Aksharathalukal

💙🖤റൂഹോട് ചേരും വരെ🖤💙 - 39

*💙🖤  റൂഹോട്* 
                  *ചേരും വരെ..  🖤💙*
 
 
           *jUb!!✍💞*
 
*(RoM@nt!C  Lov£ $toRy)*
 
*_Part_39_*
 
____________________________________
 
 
©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn't be used in full or part without the creator jubii prior permission.
 
______________________________________
 
സിനു പുച്ഛിച്ചു നോക്കുന്നതിന്റെ ഇരട്ടിയിൽ ഓളെയും പുച്ഛിച്ചു സ്റ്റൈർ ഇറങ്ങി ഓളെ കണ്ണുരുട്ടി നടക്കുമ്പോ ആണ് ആരുടെയോ നെഞ്ചത്തെക്ക് പോയി ലാൻഡ് ആയത്..... 
 
മുന്നിൽ നിൽക്കുന്ന ആളെ കണ്ടതും ന്റെ കണ്ണുകൾ വിടർന്നു.... 
 
മ്മളെ ഖൽബ് ഡപ്പാ കുത്ത് തുടങ്ങി...
 
ഡീ കിളവി അങ്ങോട്ട് മാറി നിക്കെന്നും പറഞ്ഞു ഷാനുക്ക ന്നേ തള്ളി മാറ്റി... 
 
ബ്ലാ കൊരങ്ങൻ... ന്റെ വീട്ടിൽ വന്നിട്ട് ഓന്റെ നെഞ്ചിൽ കിടന്ന ന്നേ ഉടു തുണിക്ക് മറു തുണി തരാതെ ആട്ടി വിട്ടു...
 
കൊരങ്ങാ ഇതിന് ഞാൻ പകരം വീട്ടും ഇങ്ങടെ 5 മക്കളെ പെറ്റിട്ട് ആണേലും ബ്ലാഹ്... 
 
Zannu,,, ആദ്യം അന്നേ ഒന്ന് കിട്ടട്ടെ ന്നിട്ട് അല്ലെ 5 ആണോ 10 ആണോ എന്നൊക്കെ... 
 
പടച്ചോനെ ഞാൻ മനസ്സിൽ പറഞ്ഞത് ഇവൻ എങ്ങനെ കേട്ടു... 
 
തൊള്ള കൊണ്ട് അനൗൺസ്മെന്റ് ചെയ്താൽ എല്ലാരും കേൾക്കും തത്കാലം ന്റെ പൊണ്ടാട്ടി അവിടെ എവിടേലും പോയി നിക്ക്... ഇന്ക് ഇവിടെ കുറച്ചു പരിപാടി ഉണ്ട്... 
 
അല്ലടാ Zaid വന്നില്ലേ  ( മിഷു )
 
ദേ വരുന്നു.... ഇന്നലെ ഇൻസ്റ്റയിൽ നിന്നും കിട്ടിയ കിളിയോട് സൊള്ളാ... 
 
സത്യം പറഞ്ഞ ഇവിടെ എന്തെക്കെ നടക്കും ആലോചിച്ചു ന്റെ അന്തം മൊത്തം പോവാൻ തുടങ്ങി.... 
 
ഷാനുക്കന്റെ പിന്നിൽ Zaid കൂടെ വന്നപ്പോ ആകെ കൺഫ്യൂഷൻ ആയി... ഇനിപ്പോ മ്മളെ ഹിറ്റ്ലർ ഉപ്പച്ചി കൂടെ വന്നാൽ പായസം എടുക്കെനി... അതന്നെ ന്റെ അടിയന്തര പായസം... 
 
പറഞ്ഞു തീർന്നില്ല ദേ വരുന്നു ഉപ്പച്ചി... ഞാൻ അപ്പൊ തന്നെ മിഷു ന്റെ പിന്നിൽ പോയി ഒളിച്ചിട്ട് ഷാനുക്കാനെ വായി നോക്കാൻ തുടങ്ങി...
 
 
ഷാനുക്കാനെ കണ്ടതും ഉപ്പന്റെ മുഖം ദേഷ്യം കൊണ്ട് ചുവക്കാൻ തുടങ്ങി. 
 
പിന്നിൽ ഉള്ള Zaid നെ കണ്ടതും ആ മുഖം പ്രകാശിച്ചു.... 
 
ഉപ്പ Zaid ന്റെ കൈ പിടിച്ചു ഉള്ളിലേക്ക് കൊണ്ട് പോവാൻ നിന്നപ്പോ മൂപ്പർ കൈ തട്ടി മാറ്റി ഷാനു നെ നോക്കി.. 
 
മോനെ നീ അതൊന്നും നോക്കണ്ട zannu ന്റെ പിറകെ നടന്ന ഒരു ചെക്കനാ എത്ര പറഞ്ഞാലും വീണ്ടും ഉളുപ്പില്ലാതെ കയറി വരും... 
 
പറഞ്ഞു നാവ് ഉള്ളിലേക്ക് ഇടുന്ന മുന്നെ Zaid ഉപ്പാനെ അടിക്കാൻ ഓങ്ങി.... 
 
ദേ മൂത്തതാ എന്നൊന്നും ഞാൻ നോക്കുല അനാവശ്യം പറഞ്ഞാൽ ഉണ്ടല്ലോ...
നിങ്ങൾ എന്താ കരുതിയെ ഞാൻ ഇവിടെ സൽക്കാരം കൂടാൻ  വന്നത് ആണെന്നോ.... ഹും 
 
ഞാൻ ഒരു കാര്യം ചോയ്ക്കട്ടെ... നിങ്ങളൊക്കെ ഒരു ഉപ്പ ആണോ... സ്വന്തം മക്കളെ ഇഷ്ടം നോക്കാതെ ച്ചെ.... 
 
ഒന്നുമില്ലേലും നിങ്ങക്ക് നഷ്ടപ്പെട്ട പ്രോപ്പർട്ടി എല്ലാം തിരിച്ചു പിടിച്ചു തന്ന നന്ദി എങ്കിലും ഇവനോട് കാണിക്കാമായിരുന്നു... 
 
ഉപ്പ ഞെട്ടി കൊണ്ട് ഷാനുനെ നോക്കി... 
 
അവനെ നോക്കീട്ട് കാര്യല്ല അവൻ ഒന്നും പറയില്ല.....ഈ കണ്ട സ്വത്ത്‌ എല്ലാം വീണ്ടും നിങ്ങടെ പേരിൽ ആയെന്ന് അറിഞ്ഞിട്ടും അതിന്റെ പിന്നിൽ ആരാ ഉണ്ടായേന്ന് പോലും അന്നെഷിക്കാതെ... 
 
ഈ കുറഞ്ഞ കാലം കൊണ്ട് പണം കൊണ്ട് അഹങ്കാരം മൂത്തത് കൊണ്ടാവും... ഇനി അതൊന്നും പറഞ്ഞിട്ട് കാര്യല്ല... 
 
ഷാനു നിനക്ക് പറയാൻ ഉള്ളത് പറഞ്ഞോ... ( Zaid )
 
ഇത് വരെ എല്ലാം വീക്ഷണം ചെയ്ത ന്നേ മിഷുന്റെ പിന്നിൽ നിന്നും വലിച്ചിട്ട് ഷാനുക്ക ഉപ്പാന്റെ അടുത്തേക്ക് നടന്നു... 
 
ഇനി എന്തൊക്കെ സംഭവിക്കും ചിന്തിച്ചു മ്മള് ടെൻഷൻ അടിച്ചു ചാവാൻ ആയി മിക്കവാറും ഞാൻ ഇപ്പൊ മുള്ളും കണ്ട്രോൾ zannu കണ്ട്രോൾ.... മനസ്സിനെ സ്വയം മോട്ടിവേഷൻ നടത്തി ഷാനുക്കാന്റെ കൂടെ പോയി....
 
നിങ്ങടെ പണവും പ്രതാപവും കണ്ടു മോഹിച്ചതല്ല ഇവളെ... ജീവിതകാലം മുഴുവൻ സങ്കടപ്പെടുത്താതെ എന്നാലാവുന്ന വിധം പൊന്ന് പോലെ സംരക്ഷിക്കാനാ... 
 
ഞങ്ങളോട് ഓരോ നെറികേട് കാണിച്ചിട്ടും പ്രതികരിക്കാതെ മൗനം പാലിച്ചത്... ഈ നാവ് കൊണ്ട് എന്നെങ്കിലും ഒരു ദിവസം ഉപ്പാ എന്ന് വിളിക്കേണ്ടി വരും എന്ന ഉറച്ച വിശ്വാസത്തിൽ ആണ്. 
 
ഞാൻ വിളിച്ചാൽ എപ്പോ വേണേലും ഇവർ ന്റെ കൂടെ വരും.. രണ്ട് വർഷം ഞങ്ങളെ കാണാനും സംസാരിക്കാനും അനുവദിക്കാതെ നിന്നപ്പോ പോലും അതിനെ എതിർത്തിട്ടില്ല... 
 
വേണേൽ എനിക്ക് Zannu നെ ഇവിടുന്ന് കൂടെ കൊണ്ട് പോവാമായിരുന്നു... ഞാൻ അത് ചെയ്യാൻ മുതിരാഞ്ഞത് തന്റേടം ഇല്ലാത്തോണ്ടല്ല.. 
 
ഹറാം ആയ മാർഗത്തിൽ ജീവിക്കണ്ട കരുതിയ... എല്ലാവരുടെയും സമ്മതത്തോടെ നിങ്ങൾ കൈ പിടിച്ചു എന്നെ ഏല്പിക്കുമ്പോ കിട്ടുന്ന റാഹത് മറ്റേത് മാർഗം സ്വീകരിച്ചാലും കിട്ടില്ല. 
 
വീണ്ടും ചോദിക്കാ,,,,, തന്നുടെ ന്റെ Zannu നെ പൊന്ന് പോലെ നോക്കിക്കോളാം...
പറ്റില്ല പറയരുത് പ്ലീസ്... 
 
Zannu നെ നോക്കിയപ്പോ കണ്ണൊക്കെ നിറഞ്ഞു വന്നിട്ടുണ്ട്.... ഉപ്പാന്റെ മറുപടിക്കായി ഞങ്ങൾ എല്ലാരും കാത്തു നിന്നു... 
 
അപ്രതീക്ഷിതമായി ഉപ്പ ന്റെ കയ്യിൽ നിന്നും Zannu നെ വേർപെടുത്തിയപ്പോ ഉള്ളോന്ന് പിടഞ്ഞു. 
 
ന്നേ പോലെ ഞെട്ടി കൊണ്ട് Zannu ഉപ്പാനെ നോക്കി.... 
 
നിങ്ങൾ പറഞ്ഞത് ഒക്കെ ശരിയാ... എന്തോ മനസ്സ് സമ്മതിച്ചില്ല നിങ്ങള്ക്ക് മുന്നിൽ തോറ്റു തരാൻ... 
 
ശരിക്കും പറഞ്ഞാൽ കുറച്ച് നേരത്തേക്ക് പിശാച് ന്റെ മനസ്സിൽ കയറി കൂടിയത് കൊണ്ടാവണം അന്ന് നിന്നെ ഞാൻ ആട്ടി ഇറക്കിയെ... 
 
Zaid വന്നതോടെ പിന്നെ അവൻ ആയിട്ട് എല്ലാം ഉറപ്പിച്ചേങ്കിലും Zannu വിന്റെ സമ്മതം കിട്ടാത്തോണ്ട് കാലം നീണ്ടു പോയി.. 
 
ഈ കാലം കൊണ്ട് ഒരു കാര്യം മനസ്സിലായി...സ്നേഹം എന്ന് പറയുന്നത് അസ്ഥിക്ക് പിടിച്ചാൽ ഉണ്ടല്ലോ ഒരു ശക്തിക്കും എതിർക്കാൻ സാധിക്കില്ല.... 
 
ന്റെ Zannu ന്റെ മനസ്സിൽ നീ ഇത്രത്തോളം സ്ഥാനം പിടിച്ചെങ്കിൽ ഇന്ക് ഉറപ്പാ നീ അവളെ ഒരിക്കലും നിരാശപ്പെടുത്തില്ലെന്ന്... 
 
ഷാനു നീ അറിയാതെ പിന്നീട് നിന്റെ നിഴൽ പോലെ ഞാൻ ഉണ്ടായിരുന്നു... ഇപ്പോ ന്നേക്കാൾ ഉയർന്ന നിലയിൽ ആണ് നീ... അതിന് സന്തോഷം മാത്രം ഉള്ളു... 
 
Zannu നെ നിന്നെ ഏല്പിക്കാൻ താല്പര്യം ഇല്ലാഞ്ഞിട്ടല്ല ഒന്നും കണ്ടില്ല നടിച്ചത്. അന്ന് നിന്നെ ആട്ടി ഇറക്കിയത് കൊണ്ട് ന്റെ മോളെ സ്വീകരിക്കണം എന്നും പറഞ്ഞു നിന്റെ മുമ്പിൽ ഞാൻ വരുമ്പോൾ എതിർത്താൽ ഞാൻ തകർന്നു പോവും... 
 
ആരുടെ മുന്നിലും തല കുനിക്കാതെ നിൽക്കണം എന്ന അഹങ്കാരം ആണ് കാര്യങ്ങൾ എല്ലാം ഇവിടെ വരെ എത്തിച്ചത്.... മക്കൾ രണ്ടാളും ന്നോട് പൊറുക്കണം.. 
 
ഉപ്പാക്ക് പൂർണ സമ്മതം ആണ് നിങ്ങടെ കാര്യത്തിൽ.... എന്നും പറഞ്ഞിട്ട് ഉപ്പ ന്റെയും ഷാനുക്കാന്റെയും കൈകൾ കോർത്തു ഇണക്കി.
 
 
ഉപ്പ പറയുന്നത് ഒക്കെ സത്യം ആണോ എന്നറിയാൻ ഞാൻ ഷാനുക്കാനെ നുള്ളി നോക്കി... 
 
ചെക്കൻ ആാാാാ എന്നും പറഞ്ഞിട്ട് ന്നേ നോക്കിയതും നൈസ് ആയിട്ട് ഇളിച്ചു കൊടുത്തു... 
 
അങ്ങനെ ഞമ്മടെ ഹിറ്റ്ലർ ഉപ്പച്ചി സമ്മതം അറിയിച്ചതോടെ എല്ലാരും ഹാപ്പി ആയി.. 
 
സിനു ന്റെ ഡെലിവറി കഴിഞ്ഞിട്ട് എൻഗേജ്മെന്റ് നടത്താം എന്ന് തീരുമാനിച്ചു.. 
 
ഇത്രയും നാൾ ഇരുട്ടിൽ അകപ്പെട്ട വീട് സന്തോഷം കൊണ്ട് ഉണർന്നു. 
 
💞💞💞💞💞💞💞💞💞💞💞
 
Zannu വിന്റെയും ഷാനുവിന്റെയും കാര്യങ്ങൾ ഏകദേശം സെറ്റ് ആയതോടെ അനുവിനു നിക്കപൊറുതി ഇല്ലാതായി... 
 
പാവം അനു ,,, പെട്ടന്ന് മേരേജ് വേണം എന്നും പറഞ്ഞു അല്ലു സമാധാനം കൊടുക്കാതെ ആയി... 
 
അടുത്തൊന്നും കല്യാണം വേണ്ട എന്ന് പറഞ്ഞ നടന്നതാ രണ്ടും ഇനിപ്പോ വീട്ടിൽ എങ്ങനെ പറയും എന്ന ചമ്മൽ കാരണം രണ്ടും കൂടെ നട്ടം തിരിയാൻ തുടങ്ങി....
 
ഇതിനിടെ ഷാനുവിന്റെയും Zannu വിന്റെയും പ്രണയത്തിന്റെ തീവ്രത ഒന്നുടെ കൂടി...
 
Zaid ആണേൽ അന്നത്തെ ഇൻസ്റ്റ കിളിയെ എങ്ങനെ വളക്കും എന്ന പ്രാക്ടീസിൽ ആണ്... 
 
റബി ഇപ്പൊ പൂർണ്ണമായും shaza യെ മറന്നു ഞങ്ങടെ പഴയ റബി ആയി... 
 
ഷൈമ ഓളെ കേട്യോൻ ആഷിക്കാനെയും വെറുപ്പിച്ചു ജീവിക്കുമ്പോൾ അഫി മാത്രം ഇപ്പോഴും സഫു ന്റെ ഓർമകളിൽ ജീവിതം തുടരുന്നു... 
 
💞💞💞💞💞💞💞💞💞💞💞
 
തന്സിക്ക ലേബർ റൂമിന്റെ മുന്നിൽ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുമ്പോ Zannu കളിയാക്കി ചിരിച്ചു. 
 
അതിന് ഉപ്പച്ചിന്റെ കയ്യിന്ന് നല്ലോം കിട്ടും ചെയ്തു.. 
 
ചിരിച്ചോ ചിരിച്ചോ ഒരീസം ഇതിന്റെ ഉള്ളിൽ ഇജ്ജ്  കിടക്കുമ്പോ ഷാനു ന്റെ അവസ്ഥ വേണേൽ ഞാൻ വീഡിയോ എടുത്ത് കാണിച്ചു തരണ്ട് ട്ടോ. 
 
ഞ ഞ ഞ ഞ..... 
 
തന്സിക്കാനെ നോക്കി കൊഞ്ഞനം കുത്തിയതും ഉപ്പ കണ്ണുരുട്ടി പേടിപ്പിച്ചു... 
 
ഒരുപാട് നേരത്തെ കാത്തിരിപ്പിന് ശേഷം ഒരു മാലാഖ പിഞ്ചു കുഞ്ഞിനെയും കൊണ്ട് വന്നു.. 
 
സായിനന്റെ കൂടെ ആരാ ഉള്ളത്... ആൺകുഞ്ഞാണ്.. 
 
ഉപ്പച്ചി കുഞ്ഞിനെ വാങ്ങി ബാങ്ക് കൊടുത്തു ഉമ്മച്ചി മധുരവും കൊടുത്തു.. 
 
തന്സിക്ക കുഞ്ഞിനെ മാറോടു ചേർത്ത് അവനു അപ്പൊ തന്നെ പേരിട്ടു   *ഷിഫാൻ* 
 
 
അവസാനം ന്റെ ഊഴം എത്തി മ്മളെ കയ്യിലേക്ക് വച്ച് തന്നതും തുടങ്ങിയില്ലേ മ്മളെ *ഷിഫു* കരച്ചിൽ അതോടെ സീൻ കോൺട്ര... 
 
 
സിനുന് പ്രോബ്ലം ഒന്നും ഇല്ലാത്തോണ്ട് പിറ്റേന്ന് തന്നെ ഡിസ്ചാർജ് ആയി... ഹോസ്പിറ്റലിൽ നിന്നും വന്ന ശേഷം ഇന്നേ വരെ കാണിക്കാത്ത സ്നേഹം ആണ് ഓൾക്ക് ഇന്നോട് എന്താണാവോ എന്തോ... 
 
ഷിഫുനെ കളിപ്പിക്കാൻ ഉള്ളോണ്ട് സത്യം പറഞ്ഞാൽ ഷാനുക്കാനോട്‌ നേരാവണ്ണം സംസാരിക്കാൻ പോലും ടൈമ് കിട്ടാറില്ല... അങ്ങോട്ട് വിളിച്ചാലോ ബിസിയും ബ്ലാഹ്....
 
ഇനിപ്പോ ന്നേ രണ്ട് തെറി വിളിച്ചാലും കുഴപ്പല്ല അപ്പൊ തന്നെ ഷാനുക്കാനെ വിളിച്ചു... ബ്ലഡി കണ്ണിൽ ബ്ലഡ്‌ ഇല്ലാത്ത കോന്തൻ വിളിക്കുന്നതിന്‌ അനുസരിച്ചു കട്ട്‌ ആക്കാ...മിക്കവാറും ന്നോട് പകരം വീട്ടുക ആവും.  വീട്ടിയില്ലേൽ അത്ഭുതം ഉള്ളു ന്റെ അല്ലേ കെട്ടിയോൻ. 
 
💜💜💜💜💜💜💜💜💜💜💜
 
അർജന്റ്  ആയി ഒരിടം വരെ പോവുമ്പോ ആണ് മ്മളെ കെട്യോൾ വിളിക്കുന്നെ.... അവിടെ അടിക്കട്ടെ ഓളെ ഒരു ബിസി.....
 
ഓൾ  അടിക്കും ഞാൻ കട്ട്‌ ആക്കും... ചിലപ്പോൾ ദേഷ്യം പിടിച്ചു കാണും നിർത്തി തോന്നുന്നു.. ഏതായാലും ഇപ്പൊ തിരിച്ചു വിളിച്ചിട്ട് കാര്യല്ല ഞാൻ പറഞ്ഞില്ലേ ഒരിടം വരെ പോവാന്ന് അവിടെ പോയി എല്ലാം ഒന്ന് റെഡി ആക്കട്ടേ... 
 
ഒരുപക്ഷെ ന്നേ ക്കാൾ കൂടുതൽ ഹാപ്പി ആവുക Zannu ആവും. 
 
അഫി ന്റെ വീടിന്റെ മുന്നിൽ കാർ നിർത്തി ഞങ്ങൾ മൂന്നും ഇറങ്ങി.....ഓളെ ഉപ്പാന്റെ മുഖത്തെ സങ്കടം കണ്ടപ്പോ  ഞങ്ങൾ പറഞ്ഞ കാര്യത്തോടെ അഫിക്ക് സമ്മതം അല്ലെന്ന് മനസ്സിലായി.. 
 
ഉപ്പാനോട് സംസാരിച്ചപ്പോ കാര്യം വ്യക്തമായി... ഇനിപ്പോ നേരിൽ കണ്ടു കാര്യങ്ങൾ മനസ്സിലാക്കണം... 
 
റൂമിൽ മുട്ടും കുത്തി ഇരുന്ന് കരയുന്ന അഫിയെ കണ്ടതും വേണോ എന്ന രൂപത്തിൽ ഞങ്ങൾ പരസ്പരം നോക്കി... ഞങ്ങടെ സഫുന് വേണ്ടി ഇത് ചെയ്തില്ലേൽ ഓനോട്‌ ചെയ്യുന്ന തെറ്റ് ആവും... 
 
"   അഫി...... "
 
ഷാനുക്ക വിളിച്ചതും ഓൾ മുഖം ഉയർത്തി... കണ്ണിൽ നിന്നും ഇപ്പോഴും സഫുന് വേണ്ടി കണ്ണീർ പൊഴിഞ്ഞു കൊണ്ടേ ഇരിക്കുന്നു... 
 
"  അഫീ... ഞങ്ങൾ വന്നത് എന്തിനാ വച്ചാൽ "
 
അറിയാം ഷാനുക്കാ ഉപ്പ എല്ലാം പറഞ്ഞു... പക്ഷെ ഇതിന് സമ്മതിക്കാൻ ഇന്ക് ആവില്ല.... ന്റെ സഫുക്കാന്റെ സ്ഥാനത് മറ്റൊരാളെ സങ്കൽപിക്കാൻ പോലും ന്നേ കൊണ്ട് സാധിക്കില്ല.... റബി കാകു എല്ലാരേം പോലെ ന്റെ നല്ലൊരു ബ്രദർ ആണ്. ന്നേ നിർബന്ധിക്കരുത്  പ്ലീസ്... 
 
അഫി മുഖം പൊത്തി പൊട്ടികരഞ്ഞു...
 
അഫീ പ്ലീസ് കരയല്ലേ ഇതൊന്നും ഞങ്ങൾ എടുത്ത തീരുമാനം അല്ല... അന്ന് അവസാനം ആയി സഫു ഞങ്ങളെ ഏല്പിച്ച കാര്യം ആണ്..  ( അനു )
 
അഫി ഞെട്ടി കൊണ്ട് ഞങ്ങളെ നോക്കി... 
 
അഫി... നിനക്ക് ഒരിക്കലും സഫുനെ പോലെ ആവില്ല ഞാൻ എന്നറിഞ്ഞിട്ടും ഇതിന് ഇറങ്ങി തിരിച്ചത്  ന്റെ സഫു ന് വേണ്ടിയാ. 
 
Shaza പോയതിൽ പിന്നെ ജീവിതത്തിൽ മറ്റൊരു പെണ്ണും ഉണ്ടാവില്ലെന്ന് ഉറപ്പിച്ചവനാ ഞാൻ ഇപ്പൊ ആ തീരുമാനം ന്റെ സഫുന് വേണ്ടി ഞാൻ മാറ്റിയത...
 
സഫു തന്ന സ്നേഹം തരാൻ കയ്യോ എന്നൊന്നും അറീല ന്നാലും എന്നോട് ആവും വിധം നിന്റെ കണ്ണ് നിരക്കാതെ ഞാൻ നോക്കിക്കോളാം... ന്റെ സഫു ന് കൊടുത്ത വാക്കാണ് ഇനി നിനക്ക് തീരുമാനിക്കാം... 
 
ഇപ്പൊ തന്നെ മറുപടി പറയണ്ട സാവധാനം മതി.... ഇന്ഷാ അല്ലാഹ് നിന്റെ സമ്മതം കൂടെ കിട്ടിയാൽ ഞങ്ങടെ ആഗ്രഹം പോലെ ന്റെയും റബിന്റെയും ഷാനുന്റെയും വിവാഹം ഒരു പന്തലിൽ വച്ചാവും....  ( അനു )
 
ഞങ്ങൾ ഇറങ്ങട്ടെ നീ ഏതായാലും നിന്റെ അഭിപ്രായം അറിയിക്ക്   ( ഷാനു )
 
ഞങ്ങൾ തിരിഞ്ഞു നടന്നതും അഫി പിന്നിൽ നിന്നും വിളിച്ചു. 
 
*(തുടരും.... )*
 
_____________________________________
 
ലൈക്‌ ഇല്ല
 
കമന്റ് ഇല്ല
 
റിവ്യൂ ഇല്ല
 
റേറ്റിംഗ് ഇല്ല
 
ചുരുക്കി പറഞ്ഞ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ അല്ലെ 🙄🙄
 
വായിക്കുന്ന നിങ്ങൾക്ക് ആത്മാർത്ഥ ഇല്ലെങ്കിലും എനിക്ക് എന്റെ എഴുത്തിനോട്  ആത്മാർത്ഥ ഉള്ളോണ്ട പോസ്റ്റ്‌ ചെയ്യുന്നേ 🙃

💙🖤റൂഹോട് ചേരും വരെ🖤💙 - 40

💙🖤റൂഹോട് ചേരും വരെ🖤💙 - 40

5
2823

*💙🖤  റൂഹോട്*                    *ചേരും വരെ..  🖤💙*                *jUb!!✍💞*   *(RoM@nt!C  Lov£ $toRy)*   *_Part_40_*   ____________________________________     ©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn't be used in full or part without the creator jubii prior permission.   ______________________________________   അഫി... നിനക്ക് ഒരിക്കലും സഫുനെ പോലെ ആവില്ല ഞാൻ എന്നറിഞ്ഞിട്ടും ഇതിന് ഇറങ്ങി തിരിച്ചത്  ന്റെ സഫു ന് വേണ്ടിയാ.    Shaza പോയതിൽ പിന്നെ ജീവിതത്തിൽ മറ്റൊരു പെണ്ണും ഉണ്ടാവില്ലെന്ന് ഉറപ്പിച്ചവനാ ഞാൻ ഇപ്പൊ ആ തീരുമാനം ന്റെ സഫുന് വേണ്ടി ഞാൻ മാറ്റിയത...   സഫു തന്ന സ്നേഹം തരാൻ കയ്യോ എന്നൊന്നും അറീല ന്നാലും എന്നോട് ആവും വിധ