Aksharathalukal

കോവിലകം. ഭാഗം : 43

 
 
"ഇപ്പോൾ ഇവിടെനിന്നിറങ്ങിപ്പോയ രണ്ടുസ്തീകൾ ആരാണെന്നറിയോ... അവരെന്തിനാണ് ഇവിടെ വന്നത്..."
അവൻ റെസ്റ്റോറന്റിലേക്ക് കയറുമ്പോൾ എതിരെവന്ന റൂംബോയിയോട് ചോദിച്ചു... 
 
"ഏത് ഇപ്പോൾ കാറിൽ കയറിപ്പോയവരോ... "
 
"അതെ... "
 
"അവരെ അറിയാത്തവരുണ്ടോ ഈ നാട്ടിൽ... ആ പെണ്ണിനെ വച്ച് കാശുണ്ടാക്കുകയല്ലേ ആ പ്രായമായ പെണ്ണ്... കണ്ടില്ലേ കുഴിയിലേക്ക് കാല് നീട്ടിയിരിക്കുകയാണ്... ഇപ്പോഴും ചെറുപ്പക്കാരിയെപ്പോലെ നടക്കുന്നത് കണ്ടില്ലേ... ഏതൊരു വിഐപി ഇവിടെ റൂമെടുത്താലും അവർക്ക് കാഴ്ചവക്കാൻ ആ പെണ്ണുംപിള്ള കൂടെയുള്ള പെണ്ണിനേയുമായിട്ട് വരും... ഒടുക്കത്തെ പൈസയാണ്... അതുമാത്രമല്ല വേറെ ഏതൊക്കെയോ പെണ്ണുങ്ങളേയും ഇവിടെ കൊണ്ടുവരാറുണ്ടവർ..."
റൂംബോയ് പറഞ്ഞതു കേട്ട് ഞെട്ടിത്തരിച്ചു നിൽക്കുകയായിരുന്നു മഹേഷ്... 
 
"എന്താ സാറിനും  നോക്കണമെന്നുണ്ടോ... ഉണ്ടെങ്കിൽ ഇവിടെ അവരുടെ നമ്പറുണ്ട്... നമുക്കും എന്തെങ്കിലും ചില്ലറതടയും... "
 
"ഇ.. ഇപ്പോൾ വേണ്ട... ഞാൻ പിന്നെയൊരുദിവസം വരുന്നുണ്ട് അപ്പോഴാകാം... "
 
"വരുമ്പോൾ എന്നെ കാണാൻ മറക്കല്ലേ... നിങ്ങളെപ്പോലെയുള്ളവരാണ് ഞങ്ങളുടെ രക്ഷ... "
എന്നാൽ അതിന് മറുപടി കൊടുക്കാതെ മഹേഷ് തന്റെ ബുള്ളറ്റിനടുത്തേക്ക് നടന്നു... അത് സ്റ്റാർട്ടുചെയ്തു മുന്നോട്ടെടുത്തു... മഹേഷിന്റെ നെഞ്ചിൽ അഗ്നിയാളിക്കത്തുകയായിരുന്നു... ഇത്രയും കാലം എന്റെ അമ്മ എന്നെ ചതിക്കുകയായിരുന്നല്ലേ... ഇതിനാണല്ലേ അന്ന് നാട്ടുകാർ എന്റെ തലയിൽ വച്ചുകെട്ടിയവളെ സ്നേഹത്തോടെ സ്വീകരിച്ചത്... ഇല്ല ഇതു ഞാൻ പൊറുക്കില്ല... അവന്റെ മനസ്സിൽ ചില കണക്കുകൂട്ടലുകളുണ്ടായിരുന്നു... അവൻ നേരെ പോയത് അടുത്തുള്ള ബാറിലേക്കായിരുന്നു... 
 
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
 
രാജേന്ദ്രന്റെ കമ്പനിക്ക് അഡ്വാൻസ് കൊടുത്ത് ദേവേന്ദ്രൻ നേരെ പോയത് തന്റെ വീട്ടിലേക്കായിരുന്നു... വീട്ടിലെത്തിയ അവൻ ഫോണെടുത്ത് ഒരു നമ്പറെടുത്ത് അതിലേക്ക് കോൾ ചെയ്തു...
 
"എന്തായി ദേവാ കാര്യങ്ങൾ നമ്മൾ വിചാരിച്ചതുപോലെ നടന്നില്ലേ..."
കോളെടുത്തപ്പോൾത്തന്നെ മറുതലക്കൽനിന്ന് വന്ന ചോദ്യം അതായിരുന്നു
 
"അത് പറയാനുണ്ടോ... എല്ലാം നമ്മളുടെ കയ്യിൽത്തന്നെ വന്നു ചേരും...  അവൻ പറഞ്ഞ വിലയേക്കാൾ ഒരുപാട് കുറവിൽത്തന്നെ നമുക്കത്  കൈക്കലാക്കാൻ സാധിച്ചു... ഒരു ലക്ഷം അഡ്വാൻസും കൊടുത്തു... കൂടാതെ എഗ്രിമെന്റ് എഴുതി വാങ്ങിച്ചിട്ടുമുണ്ട്... റജിസ്ട്രേഷൻ എത്രയും പെട്ടന്ന് നടത്തണമെന്നാണ് പറഞ്ഞത്..."
 
"അതു നന്നായി... ഒന്നും വച്ചുതാമസിപ്പിക്കേണ്ട... എല്ലാം പെട്ടന്നുതന്നെ ചെയ്തുതീർക്കണം... പിന്നെ ഇത് ഞാനാണ് വാങ്ങിച്ചതെന്ന്  ഒരു കുട്ടി പോലും അറിയരുത്... പ്രത്യേകിച്ച് രാജേന്ദ്രൻ... നിന്റെ ഭാര്യയുടെ പേരിൽത്തന്നെ റജിസ്ട്രേഷൻ നടത്തിയാൽ മതി... ബാക്കി പിന്നീട് നമുക്കാലോചിക്കാം... "
 
"ഇല്ല ആരും അറിയില്ല... എന്നാൽ ഞാൻ പിന്നെ വിളിക്കാം... "
ദേവൻ ഫോൺ കട്ടുചെയ്തു.. അയാൾ നേരെ വീട്ടിലേക്ക് കയറി... അവൻ വരുന്നതുകണ്ട് രാധിക അവന്റെയടുത്തേക്ക് വന്നു... 
 
"ദേവേട്ടാ പോയ കാര്യമെന്തായി... വല്ലതും നടക്കുമോ... "
 
നടക്കാതെപ്പിന്നെ... ഈ ദേവൻ വിചാരിച്ചാൽ നടക്കാത്തതെന്താണ്... എല്ലാം നമുക്കനുകൂലമായിത്തന്നെ വന്നു... അവനൊരു പൊട്ടനാണെന്ന് മനസ്സിലായി... ഇല്ലെങ്കിൽ അതുപോലൊരു കമ്പനി ഇത്ര കുറഞ്ഞവിലക്ക് വിൽക്കുമോ... അവൻ ആരേയോ വിളിച്ച് അന്വേഷിച്ചതിനുശേഷമാണ് ഉറപ്പുതന്നതുതന്നെ... എനിക്കു തോന്നുന്നത് ഇവൻ വിളിച്ച ആൾ ഇവന്റെ നാശം കാണാൻ ആഗ്രഹിക്കുന്നവനാണെന്നാണ്... അല്ലെങ്കിൽ അയാൾ ഇത് ദൈര്യമായി ഉറപ്പിക്കാൻ പറയുമോ... "
 
"ശരിയായിരിക്കാം... പക്ഷേ എനിക്ക് അതല്ല പേടി... ആ കമ്പനി വാങ്ങുന്നത് നിങ്ങളാണെന്ന് അവനറിഞ്ഞാൽ... അതും സ്വന്തം അച്ഛന്റെ ചോരയിൽ ജനിച്ചവൻ... അയാളെന്തെങ്കിലും പ്രശ്നമുണ്ടാക്കുമോ... "
 
"എന്തു പ്രശ്നമുണ്ടാക്കാൻ... ഒരു പ്രശ്നമുണ്ടാക്കാനുമാവില്ല... അതുപോലുള്ള എഗ്രിമെന്റാണ് എഴുതി പിടിപ്പിച്ചിട്ടുള്ളത്... മാത്രമല്ല ഇത് വാങ്ങുന്ന യഥാർത്ഥ അവകാശി നമ്മുടെകൂടെയുള്ളപ്പോൾ എന്തിനാണ് പേടിക്കുന്നത്.. "
 
"അതു ശരിയാണ്... ദേവേട്ടനേതായാലും ഡ്രസ്സ് മാറ്റിവാ... ഞാൻ ചായയിട്ടുതരാം... 
രാധിക അടുക്കളയിലേക്ക് നടന്നു... "
 
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
 
ബാറിൽനിന്നും അത്യാവശ്യം നല്ല രീതിയിൽ കുടിച്ചിട്ടാണ് മഹേഷ് വീട്ടിലേക്ക് പോന്നത്... അവൻ വീട്ടിലെത്തിയപ്പോൾത്തന്നെ ഉമ്മറത്ത് കസേരയിൽ ചാരിക്കിടക്കുന്ന അവന്റെ അച്ഛൻ ഗോവിന്ദന്റെ കണ്ടു... ആദ്യമായി അവന് അയാളോട് വെറുപ്പുതോന്നി.. സ്വന്തം ഭാര്യ മരുമകളേയും മറ്റു പെണ്ണുങ്ങളേയും കൂട്ടി വ്യഭിചരിച്ച് നടക്കുന്നത് കണ്ടിട്ടും ഒരക്ഷരം പോലും മിണ്ടാതെ എല്ലാത്തിനും സപ്പോർട്ടായി ഇരിക്കുന്നത് കണ്ടില്ലേ... മഹേഷ് അയാളെ തറപ്പിച്ചൊന്ന് നോക്കിയതിനുശേഷം അകത്തേക്ക് നടന്നു... 
 
"നിൽക്ക്... എവിടെയായിരുന്നു ഇന്നത്തെ സേവ... രാവിലെ കണ്ണുകാണാപകലേ പോയതാണല്ലോ... "
ഗോവിന്ദൻ ചോദിച്ചു... 
 
"ഓഹോ... അപ്പോൾമറ്റുള്ളവരുടെ കാര്യങ്ങൾ അന്വേഷിക്കാനറിയാം അല്ലേ... ഞാനെവിടെപ്പോയാലുമെന്താ.. ഞാൻ ഇവിടെയില്ലാത്തതാണല്ലോമറ്റു ചിലർക്ക് സൌകര്യം... "
 
"ഓ... അപ്പോൾ നീ അറിഞ്ഞിട്ടുള്ള കോപ്രായങ്ങളാണല്ലേ ഇവിടെ നടക്കുന്നത്.. "
 
"ഇതുവരെ ചില കാര്യങ്ങൾ അറിഞ്ഞിരുന്നില്ല... എന്നാൽ ഇന്ന് ചിലതറിഞ്ഞു... അറിഞ്ഞെന്നല്ല ചിലത് നേരിൽ കണ്ടു... നിങ്ങൾ ഇതെല്ലാം അറിഞ്ഞുകൊണ്ടാണെന്ന് എനിക്കു മനസ്സിലായി... നാണമുണ്ടോ നിങ്ങൾക്ക്.. സ്വന്തം കെട്ട്യോളേയും മരുമകളേയും വ്യഭിചരിക്കുന്നവരെ വിടാൻ... ഇതിലും നല്ലത് ഒരു കഷ്ണം കയർ ചിലവാക്കുന്നതാണ്..."
 
"കഴിഞ്ഞോ നിന്റെ പ്രസംഗം... ഇതെല്ലാം പറയാൻ നിനക്കെന്താണ് അധികാരം... തള്ളയും കെട്ട്യോളും മാനം വിൽക്കാൻ നടന്നു... നിന്നെപ്പോലുള്ളവർ അത് മുതലാക്കുന്നു... എന്റെ ജീവിതത്തിൽ ഒരു തെറ്റു മാത്രമേ ഞാൻ ചെയ്തിട്ടുള്ളൂ... അത് നിന്റെ തള്ളയെ ഇഷ്ടപ്പെട്ട് വിവാഹം ചെയ്തു എന്നത്...  അതുമൂലം എനിക്കുണ്ടായ നഷ്ടം എത്രയാണെന്നറിയോ... അവളുടെ വാക്കു കേട്ടിട്ടു സ്വന്തം അനിയനെ ചതിച്ചു... അവന്റെ എല്ലാ സമ്പത്തും ഇല്ലാതാക്കി... എന്റെ ഏറ്റവും വലിയ ശത്രുവാക്കി... അതേ സ്വഭ്യാവഗുണം കാട്ടിയ നീ എന്റെ അനിയത്തിയെ... ഒന്നും ഈ നെഞ്ചിൽ നിന്ന് പോകില്ല... ഇതിനൊക്കെ നീയും അവളും അനുഭവിച്ചിട്ടു പോകൂ... അന്നുമുതൽ ഇന്നുവരെ എല്ലാം സഹിച്ചും പൊറുത്തുമാണ് ജീവിക്കുന്നത് നിങ്ങളെയൊന്നും പേടിച്ചിട്ടല്ല... എല്ലാം മനസ്സിലാക്കി നിങ്ങൾ രണ്ടും  എന്നെങ്കിലും നന്നാകുമെന്ന ഉറപ്പുണ്ടായിരുന്നതുകൊണ്ടാണ്... എന്നാൽ ഇപ്പോൾ മനസ്സിലായി നീയൊന്നും ഒരുകാലത്തും നന്നാവില്ലെന്ന്.. "
 
"എന്നെ നന്നാക്കുന്നതിനുമുമ്പ് മറ്റുള്ളവരെ നന്നാക്കാൻ നോക്ക്... പിന്നെ എന്റെ  ഭാര്യയെന്നു പറയുന്നവൾ  ആദ്യമേ പിഴയാണ്... അത് മുതലാക്കി പണമുണ്ടാക്കാനാണ് ശ്രമമെങ്കിൽ എല്ലാത്തിനേയും അരിഞ്ഞു കളയും ഞാൻ... ഇന്നത്തോടെ എല്ലാം നിർത്തിക്കോണം... കേട്ടല്ലോ.... പിന്നെ ആ പിഴച്ചവളെ ഇന്നുതന്നെ ഇറക്കിവിടണം... മതി ഇവിടുത്തെ സുഖവാസം... "
 
"അതുപറയാൻ നീയാരാണ്... നിനക്കെന്താണ് അധികാരം... നീ നല്ലവനൊന്നുമല്ലല്ലോ... ആണെങ്കിൽ പറയാം നിനക്ക്... "
എല്ലാം കേട്ടു കൊണ്ട് ഉമ്മറത്തേക്ക് വന്ന അവന്റെ അമ്മ മാലിനി ചോദിച്ചു... 
 
"ഓ... അവൾ പോയാൽ കണ്ടവന്റെ മുന്നിലേക്ക് ഇട്ടുകൊടുത്ത് പണംവാരാൻ പറ്റില്ലല്ലോ... ഇപ്പോൾ ഇവിടുത്തെ പണം വാരുന്നവളാണല്ലോ അവൾ... "
 
"എടാ തോന്നിവാസം പറയരുത്... "
 
"ഞാൻ പറയുന്നതിനാണ് കുറ്റം... നിങ്ങൾക്ക് കാണിക്കും... ഇന്ന് ഞാനത് നേരിട്ടു കണ്ടതുകൊണ്ട് എല്ലാം മനസ്സിലായി... "
 
"നീയെന്തു കണ്ടെന്നാണ് പറയുന്നത്... "
 
"അത് എന്റെ നാവിൽ നിന്നുതന്നെ കേൾക്കണമായിരിക്കും... എന്തോ നല്ല സമയത്താണ് എനിക്ക് ടൌണിലെ റെസ്റ്റോറന്റിനടുത്തുള്ള ഹോട്ടലിൽ കൂട്ടുകാരനെ കാണാൻ പോകുവാൻ തോന്നിയത്... അതുകൊണ്ട് കണ്ടു രണ്ടുംകൂടി അവിടെനിന്നും ഇറങ്ങിവരുന്നത്... ഞാൻ പല വൃത്തികേടുകളും കാണിച്ചിട്ടുണ്ടാകാം... അതുപോലെ അവളും അവളുടെ പഴയ സ്വഭാവം കാണിച്ചെന്നുമിരിക്കാം... എന്നാൽ ഒരിക്കലും നിങ്ങളിൽ നിന്ന് ഇതുപോലൊരു വൃത്തികേട്  ഞാൻ പ്രതീക്ഷിച്ചില്ല... ഒന്നുമില്ലെങ്കിലും ഇത്രയും പ്രായമായില്ലേ... അന്ന്  എന്റെ തലയിൽ എല്ലാവരുംകൂടി കെട്ടി വച്ചപ്പോൾ വലിയ സ്നേഹത്തോടെ സ്വീകരിച്ചപ്പോൾ ഞാനറിഞ്ഞില്ല ഇതിൽ ഇങ്ങനെയൊരു കളിയുള്ള കാര്യം "
 
"പിന്നെ നീയെന്തുകരുതി... അവളെ പൂവിട്ട് പൂജിച്ച് ഇവിടുത്തെ തമ്പുരാട്ടിയായി വാഴിക്കാനാണെന്നോ... ഇത് മനസ്സിൽ കണ്ടുകൊണ്ട് തന്നെയാണ് അവളെ ഇവിടെ കയറ്റിയതും... തീറ്റിപോറ്റിയതും... ഇവൾ മാത്രമല്ല... പല പെണ്ണുങ്ങളും എന്റെ കൈവശമുണ്ട്... ഇത് എന്റെ വീട് എനിക്ക് ഇഷ്ടമുള്ളതു പോലെ ഞാൻ ജീവിക്കും... ഇരിക്കുന്നുണ്ടല്ലോ ഒരുത്തൻ നിന്റെ മുന്നിൽ... എന്ത് പ്രയോചനമാണ് അയാളെക്കൊണ്ടുള്ളത്... നിന്നെക്കൊണ്ടും എന്താണ് ഈ വീടിനുള്ള ഗുണം... തിന്നു മുടിക്കാനല്ലാതെ... മര്യാദക്ക് എന്റെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കാമെങ്കിൽ ഇവിടെ ജീവിക്കാം... അല്ലെങ്കിൽ രണ്ടിനും ഇറങ്ങാം ഇവിടെ നിന്ന്... "
മാലിനി പറഞ്ഞു... 
 
"ഇത്രയും കാലം മറ്റുള്ളവരുടേത് ഒരുപാട് തിന്നുവീർത്തതാണല്ലോ ഈ ശരീരം... എന്റെ അച്ഛനുണ്ടാക്കിയത് പല ക്ലബിലും ബ്യൂട്ടീപാർലറിലും കയറിയിറങ്ങി മുടിപ്പിച്ച് ഇല്ലാതാക്കിയിട്ട് ഇപ്പോൾ കിടന്ന് ചിലക്കുന്നോ... "
മഹേഷ് തിരിഞ്ഞ് ഗോവിന്ദന്റെ നോക്കി...
 
"നാണമില്ലല്ലോ ഇങ്ങനെ ജീവിക്കാൻ... ആണുങ്ങളുടെ വിലകളയാൻ.. ഇതിലും നല്ലത് ഞാൻ നേരത്തെ പറഞ്ഞ പോലെ പോയി ചാകുന്നതാണ്... അതാണ് അന്തസ്സ്... "
 
"വല്ലാതെ അന്തസ്സ് പഠിപ്പിക്കാതെ ഇറങ്ങിപ്പോടാ പിഴച്ചവനെ..."
 
"അതെ ഞാൻ പിഴച്ചവനാണ്... അങ്ങനെതന്നെയാണ് എനിക്കും കുറച്ചുകാലമായി തോന്നുന്നത്... അവരുടെ മുന്നിൽ തുണിയുരിഞ്ഞാണ് ഞാനുണ്ടായതെന്ന് നിങ്ങൾക്കല്ലേ അറിയൂ... അല്ലാതെ ഇതുപോലൊരു കോന്തന്റെ  ചോരയല്ല എന്റെ ശരീരത്തിൽ ഓടുന്നത്... പിന്നെ ഇറങ്ങാൻ ഉദ്ദേശിച്ചു തന്നെയാണ് ഞാൻ ഇന്നിവിടെ വന്നുകയറിയതും... ഇതുപോലൊരു വീട്ടിൽ കഴിയുന്നതിനെക്കാൾ നല്ലത് ഏതെങ്കിലും പിച്ചക്കാരുടെ കൂടെ കഴിയുന്നതാണ്... അതിന് ഇതിനേക്കാൾ അന്തസ്സുണ്ട്... ഇതും പറഞ്ഞ് മഹേഷ് തന്റെ മുറിയിലേക്ക് നടന്ന് വേണ്ട സാധനങ്ങളെടുത്ത് പുറത്തേക്ക് വന്നു... അവൻ തന്റെ ബുള്ളറ്റിൽ കയറി അത് സ്റ്റാർട്ടുചെയ്തു... 
 
"നിൽക്ക്... ആ വണ്ടി അവിടെ വച്ചിട്ട് പോയാൽ മതി... ഇത് നിന്റെ തന്തയുടെ പണം കൊണ്ട് വാങ്ങിച്ചതല്ല... ഞാൻ ഇതുപോലെ ഉണ്ടാക്കിയ പണം കൊണ്ട് വാങ്ങിച്ചതാണ്... ഇനിയത് നിനക്കുപയോഗിക്കാൻ യോഗ്യതയില്ല... "
മഹേഷ് ബുള്ളറ്റ് ഓഫ് ചെയ്ത് ചാവിയൂരി മാലിനിയുടെ കാൽക്കലേക്ക് എറിഞ്ഞു... പിന്നെ തിരിഞ്ഞു നടന്നു... 
എല്ലാം കണ്ട് ഒന്നും ചെയ്യാൻ കഴിയാതെ ഒരുപ്രതിമകണക്കേ ഇരിക്കുകയായിരുന്നു ഗോവിന്ദൻ... 
 
 
തുടരും.......... 
 
 
✍️ Rajesh Raju
 
 
➖➖➖➖➖➖➖➖➖➖➖
കോവിലകം. ഭാഗം : 44

കോവിലകം. ഭാഗം : 44

4.2
4722

    "നിൽക്ക്... ആ വണ്ടി അവിടെ വച്ചിട്ട് പോയാൽ മതി... ഇത് നിന്റെ തന്തയുടെ പണം കൊണ്ട് വാങ്ങിച്ചതല്ല... ഞാൻ ഇതുപോലെ ഉണ്ടാക്കിയ പണം കൊണ്ട് വാങ്ങിച്ചതാണ്... ഇനിയത് നിനക്കുപയോഗിക്കാൻ യോഗ്യതയില്ല... " മഹേഷ് ബുള്ളറ്റ് ഓഫ് ചെയ്ത് ചാവിയൂരി മാലിനി യുടെ കാൽക്കലേക്ക് എറിഞ്ഞു... പിന്നെ തിരിഞ്ഞു നടന്നു...  എല്ലാം കണ്ട് ഒന്നും ചെയ്യാൻ കഴിയാതെ ഒരുപ്രതിമകണക്കേ ഇരിക്കുകയായിരുന്നു ഗോവിന്ദൻ...    അടുത്തദിവസം രാവിലെ അരവിന്ദൻ പറമ്പിൽ പശുവിനെ പുല്ല് തീറ്റിക്കുകയായിരുന്നു... നളിനി പാല് അളന്ന് കോവിലകത്തേക്കുള്ള പാല് നന്ദനയുടെ കയ്യിൽ കൊടുത്തു... അതുമായി അവൾ പോകുവാൻ തുടങ