Aksharathalukal

റൂഹിന്റെ സ്വന്തം 14

*💜റൂഹിന്റെ സ്വന്തം 💜*
    part 14
By_jifni_
     *[ആദ്യ പാർട്ടുകൾ വേണ്ടവർ ചോദിച്ചോളൂ.... Snd ചെയ്ത് തരാൻ സന്തോഷമേ ഒള്ളൂ.. 💜]*

*ഹലോ കുറച്ചു ദിവസമായി സ്റ്റോറിയിൽ നിന്ന് പിറകോട്ടു നിന്നിട്ട്. അതോണ്ട് നല്ലോണം പോരാഴ്മകൾ ഉണ്ടാകും സോറിട്ടാ.... രണ്ട് മൂന്ന് ദിവസം കഴിഞ്ഞാൽ ശരിയാകുമായിരിക്കും. പിന്നെ ലെങ്തും കുറച്ചു ഒക്കെ നമുക്ക് ശരിയാക്കാം... ❤*


copyright work-
This work ( *💜റൂഹിന്റെ സ്വന്തം 💜* ) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's *(_jifni_)* prior permission 
             

´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´അപ്പോൾ മാക്സി ഇട്ട ആ സ്ത്രീ എന്റെ നേരെ തിരിഞ്ഞു.

ആ മുഖം കണ്ടതും ഞാൻ ഞെട്ടിത്തരിച്ചു.

"ഉമ്മാ... " (അറിയാതെ എന്റെ നാവ് ഉച്ചരിച്ചു പോയി.)

പക്ഷെ ഉമ്മ എന്നെ കണ്ട ഭാവം പോലും കാണിക്കാതെ മുറ്റത്തേക്കിറങ്ങി.

നിങ്ങൾക്ക് മനസിലായില്ലേ അല്ലേ അത് ആരാന്ന്. അതാണ് എന്റെ റൂഹിന്റെ ഉമ്മ സഫിയുമ്മ. ഞാനുമായി നല്ല അടുപ്പമാണ്. എന്നെ എവിടെന്ന് കണ്ടാലും മോളെ എന്ന് പറഞ്ഞു അടുത്തേക്ക് വരും ഇപ്പൊ എന്താ ഉമ്മ എന്നെ കണ്ടിട്ട് മിണ്ടാതെ പോയെ... ഇനി എന്നെ മനസിലായി കാണില്ലേ... അതോ എന്നോട് എന്തെങ്കിലും ദേഷ്യം ഉണ്ടാകുമോ.. ഉമ്മ ഇവിടെ ഉള്ള സ്ഥിതിക്ക് റൂഹ് ഇവിടെ അടുത്തുണ്ടെന്നല്ലേ അർത്ഥം. എന്നിട്ടും എന്തേ ഞാൻ കാണാതെ പോയത്. വിധി എന്നെ ഹാഫിക്കാക്ക് വേണ്ടി കുറിച്ചിട്ടേ ആകും അത് കൊണ്ടാകും റൂഹ് എന്നിൽ നിന്ന് അകലെ പോയത്.


"മോളെ... ചായ ഇടാൻ വന്നിട്ട് നീ എന്തേ ഇവിടെ തന്നെ നിന്നത്." വാതിൽക്കെ നിൽക്കുന്ന എന്റെ പിറകിലൂടെ വന്നു കൊണ്ട് ഉമ്മ(ഹാഫിക്കാന്റെ ഉമ്മാ )ചോദിച്ചു..

"അത് ഉമ്മാ... ഇവിടെ ഒരു ഇത്താത്ത ഉണ്ടായിരുന്നല്ലോ അതാരാ.."(ഞാൻ )


"അതോ... അത് കുറച്ചേരം മുമ്പ് ശരിക്കും സൂര്യൻ പോലും ഉദിച്ചില്ല. ആ ടൈമിൽ വന്നു എന്തെങ്കിലും ജോലി ഉണ്ടോ കഷ്ടപ്പാടാണ് ജീവിതം എന്നൊക്കെ പറഞ്ഞപ്പോ എനിക്ക് സങ്കടം തോന്നി. അപ്പൊ ഞാൻ കയറി അലക്കാനുള്ളെ എടുത്ത് കൊടുത്ത്. അത് അലക്കി കഴിഞ്ഞപ്പോൾ ഞാൻ അതിന് കുറച്ചു ചായ ഉണ്ടാക്കി കൊടുത്തു. കണ്ടാൽ തന്നെ അറിയാം പാവാണെന്ന്. കുറച്ചു കൂടുതൽ കാശും കൊടുത്ത്. ഇത്ര ഒക്കെ അല്ലെ നമ്മളെ കൊണ്ട് പറ്റൂ.."(ഉമ്മ അത് പറഞ്ഞോണ്ട് ദോശ ചുടാൻ പോയി. )

"അവരെ ഇതിന് മുമ്പ് ഉമ്മ കണ്ടിട്ടുണ്ടോ..."(ഞാൻ )

"ഇല്ല മോളെ... ആദ്യമായിട്ടാ..."(ഉമ്മ)

മം...


പിന്നെ അതിനെ കുറിച്ചൊന്നും ചിന്തിക്കാതെ മുറ്റം അടിക്കാനിറങ്ങി. ഉമ്മ അടുക്കള പണിയിൽ മുഴങ്ങി ഞാൻ മറ്റു പണികളിലും എൻഗേജിഡായി...

ഹാനിയും ഹാദിയും ക്ലാസിനു പോയിട്ടുണ്ട്. ഹാഫിക്ക ഫ്രണ്ട്സിന്റെ കൂടെ പുറത്ത് പോയതാണ്.

ഇന്ന് എന്റെ വീട്ടിലേക്ക് വിരുന്നിനു വിളിച്ചിട്ടുണ്ട്. വൈകീട്ട് പോകാന്നു ഹാഫിക്ക പറഞ്ഞിട്ടുണ്ട്. ഞാൻ ആ സന്തോഷത്തിൽ ആണ്. ആമിമോളുടെയും അയാൻമോന്റെയും കൂടെ കളിച്ചു നടക്കാൻ കിട്ടിയ ഒരു ദിവസം കൂടി. ന്റ സന്തോഷത്തിന്റെ ആഴം പറഞ്ഞാൽ മനസിലാവില്ല.ഉച്ചക്ക് ഫുഡ്‌ കഴിക്കാനും ഹാഫിക്ക വന്നിട്ടില്ല. ഞാനും ഉമ്മയും മാത്രമാണ് ഇന്ന് രാവിലെ തൊട്ട് വീട്ടിൽ... ഉമ്മ ഉച്ച ഭക്ഷണം കഴിഞ്ഞു കിടക്കാൻ പോയി. ഞാൻ വീണ്ടും പോസ്റ്റ്‌. ഞാൻ റൂമിൽ പോയി ഒന്ന് കിടന്നു നോക്കി. എനിക്കാണെങ്കിൽ ഉറക്കവും വരുന്നില്ല. കുറെ നേരം ഫോണിൽ തോണ്ടി ഇരുന്ന്.

" ഹലോ... മിസ്റ്റർ വൈഫ്‌. " വാതിൽക്കെ നിന്ന് ഒരാശരീരി കേട്ട് നോക്കിയപ്പോ ഹാഫീക്കയാണ്..


ഞാൻ കട്ടിലിൽ നിന്ന് എണീറ്റിരുന്നു.

"ഹോ വന്നോ..."(ഞാൻ ഇത്തിരി ദേഷ്യം വരുത്തി പറഞ്ഞു.)

"ഒറ്റക്കിരുന്ന് പോസ്റ്റടിച്ചോ..."(ഇക്ക )

"ഇല്ല... ഒറ്റക്കിരിക്കാൻ നല്ല രസണ്ട്... അല്ല പിന്നെ. ഇങ്ങനെ ഒരാളെ റൂമിൽ ആക്കി പോയതാനുള്ള ഓർമയുണ്ടോ..."(ഞാൻ )


"ഓർമയില്ലാഞ്ഞിട്ടൊന്നുമല്യ നങ്ങൾ ജൂനുവിന് ഒരു പെണ്ണിനെ സെറ്റാകാൻ പോയെ ആണ്. അവൻ എന്നെ വിട്ടില്ല."(ഇക്ക അത് പറഞ്ഞോണ്ട് എന്റെ അടുത്ത് വന്നിരുന്നു. ന്താ സോപ്പിങ്. ഞാൻ അത് മൈൻഡ് ആകാൻ പോയില്ല. മനുഷ്യനെ ഇവിടെ ഒറ്റകാക്കി പോയിരിക്കുന്നു..

"ന്താ ന്റ പെണ്ണെ.... നീ ദേഷ്യം മാറ്റി വെച്ചു പോയി റെഡി ആയി വാ... നമുക്ക് പോണ്ടേ... നിനക്ക് നിന്റെ വീട്ടുകാരെ കാണേണ്ടേ..." ഇക്ക അത് പറഞ്ഞപ്പോ എന്റെ ദേഷ്യം ഒക്കെ എങ്ങോട്ടൊ പാറി പോയി.


പിന്നെ ഞാൻ പോയി വേഗം റെഡി ആയി. ഞാനും ഇക്കയും കൂടി എന്റെ വീട്ടിലേക്ക് പോകാൻ വേണ്ടി മുറ്റത്തേക്ക് ഇറങ്ങിയപ്പോ വീട്ടിലേക്ക് ഒരു ടാക്സി വന്നു.അതിൽ നിന്ന് എന്റെ അത്ര പ്രായം തോന്നിക്കാത്ത ഒരു പെൺകുട്ടി ഇറങ്ങി. അവളുടെ വേഷം ജീനും ഷർട്ടും ആണ്.

ഒറ്റയടിക്ക് തന്നെ ഇതാണ് സിനു എന്ന് എനിക്ക് മനസിലായി. ഇക്ക അവൾ വന്നതൊന്നും മൈൻഡ് ആകാതെ പോയി വണ്ടി സ്റ്റാർട്ട്‌ ചെയ്ത്.

ഉമ്മ വന്നു അവളെ ബാഗ് ഒക്കെ വാങ്ങി അകത്തേക്ക് കൊണ്ട് പോകുന്നുണ്ട്. ഞാൻ അവളെയും അവൾ എന്നെയും നോക്കി നിൽക്കാണ്.


"നൗറി... നീ വരുന്നില്ലേ..." പെട്ടന്ന് ഇക്ക ഓണടിച്ചു കൊണ്ട് ചോദിച്ചു.

മം തലയാട്ടി കൊണ്ട് ഞാൻ വണ്ടിയുടെ അടുത്തേക്ക് നടന്നു.


"ഇതിനൊന്നും മാനേഴ്സ് അറീല എന്ന് പറയുന്നേ വെറുതെ അല്ല." ഞാൻ മുന്നോട്ട് നടന്നപ്പോ ഉണ്ട് പിറകിൽ നിന്ന് ഒരു ശബ്ദം. ഞാൻ തിരിഞ്ഞു നോക്കിയപ്പോ അവൾ എന്റെ അടുത്തേക്ക് നടന്നു വന്നു.

"എനിക്കാണോ മാനേഴ്സ് ഇല്ലാന്ന് പറഞ്ഞെ..."(ഞാൻ )

"അതെ... ഉണ്ടെങ്കിൽ വീട്ടിൽ ഒരു ഗസ്റ്റ്‌ വന്നാൽ ഒന്നും മിണ്ടാതെ പോകോ..."(സിനു )


"അതിന് നീ ഗസ്റ്റ്‌ ആണോ..ഇവരൊക്കെ പറഞ്ഞെ നീ ഈ വീട്ടിലെ ഒരാളാണെന്ന് ആണല്ലോ.... ഇനി ഒത്തിരി കാലം ഒന്നിച്ചു കഴിയ്യാനുള്ളെ അല്ലെ നമ്മൾ അതാ പോയി വന്നിട്ട് സംസാരിക്കാന്ന് കരുതിയത്." (ഞാൻ )

"നീ വരുന്നുണ്ടോ..." ഇക്ക വീണ്ടും ഓണടിക്കാൻ തുടങ്ങി.

"പോയിട്ട് വരാട്ടോ... "(ഞാൻ )


ഞാൻ പോയി ബൈക്കിൽ ഇക്കാന്റെ പിറകിൽ കയറി. ഇക്കാനെ പിടിക്കണോ വേണ്ടയോ ഒന്ന് ആലോചിച്ചുവെങ്കിലും എന്റെ മനസ്സ് ഇക്കാനെ അംഗീകരിക്കുകയായിരുന്നു. ഞാൻ എന്റെ കൈ ഇക്കാന്റെ തോളിൽ വെച്ച്.


കുറച്ചു നേരത്തെ യാത്രക്ക് ശേഷം ഞാൻ എന്റെ വീട്ടിൽ എത്തി. എല്ലാവരും എന്നെ കാത്ത് ഉമ്മറത്ത് തന്നെ ഉണ്ട്. ഉമ്മയും ആന്റിയും ഇല്ല. അവർ മരുമോനെ സ്വീകരിക്കാനുള്ള ഏർപാടിലാകും അത് ഉറപ്പാണ്.


മുറ്റത്ത് വണ്ടി നിർത്തിയതും ഞാൻ ഇറങ്ങി ഓടി ശാഹിക്കയേ പോയി കെട്ടിപിടിച്ചു.

"ഞങ്ങളൊക്കെ ഇവിടെ ഉണ്ട്..."(ഭാബി )

"കണ്ണുണ്ട് എനിക്ക് "(ഞാൻ )

"ഞാൻ കരുതി കെട്ടിയോനെ കിട്ടിയപ്പോ കാഴ്ച ഒക്കെ നഷ്ട്ടപെട്ടെന്ന് 😃"(ഭാബി.)

"വല്യ കാര്യമായി.."(ഞാൻ )

"നീ വന്ന പാടെ തല്ലുണ്ടാകാതെ മോനെ വിളിച്ചു അകത്തേക്ക് ഇരുത്തൂ.."(ഉപ്പ )

"ഷാഹിക്കയും നിസുക്കയും അകത്തന്നെ ആണല്ലോ..."(ഞാൻ )

"എനിക്കിപ്പോ അഞ്ചു മക്കളാണ്"(ഉപ്പ )

"അപ്പൊ നിങ്ങൾ എന്റെ ഉമ്മാനെ ചതിച്ച..."(ഞാൻ )

"ന്റ ഉപ്പ ഇത്തിരി അന്തം കുറവുണ്ട്. സാരല്യ ഞാൻ അകത്തേക്ക് കയറിക്ക്ണ്ട്ടോ..." അത് പറഞ്ഞു വാങ്ങിച്ച sweets ഇക്ക ഉപ്പാന്റെ കയ്യിൽ കൊടുത്ത് അകത്തേക്ക് കയറി.

"ഹോ ഇയാളെ ആണോ മകനെന്ന് പറഞ്ഞെ..." ഞാൻ ഇക്കയെ നോക്കി കളിയാക്കി.


"എന്നെ തന്നെ നിനക്കെന്തെ..."(ഇക്ക )

"ഒന്നൂല്യൂയ്... അല്ല അപ്പോഴും നാല് മക്കളല്ലേ ആകൂ അഞ്ചാമത്തെ ആരാ..."(ഞാൻ )

"അപ്പൊ ഞാൻ ആരാടി..."(ഭാബി ഉണ്ട് എന്റെ നേരെ കലിതുള്ളി വരുന്നേ...)

"വഴിപോക്കി. 😃"(എന്നും പറഞ്ഞു ഞാൻ കിച്ചണിലേക്ക് ഓടി. അല്ലെങ്കിൽ ങ്ക് ആരുടെ എങ്കിലും കയ്യിൽ നിന്ന് കിട്ടും ഉറപ്പാണ്.

അടുക്കളയിൽ എത്തിയപ്പോ തന്നെ നാസികയിലേക്ക് ഇടിച്ചു കയറുന്നുണ്ട് പൊരിച്ച പത്തിരിയുടെയും ബീഫിന്റെയും സ്‌മൈൽ പിന്നെ സമൂസന്റെയും പഴം പൊരിയുടെയും...

"Hwaa... ന്താ മണം " എന്ന് പറഞ്ഞോണ്ട് ഞാൻ ഒരു ബീഫ് കഷ്ണം പാത്രത്തിൽ നിന്നെടുത്ത് വായയിലേക്ക് വെച്ച്.

അപ്പൊ തന്നെ നമ്മുടെ മാതാജി വന്നു കയ്യിന് ഒരടി വെച്ചു തന്നു.

"ന്താ ഉമ്മാ..."(ഞാൻ )

"ഉണ്ടാക്കി വെച്ച ഭക്ഷണത്തിലാ കയ്യിടുന്നെ... അത് മോന് വേണ്ടി ഉണ്ടാക്കിയെ ആണ്."(ഉമ്മ )

" ഹോ എല്ലാർകും ഒരു മോനെ മതി.നമ്മളെ ആർക്കും വേണ്ട... " എന്ന് പറഞ്ഞു വായ ഒരു സൈഡിലേക്ക് കോട്ടി ഒരു ലോഡ് പുച്ഛം വിതറി ഞാൻ എന്റെ റൂം ലക്ഷ്യം വെച്ചു നടന്നു.

അപ്പൊ ഉണ്ട്. അളിയനും അളിയന്മാരും അമ്മോസനും കൂടി ഹാളിൽ ഇരുന്ന് പൊരിഞ്ഞ സംസാരത്തിലാ... ഞാൻ അവരെ ഒന്നും മൈൻഡ് ആകാതെ സ്റ്റെപ് കയറി.

"മോളെ... മോനെ കൂടി കൊണ്ട് പോ... ഡ്രസ്സ്‌ ഒക്കെ മാറ്റി രണ്ടാളും ഒന്ന് ഫ്രഷ് ആയെക്കി."(പിറകിൽ നിന്ന് ഉപ്പ പറഞ്ഞത്.

ഞാൻ തിരിഞ്ഞു നിന്ന്.

"ഈ പറയുന്ന മോന് പിഞ്ചു കുട്ടി ഒന്നുമല്ലല്ലോ ഞാൻ കൊണ്ട് പോകാൻ വേണെങ്കിൽ വന്നോട്ടെ..." എന്ന് പറഞ്ഞു ഞാൻ ഒറ്റ പോക്ക് പോന്നു.


♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

*(ഹാഫിദ് )*

മ്മൾ മ്മളെ പൊണ്ടാട്ടിന്റെ വീട്ടിലേക്ക് വന്നേ ആണ്. ഇവിടെ എല്ലാരും മ്മളെ ഭയങ്കര സൽകരണം അത് ഓൾക് ഒട്ടും പിടിച്ചില്ല. കുറുമ്പി.

"ഉപ്പ മിക്കവാറും മോളെ പതപ്പിക്കാൻ നിങ്ങൾ നല്ല സോപ് തന്നെ വാങ്ങേണ്ടി വരും."(ഞാൻ )

"മിക്കവാറും... ഞങ്ങൾ മോനെ പറ്റി പറയുന്നേ ഒന്നും അവൾക് പിടിച്ചില്ല... പണ്ടേ അങ്ങനെയാ... ശാഹിനെയോ നിസുവിനെയോ ഞാനോ അവളുടെ ഉമ്മയോ അടുത്തിരുതുന്നത് ഒന്നും ആവൾക് പിടിക്കില്ല. അവൾക് പ്രിയപ്പെട്ടവർ എപ്പോയും അവളുടെ അടുത്ത് തന്നെ വേണം."(ഉപ്പ )

"അത് ഇന്നെനിക്ക് മനസിലായി."(അവളെ ഒറ്റക്കാക്കി പോയിട്ട് ഇന്ന് ഉച്ചക്ക് ഉണ്ടായത് ഒക്കെ ഞാൻ അപ്പൊ ഓർത്തെടുത്തു.)

"ന്നാ മോൻ റൂമിലേക്ക് പോയിക്കോ ഫ്രഷ് ആയി വാ..."(ഉപ്പ )

"ഹാ...' ഞാൻ എണീറ്റു അവളുടെ റൂം നോക്കി നടന്നു.റൂമിലേക്ക് ചെന്നപ്പോ ഉണ്ട് അവൾ കട്ടിലിൽ കിടക്കുന്നു. അതും ശരിക്കും കിടക്കും പോലെ ഒന്നുമല്ല. കാട്ടിലിന്റെ വിലങ്ങനെ കിടക്കുന്നുണ്ട് കാലൊക്കെ പുറത്തേക്ക് തൂക്കിയിട്ട്. രണ്ട് കണ്ണും ചിമ്പിയിട്ടുണ്ട്.

"പടച്ചോനെ ഈ പെണ്ണിന്റെ ബോധം പോയോ...."


തുടരും... 💜


 


റൂഹിന്റെ സ്വന്തം 15

റൂഹിന്റെ സ്വന്തം 15

4.8
7584

*💜റൂഹിന്റെ സ്വന്തം 💜*     part 15 By_jifni_      *[ആദ്യ പാർട്ടുകൾ വേണ്ടവർ ചോദിച്ചോളൂ.... Snd ചെയ്ത് തരാൻ സന്തോഷമേ ഒള്ളൂ.. 💜]* *പിന്നെ ലെങ്ത് കുറവാണ്... Phn ഒന്ന് പണിതന്നു കടയിൽ ആയിരുന്നു. പിന്നെ ഞാൻ വായിച്ചില്ല അപ്പൊ അക്ഷര പിശാചിനെ സൂക്ഷിക്കുക ♥️🙏🙏* copyright work- This work ( *💜റൂഹിന്റെ സ്വന്തം 💜* ) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's *(_jifni_)* prior permission                ´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´ "പടച്ചോനെ ഈ പെണ്ണിന്റെ ബോധം പോയോ...." ഞാൻ വ