Aksharathalukal

കോവിലകം. ഭാഗം: 02

 
 
"സത്യമാണെടോ... വിശ്വാസമില്ലെങ്കിൽ നീ നിന്റെ വീട്ടിലേക്ക് ചെല്ല്... അപ്പോൾ നിനക്ക് വിശ്വാസം വരും... "
അവൾ അവനെയൊന്ന് സൂക്ഷിച്ചു നോക്കി പിന്നെ   തിരിഞ്ഞു നടന്നു.... അവൾ പോകുന്നതും നോക്കി ഹരി നിന്നു... അവൻ തിരിഞ്ഞു നടക്കാൻ തുനിയുമ്പോഴാണ് അവൾ മാമ്പഴം പെറുക്കിവച്ച കവർ കണ്ടത്... അവൾ പോയ ഭാഗത്തേക്കു നോക്കി അപ്പോഴേക്കുമവൾ കണ്ണിൽ നിന്നും മറഞ്ഞിരുന്നു... അവൻ ആ കവറുമെടുത്ത് തിരിഞ്ഞു നടന്നു... 
 
ഈ സമയം നാരായണനും സുമംഗലയും അയൽപ്പക്കത്തുള്ള വീട്ടിലെത്തിയിയിരുന്നു... നാരായണൻ കോണിങ്ബെല്ലടിച്ചു.... ബെല്ലിന്റെ ശബ്ദം കേട്ട് അരവിന്ദൻ വാതിൽ തുറന്നു.... പുറത്തു നിൽക്കുന്ന നാരായണനേയും സുമംഗലയേയും കണ്ട്  അയാൾ സംശയത്തോടെ നിന്നു... 
 
"ആരാണ്... "
 
"ഞങ്ങൾ പുതിയ അയൽപ്പക്കക്കാരാണ് പാലക്കൽ തറവാട് വാങ്ങിച്ചത് ഞങ്ങളാണ്... "
 
"ആണോ... കരുണാകരൻ പറഞ്ഞിരുന്നു... കോവിലകം വിറ്റെന്നും വാങ്ങിച്ചവർ അവിടെ ഇന്ന് താമസം തുടങ്ങുമെന്നും... ഉച്ചക്കു ശേഷം അവിടേക്ക് ഞാനും നളിനിയും വരാനിരിക്കുകയായിരുന്നു... നിങ്ങൾ കയറിയിരിക്ക്..... നളിനി പശുവിനെ പറമ്പിൽ കെട്ടാൻ പോയതാണ് ഇപ്പോൾ വരും.... "
 
"ആഹാ അപ്പോൾ ഇവിടെ പശുവുണ്ടോ... അപ്പോൾ ഞങ്ങൾക്ക് പാലിന് ബുദ്ധിമുട്ടേണ്ടി വരില്ലല്ലേ... "
സുമംഗല ചോദിച്ചു... 
 
"അതിനെന്താ എപ്പോഴാണ് വേണ്ടതെന്ന് പറഞ്ഞാൽ മതി.. "
 
"രാവിലേയും വൈകീട്ടും രണ്ടു ഗ്ലാസ് വീതം കിട്ടിയാൽ നന്നായിരുന്നു... "
അപ്പോഴേക്കും നളിനി പശുവിനെ കെട്ടി അവിടേക്ക് വന്നിരുന്നു... 
 
"നളിനി ഇത് കോലോത്തെ പുതിയ താമസക്കാരാണ്..."
അരവിന്ദൻ പറഞ്ഞു... 
 
"അതേയോ... ഇന്നലെ അരവിന്ദേട്ടൻ പറഞ്ഞിരുന്നു നിങ്ങളിന്ന് താമസമാക്കുമെന്ന്... "
 
"ഇവർക്ക് ദിവസവും രണ്ടുനേരം പാല് വേണമെന്ന്... "
 
"അതിനെന്താ... "
 
"ഇവിടെ നിങ്ങൾ രണ്ടുപേർ മാത്രമേയുള്ളു നിങ്ങളുടെ കുട്ടികൾ... "
സുമംഗല ചോദിച്ചു... 
 
ഒരേയൊരു മോളാണ്... നന്ദന... അവിടെ കാവിനടുത്തുള്ള മാവിന്റെ ചുവട്ടിലുണ്ടാകും... അളവാണ് കാവിൽ വിളക്കു തെളിയിക്കുന്നത്... അവൾക്ക് പറ്റാത്ത സമയത്ത് ഞാൻ തെളിയിക്കും... "
 
കരുണാകരൻ പറഞ്ഞു.... ഇവിടെയുള്ളവരാണ് വിളക്ക് തെളിയിക്കുന്നതെന്ന്... അതുകൊണ്ടാണ് ആദ്യം നിങ്ങളെ വന്ന് കാണാമെന്ന് കരുതിയത്... പിന്നെ ചോദിക്കുന്നതുകൊണ്ട് ഒന്നും തോന്നരുത്... കോലോത്ത് എന്തോ അനർത്ഥങ്ങൾ ഉണ്ടെന്ന് അന്ന് വീടു കാണാൻ വന്നപ്പോൾ കവലയിൽവച്ച് ചിലർ പറഞ്ഞു... എന്താ അങ്ങനെ വല്ലതുമുണ്ടോ... ഉണ്ടെങ്കിൽ അതിനുള്ള പരിഹാരം കാണണം... "
 
ഓർമ്മവെച്ചാൽ കാലം തൊട്ട് ഞാൻ താമസിക്കുന്ന വീടാണ് ഇത്... അവിടെ രണ്ട് ദുർമരണങ്ങൾ നടന്നു എന്നത് സത്യമാണ്... എന്നാൽ ഇതുവരെ അവിടെ അങ്ങനെയൊരു പ്രശ്നം ഞാൻ കണ്ടിട്ടില്ല... ആളുകൾ ഓരോന്ന് പറഞ്ഞ് ഉണ്ടാക്കുന്നതാണ്... പണ്ട് കോലോത്തെ പുറകിലെ പറമ്പിൽ പൈസവച്ച് ശീട്ടുകളി നടന്നിരുന്നു... അന്നലിടേക്ക് ആളുകളേയും പോലീസിനേയും അടുപ്പിക്കാതിരിക്കാൻ ഉണ്ടാക്കിയ വാർത്തയാണത്... അല്ലാതെ വേറെയൊന്നുമല്ല... "
 
അതാണല്ലേ കാര്യം... പിന്നെ ഞങ്ങളെ പരിചയപ്പെടുത്തിയില്ലല്ലോ... ഞാൻ നാരായണൻ... ഇത് സുമംഗല... ഞങ്ങൾക്കൊരു മകനാണുള്ളത്... ഹരി നാരായണൻ... അവൻ അമേരിക്കയിലായിരുന്നു... അവൻ മാത്രമല്ല ഞാനും... എട്ടു വർഷമായി ഞാൻ അവിടെനിന്നും പോന്നിട്ട്... ഇപ്പോൾ അവനും എല്ലാം വേണ്ടെന്നു വച്ച് പോന്നു... ഇവിടെ എന്തെങ്കിലും ബിസിനസ്സ് തുടങ്ങാമെന്നാണ് കരുതുന്നത്... "
 
"അമ്മേ... "
നന്ദനയുടെ വിളികേട്ട് നളിനി തിരിഞ്ഞു നോക്കി... 
 
"മോളാണ്... "
നളിനി പറഞ്ഞു... അപ്പോഴേക്കും അവൾ ഹാളിലേക്ക് വന്നു... അവിടെയിരിക്കുന്നവരെ കണ്ട് അവളൊന്ന് പകച്ചു... "
 
"മോളെ ഇവർ കോലോത്തെ പുതിയ താമസക്കാരാണ്... ഇന്ന് താമസം തുടങ്ങി... "
നളിനി പറഞ്ഞു
 
"അപ്പോൾ അയാൾ പറഞ്ഞത് സത്യമായിരുന്നോ... "
 
"ആരുടെ കാര്യമാണ് നീ പറയുന്നത്... "
 
"ഞാൻ മാമ്പഴം പെറുക്കുമ്പോൾ ഒരാൾ അവിടെ വന്നു..."
 അവൾ നടന്ന കാര്യങ്ങൾ പറഞ്ഞു... അതുകേട്ട് നാായണനും സുമംഗലയും ചിരിച്ചു... 
 
"അത് ഹരിയായിരിക്കും ഇവളെ കണ്ടപ്പോൾ ഒന്ന് പേടിപ്പിക്കാൻ നോക്കിയതായിരിക്കും... അവനങ്ങനെയാണ്... 
നാരായണൻ പറഞ്ഞു... എന്നാൽ സുമംഗലയുടെ കണ്ണ് നന്ദനയുടെ മുഖത്തേക്ക് തന്നെയായിരുന്നു... അവർ എണീറ്റ് നന്ദനയുടെ അടുത്തേക്ക് വന്നു...
 
 "മോളിപ്പോൾ പഠിക്കുന്നുണ്ടോ...."
സുമംഗല അവളുടെ മുടിയിൽ തഴുകിക്കൊണ്ട് ചോദിച്ചു... 
 
"ഡിഗ്രി കഴിഞ്ഞു... പി ജി എടുക്കണമെന്നാണ് ആഗ്രഹം.... "
 
"ഇനിമുതൽ നിനക്ക് കാവിൽ വിളക്ക് തെളിയിക്കാൻ പറ്റില്ലല്ലോ... അതിനുള്ള ആൾക്കാർ വന്നില്ലേ... "
നളിനി പറഞ്ഞു... 
 
ആരു പറഞ്ഞു... ഇവൾ തന്നെ വിളക്കു തെളിയിച്ചാൽ മതി... ഇത്രയും കാലം ഇവളല്ലേ എല്ലാം ചെയ്തത്... അതിനി അങ്ങനെത്തന്നെ മതി... "
അതുകേട്ട് നന്ദനക്ക് സന്തോഷമായി... 
 
"എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ... പിന്നെ ഇന്ന് വൈകീട്ട് എല്ലാവരും കോലോത്തേക്ക് വരണം... ഞങ്ങൾ ഇന്ന് താമസമാക്കിയതല്ലേ ചെറിയൊരു ആഘോഷം... പുറമെ ആരുമില്ല... നമ്മൾ രണ്ട് വീട്ടുകാർ മാത്രം... പിന്നെ ചിലപ്പോൾ ഹരിയുടെ രണ്ട് കൂട്ടുകാർ വരും... കൂച്ചുകാർ എന്നു പറയാൻ പറ്റില്ല... ഒരു മനസ്സാണ് ഇവർ മൂന്നു പേരുടേയും... എന്നാൽ ശരി.... വൈകീട്ട് എന്തായാലും വരണേ..."
നാരായണനും  സുമംഗലയും യാത്രപറഞ്ഞിറങ്ങി... "
 
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
 
"പ്ഭാ കഴുവേറികളെ... നീയൊന്നും ഇതറിഞ്ഞില്ലെന്ന് പറഞ്ഞാൽ അത് ഞാൻ വിശ്വസിക്കണോ... ആ കോവിലകം എന്റെ സ്വപ്നമായിരുന്നു... അത് എന്റെ കയ്യിൽ നിന്നാണ് അവൻ തട്ടിയെടുത്തത്... വിടില്ല അവനെ... എന്തു ചെയ്തിട്ടായാലും എനിക്കത് വേണം... പണ്ട് എന്റെ കയ്യിൽനിന്നും അത് കൈവിട്ടു പോയതാണ്... ഇനിയും അത് നഷ്ടമാകാൻ എനിക്ക് പറ്റില്ല... അന്ന് ആ കരുണാകരനെ അവിടെ താമസിപ്പിക്കാതെ അവനെകൊണ്ട് അത് വിൽപ്പിക്കാനുള്ള കളി ഞാനന്ന് നടത്തിയതാണ്... എന്നാൽ വീണ്ടും എന്റെ കയ്യിൽനിന്നും അത് നഷ്ടമായിരിക്കുന്നു... ഇല്ല... അവനെയും  ആ കുടുംബത്തേയും അവിടെ താമസിപ്പിക്കാൻ ഞാൻ അനുവദിക്കില്ല... എന്തുചെയ്തും അതെനിക്ക് വേണം... ഈ  നീലകണ്ഠൻ ഒന്ന് ആശിച്ചാൽ അത് സ്വന്തമാക്കിയ ചരിത്രമേ ഉണ്ടായിട്ടുള്ളൂ... "
 
 
"അച്ഛാ ഇനിയത് എങ്ങനെ സ്വന്തമാക്കും... നമ്മൾ ആ കരുണാകരനെതിരെ നടത്തിയ തന്ത്രങ്ങളൊന്നും അവരുടെയടുത്ത് വിലപ്പോകില്ല... അവനിതിലൊന്നും വിശ്വാസമില്ലാത്തവരാണ്... അവൻ മാത്രമല്ല അവന്റെ അച്ഛനും അമ്മക്കും... "
നീലകണ്ഠന്റെ മൂത്തമകൻ രാജേന്ദ്രൻ പറഞ്ഞു
 
"അപ്പോൾ നമ്മൾ കളി മാറ്റി കളിക്കണം.... എന്റെ അച്ഛൻ ഒരു പാട് ആശിച്ചതായിരുന്നു അത്... അവസാനം ഭാഗം വച്ചപ്പോൾ അത് ചെറിയച്ഛന് കിട്ടി.... അവിടേയും അച്ഛൻ തോറ്റില്ല... അത് സ്വന്തമാക്കാൻ പലതും ചെയ്തു അവസാനം അത് നമുക്കനുകൂലമാക്കി.... മരണകിടക്കിൽ വച്ച് അച്ഛൻ എന്നോട് ഒന്നേ ആവിശ്യപ്പെട്ടിരുന്നുള്ളൂ... എന്ത് ചെയ്തിട്ടായാലും എന്തു വിലകൊടുത്തും ആകോവിലകം കൈക്കലാക്കണമെന്ന്... അവരെ അവിടെ താമസിക്കാൻ അനുവദിക്കരുത്... 
 
"അതിന് നമ്മൾ എന്താണ് ചെയ്യേണ്ടത്... "
നീലകണ്ഠന്റെ രണ്ടാമത്തെ മകൻ രഘുത്തമൻ ചോദിച്ചു.... 
 
"അത് ഞാൻ പറഞ്ഞിട്ടു വേണോ... നിങ്ങൾക്ക് സ്ഥിരം ചെയ്യുന്നത് തന്നെ ചെയ്തു നോക്ക്... അവന് അത്രയും മതിയാകും... "
 
"അപ്പോൾ സെൽവനെ വിളിക്കണമല്ലേ... ബാക്കികാര്യം അച്ഛൻ ഞങ്ങൾക്ക് വിട്ടേക്ക്... "
രാജേന്ദ്രൻ പറഞ്ഞു... 
 
"അവനാര് എന്ത് എന്നൊന്നുമറിയാതെ വെറുതെ മുന്നോട്ടിറങ്ങേണ്ട... എല്ലാം സൂക്ഷിച്ച് പ്രവർത്തിക്കണം ഇല്ലെങ്കിൽ  നമ്മുടെ പ്ലാൻ നടക്കില്ല... "
 
അത് പ്രശ്നമാക്കേണ്ട.... തല്ലാൻ പറഞ്ഞാൽ കൊന്നു വരുന്നവനാണ് സെൽവൻ.... അവന്റെ ഒരടിക്കുപോലും തരികയില്ല അവൻ... "
 
"ഉം... എന്നാൽ കാര്യങ്ങൾ വൈകിക്കേണ്ട.... എന്തു ചെയ്തിട്ടായാലും അവനേയും കുടുംബത്തേയും ഇവിടെനിന്നും കെട്ടുകെട്ടിക്കണം... ആ കോവിലകം എന്റെ അച്ഛന്റെ സ്വപ്നമായിരുന്നു... അത് എനിക്ക് കുട്ടിയേ തീരൂ... "
 
"അച്ഛൻ ദൈര്യമായിട്ടിരുന്നോ... നാളെ നേരം വെളുക്കുന്നതിനുമുന്നേ അച്ഛന് ആ സന്തോഷവാർത്ത കേൾക്കാം... അവൻ കോവിലകം അച്ഛന്റെ പേരിൽ എഴുതി തരുമെന്ന് അവനെ കൊണ്ട് ഞങ്ങൾ സമ്മതിപ്പിക്കും... "
 
"സമ്മതിപ്പിക്കണം... ഇത്രയും കാലം ചുളുവ് വിലക്ക് അത് കൈക്കലാക്കാമെന്നായിരുന്നു ഞാൻ നിനച്ചത്... അതിനുവേണ്ടിയാണ് ശ്രീധരനേയും കൂട്ടരേയും അവിടെ ശീട്ടുകളിക്കാൻ പറഞ്ഞയച്ച് ഇല്ലാത്ത പ്രേമവും ഭൂതവുമൊക്കെയുണ്ടെന്ന് ആ കരുണാകരനേയും നാട്ടുകാരെയും വിശ്വസിപ്പിച്ചത്... എന്നാൽ അതിനി നടക്കില്ല... അവൻ മുടക്കിയ പണം അതെത്രയായാലും അവനുകൊടുക്കാം ആ കോവിലകം എനിക്കുതന്നെ കിട്ടണം... അതും പറഞ്ഞ് നീലകണ്ഠൻ അകത്തേക്ക് നടന്നു... "
 
"ഏട്ടാ അപ്പോൾ സെൽവനെ വിളിക്കുകയല്ലേ.... "
 
"നിൽക്കട്ടെ... ആദ്യം നമുക്ക് അവിടെവരെയൊന്ന് പോകണം... തുടക്കത്തിൽ നേരായ മാർഗ്ഗത്തിലൂടെ അവനെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാം... അതിനവൻ വഴങ്ങുന്നില്ലെങ്കിൾ... നമുക്ക് കളി തുടങ്ങാം... "
 
 
തുടരും...... 
 
✍️   Rajesh Raju
 
➖➖➖➖➖➖➖➖➖➖➖
കോവിലകം. ഭാഗം : 03

കോവിലകം. ഭാഗം : 03

4.3
7985

  "നിൽക്കട്ടെ... ആദ്യം നമുക്ക് അവിടെവരെയൊന്ന് പോകണം... തുടക്കത്തിൽ നേരായ മാർഗ്ഗത്തിലൂടെ അവനെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാം അതിനവൻ വഴങ്ങുന്നില്ലെങ്കിൾ... നമുക്ക് കളി തുടങ്ങാം... " രാജേന്ദ്രൻ പറഞ്ഞു   "എന്നാൽ അങ്ങനെയാവട്ടെ... " രഘുത്തമൻ അകത്തേക്ക് നടന്നു... എന്നാൽ അവന്റെ മനസ്സിൽ ചില കണക്കുകൂട്ടലുകൾ ഉണ്ടായിരുന്നു.... അവൻ തന്റെ മുറിയിൽ ചെന്ന് ഫോണെടുത്ത് ആരേയോ വിളിച്ചു... "   ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️   വൈകീട്ട് പാലുമായി നന്ദന കോവിലകത്തേക്ക് ചെന്നു... കോവിലകത്തിന്റെ തെക്കേ പറമ്പിൽക്കൂടിയായിരുന്നു അവൾ അവിടേക്ക് ചെന്നത്... വഴിയിൽവച്ചേ മുറ്റത്ത് നിന്ന് ആരേയോ ഫോ