പാദസരം നിക്ക് ഒത്തിരി ഇഷ്ടായി.
ഇതും പറഞ്ഞവൾ അവന്റെ കവിളിൽ മുത്തമിട്ട് ഓടി
ഞാൻ ഇത് എന്താ ചെയ്തേ ന്റെ കണ്ണാ....
ഉള്ളിൽ എന്തൊക്കെയോ നുരഞ്ഞ് പൊന്തുന്നു.
നാണവും പേടി പോലെ എന്തോ ഒന്ന് കൂടികലർന്ന പോലെ. പക്ഷെ മായാത്ത ഒരു ചെറുപുഞ്ചിരി അവളുടെ ചുണ്ടിൽ നിറഞ്ഞു നിന്നു. ഉള്ളിൽ ആരോ തായമ്പക കൊട്ടി തിമിർക്കുകയാണ്. പക്ഷെ ഓർമ്മകൾ ശൂന്യം. മനസ്സിൽ മുഴുവൻ വികാരങ്ങൾ നിറഞ്ഞ് കവിഞ്ഞ് ഒഴുകുകയാണ്. വീർപ്പുമുട്ടുന്നു. അനാഥത്വതിന്റെ ശ്വാസം മുട്ടിക്കുന്ന വീർപ്പ്മുട്ടലല്ല. സുഖമുള്ളൊരു വീർപ്പുമുട്ടൽ. ചെറിയ പുഞ്ചിരിയിലൂടെ അവൾ അവനെ ഓർത്തു.
ആദ്യമെല്ലാം അവനോട് ഭയം മാത്രമായിരുന്നു. അതിൽ പിന്നീട് ദേഷ്യവും പരിഭവവും വെറുപ്പും കൂടിച്ചേർന്നു. പക്ഷെ എന്നും ഇഷ്ടമായിരുന്നു. മാറ്റി നിർത്തുമ്പോഴും നിഷേധിക്കുമ്പോഴുമെല്ലാം ആ ഇഷ്ടത്തെ മറ്റു പല വികാരങ്ങളും വന്നു മൂടിയെങ്കിലും അതൊരിക്കൽപോലും മാഞ്ഞുപോയില്ല അവളിലെ ഭാര്യയുടെ പവിത്രതയാകാം അതിന് കാരണം അല്ലെങ്കിൽ അവൾ എന്ന പത്തൊൻമ്പത്കാരിയുടെ ബലഹീനത. ഇല്ല വസ്തുതകളും കീറിമുറിച്ചു നീതി ചിട്ടപ്പെടുത്തുവാൻ അവൾക് വശമില്ല. അതുകൊണ്ടാകാം അവളിലെ സ്ത്രീ ഒരു നിമിഷം കൊണ്ട് അവന് മാപ്പ് നൽകിയത്.
രാത്രിയുടെ ഏതോ യാമത്തിൽ ഓർമ്മകളെ നിദ്ര പുൽകി.
രാവിലെ ഉണർന്നപ്പോൾ പതിവിലും വൈകി. ഓർമ്മകൾ വീണ്ടും ജനൽ വാതിൽ തുറന്നപ്പോൾ കണ്ണുകൾ താനേ ഇറുകി അടഞ്ഞു. കൈകൾ അറിയാതെ താലിയെ തൊട്ടു. ഹൃദയം പിടയ്കാണ്.കുളിച്ച് തയ്യാറായി കഴിഞ്ഞപ്പോൾ ഭഗവാനെ കാണണമെന്ന് അവൾക് തോന്നി. എന്ത് വിഷമം ഉണ്ടായാലും സന്തോഷം ഉണ്ടായാലും ആദ്യം പറയുന്നത് കള്ള കൃഷ്ണനോടാണ്. ആ നടയിൽ നിന്ന് തൊഴുതപ്പോൾ അവളുടെ മിഴികൾ താനേ നിറഞ്ഞു.
എല്ലാം കാത്തോളണേ.. ന്റെ കൃഷ്ണ..
തറവാട്ടിൽ തിരിച്ചെത്തിയപ്പോൾ അമനെ കാണാൻ കൊതി തോന്നി. അവന്റെ മുറിയിൽ പോയി നോക്കണമെന്നുണ്ട്. പക്ഷെ അതിനുള്ള ധൈര്യമില്ല. അതുകൊണ്ട് നേരെ അടുക്കളയിൽ കയറി.
മോളിന്ന് ക്ഷേത്രത്തിൽ പോയോ? എന്താ വിശേഷിച്ച്?
അടുക്കളയിൽ നടന്നതും തങ്കം അന്വേഷിച്ചു.
വെറുതെ... ഭഗവാനെ ഒന്ന് കാണാൻ തോന്നി.
എന്തുപറ്റി ന്റെ കുട്ടിക്ക്.. ഇന്ന് പതിവില്ലാതെ സന്തോഷത്തിലാണല്ലോ...
തങ്കം ദോഷമാവ് ചട്ടിയിൽ പരത്തികൊണ്ട് ചോദിച്ചു.
ഒന്നുല്ല്യാ....
പറയുമ്പോഴുള്ള കള്ളച്ചിരി കാണാതിരിക്കാൻ ചമ്മന്തിക്കുള്ള മുറിതേങ്ങ ചിരകാൻ വേഗം എടുത്ത് തിരിഞ്ഞു. പ്രാതലിന് കാലമായപ്പോൾ കഴിക്കാൻ ഉള്ളതെല്ലാം എടുത്ത് മേശയിൽ നിരത്തിവെച്ചു കൂടെ അമൻ സാറിന്റെ സ്പെഷ്യൽ കപ്പ് ഓഫ് ബ്ലാക്ക് കോഫിയും.
പഞ്ചാര ഇടാത്ത കട്ടൻ കാപ്പി ആരാ കുടിക്ക ന്റെ കൃഷ്ണാ... കയ്ക്കില്ലേ?വെറുതെ അല്ല ഇങ്ങനെ മുരടൻ ആയത്.
പറയുമ്പോഴും അവളുടെ ചുണ്ടിൽ കുസൃതി ചിരി നിറഞ്ഞു.
കഴിക്കാൻ ഇരുന്നപ്പോൾ ഉള്ളിൽ എന്തോ ഭയം വന്നു തുടങ്ങി. ഇനിയവന്തന്? അതിനൊരു ഉത്തരം അവളിലില്ല. ഇരുന്നിട്ട് ഇരുപ്പുറക്കുന്നില്ല. എല്ലാവരും കഴിക്കാൻ എത്തി. അമൻ വരാൻ ഇനിയും നാല് മിനിറ്റ് കൂടി ഉണ്ട്. കൃത്യം എട്ടുമണിക്കേ ചെകുത്താൻ എഴുന്നുള്ളു.. അതിൽ നിന്ന് ഒരു സെക്കന്റ് അങ്ങോട്ടും ഇങ്ങോട്ടുമില്ല..
അതെന്താ രാജേന്ദ്ര വർമ്മ അളിയൻ ഒരു മുന്നറിയിപ്പും ഇല്ലാതെ പോയത്.
അറിയില്ല അളിയാ.. അത്യാവശ്യം ആണ്. പോകണം എന്നുമാത്രേ എന്നോട് പറഞ്ഞുള്ളു.
അപ്പൊ ആകാശിന്റെ കല്യാണത്തിന് വർമ അളിയൻ ഉണ്ടാവില്ലേ.?
മീരയുടെ അച്ഛൻ ചന്ദ്രൻ വീണ്ടും ചോദിച്ചു
ഏട്ടൻ അതിന് നാളെ കഴിഞ്ഞാൽ തിരിച്ചെത്തും.
അമനും ശേഖരന്റെ കൂടെ പോയിട്ടുണ്ടോ?
വല്യമ്മ ആയിരുന്നു ഇത്തവണ ചോദിച്ചത്.
അവന്റെ പേര് കേട്ടതും അവളുടെ തള്ളവിരൽ പെരുത്തു. കത്തുകൾ കൂർത്തു.
ഇല്ല.. ഏട്ടന്റെ കൂടെ ജിതൻ ആണ് പോയത്. അമന് എട്ട് മണിക്ക് ഒരു മീറ്റിംഗ് ഉണ്ട് അതുകൊണ്ട് നേരത്തെ ഇറങ്ങി.
അത് കേട്ടതും അവളുടെ തെളിഞ്ഞ മുഖം മങ്ങി. ഒരു വിധം കഴിച്ചെന്ന് വരുത്തി മുറിയിലേക്ക് നടന്നു.
മീറ്റിംഗ് ആണ് പോലും. ഒരു വാക്ക് പറഞ്ഞിട്ട് പോയാലെന്താ? അതെങ്ങനെയാ ഇവിടെ ഒരുത്തി ആധി തിന്നാണെന്നുള്ള വിചാരം ഇല്ലല്ലോ.
ശബ്ദത്തിൽ പരിഭവം ആണെങ്കിലും ഉള്ളിൽ പേടിയാണ്. നടന്നതെല്ലാം സ്വപ്നം ആകുമോ എന്നാ പേടി. ഓരോന്ന് ഓർക്കുന്തോറും നെഞ്ച് നീറി പുകയാൻ തുടങ്ങി.
എന്താണ് ദേവൂട്ടി? പകൽ കിനാവ് കാണണോ?
മീര കട്ടിലിൽ ദേവികയുടെ അടുത്ത് വന്നിരുന്നു.
ഏയ്.. ഞാൻ.. വെറുതെ.. ഓരോന്ന്... ആലോചിച്ച്..
നമുക്കൊന്ന് പുറത്ത് പോയാലോ ദേവൂട്ടി. ചെറിയൊരു ഷോപ്പിംഗ്. പിന്നെ വെളിയിൽ നിന്ന് ആകാം ലഞ്ച്.
ഞാനില്ല മീരേച്ചി.
ദേവികക്ക് കൗതുകം തോന്നിയെങ്കിലും പുറത്തുപോകാൻ ഇപ്പോഴും പേടിയാണ്. ആൾക്കൂട്ടം പേടിയാണ്. പറയാൻ നിന്നാൽ സർവത്രവും പേടിയാണ്. ഇവിടെ എത്തുന്നതിനു മുമ്പ് തേനിക്കപ്പുറവും ഒരു ലോകമുണ്ടെന്ന് വെറും കേട്ടറിവ് മാത്രമായിരുന്നു. അവളുടെ അച്ഛൻ പറയുമായിരുന്നു നീ ഇങ്ങനെ പേടിച്ചാൽ എങ്ങനെയാ ജീവിക്കാ ഈ കാലത്ത്. അപ്പോഴൊക്കെ ഉള്ളിൽ അച്ഛൻ കൂടെ ഉണ്ടാകും എന്നുള്ള ധൈര്യമായിരുന്നു.
ഞാനൊരു ഒരു വീക് വെച്ച് തന്നാലുണ്ടല്ലോ.
എടി പോത്തേ നീ ഇവിടെ വന്നേ പിന്നെ തറവാടിന്റെ പുറത്തോട്ട് കാൽ കുത്തിയിട്ടുണ്ടോ?
ഒരുമിച്ചു പറയാൻ നിൽക്കേണ്ട നല്ല കുട്ടിയായി റെഡി ആയിക്കെ പോയി.
ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് ദേവികക്ക് അറിയാം.
അവിടെ നിന്ന് സമയം കളയാതെ പോയി റെഡിയാക് കുട്ടി.
നിക്ക് ഇതിൽ കൂടുതലൊന്നും റെഡിയാകാനില്ല.
ദേവിക നേര്യത് ഒന്നുകൂടെ നേരെയാക്കി പറഞ്ഞു.
എന്നാ ശെരി വാ നമ്മുക്ക് ഇറങ്ങാം.
ഇത്ര നേരത്തെയോ?
ഇപ്പൊ തന്നെ മണി 10 ആവാറായി. പിന്നെ നമുക്ക് ഓഫീസിൽ പോയി ആകാശിനെയും കൂടെ കൂട്ടണം.
മ്മ്..
നീ ഇതെന്താ കുഞ്ഞേ പേടിച് നിൽക്കുന്നെ ഞാൻ നിന്നെ കൊല്ലാൻ ഒന്നുമല്ല കൊണ്ടുപോകുന്നെ.
ദേവൂട്ടിയുടെ പേടിയെല്ലാം നമുക്ക് മാറ്റിയെടുക്കാം വന്നേ..
മീരയുടെ ചിരിയിയോടൊപ്പം അവളുടെ മുഖത്തും ചെറുപുഞ്ചിരി വിടർന്നു. പോകുന്ന വഴി കാറിൽ മീര വായ അടച്ചിട്ടില്ല. ദേവൂന് മീര ഒരു അതിശയമായിരുന്നു. ഏറ്റവും മികച്ചവൾ. പെട്ടെന്ന് ഉള്ളിനുള്ളിൽ കുറ്റബോധം നിഴലിട്ടു. മീര ചേച്ചിക്ക് അർഹതപ്പെട്ടത് തട്ടി എടുക്കുന്നപോലെ. ഒന്നാലോചിച്ചാൽ തനിക്ക് എന്ത് അർഹത ആണുള്ളത്. ഒന്നുമില്ല. ഓർക്കുന്തോറും അവളുടെ മിഴികൾ നിറയാൻ തുടങ്ങി.
താനിത് ഏത് ലോകത്താ ദേവൂട്ടി.
മീരയുടെ ശബ്ദം കേട്ടതും ദേവിക ചിന്തയിൽ നിന്ന് ഉണർന്നു. പുറത്തേക്ക് നോക്കിയപ്പോൾ വണ്ടി പടുകൂറ്റൻ ബിൽഡിങ് സമുച്ചയങ്ങളുടെ മുമ്പിൽ പാർക്ക് ചെയ്തിരിക്കുകയാണ്. നിലകൾ എണ്ണുവാൻ സാധിക്കുന്നില്ല. അവ ആകാശം മുട്ടുന്ന പോലെ.
നമ്മൾ ഇതെവിടെയ മീരേച്ചി?
ദേവിക വായ പൊളിച്ചു ചോദിച്ചു.
Welcome to varma industries Ms. Devika...
അപ്പോഴാണ് ദേവിക മുകളിലായി വലുതായി വർമ്മ ഇൻഡസ്ട്രീസ് എന്ന് കൊതിവെച്ചത് കാണുന്നത്.
വാ ഇറങ്ങ്..
ഞാനില്ല ചേച്ചി. നിക്ക് പേടിയാകുന്നു.
ഈ കുട്ടിയെ ഞാനുണ്ടല്ലോ. വന്നേ ഇങ്ങോട്ട്. മീരയുടെ പിന്നാലെ അവളും മനസ്സില്ലമനസ്സോടെ നടന്നു. ഇരുവരും അകത്തു കയറിയപ്പോൾ എല്ലാവരും അവളെ തന്നെ നോക്കി. ഭൂരിപക്ഷം ആളുകളുടെ മുഖത്തും അവജ്ഞതയാണ്. അവിടെ എംപ്ലോയീസ് എല്ലാം യൂണിഫോമിലാണ്. പുരുഷന്മാർക്ക് ലൈറ്റ് ബ്ലൂ പ്ലെയിൻ ഷർട്ടും ബ്ലാക്ക് പാന്റും. സ്ത്രീകൾക് ബ്ലാക്ക് പാന്റിന്റെ പകരം മുട്ടിനു തൊട്ട്താഴെ വരെയുള്ള സ്‌കർട്ടും. തേച്ചുമിനുക്കിയ ഷർട്ട് നീറ്റായി ഇൻ ചെയ്ത് വെച്ചിരിക്കുന്നു. പേരും ഫോട്ടോയും ഉള്ള ഐഡന്റിറ്റി കാർഡ് കഴുത്തിലുണ്ട്. എല്ലാവരും വളരെ മോഡേൺ ആയിട്ടാണ് ഡ്രസ്സ് ചെയ്തിരിക്കുന്നത്. ചിലരുടെ മുഖത്തെ പുച്ഛഭാവം കണ്ടപ്പോൾ ദേവിക്ക് പെട്ടെന്ന് ജാള്യത തോന്നി. പിന്നെ പന്തം കണ്ട പെരുചാഴിയെ പോലെ ചുറ്റുംനോകാതെ തറയിൽ നോക്കി മീരയുടെ ഒപ്പം വേഗത്തിൽ നടന്നു. ലിഫ്റ്റിൽ കയറി മീര 25 ൽ പ്രെസ്സ് ചെയ്തു.
എന്ത് പറ്റിയെടോ?
മ്മ് മ്മ്..
ഒന്നുമില്ലന്ന് അവൾ ചുമൽ കൂച്ചി കാണിച്ചു.
ലിഫ്റ്റിൽ മീരയുടെയും അവളുടെയും പ്രതിബിംബത്തെ അവൾ നോക്കി വീക്ഷിച്ചു. നീല ജീൻസും ചെക്ക് കുട്ടിഷർട്ടുമാണ് മീരയുടെ വേഷം. മുടി മെസ്സി ബൺ പോലെ കെട്ടിവെച്ചിരിക്കുന്നു. മുഖത്ത് സൺഗ്ലാസ് അല്ലാതെ വേറെയൊന്നുമില്ല കയ്യിൽ ഒരു ഹാൻഡ്‌ബാഗുമുണ്ട്. എന്ത് രസാ കാണാൻ തന്നെ. ദേവിക മനസ്സിൽ പറഞ്ഞു. അവൾ ഉടുത്തിരിക്കുന്ന നേര്യേതിലേക്ക് കണ്ണുകൾ ഓടിച്ചു. കണ്ടാൽ പഴയതാണെന്ന് തോന്നിയാലും മങ്ങിയിട്ടില്ല. തങ്കം തന്നതിൽ ഏറ്റവും നല്ലതാണിത് അപകർഷതാബോധം അവളെ കാർന്നു തിന്നാൻ തുടങ്ങി. ചുരിദാർ പോലും അച്ഛൻ ഇഷ്ടമായിരുന്നില്ല. അച്ഛന്റെ ഇഷ്ടം തന്നെയാണ് അവളുടെ ഇഷ്ടവും. മറ്റുള്ളവരെ പോലെ കോലം കെട്ടണമെന്നൊന്നും അവൾക്കില്ല. പക്ഷെ എന്തോ മനസ്സിൽ ഒരു വേദന.
ദേവു.. താൻ ഇവിടെ ഇരിക്കുന്നു ഞാൻ ആകാശിനെ വിളിച്ചോണ്ട് വരാം.
ലിഫ്റ്റ് കയറിവന്ന ഫ്ലോറിലെ റിസപ്ഷൻ ഏരിയയിൽ ഉള്ള സോഫ ചൂണ്ടി മീര പറഞ്ഞു. കമ്പനിയിലെ ഇന്റീരിയർ ഡിസൈനിങ് റിലേറ്റഡ് ആയിട്ടുള്ള പ്രോജെക്ടിൽ എല്ലാം മീര വർക്ക് ചെയ്തതുകൊണ്ട് മീരയെ ഒരുപാട് പേർക്ക് സുപരിചിതമാണ്. അതുകൊണ്ടുതന്നെ അവൾ കടന്നുപോകുമ്പോൾ പലരും ചിരിക്കുകയും ഗുഡ്മോർണിംഗ് പറയുകയും ചെയ്യുന്നുണ്ട്.
കോൺഫറൻസ് റൂം എന്ന് എഴുതി ഒട്ടിച്ചു വെച്ച വാതിൽ തുറന്ന് മീര അകത്തു കയറുന്നതു നോക്കി ദേവിക അവിടെ ഇരുന്നു. ഒരുപാട് നേരം കഴിഞ്ഞിട്ടും മീരയെ കാണാതായപ്പോൾ ദേവികക്ക് പേടി തുടങ്ങി
Hi.. I'm Alex. How may i help you miss.
മുമ്പിൽ ചിരിച്ചുകൊണ്ട് നിൽക്കുന്ന ചെറുപ്പക്കാരനെ ദേവിക പകച്ചു നോക്കി.
അവൾ ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ടപ്പോൾ അലക്സ് അവളുടെ അടുത്ത് ചെന്നിരുന്നു.
ഇവിടെ ആരെയാണ് കാണേണ്ടത്?
ഞാൻ മീര ചേച്ചിയുടെ ഒപ്പം വന്നതാ.
ദേവിക പരിഭ്രമം കലർന്ന ശബ്ദത്തിൽ പറഞ്ഞു.
മീര ചേച്ചിയോ?
ദേവിക അതെ എന്ന അർത്ഥത്തിൽ തലയാട്ടി.
എന്നിട്ട് ചേച്ചി തന്നെ ഇവിടെ ഒറ്റക്കാക്കി എങ്ങോട്ട് പോയി?
അവൾ മീര കയറിപോയ റൂമിലേക്ക് കൈ ചൂണ്ടി കാണിച്ചു.
അവളുടെ നിഷ്കളങ്കമായ പെരുമാറ്റം കണ്ടപ്പോൾ അലക്സ്‌ന് കൗതുകം തോന്നി.
തന്റെ പേരെന്താ..
ദേവി.....
""അലക്സ്?....""
അവൾ പേര് പറന്നു പൂർത്തീകരിക്കുന്നതിന് മുമ്പേ പിന്നിൽ നിന്ന് ഒരലർച്ച വന്നു.
സുപരിചിതമായ ശബ്‌ദം കേട്ടതും അവൾ തലയുയർത്തി അതിന്റെ സ്രോതവിനെ നോക്കി. ക്രോധം തണ്ഡവമാടുന്ന പൂച്ചക്കണ്ണുകളെ കണ്ടതും അവിടെ ശിരസ്സിലേക്ക് ഭയം ഇടിച്ചുകയറി.
അമൻ ഇവിടെ ഉണ്ടാകുമെന്ന് അവൾ സ്വപ്നത്തിൽ പോലും ഓർത്തില്ല. ഒറ്റ നോട്ടത്തിൽ തന്നെ തൊണ്ടമൊത്തം വറ്റിവരണ്ടു. ഹൃദയമിടിപ്പ് പതിന്മടങ്ങായി. ഏതു നിമിഷവും അത് പൊട്ടിത്തെറിക്കുമെന്ന് അവൾക്ക് തോന്നി.
What are you doing here, Alex?
സർ, ഞാൻ എച് ആർ ഡിപ്പാർട്മെന്റ് ലാസ്റ്റ് വീക്ക് ക്ലോസ് ചെയ്ത ഫയൽന്റെ റിപ്പോർട്ട് കൊണ്ടുവന്നതാണ്.
Then, why are you still standing here idiot...?
ഞാനത് ഈ കുട്ടിയെ ഇവിടെ ഒറ്റക്ക് കണ്ടപ്പോൾ...
കണ്ടപ്പോൾ?.. ഞാൻ ഇവിടെ നിന്നെ ശമ്പളം കൊടുത്തു നിർത്തിയിരിക്കുന്നത് മറ്റുള്ളവരോട് സംസാരിച്ചു നിൽക്കാൻ അല്ല. മനസ്സിലായോ?
അവന്റെ രൂക്ഷമായ സംസാരം അവളിൽ വിറയൽ ഉണ്ടാക്കി.
Yes sir.. Sorry sir
അലക്സ് ഭാവ്യതയിൽ പറഞ്ഞു.
ഫയൽ ആകാശിന്റെ ക്യാബിനിൽ സബ്‌മിറ്റ് ചെയ്യ്. ഇപ്പൊ നിനക്ക് പോകാം.
ഓക്കേ സർ.
അലെക്സിന്റെ മറുപടി കേൾക്കാൻ നിൽക്കാതെ അമൻ തിരിഞ്ഞു നടന്നു. ഒന്ന് മിണ്ട പോയിട്ട് നോക്കുക കൂടി ചെയ്യാതെ അവൻ പോയപ്പോൾ അവൾക് ഹൃദയം ഞെക്കി പിഴിഞ്ഞെടുക്കുന്ന പോലെ തോന്നി. കണ്ണുകൾ നിമിഷനേരം കൊണ്ട് നിറഞ്ഞൊഴുകി. അവൾക്ക് മങ്ങിയ ഒരു ചിരി നൽകി അലക്സ്സും പോയി. മുറിവിൽ ഉപ്പിട്ടപോലെ നെഞ്ച് നീറാണ്. എത്ര പൊത്തിപിടിച്ചിട്ടും വായിൽ നിന്ന് വിങ്ങൽ പുറത്ത് വരാണ്. അവൾക് മരിച്ചു പോണപോലെ തോന്നി. ആളുകൾ ശ്രെദ്ധിക്കുന്നത് കണ്ടപ്പോൾ എങ്ങോട്ടെന്നില്ലാതെ വേഗത്തിൽ നടന്നു. കണ്ണീർ കാഴ്ച മറച്ചു. എങ്കിലും കാലുകൾ ലക്ഷ്യമില്ലാതെ മുന്നോട്ട്നീങ്ങി. പെട്ടെന്ന് എന്തിലോ തട്ടി പിന്നിലേക്ക് മറിഞ്ഞുവീണു.
You bitch... എവിടെ നോക്കിയ നടക്കണേ.
ചാടിയെഴുന്നേറ്റ് നോക്കിയപ്പോൾ കലിപ്പൂണ്ട് ഒരു പെൺകുട്ടി നിൽക്കുന്നു. ദേഹം മുഴുവൻ നനഞ്ഞിട്ടുണ്ട് കയ്യിൽ ഒരു കാലികുപ്പിയും
നിന്നെയൊക്കെ ആരാ അകത്തുകയറ്റിയത്.
ഞാൻ അറിയാതെ പറ്റിപോയത.. സോറി... ഞാൻ...
പറഞ്ഞു തീരും മുമ്പേ ദേവികയുടെ കവിളിൽ അവൾ ആഞ്ഞടിച്ചു.
അവളുടെ ഒരു സോറി.. ഈ ഡ്രെസ്സിന്റെ വില നിനക്ക് അറിയോ. നിന്നെ പോലെയുള്ളവർക്ക് ചിന്തിക്കാൻ പോലും കഴിയില്ല.
അത്രയും നേരം തടഞ്ഞുവെച്ച വിങ്ങലുകൾ സ്വതന്ത്രമായി. കവിൾത്തടം നിറഞ്ഞൊഴുകി തുടങ്ങി.
What's happening here?
അമന്റെ ശബ്ദം കേട്ടതും ചുറ്റും കൂടിയവർ മാറിനിന്നു.
കവിളിൽ കൈപൊത്തി കരയുന്ന ദേവികയെ കണ്ടതും അവന്റെ ചങ്ക് പിടഞ്ഞു.
എന്താ പറ്റിയെ?
നിമിഷ നേരം കൊണ്ട് അവൻ ദേവികയുടെ അടുത്തെത്തി. അവന്റെ മൃദുവായ ശബ്ദം കേട്ടതും അവൾക്ക് ഒന്നുകൂടി സങ്കടം തേട്ടി വന്നു.
Aman darling look what has she done. This bitch runied my expensive designer cloth.
സ്വന്തം പ്രാണന്റെ നിറഞ്ഞ കണ്ണുകൾ കണ്ട ആ നിമിഷം തെറ്റിയതാണ് അവന്റെ സമനില. കണ്ണുകളിൽ ചുവപ്പുരാശി പടർന്നു. ഞരമ്പുകൾ വരിഞ്ഞു മുറുകി.
നിന്നെ അവൾ തല്ലിയോ?
അമൻ ദേവികയുടെ കവിളിൽ തലോടി ചോദിച്ചു.
സങ്കടം നിറഞ്ഞത് കൊണ്ട് തൊണ്ടയിൽ നിന്ന് ശബ്ദം ഉയരുന്നില്ല.
Did you slap her or not?
അമൻ പല്ലുകൾ ഞെരിച്ചു ചോദിച്ചു.
Yeah. But she....
പറഞ്ഞു തീരുന്നതിനു മുമ്പേ ആരോഹിയുടെ കവിളിൽ അവന്റെ കൈ പതിഞ്ഞു. നടന്നത് എന്താണെന്ന് മനസ്സിലാക്കാൻ ആരോഹിക്ക് കുറച്ചു നേരം വേണ്ടി വന്നു.
ശോഭ ബിൽഡഴ്‌സുമായി ഇനിയൊരു ഡീൽ ഇല്ല. ഇപ്പൊ ഇറങ്ങിക്കോണം ഇവിടെനിന്നും.
അമൻ പ്ലീസ് ലിസൺ.. നിനക്ക് ഇത് ഞങ്ങളോട് ചെയ്യാൻ കഴിയില്ല...
എനിക്ക് പറ്റും... ഇപ്പൊ പുറത്തുപോണം ഇവിടെ നിന്ന്..
അമൻ....
ആരോഹി കരഞ്ഞുകൊണ്ട് വിളിച്ചു.
ഞാൻ വേറെ എന്തെങ്കിലും ചെയ്യുന്നതിനുമുമ്പ് ഇറങ്ങി പൊക്കോ.
ഇത്രയും പറഞ്ഞുകൊണ്ട് അവൻ ദേവികയുടെ കയ്യും പിടിച്ചു നടന്നു. ദേവു ഒരു ശിലപോലെ അവന്റെ ഒപ്പം നീങ്ങി. അമന്റെ ഓഫീസിൽ കയറി വാതിൽ അടച്ചതും അവൾ അവന്റെ നെഞ്ചിലേക്ക് മുഖം ചേർത്ത് പിടിച്ചു ഏങ്ങി കരഞ്ഞു.
ഒന്നുല്ല്യാ...
അമൻ അവക്ക് ചേർത്ത പിടിച്ചു നെറുകയിൽ പുണർന്നു കൊണ്ട് പറഞ്ഞു
തുടരും.....
രചന :christi