Aksharathalukal

റൂഹിന്റെ സ്വന്തം 16

*💜റൂഹിന്റെ സ്വന്തം 💜*
    part 16
By_jifni_
     *[ആദ്യ പാർട്ടുകൾ വേണ്ടവർ ചോദിച്ചോളൂ.... Snd ചെയ്ത് തരാൻ സന്തോഷമേ ഒള്ളൂ.. 💜]*




copyright work-
This work ( *💜റൂഹിന്റെ സ്വന്തം 💜* ) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's *(_jifni_)* prior permission 
             

´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´

"ന്താടാ നീ പെട്ടന്ന് കാണണം എന്ന് പറഞ്ഞെ.."(ജുനു )

"അത് പിന്നെ.... എല്ലാം കൈ വിട്ട് പോയടാ...."(റാഷി.)

"എന്താടാ മനുഷ്യനെ ബേജാറാകാതെ കാര്യം പറ."(ജുനു )

"അത് പിന്നെ ആഷിനെയും ഫാമിലിയെയും കാണുന്നില്ല."(റാഷി )

"എന്താഡാ നീ പറയുന്നേ.."(ജുനു )


"അതെ ഞാൻ അവരെ റഷ്യയിൽ ഒരു ഫ്ലാറ്റിൽ ആയിരുന്നു താമസിപ്പിച്ചിരുന്നത്. അവളുടെ അനിയത്തിക്ക് വേണ്ട അഡ്മിഷൻ ഒക്കെ ഒരു കോളേജിൽ ഞാൻ റെഡി ആക്കി കൊടുത്തിരുന്നു. അവൾ കുറച്ചു ദിവസങ്ങളായി ലീവിൽ ആണെന്ന് വിളിച്ചു പറഞ്ഞത് കോളേജിൽ നിന്നാണ്. അപ്പൊ ഞാൻ അവിടെ ഫ്ലാറ്റിൽ വിളിച്ചു അന്വേഷിച്ചു അവർ അവിടെ നിന്ന് പോയിട്ട് ദിവസങ്ങളായി എന്നാണ് പറഞ്ഞത്."(റാഷി )

"അതെങ്ങനെ അവൻ വീൽചെയർ അല്ലെ. ഉമ്മാനെ കൊണ്ട് ഒറ്റക് ഇപ്പൊ എന്തെങ്കിലും സാധിക്കോ..."(ജുനു )


"എനിക്കറീലാടാ.... അവർ ഇനി നാട്ടിലേക്ക് വന്നിട്ടുണ്ടാകുമോ..."(റാഷി )


"അങ്ങനെ അവർ വന്നിട്ടുണ്ടെങ്കിൽ നമ്മുടെ ഹാഫിയുടെ ജീവിതം."(ജുനു )


"എനിക്ക് ആലോചിക്കാൻ പോലും വയ്യ... ഇത്രെയും നമ്മൾ കഷ്ട്ടപെട്ടത് വെറുതെ ആകുമോ..."(റാഷി )


"ഒന്നും സംഭവിക്കില്ലായിരിക്കും. അങ്ങനെ കരുതാം."(ജുനു )

മം..


അവർ സംസാരിച്ചിരിക്കുന്ന ഇടക്ക് ഹാഫി കയറി വന്നു. അപ്പൊ തന്നെ അവർ സംസാരം മാറ്റി.


"നിങ്ങൾ കുറെ നേരമായടാ വന്നിട്ട് "(ഹാഫി.)


"ഇല്ലാടാ ഇപ്പൊ വന്നോള്ളൂ..."(റാഷി )


അങ്ങനെ പിന്നെ അവർ മൂന്ന് പേരും അവരുടേതായ ലോകത്തേക്ക് ചേക്കേറി.



❤♥️❤♥️❤♥️❤♥️❤♥️❤♥️❤♥️❤♥️

സിനു കഴുത്തിൽ മുറുകി പിടിച്ചിട്ട് വേദന കാരണം ഞാൻ കരഞ്ഞു അത് കേട്ട് ഉമ്മയും ഹാനിയും ഓടി വന്നു അവളെ പിടിച്ചു മാറ്റിയപ്പോയാണ് എനിക്ക് ശ്വാസം നേരെ കിട്ടിയത്.


"എന്താ സിനു നീ ഈ കാണിക്കുന്നെ."(ഉമ്മാ )

"അത് ആന്റി... ഞാൻ "(സിനു )

"ഇത് കാക്കു കാണണം എന്നാ സിനുത്താന്റെ അന്തം ആവും "(ഹാനി )


"സോറി ആന്റി.. ഞാൻ അറിയാതെ... ദേഷ്യം വന്നിട്ട്."(അവൾ എന്തൊക്കെ പറഞ്ഞൊപ്പിക്കാൻ നോക്കുന്നുണ്ട്. മുഖം താഴ്ത്തി ആണ് അവളുടെ സംസാരം.

"സോറി പറയേണ്ടത് എന്നോടല്ല. നീ ഇവളെ അല്ലെ ഉപദ്രവിച്ചത് അപ്പൊ ഇവളോടാണ് ക്ഷമ ചോദിക്കേണ്ടത്." എന്ന് പറഞ്ഞു ഉമ്മാ എന്നെ ചൂണ്ടി.)

അപ്പൊ അവൾ എന്റെ നേരെ തിരിഞ്ഞു. പക്ഷെ അവൾക് സംസാരിക്കാൻ ഒരു ബുദ്ധിമുട്ട് ഉള്ള പോലെ.

"വേണ്ട എന്നോട് ആരും സോറി പറയണ്ട... ഞാൻ ഇതൊക്കെ ഇപ്പൊ തന്നെ മറന്നു." എന്ന് പറഞ്ഞു ഞാൻ റൂമിലേക്ക് പോയി ഫ്രഷായി.

💜❤💜❤💜❤💜❤💜❤💜❤💜❤💜❤💜❤💜❤💜❤

*സിനു*

അവളെ കണ്ടാലറിയാം അവൾ ഒരു പാവമാണെന്നു.. പക്ഷെ എന്റെ ഹാഫിയെ എന്നിൽ നിന്നകറ്റിയവൾ എന്നും എന്റെ ശത്രുവാണ്. അവളെ ഒരിക്കലും വെറുതെ വിടാൻ എന്റെ മനസ്സ് അനുവദിക്കില്ല. അവളെ കാണും തോറും എന്റെ ദേഷ്യം കൂടി കൂടി തന്നെ വരും.


ഇപ്പൊ ആന്റി എന്നെ കുറിച് എന്ത് കരുതി കാണും. ഞാൻ അവളെ കൊല്ലാൻ നോക്കി എന്നല്ലേ വിചാരിക്ക. പക്ഷെ ഞാൻ പോലും അറിയാതെ പ്രതികരിച്ചു പോയതാണ് അവളെ കണ്ടപ്പോ.

കൊല്ലണ്ട... കൊല്ലാതെ തന്നെ അവളെ ഇവിടുന്ന് ഇറക്കണം. അതിന് എന്ത് ചെയ്യണം എന്നാണ് ഞാൻ ഇപ്പൊ ചിന്തിക്കുന്നത്.

"സിനുത്ത ചായ കുടിക്കാൻ വിളിക്കുന്നുണ്ട് ഉമ്മാ.."(ഹാദി )


റൂമിൽ ഇരുന്നപ്പോഴാണ് ഹാദി വന്നു വിളിച്ചത്. ആന്റിയെ ഫേസ് ചെയ്യാൻ മടിയുണ്ട്. എന്നാലും ഇപ്പൊ ചെന്ന് സംസാരിച്ചില്ലെങ്കിൽ അത് കൂടുതൽ പണിയാകും.


"ഞാൻ വരാ നീ നടന്നോ..."(ഞാൻ )


അവൾക്ക് പിറകെ ഞാനും നടന്നു ആന്റി പഴം പൊരി ഒക്കെ ഉണ്ടാക്കി വെച്ചിട്ടുണ്ട്. അവൾ ആ നൗറി ക്ലാസിലേക്ക് ചായ സർവ് ചെയ്യുന്ന തിരക്കിലാ..

ഞാൻ ചെന്ന് ചെയറിൽ ഇരുന്ന്..പക്ഷെ അവരാരും എന്നെ മൈൻഡ് ആകുന്നില്ല. എനികതിൽ സങ്കടം ഒന്നും ഇല്ലാട്ടോ... കാരണം എനികെന്റെ ഹാഫി മാത്രം മൈൻഡ് ചെയ്തില്ലെങ്കിലേ സങ്കടം വരൂ... ഇപ്പൊ കുറെ കാലമായി അത് അനുഭവിക്കുന്നെ ആണ് ഞാൻ..


"ആന്റി നൗറി.. നിങ്ങൾക്ക് എന്നോട് ദേഷ്യം ഉണ്ടോ."(ഞാൻ )


"ഏയ് ഇല്ല "(അവർ രണ്ടാളും ഒരു പോലെ പറഞ്ഞു.)

"ഇവറ്റങ്ങൾ മനുഷ്യരല്ലേ... കൊല്ലാൻ നോക്കിയ ആളോട് ദേഷ്യം ഇല്ലാതിരിക്കാൻ."(ന്റ ആത്മ )


"ആന്റി ഞാൻ ഒരു കാര്യം പറയട്ടെ "(ഞാൻ)

"ആ.."(ആന്റി )

"അത് പിന്നെ ഇതൊന്നും ഹാഫി അറിയരുത് plz... ഇനി ഞാൻ ഇങ്ങനെ ഒന്നും ചെയ്യില്ല."(ഞാൻ )

അവനറിഞ്ഞാൽ ആ നിമിഷം എന്റെ സ്ഥാനം പുറത്താകുമെന്ന് എനിക്ക് നല്ലോണം ഉറപ്പുണ്ട്.

"അത് ഞാനല്ല.. നൗറി മോളാണ് തീരുമാനികേണ്ടത്."(ആന്റി അത് പറഞ്ഞു അവളെ നോക്കി

എന്റെ കണ്ണുകളും അവൾക് നേരെ തിരിഞ്ഞു.


"ഞാൻ ഒന്നും ഇക്കയോട് പറയില്ല. അതോർത്ത് ആരും പേടിക്കേണ്ട..."(നൗറി


"അവളെ പേടി എനിക്കോ... എന്റെ ഹാഫി എന്നെ വെറുകണ്ടാന്ന് കരുതിയിട്ടാണ്. കാരണം നീ പോയാൽ നങ്ങൾ ഒന്നിക്കാൻ ഉള്ളവരാണ്."(ന്റ ആത്മ)


💜❤💜❤💜❤💜❤💜❤💜❤💜

*(നൗറി )*



എല്ലാരും കൂടി ചായ കുടിച്ചിരിക്കുമ്പോ പുറത്ത് വണ്ടി വന്ന ശബ്ദം കേട്ടു. അത് ഇക്കയാകുമെന്ന് ഉറപ്പാണ്. ഞാൻ ഡോർ തുറക്കാൻ വേണ്ടി എണീറ്റ്.

"നൗറി..." പിറകിൽ നിന്ന് സിനു വിളിച്ചത്


"ഞാൻ പറയില്ല..."(എന്ന് പറഞ്ഞു ഞാൻ പോയി ഡോർ തുറന്ന് കൊടുത്ത്.

ഇക്ക നേരെ റൂമിലേക്ക് പോണത് കണ്ട്.

"ഇക്കാ.."(ഞാൻ )


സ്റ്റെപ് കയറുന്ന ഇക്ക തിരിഞ്ഞു നിന്ന്.

"എന്തേ..."(ഇക്ക )


"ചായ കുടിച്ചിട്ട് റൂമിലേക്ക് പോകാം.."(ഞാൻ )


"എനിക്കുള്ളത് റൂമിലേക്ക് കൊണ്ട് വന്നാൽ മതി."(ഇക്ക പറഞ്ഞോണ്ട് റൂമിലേക്ക് തന്നെ കയറി പോയി.)


ഈ ഇക്കാക്ക് ഇതെന്തു പറ്റി. എല്ലാവരുടെയും കൂടെ ഇരുന്ന് കഴിക്കുന്നേ ആണല്ലോ ഇക്കാക്ക് ഇഷ്ട്ടം. ഇപ്പൊ ഇതെന്താ ഇങ്ങനെ.


"മോളെ അവന് ചായ വേണ്ടേ..." കിച്ചണിൽ നിന്ന് ഉമ്മ വിളിച്ചു ചോദിക്കുന്നുണ്ട്.


"റൂമിലേക്ക് കൊണ്ട് വരാൻ പറഞ്ഞു."(ഞാൻ )


"എന്നാ കൊണ്ട് കൊടുക്ക് എന്തെങ്കിലും പണി കാണും അവന്."(ഉമ്മാ )

ആ 


ഞാൻ ഇക്കാക്കുള്ള ചായയും കടിയും എടുത്ത് റൂമിലേക്ക് പോകാൻ നിന്നതും സിനു എന്റെ മുമ്പിൽ തടസ്സമായി നിന്ന്.


"എന്തേ... ഞാൻ ഇക്കനോട് ഒന്നും പറയില്ല. നീ പേടിക്കണ്ട."(ഞാൻ)


"അതല്ല..."(സിനു )

"പിന്നെ "(ഞാൻ )

"ഹാഫിക്ക് ചായ ഞാൻ കൊണ്ട് കൊടുക്കാം. "(സിനു )


"വേണ്ട ഞാൻ കൊടുത്തോളാം..."(ന്റ ഇക്കാക്ക് ഞാൻ അല്ലെ കൊടുക്കേണ്ടത് അത് പറയാൻ അവളാരാ..)

"അതെന്താടൂ ഞാൻ കൊടുത്താലും ഹാഫി കുടിക്കും ഇൻക് താ..." (ഞാൻ എന്തെങ്കിലും പറയുന്നതിന് മുമ്പ് അവൾ അത് വാങ്ങിച്ചോണ്ട് കയറി പോയി


എന്നാ അവൾ കൊടുക്കട്ടെ.. ഈ കണ്ട സ്റ്റെപ് കേറാതെ കഴിഞ്ഞു. എന്ന് വിചാരിച്ചു ഞാൻ അലക്കിഇട്ടത് എടുക്കാൻ പോയി.


"ന്റ ഭാബി എന്ത് പണിയാ ഈ കാട്ടിയത്." (ഹാനി ഉണ്ട് പിറകെ വരുന്നു.)


"എന്ത് കാട്ടിയെന്നാ നീ പറയുന്നേ.."(ഞാൻ കാര്യം മനസിലാവാതെ അവളെ നോക്കി )


"ഇതന്നെ..."(ഹാനി )


"നിനക്ക് ന്താടി വട്ടായാ... " (ഞാൻ അവളെ തലക്ക് ഒരു മേട്ടം കൊടുത്ത്.)


"ന്റ ഭാബി കാക്കൂന് ചായ കൊടുക്കേണ്ടത് ഭാബി അല്ലെ അതെന്തിനാ ആ മൂതേവിയുടെ കയ്യിൽ കൊടുത്തേ..."(ഹാനി )


"എന്ത് നീ പറഞ്ഞെ നിന്റെ എത്ര വയസ്സിനു മൂത്തേ ആണ് അവൾ ഇങ്ങനെ ഒക്കെ വിളിക്കാവോ..." എന്ന് പറഞ്ഞു ഞാൻ അവളുടെ ചെവിക്ക് പിടിച്ചു.

"ഭാബി വേദനിക്കുന്നു. വിട്ടെ... എനിക്ക് വേദനിക്കുന്നു... സ്വഭാവം നന്നായാലല്ലേ ഞാൻ അവളെ ബഹുമാനിക്ക.. കണ്ടവരെ ഒക്കെ കേറി ബഹുമാനിക്കാൻ എനിക്കൊന്നും വയ്യ."(ഹാനി )

ഞാൻ ചിരിച്ചോണ്ട് അവളുടെ ചെവിയിൽ നിന്ന് വിട്ടു.

"അവളെ റൂമിലേക്ക് പറഞ്ഞയച്ചതിന് കാക്കൂന്റെന്ന് നിങ്ങൾക്കു നല്ലോണം കിട്ടും കൂടെ ഇങ്ങൾ ന്നെ വേദനിപ്പിച്ചതിനുള്ളത് കൂടി ഞാൻ വാങ്ങി തരണ്ട് നോക്കിക്കോ..." എന്ന് പറഞ്ഞവൾ പോയി


പറഞ്ഞപോലെ ഇക്കാക്ക് ഇഷ്ട്ടായിട്ടുണ്ടാകില്ല ഞാൻ അവളെ കയ്യിൽ കൊടുത്ത് വിട്ടത്. ഇനി എന്ത് പറയും. അവൾ പോയിട്ട് കുറച്ചു സമയമായല്ലോ ഒരു വിവരവും ഇല്ല.

ഞാൻ റൂമിലേക്ക് പോയി നോക്കണോ... ന്തയാലും പോയി നോക്കാം...രണ്ടും കല്പിച്ചു ഞാൻ റൂമിലേക്കു വിട്ട്.


തുടരും.... ♥️


 

റൂഹിന്റെ സ്വന്തം 17

റൂഹിന്റെ സ്വന്തം 17

4.8
6989

*💜റൂഹിന്റെ സ്വന്തം 💜*     part 17 By_jifni_      *[ആദ്യ പാർട്ടുകൾ വേണ്ടവർ ചോദിച്ചോളൂ.... Snd ചെയ്ത് തരാൻ സന്തോഷമേ ഒള്ളൂ.. 💜]* copyright work- This work ( *💜റൂഹിന്റെ സ്വന്തം 💜* ) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's *(_jifni_)* prior permission                ´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´ ഞാൻ റൂമിലേക്ക് പോയി നോക്കണോ... ന്തയാലും പോയി നോക്കാം...രണ്ടും കല്പിച്ചു ഞാൻ റൂമിലേക്കു വിട്ട്. *പടച്ചോനെ...* റൂമിലേക്ക് എത്തിയതും റൂമിന്റെ കോലം കണ്ട് ഞാൻ അറിയാതെ അല്ലാഹ