Aksharathalukal

റൂഹിന്റെ സ്വന്തം 15

*💜റൂഹിന്റെ സ്വന്തം 💜*
    part 15
By_jifni_
     *[ആദ്യ പാർട്ടുകൾ വേണ്ടവർ ചോദിച്ചോളൂ.... Snd ചെയ്ത് തരാൻ സന്തോഷമേ ഒള്ളൂ.. 💜]*

*പിന്നെ ലെങ്ത് കുറവാണ്... Phn ഒന്ന് പണിതന്നു കടയിൽ ആയിരുന്നു. പിന്നെ ഞാൻ വായിച്ചില്ല അപ്പൊ അക്ഷര പിശാചിനെ സൂക്ഷിക്കുക ♥️🙏🙏*


copyright work-
This work ( *💜റൂഹിന്റെ സ്വന്തം 💜* ) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's *(_jifni_)* prior permission 
             

´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´


"പടച്ചോനെ ഈ പെണ്ണിന്റെ ബോധം പോയോ...."


ഞാൻ വേഗം റൂമിലേക്ക് കയറി അവളെ അടുത്തേക്ക് ഓടി.

"നൗറി..." അരികിൽ ചെന്ന് വിളിച്ചു. പക്ഷേ ഒരു പ്രതികരണം ഇല്ല. എനികാകെ തളരുന്ന പോലെ ഒക്കെ തോന്നി.

ഞാൻ അവളെ വീണ്ടും വീണ്ടും തട്ടി വിളിച്ചു...

എത്രയായിട്ടും അവൾ എണീക്കാതെ ആയതും ഞാൻ കട്ടിലിൽ നിന്നെണീറ്റ്

ശാഹിനെ വിളിക്കാൻ കരുതി.

"ഭൗ...." പെട്ടന്ന് ശബ്ദം ഉണ്ടാക്കി പെണ്ണ് കട്ടിലിൽ എണീറ്റിരുന്നു ചിരിക്കുന്നു.


"പേടിപ്പിച്ചു കളഞ്ഞല്ലോ പെണ്ണെ"(ഞാൻ )

"അയ്യേ ഇത്രക്കൊള്ളൂ ഇക്ക.." എന്ന് പറഞ്ഞവൾ വീണ്ടും ചിരി. ഇത് കണ്ടിട്ട് എനിക്ക് ദേഷ്യവും ചിരിയും വരുന്നുണ്ട്.

റൂമിൽ നിന്നിറങ്ങാൻ നിന്ന ഞാൻ അവളുടെ അടുത്തേക്ക് തന്നെ നടന്നു. ചെവിക്ക് പിടിച്ചു..

"ആ ഇക്കാ വേദനിക്കുന്നു വിടി...."(അവൾ )

"വേദനിക്കാൻ തന്നെയാ പിടിചേ.... കുഞ്ഞി കുട്ടികളെ പോലെ വയസ്സ് 25 ആയില്ലേ നിനക്ക്."(ഞാൻ )

"ഇല്ലാട്ടാ... എനിക്ക് അടുത്ത മാസത്തേക്ക് 25 ആകുകയോള്ളൂ..."(അവൾ )

"വെല്യ കാര്യമായി."(ഞാൻ )

"വെല്യ കാര്യം തന്നെയാണ്."(അവൾ )

അവൾ അത് പറഞ്ഞു ടെവ്വൽ എടുത്ത് ബാത്‌റൂമിലേക്ക് കയറി. അവൾ കുളി കഴിഞ്ഞു വരുവോളം ഞാനവളുടെ റൂമും കാര്യങ്ങളുമെല്ലാം കണ്ട് ആസ്വദിച്ചു. സെൽഫ് നിറയെ ബുക്സ് ആണ്. അവൾ വായിക്കാൻ വളരെ ഇഷ്ട്ടമാണെന്ന് എനിക്കാതെ അറിയാം.

അവൾ കുളി കഴിഞ്ഞു നിസ്കരിക്കാൻ നിന്ന്. അപ്പോയെക്കും ഞാൻ പോയി ഫ്രഷായി.



പിന്നെ അളിയന്മാരോട് കൂടിയും രണ്ട് പീക്കരികളുടെ കൂടെയും ആയിരുന്നു.

മ്മളെ പൊണ്ടാട്ടി ഫുൾ ബിസി ആണ്. അയലത്തെ വീട്ടിലേക്ക് ഒക്കെ പോയിട്ടുണ്ട് അവൾ. വെറുപ്പിക്കാൻ അല്ലാതെന്തിനാ..

❤💜❤💜❤💜❤💜❤💜❤💜❤💜❤


*(നൗറി...)*


വീട്ടിലേക്ക് വന്നിട്ട് രണ്ട് ദിവസമായി. ഇന്ന് തിരിച്ചു ഇക്കാന്റെ വീട്ടിലേക് പോകാണ്. രണ്ട് ദിവസം അടിച്ചു പൊളിച്ചു. ഇക്കയുമായി കൂടുതൽ അടുക്കുകയും ചെയ്ത്.

പഴയത് എല്ലാം മറന്ന് ഒരു ജീവിതം നയിക്കാൻ ഞാൻ പ്രാപ്തയാകുകയായിരുന്നു ഈ രണ്ട് ദിവസം....


എല്ലാവരോടും യാത്ര പറഞ്ഞിറങ്ങിയപ്പോ ഒരു നോവ് ഉള്ളിൽ. പിന്നെ ചേർത്ത് പിടിക്കാൻ എനിക്കായി മാത്രം അവകാശപെട്ട ഒരാൾ കൂടെ ഉണ്ടല്ലോ എന്ന ആശ്വാസമാണ്.


യാത്ര തുങ്ങിയത് മുതൽ ഞങ്ങൾക്കിടയിൽ മൗനമാണ്..

എനിക്ക് വീട്ടിൽ നിന്ന് പോന്നത് നല്ലോണം സങ്കടമായിട്ടുണ്ടെന്ന് കരുതിയാണ് ഇക്ക ഒന്നും സംസാരിക്കാതെ എന്നെനിക്കറിയാം.


"ഇക്കാ..."(ഞാൻ )

"എന്തെടി..."(ഇക്ക )

"അല്ല ഇങ്ങൾ എന്താ ഒന്നും മിണ്ടാതെ..."(ഞാൻ )

"ഒന്നൂല്യ നിന്റെ സങ്കടം എല്ലാം മാറട്ടെ എന്ന് കരുതി അതാ..."(ഇക്ക )

"എനിക്ക് സങ്കടം ഒന്നൂല്യ... മഹർ തന്നവന്റെ കൂടെ അല്ലെ ഞാൻ പൊന്നെ..."(ഞാൻ )


"എന്നാലും ജന്മം നൽകിയവരുടെ കൂടെ നിന്ന് പോരുമ്പോ ഒരു സങ്കടം ആർക്കായാലും ഉണ്ടാകും. പിന്നെ ഒരു കാര്യം പറയാനുണ്ട്."(ഇക്ക )


"എന്താ ഇക്ക... (ഞാൻ )


"അത് പിന്നെ വീട്ടിൽ പുതിയ ഒരാളുണ്ട്. സൂക്ഷിക്കണം."(ഇക്ക )

"അത് ഞാൻ നോക്കിക്കോളാം.
പിന്നെ മറ്റന്നാൾ ഒരു ഇന്റർവ്യൂ ഉണ്ട്. ഞാൻ പോവട്ടെ "(ഞാൻ )

"അതിനെന്താ പൊക്കോ... എന്നാ പിന്നെ വീട്ടിൽ ഇരുന്നുള്ള ബോറടി മാറുമല്ലോ ജോബ് കിട്ടിയാൽ."(ഇക്ക )


അങ്ങനെ ഓരോന്നു സംസാരിച്ചു ഞങ്ങൾ വീട്ടിൽ എത്തി.


ഉമ്മറത്ത് തന്നെ ഉമ്മയും ഹാനിയും ഹാദിയും ഉണ്ട്.

ഞാൻ സലാം പറഞ്ഞു അകത്തേക്ക് കയറി. ഇക്ക എന്നെ വീട്ടിലാക്കി ഫ്രണ്ട്സിന്റെയടുത്തേക്ക് പോയിട്ടുണ്ട്..


"ഉമ്മാ ഞാൻ പോയപ്പോ ഒരു ഗസ്റ്റ്‌ വന്നിരുന്നല്ലോ എവിടെ ആള്."(ഞാൻ )

"റൂമിലുണ്ട് "(ഉമ്മ )

ഞാൻ നേരെ അവളുടെ റൂം ലക്ഷ്യം വെച്ചു നടന്നു. റൂമിന്റെ ഡോർ തുറന്നിട്ടുണ്ട്. ഞാൻ പതിയെ തലയിട്ട് നോക്കി. അവൾ ഹെഡ്സെറ്റ് വെച്ച് എന്തോ കേൾക്കുന്ന തിരക്കിലാണ്.


"ഹൈ... അകത്തേക്കു വരാവോ..."(ഞാൻ )

ഡോറിൽ തട്ടി കൊണ്ട് ഞാൻ ചോദിച്ചു.

"എന്റെ സമ്മദം ചോദിച്ചിട്ടാണോ എന്റെ ജീവിതം തന്നെ തട്ടി എടുത്തത്."(അവളെന്തോ എന്നോട് ഭയങ്കര ദേഷ്യത്തിലാണ് സംസാരം.)

"ഞാൻ എങ്ങനെ തന്റെ ജീവിതം തട്ടി എടുത്തേ..." ഞാൻ അവളുടെ അടുത്തേക്ക് ചെന്ന്.


"ഇനി അത് ഞാൻ വിശദീകരിച്ചു തരണോ.... നീ ഹാഫിയുടെ മുന്നിലേക്ക് വന്നിരുന്നില്ലെങ്കിൽ ഇന്ന് അവൻ അണിഞ്ഞ മഹർ എന്റെ കഴുത്തിൽ കിടക്കുമായിരുന്നു."(അവൾ )


"വിധിയാവും ഇക്കയെ എനിക്ക് തന്നത്. അതിന് എനിക്കെന്ത് ചെയ്യാൻ പറ്റും. നീ എന്നെ ശത്രുവായി കണ്ടിട്ടെന്ത് കാര്യം."(ഞാൻ )

"കാര്യമുണ്ട്. നിന്നെ കൊന്നിടാണെങ്കിലും ഈ മഹർ എന്റെയാക്കും ഞാൻ നോക്കിക്കോ..." എന്ന് പറഞ്ഞവൾ എന്റെ നേരെ വന്നു കഴുത്തിൽ മുറുക്കി പിടിച്ചു. എനിക്ക് ശരിക്കും ശ്വാസം പോലും എടുക്കാനാവാതെ ആയി.

"സിനു വിട് എന്നെ... എന്താ നീ ഈ കാണിക്കുന്നെ... Plz വിട് വേദനിക്കുന്നു."(ഞാൻ )

"വേദനിക്കണം. വേദനിച്ചു നീ മരിക്കണം.അപ്പോ ഞാനേ ഉണ്ടാകൂ ഹാഫിക്ക്. അപ്പൊ അവൻ എന്റെയാകും."(സിനു )


"നീ എന്നെ വിട്... Plz..."(ഞാൻ )



💜💜💜💜💜💜💜💜💜💜💜💜💜💜💜💜

(ജുനു & റാഷി )


"ന്താടാ നീ പെട്ടന്ന് കാണണം എന്ന് പറഞ്ഞെ.."(ജുനു )

"അത് പിന്നെ.... എല്ലാം കൈ വിട്ട് പോയടാ...."(റാഷി.)


തുടരും ♥️.....


കമന്റ് വേണം ട്ടാ 💜💜💜

റൂഹിന്റെ സ്വന്തം 16

റൂഹിന്റെ സ്വന്തം 16

4.8
5892

*💜റൂഹിന്റെ സ്വന്തം 💜*     part 16 By_jifni_      *[ആദ്യ പാർട്ടുകൾ വേണ്ടവർ ചോദിച്ചോളൂ.... Snd ചെയ്ത് തരാൻ സന്തോഷമേ ഒള്ളൂ.. 💜]* copyright work- This work ( *💜റൂഹിന്റെ സ്വന്തം 💜* ) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's *(_jifni_)* prior permission                ´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´ "ന്താടാ നീ പെട്ടന്ന് കാണണം എന്ന് പറഞ്ഞെ.."(ജുനു ) "അത് പിന്നെ.... എല്ലാം കൈ വിട്ട് പോയടാ...."(റാഷി.) "എന്താടാ മനുഷ്യനെ ബേജാറാകാതെ കാര്യം പറ."(ജുനു ) "അത് പിന്നെ ആഷിനെ