Aksharathalukal

റൂഹിന്റെ സ്വന്തം 12

*💜റൂഹിന്റെ സ്വന്തം 💜*
    part 12
By_jifni_

*[ആദ്യ പാർട്ടുകൾ വേണ്ടവർ ചോദിച്ചോളൂ.... Snd ചെയ്ത് തരാൻ സന്തോഷമേ ഒള്ളൂ.. 💜]*
     
copyright work-
This work ( *💜റൂഹിന്റെ സ്വന്തം 💜* ) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's *(_jifni_)* prior permission 
             

´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´

*ആശിയുടെ നൗറിയുടെ റൂഹിന്റെ കഥ റാഷി ഒന്ന് ആദ്യം മുതൽ ഓർത്തെടുത്ത്...സൗഹൃദത്തിന് വേണ്ടി ചെയ്ത തെറ്റവൻ ഒന്നൂടെ മനസ്സിൽ ആവാഹിച്ചെടുത്ത്*


🖤💜🖤💜🖤💜🖤💜🖤💜🖤💜🖤💜🖤💜🖤💜🖤

*വർഷങ്ങൾക്ക് മുമ്പ്...* 

നൗറി ഡിഗ്രി സെക്കൻഡ് year ചെയ്യുന്ന കാലം. ഹാഫിക്ക് അപകടം പറ്റി കിടപ്പിലായ കാലം.....


ഹാഫി ഏൽപ്പിച്ച സെക്യൂരിറ്റി പണിയായിരുന്നു ജുനുവിനും റാഷിക്കും.. നൗറിന്റെ കാര്യങ്ങൾ എല്ലാം വള്ളിപുള്ളി തെറ്റാതെ പറഞ്ഞു കൊടുക്കണം ഹാഫിക്ക് അല്ലെങ്കിൽ അവന്റെ mind തന്നെ മാറും. ആർക്കും നിയന്ത്രിക്കാൻ പറ്റാത്ത അവസ്ഥയിൽ ആകും അവൻ പിന്നെ.

അങ്ങനെ ആയത് കൊണ്ട് തന്നെ ജുനുവും റാഷിയും നൗറിനെ വാച്ച് ചെയ്ത് എല്ലാം കാര്യങ്ങളും ഹാഫിയോട് പറഞ്ഞു കൊടുക്കൽ സ്ഥിരമായി. അങ്ങനെ ഇരിക്കെ ഒരു ദിവസം ജുനു അവന്റെ കസിൻ ആയ ഷാമിയുമായി ഈ കാര്യം പങ്കിട്ടു. ഷാമിയും നൗറിയും ഒരു കോളേജിൽ ആയത് കൊണ്ട് അവൻ വഴി നൗറിയുടെ കാര്യങ്ങൾ എല്ലാം എളുപ്പത്തിൽ അറിയാമല്ലോ എന്ന് വെച്ചാണ്. പക്ഷെ ഷാമിയിൽ നിന്ന് അവർക്ക് കേൾക്കേണ്ടി വന്നത് മറ്റൊരു കാര്യമാണ്.

ഷാമിയുടെ ഏറ്റവും അടുത്ത സുഹൃത്തായ ആശിഖുമായി അവൾ ഇഷ്ടത്തിലാണെന്ന്...

ആഷിഖ്...അവന് ഞങ്ങൾക്കെല്ലാവർക്കും പരിചിതമാണ്. ഷാമിയുടെ കൂടെ കണ്ടാണ് ജുനും ഹാഫിയും റാഷിയും plus two പഠിക്കുമ്പോ അവനെ പരിചയപ്പെടുന്നത്. അന്ന് മുതൽ അവൻ അവരുടെ നല്ല ഒരു ഫ്രണ്ട് ആണ്. But അധികം ആരോടും കൂട്ട് കൂടാത്ത പ്രകൃതം ആയിരുന്നു അവന്റേത്. അത് കൊണ്ട് തന്നെ അവന് അങ്ങനെ ഒരു പ്രണയമുള്ള കാര്യം അവർക്ക് അറിയാൻ കഴിഞ്ഞില്ല...

പതിയെ പതിയെ ഹാഫിയെ അവളിൽ നിന്ന് അകറ്റാൻ നോക്കി ഞങ്ങൾ.പക്ഷെ അത് കൂടുതൽ അപകടങ്ങളിലേക്ക് നീങ്ങി. അവൻ പൂർണമായും ഒരു മാനസിക രോഗിയായി മാറി. ഡോക്ടർമാരെല്ലാം നിർദേശിച്ചത് ഒരേ ഒരു കാര്യം മാത്രം അവൻ സ്നേഹിക്കുന്ന പെണ്ണിനെ അവന് അരികിൽ നിർത്തുക. അത് മാത്രമാണ് അവന്റെ mind തിരിച്ചു കിട്ടാനുള്ള വഴി എന്ന്.

അവസാനം രണ്ടും കല്പ്പിച്ചു ജുനുവും റാഷിയും കൂടി ആശിയെ കാണാൻ തീരുമാനിച്ചു. ഹാഫിയുടെ അവസ്ഥ പറഞ്ഞു എങ്ങനെ എങ്കിലും നൗറിയിൽ നിന്ന് അവനെ അകറ്റാൻ. അത് അത്ര എളുപ്പമല്ലാന്ന് അറിയാം. ഷാമി പറഞ്ഞിരുന്നു ഭൂമി പിളർന്നു രണ്ടായാലും. *റൂഹും അവന്റെ നൂറിയും* പിരിയില്ലാന്ന്. അവർ തമ്മിൽ അത്രക്കും ഇഷ്ട്ടമാണെന്നും. എങ്കിലും ഞങ്ങളുടെ ഹാഫിക്ക് വേണ്ടി സംസാരിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ആശിയെ ഫോളോ ചെയ്ത് പോയി. അതികം ആൾതിരക്ക് ഇല്ലാത്തൊരിടത്തു വെച്ച് സംസാരിക്കാം എന്നായിരുന്നു ഞങ്ങളുടെ ഉദ്ദേശം. പക്ഷെ അവനെ ആരോ ഫോളോ ചെയ്യുന്നുണ്ടെന്നവൻ അറിഞ്ഞു, പക്ഷെ ഞങ്ങൾ ആണെന്ന് അവന് മനസ്സിലായില്ല. അത് കാരണം അവൻ വണ്ടിയുടെ സ്പീഡ് കൂട്ടി. ഞങ്ങളും സ്പീഡ് കൂട്ടി, ഇനി അധിക ദൂരം പോയാൽ അവനോട് സംസാരിക്കാൻ പറ്റിയില്ലെങ്കിലോ എന്ന് കരുതി ഞങ്ങൾ അവന്റെ വണ്ടിക്ക് മുന്നിൽ ക്രോസ്സ് ചെയ്ത് നിർത്താൻ വേണ്ടി വണ്ടി തിരിച്ചതും അവൻ സ്പീഡിൽ സൈഡിലേക്ക് തിരിച്ചു. പക്ഷെ അത് നേരെ ചെന്നത് ഒരു പോസ്റ്റിലേക്കാണ്. ആ പോസ്റ്റിൽ വണ്ടി ശക്തമായി ഇടിച്ചു. വണ്ടിയെല്ലാം ആകെ തകിട്പൊടിയായി. അതിനുള്ളിൽ നിന്ന് എങ്ങനെയൊക്കെയോ അവനെ പുറത്തെടുത്ത് ഉടനെ ആശുപത്രിയിൽ എത്തിച്ചു.

ദിവസങ്ങൾക്കകം ഡോക്ടർമാർ വിധി എഴുതി അവൻ ഇനി എണീക്കില്ലാന്ന്.

സത്യം പറഞ്ഞാൽ അത് ജുനുവിനും റാഷിക്കും ഒരു സന്തോഷവാർത്ത ആയിരുന്നു. പക്ഷെ അവിടെയും *റൂഹിന്റെയും അവന്റെ നൂറിന്റെയും* സ്നേഹം അവരെ തോൽപ്പിച്ചു.

ആശുപത്രിയിൽ കിടക്കുന്ന റൂഹിനെ കാണാൻ അവന്റെ നൂറി വരുമായിരുന്നു. ഡോക്ടർമാർ പറഞ്ഞതൊന്നും അവൾക് ഒരു കുഴപ്പവും ഇല്ലായിരുന്നു. തന്റെ റൂഹ് ജീവനോടെ കൂടെ ഉണ്ടായാൽ മതി എന്നായിരുന്നു അവൾക്ക്.

അത് മനസിലാക്കി പിന്നെ പ്രവർത്തിച്ചത് റാഷിയാണ്. ജുനു പോലും അറിയാതെ അവൻ ഹാഫിക്ക് വേണ്ടി ഒരു കുടുംബത്തെ മുഴുവൻ സങ്കടപെടുത്തി.

ഹോസ്പിറ്റലിൽ നിന്ന് ഒരു വീൽചെയറുമായി വീട്ടിലേക്ക് മടങ്ങിയ ആശിയെ കാണാൻ റാഷി ഒറ്റക്ക് പോയി.

ഉമ്മയും ഒരു സഹോദരിയും മാത്രം ഒതുങ്ങുന്ന ഒരു കൊച്ചു കുടുംബമാണ് ആശിയുടേത്. കുടുംബക്കാർ എന്നോ ബാക്കിക്കാർ എന്നോ പറയാൻ അവർക്കാരുമില്ല. ആഷി പഠനത്തിനിടക്ക് ചെയുന്ന ചില ജോലിക്ക് കിട്ടുന്ന ശമ്പളവും ഉമ്മ തെയ്യൽ പണിക്ക് പോയിട്ട് കിട്ടിന്ന പണവുമാണ് അവരുടെ ജീവിത മാർഗം.

അവർക്ക് മുന്നിൽ റാഷി ഒരു കണ്ടീഷൻ വെച്ചു.ദൂരെ എവിടെക്കെങ്കിൽ പോകണം.മറ്റൊരു രാജ്യത്തേക്ക്.നല്ല ഒരു ഹോസ്പിറ്റലിൽ ആശിയുടെ ചികിത്സ മുഴുവനാകാനുള്ള പണവും കൂടെ സഹോദരിയെ പഠിപ്പിക്കാനുള്ള പണവും റാഷി അവർക്ക് നൽകാമെന്നും.ആദ്യമൊന്നും ആശിയും കുടുംബവും അതിന് സമ്മതിച്ചില്ല. പിന്നീട് റാഷിയുടെ തുടരെയുള്ള ഭീഷണിയും കൂടെ എണീക്കാൻ വെയ്യാത്തവനെ ഇനി നൗറി സ്നേഹിക്കില്ലാന്നുള്ള വാക്കുകളും ആശിയുടെ മനസ്സ് മാറ്റിച്ചു. നൗറിയെ ഇട്ടേച് പോയാൽ അവൾക്കെങ്കിലും ഒരു നല്ല ജീവിതം കിട്ടുമല്ലോ..
‌അല്ലെങ്കിൽ വീൽചെയറിലുള്ള അവൻ കാരണം അവളും കഷ്ട്ടപെടും. അനിയത്തിക്കും നല്ല ഒരു പഠനം പൂർത്തിയാക്കലോ എന്ന് കരുതി. മനമില്ലാ മനസ്സോടെ റാഷിക്ക് സമ്മദം നൽകി.. അന്ന് ആ നാട്ടിൽ നിന്നും റാഷിയും കൂടെ പോയി അവരെ റഷ്യയിൽ താമസിപ്പിച്ചു. വേണ്ട സഹായങ്ങളെല്ലാം റാഷി ചെയ്ത് കൊടുത്ത് ജീവിക്കാനുള്ള പണവും നൽകി തിരിച്ചു പോന്നതാണ് റാഷി. ഇനി ഒരുക്കലും ആഷിയോ അവന്റെ കുടുബമോ കേരളത്തിൽ വരില്ലാന്നുള്ള വിശ്വാസത്തിൽ.


"അപ്പൊ ഇനി എന്നും നമ്മുടെ ഹാഫിയുടെ കൂടെ നൗറി ഉണ്ടാകുമല്ലേ..."(ജുനു )

"ഉണ്ടാകും ഉണ്ടായേ പറ്റൂ...."(റാഷി )


കുറച്ച് നേരത്തെ മറ്റു സംസാരങ്ങൾക്ക് ശേഷം റാഷിയും ജുനുവും വീട്ടിലേക്ക് പോയി.


🖤❤🖤❤🖤❤🖤❤🖤❤🖤❤🖤❤

*(നൗറി )*


അവരെല്ലാവരും പോയി കുറച്ച് നേരം കൂടി ഞാനും ഇക്കയും ആ വീട്ടിൽ സംസാച്ചിരുന്നു. പിന്നെ നേരം ഒരുപാടായതും വീട്ടിലേക്ക് വിട്ടു.

നിലാവിൽ വണ്ടിയുടെ ക്ലാസ്സിന്റെ ഉള്ളിലൂടെ കാണുന്ന നക്ഷത്രങ്ങൾ പോലും എന്നോട് എന്തൊക്കെയോ കദന കഥകൾ പറയും പോലെ..

രാത്രിയുടെ ഭംഗിയൊന്ന് ഇരട്ടിക്കാൻ വേണ്ടി വൈവിദ്യമാർന്ന കളറിലുള്ള നക്ഷത്രങ്ങൾ, കാർ മുന്നോട്ട് പോകും തോറും പിറകോട്ടു പോകുന്ന മരങ്ങളും കെട്ടിടങ്ങളും. ജൂണിനെ വരവേൽക്കാനെന്ന പോലെ ഇളം കാറ്റും. കാറിൽ മുഴങ്ങി കേൾക്കുന്ന മ്യൂസിക്കും. ഇന്ന് വരെ അനുഭവിക്കാത്ത ഒരു സാമീപ്യവും...

ഹാഫീക്കയുടെ സാമീപ്യം എനിക്ക് അസ്വസ്ഥത നൽകുന്നുണ്ടെങ്കിലും അത് കൂടുതൽ ഒരു ധൈര്യം തരുന്ന പോലെ എനിക്ക് തോന്നുന്നുണ്ട്.

കുറെ നേരത്തെ യാത്രകൊടുവിൽ ഞങ്ങൾ വീട്ടിൽ എത്തി.
നേരം പതിനൊന്നര കഴിഞ്ഞിട്ടുണ്ട്. പക്ഷെ ഹാനിയും ഹാദിയും സിറ്റ് ഔട്ടിൽ തന്നെ ഉണ്ട്..


ഞാൻ വണ്ടിയിൽ നിന്നിറങ്ങി ഇക്കയെ ഒന്ന് നോക്കി.

"ഈ കുരുട്ടുകൾ ഇപ്പോഴും ഉറങ്ങീലെ..."(ഹാഫിക്ക )

"നിങ്ങളുടെ അല്ലെ പെങ്ങമ്മാർ..."(ഞാൻ )


"ഹോ... ഇപ്പൊ അവർ ഉറങ്ങാത്തതിനും കാരണകാരൻ ഞനായി അല്ലെ..."(ഇക്ക )


"എന്നോട് ഉമ്മ പറഞ്ഞിരുന്നു നിങ്ങളാണ് ഇവരെ വഷളാകുന്നത് എന്ന്."(ഞാൻ )

"മുറ്റത്ത് നിന്ന് പറഞ്ഞത് മതി ഭാബി. ബാക്കി റൂമിൽ പോയി പറയാം..." ഞാനും ഇക്കയും മുറ്റത്ത് നിന്ന് ഓരോന്ന് പറഞ്ഞപ്പോയാണ് അവർ അവിടെ നിന്ന് വിളിച്ചു പറഞ്ഞത്.


"ന്താടി നിങ്ങൾക്ക് ഉറക്കമില്ലേ.." നല്ല കലിപ്പൊക്കെ ഫിറ്റ്‌ ചെയ്ത് ഇക്ക അവരെടുത്തേക്ക് പോയി. ഇത് എന്നെ കാണിക്കാനുള്ള ഷോ ആണ്. മ്മക്കറിയാം... ഇക്ക അവരെ ഒന്ന് നോക്കി പോലും സങ്കപ്പെടുത്തില്ല...


"കാക്കൂ..ഞങ്ങൾക്ക് ഉറക്കൊക്കെ ഉണ്ട്. പക്ഷെ കാക്കൂന്റെ ഉറക്കം കെടുത്തുന്ന ഒരു കാര്യം പറയാൻ കാത്ത് ഇരിക്കാണ് ഞങ്ങൾ."(ഹാനി )


"എന്റെ ഉറക്കം കെടുത്തുന്ന കാര്യമോ... അങ്ങനെ ഒന്നുല്ലല്ലോ...."(ഇക്ക )

"അതൊക്കെ ഉണ്ട്... കേട്ടാൽ പിന്നെ ഇക്കാക്ക് ന്തായാലും ഇന്ന് ഉറക്കം ഉണ്ടാകില്ല."(ഹാദി )


*എന്താ ഇപ്പൊ ഇത്ര നേരം കാത്ത് നിന്ന് പറയാനുള്ള ആ കാര്യം...*


തുടരും... 💞

റൂഹിന്റെ സ്വന്തം 13

റൂഹിന്റെ സ്വന്തം 13

4.8
7052

*💜റൂഹിന്റെ സ്വന്തം 💜*     part 13 By_jifni_      *[ആദ്യ പാർട്ടുകൾ വേണ്ടവർ ചോദിച്ചോളൂ.... Snd ചെയ്ത് തരാൻ സന്തോഷമേ ഒള്ളൂ.. 💜]* *സോറിട്ടാ... ഇന്നത്തെ part ലെങ്ത് കുറവാണ്. ഇനി അഞ്ചു ദിവസം ഇങ്ങനെ ആകും... ചില ബുധിമുട്ടുകൾ ഉണ്ട്. ചിലപ്പോ ഇനി nxt part monday ഉണ്ടാകുകയൊള്ളൂ... ഇടക് പോസ്റ്റാൻ പറ്റിയാൽ പോസ്റ്റും ചെയ്യാട്ടോ... അപ്പൊ feed back പോലെ ഇരിക്കും nxt വരുന്നത്.* copyright work- This work ( *💜റൂഹിന്റെ സ്വന്തം 💜* ) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's *(_jifni_)* prior permission                ´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´&a