Aksharathalukal

കോവിലകം. ഭാഗം : 06

 
 
അടുത്തദിവസം രാവിലെ ഹരി വിഷ്ണുവിന്റേയും പ്രസാദിന്റേയും കൂടെ പുറത്തേക്കിറങ്ങാൻ തുടങ്ങുമ്പോഴാണ്... പടിപ്പുരയിൽ ഒരു കാർ വന്നു നിന്നത്... അതിൽനിന്നും ഇറങ്ങിയ നീലകണ്ഠനെ കണ്ട് ഹരിയുടെ മനസ്സിൽ അഗ്നിയാളിക്കത്തി... 
 
നീലകണ്ഠൻ പടിപ്പുര കടന്ന് കോവിലകത്തിന്റെ മുറ്റത്തേക്ക് വന്നു... ഹരി മുറ്റത്തേക്കിറങ്ങി... 
 
നീയാണല്ലേ ഈ കോവിലകം വാങ്ങിച്ചത്... "
 
"അതെ.. ഞാനാണ് വാങ്ങിച്ചത്... "
 
"എന്നെ മനസ്സിലായി കാണില്ല... "
 
"നിങ്ങളെ മനസ്സിലാക്കാൻ മാത്രം അത്ര വലിയ ആളൊന്നുമല്ലല്ലോ പഴയ പാലക്കൽ നീലകണ്ഠൻ ... അതിനു മാത്രം മറ്റുള്ളവർക്കുവേണ്ടി എന്ത് നന്മയാണ് നിങ്ങൾ ചെയ്തിട്ടുള്ളത്... "
 
"അപ്പോൾ എന്റെ മകൻ രാജേന്ദ്രൻ പറഞ്ഞത് സത്യമാണ്... വെറുതെ ഒരു കൌതുകത്തിനുവേണ്ടി കോവിലകം വാങ്ങിച്ചവനല്ല  നീ... എന്തോ ഉദ്ദേശത്തോടുകൂടി വന്നതാണ് നീ ഇവിടേക്ക്... "
 
അതെ... ഉദ്ദേശത്തോടെയാണ് വന്നത്... പക്ഷേ അത് എന്താണെന്ന് നിങ്ങൾക്കൂഹിക്കാൻ പറ്റില്ല... "
 
അപ്പോഴാണ് നാരായണൻ പുറത്തേക്ക് വന്നത്... നീലകണ്ഠനെ കണ്ട് നാരായണൻ ദേഷ്യത്തോടെ അയാളെ നോക്കി... എന്നാൽ നാരായണനെ കണ്ട് നീലകണ്ഠൻ ഒന്നു സംശയിച്ചു... എവിടെയോ കണ്ട മുഖപരിചയം അയാൾക്കു തോന്നി... 
 
എന്താ നീലകണ്ഠാ.. ഇവിടെ... ഇത് എന്റെ വീടാണ് അല്ലാതെ നിന്റെ അച്ഛൻ കൈക്കലാക്കാൻ നോക്കിയ പഴയ കോവിലകമല്ല... "
 
"ഓഹോ അപ്പോൾ അതുവരെ അറിയുന്നവരാണ് നിങ്ങൾ... അന്നേരം നമ്മൾ തമ്മിൽ പഴയ ഏതോ കുടിപ്പകയുള്ളവരാണെന്നർത്ഥം... എന്തായാലും നിങ്ങൾ ഇപ്പോൾ ചേക്കേറിയിരിക്കുന്നത് ഈ ഇല്ലിക്കൽ നീലകണ്ഠന്റെ സ്വപ്നത്തിലാണ്... അവിടെനിന്നും ഇങ്ങുന്നതാവും നിങ്ങൾക്ക് നല്ലത്... "
 
കൊള്ളാം നീലകണ്ഠാ... പേരിനോട് ചേർന്ന് ഇല്ലിക്കൽ എന്ന വീട്ടുപേരുംകൂടി കിട്ടിയല്ലോ...നിന്റെ ഭീഷണിക്ക് വഴങ്ങാൻ ഇത് പഴയകാലമല്ല... ഈ കോവിലകം വാങ്ങിച്ചത് ഞങ്ങൾക്കവകാശപ്പെട്ടതാണെങ്കിൽ അവിടെ താമസിക്കാൻ തന്നെയാണ് ഞങ്ങളുടെ തീരുമാനം... "
നാരായണൻ പറഞ്ഞു
 
അവകാശമോ.. എന്തവകാശം... ഇതിന്റെ അവകാശിയായിരുന്ന എന്റെ അപ്പച്ചിയേയും ഭർത്താവിനേയും ആരോ കൊന്നു... ഉണ്ടായിരുന്ന രണ്ടു മക്കളിൽ ഒരുവൻ അന്നു തന്നെ പേടിച്ച് നാടുവിട്ടുപോയി.. പിന്നെയുള്ളത് ഒരു പെണ്ണാണ് അവളുടെ അമ്മാവന്റെ കാരുണ്യത്തിൽ അവൾ അവരുടെ വീട്ടിൽ ജീവിച്ചു പോന്നു... അന്നേ ഈ കോവിലകം എന്റെ അച്ഛന്റെ ആഗ്രഹമായിരുന്നു... എന്നാൽ മരിക്കുംവരെ അച്ഛന് അത് സ്വന്തമാക്കാൻ കഴിഞ്ഞില്ല... എന്നാൽ അച്ഛന്റെ ആഗ്രഹം മകനായ ഞാൻ നിറവേറ്റണമല്ലോ... പക്ഷേ അവൾ ഈ കോവിലകം ആ കരുണാകരന് വിറ്റ് ഭർത്താവിന്റെ കൂടെ അയാളുടെ നാട്ടിലേക്ക് പോയി... എന്നിട്ടും ഇതിനുള്ള എന്റെ പരിശ്രമം ഞാൻ വിട്ടില്ല... എന്നാൽ ഇപ്പോൾ എല്ലാ കാര്യവും അറിയുന്ന നിങ്ങൾ ഈ കോവിലകം വാങ്ങിച്ചു... അതിനർത്ഥം നിങ്ങളുടെ പുറകിൽ ആരോ കളിക്കുന്നുണ്ടെന്നല്ലേ... "
 
നീലകണ്ഠാ... നീ ഈ മുഖത്തേക്കൊന്ന് നോക്കിക്കേ... പണ്ട് നിന്റെ അച്ഛനും നീയും കൂടി കൊന്നു തള്ളിയ ആ ശങ്കരന്റേയും ജാനകിയുടേയും ഒളിച്ചോടിപ്പോയ മകൻ നാരായണന്റെ മുഖച്ഛായയുണ്ടോന്ന്... അതേടോ ആ നാരായണൻ തന്നെയാണ് ഞാൻ... എന്റെ കൺമുന്നിലിട്ട് എന്റെ അച്ഛനേയും അമ്മയേയും വെട്ടിനുറുക്കുമ്പോൾ എല്ലാം കണ്ട് ഒന്നും ചെയ്യാനാവാതെ നാടുവിട്ട ആ നാരായണൻ തന്നെയാണ് ഞാൻ... അന്ന് അമ്മാവന്റെ വീട്ടിൽ പോയതു കൊണ്ട് എന്റെ അനിയത്തി രക്ഷപ്പെട്ടു... ഇല്ലെങ്കിൽ അവളേയും നീ.... ഒന്നും ഈ നെഞ്ചിൽ നിന്ന് പോകില്ല... നിന്റേയും നിന്റെ തറവാടിന്റേയും അസ്ഥി മാന്തിയിട്ടേ ഞങ്ങൾ ഈ മണ്ണ് വിട്ടുപോകൂ... എല്ലാറ്റിനും തയ്യാറായി നീ നിന്നോ... "
നാരായണൻ പറഞ്ഞതുകേട്ട് നീലകണ്ഠൻ ഞെട്ടിത്തരിച്ചുനിന്നു... 
 
കൊള്ളാം... അപ്പോൾ നീലകണ്ഠനെ  തകർക്കാൻ  വന്നതാണല്ലേ... പഴയ ജാനകിതമ്പുരാട്ടിയുടെ ഒളിച്ചോടിയ മകനും കുടുംബവും... എന്നാൽ തെറ്റി നാരായണാ... അതിനുള്ള ആയുസ്സ് നിങ്ങൾക്കില്ലാതെ പോയല്ലോ... "
 
ഇല്ല നീലകണ്ഠാ.. നിനക്ക് ഞങ്ങളെ ഒന്നും ചെയ്യാൻ കഴിയില്ല... തനിക്കുമുന്നിലെ എല്ലാ തടസവും വെട്ടിമാറ്റിയ ചരിത്രമേ നിനക്കുള്ളൂ എന്നറിയാം... പക്ഷേ ആ കളി ഇവിടെ വിലപ്പോകില്ല... നാരായണനും മകനും ഇവിടെ വന്നത് നിനക്ക് തട്ടിക്കളിക്കാനോ ഇല്ലാതാക്കാനോ വേണ്ടിയല്ല... മറിച്ച് നിനക്കുള്ള കൊലക്കയറുമായിട്ടാണ്... നിന്റെ ദിനങ്ങൾ അടുത്തു കഴിഞ്ഞു നീലകണ്ഠാ... നീ ദിവസങ്ങൾ എണ്ണിക്കോ... "
 
 
"കൊള്ളാം... ആഗ്രഹിക്കുന്നതിന്  ഞാൻ എതിരുനിൽക്കുന്നില്ല... പക്ഷേ  ആ ആഗ്രഹം നടക്കാത്തതാണെന്ന് മാത്രം... നീ പണ്ട് കണ്ട നീലകണഠനല്ല ഇത്... എനിക്കെതിരായി ഏതുരീതിയിൽ വന്നാലും അവരെ കുടുംബത്തോടെ കത്തിക്കും ഞാൻ... നീലകണ്ഠൻ പാഴ്വാക്ക് പറയാറില്ല... ചെയ്യുന്നതേ പറയൂ... പറയുന്നത് പ്രവർത്തിക്കുകയും ചെയ്യും... "
നീലകണ്ഠൻ തിരിഞ്ഞു നടന്നു... 
 
"ഏയ്  ഒന്നു നിന്നേ..." വിഷ്ണുവിന്റെ വിളികേട്ടു നീലകണ്ഠൻ നിന്നു
 
"അങ്ങനെയങ്ങ് വെല്ലുവിളിച്ച് പോയാലോ... നിങ്ങളുടെ നീചപ്രവർത്തി ഇവരിൽ നിന്നും പലപ്പോഴായി കേട്ടിട്ടുള്ളവരാണ് ഞങ്ങൾ... ഒരു ചോരയിൽ ജനിച്ചതല്ലെങ്കിലും കൂടപ്പിറപ്പുകളാണ് ഞങ്ങൾ... ഒരച്ഛന്റെ സ്ഥാനമാണ് അങ്കിളിന് ഞങ്ങൾകൊടുക്കുന്നതും... നിങ്ങൾ പറഞ്ഞല്ലോ എന്തോ ഉലത്തുമെന്ന്... എന്നാൽ കേട്ടോ... നിങ്ങൾ ഒന്നും ചെയ്യില്ല... അഥവാ വന്നാൽ നാക്കിലവെട്ടി ഒരു നിലവിളക്കും കത്തിച്ചുവക്കാൻ പറഞ്ഞിട്ട് പോന്നാൽമതി... കൊന്നുകളയും... അതോർക്കുന്നത് നല്ലതാണ്... എന്നാൽ അമ്മാവൻനടന്നാട്ടെ... "
നീലകണ്ഠൻ വിഷ്ണുവിനെ അടിമുടിയൊന്ന് നോക്കി.. പിന്നെ പുച്ഛത്തിൽ ചിരിച്ചുകൊണ്ട് കാറിൽ കയറി... ആ കാറ്പോകുന്നതുവരെ വിഷ്ണു അവിടെ നിന്നു... പിന്നെ തിരിച്ച് ഹരിയുടെയടുത്തേക്ക് നടന്നു... 
 
"എന്താടാ നീ അയാളോട് പറഞ്ഞത്... "
പ്രസാദ് ചോദിച്ചു... 
 
"കാര്യമായിട്ടൊന്നുമില്ല... ഒരു പഴയ ഡയലോഗ് പറഞ്ഞതാണ്... ഏതായാലും മൂട്ടിൽതീ പിടിച്ച അവസ്ഥയാണ് അയാൾക്ക്... ഇനി അയാൾഅടങ്ങിയിരിക്കുമെന്ന് കരുതേണ്ട... "
 
അറിയാം വിഷ്ണു... അയാൾ അടങ്ങിയിരിക്കരുത്... അയാളുടെ ഉറക്കം നഷ്ടപ്പെടണം..... അതാണ് എനിക്കും വേണ്ടത്... "
ഹരി പറഞ്ഞു..... 
 
"പക്ഷേ അയാൾ പറഞ്ഞു പോയത് നീയും കേട്ടതല്ലേ...  എന്തിനും മടിക്കില്ല അയാൾ... എന്തായാലും ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്... "
 
"എന്താ നിനക്ക് പേടിയുണ്ടോ... ഉണ്ടെങ്കിൽ പറയണം... ഇന്നുതന്നെ നിങ്ങൾക്ക് നാട്ടിലേക്ക് മടങ്ങാം... "
 
"ഹരി... ഓർമ്മവച്ചകാലംതൊട്ട് നമ്മൾ മൂന്നുപേരും എന്തും ഒന്നിച്ചേ  ചെയ്തിട്ടുള്ളു... പിന്നേയും അങ്കിളിനേയും ആന്റിയേയും ഒറ്റക്ക് ഇവിടെയിട്ട് ഞങ്ങൾ പോകുമെന്ന് കരുതുന്നുണ്ടോ... അയാൾക്കെതിരെ വിജയംവരെ കൂടെ നിൽക്കാനും അതല്ലാ അയാളുടെ കൈകൊണ്ട് മരിക്കാനാണ് യോഗമെങ്കിൽ അതിനും നമ്മൾ മൂന്നുപേരും ഒരുമിച്ചേയുണ്ടാകൂ... അതിന് നമുക്കുകൂട്ടായിട്ട് അയാളുടെ ചോരതന്നെയില്ലേ... പിന്നെയെന്തിന് പേടിക്കണം... "
 
"അതാണ് എനിക്ക് പേടി... അയാൾ ഇതെല്ലാമറിഞ്ഞാൽ എന്തായിരിക്കും പ്രതികരണം... "
 
"ഒന്നുമുണ്ടാകില്ല അതോർത്ത് നീ വേവലാതിപ്പെടേണ്ട... "
 
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
 
എന്നാൽ ഇല്ലിക്കൽ വീട്ടിലെത്തിയ നീലകണ്ഠൻ ദേഷ്യത്തോടെ കാറിൽനിന്നിറങ്ങി നേരെ ഇമ്മത്തേക്ക് നടന്നു... കാല് കഴുകാൻ വച്ചിരുന്ന കിണ്ടിയും വെള്ളവും കാലുകൊണ്ട് ചവിട്ടിതെറിപ്പിച്ചു... അതുകണ്ട് ഉമ്മറത്തേക്ക് വരുകയായിരുന്ന പ്രമീള അകത്തേക്കോടി... ഇല്ലെങ്കിൽ അടുത്ത ദേഷ്യംതീർക്കൽ തന്നോടാകുമെന്ന് അവർക്കറിയാമായിരുന്നു... ആ സമയത്താണ് രാജേന്ദ്രൻ വീട്ടിലേക്ക് വന്നത്.... മുറ്റത്ത് കിടക്കുന്ന കിണ്ടി കണ്ടപ്പോൾ തന്നെ രാജേന്ദ്രന് കാര്യം മനസ്സിലായി.... 
 
"എന്താണച്ഛാ പോയകാര്യം... അവരാരാണെന്ന് അച്ഛന് മനസ്സിലായോ... "
 
"രാജേന്ദ്രാ... ഇനി ഒന്നും നോക്കേണ്ട... അവിടെയുള്ള എല്ലാറ്റിനേയും അങ്ങ് തീർത്തേക്ക്... ബാക്കി വരുന്നിടത്തുവച്ച് നമുക്ക് കാണാം... "
 
"എന്താണച്ഛാ പ്രശ്നം... കാര്യമെന്താണെങ്കിലും പറയൂ... "
 
"അതവനാണ്... പണ്ട് ഞാനും നിന്റെ മുത്തശ്ശനും തീർത്ത ആ ശങ്കരന്റേയും ജാനകിയുടേയും നാടുവിട്ട് പോയ മകൻ നാരായണൻ... അവന്റെ മകനാണ് ആ കോവിലകം വാങ്ങിച്ചത്... "
 
അതു ശരി... അപ്പോൾ അങ്ങനെയാണ് കാര്യങ്ങൾ... വെറുതെയല്ല അവർക്ക് നമ്മളെ പരിചയം... പക്ഷേ അവരങ്ങനെ വീണ്ടും ഇവിടെയെത്തി.... ഒരിക്കൽപോലും കാണാത്ത എന്നെയും എന്റെ പേരും അവൻക്കെങ്ങനെ മനസ്സിലായി... അപ്പോൾ നമ്മളെ വളരെയടുത്ത് അറിയുന്ന ആരോ അവന്റെ പിന്നിലുണ്ട്... അതാരാണെന്ന് കണ്ടെത്തണം... "
 
"അതുതന്നെയാണ് ഞാനും ആലോചിക്കുന്നത്... അതാരായാലും അവന്റെ അന്ത്യം എന്റെ കൈകൊണ്ടാണ്... "
 
അതച്ഛൻ പ്രത്യേകം പറയേണ്ട... അതിന് അവനാരാണെന്ന് നമ്മൾ കണ്ടെത്തണം... ആ കുടുംബവുമായി ആരൊക്കെ ബന്ധം പുലർത്തുന്നോ അവരെയെല്ലാവരേയും നമുക്കറിയണം... എന്നിട്ട് ഓരോന്നോരോന്നായി നമുക്ക് അടർത്തിമാറ്റണം... എന്നിട്ടവരെ ഒറ്റക്ക് കാണണമെനിക്ക്... "
 
"അതുതന്നെയാണ് വേണ്ടത്... പണ്ട് എന്റെ മനസ്സിൽ തോന്നിയ എന്തോ ഒരു സഹതാപത്തിന്റെ പുറത്താണ് അവൻ രക്ഷപ്പെട്ടത്... അന്നേ തീർക്കണമായിരുന്നു... പക്ഷേ കഴിഞ്ഞില്ല... എന്റെ കൈകൊണ്ട് തീരാനാകും അവന്റെ യോഗം... അത് കുറച്ച് വൈകി എന്നേയുള്ളൂ... ഇനി വൈകേണ്ട... അവനെയും ആ കുടുംബത്തേയും ഒന്നുപോലും അവശേഷിക്കാതെ ഇല്ലാതാക്കണം... അതിന് നിനക്ക് എന്തു വേണമെങ്കിലും ചെയ്യാം... പിന്നെ വേറെ രണ്ടുപേരേയും അവിടെ ഞാൻ കണ്ടു... അതാരാണെന്ന് എനിക്കറിയില്ല...  എന്നാൽ നാരായണന്റെ മകന്റെ കൂട്ടുകാരാണെന്നാണ് തോന്നുന്നത്... അതിലൊരുത്തൻ എന്നെ വെല്ലുവിളിച്ചിരിക്കുന്നു... അവനുള്ള ഞാൻ കൊടുത്തോളാം.... "
 
അപ്പോൾ എല്ലാം മുൻകൂട്ടിക്കണ്ടാണ് അവർ വന്നത്... എല്ലാം സൂക്ഷിച്ച് കൈകാര്യം ചെയ്യണമെന്നർത്ഥം.... അതുപോട്ടെ എവിടെ അച്ഛന്റെ ഇളയ സന്തതി... ഒരു കാര്യത്തിനും അവനെ നേരാംവണ്ണം കിട്ടില്ല... അവൻ അമേരിക്കയിൽ നിൽക്കുന്നതുതന്നെയായിരുന്നു നല്ലത്.... അച്ഛന്റെ പിടിവാശിയാണ് അവനെ ഇവിടേക്ക് കൊണ്ടുവന്നത്..
 
"അതെനിക്ക് പറ്റിയ തെറ്റാണ്... ഇനി അത് പറഞ്ഞിട്ട് കാര്യമില്ലല്ലോ.."
 
മ്.. നല്ല തല്ല് കിട്ടാത്തതിന്റെ കേടാണ്... അമ്മയായിരുന്നു അവനെ വഷളാക്കിയത്... ഇപ്പോൾ പ്രമീളയും അവനെ പുന്നാരിക്കുകയാണ്...  ആ എന്തെങ്കിലുമാകട്ടെ... ഞാൻ ഏതായാലും സെൽവനെ വിളിക്കാൻ പോവുകയാണ്... നമ്മളാരാണെന്ന് ആ നാരായണനും മകനും അറിയണമല്ലോ... "
അതും പറഞ്ഞ് രാജേന്ദ്രൻ അകത്തേക്ക് നടന്നു.... 
 
തുടരും...... 
 
✍️   Rajesh Raju
 
➖➖➖➖➖➖➖➖➖➖➖

കോവിലകം. ഭാഗം : 07

കോവിലകം. ഭാഗം : 07

4.5
8931

"മ്.. നല്ല തല്ല് കിട്ടാത്തതിന്റെ കേടാണ്... അമ്മയായിരുന്നു അവനെ വഷളാക്കിയത്... ഇപ്പോൾ പ്രമീളയും അവനെ പുന്നാരിക്കുകയാണ്...  ആ എന്തെങ്കിലുമാകട്ടെ... ഞാൻ ഏതായാലും സെൽവനെ വിളിക്കാൻ പോവുകയാണ്... നമ്മളാരാണെന്ന് ആ നാരായണനും മകനും അറിയണമല്ലോ... " അതും പറഞ്ഞ് രാജേന്ദ്രൻ അകത്തേക്ക് നടന്നു....    ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️   "എടീ നന്ദനേ... നീ ഈ പാലൊന്ന് കോലോത്ത് കൊണ്ടുപോയി കൊടുത്തേ... " നളിനി ടീവി കണ്ടിരിക്കുകയായിരുന്ന നന്ദനയോട് പറഞ്ഞു....    "ഇപ്പോൾ വരാം അമ്മേ ഒരഞ്ചുമിനിട്ട്... "   "ഏതു സമയവും അതിന്റെ മുന്നിൽ ചടഞ്ഞിരുന്നോളും... ഒരു കാര്യത്തിനും പെണ്ണിന