത്തു. അപ്പോഴും നിരഞ്ജൻ ആലോചിക്കുകയായിരുന്നു.
 
‘എന്താണ് ഇതിൽ ഇവളെഴുതിയിരിക്കുന്നത്. Niranjan/A&A മറ്റുള്ളവരെപ്പോലെ അവരവരുടെ പേരിനു താഴെ സിസ്റ്റർ എന്നതിന് പകരം അവൾ A&A എന്നാണ് എഴുതിയിരിക്കുന്നത്. എന്താണ് അതിനർത്ഥം?’
 
അവൻ നന്നായി ആലോചിക്കാൻ തുടങ്ങി.
 
 അവൻ അവളോട് ചോദിച്ചു
 
“എന്താണ് ഈ A&A.”
 
അതുകേട്ട് മായ അല്പം സങ്കടത്തോടെ പറഞ്ഞു.
 
“കണ്ടുപിടിക്ക് എന്താണെന്ന്...”
 
അതുകേട്ട് എല്ലാവരും അവൻറെ ബ്രേസ്‌ലേറ്റ് പിടിച്ചു നോക്കി. നല്ല കാലിയോഗ്രാഫിയിൽ നിരഞ്ജൻറെ പേരും അതിനു താഴെ A&A എന്നും എഴുതിയിട്ടുണ്ട്. മറ്റൊന്നുമില്ല.
 
അതുകണ്ട് എല്ലാവരും ഗസ്സ് ചെയ്യാൻ തുടങ്ങി.
എന്നാലും ആർക്കും എന്താണ് A&A എന്ന് കണ്ടു പിടിക്കാൻ സാധിച്ചില്ല.
 
കുറച്ചു സമയം അങ്ങനെ കഴിഞ്ഞതും ഭരതൻറെ അമ്മ പറഞ്ഞു.
 
“വന്നു വല്ലതും കഴിക്കാം. ഒൻപതുമണിയോടെ ഗസ്റ്റ് ഒക്കെ വന്നു തുടങ്ങും. ഭക്ഷണത്തിനു ശേഷം നമുക്ക് ഡ്രസ്സ് ഒക്കെ മാറി fresh ആയി banquet ലേക്ക് പോകാം.”
 
“കഴിക്കാൻ ഒന്നും വേണ്ട, കുടിക്കാൻ എന്തെങ്കിലും മതി അമ്മ...”
 
ഹരി പറഞ്ഞു.
 
അതുകേട്ട് പുഞ്ചിരിയോടെ ആ അമ്മ പറഞ്ഞു.
 
“മോള് വായോ... നമുക്ക് അവർക്ക് എന്തെങ്കിലും കുടിക്കാൻ എടുക്കാം.”
 
മായയെ അമ്മ കൊണ്ടു പോയതും നിരഞ്ജൻറെ കയ്യിലെ A&A എന്താണെന്ന് എല്ലാവരും കിണഞ്ഞ് ആലോചിക്കുകയാണ്. ആർക്കും ഒരു പിടിയും കിട്ടുന്നുണ്ടായിരുന്നില്ല.
 
അന്നേരം നികേത് പറഞ്ഞു.
 
“Maya എത്ര നന്നായി നമ്മളെ മനസ്സിലാക്കിയിരിക്കുന്നു. ശ്രീക്ക് പോലും അറിയാൻ വഴിയില്ല എനിക്ക് രുദ്രാക്ഷം ഇഷ്ടമില്ലെന്ന്. നമ്മളെ എല്ലാവരെയും അവൾ നന്നായി അറിഞ്ഞിരിക്കുന്നു എന്ന് ഇതിൽ നിന്നും നമുക്ക് മനസ്സിലാക്കാൻ സാധിക്കും.”
 
“അത് മാത്രമല്ല നമ്മൾ മൂന്നുപേരും കൈ നീട്ടും എന്ന് അവൾ ഊഹിച്ചിരുന്നു എന്നതാണ് അതിശയം.”
 
ഗിരി വളരെ സന്തോഷത്തോടെയാണ് അത് പറഞ്ഞത്.
 
എന്നാൽ ഭരതൻ പറഞ്ഞത് മറ്റൊന്നാണ്.
 
“എൻറെ അച്ഛനും അമ്മയ്ക്കും ഞാൻ പോലും ഒരു ഗിഫ്റ്റ് കഴിഞ്ഞ 25 വർഷമായി നൽകിയിട്ടില്ല. അത് അറിഞ്ഞു നൽകിയപ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞത് ഞാൻ കണ്ടിരുന്നു.”
 
“അവൾ അതിൻറെ റീസൺ പറഞ്ഞത് കേട്ടോ? അവളുടെ അമ്മയെ സമ്മതിക്കണം. ഇതിനെയാണ് നല്ല സംസ്കാരം നൽകി മക്കളെ വളർത്തണം എന്ന് പറയുന്നത്. പണവും പഠി പ്പും മാത്രം പോരാ, സംസ്കാരം… അതും പ്രധാനമാണ്.”
 
“ഒരു ചെറിയ ഗിഫ്റ്റ് ആണെങ്കിലും അത് നമ്മുടെയൊക്കെ മനസ്സ് നിറക്കാൻ പാകത്തിന് ആയിട്ടുള്ളതാണ്.”
 
ഭരതൻ മനസ്സു നിറഞ്ഞ് ആണ് അത് പറഞ്ഞത്.
 
അത് ശരിയാണെന്ന് എല്ലാവരും തലയാട്ടി സമ്മതിച്ചു.
 
നിരഞ്ജൻ അപ്പോഴും A&A യിൽ Stuckക്കായിരുന്നു.
 
ആ സമയം ഭരതൻറെ അമ്മയോടൊപ്പം മായ ജ്യൂസിൻറെ trayയുമായി വന്നു. ജ്യൂസ് എല്ലാവർക്കും നൽകി.
 
പിന്നെ ഡ്രസ്സ് മാറാനായി മായ അവൾക്ക് കാണിച്ചു കൊടുത്ത roomൽ ചെന്ന് bag വെച്ച് fresh ആകാൻ ബാത്ത്റൂമിൽ കയറി. ഫ്രഷായി ബാത്ത് ടവൽ എടുത്തു പുറത്തിറങ്ങി വന്നതും അവൾ വളരെ പെട്ടെന്ന് തന്നെ കൺസീലർ കൊണ്ട് tattoo മറച്ചു. പിന്നെ അവളുടെ റെഗുലർ മേക്കപ്പും ചെയ്തു.
 
നിരഞ്ജൻ നൽകിയ ഗൗൺ എടുത്തിട്ടു. അപ്പോഴാണ് പിന്നിലെ ബട്ടൻ ഇടാൻ തന്നെ കൊണ്ട് തനിച്ച് സാധിക്കില്ലെന്ന് അവൾക്ക് മനസ്സിലായത്.
 
ഒന്ന് ആലോചിച്ച ശേഷം ഒരു ടവൽ എടുത്തു പുതച്ച് മെല്ലെ വാതിൽ തുറന്നു തല പുറത്തേക്കു ഇട്ട് നോക്കി.
 
ആരെയും കണ്ടില്ല.
 
അവൾ മെല്ലെ പുറത്തേക്കു നടന്നു ഭരതൻറെ അമ്മയെ തിരക്കാൻ തുടങ്ങിയതും അടുത്ത മുറിയിൽ നിന്നും ഗിരിയും നിരഞ്ജനും പുറത്തു വന്നു.
 
മായയെ അങ്ങനെ കണ്ടതും ഗിരി അകത്തേക്ക് തന്നെ തിരിച്ചു പോയി.
 
എന്നാൽ നിരഞ്ജൻ അവളെ വലിച്ച് അടുത്ത റൂമിൽ കയറി വാതിൽ അടച്ചു.
 
“എന്തോന്നാടി ഇത്?”
 
നിരഞ്ജൻ ദേഷ്യത്തോടെ ചോദിച്ചു.
 
“അത്... ഞാൻ... എനിക്ക് ആൻറിയെ ഒന്ന് വിളിച്ചു തരാമോ?”
 
അവളുടെ പരുങ്ങൽ കണ്ട് നിരഞ്ജൻ ചോദിച്ചു.
 
“എന്തിനാണ് ആൻറി?”
 
“അത് ഞാൻ ആൻറിയോട് പറഞ്ഞോളാം.”
 
അത് കേട്ടു നിരഞ്ജൻ അവളെ ഒന്ന് കൂർപ്പിച്ചു നോക്കി. പിന്നെ അവളുടെ അടുത്തേക്ക് നടന്നു വന്നു. 
 
അവൻ അടുത്ത് വരുന്തോറും മായ പുറകിലോട്ട് നീങ്ങാൻ തുടങ്ങി. കുറച്ച് നടന്നതും മായ ബെഡിൽ തട്ടി നിന്നു. ഇനി നടക്കാൻ സ്ഥലമില്ല എന്ന് മനസ്സിലാക്കിയ മായ ദയനീയമായി നിരഞ്ജനെ നോക്കി.
 
അവളുടെ നോട്ടം നിരഞ്ജനെ വല്ലാതെ സങ്കടപ്പെടുത്തി. മായയുടെ കണ്ണിലെ പേടി അവനെ വല്ലാതെ വിഷമിപ്പിച്ചു.
 
ആ അഞ്ചു ദിവസങ്ങൾ അവളെ എത്രത്തോളം വേദനിപ്പിച്ചു എന്ന് അവളുടെ കണ്ണുകൾ അവനോട് പറയും പോലെ അവനു തോന്നി.
 
അവൻ അവളെ മെല്ലെ വിളിച്ചു.
 
“പാറു... പേടിക്കേണ്ട, ഞാൻ ഒന്നും ചെയ്യില്ല. നിൻറെ അനുവാദമില്ലാതെ നിന്നെ ഒന്നും തൊടുക പോലും ഇല്ല.”
 
“ഞാൻ ഹെല്പ് ചെയ്യാം.”
 
എന്നാൽ മായാ തൻറെ പണ്ടത്തെ ദിവസങ്ങളിലെ ഓർമ്മയിൽ ആയിരുന്നു.
 
 നിരഞ്ജൻ പറഞ്ഞതൊന്നും അവൾ കേട്ടില്ല. അത് മനസ്സിലാക്കി നിരഞ്ജൻ പറഞ്ഞു.
 
“എടി കുട്ടി പിശാചേ... തിരിഞ്ഞ് നിക്കടി... ഞാൻ ഹെൽപ്പ് ചെയ്യാം.”
 
അപ്പോഴാണ് അവൾക്കു സ്വബോധം വന്നത് തന്നെ.
 
അവളറിയാതെ തന്നെ തിരിഞ്ഞു നിന്നു.
അവൻ മെല്ലെ അവളുടെ ടവലിന് ഉള്ളിലൂടെ കൈ കടത്തി zip വലിച്ചിട്ടു. അതിനു ശേഷം ടവ്വൽ മാറ്റി ബാക്കി ബട്ടനും ഇട്ടു കൊടുത്തു.
 
പിന്നെ അവിടെയുള്ള സോഫയിൽ ചെന്നിരുന്നു.
 
അങ്ങനെ തന്നെ നിൽക്കുന്ന മായയെ നോക്കി നിരഞ്ജൻ പറഞ്ഞു.
 
“ആരെ സ്വപ്നം കണ്ടു നിൽക്കുകയാണ്? വേഗം പോയി മുടി സെറ്റ് ചെയ്യടി...“
 
അന്നേരമാണ് അവൾ അവനെ തിരിഞ്ഞു നോക്കിയത്.
 
സോഫയിൽ ഇരിക്കുന്ന നിരഞ്ജനെ കണ്ട് അവൾ മിഴിച്ചു നിന്നു. അതു കണ്ട് നിരഞ്ജൻ എഴുന്നേറ്റ് അവൾക്കരികിൽ ചെന്നു.
 
അവളുടെ രണ്ട് ഷോൾഡറിലും പിടിച്ച് ഡ്രസിങ് ടേബിളിന് മുന്നിൽ കൊണ്ട് നിർത്തി. പിന്നെ ഹെയർ ഡ്രയർ എടുത്ത് അവളുടെ കയ്യിൽ കൊടുത്തു.
 
ബെഡിൽ വെച്ചിരുന്ന ജ്വല്ലറി ബോക്സ് തുറന്നു necklace അവളുടെ കഴുത്തിൽ ഇട്ടു കൊടുത്തു. അന്നേരം അവൾ തൻറെ കഴുത്തിൽ ഉള്ള chain ലേക്ക് നോക്കി.
അതുകണ്ട് നിരഞ്ജൻ പറഞ്ഞു.
 
“അതെങ്ങാനും നീ ഊരിയാൽ...”
 
അതും പറഞ്ഞ് അവൻ അവളുടെ chain ഡ്രസ്സിന് ഉള്ളിലേക്ക് തിരുകി വച്ചു കൊടുത്തു. മായ പിന്നെ ഒന്നും പറഞ്ഞില്ല.
 
ഒട്ടും സമയം കളയാതെ കമ്മലുകൾ മാറ്റി rubyയുടെ കമ്മലുകൾ എടുത്തിട്ടു. കൈ വിരലിൽ ringങ്ങും ഇട്ടു.
 
എല്ലാം കഴിഞ്ഞ് മിററിൽ നോക്കുന്ന മായയെ നിരഞ്ജൻ അവളുടെ അരയിലൂടെ കയ്യിട്ടു ഷോൾഡറിൽ തല വെച്ച് മിററിൽ നോക്കി പറഞ്ഞു.
 
“Thanks Maya... Thanks for this gift.”
 
തൻറെ കൈ അവളുടെ മുന്നിലേക്ക് നീട്ടി ബ്രേസ്‌ലേറ്റ് കാണിച്ച് അവൻ പറഞ്ഞു.
 
കേട്ട് അതുകേട്ട് മായ മിററിലൂടെ തന്നെ അവനെ നോക്കി പറഞ്ഞു.
 
“നിരഞ്ജൻ ഒരു ദിവസം നീ ഇതിൽ എഴുതിയിരിക്കുന്നത് എന്താണെന്ന് അറിയും. അന്ന് ചിലപ്പോൾ നീ എന്നെ കേൾക്കാൻ നിൽക്കില്ല. അതുകൊണ്ട് പറയുകയാണ് സോറി. എനിക്ക് ഇതല്ലാതെ വേറെ വഴിയില്ലായിരുന്നു. പറ്റുമെങ്കിൽ എന്നോട് ക്ഷമിക്കണം. എൻറെ അവസ്ഥ അതാണ്.”
 
അവൾ പറയുന്നത് മനസ്സിലാക്കാതെ അവൻ അവളെ നോക്കി നിന്നു.
 
“മായ ഞാൻ...”
 
നിരഞ്ജൻ എന്തോ പറയാൻ തുടങ്ങിയതും മായ അവനെ തടഞ്ഞു കൊണ്ട് പറഞ്ഞു.
 
“കണ്ടു പിടിക്ക് നിരഞ്ജൻ... നിനക്ക് പറ്റും... വെറുക്കരുത് എന്നെ...”
 
അവളുടെ വാക്കുകൾ നെഞ്ചിൽ കത്തി കൊണ്ട് കുത്തുന്നതു പോലെ ആയിരുന്നു. എന്നിട്ടും അവൻ പറഞ്ഞു.
 
“നിന്നെ വെറുക്കാനോ? ഒരിക്കലുമില്ല... You are my Jan... നീ പറഞ്ഞതു പോലെ A&A എന്താണ് എന്ന് ഞാൻ എത്രയും പെട്ടെന്ന് കണ്ടുപിടിക്കും. എന്നോട് എന്താണ് നീ പറയാതെ പറയുന്നതെന്ന് കണ്ടുപിടിക്കുക തന്നെ ചെയ്യും.”
 
അതുകേട്ട് അവൾ പുഞ്ചിരിയോടെ അവനെ നോക്കി. ആ നോട്ടത്തിലും പുഞ്ചിരിയിലും എന്തോ സങ്കടം അവൾ ഒളിപ്പിക്കുന്നതായി അവനു തോന്നി.
 
എന്താണ് എൻറെ പാറുവിൻറെ സങ്കടം?
 
അവൻ ചിന്തിക്കാൻ തുടങ്ങി.
 
എന്നാൽ ഭരതനും അമ്മയും അകത്തേക്ക് വന്നപ്പോൾ നിരഞ്ജൻ മായയിൽ നിന്ന് അകന്നു മാറി.
 
മായ അമ്മയെ നോക്കിയപ്പോൾ അതിശയിച്ചു പോയി. അവൾ നൽകിയ സെറ്റുസാരിയാണ് അമ്മ ഉടുത്തിരിക്കുന്നത്. പുറകെ അച്ഛനും വന്നു. മായ നോക്കുന്നത് കണ്ടു ഭരതൻ പറഞ്ഞു.
 
“അച്ഛനുമമ്മയും ഈ വേഷത്തിൽ ആദ്യമായാണ് പാർട്ടിക്ക് വരുന്നത്. ഓണാഘോഷത്തിന് മാത്രമേ ഈ അവർ ഈ വേഷത്തിൽ പുറത്തു വരാറുള്ളൂ.”
 
അതുകേട്ട് ചിരിച്ചു കൊണ്ട് നിൽക്കുന്ന മായയെ നോക്കി അമ്മ ചോദിച്ചു.
 
“എങ്ങനെയുണ്ട് മോളെ?”
 
“നന്നായിരിക്കുന്നു രണ്ടുപേരും.”
 
“എന്നാൽ വാ പോകാം.”
 
“ശരി”
 
എന്നും പറഞ്ഞ് അവൾ room ഒന്ന് ക്ലീൻ ആക്കി അവർക്കൊപ്പം റൂമിൽ നിന്നിറങ്ങി. 
 
താഴെ എല്ലാവരും വെയിറ്റ് ചെയ്യുകയായിരുന്നു. പിന്നെ അവർ banquet ലേക്ക് പോയി. അവിടെയും നിറയെ ആളുകൾ ഉണ്ടായിരുന്നു.
 
ഇപ്രാവശ്യം താൻ ഭരതനേയും അവൻറെ അച്ഛനെയും അമ്മയെയും നാണം കെടുത്താൻ ഇടവരുത്തില്ല എന്ന് അവൾ ആദ്യമേ തീരുമാനിച്ചിരുന്നു. അതുകൊണ്ടു തന്നെ അവൾ എല്ലാവരിൽ നിന്നും മാറി നിന്നു.
 
ഭരതൻറെയും അച്ഛൻറെയും ബിസിനസ് ഫ്രണ്ട്സും ഫാമിലിയും ആയിരുന്നു കൂടുതലും.
 
 നിരഞ്ജനും നികേതും ഹരിയും ഗിരിയും അവരുടെ ഫ്രണ്ട്സും ഒക്കെ ആയി സംസാരിച്ചു നിൽക്കുകയാണെങ്കിലും ഒരു കണ്ണ് എപ്പോഴും മായയിൽ ഉണ്ടായിരുന്നു.
 
നിരഞ്ജൻറെ മനസ്സിൽ ഒരു ചെറിയ പേടി ഉണ്ടായിരുന്നു. 
 
പാറു എവിടെ പോയാലും പ്രശ്നങ്ങൾ അവളിൽ വന്ന് പതിക്കുക പതിവാണ്. ഇവിടെ അവൻ സെക്യൂരിറ്റി ഒന്നും നിർത്തിയിട്ടില്ല. അതു കൊണ്ടു തന്നെ അവൻറെ മുഴുവൻ ശ്രദ്ധയും അവളിൽ തന്നെയായിരുന്നു.
 
കുറച്ച് സമയത്തിന് ശേഷം കേക്ക് കട്ടിങ് നടത്താൻ ഭരതനും അച്ഛനുമമ്മയും സ്റ്റേജിൽ കയറി നിന്നു.
 
ഭരതൻ എല്ലാവരുടെയും അനുവാദത്തോടെ കേക്ക് കട്ട് ചെയ്തു. ആദ്യത്തെ പീസ് അമ്മയ്ക്കും പിന്നെ അച്ഛനും നൽകി. 
 
പിന്നെ പതിവു പോലെ നിരഞ്ജനും നികേതിനും, ഹരിക്കും ഗിരിക്കും ഓരോ പീസ് എടുത്തു കൊടുത്തു.
 
പിന്നെ ഒരു പീസ് കൂടി കട്ട് ചെയ്തു. അവൻ ആരെയോ തിരയും പോലെ അവർക്ക് പിന്നിലേക്ക് നോക്കി. അതുകണ്ട ഹരി പറഞ്ഞു.
 
“അവൾ ഇവിടെ ഇല്ല.”
 
ക്രൗഡിൻറെ ഒരു സൈഡിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.
 
“അവിടെ പതുങ്ങി നിൽപ്പുണ്ട് ആള്. അവൾക്ക് ഭയമാണ് ഇനിയും കഴിഞ്ഞ പ്രാവശ്യത്തെ പോലെ എന്തെങ്കിലും ഉണ്ടായാലോ എന്ന്.”
 
അത് കേട്ട് ഭരതൻറെ അച്ഛൻ സ്റ്റേജിൽ നിന്നും ഇറങ്ങി മായയ്ക്ക് അരികിലേക്ക് ചെന്നു.
 
 പിന്നെ ഒന്നും പറയാതെ അവളെയും കൂട്ടി നടന്നു. അവൾക്കൊന്നും പറയാൻ സാധിക്കാതെ അച്ഛനൊപ്പം അവളും സ്റ്റേജിൽ വന്നു.
 
പിന്നെ ഭരതൻ ഒരു പീസ് കേക്ക് എടുത്തു അവൾക്കും നൽകി. അവൾ ഒരു പീസ് കേക്ക് എടുത്ത് ഭരതന് നൽകി വിഷ് ചെയ്തു അവിടെ നിന്നും പെട്ടെന്നു തന്നെ ഇറങ്ങിപ്പോന്നു.
 
സ്റ്റേജിൽ നിന്നും താഴെയിറങ്ങിയ മായ താൻ ഇരുന്നിരുന്ന ടേബിളിൽ തന്നെ ഇരിക്കാൻ നോക്കിയതും രണ്ടുപേർ അവളെ പരിചയപ്പെടാൻ വന്നു.
 
“H…i what's your name beauty?”
 
അതിൽ ഒരുവൻ ചോദിച്ചു.
 
അവൾ അവരെ ഒന്ന് നോക്കി, പിന്നെ സ്റ്റേജിലേക്ക് നോക്കി. എല്ലാവരും സ്റ്റേജിൽ ആയിരുന്നു.
 
എന്നാൽ അവൾ നോക്കുന്നത് കണ്ടു കൂടെയുള്ള ആൾ പറഞ്ഞു.
 
“They are busy. Let us enjoy little time.”
 
“ഞങ്ങൾ വന്നപ്പോൾ തൊട്ട് കാണുന്നതാണ്, താൻ തനിച്ച് ആണെങ്കിലും അവരുടെ നാലുപേരുടെയും കണ്ണു തന്നിൽ ആണ്. അവരുടെ നിരീക്ഷണത്തിൽ നിർത്തിയിരിക്കുന്നത് പോലെ തോന്നി. അതുകൊണ്ട് തന്നെയാണ് തന്നെ പരിചയപ്പെടാൻ വന്നത്.
 
Who are you?”
 
“Oho I am Maya. Maya Iyer. ഭരതൻറെ ഫാമിലി ഫ്രണ്ട് ആണ്.”
 
“I am Francis, and this is Johnson.”
 
“Maya... പക്ഷേ ഒരു സംശയം. തന്നെ ഇതിനു മുൻപ് ദുബായിൽ കണ്ടിട്ടില്ലല്ലോ?”
 
അതുകേട്ട് മായ തിരിച്ചു ചോദിച്ചു.
 
“ആഹാ അതു കൊള്ളാമല്ലോ? ഈ ദുബായിലുള്ള എല്ലാവരെയും നിങ്ങൾ അറിയുമോ?”
 
അവളുടെ ചോദ്യം കേട്ട് അവർ പരസ്പരം ഒന്ന് നോക്കി. പിന്നെ ചിരിച്ചു.
 
“ഒരു വിധം എല്ലാവരെയും അറിയും. especially തന്നെപ്പോലെ ബ്യൂട്ടിഫുൾ ആയിട്ടുള്ള youngsters നെ, അല്ലേ ജോൺസൺ?”
 
ഫ്രാൻസിസ് തമാശയോടെ ചോദിച്ചു.
 
“എന്നെ അറിയില്ല എന്നല്ലേ പറഞ്ഞത്? അതിനർത്ഥം നിങ്ങൾ അറിയാത്തവരും ദുബായിൽ ഉണ്ട് എന്ന് ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായി കാണും അല്ലേ?”
 
മായയുടെ ഒട്ടും കൂസലില്ലാത്ത ചോദ്യം കേട്ടു അവർ പറഞ്ഞു.
 
“Yes... പലതും ഇനിയും മനസ്സിലാക്കാൻ ഇരിക്കുന്നു എന്ന് മനസ്സിലായി.”
 
“അപ്പോ മായ, how do you know Niranjan?”
 
അതുകേട്ട് മായ തിരിച്ചു ചോദിച്ചു.
 
“അല്ല നിങ്ങളുടെ ക്വസ്റ്റ്യൻ എയർ ഒത്തിരി നീണ്ടതാണല്ലോ? ഉത്തരം തന്ന് ഞാനും ചോദ്യങ്ങൾ ചോദിച്ചു നിങ്ങളും തളർന്നു കാണും. അതുകൊണ്ട് പോയി വല്ല drinks കഴിക്ക്. കണ്ടില്ലേ നിങ്ങളുടെ കയ്യിലെ ഗ്ലാസ് കാലി ആണ്.”
 
“അതു കൊള്ളാമല്ലോ? താൻ തൻറെ പണി നോക്കെടോ എന്നു മുഖത്തു നോക്കി ഇങ്ങനെയും പറയാം അല്ലേ?”
 
“ആഹാ... ഞാൻ വിചാരിച്ച പോലെ അല്ലല്ലോ? തലയ്ക്കകത്ത് ആൾ താമസം ഒക്കെയുള്ള കൂട്ടത്തിലാണ് അല്ലേ?”
 
മായയുടെ ചോദ്യം കേട്ട് അല്പം ദേഷ്യത്തോടെ തന്നെ ഫ്രാൻസിസ് പറഞ്ഞു.
നിരഞ്ജൻറെ സ്വന്തം പാറു  Chapter 81

നിരഞ്ജൻറെ സ്വന്തം പാറു  Chapter 81

4.8
15718

നിരഞ്ജൻറെ സ്വന്തം പാറു  Chapter 81   “ഇവൾ സാധാരണക്കാരി അല്ല. അതുകൊണ്ടാണല്ലോ നിരഞ്ജന് ഒപ്പം നിൽക്കുന്നത്. സാധാരണക്കാർക്ക് എത്തിപ്പിടിക്കാൻ പറ്റാത്ത പുളിങ്കൊമ്പിൽ ആണല്ലോ ഇവൾ കൂട്ടിയിരിക്കുന്നത്.   Niranjan Menon...   പറഞ്ഞു തീരും മുൻപേ ആളിങ്ങ് എത്തിയല്ലോ?”   “Francis, what are you doing with her?”   നിരഞ്ജൻറെ ചോദ്യം കേട്ട് അയാൾ തിരിച്ചു ചോദിച്ചു.   “അത് എന്ത് ചോദ്യമാണ് നിരഞ്ജൻ? ഞങ്ങൾ മായയെ പരിചയപ്പെടാൻ വന്നതാണ്.”   “Oho, that’s great. I hope you are done with her. Need to take her now, aunty is calling her.”   നിരഞ്ജൻ പറഞ്ഞതു കേട്ട് മായ രണ്ടുപേരോടും ബൈ പറഞ്ഞ് അവിടെ നിന്നും പോകാൻ തുടങ്ങിയപ്പോൾ,   “എന്തു