Aksharathalukal

💙🖤റൂഹോട് ചേരും വരെ🖤💙 - 38

*💙🖤  റൂഹോട്* 
                  *ചേരും വരെ..  🖤💙*
 
 
           *jUb!!✍💞*
 
*(RoM@nt!C  Lov£ $toRy)*
 
*_Part_38_*
 
____________________________________
 
 
©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn't be used in full or part without the creator jubii prior permission.
 
______________________________________
 
റബ്ബേ ഞാൻ എന്താ ഈ കാണുന്നെ.... കണ്ണുകളെ വിശ്വസിക്കാൻ പറ്റുന്നില്ല... 
 
ന്റെ കണ്ണ് എല്ലാം നിറഞ്ഞു തുളുമ്പി.... മ്മളെ അധരങ്ങൾ പതിയെ മൊഴിഞ്ഞു  *ഷാനുക്ക* 
 
മിന്നൽ വേഗത്തിൽ ഞാൻ ഇക്കാന്റെ അടുത്തേക്ക് ഓടി. 
 
ഇക്കാന്റെ അടുത്ത് എത്തിയതും ആ നെഞ്ചിൽ പോയി ചാഞ്ഞു ഷാനുക്കാനെ ഇറുക്കി പിടിച്ചു.. ഷാനുക്ക ആ കരവലയത്തിൽ ന്നെയും ചേർത്ത് പിടിച്ചു. 
 
രണ്ട് വർഷത്തിന് ശേഷം ഇങ്ങനെ ഒരു കൂടികാഴ്ച സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല... 
 
മതിമറന്നു അങ്ങനെ നിൽക്കുമ്പോ ഷാനുക്കന്റെ പിന്നിൽ നിന്നും ആരോ ചവിട്ടി.... ഇക്കാനെ കെട്ടിപിടിച്ചോണ്ട് കൂടെ ഞാനും തെറിച്ചു വീണു... 
 
കട്ട കലിപ്പിൽ ഞങ്ങളെ നോക്കി നിൽക്കുന്ന മിഷുനെ കണ്ടതും പേടിച്ചു പോയി.... 
 
നീ എന്ത് ധൈര്യത്തിൽ ആണെടാ ന്റെ പെങ്ങളെ തൊട്ടതെന്നും ചോദിച്ചു മിഷു ഷാനു നെ അടിക്കാൻ വന്നപ്പോയേക്കും _Zaid_  വന്നു മിഷു നെ പിടിച്ചു വച്ചു... 
 
നീ കണ്ടില്ലേ ഇവൻ ചെയ്തെ.... ഞാൻ എന്താ കയ്യും കെട്ടി നോക്കി നിൽക്കണോ  ന്നെ വിട്... 
 
ഷാനുനോട്‌ ഞാനാ ഇങ്ങോട്ട് വരാൻ പറഞ്ഞതെന്ന് Zaid ന്റെ വായിൽ നിന്ന് കേട്ടതും മിഷു സംശയരൂപത്തിൽ ഓനെ നോക്കി...
 
Zaid നീ ഇവളോട് സംസാരിക്കണം പറഞ്ഞിട്ടല്ലേ ഞാൻ...... 
 
ശരിയാ..... ബട്ട് നീ കണ്ടിട്ടും കണ്ടില്ല നടിക്കുന്ന പലതും അറിയിച്ചു തരാൻ വേണ്ടിയാ ഇപ്പൊ ഇങ്ങനെ ചെയ്തത്...... 
 
 
മിഷു നീ തന്നെ നോക്.... Zanna യെ കാണാൻ ഞാൻ വന്ന അന്ന് നടന്ന സംഭവം എല്ലാരും കണ്ടതല്ലേ.... അതിന് ശേഷം ഇന്നാണ് അവൾ ആ മുറിവിട്ട് ഇറങ്ങിയേ.... 
 
രണ്ട് വർഷം കഴിഞ്ഞിട്ടും അവനോടുള്ള അവളുടെ സ്നേഹം കുറയുകയോ...തീരുമാനത്തിൽ മാറ്റം ഉണ്ടാവുകയോ ചെയ്തിട്ടില്ല.... 
 
ഇതെല്ലാം കണ്മുന്നിൽ നടന്നിട്ടും എന്ത് കൊണ്ട് നിങ്ങളൊക്കെ ഇങ്ങനെ ബീഹെവ് ചെയ്യുന്നു എന്നാ ഇന്ക് മനസ്സിലാവാത്തെ.... 
 
ഇവളുടെ ഉപ്പ വിചാരിക്കുന്ന പോലെ ഇന്ക് ഇവളെ കെട്ടാൻ ഒന്നും താല്പര്യം ഇല്ല.... അങ്ങേരുടെ വിചാരം ഞാൻ ഇവൾക്ക് വേണ്ടി വെയിറ്റ് ചെയ്യാ എന്നാണ്.... എന്നാ അങ്ങനെ ഒന്നില്ല... 
 
മനസ്സിൽ ഒരാളോട് ഇഷ്ടം തോന്നിയാൽ മറക്കാൻ വലിയ പാട... അതിനി എത്ര കാലം കഴിഞ്ഞാലും വിധി അവരെ പിരിച്ചു എങ്കിൽ മരിക്കുവോളം ഉള്ളിന്റെ ഉള്ളിൽ എരിഞ്ഞു കൊണ്ടേ ഇരിക്കും....
 
 ഹൃദയം കൊണ്ട് സ്നേഹിച്ച അങ്ങനെയാ.... മറ്റുള്ളവർക്ക് വേണ്ടി സ്വന്തം ഇഷ്ടം ഒന്നും വിട്ട് കൊടുക്കരുത്... അതിന്റെ നോവ് കാലം എന്നെങ്കിലും മനസ്സിലാക്കി തരും. 
 
ഇവർ രണ്ടാളും ആണ് ഒരുമിച്ച് ജീവിക്കേണ്ടത്.... ഇവരുടെ പ്രണയം സത്യമാണ്... ഇന്ഷാ അല്ലാഹ് ന്നെ കൊണ്ട് കയ്യുന്ന എല്ലാ സപ്പോർട്ടും ചെയ്തു തരും... ഇത് Zaid ന്റെ വാക്കാണ്.. 
 
മിഷു ഇനി നിനക്ക് തീരുമാനിക്കാം.... ഇഷ്ടം ഇല്ലാത്ത ഒരുത്തനെ ഇവളെ ഏല്പിച്ചു ജീവിതകാലം മുഴുവൻ നീറി കഴിയുന്നതിനെക്കാൾ നല്ലത്... അവൾക് ഇഷ്ടം ഉള്ളവന്റെ കയ്യിൽ ഏല്പിച്ചു കൊടുക്കുന്നെ അല്ലേ... 
 
ഉള്ളിലെ ഇഷ്ടം മണ്ണിട്ടു മൂടി ഒരു വഞ്ചകി ആക്കണോ നിന്റെ പെങ്ങളെ.....
 
Zaid പറയുന്നേ കേട്ട് ഞാനും Zannu വും മതിമറന്നു നിക്കുമ്പോ ആണ് മിഷു വന്നിട്ട് ഞങ്ങടെ രണ്ടാളെയും കൈ കോർത്തു ഇണക്കിയെ.... 
 
Zannu ന്റെ കൈ ന്റെ കയ്യിൽ വച്ച് തന്നപ്പോ ഓന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു... 
 
നിങ്ങളെ രണ്ടാളെയും പിരിക്കാൻ മാത്രം ഞാൻ അത്ര നീചൻ ഒന്നുമല്ല.... ഇവളുടെ ഉപ്പാന്റെ വാശിയും നിങ്ങടെ രണ്ടാളെ ക്ഷമയും എത്രത്തോളം ഉണ്ടെന്ന് പരീക്ഷണം നടത്തിയത് ആയിരുന്നു..... ബട്ട് സ്നേഹം കൊണ്ട് തോൽപിച്ചു കളഞ്ഞു നിങ്ങൾ.... 
 
ഇന്ഷാ അല്ലാഹ് ഇനി അങ്ങോട്ട് ഞാനും ഉണ്ടാവും നിങ്ങടെ കൂടെ.... ഷാനുവിനെ അളിയൻ ആയി കിട്ടുന്നതിൽ ഇന്കും സന്തോഷം ഉള്ളു.... ബട്ട് ന്റെ പെങ്ങളെ കൊണ്ട് ഇവൻ കഷ്ടപ്പെടുമോ എന്നൊരു തോന്നൽ.. 
 
സാധാരണ എന്തേലും zannu നെ ചൊറിഞ്ഞു സംസാരിക്കുമ്പോ മിഷുനെ അടിക്കുന്ന Zannu പതിവിലും വിപരീതമായി ഓനെ കെട്ടിപിടിച്ചു കരഞ്ഞു... 
 
ടീ പോത്തേ മതി..... നിന്റെ ഈ പിടുത്തം ഒന്നും ഇവിടെ ഒരുത്തന് പറ്റുന്നില്ല... അവൻ ഷാനു നെ കളിയാക്കി പറഞ്ഞു.... 
 
കുറെ നേരം കളിച്ചും ചിരിച്ചും സമയം അതിന്റെ വഴിക്ക് പോയി.... നേരം ഇരുട്ടുന്ന മുന്നെ പലതും പ്ലാൻ ചെയ്തു എല്ലാവരും മടങ്ങി.... 
 
💢💓💢💓💢💓💢💓💢💓💢
 
 
പതിവില്ലാതെ Zannu ന്റെ മുഖത്തെ സന്തോഷം കണ്ടപ്പോ ഉമ്മയും ഉപ്പയും വിചാരിച്ചു Zaid നെ കണ്ടു സംസാരിച്ചപ്പോ എല്ലാം ഓക്കേ ആയെന്ന്. 
 
ബട്ട് അവിടെ നടന്നത് എന്തെന്ന് അവരറിഞ്ഞില്ല. 
 
റൂമിൽ പോയി ഫ്രഷ് ആയി വന്നപ്പോ ഉപ്പച്ചിയും ഉമ്മച്ചിയും ന്നെ വെയിറ്റ് ചെയ്തു നിക്കുന്നുണ്ട്... 
 
ഇത്രയും കാലം ദേഷ്യത്തോടെ നോക്കിയ അവരുടെ കണ്ണിലെ തിളക്കം കണ്ടപ്പോ  സന്തോഷം തോന്നി... ഏത് നിമിഷവും ഇല്ലാതായെക്കാം... 
 
ഞാൻ ആയിട്ട് ഓരെ മൈൻഡ് ചെയ്യാൻ നിന്നില്ല... അത് മനസ്സിലായോണ്ട് അവർ പോയി,,, പോകുമ്പോൾ ന്റെ ഫോൺ ബെഡിൽ ഇട്ട്.... 
 
ഉഫ് ഞാൻ ഇന്ന് പൊളിക്കും...... ഇക്കാനെ വിളിച്ചു കുറെ സംസാരിക്കണം.... ഹോയ് ഹോയ്.. 
 
വേഗം നമ്പർ എടുത്തു ഡയൽ ചെയ്തതും ആ ബംഗാളി പെണ്ണ് പറയുന്നേ കേട്ടപ്പോ ഓളെ ഞെക്കി പിഴിഞ്ഞ് അച്ചാർ ണ്ടാക്കാൻ തോന്നി... 
 
ബ്ലഡി കോപ്പിലെ ഫോൺ ബാലൻസ് ഇല്ല... ങ്ങീ ങ്ങീ ങ്ങീ 
 
എല്ലാം വെള്ളത്തിൽ ആയല്ലോ... 
 
ഐഡിയ... പതിയെ പുറത്ത് പോയി ഉമ്മാന്റെ ഫോൺ എടുത്തു അല്ലു ന് മെസ്സേജ് അയച്ച് ന്റെൽ ബാലൻസ് ഇല്ല എന്തേലും വഴി ഒപ്പിക്ക് ഇന്ക് ഷാനുക്കാനെ വിളിക്കണം ന്ന്... 
 
അഞ്ചു മിനുട്ട് കഴിഞ്ഞപ്പോയെക്കും സെറ്റ് ആയി വേം ഇക്കാക് മെസ്സേജ് അയച്ച്... മര്യാദക്ക് വെയിറ്റ് ചെയ്തോണ്ടി ഞാൻ വിളിക്കും ന്ന്... 
 
ഇന്ന് നടന്നത് എല്ലാം ആലോചിച്ചു അറിയാതെ നിദ്ര ദേവി വിളിച്ചപ്പോ മൂപ്പത്തി ന്റെ കൂടെ ഞാനും പോയി..... 
 
💕💕💕💕💕💕💕💕💕💕💕
 
അതേയ്.... കാക്കു ഇജ്ജെന്താ ഒറ്റക് ചിരിക്കുന്നെ കുറെ നേരായല്ലോ....  ( റിയ )
 
ആരോട് പറയാൻ ആരു കേൾക്കാൻ.... 
 
പഹയാ എന്നോടാ ചോദിച്ചേ.... എന്തിനാ ഇങ്ങനെ ഇളിക്കുന്നെ ന്ന്. 
 
അള്ളോഹ് എന്താടി പോത്തേ ന്നെ എന്തിനാ ചവിട്ടിയെ.... അള്ളോഹ് ന്റുമ്മ ന്റെ പല്ല് പോയോ എന്തോ.. 
 
മര്യാദക്ക് ചോയ്ച്ച പറഞ്ഞ പോരെ ഒറ്റക് ചിരിക്കണോ..... അതോണ്ടല്ലേ... (  റിയ )
 
ഒരൊറ്റ ഒന്നങ്ങട്ട് തന്നാൽ ഉണ്ടല്ലോ ന്തോ ഭാഗ്യത്തിനു പല്ല് പോയില്ല അനക് എന്താ വേണ്ടത് കീടമേ...  ( ഷാനു )
 
ഇപ്പോഴും കേട്ടില്ലേ.... കുറെ നേരായി ചോയ്ക്കണ് ന്തിനാ കിണിക്കുന്നേ ന്ന് അത് പറ.... 
 
Zannu നെ കണ്ടത് ഒന്നും ഇപ്പൊ പറയണ്ട സർപ്രൈസ് ആയിക്കോട്ടെ.. ആദ്യം എല്ലാം സെറ്റ് ആവട്ടെ ന്നിട്ട് പറയാം.. 
 
റിയക്ക് കൃത്യം ആയിട്ട് ഉത്തരം പറയാതെ ഓളെ വട്ട് പിടിപ്പിക്കുമ്പോ ആണ് അനു വിളിച്ചേ.... 
 
Zannu ന് ഫോൺ കിട്ടി ബാലൻസ് ഇല്ലെന്ന്.... അപ്പൊ തന്നെ റീചാർജ് ചെയ്തു കൊടുത്തു.. 
 
അപ്പോയെക്കും ഓൾ മെസ്സേജ് അയച്ചു വെയിറ്റ് ചെയ്യണം കാൾ ചെയ്യാനാ എന്നൊക്കെ പറഞ്ഞിട്ട്... 
 
അതിന്റെ പിന്നാലെ തന്നെ Zaid വിളിച്ചപ്പോ ഓനോട്‌ സംസാരിച്ചു ഇരുന്ന്... നേരം നട്ട പാതിര ആയിട്ടും Zannu ന്റെ ഒരു വിവരവും ഇല്ല... 
 
വിളിച്ചിട്ട് ആണേൽ കോപ്പത്തി എടുക്കുന്നില്ല...ഞാൻ പോസ്റ്റ്‌ ആയി അങ്ങനെ ഇരുന്ന്..... ഇന്ന് ബീച്ചിൽ നടന്നത് എല്ലാം ആലോചിച്ചു.... മിഷു ഇങ്ങനെ ചെയ്യും കരുതിയില്ല എല്ലാത്തിനും നന്ദി പറയേണ്ടത് Zaid നോടാ... 
 
അയിശ്ശ്.... നിങ്ങളൊക്കെ എന്ത് ആൾക്കാര ഇത്രയും കാലം Zaid നെ പറ്റി മോശം പറഞ്ഞു നടക്ക അല്ലേനോ... ഓനെന്താ അങ്ങനെ ഇങ്ങനെ എന്നൊക്കെ ചോയ്ച്ചിട്ട്‌ ഇപ്പൊ എങ്ങനെ ണ്ട് ഹേ.... 
 
നിങ്ങൾ കരുതുന്ന പോലെ അല്ല അവൻ ഇല്ലേ Zaid ന്റെ  റാഹി ന്റെ ട്വിൻ ബ്രോ ആണ്... മറന്നു പോയോ _അൻവർ റഹീം_ റിയ നെ രക്ഷിച്ച,,, RASS ൽ നിന്നും തട്ടി തെറിച്ചു പോയ IPS കാരൻ... 
 
ZAID നെ പറ്റി ഓൻ തന്നെ പറയുന്നത് അല്ലേ ബെറ്റർ,,,, ന്നാ പിന്നെ അങ്ങനെ തന്നെ ആവട്ടെ...നിങ്ങൾ കഥ കേട്ട് ഇരിക്ക് ന്റെ കെട്യോൾ ഫോൺ എടുക്കുന്ന ലക്ഷണം ഇല്ല അതോണ്ട് ഞാനും പോയി ഉറങ്ങട്ടെ.... 
 
💙💙💙💙💙💙💙💙💙💙💙
 
ഇങ്ങോട്ട് നോക് ഞാനാ Zaid..... എന്നെ കുറിച്ച് അതികം ഒന്നും പറയാനില്ല ട്ടോ.... ഏതായാലും ന്നേം കൂടെ അറിഞ്ഞിരിക്കുന്നത് നല്ലതാ... 
 
ഉമ്മയും ഉപ്പയും ഒരു ബ്രോയും ഉള്ളതാ ന്റെ ഫാമിലി.... ഞങ്ങൾ ട്വിൻസ് ആണ് ട്ടോ..... മറ്റവൻ അൻവർ റഹീം.... 
 
എല്ലാ വീട്ടിലും ഉള്ള പോലെ ഇവിടെയും ഞങ്ങൾ കീരിയും പാമ്പും ആണ്... 
 
ഉമ്മാന്റെ നിർബന്ധ പ്രകാരം ആണ് അന്ന് Zannu നെ കാണാൻ പോയത്...ഷാനു വന്ന ശേഷം നടന്നത് ഒക്കെ കണ്ടപ്പോ എന്തോ സ്പെല്ലിങ് മിസ്റ്റേക്ക്... പിന്നീട് അങ്ങോട്ട് അതിന്റെ പിന്നാലെ ആയിരുന്നു... 
 
ഷാനു നെ കണ്ടു എല്ലാം സംസാരിച്ചപ്പോ ഞാൻ അതിൽ നിന്ന് പിന്മാറി എങ്കിലും Zannu ന്റെ ഉപ്പയെ അറിയിച്ചില്ല.... ഇപ്പൊ ഇവരെ രണ്ടാളെയും ഒരുമിപ്പിക്കേണ്ടത് ന്റെ കൂടെ ആവശ്യം ആയോണ്ട് മാത്രം..... 
 
അന്ന് തന്നെ എല്ലാം വലിച്ചെറിഞ്ഞു പോന്നിനെൽ ഇന്നത്തെ കൂടി കാഴ്ച ഉണ്ടാവില്ല.... 
 
ഷാനുക്കന്റെ അനിയൻ ആയിട്ടും Zannu ന്റെ ആങ്ങള ആയിട്ടും എല്ലാത്തിനും ഇന്ഷാ അല്ലാഹ്  ഫുൾ സപ്പോർട്ട് ഉണ്ടാവും...... 
 
💓💓💓💓💓💓💓💓💓💓💓
 
( Zannu )
 
രാവിലെ എണീറ്റു ഫോൺ എടുത്തപ്പോ കൈ വിറച്ചു പോയി 81 മിസ്സ്ഡ് കാൾ പടച്ചോനെ ഷാനുക്ക ന്നേ പീസ് പീസ് ആക്കും... 
 
പാവം ഇന്നലെ എപ്പോ ആണാവോ ഉറങ്ങിയേ.... 
 
തിരിച്ചു വിളിച്ചിട്ട് എടുക്കുന്നില്ല... ഫോൺ അവിടെ വച്ചിട്ട് ചുമ്മാ കിച്ചണിൽ പോവാം കരുതി.. 
 
റൂം ലോക്ക് അല്ലല്ലോ ആ ഒറ്റ ധൈര്യത്തിൽ ആണ്.... 
 
സ്റ്റൈർ ഇറങ്ങാൻ നിക്കുമ്പോ തായേ നിന്നും വീർത്ത വയറുമായി കയറി വരുന്ന സിനുത്താനെ കണ്ടതും അത്ഭുതപ്പെട്ടു പോയി... 
 
പടച്ചോനെ ഇതൊക്കെ എപ്പോ... ന്നിട്ട് ആരും ന്നോട് ഒരു വാക്ക് പറഞ്ഞില്ലല്ലോ.... 
 
ഈ പോത്തിന് പണ്ടേ ന്നേ ഈറ ആയോണ്ട് ഉപ്പ ലോക്ക് ആക്കിയ ശേഷം ഇന്നാ കാണുന്നെ അതും ഈ കോലത്തിൽ... 
 
ഇയ്യ് എന്താ Zannu ഇങ്ങനെ നോക്കുന്നേ നിന്നോട് എല്ലാം ഞാൻ പറഞ്ഞതല്ലേ... ഞങ്ങള്ക്ക് ഇടയിലെക്ക് മിഷു വന്നു. 
 
എന്ത്.... എപ്പോ... ആര്... എന്ന് 
 
ഹാ ഇന്നലെ പറഞ്ഞിരുന്നു... ബട്ട് ആ ടൈമ് നീ വേറെ ഏതോ ലോകത്ത് ആയിരുന്നു.. ഇനി ഏതായാലും പറഞ്ഞിട്ട് കാര്യല്ല നിങ്ങൾ സംസാരിക്ക് കുറെ കാലത്തിനു ശേഷം കാണല്ലേ... 
 
അള്ളോഹ് അപ്പൊ അതായിനോ മൂപ്പർ ഇന്നലെ പറഞ്ഞെ 9 മാസം എന്നൊക്കെ,, എന്തെക്കെയോ കേട്ട്ണ്  എന്താന്ന് അറീല.... ഇനിപ്പോ ഇവൾക്ക് 9 ആയോ... 
 
ജാഡ തെണ്ടി നോക്കുന്നെ കണ്ടില്ലേ... ഞാനും മിണ്ടില്ല.  ഇവളോട് ഒന്നും മിണ്ടാൻ ന്നേ കിട്ടില്ല ബ്ലാ.. 
 
സിനു പുച്ഛിച്ചു നോക്കുന്നതിന്റെ ഇരട്ടിയിൽ ഓളെയും പുച്ഛിച്ചു സ്റ്റൈർ ഇറങ്ങി ഓളെ കണ്ണുരുട്ടി നടക്കുമ്പോ ആണ് ആരുടെയോ നെഞ്ചത്തെക്ക് പോയി ലാൻഡ് ആയത്..... 
 
മുന്നിൽ നിൽക്കുന്ന ആളെ കണ്ടതും ന്റെ കണ്ണുകൾ വിടർന്നു.... 
 
*( തുടരും....)*
 
_________________________________________ 
 
 
💙🖤റൂഹോട് ചേരും വരെ🖤💙 - 39

💙🖤റൂഹോട് ചേരും വരെ🖤💙 - 39

5
1600

*💙🖤  റൂഹോട്*                    *ചേരും വരെ..  🖤💙*                *jUb!!✍💞*   *(RoM@nt!C  Lov£ $toRy)*   *_Part_39_*   ____________________________________     ©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn't be used in full or part without the creator jubii prior permission.   ______________________________________   സിനു പുച്ഛിച്ചു നോക്കുന്നതിന്റെ ഇരട്ടിയിൽ ഓളെയും പുച്ഛിച്ചു സ്റ്റൈർ ഇറങ്ങി ഓളെ കണ്ണുരുട്ടി നടക്കുമ്പോ ആണ് ആരുടെയോ നെഞ്ചത്തെക്ക് പോയി ലാൻഡ് ആയത്.....    മുന്നിൽ നിൽക്കുന്ന ആളെ കണ്ടതും ന്റെ കണ്ണുകൾ വിടർന്നു....    മ്മളെ ഖൽബ് ഡപ്പാ കുത്ത് തുടങ്ങി...   ഡീ കിളവി അങ്ങോട്ട് മാറി നിക്കെന്നും പറഞ്ഞു ഷാനുക്ക ന്നേ ത