"അതിന് നാണമുള്ളവർക്കല്ലേ അത് പോയാൽ പ്രശ്നമുണ്ടാവൂ... "
എന്തു പറഞ്ഞെടീ.. രാജേന്ദ്രൻ നീലിമയെ തല്ലാനായി അവളുടെയടുത്തേക്ക് പാഞ്ഞു വന്നു... എന്നാൽ പെട്ടന്ന് അവന്റെ മുന്നിൽ വഴി തടസമായി രഘുത്തമൻ നിന്നു... പെട്ടന്നുള്ള അവന്റെ നീക്കത്തിൽ രാജേന്ദ്രനൊന്ന് പകച്ചു...
ഏട്ടനെവിടേക്കാണ്... അവളെ തല്ലാനോ... അതിന് അവൾ തെറ്റെന്തെങ്കിലും പറഞ്ഞോ... അതോ ചെയ്തോ... അവൾ പറഞ്ഞത് സത്യമല്ലേ... നാണവും മാനവുമുള്ളവർ ചെയ്യുന്നതാണോ നിങ്ങൾ ചെയ്യുന്നത്... മറ്റുള്ളവരുടെ സ്വത്ത് തട്ടിയെടുത്ത് സ്വന്തമാക്കുന്നത് നാണമില്ലാത്ത ഏർപ്പാടാണ്... പിന്നെ കോവിലകത്ത് താമസിക്കുന്നവർ നമ്മുടെ ചോരയിലുള്ളവര് തന്നെയാണ്... അത് ആർക്കും നിഷേധിക്കാൻ പറ്റില്ല... എത്രയൊക്കെ എതിർത്താലും സത്യം സത്യമല്ലാതാകില്ല... ഞാൻ വിളിച്ചിട്ടാണ് ഇവൾ എന്റെ കൂടെ വരുന്നത്... ഇവിടെയിരുന്നു മുഷിയുന്നതിലും നല്ലത് പുറത്തിറങ്ങിയാൽ നല്ല ശുദ്ധവായു ശ്വസിക്കാം...നിങ്ങളുടേതുപോലെ എന്റേയും അനിയത്തിയാണ് ഇവൾ..
"ഓഹോ അപ്പോൾ നിങ്ങൾ രണ്ടും ഞങ്ങളെ എതിർക്കാനാണല്ലേ പരിപാടി... എന്നാൽകേട്ടോ... അത് നിങ്ങൾക്ക് നല്ലതിനാവില്ല... ഈ രാജേന്ദ്രനേയും ഇല്ലിക്കൽ നീലകണ്ഠനേയും ദിക്കരിക്കത് നിങ്ങൾക്ക് കേടാണ്... മുൻകാലചരിത്രം ഓർത്താൽ നന്നാവും... "
അറിയാം... സ്വന്തം ചോരയെവരെ ഇല്ലാതാക്കിയവരാണ് ഈ തറവാട്ടിലെ കേമന്മാർ... വീണ്ടും അങ്ങനെയൊന്ന് ചെയ്യാൻ മടിക്കില്ലെന്നുമറിയാം... എന്നാൽ കേട്ടോ... അതേ തറവാട്ടിലേതുതന്നെയാണ് ഞങ്ങളും... പഴയ കാലത്തെ തമ്പുരാക്കന്മാരുടെ രീതിയൊന്നും ഇവിടെ ചിലവാകില്ല... ഒന്നു ഞാൻ പറയാം... ആർക്കും ദോഷമുള്ളമുള്ളതൊന്നും ഇതുവരെ ഞാൻ ചെയിട്ടില്ല... ഇനി ചെയ്യുകയുമില്ല... എന്നാൽ ആ കർശനരീതിയിൽ ഞങ്ങളെ നിങ്ങളുടെ ചൊൽപ്പടിക്ക് നിർത്താനാണ് ശ്രമെങ്കിൽ അത് നിങ്ങൾക്കാപത്താണ്... അത് എങ്ങനെ ഏതുരീതിൽ വരുമെന്ന് പറയാൻ പറ്റില്ല... അതുകൊണ്ട് നിങ്ങൾ നിങ്ങളുടെ കാര്യം നോക്കി നിന്നാൽ മതി... മറ്റുള്ളവരെ ഭരിക്കാൻ വരേണ്ട... "
രഘുത്തമൻ നീലിമയേയും വിളിച്ച് തന്റെ ബൈക്കിൽ അവിടെ നിന്നും പുറപ്പെട്ടു...
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
കോവിലകത്തെ നടുമുറ്റത്ത് എന്തോ ആലോചിച്ചിരിക്കുകയായിരുന്നു ആര്യ... ആ സമയത്താണ് വിഷ്ണു അവിടേക്ക് വന്നത്... "
"ഇതെന്താ കോലോത്തെ നമ്പുരാട്ടി വലിയ ആലോചനയിൽ... "
"ഓ വന്നോ... ഇതെന്താ വാലാത്തന്മാരൊന്നും കൂടെയില്ലേ... "
"അയ്യോ ഇല്ല... അവർ മുറ്റത്ത് സംസാരിച്ചുകൊണ്ടിരുക്കുകയാണ്.. വേണെമെങ്കിൽ പോയി വിളിച്ചു വരാം... "
"വല്ലാതെ വേണ്ടട്ടോ... കേൾക്കാൻ അത്രക്ക് രസമൊന്നുമില്ല... "
"അതിന് നിന്നെ രസിപ്പിക്കാൻ ഞാനൊന്നും പറഞ്ഞില്ലല്ലോ... അതല്ലല്ലോ ചോദിച്ചത്... ഇവിടെ ഒറ്റക്കിരുന്ന് ആലോചിക്കുന്നതെന്താണെന്നാണ് ചോദിച്ചത്... "
"വേറൊന്നുമല്ല... എത്ര നല്ല ചുറുചുറുക്കും സൌന്ദര്യവുമുള്ള ചെക്കന്മാർ എന്റെ സീനിയറായിട്ട് കോളേജിലുണ്ടായിരുന്നു... പക്ഷേ എനിക്കു കിട്ടിയതോ... ഒരു കൂതറയെ... അത് സഹിക്കാമായിരുന്നു... എന്നാൽ എപ്പോഴെങ്കിലുമാണ് ഒന്ന് കാണുന്നത്... അന്നേരമൊന്ന് ഒറ്റക്ക് കിട്ടുമെന്ന് വച്ചാൽ കൂടെ വാലാത്തന്മാർ വഴിയേയുണ്ടാകും... എന്റെ വിധി അല്ലാതെന്തുപറയാൻ... ഇന്നലെ ഞാൻ വന്നപ്പോൾ മുതൽ ഒന്നൊറ്റക്ക് കിട്ടാൻ ആഗ്രഹിച്ചു... ഇയാളുടെ ശബ്ദമൊന്ന് കേൾക്കാനെങ്കിലും കൊതിച്ച് ഫോൺ ചെയ്താലോ... അന്നേരവുമുണ്ടാവും കൂടെ ആരെങ്കിലും... ഒരു കാര്യം ഞാൻ പറയാം... ഇങ്ങനെ എന്നെ അവഗണിക്കുകയാണെങ്കിൽ... എന്നെ എന്റെ പാട്ടിനുവിട്ടേക്ക്... ഇനി അവകാശം പറഞ്ഞെന്റെ വഴിയേ വന്നേക്കരുത്... "
"കഴിഞ്ഞോ നിന്റെ പരാതി... നീ പോകുന്നെങ്കിൽ പോ... ആരാണ് വേണ്ടെന്ന് പറഞ്ഞത്... എന്നേക്കാൾ നല്ലൊരുത്തനെ പോയി കണ്ടുപിടിക്ക്... ഒരുപാടെണ്ണം കോളേജിലുണ്ടെന്നല്ലേ പറഞ്ഞത്... അതിൽ ഏതെങ്കിലുമൊന്നിനെ കണ്ടുപിടിച്ച് കൂടെ കൂട്ട്... ഞാൻ കൂതറയാണ്... എന്റെ സ്വഭാവം ഇങ്ങനെയാണ്... ഇതെല്ലാമറിഞ്ഞുകൊണ്ടല്ലേ എല്ലാവരും തീരുമാനിച്ചതും... നീ പറഞ്ഞ വാലാത്തന്മാർ ഹരിയും പ്രസാദുമാണെന്ന് മനസ്സിലായി... എന്നാൽ നീയൊരു കാര്യം മനസ്സിലാക്കണം... ആ വാലത്തന്മാരാണ് എന്റെ എല്ലാം... അവരില്ലെങ്കിൽ ഈ വിഷ്ണുവില്ല... ഞാനില്ലെങ്കിൽ അവരുമില്ല... അതെങ്ങനെ... പണക്കാരിയാണെന്ന അഹംഭാവത്തിൽ ഏതെങ്കിലുമൊരുത്തിയുമായി നീ കൂട്ടുകൂടിയിട്ടുണ്ടോ... തന്നെക്കാൾ അല്പം സൌന്ദര്യം കൂടിയവരെകണ്ടാൽപ്പോലും തനിക്ക് അസൂയയും കുശുമ്പുമല്ലേ... ഇന്നലെ നന്ദനയെ കണ്ടപ്പോൾ തന്റെ മുഖത്തെ കുശുമ്പ് ഞാൻ കണ്ടതാണ്... അങ്ങനെയുള്ള നിനക്ക് ആരെങ്കിലുമായി കൂട്ടുകൂടുവാൻ പറ്റുമോ... നീ ഇടക്കിടക്ക് പറഞ്ഞല്ലോ എന്റെ കൂടെ വാലാത്തന്മാരുണ്ടാകുമെന്ന്... നിന്നെ അറിയുന്നതിനു മുമ്പേ അവർ എന്റെ ഹൃദയത്തിൽ കയറിയവരാണ്... അവർക്കൊരു പ്രശ്നമുണ്ടായാൽ അതെന്റെ പ്രശ്നംകൂടിയാണ്... അവർ കഴിഞ്ഞിട്ടേ എന്റെ മനസ്സിൽ മറ്റാരുമുള്ളൂ... അത് നീയായാൽപോലും... അതിന് സമ്മതമാണെങ്കിൽ മാത്രം നീ എന്നെ സ്വീകരിച്ചാൽ മതി... നാട്ടിൽ വേറെ പെണ്ണുങ്ങൾ ഇല്ലാഞ്ഞിട്ടല്ല... പക്ഷേ ഞാൻ മനസ്സിൽ എന്റെ തുണയായി ഒരാളെ മാത്രമാണ് കണ്ടത്... അതിനിയും അങ്ങനെ മാത്രമേ ഉണ്ടാകൂ... അതിന് വേണ്ടി എന്റെ പ്രിയ്യപ്പെട്ടവരെ എനിക്ക് മറക്കാൻ പറ്റില്ല.... "
"എന്തൊക്കെയാണ് വിഷ്ണുവേട്ടാ പറയുന്നത്... ഞാൻ ആ അർത്ഥത്തിലല്ല പറഞ്ഞത്... ഹരിയേട്ടൻ എന്റെ മുറച്ചെറുക്കനാണെങ്കിലും എന്റെ ഏട്ടനാണ്... അതുപോലെ പ്രസാദേട്ടനേയും അങ്ങനെ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ... നിങ്ങൾ തമ്മിലുള്ള ബന്ധം എനിക്കറിയാം... അത് തകർക്കാനോ നിങ്ങളെ തെറ്റിക്കാനോ ഞാനാളല്ല... അതിനു ഞാൻ മുതിരുകയുമില്ല... എന്നാലും എപ്പോഴെങ്കിലും കിട്ടുന്ന കുറച്ചു സമയം എനിക്കു വേണ്ടി മാറ്റിവക്കണമെന്നേ ഞാൻ പറഞ്ഞുള്ളു... പിന്നെ നേരത്തെ പറഞ്ഞില്ലേ എന്നേക്കാൾ സൌന്ദര്യമുള്ളവരെ കാണുമ്പോൾ എനിക്ക് അസൂയയും കുശുമ്പും തോന്നും... ഞാനങ്ങനെ ആയിപ്പോയി... അതുകൊണ്ട് എനിക്ക് കൂടുതൽ കൂട്ടുകാരുമില്ലായിരുന്നു... ഇന്നലെ കണ്ട നന്ദനയോടുപോലും എനിക്കത് തോന്നിയിരുന്നു... അതെന്റെ സ്വഭാവമായിപ്പോയി... ചെറുപ്പംമുതൽ എനിക്ക് അച്ഛൻ വാങ്ങിച്ചു തന്നിരുന്ന കളിപ്പാട്ടങ്ങൾ ഒരുപാടുണ്ട്... എന്നാൽ മറ്റുള്ളവരുടെ കയ്യിൽ അതിലും നല്ലത് കാണുമ്പോൾ അസൂയയുണ്ടാക്കിയിരുന്നു... അത് മാറ്റാനെനിക്ക് പറ്റുന്നില്ല... "
അത്രയും പറഞ്ഞേപ്പോഴേക്കും അവളുടെ കണ്ണ് നിറഞ്ഞിരുന്നു...
"നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല... നിനക്കറിയോ ഈ കോവിലകം വാങ്ങിച്ചപ്പോൾ എല്ലാവർക്കും വളരെ സന്തോഷമാണുണ്ടായത്... പ്രത്യേകിച്ച് അങ്കിളിനും നിന്റെ അമ്മക്കും... അവരുടെ അച്ഛനുമമ്മയും ഈ കോവിലകത്ത് നമ്മൾ നിൽക്കുന്ന ഈ നടുമുറ്റത്താണ് വെട്ടുകൊണ്ട് മരിച്ചുവീണതെന്ന് അങ്കിൾ പറഞ്ഞിട്ടുണ്ട്... അവരുടെ ആത്മാവ് ഇവിടെയുണ്ട്... അവരെ കൊന്നവർ ഇപ്പോഴും ഈ കോവിലകം കൈക്കലാക്കാൻ തക്കം നോക്കിയിരിക്കുകയാണ്... അവർ എന്തും ചെയ്യാൻ മടിക്കാത്തവരുമാണ്.... മാത്രമല്ല അയാൾ ഇവിടെയെത്തിയിട്ടുണ്ട്... ആ മാർത്താണ്ഡൻ... ഈ കോവിലകം സ്വന്തമാക്കാൻ കൊതിക്കുന്ന ആ നീലകണ്ഠനുമായി കൈകോർത്ത് ഇവിടെയുള്ള വരെ ഇല്ലാതാക്കി അയാൾ ആഗ്രഹിച്ചത് സ്വന്തമാക്കാനാണ് ശ്രമം... അതിൽ നീയും ഞാനും പ്രസാദവും എല്ലാവരും പെടും... അന്നേരം നമ്മൾ പ്രേമിച്ചു നടക്കണോ അതോ എല്ലാവരും കൂടി അതിനെ എതിർക്കണോ.. "
"അയാൾ എന്തിനാണ് നമ്മളെ ദ്രോഹിക്കുന്നത്... അമ്മാവന്റെ ഏറ്റവും അടുത്ത കൂട്ടുകാരനായിരുന്നു ഈ മാർത്താണ്ഡനെന്ന് കേട്ടിട്ടുണ്ട്... പിന്നെയെങ്ങനെ ഇവർ ഇത്രവലിയ ശത്രുക്കളായി... "
അത് പറയുവാനാണെങ്കിൽ ഒരുപാടുണ്ട്... പണ്ട് നീലകണ്ഠൻ നിന്റെ മുത്തശ്ശനേയും മുത്തശ്ശിയേയും കൊന്ന അന്നു മുതലുള്ള കാര്യങ്ങൾ പറയണം... അതെല്ലാം പറയാം... ഇപ്പോഴല്ല... പിന്നീടൊരിക്കൽ... ഇപ്പോൾ നീ വാ... ഇവിടുത്തെ കാവും പറമ്പും ഒന്നും കണ്ടിട്ടില്ലല്ലോ... ആ കാവിൽ വിളക്കുവക്കുന്നത് നന്ദനനയാണ്... അവളാണ് കാവും ആ സ്ഥലവും വൃത്തിയായി കൊണ്ടുനടക്കുന്നത്... നാഗത്താന്മാരുടെ പ്രിയതോഴിയാണവൾ... നീ അവളുടെ വീടും കണ്ടിട്ടില്ലല്ലോ... വാ..."
അവളേയും കൂട്ടി അവൻ പുറത്തേക്ക് നടന്നു... അപ്പോഴും മുറ്റത്തുനിന്ന് എന്തോ സംസാരിച്ചിരിക്കുകയായിരുന്നു.. നാരായണനും ഹരിയും രാമചന്ദ്രനും... അവരുടെയടുത്ത് സുമംഗലയും സാവിത്രിയുമുണ്ടായിരുന്നു... പ്രസാദിനെ അവിടെയൊന്നും കണ്ടില്ല... ചിലപ്പോൾ മുറിയിൽ ആയിരിക്കുമെന്ന് വിഷ്ണുവിന് തോന്നി
അന്നേരമാണ് മുറ്റത്ത് ഒരു ബൈക്ക് വന്നു നിന്നത്... രഘുത്തമനും നീലിമയും അതിൽ നിന്നിറങ്ങി... അവരെ കണ്ട് ഹരിയും നാരായണനും ചിരിച്ചുകൊണ്ടെഴുന്നേറ്റു....
"എന്താ ഞങ്ങളുടെ വരവ് നിങ്ങളുടെ സംസാരത്തിന് ബുദ്ധിമുട്ടായോ...
രഘുത്തമൻ ചോദിച്ചു...
"അതിന് അത്ര വലിയ കാര്യമൊന്നുമല്ല സംസാരിച്ചത്... "
നാരായണൻ പറഞ്ഞു....
"സാവിത്രിക്കും സുമംഗലക്കും ഇവനെ മനസ്സിലായോ... "
ഇല്ലെന്നവർ തലകൊണ്ട് കാണിച്ചു...
"ഏതൊരു ദുഷ്ടന്മാർക്കും അവരുടെ ജീവിതത്തിലെ ദുഷ്ടതകൾക്ക് തടസമായി ചില നല്ല ജന്മങ്ങളുണ്ടാകും... അങ്ങനെയുള്ള ജന്മമാണ് ഇവൻ... അതും ഈ തറവാട്ടിലെ തലമുറയിൽപ്പെട്ടതുതന്നെ... "
"ഏട്ടൻ എന്താണ് പറയുന്നത് ഒന്നും മനസ്സിലാവുന്നില്ല... "
സാവിത്രി പറഞ്ഞു
ഇപ്പോഴും മനസ്സിലായില്ലേ ഇവനാരാണെന്ന്... ഇവർ നീലകണ്ഠന്റെ മകനാണ്... രഘുത്തമൻ... "
"ഈ കോവിലകം വാങ്ങിക്കാൻ നമ്മളെ സഹായിച്ച.... "
"അവൻതന്നെ... നമ്മുടെ പടിഞ്ഞാറെയിൽ ഇവനൊരു വീടുണ്ടാക്കിയിട്ടുണ്ട്... എല്ലാ മറിഞ്ഞ് ആ നീലകണ്ഠൻ എന്നാണ് ഇക്കിവിടുന്നതെന്ന് അറിയില്ലല്ലോ... "
"ഇതാരാണ് ഈ പെൺകുട്ടി... സാവിത്രി ചോദിച്ചു... "
"എന്റെ ചോര തന്നെ എന്റെ അനിയത്തി... പേര് നീലിമ... അച്ഛന്റേയും ഏട്ടന്റേയും ദുഷ്ടതകൾ കണ്ടുമടുത്ത് ഇവിടുത്തെ കോളേജിൽനിന്ന് ബാംഗ്ലൂരിലേക്ക് ചേക്കേറിയതാണിവൾ... ഇന്നലെയാണ് വന്നത്... ഇവിടെ നിങ്ങൾ വന്നെന്നറിഞ്ഞപ്പോൽ ഇവർക്ക് നിങ്ങളെ കാണാൻ വലിയ മോഹം... അതാണ് കൂടെ വന്നത്... "
"നന്നായി... സ്വന്തക്കാരെ ശത്രുവായി കണ്ട് അവരെ ദ്രോഹിക്കാൻ കച്ചകെട്ടിയുറങ്ങിയതാണ് നിങ്ങളുടെ അച്ഛൻ... ആ അച്ഛന് ഇതു പോലത്തെ രണ്ട് മക്കൾ ജനിച്ചത് അയാളുടെ പുണ്യം കൊണ്ടല്ല നിങ്ങളുടെ അമ്മയുടെ പുണ്യം കൊണ്ടാണ്.... നിങ്ങൾ വാ.. അകത്തേക്കിരിക്കാം..."
"നീലിമ... ഞാൻ എപ്പോഴും പറയാറുള്ള ഹരി ഇവനാണ്... "
രഘുത്തമൻ ഹരിയെ അവൾക്ക് പരിചയപ്പെടുത്തി പിന്നെ എല്ലാവരേയും..... അവർ അകത്തേക്ക് കയറി... സാവിത്രിയും സുമംഗലയും ആര്യയും നീലിമയോട് വിശേഷങ്ങൾ ചോദിച്ച് അടുക്കളയിലേക്ക് നടന്നു
അല്ല ഒരാൾകൂടിയുണ്ടല്ലോ ത്രിമൂർത്തികളിൽ... പ്രസാദ്.. അവനെവിടെ..."
രഘുത്തമൻ ചോദിച്ചു...
"ഇതുവരെ ഇവിടെയുണ്ടായിരുന്നു... കുളിച്ചുവരാമെന്ന് പറഞ്ഞ് മുറിയിലേക്ക് പോയതാണ് ഇപ്പോൾ വരും... "
ഹരി പറഞ്ഞു തീരും മുന്നേ പ്രസാദ് അവിടേക്ക് വന്നു...
"ഇതാ വന്നല്ലോ..... നിന്നെ ഞാൻ ചോദിച്ചതേയുള്ളൂ... "
"നീയെന്താ വിളിക്കുക പോലും ചെയ്യാതെ പെട്ടന്ന്... എന്തെങ്കിലും പ്രശ്നം... "
പ്രസാദ് ചോദിച്ചു...
"ഇപ്പോൾ പ്രശ്നമൊന്നുമില്ല... എന്റെ അനിയത്തി ഇന്നലെ ബാംഗ്ലൂരിൽനിന്ന് വന്നിട്ടുണ്ട്... കോലോത്ത് അതിന്റെ യഥാർത്ഥ അവകാശികൾ വന്നെന്നറിഞ്ഞപ്പോൽ... അവൾക്കൊരു നിർബന്ധം... നിങ്ങളെയൊക്കെ കാണണമെന്ന്... "
"എന്നിട്ട് അവളെവിടെ..... "
പ്രസാദ് ചോദിച്ചു..
"അവളേയും കൊണ്ട് ഇവിടുത്തെ പെൺപിള്ളേർ അടുക്കളയിലേക്ക് പോയിട്ടുണ്ട്... അവരുടെ രഹസ്യകലവറയല്ലേ അടുക്കള... ഞാൻ വിളിക്കാം"
നാരായണൻ പറഞ്ഞു.. പിന്നെ അടുക്കളയിലേക്ക് നടന്നു.... കുറച്ചു കഴിഞ്ഞപ്പോൾ അയാൾ നീലിമയേയും കൂട്ടി അവിടേക്ക് വന്നു... നീലിമയെ കണ്ട് പ്രസാദ് ഞെട്ടി... അവളും അവനെ കണ്ട് ഞെട്ടിത്തരിച്ച് നിൽക്കുകയായിരുന്നു... "
തുടരും......
✍️ Rajesh Raju
➖➖➖➖➖➖➖➖➖➖➖