Aksharathalukal

കോവിലകം. ഭാഗം : 17

 
 
"ആ സുമതിയുടെ മകനാണ് ഞാൻ... ജനിപ്പിച്ച തന്തയെ കാണാൻ വന്നതാണ്... "
എന്നാലപ്പോൾ ഞെട്ടിയത് നീലകണ്ഠൻ മാത്രമല്ല... രഘുത്തമനും നീലിമയും വാതിൽക്കൽ എല്ലാം കേട്ടുനിന്നിരുന്ന പ്രമീളയുംകൂടിയായിരുന്നു.... 
 
"എന്താണ് നിങ്ങൾ പറഞ്ഞത്... "
രഘുത്തമൻ അയാളോട് ചോദിച്ചു... 
 
"പരമമായ സത്യം... വർഷങ്ങൾക്കുമുമ്പ് ഇയാൾ ജോലിചെയ്തിരുന്ന കമ്പനിയിലെ ജോലിക്കാരിയായിരുന്നു എന്റെ അമ്മ... അന്ന്  ഇയാളുടെ പ്രലോഭനത്തിൽ വീണു പോയതായിരുന്നു എന്റെ അമ്മ... അവസാനം ഗർഭിണിയാണെന്നറിഞ്ഞ് ഇയാൾ നല്ല സ്നേഹത്തോടെ അമ്മയോട് പെരുമാറിയിരുന്നു... എന്നാൽ തന്റെ അച്ഛനോട് എന്റെ അമ്മയുമായുള്ള അടുപ്പം പറഞ്ഞ് വിവാഹത്തിനുള്ള സമ്മതം വാങ്ങിച്ചുവരാം എന്നുപറഞ്ഞ് മുങ്ങിയതാണ് ഇയാൾ... പിന്നെ അമ്മഅറിയുന്നത് മറ്റൊരു പെണ്ണിനെ വിവാഹം കഴിച്ച് സുഖമായി ജീവിക്കുന്നു എന്നാണ്... ആ വിവരമറിഞ്ഞ് ആകെ തകർന്ന അമ്മ ഇയാളേയും തേടിച്ചെന്നു.... എന്നാൽ ഇയാളുടെ അച്ഛൻ എന്റെ അമ്മയെ അവിടെനിന്നും ആട്ടിയിറക്കി... ഈ പേരും പറഞ്ഞ് ആ പടി ചവിട്ടിയാൽ കൊല്ലുമെന്നും പറഞ്ഞു... അമ്മ ഗർഭിണിയാണെന്നറിഞ്ഞ് അമ്മയുടെ അച്ഛനും രണ്ടാനമ്മയും ആ വീട്ടിൽ നിന്നും ഇറക്കിവിട്ടു... ഗത്യന്തരമില്ലാതെ ആത്മഹത്യക്കു ശ്രമിച്ച അമ്മയെ രക്ഷിച്ചത് ഒരു നല്ല മനുഷ്യനായിരുന്നു... പിന്നിട് ഇയാളോടുള്ള പകയോ വാശിയോ എന്താണെന്നറിയില്ല അമ്മ എന്നെ പ്രസവിച്ചു... പല വീടുകളിലും ജോലി ചെയ്താണ് എന്നെ വളർത്തിയത്... ഏഴാം ക്ലാസ് പഠനം നിർത്തി അമ്മയെ ഞാനും സഹായിക്കാനിറങ്ങി.... അന്നും എന്റെ മനസ്സിൽ ഒന്നേ ഉണ്ടായിരുന്നുള്ളൂ.... ആരാണെന്നറിയാത്ത എന്റെ തന്തയെ നേരിൽ കാണണമെന്നും സ്വന്തം പിതൃത്വം ഇയാൾ ഏറ്റെടുക്കണമെന്നും... അതിന് എന്നെ സഹായിച്ചത് ആ നല്ല മനുഷ്യനാണ്... എന്റെ അമ്മയുടെ കഷ്ടപ്പാടു കണ്ടോ അല്ലെങ്കിൽ എന്റെ ചെറു പ്രായം തൊട്ടുള്ള വിധിയോർത്തോ ആ മനുഷ്യനും അയാളുടെ ഭാര്യയും ഞങ്ങളെ സഹായിച്ചു... ഇന്നുവരെ എന്നെ ജനിപ്പിച്ചവൻ ആരാണെന്ന് അമ്മയെന്നോട് പറഞ്ഞിട്ടില്ല... എന്നാൽ ആ നല്ല മനുഷ്യനടും ഭാര്യയോടും അമ്മ പറഞ്ഞിരുന്നു... അവരിൽ നിന്നാണ് എല്ലാം ഞാനറിഞ്ഞത്... അവരെ നിങ്ങൾക്ക് നല്ലപോലെ അറിയാം... ഇയാളുടെ മുഖ്യ ശത്രുവായ നാരായണനും ഭാര്യ സുമംഗലയും... അവരിൽനിന്ന് എല്ലാം അറിഞ്ഞപ്പോൾ ഇയാളെ കൊല്ലാനാണ് എനിക്ക് തോന്നിയത്... പക്ഷേ നാരയണൻഎന്നവരുടേയും മകൻ ഹരിയുടേയും ഒറ്റ നിർബന്ധത്തിനുവഴങ്ങിയാണ് ഞാൻ അടങ്ങിയത്... എന്നാൽ ഇയാൾ അവർക്കു നേരെ വീണ്ടും കളിക്കുമ്പോൾ അടങ്ങിയിരിക്കാൻ എനിക്ക് മനസ്സനുവദിച്ചില്ല... ഇന്നലെ നിങ്ങൾ ഒരു ക്രിമിനലിനെ അവിടേക്കയച്ച് ഹരിയുടെ വിവാഹം മുടക്കാൻ നോക്കി... അവനു വേണ്ടത് ഹരി തന്നെ കൊടുത്തിട്ടുണ്ട്.... പക്ഷേ നിങ്ങളെ ഞാൻ വെറുതെ വിടില്ല.... എന്റെ അമ്മയെ ചതിച്ചതിന് നിങ്ങളെക്കൊണ്ട് കണക്കുപറയിപ്പിക്കും... പിന്നെ എനിക്കവകാശപ്പെട്ട പിതൃത്വം അത് നിങ്ങളെക്കൊണ്ട് ഏറ്റെടുപ്പിച്ചിട്ടേ ഞാൻ ഈ നാട് വിട്ട് പോവുകയുള്ളൂ... "
 
"എന്താ ഭീഷണിയാണോ... മോനേ നിനക്ക് നീലകണ്ഠനെ ശരിക്കും അറിയില്ല... ഏത് സുമതി ഏത് കമ്പനി... ആ നാരായണന്റെ കൂടെ നിന്ന് എന്നെ തകർക്കാനാണ്  നിന്റെ ഈ വരവെങ്കിൽ മോനേ നിനക്ക് അനുഭവിക്കേണ്ടിവരും
നീലകണ്ഠൻ പറഞ്ഞു
 
അറിയാം... അത് മുൻകൂട്ടി കണ്ടിട്ടാണ് ഞാൻ ഇവിടേക്ക് കയറി വന്നതും... പക്ഷേ നിങ്ങൾക്ക് എന്നെ ഒന്നും ചെയ്യാൻ പറ്റില്ല... കാരണം ഇവിടെ വന്നതിന് നിങ്ങൾക്കെതിരെ ശബ്ദമുയർത്തിയ നിങ്ങളുടെ ഈ രണ്ട് മകൾ തന്നെ ധാരാളം... കുറച്ചു സമയമായി ഞാൻ ഈ പടിപ്പുരക്കൽ പുറത്ത് നിൽക്കുന്നു... ഇവിടെ നടന്നതെല്ലാം എനിക്കറിയാം... ഇപ്പോൾ ഞാൻ പോകുന്നു... വൈകാതെ ഞാൻ വരും... അന്നേരമെന്റെ കൂടെ എന്റെ അമ്മയുമുണ്ടാകും...  ബാക്കി അന്നേരം തീരുമാനിക്കാം... "
അയാൾ തിരിഞ്ഞു നടന്നു.... 
 
"ഒന്നു നിനക്കൂ... "
രഘുത്തമൻ വിളിച്ചതുകേട്ട് അയാൾ നിന്നു... 
 
"എന്താണ് നിങ്ങളുടെ പേര്... "
 
"ദേവേന്ദ്രൻ... ദേവൻ എന്നു വിളിക്കും... "
 
നിങ്ങൾ ഇത്രയും നേരം പറഞ്ഞത് സത്യമാണെങ്കിൽ ഞാനും ഇവളും നിങ്ങളുടെ കൂടെയുണ്ടാകും... നിങ്ങൾക്കവകാശപ്പെട്ട പിതൃത്വം നിങ്ങൾക്കു കിട്ടും... "
 
"രഘൂ... "
നീലകണ്ഠൻ അലറി വിളിച്ചു... 
 
അലറണ്ടാ... നിങ്ങൾ ചെയ്ത പാപമാണ് ഈ നിൽക്കുന്നത്... ഒരുതരത്തിൽ എന്റെ സഹോദരൻ... നിങ്ങൾ കാണിക്കുന്ന നെഗളിപ്പൊന്നും ഇനി നടക്കില്ല... നടത്തില്ല ഞാൻ... "
 
"രഘൂ നീ എന്താണ് പറയുന്നതെന്ന് നിനക്കറിയുമോ... ഇവൻ കള്ളനാണ്... നമ്മളെ ദ്രോഹിക്കാൻ ആ നാരായണനും മകനും വിലക്കെടുത്ത വാടകഗുണ്ട... അല്ലാതെ ഇവൻ പറയുന്നതു പോലെ ഒരു സുമതിയെ എനിക്കറിയില്ല... പിന്നെയെങ്ങനെ അവരിലൊരു മകൻ എനിക്കുണ്ടാകും... "
നീലകണ്ഠൻ ചോദിച്ചു... 
 
"സമ്മതിച്ചു... പിന്നെ എന്തിനാണ് നിങ്ങൾ ഇയാൾ സുമതിയുടെ കാര്യം പറഞ്ഞപ്പോൾ ഞെട്ടിയത്...  നിങ്ങൾ തെറ്റു ചെയ്തിട്ടില്ലെങ്കിൽ നിങ്ങൾ അത് തെളിയിക്ക്... അതാണ് അന്തസ്സ്... ഇവൻ പറഞ്ഞ ഇവന്റെ അമ്മയുടെ മുന്നിൽചെന്ന് ചോദിക്കണം... അതിനുള്ള ചങ്കൂറ്റം നിങ്ങൾക്കുണ്ടോ... ഉണ്ടാവില്ല... എല്ലാ സത്യവും ഒരിക്കൽ പുറത്തുവരും... അത് പ്രകൃതി നിയമമാണ്... എന്റെ അമ്മയെ ഒരുപാട് ദ്രോഹിച്ചവനാണ് നിങ്ങൾ...  അതിന്റെ കൂടെ ഇതും... ഇതൊന്നുമറിയുക്കാതെ ആ പാവത്തിനെ ദൈവം നേരത്തെ വിളിച്ചത് നന്നായി... എന്നു കരുതി നിങ്ങളെ ഞാൻ വെറുതെ വിടുമെന്ന് കരുതേണ്ട... ഇനി എനിക്കറിയാം എന്താണ് വേണ്ടതെന്ന്... കഴിഞ്ഞു പഴയ പാലക്കൽ നീലകണ്ഠനെന്ന ഇല്ലിക്കൽ നീലകണ്ഠന്റെ  തലയെടുപ്പ്... ഇപ്പോൾ നിങ്ങളോട് എനിക്ക് പുച്ഛമാണ്... നിങ്ങൾ വാലാട്ടിപട്ടിയെപ്പോലെ കൊണ്ടുനടക്കുന്നുണ്ടല്ലോ ഒരുത്തൻ നിങ്ങളുടെ മൂത്ത പുത്രൻ... അയാൾ ഈ കാര്യമറിഞ്ഞാൽ എന്താണ് നടക്കുകയെന്ന് അറിയുമോ... എന്തു നടക്കാൻ... ഉശിരും പുളിയുമില്ലാത്ത ആ കോന്തന് എന്ത്... അച്ഛന് ഒരു ജാരസന്തതിയുണ്ടെങ്കിൽ മകന് അതിലും വലിയ സന്തതിയെ ഉണ്ടാക്കും... അതാണല്ലോ സ്വഭാവം.... "
 
"രഘൂ നീ അധികം തുള്ളേണ്ട... ഞാൻ എങ്ങനെ ജീവിക്കണം എന്ന് എനിക്കറിയാം അതിന് നിന്റെയൊന്നും വക്കാലത്ത് ആവശ്യമില്ല... പിന്നെ രാജേന്ദ്രൻ... അവൻ എന്റെ മകനാണ്... എന്നെ അനുസരിച്ചേ അവൻ ജീവിക്കൂ... നീയൊന്നും ഞങ്ങളെ ഒരു ചുക്കും ചെയ്യില്ല... "
 
"അല്ലെങ്കിലും നിങ്ങളെയൊക്കെ എന്തുചെയ്യാൻ... നാണംകെട്ട നിങ്ങളെ എന്തെങ്കിലും ചെയ്താൽ അത് എത്ര കുളിച്ചാലും മായ്ച്ചാലും ആ നാറ്റം മാറില്ല... അത്രക്ക് വൃത്തികെട്ട ജന്മനാട് നിങ്ങളുടേത്... അകത്തൊരു പെണ്ണുണ്ട്... തന്റെ ജീവിതം സുരക്ഷിതമാകുമെന്ന് കരുതി അഗ്നിയെ സാക്ഷിനിർത്തി നിങ്ങളുടെ മകന് തല കുനിച്ചുകൊടുത്ത ഒരു പാവം പെണ്ണ്... അതിന്റെ കണ്ണീരുമതി... ഇനിയുള്ള കാലം നിങ്ങളെ വേട്ടയാടാൻ... കുറച്ചുമുമ്പ് പുകഴ്ത്തിയല്ലോ അനുസരണയുള്ള മകനെ പ്പറ്റി... ആ മകൻ സ്നേഹം നടിച്ച് ചതിച്ച ഒരു പെണ്ണുണ്ടായിരുന്നു... കൂട്ടുകാരനുവേണ്ടി അവളുടെ മാനം വരെ കവർന്നെടുത്ത് ആ പെണ്ണിനെ ആത്മഹത്യയിലേക്ക് തള്ളിയിട്ടവനാണ് നിങ്ങളുടെ ഈ പറഞ്ഞ മകൻ... ആളെ നിങ്ങൾക്കറിയും... ഇന്നലെ ഹരിയുടേയും നന്ദനയുടേയും വിവാഹം മുടക്കാൻ നിങ്ങളൊരുത്തനെ പറഞ്ഞയച്ചല്ലോ അവന്റെ അപ്പച്ചിയെ.... അതായത് നളിനിഅപ്പച്ചിയുടെ ഭർത്താവിന്റെ അനിയത്തിയെ... ഇതൊന്നും ഞങ്ങളാരും അറിയില്ലെന്നും കരുതിയോ... എനിക്കു മാത്രമല്ല ഏട്ടത്തിക്കും എല്ലാം അറിയാം അയാളുടെ പല കാര്യങ്ങളും. ... എന്നിട്ടും അവർ ക്ഷമിച്ചുനിൽക്കുന്നതെന്താണെന്നറിയോ... എന്നെങ്കിലും തന്റെ ഭർത്താവ് തെറ്റുകൾ മനസ്സിലാക്കി തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണവർ... ഇപ്പോൾ ഞാൻ പറഞ്ഞ കാര്യം ആ പാവമറിഞ്ഞാൽ എന്താണ് ഉണ്ടാവുകയെന്നറിയുമോ... ചിലപ്പോൾ അവർ സ്വന്തം ജീവൻ വരെ ഇല്ലാതാക്കിയെന്നു വരാം... അത് ഇല്ലാതാക്കരുതെന്ന അപേക്ഷ മാത്രമേ എനിക്കുള്ളൂ... അതല്ല ഇനിയും നിങ്ങൾ പഴയതുപോലെ നടക്കുകയാണെങ്കിൽ സ്വന്തം അച്ഛനും ഏട്ടനുമാണെന്ന് നോക്കില്ല... ഈ വീടിനു വെളിയിലാകും നിങ്ങളുടെ രണ്ടിന്റേയും സ്ഥാനം... സ്വന്തം തന്തയേയും ഏട്ടനേയും വീട്ടിൽനിന്ന് ആട്ടിയിറക്കി എന്ന മാനക്കേട് എനിക്ക് ഉണ്ടാക്കി തരരുത്... "
രഘുത്തമൻ തിരിഞ്ഞ് ദേവനെ നോക്കി...
 
 ദേവേവേട്ടൻ പേടിക്കേണ്ട... എന്താണോ നിങ്ങൾ ആഗ്രഹിക്കുന്നത് അത് നിങ്ങൾക്ക് കിട്ടിയിരിക്കും.. ഇത് ഇല്ലിക്കൽ രഘുത്തമൻ തരുന്ന വാക്കാണ്... "
അതും പറഞ്ഞ് രഘുത്തമൻ അകത്തേക്ക് നടന്നു പുറകെ നീലിമയും.. അവർ വരുന്നതുകണ്ട്  നിറകണ്ണുകളോടെ നിന്ന പ്രമീള തന്റെ മുറിയിലേക്ക് നടന്നു... ദേവൻ പുറത്തേക്കും ഇറങ്ങി... എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ നീലകണ്ഠൻ കസേരയിലേക്ക് തളർന്നിരുന്നു... 
 
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
 
"ഈ സമയം രാജേന്ദ്രനും മഹേഷും  രാജേന്ദ്രനെ കമ്പനിയുടെ പുറത്തെ ഒരു മരത്തിനു ചുവട്ടിൽ ഇരിക്കുകയായിരുന്നു... 
 
"ഛെ... അവന്റെ അടിയും കൊണ്ട് വന്നിരിക്കുന്നു... എന്നിട്ട് ഇപ്പോഴാണ് നീയിത് പറയുന്നത്... അവന്റെ കയ്യും കാലും വെട്ടി മാറ്റേണ്ടേ... "
രാജേന്ദ്രൻ ചോദിച്ചു
 
"എനിക്കത് ചെയ്യാൻ അറിയാഞ്ഞിട്ടല്ല... പക്ഷേ ഞാൻ എന്തെങ്കിലും ചെയ്താൽ അത് പ്രശ്നമാകും പോലീസ് കേസാകും... എന്നെ പോലീസ് പൊക്കി അകത്തിട്ടെന്നുവരും.. പോലീസ് കേസ് എനിക്ക് പുത്തരിയല്ല... അകത്തു കിടക്കാൻ എനിക്ക് മടിയുമില്ല... പക്ഷേ ഇപ്പോൾ ഞാൻ അകത്തായാൽ അത് അവർക്ക് കൂടുതൽ സൌകര്യമാകും... ഞാൻ പുറത്തു വേണം... എന്നാലേ ഞാനാരാണെന്ന് അവന് മനസ്സിലാക്കിക്കൊടുക്കാൻ പറ്റുകയുള്ളു... പിന്നെ ആ അരവിന്ദൻ ചെറ്റക്കും... ഇനി മനഃസമാധാനത്തോടെ അവരെ ജീവിക്കാൻ ഞാൻ അനുവദിക്കില്ല... "
 
"അങ്ങനെ എടുത്തുചാടി നീയൊന്നും ചെയ്യേണ്ട... നീയിന്നലെ ഹരിയെ മാത്രമേ കണ്ടിട്ടുള്ളൂ... അവന്റെ കൂടെ മറ്റു രണ്ടുപേർ കൂടിയുണ്ട്... അവനുവേണ്ടി മരിക്കാൻ വരെ മടിയില്ലാത്ത എന്തിനും പോന്നവർ... അതുകൊണ്ട് എല്ലാം നല്ലോണമാലോചിച്ച് വേണം ചെയ്യാൻ... ഇല്ലെങ്കിൽ നമ്മൾ ചെയ്തതെല്ലാം വെറുതെയാകും... "
 
"അപ്പോൾ അവനൊറ്റക്കല്ല അല്ലേ... എന്നാൽ നമുക്ക് ശെൽവനെ ഇറക്കിയാലോ... അവനാകുമ്പോൾ നമ്മളൊന്നും അറിയേണ്ട... എന്താണെന്നു വച്ചാൽ അത് ചെയ്ത് അവന്റെ പാട്ടിന് പൊയ്ക്കോളും... "
 
"ഞാനത് മുമ്പേ വിചാരിച്ചതായിരുന്നു... എന്നാൽ അപ്പോൾ അച്ഛൻ എതിർത്തതുമൂലമാണ് നിന്നത്... ഇനിയവനെ വിളിച്ച് മതിയാകൂ... പിന്നെ അവരുടെ മുഖ്യ ശത്രുവായ ഒരു മാർത്താണ്ഡനും മകനും വന്നിരുന്നു... അവരെ തകർക്കാൻ അച്ഛനെ കൂട്ടുപിടിക്കാൻ... എന്നാൽ അന്ന് വന്നു പോയതിനുശേഷം അയാളെ കണ്ടിട്ടില്ല.. ഒന്നു വിളിച്ചിട്ടു പോലുമില്ല... അയാളും നമുക്കനുകൂലമായി വന്നാൽപ്പിന്നെ ആർക്കും നമ്മളെ തോൽപ്പിക്കാൻ കഴിയില്ല..." 
 
 
തുടരും...... 
 
✍️   Rajesh Raju
 
➖➖➖➖➖➖➖➖➖➖➖

കോവിലകം. ഭാഗം : 18

കോവിലകം. ഭാഗം : 18

4.4
7101

    "പിന്നെ അവരുടെ മുഖ്യ ശത്രുവായ ഒരു മാർത്താണ്ഡനും മകനും വന്നിരുന്നു... അവരെ തകർക്കാൻ അച്ഛനെ കൂട്ടുപിടിക്കാൻ... എന്നാൽ അന്ന് വന്നു പോയതിനുശേഷം അയാളെ കണ്ടിട്ടില്ല.. ഒന്നു വിളിച്ചിട്ടു പോലുമില്ല... അയാളും നമുക്കനുകൂലമായി വന്നാൽപ്പിന്നെ ആർക്കും നമ്മളെ തോൽപ്പിക്കാൻ കഴിയില്ല...      "അല്ലെങ്കിലും ഈ മഹേഷ് ഒരുമ്പെട്ടിറങ്ങിയാൽ അവനൊന്നും രണ്ടു കാലിൽ നടക്കില്ല... അത് നിനക്ക് അറിയാവുന്നതല്ലേ... "   "പിന്നേ... അറിയാം അതാണല്ലോ ഒരുത്തി തലയിലായത്... "   "അതു പിന്നെ അന്ന് ഞാൻ ഒന്നുമല്ലായിരുന്നു... പക്ഷേ ഇന്ന് എനിക്ക് എന്തിനുംപോന്ന ആളുകളുണ്ട്... എന്റ