Aksharathalukal

കോവിലകം. ഭാഗം : 38

 
 
"അത് നിനക്ക് അവരെപ്പറ്റി അറിയാത്തതു കൊണ്ടാണ്... ഞാൻ പറഞ്ഞല്ലോ ഞങ്ങൾ ചെറുപ്പംമുതൽ കാണാൻ തുടങ്ങിയ താനെന്ന്... അന്ന് ഞങ്ങൾ മൂന്നു പേരാണ് കൂട്ടുകാർ... ഞാനും ആര്യയും പൊന്നുവും... എന്നാൽ അതിൽ പൊന്നുവിനെ ദൈവം നേരത്തേ വിളിച്ചു... അല്ല അവളെ അയാൾ പറഞ്ഞയച്ചു... "
 
"ആരാണ് പൊന്നു... അവൾക്കെന്താണ് സംഭവിച്ചത്..."
 
 
"അപ്പോൾ നിനക്ക് അതൊന്നുമറിയില്ലേ... കോലോത്തുള്ള ആരും ഇതൊന്നും പറഞ്ഞിരുന്നില്ലേ..."
 
"ഇല്ല പറഞ്ഞിട്ടില്ല... എന്താണ് ഈ പൊന്നുവും കോലോത്തുള്ളവരുമായിട്ടുള്ള ബന്ധം... "
 
 
അവർ തമ്മിൽ വലിയൊരു ബന്ധമുണ്ട്... അങ്ങനെ പറയുന്നതല്ല നല്ലത്... അവൾ കോവിലകത്തെ ഒരു കുട്ടിയാണ്... നിന്റെ അതേ രക്തത്തിൽ ജനിച്ചത്... നിന്റെ ഹരിയേട്ടന് ഒരു അനിയത്തിയുണ്ടായിരുന്നു... ഹൃദ്യ... എല്ലാവരും പൊന്നു എന്ന് വിളിക്കും... എല്ലാവർക്കും അവൾ മകളെപ്പോലെയായിരുന്നു... എന്റെ അച്ഛനുമമ്മപോലും അവളെ കഴിഞ്ഞിട്ടേ എന്നെ സ്നേഹിച്ചുകാണൂ... അത്രയേറെ ഇഷ്ടമായിരുന്നു അവളെ... പഠിക്കാൻ മിടുക്കിയായിരുന്നു... അതുകാരണം സ്കൂളിലും അവൾ പ്രിയങ്കരിയായിമാറി... എന്നെക്കാളും ആര്യയേക്കാളും മൂത്തതായിരുന്നു അവൾ... എന്നാലും ആ ഒരു വിത്യാസം ഞങ്ങളിലുണ്ടായിരുന്നില്ല... അങ്ങനെ ഏവരേയും അസൂയപ്പെടുത്തുന്ന ജീവിതമായിരുന്നു ഞങ്ങളുടേത്... എന്നാൽ അന്നൊരു ദിവസം... എനിക്കും ആര്യക്കും സ്പെഷ്യൽക്ലാസുള്ളതുകൊണ്ട് ഞങ്ങൾ വൈകിയാണ് സ്കൂളിൽ നിന്നും പോന്നത്... പൊന്നു നേരത്തെ പോന്നു... സ്പെഷ്യൽക്ലാസ് കഴിഞ്ഞ് ഞങ്ങൾ വീട്ടിലെത്തിയിട്ടും അവൾ ഞങ്ങളുടെയടുത്തേക്ക് വന്നില്ല... അന്ന് നാരായണനങ്കിൾ അമേരിക്കയിലായിരുന്നു... ഹരിയേട്ടനും വീഷ്ണുവേട്ടനും പ്രസാദേട്ടനുമൊന്നും അമേരിക്കയിലേക്ക് പോയിട്ടില്ല... ഹരിയേട്ടന് നല്ല പനിയായപ്പോൾ സുമംഗലാന്റിയോടൊപ്പം ഹോസ്പിറ്റലിൽ പോയതായിരുന്നു... പൊന്നുവിനെ കാണാത്തതുകൊണ്ട് ഞാനും ആര്യയും അവളുടെ വീട്ടിലേക്ക് ചെന്നു... അന്നേരമവിടെ കണ്ടത് ചോരയിൽകുളിച്ച് പിടയുന്ന പൊന്നുവിനെ യാണ് കണ്ടത്.. ഞങ്ങളുടെ നിലവിളി കേട്ട് എല്ലാവരും ഓടിവന്നു... അപ്പോഴേക്കും അവൾ... "
ദേവിക മുഖംപൊത്തിക്കരഞ്ഞു...
 
"പിന്നെയാണറിഞ്ഞത് ആ മാർത്താണ്ഡനാണ് അതു ചെയ്തതെന്ന്... എതോ ആഭരണം കൈക്കലാക്കാൻ വന്നതായിരുന്നു അയാൾ... സ്കൂൾവിട്ടുവന്ന പൊന്നു വാതിൽ തുറന്നുകിടക്കുന്നതുകണ്ട് ഒന്നു സംശയിച്ചു... വീട്ടിൽ ആരുണ്ടായാലും ഉമ്മറത്തെ വാതിൽ എപ്പോഴും അടച്ചിടും... അവൾസംശയത്തോടെ അകത്തു കയറി  അന്നേരം ഈ മാർത്താണ്ഡം വീടിനുള്ളിലെ അലമാരയും മേശയുമെല്ലാം കുത്തിത്തുറന്നു എന്തോ തിരിയുകയായിരുന്നു.... അവിടേക്ക് കയറിവന്ന പൊന്നുവിനെ മാർത്താണ്ഡൻ കണ്ടു... അയാളുടെ കള്ളത്തരം നേരിൽകണ്ടതുകാരണമാണ് അയാൾ... അവളെ... 
 
" ഇങ്ങനെയൊരു കഥ അവരുടെ ജീവിതത്തിലുണ്ടായതൊന്നും എനിക്കിറിയില്ലായിരുന്നു... എനിക്കു മാത്രമല്ല ആർക്കും അറിയില്ല... അത്രക്ക് വലിയ ദുഷ്ടനാണോ മാർത്താണ്ഡൻ... "
 
"അയാളെ നിനക്കറിയില്ല... ഒറ്റച്ചവിട്ടിന് സ്വന്തം ഭാര്യയെ കൊന്ന് കിണറ്റിലെറിഞ്ഞവനാണ് അയാൾ... പിന്നെയാണോ മറ്റുള്ളവർ... അന്ന് മുകളിലുള്ള പിടിപാടുകാരണം അയാൾ രക്ഷപ്പെട്ടു... എന്നാൽ പൊന്നുവിന്റെ കാര്യത്തിൽ അയാളെ ഒരു ഉയർന്ന പദവിയിലുള്ളവർക്കുപോലും രക്ഷിക്കാനായില്ല... അയാൾക്കെതിരെ അന്ന് ചരടുവലിച്ചത് ഏതോ ഒരു അജ്ഞാതനായിരുന്നു... അതാരാണെന്ന് ഇന്നുവരെ ആർക്കുമറിയില്ല... അയാളെപ്പറ്റി ഒരു കാര്യവും ആർക്കുമറിയില്ല... ഏന്നെങ്കിലും ഒരുനാൾ അയാൾ മുന്നിൽ വരുമെന്ന പ്രതീക്ഷയിലാണ് ഞങ്ങളെല്ലാവരും... "
 
"എന്നിട്ട് ഇങ്ങനെയൊരു കാര്യം അവരാരും പറഞ്ഞിരുന്നില്ലല്ലോ... "
 
"അവരുടെ മനസ്സിൽ ഇന്നും അതൊരു തീരാ നഷ്ടമാണ്... എല്ലാവരുടെ മുന്നിലും ചിരിച്ചുകളിച്ചു നടക്കുന്നുണ്ടെന്നേയുള്ളൂ... ആ മനസ്സുകൾ വിങ്ങിപ്പൊട്ടുകയാണ്..."
 
"ആ മാർത്താണ്ഡനെ ശിക്ഷിക്കാൻ സഹായിച്ച ആളെ ആരും അന്വേഷിച്ചില്ലേ... "
 
"ഒരുപാടന്വേഷിച്ചു... അന്ന്  അതന്വേഷിച്ച അവിടുത്തെ പോലീസുദ്യോഗസ്ഥന് മാത്രമേ അയാളെപ്പറ്റി അറിയൂ... എന്നാൽ അയാളത് പുറത്തുപറയില്ല... അയാളെ പലവിധത്തിലും പ്രലോഭിച്ചുനോക്കി... പക്ഷേ അയാൾ വീണില്ല... ഇന്നും അത് അയാളിൽത്തന്നെ ഒതുങ്ങി നിൽക്കുന്നു..."
നന്ദനയും ദേവികയും അപ്പോഴേക്കും വീടിനടുത്തെത്തിയിരുന്നു... 
 
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
 
ഈ സമയം കോവിലകത്തെത്തിയ രഘുത്തമൻ മറ്റുള്ളവരോട് സംസാരിക്കുന്നുണ്ടെങ്കിലും അവന്റെ മനസ്സ് ദേവിക പറഞ്ഞ കാര്യങ്ങളായിരുന്നു... 
 
നീയെന്താണ് വലിയ ആലോചനയിൽ... ഇതുവരെ നിന്നെ ഇതുപോലെ കണ്ടിട്ടില്ലല്ലോ... എന്തോ പ്രശ്നം നിന്നെഅലട്ടുന്നുണ്ടല്ലോ... "
ഹരി ചോദിച്ചു... 
 
"ഉണ്ട്.. ഒരു പ്രശ്നം എന്നെ അലട്ടുന്നുണ്ട്... അതെങ്ങനെ പരിഹരിക്കാമെന്നാണ് ഞാനാലോചിക്കുന്നത്... "
 
"അത് എന്താണെന്നാണ് ചോദിച്ചത്... "
 
"അത്... അതു ഞാൻ പിന്നെ പറയാം... ആദ്യം എനിക്കുതന്നെ പരിഹരിക്കാൻ പറ്റുമോ എന്ന് നോക്കട്ടെ... "
 
"ഞങ്ങൾ അറിയാൻ പറ്റാത്ത വല്ല രഹസ്യവുമാണോ... "
 
"ഒരു കണക്കിന് ആണെന്നു പറയാം... എന്നാൽ അത് നിങ്ങളേയും ബാധിക്കുന്ന കാര്യമാണ്...അതാണ് എന്നെ വിഷമിപ്പിക്കുന്നത്..."
 
"അതെന്താണ് അങ്ങനെയൊരു പ്രശ്നം... നിന്നെ ദേവിക വിളിക്കുകയോ നിങ്ങൾ തമ്മിൽ കാണുകയോ ചെയ്തിരുന്നോ... "
 
"അതു ശരി... അപ്പോൾ എല്ലാരുകൂടി എനിക്കിട്ട് പണിതതാണല്ലേ... "
 
"ഒരിക്കലുമില്ല... നിന്നെ അവൾക്ക് ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ ഞങ്ങൾ എതിരുനിന്നില്ല എന്നതു സത്യം... കാരണം അവൾക്ക് നിന്നെ ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അത് നിങ്ങൾ ഒന്നിക്കുമെന്ന ദൈവനിശ്ചയമായതുകൊണ്ടാകാം... അല്ലെങ്കിൽ അവൾ ഈ കോവിലകത്ത് വരാനും നിന്നെ കാണാനും ഇഷ്ടപ്പെടാനും പറ്റുമായിരുന്നോ..."
 
"ഹരീ എന്റെ എല്ലാ കാര്യവും  നിനക്കും ഇവർക്കും അറിയില്ലേ... പിന്നെ എന്തിനാണ് വീണ്ടും എന്നെ വേഷംകെട്ടിക്കുന്നത്... "
 
"വേഷം കെട്ടിക്കുകയോ... ഇതെങ്ങനെ വേഷംകെട്ടലാകും..." 
 
അതെ വേഷംകെട്ടലുതന്നെയാണ്... ഞാൻ നിങ്ങളോട് പറഞ്ഞിരുന്നത് എന്റെ വീട്ടിലെ അമ്മയുടേയും ഏടത്തിയമ്മയുടേയും ജീവിത്തിലുണ്ടായ പ്രശ്നങ്ങൾ മൂലമാണ് വിവാഹത്തെപ്പറ്റി ചിന്തിക്കാതിരുന്നതെന്ന്... എന്നാൽ നിങ്ങൾ അറിയാത്ത ഒരു ജീവിതം എനിക്കുണ്ടായിരുന്നു... ഇതുവരേയും ആരോടും പറയാത്ത ഒരു കാര്യം... എന്തിന് എന്റെ വീട്ടുകാർക്കുപോലും അറിയില്ല അത്... എനിക്കുമുണ്ടായിരുന്നു ഒരാഗ്രഹം... നല്ലൊരു ജീവിതം സ്വപ്നം കണ്ടവനുമായിരുന്നു ഞാൻ.. എന്നാൽ ദൈവത്തിന് അതിഷ്ടപ്പെട്ടില്ല..."
 
"നീയെന്താണ് പറയുന്നത്... എന്തു ജീവിതത്തിന്റെ കാര്യമാണ് നീ പറയുന്നത്... "
പ്രസാദ് സംശയത്തോടെ ചോദിച്ചു... 
 
"അന്ന് ഞാൻ അമേരിക്കയിൽ നിങ്ങളുടെ അടുത്തുനിന്നും ജോലി മതിയാക്കി പോന്നില്ലേ... എന്റെ അച്ഛന്റെ പിടിവാശി മൂലമാണ് ഞാൻ നാട്ടിലേക്ക് വന്നതുതന്നെ... നാട്ടിലെത്തിയ ഞാൻ എന്തു ചെയ്യണമെന്നറിയാതെ നിൽക്കുമ്പോഴാണ് അച്ഛൻ ഏട്ടന്റെ കൂടെ കമ്പനികാര്യങ്ങൾ നോക്കി നടത്താൻ പറഞ്ഞത്... മുങ്ങിത്താഴുന്ന കമ്പനി ലാഭത്തിലേക്ക് കൊണ്ടുവരാൻ അച്ഛൻ കണ്ട മാർഗ്ഗമായിരുന്നു എന്നെ നാട്ടിലേക്ക് വിളിച്ചുവരുത്തുക എന്നത്... എന്നാൽ ഞാൻ എത്ര കഷ്ടപ്പെട്ടാലും ഏട്ടന്റെ ദൂർത്തടി ഒഴിവാക്കാത്തിടത്തോളം കാലം അത് ലാഭത്തിലേക്ക് കൊണ്ടുവരാൻ പറ്റില്ലെന്ന് എനിക്കു മനസ്സിലായി... ഞാൻ ആ കാര്യം അച്ഛനോട് പറയാൻ പോലും നിന്നില്ല... പറഞ്ഞിട്ടും കാര്യമില്ല... അച്ഛൻ ഏട്ടന് സപ്പോർട്ടു ചെയ്യുകയേയുള്ളൂ... അങ്ങനെ ഞാൻ മറ്റെന്തെങ്കിലും ബിസിനസ്സ് ചെയ്യാമെന്ന് കരുതി... പലതും ആലോചിച്ചു നോക്കി... ഒന്നുംതന്നെ സഫലമായില്ല... ആയിടക്കാണ് ഞാൻ എന്റെ കൂടെ പഠിച്ച രാജീവിനെ ഓർത്തത് അതിനു മുന്നേ നാട്ടിൽ വന്ന സമയത്ത് എന്നോട് അവൻ പുതിയതായി തുടങ്ങിയ ബിസിനസ്സിലൊരു പാട്ണറെ ആവശ്യമുണ്ടെന്ന് പറഞ്ഞിരുന്നു... അത് മനസ്സിൽ വച്ച് അവനെ ഞാൻ വിളിച്ചു... എന്നാൽ അപ്പോഴാണ് അറിഞ്ഞത് അവന്റെ വിവാഹമാണെന്ന്... എന്നെ വിളിക്കാനിരിക്കുകയാണെന്നും പറഞ്ഞു... കൂടെ പഠിച്ച   ഒട്ടുമിക്കവരും ഉണ്ടാകുമെന്നറിഞ്ഞപ്പോൾ എനിക്കും വിവാഹത്തിനു കൂടാൻ ആഗ്രഹമുണ്ടായി... അങ്ങനെ അവന്റെ വിവാഹദിവസം വന്നു... തലേദിവസം വൈകീട്ടുതന്നെ ഞാൻ രാജീവിന്റെ വീട്ടിലേക്ക് പുറപ്പെട്ടു... കൂടെ പഠിച്ചവരും തലേന്നു തന്നെ വന്നിരുന്നു... അന്ന് അവിടെവച്ചാണ് ഞാൻ അവളെ കണ്ടത്... ഒരിക്കൽ എന്റെ ആരെല്ലാമോ  ആയിരുന്ന എന്റെ നിമിഷയെ... "
രഘുത്തമൻ പറഞ്ഞതു കേട്ട് എല്ലാവരും ഞെട്ടി... 
 
"നിമിഷയോ... ആതാരാണ്... "
"രാജീവിന്റെ ചെറിയച്ഛന്റെ മകൾ... രാജീവിന്റെ വിവാഹത്തിന്നു തലേദിവസം ഞാനും എന്റെ മറ്റു കൂട്ടുകാരും കൂടി രാജീവന്റെ മുറി ഡെക്രേഷൻ ചെയ്യാനുളള തയ്യാറെടുപ്പിലായിരുന്നു... അന്ന് അവന്റെ മുറിയിലുണ്ടായിരുന്നവരെ പുറത്താക്കി ഞങ്ങൾ ആ മുറി കയ്യേറി മുറി അകത്തുനിന്നും കുറ്റിയിട്ടു... ആ സമയത്താണ് രാജീവന്റെ അനിയത്തി ഗീതുവും നിമിഷയും മുറിയുടെ വാതിൽ മുട്ടിയത്... ഞാൻ ചെന്ന് വാതിൽ തുറന്നു... ഗീതുവിന് എന്നെ പഠിക്കുന്ന കാലത്തേ അറിയാം... എന്നെ കണ്ട് അവൾ വല്ലാത്തൊരു ഭാവത്തിൽ നോക്കി..."
 
✨✨✨✨✨✨✨
 
"എന്താണ് എല്ലാ കുട്ടുകാരുംകൂടി ഈ മുറിയിൽ... വല്ല മദ്യസേവയുമാണോ... "
ഗീതു ചോദിച്ചു... 
 
"മദ്യസേവയോ... അതിന് പുറത്തുതന്നെ നല്ല സ്ഥലങ്ങളുണ്ടല്ലോ... പിന്നെയെന്തിനാ എല്ലാവരേയും പുറത്താക്കി ഇതിന്റെയുള്ളിൽ കയറണം... "
രഘുത്തമൻ ചോദിച്ചു... 
 
"അതുതന്നെയാണ് എനിക്കും സംശയം... പിന്നെ വേറെയെന്ത് പണിയാണ് ഇവിടെ... "
 
"ഞങ്ങൾ ഇവന്റെ മുറിയുന്ന ഡെക്രേഷൻ ചെയ്യാൻ വന്നതാണ്... അത് രാജീവിന്റെ പുന്നാര പെങ്ങൾക്ക് ഇഷ്ടമായില്ലേ... "
 
"അതായിരുന്നോ... ഞാൻ സംശയിച്ചു... എല്ലാവരും കൂടി മദ്യസേവയിൽമുങ്ങി അലമ്പാകുമോയെന്ന്... എന്റെ ഏട്ടന്റെ പേര് കളഞ്ഞുകുളിക്കുമോയെന്നായിരുന്നു പേടി... "
 
"ഇപ്പോൾ പേടി മാറിയില്ലേ... ഇനി പെങ്ങൾ പോകാൻ നോക്ക്... ഞങ്ങൾക്ക് കുറച്ചു പണിയുണ്ടിവിടെ... "
 
"എന്നാൽ ഞങ്ങളും സഹായിക്കാം... നിങ്ങൾ ചെയ്യുന്നത് ഞങ്ങൾക്കും കാണാമല്ലോ... ഞങ്ങളുടെ കൂട്ടുകാരികളുടെ വിവാഹത്തിന് ഇതുപോലെ ഞങ്ങൾക്കും ചെയ്യാമല്ലോ... "
 
"അതു വേണ്ട ഗീതൂ.... ഇവിടെ ഞങ്ങൾ നാലഞ്ച് പുരുഷന്മാരാണുള്ളത്... അതിനിടക്ക് നിങ്ങൾ വേണ്ട... "
 
"എന്താണിവിടെ പ്രശ്നം... എന്റെ അനിയത്തി ശല്യം ചെയ്യുന്നുണ്ടോ... നിങ്ങൾക്കറിയുന്നതല്ലേ ഇവളുടെ സ്വഭാവം... വിട്ടേക്ക്... "
അവിടേക്ക് വന്ന രാജീവ് പറഞ്ഞു... "
 
"ഏട്ടാ ഇവർ മുറി ഡെക്രേഷൻ ചെയ്യുന്നത് ഞങ്ങൾ കൂടി കണ്ടോട്ടെ... ഇവർ അതിന് സമ്മതിക്കുന്നില്ല... "
ഗീതു ഒരു കൊഞ്ചലോടെ പറഞ്ഞു... 
 
"മോനെ രഘൂ ഇവരുടെ ആഗ്രഹം സമ്മതിച്ചേക്ക്... ഇല്ലെങ്കിൽ വിവാഹവീട് പൂരപ്പറമ്പാക്കും... ഇവിടെയിപ്പോൾ നിങ്ങളല്ലേയുള്ളൂ... പുറമേനിന്നാരുമില്ലല്ലോ... ഇവളെ നിങ്ങൾക്ക് നല്ലോണമറിയാം അതുപോലെ ഇവൾക്കും... പിന്നെയെന്തിനാണ് തടസം നിൽക്കുന്നത്... പിന്നെ പരിചയമില്ലാത്തത് നിമിഷയെ മാത്രമാണ്... കുറച്ചു കഴിഞ്ഞാൽ ഇവളും നിങ്ങളുമായി കൂട്ടാകും... "
 
"എടാ രാജീവേ ഇവരെ കൂടെകൂട്ടുന്നതുകൊണ്ട് പ്രശ്നമുണ്ടായിട്ടല്ല... ഇവിടെ പല ആളുകളുമുള്ളതാണ്... അവരെക്കൊണ്ട് എന്തിനാണ് വെറുതെ പറയിപ്പിക്കുന്നത്... കൂടെയുണ്ടായിരുന്ന നിഖിൽ പറഞ്ഞു... "
 
"അതോർത്ത് നിങ്ങൾ ഭയപ്പെടേണ്ട എല്ലാവർക്കുമറിയാം ഇവരുടെ സ്വഭാവം... അതുകൊണ്ട് നല്ല കുട്ടികളായി ഇവരെ കൂടെ കൂട്ടിക്കോ... നാളെ എന്റെ വിവാഹമാണ്... എന്നെയും മനസ്സിൽ വച്ച് ഒരുത്തി അവളുടെ വീട്ടിലുണ്ട്... ഈ വിവാഹം നാളെ എങ്ങനെയെങ്കിലും നടക്കണം... നിങ്ങൾ എതിരുനിന്നാൽ എന്റെ പെങ്ങൾ നാളെ ആ ചടങ്ങ് നടത്തിക്കില്ല... "
 
 
"ശരി ഇത് നിന്റെ വീട് നിന്റെ മുറി നിന്റെ അനിയത്തിമാർ... നിനക്കില്ലാത്ത ഭയമെന്തിന് ഞങ്ങൾക്ക്... പക്ഷേ ഒരു കാര്യം പറയാം... ഞങ്ങൾ ചെയ്യുന്നത് കുളമാക്കരുത്... പുതിയ ഐഡിയയുമായിട്ടും വരരുത്... "
രഘുത്തമൻ പറഞ്ഞു... 
 
"ഇല്ല വരില്ല... പക്ഷേ നിങ്ങളുടെ ഐഡിയക്കനുസരിച്ച് ഞങ്ങളും ഡെക്രേഷൻ പരിപാടിൽ പങ്കെടുക്കും... "
 
"അത് കുഴപ്പമില്ല... എന്നാൽ തുടങ്ങാം... "
 
"തുടങ്ങുന്നതിന് കുഴപ്പമില്ല... വല്ല കുരുത്തക്കേടുകളും ഒപ്പിച്ചുവക്കരുത്... "
ഇതും പറഞ്ഞ് രാജീവ് അവിടെനിന്നും പുറത്തേക്ക് പോയി.... ഗീതുവും നിമിഷയും ആ മുറിയിലേക്ക് കയറി വാതിൽ ചാരാൻ തുടങ്ങിയപ്പോൾ രഘുത്തമൻ തടഞ്ഞു... 
 
"വാതിലടക്കേണ്ട... അത് തുറന്നുകിടന്നോട്ടെ... "
 
 
തുടരും.......... 
 
 
✍️ Rajesh Raju
 
 
➖➖➖➖➖➖➖➖➖➖➖
കോവിലകം. ഭാഗം : 39

കോവിലകം. ഭാഗം : 39

4.3
4069

    "തുടങ്ങുന്നതിന് കുഴപ്പമില്ല... വല്ല കുരുത്തക്കേടുകളും ഒപ്പിച്ചുവക്കരുത്... " ഇതും പറഞ്ഞ് രാജീവൻ അവിടെനിന്നും പുറത്തേക്ക് പോയി.... ഗീതുവും നിമിഷയും ആ മുറിയിലേക്ക് കയറി വാതിൽ ചാരാൻ തുടങ്ങിയപ്പോൾ രഘുത്തമൻ തടഞ്ഞു...    "വാതിലടക്കേണ്ട... അത് തുറന്നുകിടന്നോട്ടെ... "   അവർ ഡെക്രേഷൻ പരിപാടി തുടങ്ങി... രഘുത്തമനും നിഖിലും മറ്റുള്ളവരും ചെയ്യുന്നതിനോടൊപ്പം ഗീതുവും നിമിഷയും അവരെ സഹായിച്ചു... പെട്ടന്ന്പെട്ടന്ന് ഓരോ പണിയും അവർ ചെയ്തുകൊണ്ടിരുന്നു... ഗീതു ബലൂണുകൾ ഊതിവീർപ്പിച്ചു അത്  ആറേഴണ്ണംവീതം ഒന്നിച്ചുകൂട്ടി... അത് തൂക്കിയിടാൻ അവിടെയുണ്ടായിരുന്