Aksharathalukal

കോവിലകം. ഭാഗം : 37

 
 
"ഞാനെന്തിന് ക്ഷമിക്കണം... എനിക്കറിയാം നീ ആരേയാണ് നോട്ടമിട്ടിരിക്കുന്നതെന്ന്.. ഞാൻ പറയട്ടെ... രഘുവേട്ടനല്ലേ  നിന്റെ മനസ്സിലുള്ള ആൾ... "
 
"അതെങ്ങനെ നിനക്കറിയാം... "
 
അതൊക്കെയുണ്ട്... ഇന്നലെ നീലിമയോടൊപ്പം രഘുവേട്ടൻ വന്നപ്പോൾ നിന്റെ ഇളക്കം ഞാൻ ശ്രദ്ധിച്ചിരുന്നു..."
 
"സത്യം പറ... ആരാണ് നിന്നോടിത് പറഞ്ഞത് ഹരിയേട്ടനാണോ... "
 
"അപ്പോൾ ഹരിയേട്ടനും ഇതറിയുമോ... "
 
"അറിയാം... ഹരിയേട്ടനോട് മാത്രമേ ഞാനിത് പറഞ്ഞിട്ടുള്ളൂ... ആരോടും പറയരുതെന്ന് പ്രത്യേകം പറഞ്ഞതാണ്... എന്നിട്ടും ഹരിയേട്ടൻ നിന്നോട് പറഞ്ഞിട്ടുണ്ടല്ലേ... "
 
"എന്നോട് ആരും പറഞ്ഞിട്ടില്ല... എന്നിലുണ്ടായ ചെറിയ സംശയമാണ്... അതിപ്പോൾ ഉറപ്പായി... നിന്റെ നാവിൽനിന്നും കേട്ടല്ലോ... "
 
"ച്ഛെ.. എല്ലാ രഹസ്യവും പരസ്യമായല്ലോ... എന്തായാലും വേണ്ടില്ല.... നീ വാ നമുക്ക് റോഡിലൂടെ കുറച്ചു നടക്കാം..."
അവർ റോഡിലേക്ക് കയറി മുന്നോട്ടുനടന്നു... കുറച്ചു മുന്നോട്ടു പോയപ്പോൾ രഘുത്തമൻ ബൈക്കിൽ വരുന്നതും കണ്ടു... "
 
"അതാ നിന്റെ ആൾ വരുന്നു... എന്തെങ്കിലും പറവാനുണ്ടെങ്കിൽ ഇപ്പോൾ പറഞ്ഞോ... ഇങ്ങനെയൊരു അവസരം ഇനി കിട്ടിയെന്നു വരില്ല... നാറുകയാണെങ്കിൽ ആരും കാണില്ലല്ലോ... "
 
"എടീ അതു വേണ്ട... എനിക്കെന്തോ ഒരു ചമ്മലും പേടിയും... പിന്നെ എപ്പോഴെങ്കിലും പറയാം... "
 
"ഇതു നല്ല കൂത്ത്... ഇതായിരുന്നില്ലല്ലോ നിന്റെ വീരവാദം..."
നന്ദന ചോദിച്ചു... അപ്പോഴേക്കും രഘുത്തമൻ അവരുടെയടുത്തെത്തിയിരുന്നു... 
 
"ഇതെന്താ രണ്ടുംകൂടി എവിടേക്കാണ് ഊരുതെണ്ടൽ... "
 
"ഞങ്ങളിങ്ങനെ വെറുതെ നടക്കാനിറങ്ങിയതാണ്... പിന്നെ ഇവർക്ക് പറ്റിയ ഏതെങ്കിലും കോന്തനെ ഈ നാട്ടിൽ കിട്ടുമോ എന്നും നോക്കണം... "
 
"ആ അതു നല്ല കാര്യം... പെട്ടന്ന് നടന്നോ... അവിടെ ചായക്കടയുടെയടുത്ത് കുറച്ചുപേർ ഇരിക്കുന്നുണ്ട്... അതിൽനിന്ന് പറ്റിയതിനെ സെലക്ട് ചെയ്തോ... "
 
"അങ്ങനെ കണ്ട കൊന്തന്മാരെയല്ല ഞാൻ നോക്കുന്നത്... എനിക്ക് മനസ്സിന് പിടിച്ച ഒരാളുണ്ട് ഈ നാട്ടിൽ... അയാളിപ്പോൾ എന്റെ മുന്നിൽ നിൽക്കുന്നുമുണ്ട്... പക്ഷേ അയാൾക്ക് ഇങ്ങനെയൊരുത്തി നിൽക്കുന്നത് കണ്ണു കാണില്ലല്ലോ... "
ദേവിക പറഞ്ഞതു കേട്ട് രഘുത്തമൻ സ്തംഭിച്ചുനിന്നു... "
 
"എന്താ... നീയെന്താണ് പറഞ്ഞത്... "
 
"ഞാൻ പറഞ്ഞത് എന്റെ മനസ്സിലുള്ള കാര്യം... അത് സ്വീകരിക്കുന്നതും വേണ്ടെന്നുവക്കുന്നതും ഇയാളുടെ ഇഷ്ടം... എന്നാൽ എനിക്കൊരു മറുപടി കിട്ടുന്നതുവരെ ഇയാളുടെ പുറകെ നിന്ന് ഞാൻ മാറില്ല... ഇത് സത്യം... "
അതും പറഞ്ഞ് ദേവിക ചിരിയോടെ നന്ദനയുടെ കയ്യിൽപ്പിടിച്ചുവലിച്ചുകൊണ്ട് നടന്നു... എന്നാൽ രഘുത്തമൻ അന്തംവിട്ടു നിൽക്കുകയായിരുന്നു... അവൻ അവർ പോകുന്നത് നോക്കി കുറച്ചു നേരം നിന്നു... പിന്നെ തന്റെ ബൈക്കെടുത്ത് അവരുടെയടുത്തേക്ക് വിട്ടു... അവരുടെ മുന്നിലായി അവൻ ബൈക്ക് നിർത്തി... അവൻ ദേവികയെ നോക്കി... 
 
"ദേവികാ നീയെന്താണ് പറഞ്ഞതെന്ന്  നിനക്കു വല്ല ബോധവുമുണ്ടോ... ഒരു കളി തമാശക്ക് പറഞ്ഞതാണെങ്കിൽ ഓക്കെ... അതല്ല മറിച്ച് നിന്റെ മനസ്സിൽ അങ്ങനെയെന്തെങ്കിലുമുണ്ടെങ്കിൽ അത് ഇന്നത്തോടെ നിർത്തിക്കോണം... നീ ഉദ്ദേശിക്കുന്ന ഒരുത്തനല്ല ഞാൻ... എനിക്ക് എന്റെ ജീവിതത്തെക്കുറിച്ച്  ചില കാഴ്ചപ്പാടുണ്ട്... അത് മാറ്റാൻ നിന്നെക്കൊണ്ടു സാധിക്കില്ല... "
 
"എന്ത് കാഴ്ചപ്പാട്...  ഇത്രയും കാലം തന്റെ വീട്ടിൽ ഉണ്ടായിട്ടുള്ള പ്രശ്നങ്ങൾമൂലം വിവാഹമേവേണ്ടെന്ന് വേണ്ടെന്നുള്ള കാഴ്ചപ്പാടോ... എന്നാൽ നിങ്ങൾക്കു തെറ്റി... നിങ്ങളുടെ അമ്മയുടേയും ഏടത്തിയമ്മയുടേയുംപോലെ ഒരു ഭീരുവല്ല ഞാൻ.. അവർ എല്ലാം കേട്ട് സഹിച്ച് ജീവിച്ചെന്നുവരും... എന്നാൽ ദേവിക അങ്ങനെയല്ല... തനിക്കെതിരെ ആര് മോശമായി ഇടപെടാൻ വന്നാലും അവരെ എങ്ങനെ നിലക്കുനിർത്തണമെന്നറിയാം... കാലം മാറി മാഷേ... ഇന്നത്തെ കാലത്ത് ഒരു പെണ്ണും മറ്റുള്ളവരുടെ ആട്ടുംതുപ്പും കേട്ട് ജീവിക്കില്ല... മറ്റുള്ളവർ ഒന്നു പറഞ്ഞാൽ രണ്ടെണ്ണം തിരിച്ചു പറയാനുള്ള ചങ്കുറ്റമുണ്ട് ഇന്നത്തെ തലമുറക്ക്... അതില്ലാത്തവർ പടുകുഴിയിൽ വീഴുകയും ചെയ്യും... അങ്ങനെയോരോന്ന് നമ്മൾ പത്രത്തിൽ വായിക്കുന്നതല്ലേ...  എന്നാൽ ഞാൻ അതുപോലെയല്ല...."
 
"ആയിരിക്കാം എന്നാലും ഇനിയൊരു പെണ്ണിന്റെ കണ്ണീര് ഇല്ലിക്കൽ തറവാട്ടിൽ വീഴരുത്... അതെനിക്ക് നിർബന്ധമുണ്ട്... "
 
"അതുതന്നെയാണ് ഞാൻ പറഞ്ഞതും.. മറ്റുള്ളവർ ഒറ്റനേരമേ എന്റെയടുത്ത് അധികാരവും കാണിച്ചു വരുകയുള്ളൂ... പിന്നെ അതിനുള്ള മോഹം അവർക്കുണ്ടാകില്ല... എന്നെ ഒഴിവാക്കാനാണ് ഇതെല്ലാം പറയുന്നതെങ്കിൽ ആ പൂതിമനസ്സിൽവച്ചാൽ മതി... ഈ ദേവിക ഒന്ന് ഇഷ്ടപ്പെട്ടാൽ അത് കൈക്കലാക്കിയ ചരിത്രമേ ഉണ്ടായിട്ടുള്ളൂ... അതിപ്പോൾ ഇയാളെ സ്വന്തമാക്കാനുള്ള ആഗ്രഹമെങ്കിൽ അതിനും... എത്രത്തോളം എന്നെ അവഗണിക്കുന്നോ അതിനേക്കാൾ കൂടുതൽ ഇയാളെ ഞാൻ സ്നേഹിക്കുകയും ബുദ്ധിമുട്ടിക്കുകയും ചെയ്യും... "
 
"എന്നാൽ നീ വിവരമറിയും... ഇത്രയും നേരം പ്രസാദിന്റെ അനിയത്തിയാണെന്ന പരിഗണന തന്നു... എന്നാൽ കുടുതൽ കളിച്ചാൽ.. അതില്ലാതാകും... ഈ രഘുത്തമന്റെ തനി സ്വഭാവം നീ കാണും.. "
 
"ഇതിൽ കൂടുതൽ എന്തുകാണാനാണ് മാഷേ... നിങ്ങൾക്ക് എന്നെ ഇഷ്ടമല്ലെങ്കിൽ ഒഴുവാക്കിയേക്ക്... എന്നാൽ ഞാൻ എനിക്ക് ഇഷ്ടമുള്ളോടുത്തോളംകാലം ഇയാളുടെ പുറകെ നടക്കും... അതും എന്നാണോ എന്നെ തിരിച്ച് ഇഷ്ടപ്പെടുന്നത് അതുവരെ... അത് മാറ്റാൻ ആർക്കും പറ്റില്ല... എന്നാൽ ശരി മാഷേ... മാഷിനെക്കൊണ്ട് ഞാൻ എന്നെ ഇഷ്ടമാണെന്ന് പറയിക്കും... ഇല്ലെങ്കിൽ എന്റെ പേര് ഏതെങ്കിലും പട്ടിക്ക് ഇടാം... "
ദേവിക രഘുവിനെ മറികടന്ന് മുന്നോട്ടു നടന്നു... പുറകെ അന്ധാളിപ്പോടെ നന്ദനയും... 
 
"ദേവികേ നീയെന്തൊക്കെയാണ് രഘുവേട്ടനോട് പറഞ്ഞത്... ഞാനാകെ കിളിപോയിരിക്കുകയാണ്... "
 
"അതെന്തിനാണ് കിളിയെ പറത്തിയത്... എന്റെ മോളേ ഇപ്പോഴത്തെ  ചുള്ളന്മാരോട് ഇങ്ങനെ പറഞ്ഞാലേ കാര്യമുള്ളൂ...ആ സമയത്ത് രഘുവേട്ടനൊന്ന് ദേഷ്യപ്പെട്ടാൽ തീർന്നു എല്ലാം... അതോടെ എല്ലാമുപേക്ഷിച്ച് ഞാൻ സ്ഥലം കാലിയാക്കേനെ... നീ കണ്ടോ രഘുവേട്ടൻ എന്റേതാകും... അതിനുള്ള മരുന്നാണ് ഞാൻ കൊടുത്തത്... എന്നോട് അല്പംപോലും ഇഷ്ടമില്ലെങ്കിൽ ഒന്നും മിണ്ടാതെ നിൽക്കുമോ... എനിക്കറിയാം അയാൾക്ക് എന്നെ ഇഷ്ടമാണ്... അത് പ്രകടിപ്പിക്കാനറിയില്ല... അല്ലെങ്കിൽ രഘുവേട്ടനെടുത്ത തീരുമാനത്തിൽ നിന്ന് പുറത്തു കടക്കാനുള്ള വൈഷമ്യം മൂലം.. ഏതായാലും നീ നോക്കിക്കോ... അയാൾ എന്റെയടുത്തുവരും എന്നെഇഷ്ടമാണെന്ന് പറയും... "
 
"അതുള്ളതുതന്നെ... നിനക്ക് രഘുവേട്ടനെ അറിയാഞ്ഞിട്ടാണ്.. അത്ര പെട്ടന്നൊന്നും വീഴുന്ന ആളല്ല രഘുവേട്ടൻ... നീ കുറച്ച് കഷ്ടപ്പെടേണ്ടിവരും... "
 
"എടീ കഷ്ടപ്പെട്ടു സ്വന്തമാക്കുന്നതാണ് ഒരു ത്രില്ല്... ആ ഇഷ്ടത്തിന് ആത്മാർത്ഥത കൂടും... അത് അത്രപ്പെട്ടന്ന് തകരുന്നതാവില്ല... പെട്ടന്ന് ഇഷ്ടം തുറന്നുപറയുന്നവരെയാണ്  നമ്മൾ ശ്രദ്ധിക്കേണ്ടത്... അവർ  മറ്റൊന്ന് കണ്ടാൽ അവിടേക്ക് തിരിയും... "
 
"അപ്പോൾ നീയും അങ്ങനെയാണെന്നാണോ... നിനക്കും രഘുവേട്ടനെ ആദ്യമായി കണ്ടപ്പോൾ തോന്നിയ ഒരിഷ്ടമല്ലേ... നീ രഘുവേട്ടനെ ചതിക്കുമെന്നല്ലേ പറഞ്ഞതിനർത്ഥം..."
 
"അയ്യോ... അപ്പോൾ നീ എനിക്കുതന്നെ തിരിച്ചു പണി തന്നല്ലേ... നന്ദനക്കുട്ടീ... ഒരുപാട് കൊന്തന്മാര് എന്നെ കാണാൻ വന്നതാണ്... കോളേജിൽ പഠിക്കുമ്പോഴും പല സീനിയർ പയ്യന്മാരും വഴിയേ വന്നിട്ടുണ്ട്... എന്നാൽ അവരെയെല്ലാം ഞാൻ അവഗണിക്കുക മാത്രമാണ് ചെയ്തത്... അവർ സുന്ദരന്മാർ അവാഞ്ഞിട്ടല്ല... എന്നാൽ എന്റെ മനസ്സ് അവരുടെ  മുന്നിൽ വീണില്ല... പക്ഷേ എന്തോ രഘുവേട്ടനെ കണ്ടപ്പോൾ ആരോടും തോന്നാത്ത എന്തോ ഒരിഷ്ടം മനസ്സിൽ മൊട്ടിട്ടു... അതെങ്ങനെയെന്ന് ചോദിച്ചാൽ അതിനെനിക്ക് മറുപടിയില്ല... ഒരുകാര്യമറിയാം... രഘുവേട്ടനല്ലാതെ മറ്റൊരാളെ എന്റെ തുണയായി എനിക്ക് കാണാൻ പറ്റില്ല... രഘുവേട്ടനല്ലാതെ മറ്റൊരു പുരുഷൻ എന്റെ ജീവിതത്തിലുണ്ടാകില്ല... "
 
"ഇത്ര പെട്ടന്ന് ഒരാളെ ഇത്രയധികം ഇഷ്ടപ്പെടാൻ പറ്റുമോ... "
 
"ആരുപറഞ്ഞു ഇല്ലെന്ന്... ഒരു നിമിഷം മതി ഒരാളെ ഇഷ്ടപ്പെടാൻ... ഒരാണ് ഏതെങ്കിലും ബ്രോക്കർവഴി ഒരു പെൺകുട്ടിയെ കാണാൻ പോകുന്ന കാര്യംതന്നെയെടുക്കാം.. അവർ പെണ്ണു കാണാൻ പോയാൽ ചായയുമായി വരുന്ന ആ സമയത്ത് കാണുന്ന പരിചയം മാത്രമേ ഉണ്ടാകുന്നുള്ളൂ... അവിടെ വച്ച് ചിലപ്പോൾ രണ്ടുമൂന്ന് വാക്കിൽ എന്തെങ്കിലും സംസാരിച്ചെന്നിരിക്കാം... ആ പരിചയത്തിലല്ലേ അവർ ഒന്നുക്കുന്നത്... അപ്പോൾ ഇതൊന്നും വലിയ കാര്യമല്ല... "
 
"നിന്നോട് തർക്കിക്കാൻ ഞാനില്ലേ... ഇതുപോലെ മുടന്തൻ ന്യായമൊന്നും എനിക്കറിയില്ല... "
 
"മുടന്തൻന്യായമല്ല സത്യമാണ് ഞാൻ പറഞ്ഞത്... "
 
"ആയിക്കോട്ടേ.. എന്നാൽ നമുക്ക്  തിരിച്ചു പോയാലോ... സമയം ഒരുപാടായി... ഇനി വൈകിയാൽ അമ്മയുടെ വായിൽനിന്നും കേൾക്കും... "
അത് ഞാൻ പറയാനിരിക്കുകയായിരുന്നു... എനിക്കുവേണ്ടയാൾ കോവിലകത്തേക്ക് പോയിട്ടുണ്ടല്ലോ... പിന്നെ വൈകീട്ട് ആര്യ വരുന്നുണ്ട്.. തനിച്ചാണ് വരുന്നത്...സുമിത്രാന്റിയും അങ്കിളും കുറച്ചു ദിവസം കഴിഞ്ഞേ വരുന്നുള്ളൂ..."
 
ആഹാ അപ്പോൾ നിനക്കവിടെ കൂട്ടായല്ലോ... ഇനി എന്റെ ആവിശ്യമുണ്ടാകില്ല... നമ്മൾ പുറത്തായി... "
 
"ആരുപറഞ്ഞു... നീയെന്റെ മുത്തല്ലേ... ആര്യയെ  ചെറുപ്പം മുതൽ കാണുന്നതാണ് ഞാൻ അതുപോലെയാണോ നീ... നിന്നെ പരിചയപ്പെട്ടപ്പോൾ തന്നെ എന്റെ പ്രിയ കൂട്ടുകാരിയായി മാറിയില്ലേ നീ... പിന്നെ നമ്മൾ ബന്ധുക്കളാകാൻ പോകുന്നവരുമല്ലേ... "
 
"അതുശരിതന്നെ... പക്ഷേ ആര്യക്ക് വിഷമമാവില്ലേ... "
 
അത് നിനക്ക് അവളെപ്പറ്റി അറിയാത്തതു കൊണ്ടാണ്... ഞാൻ പറഞ്ഞല്ലോ ഞങ്ങൾ ചെറുപ്പംമുതൽ കാണാൻ തുടങ്ങിയതാനെന്ന്... അന്ന് ഞങ്ങൾ മൂന്നുപേരായിരുന്നു കൂട്ടുകാർ... ഞാനും ആര്യയും പൊന്നുവും... എന്നാൽ അതിൽ പൊന്നുവിനെ ദൈവം നേരത്തെ വിളിച്ചു... അല്ല അവളെ അയാൾ പറഞ്ഞയച്ചു..."
 
"ആരാണ് പൊന്നു... അവൾക്കെന്താണ് സംഭവിച്ചത്... "
 
 
തുടരും...... 
 
✍️   Rajesh Raju
 
➖➖➖➖➖➖➖➖➖➖➖
കോവിലകം. ഭാഗം : 38

കോവിലകം. ഭാഗം : 38

4.3
4604

    "അത് നിനക്ക് അവരെപ്പറ്റി അറിയാത്തതു കൊണ്ടാണ്... ഞാൻ പറഞ്ഞല്ലോ ഞങ്ങൾ ചെറുപ്പംമുതൽ കാണാൻ തുടങ്ങിയ താനെന്ന്... അന്ന് ഞങ്ങൾ മൂന്നു പേരാണ് കൂട്ടുകാർ... ഞാനും ആര്യയും പൊന്നുവും... എന്നാൽ അതിൽ പൊന്നുവിനെ ദൈവം നേരത്തേ വിളിച്ചു... അല്ല അവളെ അയാൾ പറഞ്ഞയച്ചു... "   "ആരാണ് പൊന്നു... അവൾക്കെന്താണ് സംഭവിച്ചത്..."     "അപ്പോൾ നിനക്ക് അതൊന്നുമറിയില്ലേ... കോലോത്തുള്ള ആരും ഇതൊന്നും പറഞ്ഞിരുന്നില്ലേ..."   "ഇല്ല പറഞ്ഞിട്ടില്ല... എന്താണ് ഈ പൊന്നുവും കോലോത്തുള്ളവരുമായിട്ടുള്ള ബന്ധം... "     അവർ തമ്മിൽ വലിയൊരു ബന്ധമുണ്ട്... അങ്ങനെ പറയുന്നതല്ല നല്ലത്... അവൾ