Aksharathalukal

കോവിലകം. ഭാഗം : 23

 
 
"ആ പദവി ഇനി എനിക്ക് ആവിശ്യമില്ല... ഇതോടെ അയാളുമായി എല്ലാ ബന്ധവും തീർന്നു... ഇനി നീ എന്തു പറഞ്ഞാലും നാവെടുത്തു തീരുമാനത്തിന് മാറ്റമില്ല... "
 
"മോളേ... "
പെട്ടെന്നൊരു വിളികേട്ട് അവർ തിരിഞ്ഞു നോക്കി...  വാതിൽക്കൽ നിൽക്കുന്ന നീലകണ്ഠന്റെ കണ്ട് അവർ ഞെട്ടി... ആദ്യമായിട്ടാണ് അയാളുടെ നാവിൽ നിന്ന് അങ്ങനെയൊരു വിളി വരുന്നത്... ഈ മുറിയിലേക്ക് വരുന്നതും ആദ്യമായിട്ടാണ്...  അവർ അയാളെ സംശയത്തോടെ നോക്കി നിന്നു... പുതിയ എന്തെങ്കിലും അടവുമായി വന്നതാകുമോയെന്ന് രഘുത്തമന് തോന്നി... 
 
"നിങ്ങൾ എന്നെ തറപ്പിച്ച് നോക്കുന്നതിന്റെ കാര്യം എനിക്ക് മനസ്സിലായി... പുതിയ എന്തെങ്കിലും അടവുമായി വന്നതാണോ എന്നാകും മനസ്സിൽ.... എന്നാൽ ഇപ്പോൾ വന്നത് അതിനൊന്നുമല്ല... മക്കൾ വഴി തെറ്റാതെ നല്ലരീതിയിൽ വളരണമെന്ന് ഏതൊരു അച്ഛനുമമ്മയും ആഗ്രഹിക്കുന്നതാണ്... എന്നാൽ ആ അച്ഛനുമമ്മയും വഴിതെറ്റി ജീവിക്കുന്നവരാണെങ്കിലോ... അതുപോലെ ജീവിച്ചവനാണ് ഞാൻ... എന്റെ അച്ഛന്റെ ആജ്ഞക്കും ഭീഷണിക്കും വഴങ്ങി അയാൾ പറയുന്നത് ചെയ്ത് മനസ്സ് മുരടിച്ചു പോയ ഒരു മനുഷ്യനാണ് ഞാൻ... എന്റെ മക്കളേയും അതുപോലെ വളർത്താൻ ഞാൻ ശ്രമിച്ചു... അമ്മയുടെ തണലിൽ വളർന്ന ഇവനും നീലിമയും എന്റെ ആഗ്രഹത്തിന് നിന്നുതന്നില്ല... എന്നാൽ രാജേന്ദ്രൻ എനിക്ക് എല്ലാത്തിനും ചുക്കാൻപിടിച്ച് എന്റെ കൂടെ നിന്നു... എന്നാൽ അവന്റെ പോക്ക് ഞാൻ ശ്രദ്ധിച്ചില്ല... കണ്ടില്ലെന്ന് നടിച്ചു എന്നു വേണമെങ്കിൽ പറയാം... എന്നാൽ അവൻ ഇതുപോലൊരു മഹാപാപത്തിന് കൂട്ടുനിന്ന ഒരു വൃത്തികെട്ടവനാണെന്ന് എനിക്കറിയില്ലായിരുന്നു... അറിഞ്ഞിരുന്നെങ്കിൽ  ഞാൻ അവനെ തടഞ്ഞിരുന്നു അതിനുള്ള അർഹത എനിക്കില്ലെന്നറിയാം... എന്നാലും ശ്രമിക്കുമായിരുന്നു...  തെറ്റുകൾ ഒരുപാട് ചെയ്തവനാണ് ഞാൻ... ഇവരുടെ അമ്മയെ ഒരുപാട് വേദനിപ്പിച്ചു... അറിഞ്ഞുകൊണ്ടല്ലെങ്കിലും ഒരു പാവം പെണ്ണിനെ സ്നേഹിച്ച് ചതിച്ചു... ആ സുമതിയെ ഒരിക്കലും ചതിക്കാൻ വേണ്ടിയായിരുന്നില്ല സ്നേഹിച്ചത്... എന്റെ ഭാര്യയായി സങ്കൽപ്പിച്ചുതന്നെയാണ് സ്നേഹിച്ചത്... എന്നാൽ ഇതറിഞ്ഞ എന്റെ അച്ഛൻ സമ്മതിച്ചില്ല... ഞാൻ അയാൾ പറയുന്ന പെണ്ണിനെ വിവാഹം കഴിച്ചില്ലെങ്കിൽ സുമതിയേയും കുടുംബത്തേയും കൊന്നുകളയുമെന്ന് പറഞ്ഞു... അച്ഛൻ പറഞ്ഞാൽ പറഞ്ഞതാണ്... കൊല്ലും കൊലയും അച്ഛന് പുത്തരിയല്ല... അന്ന് എന്റെ അപ്പച്ചിയേയും അമ്മാവനേയും കൊന്നത് എന്റെ കൺമുന്നിൽ വച്ചായിരുന്നു... സുമതിയുടെ ജീവൻ രക്ഷിക്കാൻ ഞാൻ അച്ഛന്റെ ഇഷ്ടത്തിന് വഴങ്ങി... എന്നാൽ എനിക്കറിയില്ലായിരുന്നു അവൾ ഗർഭിണിയായിരുന്നെന്നും അതിലൊരു മകനുള്ള കാര്യവും... ഇവരുടെ അമ്മയെ വിവാഹം ചെയ്ത അന്നുരാത്രി സുമതിയെക്കുറിച്ച് അവളോട് പറഞ്ഞു... എന്നാൽ അവൾ എന്റെനേരെ പൊട്ടിത്തെറിക്കുമെന്ന് കരുതിയ എനിക്ക് തെറ്റി... അവളെന്നെ ആശ്വസിപ്പിക്കുകയായിരുന്നു ചെയ്തത്... പക്ഷേ എന്റെ പ്രവൃത്തികളാണ് അവളെ വേധനിപ്പിച്ചത്... പണത്തോടുള്ള ആർത്തി യായിരുന്നു എനിക്ക്... അച്ഛൻ ചെയ്യുന്നത് കണ്ട് വളർന്നതുകൊണ്ടാകാം... പണം എനിക്കൊരു ലഹരിയായി... അതുകൊണ്ടാണ്... കോവിലകത്ത് തലമുറയായി കൈമാറി വരുന്ന ആ സ്വർണ്ണം കൈക്കലാക്കാൻ ഞാൻ അച്ഛനോടൊത്ത് കൂട്ടുനിന്നത്.. എന്നാൽ ഒരിക്കലും അവരെ കൊല്ലണമെന്ന ചിന്ത എന്റെ മനസ്സിൽപ്പോലും ഉണ്ടായിരുന്നില്ല... "
 
"എന്നിട്ട് എന്തുകൊണ്ട് അച്ഛൻ ഇതൊന്നും പുറത്തു പറഞ്ഞില്ല... "
 
എന്തിനു പറയണം ഞാൻ കുറ്റവാളിയാണെന്ന് കാണേണ്ടവർ തന്നെ കണ്ടു... അച്ഛൻ അപ്പച്ചിയേയും അമ്മാവനേയും കൊല്ലുന്നത് നേരിട്ട് കണ്ടവനാണ് ഞാൻ... അടുത്തത് നാരായണനെയാകുമെന്ന് എനിക്കറിയാമായിരുന്നു... സാവിത്രി അമ്മാവന്റെ വീട്ടിലാണെന്ന് എനിക്കറിയാമായിരുന്നു... അവനെയെങ്കിലും കൊല്ലാതെയിരിക്കണമെന്ന് എനിക്കുണ്ടായിരുന്നു... കാരണം അവനെ അത്രക്ക് എനിക്കിഷ്ടമായിരുന്നു... അച്ഛന്റെ കയ്യിൽനിന്നു വാള് പിടിച്ചുവാങ്ങി പുറത്തേക്ക് കളയാൻവേണ്ടി പുറത്തിറങ്ങിയപ്പോഴാണ് എല്ലാം കണ്ട് പുറത്ത് ജനലിനു സമീപം നിൽക്കുന്ന നാരായണനെ കണ്ടത്... ചോര ഇറ്റിവീഴുന്ന വാളുമായി നിൽക്കുന്ന എന്നെ കണ്ട അവൻ എല്ലാം ചെയ്തത് ഞാനാണെന്ന് കരുതി... അവൻ അവിടെനിന്നും ഇറങ്ങിയോടി... വഴിയേ ഞാനിമോടി... അച്ഛന്റെ കണ്ണിൽപ്പെടാതെ അവനെ രക്ഷിക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം... അവൻ ഓടി കോലോത്തെ പടിഞ്ഞാറേ പിമ്പിലുള്ള ഒരു കാട്ടിൽ ഒളിച്ചു... ഇതെല്ലാം ഞാൻ കണ്ടിരുന്നു എന്നാൽ അവനെ കാണാത്തതുപോലെ ഞാൻ അവിടെ അവനെ തിരയുന്നതുപോലെ അഭിനയിച്ചു... എന്നാൽ അപ്പോഴാണ് ആ ആഭരണത്തെകുറിച്ച് ഓർമ്മ വന്നത്... ഞാൻ തിരിച്ചുവന്ന് ആ വീടു മുഴുവൻ അരിച്ചുപെറുക്കി... ആ ആഭരണം മാത്രം കണ്ടു കിട്ടിയില്ല... അങ്ങനെ നിരാശയോടെ ഞങ്ങൾ തിരിച്ചു പോന്നു... വർഷങ്ങൾ കഴിഞ്ഞിട്ടും ആ ആഭരണം എന്റെ മനസ്സിൽ നിന്ന് പോയിരുന്നില്ല... പിന്നീട് ആ കോവിലകം സ്വന്തമാക്കാനായിരുന്നു ലക്ഷ്യം... അത് സ്വന്തമാക്കിയാൽ ആ ആഭരണം അവിടെയെവിടെയുണ്ടെങ്കിലും കൈക്കലാക്കാമെന്ന് കരുതി... അതിനു വേണ്ടിയായിരുന്നു എന്റെ ശ്രമം... അതിന് പല കളികളും കളിച്ചു... നാട്ടിലെ ശീട്ടുകളിക്കാരെ കൂട്ടുപിടിച്ച് ആ പറമ്പിന്റെ പിന്നാംപുറത്ത് കളി നടത്താൻ അനുവാദം കൊടുത്തു... പോലീസിന്റെയും നാട്ടുകാരുടേയും ശ്രദ്ധ ആ ഭാഗത്തേക്ക് വരാതിരിക്കാൻ പ്രേതബാധയുണ്ടെന്ന് വരെ പറഞ്ഞുണ്ടാക്കി.. അവസാനം സാവിത്രി ആ കോവിലകം കരുണാകരന് വിറ്റു... അയാൾ ആരേയോ അവിടെ വാടകക്ക് താമസിപ്പിച്ചു... അധികം താമസിയാതെ അവരേയും ഓടിച്ചു.... അവസാനം നിവൃത്തിയില്ലാതെ കരുണാകരൻ ആ കോവിലകം വിൽക്കാൻ തീരുമാനിച്ചു... ഞാൻ അവനെ കണ്ട് അതിനൊരു വില പറഞ്ഞു... അവനത് പറ്റിയില്ല... അവൻ വാങ്ങിച്ച വിലയെങ്കിലും കിട്ടണമെന്ന് വാശിയിലായിരുന്നു... പിന്നീട് ഞാൻ കോവിലകം വാങ്ങിക്കാൻ വരുന്നവരെ പല കാരണം പറഞ്ഞ് തിരിച്ചയക്കാൻ ആളെ ഏർപ്പാടുചെയ്തു... എന്നാൽ എന്റെ എല്ലാ പ്ലാനും നശിപ്പിച്ചുകൊണ്ട് ആ കോവിലകം മറ്റൊരുകൂട്ടർ വാങ്ങിച്ചു... പക്ഷേ വന്നവർ എല്ലാം അറിയുന്നവരാണെന്നറിഞ്ഞ് ഞാൻ കോവിലകത്തേക്ക് ചെന്നു... അപ്പോഴാണറിഞ്ഞത് അത് അതിന്റെ യഥാർത്ഥ അവകാശികളാണെന്ന്... അതെന്നെ വല്ലാതെ തളർത്തി... പിന്നീട് അവരെ അവിടെനിന്നും ഒഴിവാക്കാനാണ് ഇന്നുവരെ ഞാൻ കളിച്ചത്... "പക്ഷേ ഇന്നാണ്  എനിക്ക് എല്ലാം മനസ്സിലായത്... പണമല്ല  സ്നേഹമാണ് ഈ ഭൂമിയിൽ ഏറ്റവും വലിയ സമ്പത്തെന്ന്.... അത് മനസ്സിലാക്കാൻ എന്റെ നീലിമയും നിങ്ങളും വേണ്ടിവന്നു..."
 
അച്ഛൻ നേരത്തെ പറഞ്ഞല്ലോ... ആ സുമതി എന്നു പറയുന്നവരെ അത്രയേറെ സ്നേഹിച്ചെന്ന്... എന്നിട്ടാണോ രാവിലെ അച്ഛൻ പറഞ്ഞത് അവരെ അറിയില്ലെന്നും ചെറിയച്ഛനും ഹരിയും അച്ഛനെ തകർക്കാൻ പുതിയ ഇടവുമായിരിക്കും വന്നതാനെന്നും... 
 
ഞാൻ പറഞ്ഞു... അവനെ ഇവിടെനിന്നും അറ്റക എന്നതാണ് എന്റെ മുന്നിലുള്ള ഏക ആശ്രയം... അല്ലെങ്കിൽ രാജേന്ദ്രൻ ഇതറിഞ്ഞാൽ എന്റെ സുമതിയുടെ മകനെ അവൻ എന്താണ് ചെയ്യുക എന്നറിയില്ല... അതുപേടിച്ചാണ് അങ്ങനെ പറഞ്ഞത്.... രാജേന്ദ്രൻ അങ്ങനെയായിപ്പോയി... എല്ലാറ്റിനും കാരണം ഞാനാണ്... അവന്റെ ഓരോ തോന്നിവാസവും ഞാൻ കണ്ടില്ലെന്ന് നടുച്ചത് അവൻ എന്നെങ്കിലും നേരെയാകുമെന്ന് കരുതിയാണ്... പക്ഷേ അവൻ ഒരു പെൺകുട്ടിയെ നശിപ്പിച്ച് അവളുടഎഎ ആത്മഹത്യക്ക് കാരണക്കാരനാണെന്നറിഞ്ഞപ്പോൾ... ഇവൾ എടുത്ത തീരുമാനമാണ് നല്ലത്... ഒരിക്കലും കൂടിച്ചേരാത്തത് നിർബന്ധിച്ച് കൂട്ടിച്ചേർക്കരുത്... നേരത്തെതന്നെ കണ്ടില്ലേ... ഈ വീടും പറമ്പും നീലിമയുടെ പേരിലാണെന്ന് അറിഞ്ഞപ്പോൾ അവന്റെ പ്രകടനം.... ഇതെല്ലാം മുൻകൂട്ടി കണ്ടാണ് ഞാൻ അന്ന് ആ തീരുമാനമെടുത്തത്... എന്റെ ആവിശ്യപ്രകാരമാണ് അന്ന്  ഈ സ്വത്തെല്ലാം നീലിമയുടെ പേരിൽ എഴുതിച്ചത്... "
 
"അപ്പോൾ അച്ഛന് അറിയാമായിരുന്നോ എല്ലാം... "
 
"അറിയാം... ഈ ഒരു നിമിഷം ഞാൻ എന്നേ കണ്ടതായിരുന്നു... ഇല്ലെങ്കിൽ എന്റെ ഈ രണ്ടു മക്കൾ അനാധരാകുമെന്ന് കരുതി... നിന്നെ അമേരിക്കയിൽ നിന്ന് ഞാൻ ജോലിയുപേക്ഷിച്ച് വരാൻപറഞ്ഞതിന് പിന്നിലും ഇതായിരുന്നു കാരണം... നീയിവിടെയുണ്ടാകുമ്പോൾ രാജേന്ദ്രൻ ഒന്നടങ്ങുമെന്നെനിക്കറിയാമായിരുന്നു... "
 
"അച്ഛൻ അറിയാത്തതു കാര്യമുണ്ട്... ഞാനും  ഹരിയും...."
രഘുത്തമൻ പറഞ്ഞ് പൂർത്തിയാകുംമുന്നേ നീലകണ്ഠൻ അവനെ തടഞ്ഞു... 
 
എനിക്കറിയാം... നീയും നാരായണന്റെ മകനും അവന്റെ കൂട്ടുകാരും ഒന്നിച്ചാണ് അമേരിക്കയിൽ ജോലി ചെയ്തത്എന്നകാര്യം... നിങ്ങൾ തമ്മിൽ പരസ്പരം ആരാണെന്ന് മനസ്സിലാക്കി ആ ബന്ധം വളർന്നു... കോവിലകം ആ കരുണാകരൻ വിൽക്കുന്നുണ്ടെന്നറിഞ്ഞപ്പോൾ നീയാണ് അവരോട് പറഞ്ഞ് അത് സ്വന്തമാക്കാൻ അവരുടെ കൂടെ നിന്നകാര്യവുമെല്ലാം എനിക്കറിയാം... എനിക്ക് ആ കോവിലകത്തിനോടുള്ള ആർത്തി മനസ്സിലാക്കിയാണ് ഇതുപോലൊരു നീക്കം നീ നടത്തിയതെന്നും എനിക്കറിയാം... ഒന്നും ഞാൻ അറിയരുതെന്ന്  അയാളോട് നീ പറഞ്ഞിരുന്നു... ഇന്നലെ വൈകീട്ട്... കരുണാകരൻ എന്നെ വിളിച്ചിരുന്നു... ഓരോ കാര്യങ്ങൾ പറയുന്നതിന്റെ കൂടെ അയാളുടെ നാവിൽ നിന്ന് വീണുപോയതാണ്... ഇതെല്ലാം..."
 
"എന്നിട്ട് അച്ഛന് എന്നോട് ദേഷ്യം തോന്നിയില്ലേ... "
 
"തോന്നിയിരുന്നു... എന്നാൽ കൈവിട്ടു പോയത് തിരിച്ചു പിടിക്കുന്നതല്ലാതെ നിന്നെ ദ്രോഹിച്ചിട്ടെന്തുകാര്യം... എന്നാൽ എനിക്ക് മനസ്സിലായി... അത് എനിക്ക് വിധിച്ചതല്ലാ എന്ന്... അന്ന് എവിടെനിന്നോ വന്ന ഒരു മാർത്താണ്ഡൻ ഇവിടെ എന്നെ തേടിവന്നപ്പോൾത്തന്നെ നാരായണന്റേയും ഹരിയുടേയും ശക്തി എനിക്ക് മനസ്സിലായതാണ്... വെറുതെ ഒരു പ്രതികാരത്തിന് വന്നതല്ല അയാളെന്നും മനസ്സിലായി... അയാൾക്ക് എന്തോ ലക്ഷ്യമുണ്ട്..."
 
ഉണ്ട്... അതിന്റെ പിന്നിലുള്ള കഥ എനിക്കറിയില്ല പക്ഷേ അയാൾ ആ ആഭരണമാണ് ലക്ഷ്യം വക്കുന്നത്... അതിനാണ് അയാൾ അച്ഛനെ കൂട്ടുപിടിക്കാൻ വന്നത്... അച്ഛനെ ഉപയോഗിച്ച് അത് കൈക്കലാക്കുക... അതാണ് ലക്ഷ്യം.... "
 
ഞാനൂഹിച്ചു... പിന്നെ മോളെ.. മോൾക്ക് ആരുമില്ലെന്ന തോന്നൽ വേണ്ട... രാജേന്ദ്രനെ അംഗീകരിക്കാൻ പറ്റില്ലെങ്കിലും മോൾക്ക് ഈ വീട്ടിൽ നിൽക്കാം... അതിന് ആരും തടസം നിൽക്കില്ല... "
നീലകണ്ഠൻ ഉമ്മറത്തേക്ക് നടന്നു... ഇപ്പോൾ നടന്നതൊന്നും വിശ്വസിക്കാൻ രഘുത്തമന് കഴിയുമായിരുന്നില്ല.. അച്ഛൻ പറഞ്ഞതെല്ലാം ആത്മാർത്ഥമായിട്ടാണോ... അതോ പുതിയ തന്ത്രവുമായി ഇറങ്ങിയതാണോ... ഓരോന്നാലോചിച്ച് രഘുത്തമനും തന്റെ റൂമിലേക്ക് നടന്നു... 
 
"ചെറിയേട്ടാ ഒന്നുനിന്നേ... "
 
 
തുടരും...... 
 
✍️   Rajesh Raju
 
➖➖➖➖➖➖➖➖➖➖➖

കോവിലകം. ഭാഗം : 24

കോവിലകം. ഭാഗം : 24

4.4
6262

"ഞാനൂഹിച്ചു... പിന്നെ മോളെ.. മോൾക്ക് ആരുമില്ലെന്ന തോന്നൽ വേണ്ട... രാജേന്ദ്രനെ അംഗീകരിക്കാൻ പറ്റില്ലെങ്കിലും മോൾക്ക് ഈ വീട്ടിൽ നിൽക്കാം... അതിന് ആരും തടസം നിൽക്കില്ല... " നീലകണ്ഠൻ ഉമ്മറത്തേക്ക് നടന്നു... ഇപ്പോൾ നടന്നതെന്നും വിശ്വസിക്കാൻ രഘുത്തമന്  കഴിയുമായിരുന്നില്ല... അച്ഛൻ പറഞ്ഞതെല്ലാം ആത്മാർത്ഥമായിട്ടാണോ... അതോ പുതിയ തന്ത്രവുമായി ഇറങ്ങിയതാണോ... ഓരോന്നാലോചിച്ച് രഘുത്തമനും തന്റെ റൂമിലേക്ക് നടന്നു...    "ചെറിയേട്ടാ ഒന്നുനിന്നേ... " നീലിമ വിളിച്ചതുകേട്ട് രഘുത്തമൻ നിന്നു...    "എന്താടി.. നീയിവിടെ ഉണ്ടായിരുന്നോ..."   "ഉണ്ടായിരുന്നു.... അച്ഛൻ