Aksharathalukal

കോവിലകം. ഭാഗം : 25

"നിങ്ങൾ ഇതുകണ്ട് പേടിക്കേണ്ട... ഇവനൊക്കെ രണ്ടെണ്ണം കൊടുത്താൽ സത്യം പറയൂ... നിങ്ങൾ വാ... അച്ഛനും അപ്പച്ചിയും  അമ്പലത്തിൽ പോയതാണ്... ഇപ്പോൾ വരും... നിങ്ങൾ അകത്തേക്ക് കയറിയിരിക്ക്... "
ഹരി നീലകണ്ഠനേയും കൂട്ടി അകത്തേക്ക് കയറി... 
 
"അമ്മേ... ഇങ്ങോട്ടൊന്നുവന്നേ... ആരാണ് വന്നതെന്ന് നോക്കിക്കേ... "
ഹരി സുമംഗലയെ വിളിച്ചു... സുമംഗല അവിടേക്കു വന്നു... 
 
"അമ്മക്ക് ഇദ്ദേഹത്തെ മനസ്സിലായോ... "
മനസ്സിലായി... നിങ്ങൾ നേരത്തെ പുറത്തുനിന്നും സംസാരിക്കുന്നത് കണ്ടു... പിന്നെ അന്ന് ഇവിടെ വന്നപ്പോഴും കണ്ടിരുന്നു... "
 
"ഇദ്ദേഹം അച്ഛനേയും അപ്പച്ചിയേയും കാണാൻ വന്നതാണ്... "
 
അവർ അമ്പലത്തിൽ പോയതാണ് ഇപ്പോൾ വരും... ഞാൻ ചായയെടുക്കാം... അതു പറഞ്ഞ് സുമംഗല അടുക്കളയിലേക്ക് നടന്നു... കുറച്ചു കഴിഞ്ഞപ്പോഴേക്കും നാരായണനും സാവിത്രിയും ആര്യയുംകൂടി അമ്പലത്തിൽ നിന്നും വന്നു... അവർ നീലകണ്ഠനെ കണ്ട് ഒന്നമ്പരന്നു... 
 
"എന്താ നീലകണ്ഠേട്ടൻ ഈ വഴിയൊക്കെ... "
നാരായണൻ ചോദിച്ചു... 
 
ഞാൻ നിന്നെയും സാവിത്രിയേയും കാണാൻ വന്നതാണ്... പിന്നെ ഇത് ഇവിടെ സൂക്ഷിക്കാൻ പറയാനും വേണ്ടിയാണ് വന്നത്..."
 അയാൾ കയ്യിലുണ്ടായിരുന്ന സഞ്ചിയിൽ നിന്ന് ഒരു പെട്ടി  പുറത്തെടുത്തു... 
 
"എന്താണിത്... "
 
ഇത് നമ്മുടെ പാരമ്പര്യ സ്വത്താണ്...  തറവാട്ടിൽ കൈമാറിവന്ന ആഭരങ്ങളിൽ അച്ഛന്റെ അടുത്തുണ്ടായിരുന്നത്... ഇത് എന്റെ മകളുടെ വിവാഹത്തിന് കരുതിവച്ചതായിരുന്നു... എന്നാൽ ഇപ്പോൾ ഇത്  ഇല്ലിക്കലിൽ വച്ചാൽ അവളുടെ വിവാഹത്തിന് ഇത് കാണില്ല... എന്റെ മൂത്തമകൻ എല്ലാം തുലച്ചിരിക്കും... "
 
"നിങ്ങൾ തന്നെയല്ലേ അവനെ ആ ഒരു രീതിയിൽ വളർത്തിയത്... എന്നിട്ടു പ്പോൾ എന്തു പറ്റി... "
 
"നിഷേധിക്കുന്നില്ല... ഞാൻ തന്നെയാണ് അവന്റെ ഇപ്പോഴത്തെ സ്വഭാവത്തിന് കാരണക്കാരൻ... എന്നാൽ അവന്റെ വഴിവിട്ട ബന്ധം എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല... ഞാനതിന് ശ്രമിച്ചില്ല എന്നു പറയുന്നതാവും നല്ലത്... "
 
ഇത് ഇവിടെ സൂക്ഷിക്കുന്നതെന്തിനാണ്... ഏതെങ്കിലും ബാങ്കിലെ ലോക്കറിൽ സൂക്ഷിക്കുന്നതല്ലേ നല്ലത്.. "
 
"അറിയാഞ്ഞിട്ടല്ല... പക്ഷേ ഇവിടെ സൂക്ഷിക്കുന്നത്ര സുരക്ഷ മറ്റെവിടെയും കിട്ടില്ല എന്നെനിക്കുറപ്പുണ്ട്... "
 
"ഇവിടെ സൂക്ഷിക്കുന്നതുകൊണ്ട് ഞങ്ങൾക്ക് ബുദ്ധിമുട്ടൊന്നുമില്ല... ഇത് ഇവിടെത്തന്നെയാണല്ലോ സൂക്ഷിക്കേണ്ടത്... അതിന് തടസംനിന്നത് പണ്ട് നിങ്ങളും വല്യച്ഛനുംകൂടിയാണല്ലോ... "
 
അതെ.. അന്ന് എനിക്ക് പണത്തോടുള്ള പ്രാന്തായിരുന്നു... എല്ലാം മനസ്സിലാക്കാൻ വൈകി... "
അയാൾ ആ പെട്ടി നാരായണന്റെ കയ്യിലേൽപ്പിച്ച് യാത്രപറഞ്ഞിറങ്ങി... "
 
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
 
ഇന്നലെ ഇല്ലിക്കലിൽനിന്ന് സത്യങ്ങളെല്ലാമറിഞ്ഞ് ഇറങ്ങിപ്പോയ രാജേന്ദ്രൻ ഇന്നാണ് തിരിച്ചുവന്നത്... അയാൾ വരുന്നത് രഘുത്തമൻ കണ്ടിരുന്നു... അയാൾ നേരെ പോയത് പ്രമീളയുടെ  അടുത്തേക്കായിരുന്നു... 
 
പ്രമീളേ... എടുക്കാനുള്ളത് എന്താണെന്നു വച്ചാൽ എടുത്തുവാ... ഇന്നുമുതൽ ഇവിടെയല്ല നമ്മൾ താമസിക്കുന്നത്... ഞാനൊരു വീട് വാടകക്ക് എടുത്തിട്ടുണ്ട് നമ്മൾ അവിടേക്ക് മാറുന്നു... "
 
"എന്തിന്... "
പ്രമീള ചോദിച്ചു... 
 
"ഇങ്ങോട്ട് ചോദ്യം വേണ്ട... പറയുന്നത് അനുസരിച്ചു മതി... "
 
"അങ്ങനെ നിങ്ങൾ പറയുന്നത് അനുസരിക്കാൻ ഞാനന്താ നിങ്ങളുടെ കളിപ്പാവയോ... എന്നെ ഈ വീട്ടിലേക്കാണ് നിങ്ങൾ വിവാഹം ചെയ്ത് കൊണ്ടുവന്നത്... എനിക്ക് ഇതുവരേയും ഇവിടെയൊരു ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല... ഇനി അഥവാ നിങ്ങളുടെ കൂടെ ഇവിടെനിന്ന് മാറണമെങ്കിൽ നിങ്ങളൊരു വീടുണ്ടാക്ക്... അല്ലെങ്കിൽ നല്ലൊരു വീട് വാങ്ങിക്ക്... "
 
"ഇതൊന്നുമില്ലാതെ നീ എന്റെ കൂടെ വരില്ലേ... "
 
എന്തിന്... പട്ടിണികിടന്ന് മരിക്കാനോ... അവസാനം വീട്ടുവാടക കൊടുക്കാനില്ലാതെ എന്നെ മറ്റാർക്കെങ്കിലും കാഴ്ചവെക്കാനോ... "
 
"എന്തു പറഞ്ഞെടി നീ..." അയാൾ പ്രമീളയുടെ കവിളത്ത് ആഞ്ഞടിച്ചു... എന്നാൽ ആ കൈ പ്രമീള തന്റെ കൈപ്പിടിയിലൊതുക്കിയിരുന്നു.... 
 
"നിങ്ങളുടെ ആട്ടുംതുപ്പും തല്ലും സഹിച്ച് കഴിഞ്ഞിരുന്നു.. ഇന്നലെ വരെ... എന്നാൽ ഇന്നുമുതൽ എന്നെ തൊടാനുള്ള അധികാരം നിങ്ങൾക്കില്ല... നമ്മൾതമ്മിൽ ആകെ ഈ ഒരു താലിയുടെ ബന്ധം മാത്രമേയുള്ളു... അത് കെട്ടിയവൻ മുമ്പ് ഒരു പാവം പെണ്ണിനെ ചതിച്ച് അവളെ നശിപ്പിച്ച് ആത്മത്യചെയ്യാൻവരെ കാരണക്കാരനാണെന്നറിഞ്ഞപ്പോൾ അതോടെ തീർന്നു ഇതിന്റെ മഹത്വം... "
പ്രമീള തന്റെ കഴുത്തിലെ താലിച്ചരട് പൊട്ടിച്ച് രാജേന്ദ്രന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു... 
 
"ഓഹോ... എന്റെ മോൾ അപ്പോൾ എല്ലാം അറിഞ്ഞിട്ടു തന്നെയാണ് ഈ നിൽപ്പല്ലേ... എന്നാൽ കേട്ടോ അതുമാത്രമല്ല അതിനുശേഷം പല പെണ്ണുങ്ങളും എന്റെ ജീവിതത്തിൽ കടന്നുപോയിട്ടുണ്ട്... ഇനിയും അത് തുടരുകയും ചെയ്യും... അത് നിയോ നിന്റെ വീട്ടുകാരോ നിർത്തിയാൽ നിൽക്കില്ല... നിന്നെപ്പോലെ ഒരു ചാവാലിയെമാത്രം ആശ്രയിച്ച് കഴിയുമെന്നാണ് നീ കരുതിയത്... ഇപ്പോൾ നീ ചിലക്കുന്നതിന്റെ കാര്യം എനിക്കറിയാം... ഇവിടെയുണ്ടല്ലോ നല്ല ചോരയും നീരുമുള്ള ഒരുത്തൻ അവനുമായി നീ കാരാറ് പറഞ്ഞൊറപ്പിച്ചിട്ടുണ്ടാകും... അതിന് ഞാനൊരു തടസമാകുമല്ലോ... എന്നെ ഒഴിവാക്കിയാൽ പിന്നെ എന്തും അവലോ... "
രാജേന്ദ്രൻ പറഞ്ഞുതീരുംമുന്നേ പ്രമീളയുടെ കൈ അയാളുടെ മുഖത്ത് പതിഞ്ഞിരുന്നു... 
 
"പ്ഫാ നായെ... ഇനിയൊരാവർത്തി പറഞ്ഞാൽ നിന്റെ നാവ് ഞാൻ പിഴുതെടുക്കും... സ്വന്തം അമ്മയേയും പെങ്ങളേയും തിരിച്ചറിയാത്ത നിന്റെ കൂടെയാണല്ലോ ഇത്രയും നാൾ കഴിഞ്ഞതെന്നോർക്കുമ്പോൾ എനിക്ക് ലജ്ജ തോന്നുന്നു... സ്വന്തമായൊരു ഭാര്യയുണ്ടായിട്ടും കാമപ്രാന്ത് മൂത്ത് മറ്റുള്ള പെണ്ണിനെ തേടിപ്പോകുന്ന നീയൊക്കെ ആൺവർഗ്ഗത്തിന് ശാപമാണ്.. ഇതിലും നല്ലത് നിനക്ക് പോയി ചാകുന്നതാണ്... "
 
"എടീ നീയെന്നെ തല്ലിയല്ലേ... ഇനി നീ ജീവിച്ചിരിക്കില്ല.... "
രാജേന്ദ്രൻ പ്രമീളയുടെ മുടിക്കുത്തിനുപിടിച്ച് ചുമരിൽ അടിക്കാൻ നോക്കി... "
 
"തോട്ടുപോകരുതവരെ...."
പെട്ടന്ന് രഘുത്തമൻ വന്ന് രാജേന്ദ്രനെ പിടിച്ച് തള്ളി... രഘുത്തമന്റെ പെട്ടന്നുള്ള നീക്കത്തിൽ രാജേന്ദ്രൻ പ്രമീളയുടെ മുടിക്കുത്തിലെ  പിടിവിട്ട് ചുമരിന്മേലേക്ക് തെറിച്ചുവീണു... 
 
 "എന്തുകണ്ടാണ് നിങ്ങൾ ഇവരെ ദ്രോഹിക്കുന്നത്... വിവാഹം കഴിഞ്ഞ് ഇന്നുവരെ ചെലവിന്നു കൊടുത്തിട്ടുണ്ടോ... ധരിക്കാൻ വല്ല ഡ്രസ്സും വാങ്ങിച്ചിട്ടുണ്ടോ... ഇവരുടെ എന്തെങ്കിലും ആഗ്രഹം സാധിച്ചു കൊടുത്തിട്ടുണ്ടോ.... മഹേഷിനെപ്പോലെ കള്ളും കഞ്ചാവുമായി നടക്കുന്ന ഒരുവൃത്തികെട്ടവന്റെ കൂടെകൂടി അവനെപ്പോലെ അമ്മയുടെ വരെ മടിക്കുത്ത് അഴിച്ച് അവരെ വരെ പീഡിപ്പിക്കുന്ന ആ ചെറ്റയുടെകൂടെ അഴിഞ്ഞാടിഷിട്ട് ഇവിടെയുള്ളവരുടെ നേരെ കയ്യൂക്കുമായി വന്നാലുണ്ടല്ലോ സ്വന്തം ഏട്ടനാണെന്നുപോലും ഓർക്കില്ല... കയ്യും കാലും തല്ലിയൊടിച്ച് ഒരു മൂലക്കിടും... എന്നിട്ട് സ്വാസം നിലക്കുന്നതുവരെ സാഷ്ടാംഗം മിണുങ്ങാൻ വലതും തരും.... അതുകൊണ്ട് ഇന്ന് ഇപ്പോൾ ഈ വീട്ടിൽ നിന്നിറങ്ങണം... ഇനി ഈ പടിപ്പുര കടന്ന് മുറ്റത്ത് നിങ്ങൾ കാല് കുത്താൻ പാടില്ല.... "
 
"ഓഹോ അപ്പോൾ ഞാൻ പറഞ്ഞത് സത്യമാണല്ലേ... സ്വന്തം രഹസ്യക്കാരിയെ തൊട്ടപ്പോൾ നിനക്ക് നൊന്തല്ലേ... ആയിക്കോ... ആർക്കു വേണം ഈ ചാവാലിപട്ടിയെ... നിനക്ക് മടുക്കുമ്പോൾ പറഞ്ഞാൽ മതി... വാങ്ങിക്കാൻ ഒരുപാട് ആളുകളുണ്ടാകും... എനിക്കാണെങ്കിൽ പറഞ്ഞ പണവും കിട്ടും.... "
 
"എടാ നാറീ..."
 രഘുത്തമൻ രാജേന്ദ്രന്റെ നെഞ്ചിലൊരു ചവിട്ട് കൊടുത്തു... രാജേന്ദ്രന് ശ്വാസം നിലക്കുന്നതുപോലെ തോന്നി..
 
"ഇത്തരം വൃത്തികെട്ടവനാണല്ലോ എന്റെ അമ്മയുടെ വയറ്റിൽ   കുരുത്തത്... ഇനി നിങ്ങൾ ഇവിടെ വേണ്ട... ഇറങ്ങിക്കോ... എവിടെപ്പോയി തുലഞ്ഞാലും വേണ്ടില്ല... ഇവിടേയും പ്രായം തികഞ്ഞ പെണ്ണുണ്ട്.... നാളെ നീയൊക്കെ അവളെവച്ചും മറ്റുള്ളവർക്കുമുന്നിൽ വില പറയും... ആരുടെ പിച്ചാത്തിക്ക് തീർന്നാലും വേണ്ടില്ല.... നിങ്ങളുടെ ശവം പോലും ഈ പടിപ്പുരക്ക് ഇപ്പുറത്തേക്ക് കയറ്റില്ല.... ഇറങ്ങിപ്പോടാ നാണം കെട്ടവനെ..."
 
രാജേന്ദ്രൻ നെഞ്ചിൽ കൈവച്ചുകൊണ്ട് ചുമച്ചു... പിന്നെ നെഞ്ച് തടവിക്കൊണ്ട് മെല്ലെ എഴുന്നേറ്റു.... "
 
എടാ... നിനക്കെന്ത് അവകാശമാടാ എന്നെ ഇറക്കിവിടാൻ... നിന്റെ പേരിലാണോ ഈ വീട്... അല്ലല്ലോ.... "
 
എന്റെ അഭിപ്രായമാണ് ചെറിയേട്ടൻ പറഞ്ഞത്... ഇറങ്ങിപൊയ്ക്കോണം ഇവിടെനിന്ന്... എനിക്ക് ഇങ്ങനെയൊരു ഏട്ടനില്ല... അയാൾ ചത്തെന്ന് ഞാൻ കരുതിക്കോളാം... "
എല്ലാം കണ്ടുനിന്ന നീലിമ പറഞ്ഞു... 
 
"അതുശരി... അപ്പോൾ എല്ലാവരും കൂടി ഒത്തുള്ള കളിയാണല്ലേ.... നീയൊക്കെ കരുതിയിരുന്നോ... എന്നെ ഇവിടെനിന്നേ നിനക്കൊക്കെ ഇറക്കിവിടാൻ പറ്റൂ... ഈ നാട്ടിൽ തന്നെ ഞാനുണ്ടാകും... എന്റെ നെഞ്ചിൽ ചവിട്ടിയ ഈ കാലുണ്ടല്ലോ... അത് ഞാൻ  വെട്ടിയെടുക്കും... എന്നെ പുറത്താക്കി നീയൊന്നും ഇവിടെ സുഖിച്ച് ജീവിക്കാമെന്ന് കരുതേണ്ട... "
 
"നിന്ന് വീരവാദം മുഴക്കാതെ ഇറങ്ങിപ്പോകാനാണ് പറഞ്ഞത് നീ ഇറങ്ങിയിട്ടുവേണം ഈ വീട് പുണ്യാഹം തളിച്ച് ശുദ്ധിയാക്കാൻ.... "
രഘുത്തമൻ രാജേന്ദ്രനെ കൂത്തിന് പിടിച്ചുകൊണ്ടുപോയി പുറത്തേക്ക് തള്ളി... കോവിലകത്തു നിന്നും തിരിച്ചുവന്ന്  ഉമ്മറത്തേക്ക് കയറിയ നീലകണ്ഠന്റെ കാൽചുവട്ടിലായിരുന്നു അവൻ ചെന്നുവീണത്... "
 
 
തുടരും...... 
 
✍️   Rajesh Raju
 
➖➖➖➖➖➖➖➖➖➖➖

കോവിലകം. ഭാഗം : 26

കോവിലകം. ഭാഗം : 26

4.3
6120

    "നിന്ന് വീരവാദം മുഴക്കാതെ ഇറങ്ങിപ്പോകാനാണ് പറഞ്ഞത് നീ ഇറങ്ങിയിട്ടുവേണം ഈ വീട് പുണ്യാഹം തളിച്ച് ശുദ്ധിയാക്കാൻ.... " രഘുത്തമൻ രാജേന്ദ്രനെ കൂത്തിന് പിടിച്ചുകൊണ്ടുപോയി പുറത്തേക്ക് തള്ളി... കോവിലകത്തു നിന്നും തിരിച്ചുവന്ന് ഉമ്മറത്തേക്ക് കയറിയ നീലകണ്ഠന്റെ  കാൽചുവട്ടിലായിരുന്നു അയാൾ ചെന്നുവീണത്... അയാൾ രാജേന്ദ്രനെ നോക്കി... പിന്നെ രഘുത്തമനേയും... നീലകണ്ഠൻ രാജേന്ദ്രനെ പിടിച്ചെഴുന്നേൽപ്പിച്ചു....    കൊള്ളാം... അവസാനകാലത്ത് ഇതുംകൂടി കാണാനാണെന്റെ വിധി... സ്വന്തം മക്കൾ തമ്മിൽ തല്ലിപ്പിരിയുന്നു... നന്നായി... "   "അച്ഛാ ഇത് അവനെക്കൊണ്ടു ചെയ്യിച