Aksharathalukal

കോവിലകം. ഭാഗം : 46

 
 
"എന്തായാലും അവന് പ്രാന്ത് വന്നില്ലെങ്കിൽ നന്ന്...  അതു പോട്ടെ ബോസിന്റെ മറ്റവൾ ഇവിടെ  ലാന്റ് ചെയ്തിട്ടുണ്ട്.. "
കൂടെയുള്ള ഒരുവൻ പറഞ്ഞു... 
 
"ആരുടെ കാര്യമാണ് നീ പറയുന്നത്... "
 
"ആരാണ് ഇവിടെ ബോസിന്റെ കയ്യിൽനിന്നും രക്ഷപ്പെട്ടത് അവൾതന്നെ...അന്ന് ബോസിനെ അകത്താക്കിയവൾ തന്നെ... "
 
"എന്നിട്ട് നീയവളെ കണ്ടോ... "
 
"കണ്ടു.. ഒന്ന് നന്നായി മിനുങ്ങിയിട്ടുണ്ട്... "
 
"അപ്പോൾ അവൾ വീണ്ടും വന്നുവല്ലേ... എന്തുചെയ്യാനാണ്.. അവൾ എനിക്കുള്ളതു തന്നെയാണ്... അല്ലെങ്കിൽ അവൾ വീണ്ടും ഇവിടേക്ക് വരുമോ... അന്ന് അവളെ രക്ഷിച്ച നായിന്റെ മോനും ഇവിടെയുണ്ടോ... "
 
"അതറിയില്ല... അവനെ ഞങ്ങളാരും അവിടെയൊന്നും കണ്ടിട്ടില്ല... അഥവാ ഉണ്ടായാൽ അവനെ ഞങ്ങൾക്കുതന്നെ വിട്ടുതരണം... "
 
"എന്തിന്... വീണ്ടും അവന്റെ കയ്യിൽനിന്ന്  വാങ്ങിച്ചുകൂട്ടാനോ... "
 
"അന്ന് പ്രതീക്ഷിക്കാതെയുള്ള അടിയായിരുന്നില്ലേ... ബോസാണെങ്കിലും ആ സമയത്ത് അടിപതറിപ്പോകും... "
 
"ഉം... അവനെ എനിക്കുമൊന്ന് കാണണം... പിന്നെ അവൾ നാളത്തെ ഒരു ദിവസമുണ്ടെങ്കിൽ അവൾ എന്റെകൂടെ കിടപ്പറയിലുണ്ടായിരിക്കും... അതുകഴിഞ്ഞ് നിങ്ങൾക്കും വേണ്ടപോലെ അനുഭവിക്കാം... നാളെയവൾ കോളേജിലെത്തരുത്... അതിനു മുന്നേ അവളെ പൊക്കണം... 
 
അതുഞങ്ങളേറ്റു... എന്നാലും ബോസ് കൂടെയുണ്ടാവണം... 
 
തീർച്ചയായും ഉണ്ടാവും... അവൾ... അത്രയേറെ എന്നെ മത്തുപിടിപ്പിച്ചിരിക്കുകയാണ്... 
 
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
 
ബാംഗ്ലൂരൂരിലേക്കുള്ള യാത്രയിൽ രാജേന്ദ്രൻ പഴയ കാര്യങ്ങൾ ആലോചിക്കുകയായിരുന്നു... 
 
"ചെറുപ്പംമുതൽ തന്റെ അച്ഛച്ഛന്റെ പണത്തോടുള്ള അത്യാഗ്രഹം കണ്ടയുവളർന്നവനാണ് ഞാൻ... എന്തു വേണമെന്നു പറഞ്ഞാലും അച്ഛചഛനത് വാങ്ങിച്ചു തരുമായിരുന്നു... സ്കൂളിൽ പഠിക്കുന്ന സമയത്താണ് മഹേഷിനെ പരിചയപ്പെട്ടത്... എന്തിനും ഏതിനും മുന്നിട്ടിറങ്ങുന്ന പ്രകൃതക്കാരൻ... അന്ന് മറ്റു കുട്ടികൾ ഒഴിവു സമയത്ത് ഗോട്ടികളിക്കുമ്പോൾ അവിടെ വലിയ ദാദയായി അവരുടെ ഗോട്ടികൾ മുഴുവൻ വാരിയെടുത്ത് ജേതാവിനെപ്പോലെ പോകുന്നത് ഒരുപാട് ഞാൻ കണ്ടുനിന്നിട്ടുണ്ട്...  എങ്ങനെയെങ്കിലും അവനുമായി കൂട്ടുകൂടണം എന്നൊരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ... അതിന് പറ്റിയ അവസരത്തിനായി ഞാൻ കാത്തുനിന്നു... അങ്ങനെ ആ ദിവസമെത്തി... അന്ന് ക്ലാസിൽ ഒരു പയ്യൻ അന്നത്തെ പുതിയ മോഡൽ പേനയുമായി ക്ലാസിൽ വന്നു... അത് മഹേഷിന്റെ ശ്രദ്ധയിൽപ്പെട്ടു അവൻ ആ പേന കൈക്കലാക്കി.. ഉച്ചക്ക്  ആ പയ്യൻ തന്റെ ഏട്ടനേയും മറ്റൊരുത്തനെയും കൂട്ടി മഹേഷിന്റെ തല്ലി പേന വാങ്ങിക്കാൻ വന്നു... അവരുടെ മുന്നിൽ മഹേഷിന്റെ പിടിച്ചുനിൽക്കാൻ പറ്റിയില്ല... മഹേഷ് അടിയറവുപറയുമെന്നായപ്പോൾ എവിടെനിന്നോ വന്ന ആത്മവിശ്വാസത്തിൽ ഞാനവരെ നേരിട്ടു... എന്തോ എന്റെ ഭാഗ്യം കൊണ്ട് അവൾ പല വഴിക്കും ഓടി... അന്നുമുതൽ മഹേഷ് എന്നെ അവന്റെ ബെസ്റ്റ് ഫ്രണ്ടാക്കി... ഞങ്ങൾ വളർന്നു... അവൻ ചെയ്യുന്ന എന്ത് തോന്നിവാസത്തിനും കൂടെ നിന്നു... അതിൽ അവന്റെ അപ്പച്ചി വരെയുണ്ടായിരുന്നു.. "അവിടുന്നിങ്ങോട്ടും അതുതന്നെയാണവസ്ഥ... എന്നാൽ അവൻ ഇത്രയുംകാലം കൂടെനിന്ന എന്നെത്തന്നെ ചതി ക്കുമെന്ന് കരുതിയില്ല... അതും ഒന്നും രണ്ടുമല്ല....  ആ പണമെനിക്ക് വേണം... അവനെ കൊന്നിട്ടായാലും എനിക്കത് വേണം... "
 
ബാംഗ്ലൂരിലെത്തിയ രാജേന്ദ്രൻ ഒരു ഓട്ടോ നോക്കി അവിടെ റോഡിലൂടെ നടന്നു... നേരം വെളുക്കാൻ ഇനിയും സമയമുണ്ടെന്ന് അവനു മനസ്സിലായി... കുറച്ചധികം നടന്നപ്പോൾ ഒരു  ലോഡ്ജ് കണ്ടു... അവിടെ കയറി ഒരു മുറിയെടുത്ത് ഒന്നു ഫ്രഷായി നേരം വെളുക്കുന്നതുവരെ ആ മുറിയിൽ കഴിച്ചുകൂട്ടി... ഉറങ്ങാൻപോലും അവന് തോന്നിയില്ല... എങ്ങനെയെങ്കിലും മഹേഷിനെ കണ്ടെത്തുക എന്നതു മാത്രമേ അവനിലുണ്ടായിരുന്നുള്ളൂ... സമയം തള്ളിനീക്കി നേരം വെളുപ്പിക്കുകയായിരുന്നവൻ... നേരംവെളുത്തയുടനെ രാജേന്ദ്രൻ റൂം പൂട്ടി പുറത്തേക്കിറങ്ങി... പരിചയമില്ലാത്ത നാട്... പല സ്ഥലങ്ങളിലും പോയെങ്കിലും ബാംഗ്ലൂരിൽ ആദ്യമായിട്ടാണ്... അതുകൊണ്ടുതന്നെ അവന് ചെറിയ പേടിയുമുണ്ടായിരുന്നു... മാത്രമല്ല ഭാഷയും അത്ര വശമില്ല.... ഏതെങ്കിലും മലയാളിയെ കണ്ടിരുന്നെങ്കിൽ ഇവിടുത്തെ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കാമായിരുന്നു...  രാജേന്ദ്രൻ താൻ റൂമെടുത്ത റൂമിന്റെ പേരും അതിനടുത്തുള്ള ഓരോ അടയാളവും മനസ്സിലാക്കി... അതിനുശേഷം അവൻ നടന്നു... പോകുന്ന വഴിയും മനസ്സിലാക്കിയിരുന്നു അവൻ നടന്ന് ഒരു ചെറിയ കടയുടെ മുന്നിലെത്തി... ഏതോ കോളേജ്ബസ്സ് അവിടെ നിർത്തിയിട്ടത് അവൻ കണ്ടു... അന്നേരമാണ് അവൻ തന്റെ അനിയത്തി ഇവിടെ പഠിക്കുന്ന കാര്യം ഓർത്തു
തി...  രാജേന്ദ്രൻ ഫോണെടുത്ത് നീലിമയെ വിളിച്ചു... 
 
"എന്താ വല്ല്യേട്ടാ വിളിച്ചത്... "
 
"നീ താമസിക്കുന്നത് എവിടെയാണ്... "
 
"എന്തിനാണ്... ഇവിടേയും വന്ന് പ്രശ്നമുണ്ടാക്കാനാണോ.. "
 
"അതിനൊന്നുമല്ല... ഞാൻ ബാംഗ്ലൂരിലുണ്ട്... നിന്നെ അത്യാവശ്യമായി ഒന്നു കാണണം... 
 
"വല്ല്യേട്ടൻ ഒരു കാര്യം ചെയ്യ്.. അവിടെ ഓട്ടോ വല്ലതും ഉണ്ടോ ഉണ്ടെങ്കിൽ അതിലെ ഡ്രൈവറുടെ കയ്യിൽ ഫോൺ കൊടുക്ക് അയാളോട് ഞാൻ സ്ഥലം പറഞ്ഞു കൊടുക്കാം അയാൾ ഏട്ടനെ ഇവിടെ എത്തിച്ചോളും ഞാൻ പുറത്ത് വെയ്റ്റുചെയ്തോളാം... "
 
രാജേന്ദ്രൻ അവിടെ നിർത്തിയിട്ടത് ഒരു ഓട്ടോ യുടെ അടുത്തേക്ക് നടന്നു... അതിലെ ഡ്രൈവർക്ക് ഫോൺ കൊടുത്തു... നീലിമ അയാളോട് സിഥലം പറഞ്ഞുകൊടുത്തു... രാജേന്ദ്രൻ ഓട്ടോയിൽ കയറി... 
 
ഈ സമയം നീലിമ റോഡിലേക്കിറങ്ങി രാജേന്ദ്രനേയും കാത്തുനിന്നു... 
പെട്ടന്നാണ് അവളുടെ മൂന്നിലൊരു കാർ വന്നു നിന്നത്... അതിൽ നിന്നിറങ്ങിയ ആളെകണ്ട്  അവൾ ഞെട്ടി... "
 
"എന്താടീ ഞാൻ തിരിച്ചു വരുമെന്ന് കരുതിയില്ല നീയല്ലേ... നീയല്ല ആരു വിചാരിച്ചാലും എന്നെ ഒരു ചുക്കും ചെയ്യാൻ പറ്റില്ല... എവിടെപ്പോയെടീ നിന്റെ രക്ഷകൻ... ഞാനവനെ കാണാൻ ഇരിക്കുകയായിരുന്നു... "
നീലിമ ചുറ്റുമൊന്ന് നോക്കി അവിടെയടുത്തുള്ള കടയൊന്നും തുറന്നിട്ടില്ല... അവൾ തിരിഞ്ഞ് ഓടാൻ കുനിഞ്ഞു... എന്നാൽ അവളുടെ നീക്കം മനസ്സിലാക്കിയ അവൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ച് കാറിൽ കയറ്റാൻ ശ്രമിച്ചു... ആ സമയത്താണ് രാജേന്ദ്രൻ വന്ന ഓട്ടോ, അവരുടെ മുന്നിൽ നിർത്തിയത്... അതിൽനിന്നും രാജേന്ദ്രനിറങ്ങി... രാജേന്ദ്രനെ കണ്ട് മഹേഷ് ഞെട്ടി... അവൻ നീലിമയുടെ കയ്യിലെ പിടി വിട്ടു... 
 
"എടാ നാറീ.. അപ്പോൾ നീയാണല്ലേ എന്റെ അനിയത്തിയെ അന്ന് ഉപദ്രവിക്കാൻ ശ്രമിച്ചത്... മാത്രമല്ല എന്നെ ചതിച്ചിട്ട് നീ രക്ഷപ്പെടാമെന്ന് കരുതിയോ... "
 
"ഓഹോ  നിന്റെ അനിയത്തിയാണല്ലേ ഇവൾ അപ്പോൾ അതിനുള്ള പ്രതികാരത്തിന് ഇറങ്ങിയതാണല്ലേ മോൻ... എന്തുചെയ്യാനാ രാജേന്ദ്രാ അതിനുള്ള ഭാഗ്യം നിനക്കില്ലല്ലോ... എന്റെ കൈകൊണ്ട് ഇവിടെ തീരാനാണ് നിനക്ക് യോഗം... എന്നിട്ടു വേണം ഇവളെ എനിക്ക് സ്വന്തമാക്കാൻ... "
 
"അതിന് എന്റെ മോന് കഴിയുമോ... എന്നാൽ നീ അവളുടെ ശരീരത്തിലൊന്ന് തൊട്ടുനോക്ക്... അന്നേരമരയറിയാം ഈ രാജേന്ദ്രൻ ആരാണെന്ന്... "
 
"എന്താ ഭീഷണിയാണോ... എന്നാൽ കണ്ടോ... "
മഹേഷ് നീലിമയെ പിടിച്ച് തന്നിലേക്കടുപ്പിച്ചു... പെട്ടന്നായിരുന്നു രാജേന്ദ്രന്റെ കാൽ മഹേഷിന്റെ നെഞ്ചത്ത് പതിഞ്ഞത്... മഹേഷ് തെറിച്ചു വീണു... എന്നാലവൻ ചാടിയെഴുന്നേറ്റു...
 
"തല്ലിക്കൊല്ലെടാ ആ നായിന്റെ മോനെ... "
മഹേഷ് കുടെയുള്ളവരോട്  നേരെ അലറി... മഹേഷിന്റെ കൂടെയുള്ളവർ രാജേന്ദ്രന്റെ നേരെ ചാടിവീണു... രാജേന്ദ്രൻ അവരെ അനായാസം നേരിട്ടു... ഈ തക്കത്തിൽ മഹേഷ് കാറിന്റെ ഡോർ തുറന്ന് ഒരുവാളെടുത്ത് രാജേന്ദ്രന്റെ നേരെ ചെന്നു... മറ്റുള്ളവരുമായി ഏറ്റുമുട്ടുന്ന രാജേന്ദ്രൻ ഇതൊന്നും കണ്ടില്ല... എന്നാൽ നീലിമ ഇതു കണ്ടു...മഹേഷ് രാജേന്ദ്രന്റെ പുറകിലെത്തി അവന്റെ കഴുത്തുനോക്കി ആഞ്ഞു വീശി... 
 
"വല്ല്യേട്ടാ... "
നീലിമ അലറിവിളിച്ചു.... എന്നാൽ പെട്ടന്നായിരുന്നു അത് സംഭവിച്ചത്... എവിടെനിന്നോ പാഞ്ഞടുത്ത ഒരു ലോറി മഹേഷിനെ ഇടിച്ചു തെറിപ്പിച്ചു... റോഡിലേക്ക് തെറിച്ചുവീണ മഹേഷിന്റെ നെഞ്ചിൽക്കൂടി ആ ലോറി കയറിയിറങ്ങി... രാജേന്ദ്രൻ ഓടിവന്ന് മഹേഷിനെ പിടിച്ച് തന്റെ മടിയിൽ വച്ചു... അവൻ രക്ഷപ്പെടില്ലെന്ന് രാജേന്ദ്രനറിയാമായിരുന്നു....
 
മഹേഷ് ഒന്നും പറ്റില്ല നിനക്ക് നിന്നെ ഞാൻ രക്ഷിക്കും... അതിനുമുമ്പ് ആ പണം എവിടെയാണെന്ന് പറയ്... എനിക്കുവേണ്ടിയിട്ടല്ല... നിന്നെ രക്ഷിക്കാൻ വേണ്ടിയാണ്..."
 
എന്നാൽ രാജേന്ദ്രൻ അവനെ നോക്കി പുച്ഛത്തിലൊന്ന് ചിരിച്ചു  പക്ഷേ ആ ചിരിയോടെതന്നെ എല്ലാം കഴിഞ്ഞിരുന്നു... മഹേഷിന്റെ കൂടെ വന്നവർ കാറുപോലും എടുക്കാതെ എവിടേക്കോ ഓടി മറഞ്ഞു  ആളുകൾ ഓടിക്കൂടി... ഒരുപത്തുമിനിട്ട് കഴിഞ്ഞപ്പോഴേക്കും അവിടുത്തെ പോലീസ് സ്ഥലത്തെത്തി...   ഒരു മലയാളിയായിരുന്നു എസ്ഐ ...  രാജേന്ദ്രൻ എല്ലാ കാര്യവും അയാളോട്  പറഞ്ഞു...  കൂടാതെ തനിക്കുനേരെ ഉണ്ടായ അക്രമണം നീലിമയും പറഞ്ഞു കൊടുത്തു... പോലീസ് മഹേഷ് വന്ന കാർ പരിശോധിച്ചു... അതിൽനിന്നും മൂന്ന് വാളുകളും രണ്ടു കുപ്പി മദ്യവും അവർക്കു കിട്ടി... അവർ കാർ ഒന്നുകൂടി അരിച്ചു പെറുക്കി... അതിൽനിന്നും ഒന്നുംതന്നെ കിട്ടിയില്ല...
 
"നിങ്ങൾ എന്തായാലും സ്റ്റേഷൻ വരെ വരണം... നിങ്ങളുടെ കയ്യിൽനിന്ന് മരിച്ചയാൾ കൈവശപ്പെടുത്തിയ പണത്തിന്റെ കാര്യം ഉന്നയിച്ചുകൊണ്ട് ഒരു പരാതി എഴുതിത്തരണം... ഒന്ന് നിങ്ങളുടെ നാട്ടിലെ സ്റ്റേഷനിലുംകൊടുക്കണം.... പണത്തിനെപ്പറ്റി എന്തെങ്കിലും തുമ്പു കിട്ടിയാൽ നിങ്ങളെ അറിയിക്കാം... "
 
"സാർ അത് എന്റെ കമ്പനി വിറ്റ പണമാണ്...  ഇവൻ പറഞ്ഞിട്ട് ഇവന്റെ ഏതോ കൂട്ടുകാരൻ  പുതിയ ബിസിനസ് തുടങ്ങിയുന്നുണ്ടെന്നും അതിലേക്ക് പാട്ണറെന്ന ആവിശ്യമുണ്ടെന്നും പറഞ്ഞു... അങ്ങനെയാണ് ഞാൻ ഇവന്റെ കയ്യിൽ പണം കൊടുത്തത്... "
 
"നിങ്ങൾക്ക് ആലോചിക്കാനുള്ള സാമാന്യബുദ്ധിയില്ലേ... നിങ്ങൾ ഇയാളുടെ കൂട്ടുകാരനെ നേരിട്ട് പരിചയമുണ്ടോ... അയാളുമായി ബിസിനസ്സിനെകുറിച്ച് സംസാരിച്ച് ധാരണയായതാണോ... ആ ബിസിനസ്സിന്റെ ഷെയർ നിങ്ങളുടെ പേരിൽ എഴുതിവാങ്ങിച്ചിട്ടുണ്ടോ.. "
 
"ഇല്ല അയാളെ ഞാൻ കണ്ടിട്ടുപോലുമില്ല... "
 
"പിന്നെ എന്തുവിശ്വസിച്ചാണ് നിങ്ങൾ ഇത്രയും പണം ഇയാളുടെ കയ്യിലേൽപ്പിച്ചു... "
 
"സ്കൂളിൽ പഠിക്കുന്ന കാലംമുതൽ ഇവനെ എനിക്ക് പരിചയമുണ്ട്... ഞങ്ങൾ അത്രക്കും വലിയ സ്നേഹിതന്മാരായിരുന്നു... എന്റെ കമ്പനി പോലും വിൽക്കാൻ സഹായിച്ചത് ഇവനാണ്... അത്രയേറെ ഇവനെ ഞാൻ വിശ്വസിച്ചിരുന്നു... "
 
 
തുടരും.......... 
 
 
✍️ Rajesh Raju
 
 
➖➖➖➖➖➖➖➖➖➖➖

കോവിലകം. ഭാഗം : 47

കോവിലകം. ഭാഗം : 47

4.2
5699

    "സ്കൂളിൽ പഠിക്കുന്ന കാലംമുതൽ ഇവനെ എനിക്ക് പരിചയമുണ്ട്... ഞങ്ങൾ അത്രക്കും വലിയ സ്നേഹിതന്മാരായിരുന്നു... എന്റെ കമ്പനി പോലും വിൽക്കാൻ സഹായിച്ചത് ഇവനാണ്... അത്രയേറെ ഇവനെ ഞാൻ വിശ്വസിച്ചിരുന്നു... "   "ഇവൻ ആളെങ്ങനെയാണ്... അതായത് ഇവന്റെ സ്വഭാവവിശേഷങ്ങൾ... " രാജേന്ദ്രൻ അവനെപ്പറ്റിയുള്ള എല്ലാ കാര്യവും പറഞ്ഞു... എന്നാൽ അതിൽ തനിക്കുള്ള പങ്കുമാത്രം പറഞ്ഞില്ല...    കൊള്ളാം... ഇങ്ങനെയുള്ളവന്റെ കയ്യിലാണല്ലേ പണം കൊടുത്തത്... അപ്പോൾ അറിഞ്ഞുകൊണ്ട് കുഴിയിൽ ചാടിയതാണ്... അന്നേരം പണം നഷ്ടപ്പെട്ടത് അത്യാവശ്യ കാര്യമാണ്... ഏതായാലും ഞാനൊന്ന് അന്വേഷിക്കട്ടെ... വലിയ