Aksharathalukal

💙🖤റൂഹോട് ചേരും വരെ🖤💙 - 37

*💙🖤  റൂഹോട്* 
                  *ചേരും വരെ..  🖤💙*
 
 
           *jUb!!✍💞*
 
*(RoM@nt!C  Lov£ $toRy)*
 
*_Part_37_*
 
____________________________________
 
 
©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn't be used in full or part without the creator jubii prior permission.
 
______________________________________
 
എല്ലാത്തിലും പടച്ചോൻ കൂടെ നിന്ന് ഈ അവസാന നിമിഷം തങ്ങളെ കൈ വെടിയും എന്ന് സ്വപ്‌നങ്ങത്തിൽ പോലും ആരും കരുതിയില്ല.... 
 
അഫിക്ക് ബോധം വന്നപ്പോ എല്ലാവരും ഓളെ അടുത്തേക്ക് പോയി 
വീണ്ടും ഓൾ ബഹളം തുടങ്ങി,,,  ഓവർ സ്‌ട്രെയിൻ പാടില്ലാത്തതു കൊണ്ട് തന്നെ ഡോക്ടർ ആ നഗ്ന സത്യം തുറന്നു പറഞ്ഞു...... 
 
കേട്ടത് വിശ്വാസിക്കാൻ ആവാതെ എല്ലാവരും ഞെട്ടിപോയി.... 
 
പക്ഷെ മുന്നിൽ ഉള്ള കാഴ്ച്ച വിശ്വാസിക്കാതെ നിൽക്കാൻ ആർക്കും സാധിച്ചില്ല.... 
 
തന്റെ മുന്നിൽ വെള്ള പുതപ്പിച്ചു കിടത്തിയ സഫുനെ  കണ്ടതും അഫി നിയന്ത്രണം വിട്ടു....ബാക്കി ഉള്ളവരുടെ ചങ്ക് പൊട്ടിപോയി. 
 
*_സഫുക്കാ_* എന്നും വിളിച്ചു അഫി ഉറക്കെ കരഞ്ഞു. 
 
എന്ത് പറഞ്ഞു ഓളെ സമാധാനപ്പെടുത്തും എന്നറിയാതെ ഞങ്ങൾ പെടാ പാട് പെട്ടു..... 
 
അഫിക്ക..... എഴുന്നെൽക്ക്... ഇങ്ങളെ അഫിയാ വിളിക്കുന്നെ.... ന്നെ പറ്റിക്കല്ലേ എഴുന്നേൽക്ക് പ്ലീസ്..... 
 
അഫിന്റെ തലക്ക് നല്ല പരിക്ക് ഉള്ളത് കാരണം അനങ്ങാൻ പോലും പറ്റാത്ത അവസ്ഥ ആണ് എന്നിട്ടും സഫു ന്റെ അടുത്തേക്ക് പോവാൻ വേണ്ടി ഓൾ പെടാ പാട് പെട്ടു....
 
സിറ്റുവേഷൻ വഷളാവുന്ന മുന്നെ നേഴ്സ് വന്നിട്ട് ഓളെ മയക്കി.....
 
എല്ലാത്തിനും സാക്ഷി ആയി zannu ഒഴികെ ഞങ്ങൾ എല്ലാരും അവിടെ ഉണ്ടായിരുന്നു... 
 
അഫിക്ക്  വേണ്ടി ഒരുക്കിയ ബര്ത്ഡേ സർപ്രൈസ് കാണാൻ ഇരുവർക്കും ഭാഗ്യം ഉണ്ടായില്ല.... 
 
ഞങ്ങടെ സഫു എന്നെന്നേക്കുമായി ഞങ്ങളിൽ നിന്നും വേർപിരിഞ്ഞു. 
 
ഒന്നിന് പിറകെ മറ്റൊന്ന് ആയി ഓരോന്ന് ഞങ്ങളെ പിടി കൂടി. 
 
💞💞💞💞💞💞💞💞💞💞💞 
 
ഹോസ്പിറ്റൽ വിട്ട ശേഷം അഫി സഫു ന്റെ ഓർമ്മകളിൽ ജീവിച്ചു.... ആരെയും കാണാനോ സംസാരിക്കാനോ താല്പര്യം കാണിച്ചില്ല... റബി ന്റെ സെയിം അവസ്ഥ..... 
 
 
അഫിയെ ഒരുപാട് ചികിത്സക്ക് വിദേയമാക്കി എങ്കിലും നിരാശ ആയിരുന്നു ഫലം....
 
സഫു ഞങ്ങളെ വിട്ടു പിരിഞ്ഞ ശേഷം മിഷു പണ്ടത്തെ പോലെ അല്ലെങ്കിലും ചെറുതായിട്ട് അടുത്തു.....
 
ഇതിനിടെ *ആഷിൽ* ന്റെ വീട്ടുകാർ പെട്ടന്ന് മേരേജ് വേണം എന്നും പറഞ്ഞോണ്ട് ഷൈമ നെ ചാക്കിൽ ആക്കി..  
 
 
അങ്ങനെ ആഷിൽ ന്റെയും നമ്മുടെ ഷൈമ ന്റെയും വിവാഹം ഗംഭീരമായി നടന്നു.... 
 
Zannu നെ കുറെ വിളിച്ചെങ്കിലും ഓളെ ഉപ്പ സമ്മതിച്ചില്ല.... അഫി നെ പിന്നെ തീരെ വിളിച്ചിട്ട് കാര്യല്ല......
 
അഫിയും zannu വും  ഇല്ലാത്തോണ്ട് മ്മളെ അല്ലു തനിച്ചായി....ഓൾ ഉമ്മയെയും ഉപ്പായേയും കൂട്ടി പോയി.... 
 
ഷൈമ ന്റെ മേരേജ്ന് അനുന്റെയും അല്ലു ന്റെയും വായിനോട്ടം കണ്ടിട്ട് വീട്ടുകാർ മറ്റൊരു തീരുമാനം എടുത്തു.... രണ്ടിനെയും പെട്ടന്ന് പിടിച്ചു കെട്ടിക്കാൻ.... 
 
( Zannu )
 
ഉപ്പ ഞാൻ ലാസ്റ്റ് ആയിട്ടു ചോദിക്കാ.... പ്ലീസ് എന്നെ വിട് ഇന്ക് ന്റെ ഷൈമ ന്റെ മേരേജ് ന് പോയെ പറ്റൂ....  ( Zannu   )
 
Zannu വെറുതെ എന്നെ കലിപ്പ് ആക്കാൻ നിക്കണ്ട കുറെ തവണ പറഞ്ഞതാ പറ്റില്ലെന്ന് വീണ്ടും വീണ്ടും ചോദിച്ചു ബുദ്ധിമുട്ടണം എന്നില്ല  ( ഉപ്പ )
 
എന്തിനാ ഉപ്പ ഈ ദേഷ്യവും വാശിയും ഒക്കെ.... ഇങ്ങള് പേടിക്കുന്ന പോലെ ഞാൻ ഷാനുക്കാനെ കാണെ സംസാരിക്കേ ഒന്നും ചെയ്യില്ല.... മിഷു ന്റെ കൂടെ പോയി ഷൈമ നെ കണ്ടിട്ട് പെട്ടന്ന് വരാം പ്ലീസ്....  ( Zannu )
 
അനക് മലയാളം പറഞ്ഞാൽ മനസ്സിലാവൂലേ zannu എന്നും പറഞ്ഞിട്ട് ഉപ്പ റൂമിൽ നിന്നും കലി തുള്ളി ഇറങ്ങിപോയി... 
 
എന്തൊരു കഷ്ട റബ്ബേ ഇത്.... ഇത്രയും നാൾ ആരെയും കാണാതെ ഇവിടെ ഇരുന്ന്.... ഇന്ന് ഷൈമ നെ അവസാനമായി കാണാൻ പോലും സമ്മതിക്കുന്നില്ലല്ലോ... 
 
സാഹചര്യം ഇങ്ങനെ ഒന്നും അല്ലായിരുന്നേൽ ഈ മേരേജ് ഞങ്ങൾ എല്ലാരും കൂടെ കസർത്തെനെ.... 
 
എല്ലാം കൊണ്ടും ഇപ്പൊ പടച്ചോൻ കൈ വിടുക ആണല്ലോ അതോണ്ടാ ഇങ്ങനെ ഒക്കെ അല്ലേൽ സഫുക്ക ഇന്നും ജീവനോടെ ഉണ്ടാവുമല്ലോ.. 
 
പാവ ന്റെ അഫി,,,, എന്തെല്ലാം സ്വപ്‌നങ്ങൾ ആയിരുന്നു എൻഗേജ്മെന്റ് കഴിഞ്ഞപ്പോ തന്നെ ഓൾ ഒരുപാട് ഹാപ്പി ആയിരുന്നു.... 
 
ജീവിതത്തിൽ എന്നും   ഓർത്ത് നിൽക്കുന്ന ദിവസം തന്നെ ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവം ആയി പോയി ഓൾക്ക് പടച്ചോൻ കൊടുത്തെ... 
 
അല്ലാഹ് ഇനിയും ഞങ്ങളെ ആരെയും പരീക്ഷിക്കല്ലേ.... 
 
വീണ്ടും ബെഡിൽ ഇരുന്ന് ഓരോന്ന് ആലോചിച്ചു കൂട്ടാൻ തുടങ്ങി.... 
 
💕💦💕💦💕💦💞💦💕💦💕
 
(  അഫി )
 
ഉച്ചക്ക് നിസ്കാരം കഴിഞ്ഞു ഇരുന്നപ്പോ ഫോൺ എടുത്തപ്പോ തന്നെ കണ്ടത് ലാസ്റ്റ് ആയി സഫുക്കന്റെ കൂടെ എടുത്ത പിക് ആണ്. അത് കണ്ണിൽ ഉടക്കിയതും കണ്ണുകളിൽ നനവ് പടർന്നു.. 
 
എന്തിനാ റബ്ബേ എന്നിൽ നിന്നും അകറ്റിയെ....ന്നെ കൂടെ കൊണ്ട് പൊയ്ക്കൂടേയ്നോ...സഫുക്ക ഇല്ലാതെ പറ്റില്ല അറിയില്ലെ....ന്നിട്ടും,,,, ന്നിട്ടും എന്തിനാ ഞങ്ങളെ അകറ്റിയെ ന്നെ കൂടെ കൊണ്ട്  പോവായിരുന്നില്ലേ. 
 
ഇക്ക ഇല്ലാതെ ഇന്ക് ജീവിക്കണ്ട...എന്തിനാ സഫുക്കാ ഇന്നേ തനിച് ആക്കിയേ. 
 
മ്മള് തേങ്ങി തേങ്ങി കരയുമ്പോൾ ആണ് ഉമ്മച്ചി വന്നത്.... ന്റെ അവസ്ഥ കണ്ടു എന്നേക്കാൾ തകർന്നത്  ഉമ്മയും ഉപ്പയും ആണ് എന്നൊന്നും അറിയാഞ്ഞിട്ടല്ല... എന്തോ പണ്ടത്തെ പോലെ ഇവരുടെ കാന്താരി അഫി ആവാൻ സാധിക്കുന്നില്ല. 
 
മോളെ എത്ര നാൾ എന്ന് വച്ചിട്ടാ ന്റെ മോൾ സഫുനെ ഓർത്ത് കഴിയാ....ന്റെ മോൾ ഒരുപാട് കൊതിച്ചതാ എന്നൊക്കെ ഉമ്മാക്ക് അറിയാം... 
 
എങ്കിലും നിന്നോട് പറയാതിരിക്കാൻ പറ്റില്ല.... സഫു നെ മറന്നേ പറ്റൂ അല്ലേൽ ന്റെ മോളെ ഓർത്ത് ഞങ്ങൾ എന്നും നീറി കഴിയേണ്ടി വരും.... 
 
ജനിച്ചാൽ ഒരിക്കൽ മരണം ഉറപ്പാണ്... അതിനെ തടുക്കാൻ നമ്മളെ കൊണ്ട് ഒന്നും പറ്റില്ല....
 ന്റെ മോൾ ഇനിയും അതോർത്തു സങ്കടപ്പെടരുത്. 
 
മോൾ ഇന്ക് വാക്ക് തരണം. പറ്റില്ല പറയരുത് ....ഇനിയും വയ്യ അഫി നിന്നെ ഇങ്ങനെ കാണാൻ.. 
 
ഉമ്മച്ചി കരഞ്ഞു കൊണ്ട് അവിടുന്ന് ഇറങ്ങി പോയപ്പോ ന്റെ ഉള്ളോന്ന് പിടഞ്ഞു.... 
 
അങ്ങനെ പെട്ടന്ന് ഒന്നും സഫുക്കാനെ മറക്കാൻ പറ്റില്ല.... അങ്ങനെ ഉള്ള ഒരു ബന്ധം അല്ലല്ലോ ഞങ്ങൾ തമ്മിൽ.... 
 
ഓരോന്ന് ആലോചിക്കും തോറും അസ്വസ്ഥ വരാൻ തുടങ്ങി...ഉള്ളിലെ സങ്കടം എല്ലാം കരഞ്ഞു തീർത്തു. 
 
💞💞💞💞💞💞💞💞💞💞💞
 
( ഇതേ സമയം ഷൈമ ന്റെ വീട്ടിൽ )
 
എല്ലാം കഴിഞ്ഞു ആഷിൽ ന്റെ കൂടെ പോവുമ്പോ തന്റെ ഉമ്മയെയും ഉപ്പയെയും തനിച്ചാക്കി പോവുന്ന പോലെ തോന്നി ഷൈമക്ക്... 
 
എല്ലാവരോടും യാത്ര പറഞ്ഞു അവർ ഇറങ്ങി . ഷൈമ യും ആഷിയും മാത്രം ഒരു കാറിൽ. 
 
എല്ലാരോടും യാത്ര പറഞ്ഞ കൂടെ ബ്രോസ് നോടും അല്ലുനോടും പറഞ്ഞു. 
അല്ലു മാത്രം യാത്ര അയക്കാൻ ഉള്ളു എന്നത് ന്നെ ഏറെ തളർത്തി... Zannu വും അഫിയും കൂടെ ഉണ്ടേൽ എന്ത് രസം ഉണ്ടയിനു... 
 
ആഷിൽക്ക എന്തൊക്കെയോ ചോദിക്കുന്നുണ്ട്... ചിന്ത വേറെ ആയോണ്ട് ഞാൻ ഒന്നും കേട്ടില്ല അവസാനം മൂപ്പർ തട്ടി വിളിച്ചപ്പോ ആണ് സ്വബോധം വന്നത്. 
 
ഉഫ്ഫ് അങ്ങേരെ നോക്കിയപ്പോ ഇത്ര നാൾ വായിനോട്ടം എന്തെന്ന് അറിയാത്ത ഞാൻ പോലും ആ മൊഞ്ചിൽ ലയിച്ചു പോയി... 
 
ന്റെ നേരെ കൈ വീശിയപ്പോ ആണ് ഇന്ക് പറ്റിയ അമളി മനസ്സിലായെ... ചമ്മൽ പുറത്ത് കാട്ടാതെ വേഗം മുഖം തിരിച്ചു പുറത്തേക്കു നോക്കി ഇരുന്ന്... 
 
പെട്ടന്ന് മ്മളെ കൈ പിടിച്ചതും ന്റെ ഹാർട്ട്‌ ഹൈ സ്പീഡിൽ മിഡിക്കാൻ തുടങ്ങി... തിരിഞ്ഞു നോക്കിയപ്പോ ന്നെ ഇമ വെട്ടാതെ നോക്കുന്നത് കണ്ടപ്പോ എന്തോ ഒരു നാണം.... 
 
വീട് എത്തുന്ന വരെ ആഷിൽക്ക ഒരു കൈ ന്റെ കയ്യോട് ചേർത്ത് ഡ്രൈവ് ചെയ്തു...ഉഫ്ഫ് വല്ലാത്തൊരു ഫീൽ... 
 
 
കുറച്ചു ലോങ്ങ്‌ ആയത് കൊണ്ട് തന്നെ വീട് എത്താൻ ഒരുപാട് വൈകി... ആഷിക്കാന്റെ ഉമ്മിച്ചി ന്നെ കൈ പിടിച്ചു കയറ്റി... 
 
സങ്കടം ആണോ സന്തോഷം ആണോ എന്നൊന്നും അറീല പെട്ടന്ന് ഒരു ദിവസം എല്ലാം കൂടെ ഇങ്ങനെ ആയപ്പോ ആകെ ഒരു മന്തപ്പ്... 
 
കിടക്കുന്ന വരെ ഓരോരുത്തരുമായി സൊറ പറഞ്ഞു ഇരുന്ന്.... കൂട്ടിന് ആഷിക്കാന്റെ പെങ്ങൾ  *ലിനു* വും.. ആകെ ആശ്വാസം അതായിരുന്നു... 
 
*_ഫർഹാന ലിനു_*  ഇപ്പൊ പത്തിൽ പഠിക്കുന്നു.  അസ്സൽ വായാടി... 
 
കൂട്ടിന് പിന്നെ കുറെ കസിൻസും അമ്മായിമാരും ആകെ ജഗ പൊക ബ്ലാഹ്... 
 
കിടക്കാൻ പോവുമ്പോ മ്മളെ മദർലോ കയ്യിൽ ഒരു പാൽ ഗ്ലാസ് തന്നിട്ട് ലിനു ന്റെയും കസിൻസിന്റെയും കൂടെ റൂമിലേക്ക് പറഞ്ഞയച്ചു.... 
 
എല്ലാം കൂടെ മ്മളെ നല്ലോം ആക്കി കൊന്ന്... ഇതൊക്കെ കണ്ടിട്ട് ഇവർക്കൊക്കെ നല്ല എക്സ്പീരിയൻസ് ഉള്ള പോലെ ബ്ലാ... 
ഹാപ്പി ഫസ്റ്റ് നൈറ്റ്‌ എന്നും പറഞ്ഞു എല്ലാം കൂടെ അവിടുന്ന് പോയി... 
 
റൂമിൽ കയറിയപ്പോ ആഷിക്ക അവിടെ ഒന്നുല്ല... അവറ്റകളെ കോപ്പിലെ വർത്താനം കേട്ടിട്ട് പേടി തുടങ്ങി അപ്പൊ തന്നെ അല്ലു നെ വിളിച്ചു... 
 
" എന്താ മണവാട്ടി ഈ നേരത്ത് " ( അല്ലു )
 
അത് പിന്നെ അല്ലു ഇന്ക് ഒരു കാര്യം ചോയ്ക്കാൻ ആയിരുന്നു   ( ഷൈമ )
 
അന്റെ ഡൌട്ട്സ് ഒക്കെ ചോയ്ക്കാൻ ആഷിക്ക ഇല്ലേ പിന്നെന്തിനാ ഞാൻ  ( അല്ലു )
 
 
ദേ  അല്ലു കളിക്കല്ലേ ഞാൻ ഇപ്പോ ടെൻഷൻ അടിച്ചു ചാവും... ഡീ ശരിക്കും ഫസ്റ്റ് നൈറ്റ്‌ എന്നാ എന്താ   ( ഷൈമ )
 
പടച്ചോനെ ഈ ഇന്നോട് ആണോ ഈ കോപ്പ് ഇതൊക്കെ ചോയ്ക്കുന്നെ അതും എട്ടും പൊട്ടും തിരിയാത്ത ഇന്നോട്... ഏതായാലും ഓൾ ചോദിച്ചതല്ലേ ശരിയാക്കി കൊടുക്കാം.. 
 
അത് പിന്നെ ഇല്ലേ അന്നോട് എങ്ങനെ പറയും എന്നൊന്നും ഇന്ക് അറീല എന്ത് വന്നാലും  ധൈര്യം കൈ വിടരുത്....എന്തും നേരിടാൻ ഉള്ള പ്രാപ്തി വേണം....നീ കേട്ടിട്ട് ഇല്ലേ ആദ്യ രാത്രി മരിച്ച നവവധു വിന്റെ കഥ ( അല്ലു )
 
അല്ലു  സത്യം ആണോ പടച്ചോനെ മിക്കവാറും ഞാൻ ഇപ്പൊ തന്നെ ടെൻഷൻ അടിച്ചു മരിക്കും..
 
പെട്ടന്ന് ആഷിക്ക വന്നതും അല്ലുനോട് പറഞ്ഞു കട്ട്‌ ആക്കി all the ബെസ്റ്റ് തന്നിട്ട് ഓൾ ആക്കി ചിരിച്ചു... പടച്ചോനെ നീ കാത്തോളണേ... 
 
മുൻ പരിജയം ഒന്നും ഇല്ലാത്തോണ്ട് ആഷിക്ക ആദ്യം സംസാരിച്ചു.... അങ്ങനെ കുറച്ചു പേടി ഒക്കെ പോയി 
 
ആഷിക്ക ചിരിച്ചപ്പോ ഒരു ചിരി അങ്ങോട്ടും പാസ് ആക്കി... മൂപ്പർ ന്റെ അടുത്തേക്ക് വരും തോറും ഞാൻ പിന്നോട്ട് പിന്നോട്ട് പോയി അവസാനം ബെഡിൽ പോയി വീണു.... അള്ളോഹ് പെട്ടു ഷൈമ നീ പെട്ട്... 
 
 
ബ്ലഡി മനസ്സ് ആവശ്യം ഇല്ലാത്തപ്പോ ന്നെ പേടിപ്പിക്കാ...
 
ന്റെ പിന്നാലെ വീഴാൻ പോയ ആശിക്കയെ പിടിച്ചു നിർത്താൻ ന്നെ കൊണ്ട് പറ്റിയില്ല... 
 
സെക്കൻഡ്കൾ കൊണ്ട് രണ്ട് പേരുടെയും അധരം ഒന്നായി....
പ്രതീക്ഷിക്കാതെ കിട്ടിയ ഷോക്ക് ആയോണ്ട് ശരീരത്തിലൂടെ കറന്റ്‌ പാസ് ചെയ്തു. എത്ര നേരം അങ്ങനെ നിന്ന് അറിയില്ല അവസാനം ആഷിക്ക എന്നിൽ നിന്നും വേർപ്പെട്ടു. 
 
ന്റെ കണ്ണിലേക്കു തന്നെ നോക്കിയതും കുറച്ചു മുന്നെ നടന്നത് ഓർമ വന്നപ്പോൾ ആകെ ഒരു ചമ്മൽ... ആഷിക്ക ന്നെ വലിച്ചു ആ നെഞ്ചത്തേക്ക് ഇട്ടു... 
 
 
അതേയ്... എച്ചുസ്മി എങ്ങോട്ടാ ഈ വായിച്ചു പോണേ അവരുടെ ഫസ്റ്റ് നൈറ്റ്‌ അല്ലേ അത് അവർ നോക്കിക്കോളും... ഓസിക്ക് ഓരോന്ന് കേൾക്കാനും കാണാനും നിക്ക അയ്യടാ... ഇങ്ങള് എല്ലാരും ന്റെ പിന്നാലെ പോരി.... 
 
💙🖤💙🖤💙🖤💙🖤💙🖤💙
 
ദിവസവും മാസവും എന്നത്തേയും പോലെ അതിന്റെ വഴിക്ക് അങ്ങട് പോയി..... 
 
എങ്കിലും അഫി പഴയ പോലെ തിരിച്ചു വന്നില്ല... 
 
അല്ലുവും അനുവും ഇപ്പൊ മേരേജ് വേണ്ട കുറച്ചു കഴിയട്ടെ പറഞ്ഞു വീട്ടുകാരെ സോപ്പ് ഇട്ടു പതപ്പിച്ചു.... അതിൽ അവർ മൂക്കും കുത്തി വീണതോടെ പെട്ടന്നുള്ള മേരേജ് ന്റെ കാര്യത്തിൽ തീരുമാനം ആയി.... 
 
ഷൈമയും ആഷിയും അവരുടെ ലൈഫ് എൻജോയ് ചെയ്തു.... 
 
 
പെട്ടന്ന് ഒരു ദിവസം..... 
 
 
Zannu,,, നീ വേഗം ഫ്രഷ് ആയി വാ നമുക്ക് ഒരിടം വരെ പോവാനുണ്ട് എന്നും പറഞ്ഞു മിഷു വന്നു. 
 
കേട്ടത് സത്യം ആണോ എന്നറിയാൻ ന്നെ തന്നെ നുള്ളി നോക്കി... സത്യം തന്നെ ഇന്ക് വേദനിക്കുന്നു... 
 
സംശയരൂപത്തിൽ ഓനെ നോക്കിയതും... എന്താ Zannu അനക് വിശ്വാസം ആയില്ലേ... നീ ആദ്യം പോയി വേം റെഡി ആയി വാ.... 
 
ബുദ്ധിയുള്ള ആരേലും വിശ്വസിക്കോ ഇതൊക്കെ... രണ്ട്  വർഷത്തിനു ശേഷം ആണ് ഈ മുറി വിട്ടു ഇറങ്ങുന്നേ...... 
 
ഇപ്പൊ ഇന്നേക്കാൾ സംശയം നിങ്ങൾക്ക് ഒക്കെ ആവും രണ്ട് വർഷം ആയോ ഞാൻ റൂമിൽ തന്നെ എന്നൊക്കെ... 
 
നിങ്ങളെ അല്ലല്ലോ പൂട്ടി ഇട്ടേ ന്നെ അല്ലേ അതോണ്ട് കൃത്യം ആയി ഓർമ ണ്ട്.... ഷാനുക്കാനെ ഓർത്തു ഒന്ന് കാണാതെ ഇത്ര ദിവസം എങ്ങനെ തള്ളി നീക്കിയെ  ഇന്ക് അറീല.. 
 
ഓരോന്ന് ചിന്തിച്ചു നിക്കുമ്പോ ആണ് മിഷു പിന്നെയും റെഡി ആവാൻ പറഞ്ഞെ.. എങ്ങോട്ടാ ചോദിച്ചപ്പോ സർപ്രൈസ് ആണെന്ന് മാത്രം പറഞ്ഞു... 
 
ആദ്യം തന്നെ മനസ്സിലേക്ക് വന്നത് ഷാനുക്കാനെ കാണാൻ ആവും എന്നൊക്കെ ആണ് അതിനെക്കാൾ വലിയ സർപ്രൈസ് ഇപ്പൊ ഇന്റെ ലൈഫിൽ ഇല്ലല്ലോ. 
 
മനസ്സില്ല മനസ്സോടെ ഓന്റെ കൂടെ മുറി വിട്ട് ഇറങ്ങി ഷാനുക്കാനെ കാണും എന്നുള്ള ഉറച്ച വിശ്വാസത്തിൽ.... 
 
ഉമ്മച്ചിന്റെ അടുത്ത് പോയപ്പോ  ,,,, പോയിട്ട് വാ എന്ന് മാത്രം പറഞ്ഞു ഉപ്പ പുറത്തു പോയത് ആയിരുന്നു..... 
 
മിഷുക്ക നേരെ വിട്ടത് ബീച്ചിലേക്ക് ആയിരുന്നു... 
സർപ്രൈസ് എന്താ ചോദിച്ചിട്ട് ആണേൽ പറയുന്നില്ല.... 
 
രണ്ട് വർഷത്തിനു ശേഷം പുറത്തിറങ്ങിയത് കൊണ്ടാവാം പുതിയ ഒരു ഉണർവ് കിട്ടുന്നെ..... അതിന്റെ ഉള്ളിൽ ശുദ്ധ വായു കിട്ടാതെ വീർപ്പുമുട്ടൽ അല്ലായിരുന്നോ... 
 
എന്നും പോയിരുന്ന നാടിനു പോലും ഈ രണ്ട് വർഷം കൊണ്ട് എന്തോരം മാറ്റങ്ങൾ സംഭവിച്ചു... ന്നിട്ടും ഉപ്പച്ചി മാത്രം ഇപ്പോഴും അങ്ങനെ... 
 
മിഷുക്കാ.... ഉപ്പ അറിയോ ന്നെ പുറത്തു കൊണ്ടോവുന്നെ.... 
 
അറിയാലോ.... നിന്റെ ഉപ്പ തന്നെ നിന്നെ കൊണ്ടോവാൻ പറഞ്ഞെ.... ( മിഷു )
 
പടച്ചോനെ ന്നെ കടലിൽ മുക്കി കൊല്ലാൻ ഒന്നും ആവൂലല്ലോ ആരെയും വിശ്വസിക്കാൻ പറ്റൂല ബ്ലാഹ്.... 
 
പിന്നെ ഓനോട്‌ ഒന്നും മിണ്ടാതെ സ്വലാത്ത് ചൊല്ലി ഇരുന്ന്... അഥവാ എങ്ങാനും ന്നെ കടലിൽ മുക്കി കൊന്നാൽ ന്റെ പേരിൽ ബാക്കി സ്വലാത്ത് ഇങ്ങള് എല്ലാരും ചൊല്ലിക്കോണ്ടു... 
 
ബീച്ചിൽ എത്തിയപ്പോ തന്നെ മിഷു ഞങ്ങൾ ഇവിടെ എത്തി പറഞ്ഞിട്ട് ആർക്കോ വിളിച്ചു.... അതും കൂടെ ആയപ്പോ മ്മക്ക് ചെറുതായിട്ട് പേടി വരാൻ തുടങ്ങി.... 
 
ന്റെ അടുത്തേക്ക് വരുന്ന ആളെ കണ്ടതും സകല പ്രതീക്ഷകളും നഷ്ടപ്പെട്ടു ,,, ഞാൻ പോലും അറിയാതെ ന്റെ നാവുകൾ ആ പേര് മൊഴിഞ്ഞു.. 
 
*_ZAID_*
 
ഓൻ അടുത്തേക്ക് വരും തോറും എന്നിൽ പേടി കൂടാൻ തുടങ്ങി... 
 
നിങ്ങൾ സംസാരിക്ക് എന്നും പറഞ്ഞിട്ട് മിഷു അവിടുന്ന് പോയി...ഇതിനേക്കാൾ ബേധം ഈ വെള്ളത്തിൽ മുക്കി കൊല്ലുന്നേ ആയിനി.... 
 
കുറെ നേരത്തെ മൗനത്തിന് ശേഷം അവൻ മിണ്ടി തുടങ്ങി.... 
 
Zanna,,, നീ ഇപ്പൊ കരുതുന്നുണ്ടാവും ഞാൻ എന്തിനാ നിന്നെ കാണുന്നെ സംസാരിക്കുന്നെ എന്നൊക്കെ..... 
 
എന്താ പറയാ നിന്നെ ഓർത്ത് അഭിമാനം തോന്നുന്നു... നഷ്ടപ്പെടും എന്നറിഞ്ഞിട്ടും ഈ രണ്ട് വർഷം കഴിഞ്ഞിട്ടും നിന്റെ തീരുമാനത്തിൽ മുൻപുള്ള പ്രണയത്തിന് വേണ്ടി ഉറച്ചു നിന്നു...
 
എങ്ങനെ കഴിഞ്ഞു നിനക്ക്..... 
 
നീയും ഷാനുവും ഭാഗ്യം ചെയ്തവരാ നിങ്ങൾ തന്നെ ആണ് ഒരുമിക്കേണ്ടതും... നിനക്ക് ഞാൻ ഒരു സർപ്രൈസ് തരട്ടെ എന്നും ചോദിച്ചു Zaid എന്റെ നേർക്ക് നിന്ന്.... 
 
എന്തെന്ന മട്ടിൽ ഓനെ നോക്കിയപ്പോ പിന്നിലേക്ക് വിരൽ ചൂണ്ടി അങ്ങോട്ട് നോക്കാൻ പറഞ്ഞു.... 
 
റബ്ബേ ഞാൻ എന്താ ഈ കാണുന്നെ.... കണ്ണുകളെ വിശ്വസിക്കാൻ പറ്റുന്നില്ല... 
 
ന്റെ കണ്ണ് എല്ലാം നിറഞ്ഞു തുളുമ്പി.... മ്മളെ അധരങ്ങൾ പതിയെ മൊഴിഞ്ഞു  *ഷാനുക്ക* 
 
 
മിന്നൽ വേഗത്തിൽ ഞാൻ ഇക്കാന്റെ അടുത്തേക്ക് ഓടി. 
 
🎶  Rekai virika 
  Vanam kaetaenae... 🎶
 
🎶  Anbae unthan nenjam
     Kuduthai 🎶
 
🎶 Uyire enai mendum 
  Inaithaiyae 
    Nan pirakinndraen.. 🎶
 
🎶  Puthithai 
    Oru jenmam  🎶
 
🎶  Kuduthaiyae 
  Nan pirakinndraen  🎶
 
ഇക്കാന്റെ അടുത്ത് എത്തിയതും ആ നെഞ്ചിൽ പോയി ചാഞ്ഞു ഷാനുക്കാനെ ഇറുക്കി പിടിച്ചു.. ഷാനുക്ക ആ കരവലയത്തിൽ ന്നെയും ചേർത്ത് പിടിച്ചു. 
 
*( തുടരും... )*
 
______________________________________
💙🖤റൂഹോട് ചേരും വരെ🖤💙 - 38

💙🖤റൂഹോട് ചേരും വരെ🖤💙 - 38

5
1443

*💙🖤  റൂഹോട്*                    *ചേരും വരെ..  🖤💙*                *jUb!!✍💞*   *(RoM@nt!C  Lov£ $toRy)*   *_Part_38_*   ____________________________________     ©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn't be used in full or part without the creator jubii prior permission.   ______________________________________   റബ്ബേ ഞാൻ എന്താ ഈ കാണുന്നെ.... കണ്ണുകളെ വിശ്വസിക്കാൻ പറ്റുന്നില്ല...    ന്റെ കണ്ണ് എല്ലാം നിറഞ്ഞു തുളുമ്പി.... മ്മളെ അധരങ്ങൾ പതിയെ മൊഴിഞ്ഞു  *ഷാനുക്ക*    മിന്നൽ വേഗത്തിൽ ഞാൻ ഇക്കാന്റെ അടുത്തേക്ക് ഓടി.    ഇക്കാന്റെ അടുത്ത് എത്തിയതും ആ നെഞ്ചിൽ പോയി ചാഞ്ഞു ഷാനുക്കാനെ ഇറുക്കി പിടിച്ചു.. ഷാനുക്ക ആ കരവലയത്തിൽ ന്