Aksharathalukal

കോവിലകം. ഭാഗം : 19

 
 
 
"ഞാനൊരു കാര്യം ചോദിക്കട്ടെ... തെറ്റാണെങ്കിൽ എന്നോട് പൊറുക്കണം... ഒരു പൊട്ടിപ്പെണ്ണിന്റെ അറിവില്ലായ്മയാണെന്ന് കരുതി മറന്നേക്കണം... "
നന്ദന ഹരിയോട് പറഞ്ഞു... 
 
"നീ ചോദിക്ക് എന്നിട്ട് തീരുമാനിക്കാം വിടണോ ക്ഷമിക്കണോ എന്നൊക്കെ... "
ഹരി പറഞ്ഞു... 
 
"അത്.. എന്നെ വഴക്കുപറയില്ലല്ലോ... "
 
"താൻ കാര്യം പറയുന്നുണ്ടോ പെണ്ണേ... "
 
"ഹരിയേട്ടന് ഓർമ്മവച്ചകാലംതൊട്ട് ഈ വിഷ്ണുവേട്ടനും പ്രസാദേട്ടനും കൂടെയുണ്ടായിരുന്നെന്ന് അറിഞ്ഞു... ഒരിക്കലും പിരിയാൻ പറ്റാത്തവിധം ഇത്രയും അടുക്കാൻ നിങ്ങൾതമ്മിലെന്താ ഇത്ര ബന്ധം... "
 
"നല്ല ചോദ്യം... ഇത് ചോദിക്കാനാണോ ഇത്രയും കഷ്ടപ്പെട്ടത്... വിഷ്ണുവും പ്രസാദും ഞാനും ഒരമ്മയുടെ വയറ്റിലല്ല ജനിച്ചതെങ്കിലും ഞങ്ങൾ ഒരു മനസ്സോടെ ജീവിക്കുന്നവരാണ്... "
 
"ഇത്രയും കാലത്തിനിടക്ക് നിങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളൊന്നും ഉണ്ടായിട്ടില്ലേ... "
 
"അതിന് അഭിപ്രായമുണ്ടായാലല്ലേ അഭിപ്രായവിത്യാസമുണ്ടാകൂ... ഞങ്ങളുടെ ആരുടെയെങ്കിലും മനസ്സിൽ എന്തെങ്കിലും ചെയ്യണമെന്ന് തോന്നിയാൽ അത് പരസ്പരം സംസാരിച്ച് കുളമാക്കില്ല...  അത് നല്ലതാണെന്ന് തോന്നിയാൽ അതു ചെയ്തിരിക്കും... അതിന് ആരും എതിരുനിൽക്കില്ല.. നിൽക്കേണ്ട ആവിശ്യമില്ല... കാരണം.. അത് എല്ലാവർക്കും തൃപ്തിയാകുമെന്ന് ഉറപ്പുണ്ടെങ്കിലേ അതിന് മുന്നിട്ടിറങ്ങൂ... അന്നേരം എവിടെയാണ് അഭിപ്രായവ്യത്യാസം... നാട്ടിൽ എല്ലാവരും ഞങ്ങളെ ത്രിമൂർത്തികൾ എന്നാണ് വിളിക്കുന്നത്... ഹരിയില്ലെങ്കിൽ വിഷ്ണുവും പ്രസാദുമില്ല... അതുപോലെ വിഷ്ണുവില്ലെങ്കിൽ ഈ ഹരിയും പ്രസാദുമില്ല... പ്രസാദില്ലെങ്ങിൽ... 
 
ഹരിയും വിഷ്ണുവുമില്ല.. അങ്ങനെയല്ലേ...
നന്ദന അവനെ നോക്കി പറഞ്ഞു... 
 
"കറക്റ്റ്... "
 
"ഇത്രയും നല്ല കൂട്ടുകെട്ടുണ്ടാകാൻ പുണ്യം ചെയ്യണം... നിങ്ങളുടെ ഈ കൂട്ടുകെട്ട് കാണുമ്പോൾ എനിക്ക് അസൂയയാണ് തോന്നുന്നത്... മൂന്നുപേരുടേയും വിവാഹം കഴിഞ്ഞാൽ വരുന്ന പെണ്ണുങ്ങൾ ഈ ബന്ധത്തിന് വിള്ളൽ വരുത്താതിരുന്നാൽ മതി... അതിൽ എനിക്ക് ഇപ്പോൾ പേടിയുള്ളത്... നിങ്ങളുടെ അപ്പച്ചിയുടെ മകളെയാണ്......"
 
"അവിടെ നിനക്കു തെറ്റി... നീ കരുതുന്നതുപോലെ ഒരു പെൺകുട്ടിയല്ല ആര്യ... അവൾക്കു കുറച്ച് അസൂയയും കുശുമ്പുമുണ്ടെന്നേയുള്ളൂ... ആളൊരു പാവമാണ്... ഞങ്ങളുടെ ബന്ധത്തിന് ഏറ്റവും കൂടുതൽ സപ്പോർട്ട് നിൽക്കുന്നതുതന്നെ അവളാണ്... ഇനി പ്രസാദിനുംകൂടി ഒരുത്തിയെ കണ്ടെത്തണം... എന്നിട്ട് നമ്മുടെ വിവാഹത്തിനൊപ്പം അവന്റെയും വിവാഹം നടത്തണം... 
 
"ഞാനൊരു കാര്യം പറയട്ടെ നീലിമയെ പ്രസാദേട്ടനുവേണ്ടി ആലോചിച്ചൂടേ... "
 
"നീ പറഞ്ഞത് എന്റേയും മനസ്സിലുള്ളതാണ്... അവർ തമ്മിൽ നേരത്തേ പരിചയവുമുണ്ട്... കുറച്ചുദിവസം മുന്നേ വലിയൊരു അപകടത്തിൽ നിന്ന് അവളെ പ്രസാദ് രക്ഷിച്ചിരുന്നു.... പക്ഷേ നീലകണ്ഠനും രാജേന്ദ്രനും ഇതിന് സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ... "
 
അവർക്ക് തമ്മിൽ ഇഷ്ടമാണ് എന്ന് ചോദിച്ചു നോക്കൂ... ആണെങ്കിൽ ആരെതിർത്താലും അത് നടക്കും... ഇവിടെ കോടതിയും നിയമവുമുണ്ടല്ലോ... "
 
എന്നിട്ട്... അവരെ ഒന്നിപ്പിച്ചെന്ന് കരുത്... പിന്നീട് അവരെ മനഃസമാധാനത്തോടെ ജീവിക്കാൻ ആ നീലകണ്ഠൻ സമ്മതിക്കുമോ... "
 
"ഹലോ എന്തായിത്... ഞാൻ വന്നിട്ട് കുറച്ചു നേരമായി... നിങ്ങളിവിടെ മരംചുറ്റി പ്രേമം കളിച്ചുനിന്നോ... "
രഘുത്തമന്റെ ശബ്ദം കേട്ട് ഇരുവരും അവിടേക്ക് നോക്കി... 
 
"എന്തുപറ്റീ ഇന്ന് കുറച്ച് വൈകിയല്ലോ... "
ഹരി ചോദിച്ചു
 
എങ്ങനെ വൈകാതിരിക്കും... അങ്ങനെയൊന്നിനെയാണല്ലോ വീട്ടിലേക്ക് പറഞ്ഞയച്ചത്... 
 
ഹരി നന്ദനയോട്  വീട്ടിലേക്ക് പൊയ്ക്കോളാൻ പറഞ്ഞ് രഘുത്തമന്റെയടുത്തേക്ക് നടന്നു... 
 
"എന്നിട്ട് എന്താണ് നിന്റെ തന്തയുടെ റിയാക്ഷൻ... 
 
എന്ത് റിയാക്ഷൻ... അണ്ടി വിഴുങ്ങിയ അണ്ണാനെപ്പോലെ വീട്ടിൽ ഇരിപ്പുണ്ട്... ഇത് അയാൾക്ക് ഓർക്കാപ്പുറത്ത് കിട്ടിയ അടിയാണ്... എന്നാലും ഇതെല്ലാം ഇത്രയും കാലം എന്നോട് മറച്ചുപിടിച്ചല്ലോ... എന്നാലും പ്രശ്നമില്ല... ഇവന്നെനിക്ക് സന്തോഷമുള്ള ദിവസമാണ്... ഇത്രയും കാലം മനസ്സിൽകൊണ്ടുനടന്നത് അയാളോട് പറയാൻ പറ്റി... ഇതിലും നല്ലൊരവസരം വേറെ കിട്ടില്ല... ഇനി അയാളൊന്നടങ്ങും... ആ വീടും സ്ഥലവും നീലിമയുടെ പേരിലാണെന്ന് ഞാനയാളോട് പറഞ്ഞു... ഇനിയും മറ്റുള്ളവരെ ദ്രോഹിക്കാനാണ് പുറപ്പാടെങ്കിൽ ആ വീട്ടിൽ നിന്നും പുറത്താണ് സ്ഥാനമെന്നും പറഞ്ഞു... "
 
അപ്പോൾ അയാൾ പത്തിമടക്കുമെന്നാണ് നീ പറയുന്നത്... എന്നാൽ ഞാൻ പറയുന്നു അയാൾ അടങ്ങില്ല... അയാൾക്ക് വാശി കൂടുകയേ ചെയ്യൂ... സ്വന്തം മക്കളാണെന്ന് മറന്ന് നിന്നേയും നീലിമയേയും അപായപ്പെടുത്താനും അയാൾ മടിക്കില്ല... അത് നീലകണ്ഠനാണ്... അയാൾ ആഗ്രഹിക്കുന്നതെന്തും സ്വന്തമാക്കാൻ എന്ത് വൃത്തികേടും കാണിക്കും... അതിനു മുന്നിൽ അയാൾക്ക് മക്കളില്ല മറ്റു ബന്ധവുമില്ല... അതുകൊണ്ട് നീ കൂടുതൽ സൂക്ഷിക്കണം... നീ മാത്രമല്ല നീലിമയും.. "
 
"അങ്ങനെ അയാൾ ഒരുമ്പെട്ടിറങ്ങിയാൽ... ജനിപ്പിച്ച തന്തയാണെന്നത് ഞാൻ മറക്കും... എന്റെ കൈ കൊണ്ടായിരിക്കും അയാളുടെ അന്ത്യം... "
 
"നീയിപ്പോൾ കൂടുതലൊന്നും  ആലോചിക്കേണ്ട... അയാൾ വരുമ്പോഴല്ലേ... അപ്പോൾ ഞങ്ങളൊക്കെ കൂടെയുണ്ടാകും... "
 
"അറിയാം... നിങ്ങൾ എന്റെ കൂടെയുണ്ടാകുമെന്നെനിക്കറിയാം... അതാണ് എന്റെ ഇപ്പോഴത്തെ ആശ്വാസവും... അതുപോട്ടെ... എവിടെയാണ് എന്റെ അച്ഛന്റെ പുതിയ മകൻ... അവിടെവച്ച് കൂടുതലൊന്നും അയാളോട് സംസാരിക്കാൻ കഴിഞ്ഞില്ല... എനിക്കൊന്ന്  അയാളെ കാണണം... പറ്റുമെങ്കിൽ അയാളുടെ അമ്മയേയും... "
 
അയാളെ കാണാം... പക്ഷേ അയാളുടെ അമ്മയെ കാണാൻ നിനക്ക് പറ്റില്ല... കാരണം അവരിന്ന് ജീവിച്ചിരിപ്പില്ല.... ആറു മാസം മുമ്പ് അവർ മരണപ്പെട്ടു... മരിക്കുമ്പോൾ എന്നോടും അച്ഛനോടും ഒന്നേ ആവിശ്യപ്പെട്ടിട്ടുള്ളൂ... അവരുടെ മകന്റെ അച്ഛനെ അവന് പരിചയപ്പെടുത്തണമെന്നും ... അയാൾ അവരെ ചതിച്ചെന്ന് മരണം വരേയും അവർ വിശ്വസിച്ചിട്ടില്ല...  പക്ഷേ അറിഞ്ഞുകൊണ്ട് അർജ്ജുൻനെ കൊലക്കുകൊടുക്കാൻ എനിക്ക് കഴിയുമായിരുന്നില്ല... പക്ഷേ നിന്റെ അച്ഛൻ ഞങ്ങൾക്കെതിരെ നടത്തുന്ന പോക്കിരിത്തരത്തിന് മറുപടി കൊടുത്തില്ലെങ്കിൽ നാളെ ഇതിലും വലിയ ചതിയുമായി അയാൾ വരും... അതനുവദിച്ചുകൂടാ.."
 
എനിക്കറിയാം ഹരീ... അയാൾ ഒരുകാലത്തും ഗുണം പിടിക്കില്ല... അത്രയേറെ പലരേയും ദ്രോഹിച്ചിട്ടുണ്ട്... അതിനെല്ലാം അനുഭവിച്ചിട്ടേ അയാൾ പോകൂ... "
 
"അതുപോട്ടെ നിന്റെ അനിയത്തി കൂടെ വന്നിട്ടുണ്ടോ... "
ഹരി ചോദിച്ചു... 
 
വന്നിട്ടുണ്ട്... അവൾക്ക് ഈ നാട്ടിൽ നിൽക്കുന്നതുതന്നെ ഇഷ്ടമല്ല... ബാംഗ്ലൂരിൽ അന്ന് നടന്ന പ്രശ്നംമൂലമാണവൾ ഇവിടേക്ക് വന്നതു തന്നെ... ഇപ്പോൾ ഇവിടെ അതിലും വലിയ പ്രശ്നം... അവളുടെ വിവാഹം നടത്തിയാലോ എന്നാണ് ഞാനാലോചിക്കുന്നത്... പറ്റിയ ഒരാൾ വന്നാൽ നടത്താമായിരുന്നു... "
 
"ഞാനൊരു കാര്യം പറഞ്ഞാൽ നീ അനുസരിക്കുമോ... എന്റെ മനസ്സിൽ തോന്നിയ ഒരാഗ്രഹമാണ്... നീലിമയെ നമ്മുടെ പ്രസാദിനെക്കൊണ്ട് വിവാഹം കഴിപ്പിച്ചാലോ... അവരാകുമ്പോൾ നേരത്തെ പരിചയമുള്ളവരുമല്ലേ... "
 
നിന്റെ അഭിപ്രായം  നല്ലതുതന്നെയാണ്... പ്രസാദ് അവളെ വിവാഹം കഴിച്ചാൽ അവളുടെ ഭാവി  സുരക്ഷിതവുമാണ്... പക്ഷേ അവരുടെ അഭിപ്രായവും നോക്കേണ്ടേ... "
 
"അത് പ്രശ്നമുള്ള കാര്യമല്ല... അതു നമുക്ക് സംസാരിച്ച് ശരിയാക്കാം... എന്നാലും പ്രശ്നമുണ്ടല്ലോ... നിന്റെ അച്ഛനും ഏട്ടനും സമ്മതിക്കുമോ... "
 
അവരുടെ സമ്മതം ആർക്കു വേണം... അയാളെക്കൊണ്ട് അവൾക്ക് ഈ കാലയളവിൽ എന്താണൊരു ഗുണമുണ്ടായത്... അവർക്ക് രണ്ടുപേർക്കും സമ്മതമാണെങ്കിൽ ഈ വിവാഹം ഞാൻ നടത്തും... അതിന് എതിരുനിൽക്കുന്നവരെ എങ്ങനെ നേരിടണമെന്ന് എനിക്കറിയാം... "
 
"എന്നാൽ ഈ വിവാഹം നടക്കുമെന്ന് ഉറപ്പിക്കിക്കാം... "
 
"ഈ സമയം നീലിമ തറവാട് കുളത്തിന്റെ പടിയിലിരുന്ന് കുളത്തിലേക്ക് നോക്കിയിരുക്കുകയായിരുന്നു... ആ സമയത്താണ് പ്രസാദ് അവിടേക്ക് ചെന്നത്... 
 
"എന്താടോ ഇവിടെ ഒറ്റക്കിരിക്കുന്നത്... കൂട്ടിന് ആരേയും കിട്ടിയില്ലേ... "
 
പ്രസാദ് ചോദിച്ചതുകേട്ട് അവൾ തിരിഞ്ഞുനോക്കി... അവനെ കണ്ട് അവളെഴുന്നേറ്റു... ഒന്നുമില്ല... ഒറ്റക്ക് ഈ കുളക്കടവിലിരിക്കാൻ ഒരു സുഖം... കഴിഞ്ഞ കാലങ്ങൾ ഓരോന്നാലോചിച്ചിരിക്കാലോ... "
 
നല്ല വട്ടുതന്നെ... നിനക്ക് പറ്റിയ ഒരാളുണ്ട് എന്റെ വീട്ടിൽ... എന്റെ അനിയത്തി... കൂടുതൽ നേരവും ഒറ്റക്കായിരിക്കും...ഒരു ക്യാമറയുമായി... അത് വട്ടായിട്ടല്ല... അവൾ അത്ര പെട്ടെന്ന് ആരുമായും കൂട്ടുകൂടില്ല... അഥവാ കൂട്ടിയാലോ... അവരുടെ കാര്യം പോക്കാണ്... പക്ഷേ സ്നേഹിക്കാൻ മാത്രമറിയാവുന്ന ഒരു മനസ്സുണ്ടവൾക്ക്... ഞാൻ ഇവിടേക്ക് വരുമ്പോൾ കൂടെ വരാൻ അവൾ ഒരുപാട് വാശിപിടിച്ചതാണ്... കാരണം... എന്നേക്കാളും അവൾ സ്വന്തം ചേട്ടന്മാരായി കാണുന്നത് ഹരിയേയും വിഷ്ണുവിനേയുമാണ്... അവളുടെ ഏറ്റവും വലിയ ഫ്രണ്ടാണ് ആര്യ... "
 
"എന്നിട്ടെന്തേ അവളെ കൊണ്ടുവരാതിരുന്നത്... "
 
"നല്ല കഥയായി... ഈ പ്രശ്നത്തിനിടയിലേക്കാണോ അവളേയും കൊണ്ടുവരേണ്ടത്..... എന്തായാലും രണ്ടുദിവസം കഴിഞ്ഞാൽ അവൾ വരും... എന്നാലും എനിക്കെന്തോ പേടിയാണ്..."
 
ഇതുതന്നെയാണ് എന്റേയും പ്രശ്നം... ബാംഗ്ലൂരിലായിരുന്നപ്പോൾ എനിക്ക് മനഃസ്സമാധാനം ഉണ്ടായിരുന്നു.. എന്നാലിപ്പോൾ അതും ഇല്ലാതായി... അയാൾ എന്നെ ദ്രോഹിക്കാൻ കാത്തിരിക്കുകയാകും... എന്നെ അവിടെ കാണാത്തതു കൊണ്ട് അന്വേഷിച്ചറിഞ്ഞ് ഇവിടെ എത്തുമോ എന്നാണ് എനിക്കു പേടി..."
 
"ഞങ്ങളൊക്കെ ഇവിടെയുള്ളപ്പോഴോ.. അതോർത്ത് നീ പേടിക്കേണ്ട... ഇവിടെ വന്ന് നിന്നെ ഒരുത്തനും തൊടില്ല... പിന്നെ അതിലും വലിയ പ്രശ്നമല്ലേ നിന്റെ വീട്ടിൽ നടക്കുന്നത്..."
 
"അതെ... അത് കണ്ട് മടുത്താണ് ഞാൻ ബാംഗ്ലൂരിലേക്ക് പോയത്... എന്റെ അമ്മ പോയതിൽപ്പിന്നെ എനിക്ക് ഈ നാടു തന്നെ മടുത്തു... ആകെയുള്ള ആശ്രയം ചെറിയേട്ടനും പിന്നെ ഏടത്തിയുമാണ്... "
 
"അതൊക്കെ ആലോചിച്ചിരിക്കുകയാകും ഇവിടെയല്ലേ...
 
 "അല്ലാതെ എനിക്കെന്താലോചിക്കാൻ... "
 
"ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ... നിനക്ക് ഒരു വിവാഹം കഴിച്ചൂടേ... അതിനുള്ള പ്രായം നിനക്കായല്ലോ... ഒരു തുണയുണ്ടായാൽ ഈ പറയുന്ന പ്രശ്നങ്ങൾക്കൊരു പരിഹാരമുണ്ടാകില്ലേ..."
 
 
തുടരും...... 
 
✍️   Rajesh Raju
 
➖➖➖➖➖➖➖➖➖➖➖

കോവിലകം. ഭാഗം : 20

കോവിലകം. ഭാഗം : 20

4.4
6123

"ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ... നിനക്ക് ഒരു വിവാഹം കഴിച്ചൂടേ... അതിനുള്ള പ്രായം നിനക്കായല്ലോ... ഒരു തുണയുണ്ടായാൽ ഈ പറയുന്ന പ്രശ്നങ്ങൾക്കൊരു പരിഹാരമുണ്ടാകില്ലേ..."   "എന്ത് പരിഹാരം... എന്റെ അച്ഛന്റെയും വല്യേട്ടന്റേയും സ്വഭാവമറിഞ്ഞാൽ ആരാണ് അതിന് തയ്യാറാവുക... അഥവാ തയ്യാറായാൽ എന്ത് ദൈര്യത്തോടെ ഞാൻ സമ്മതിക്കും... ആ വരുന്നവരുടേയും സമാധാനം കെടുത്താനോ... "   "അങ്ങനെ വിചാരിച്ചാൽ ഒന്നും നടക്കില്ല... ഇനി എല്ലാം അറിഞ്ഞുകൊണ്ട് ഒരാൾ നിന്നെ സ്വീകരിക്കാൻ തയ്യാറായാൽ...? "   "എവിടെ... അങ്ങനെയൊരാൾ  വരില്ല... "   "വന്നാൽ നിന്റെ തീരുമാനം എന്താണെന്ന