"നിമിഷേ ഞാൻ... നിമിഷ പറഞ്ഞതാണ് ശരി... അവനവന്റെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് അവർ തന്നെയാണ്... എന്റെ ജീവിതത്തിന്റെ കാര്യത്തിലും ഞാൻ തന്നെ തീരുമാനമെടുക്കാൻ പോവുകയാണ്... അല്ല തീരുമാനമെടുത്തുകഴിഞ്ഞു... എന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ അത് നിമിഷയായിരിക്കും... ഈ നിമിഷയാണ് ഇനിയെന്റെ പെണ്ണ്... ഇത് തമാശ പറയുകയല്ല... സത്യം മാത്രം...
"ഹും.. എന്റെ അവസ്ഥയറിഞ്ഞ് സഹതാപം തോന്നിയിട്ടായിരുക്കുമല്ലേ ഇപ്പോൾ ഇങ്ങനെയൊരിഷ്ടമുണ്ടെന്ന് പറയുന്നത്... അല്ലാതെ ആത്മാർത്ഥതയോടെയല്ല... "
"ആത്മാർത്ഥതയോടെ തന്നെയാണ് പറയുന്നത്... ഇന്നലത്തെ സംഭവത്തിനുശേഷം നീയെന്റെ മനസ്സിൽ ഏതോ ഒരു കോണിൽ കയറിക്കൂടിയതാണ്... പക്ഷേ എന്തോ എനിക്ക് നിന്നെ ഇഷ്ടപ്പെടാൻ അവകാശമില്ല എന്നൊരു തോന്നൽ... കാരണം നിന്റെ അവസ്ഥയേക്കാൾ മോശമാണ് എന്റേത്... അത് പണത്തിന്റെ കാര്യത്തിലല്ല... ഇന്ന് പണമെനിക്ക് വേണ്ടുവോളമുണ്ട്... എന്നാൽ അതുണ്ടായാൽ ഒരു ജീവിതമാകില്ലല്ലോ... മനഃസമാധാനമല്ലേ ആദ്യം വേണ്ടത്... എനിക്കതില്ല.. ഇനിയത് ഉണ്ടാകുമെന്ന് തോന്നുന്നുമില്ല... ഒരിക്കലും ഒരുവിവാഹത്തെപ്പറ്റി ആലോചിച്ചിട്ടില്ല... വീവാഹമേ വേണ്ടെന്ന നിലപാട് ഇതുവരെ എന്റെ മനസ്സിലുണ്ടായിരുന്നത്... എന്നാലിപ്പോൾ നിന്റെ സ്നേഹത്തിന്റെ ആത്മാർത്ഥത കാണുമ്പോൾ എനിക്കത് കണ്ടില്ലെന്ന് നടിക്കാൻ വയ്യ... പക്ഷേ പെട്ടന്ന് നമ്മൾ ഒന്നാകില്ല എനിക്ക് സമയം വേണം... ഞാനൊരു തീരുമാനമെടുത്തിട്ടുണ്ട്... അത് എത്രയും പെട്ടന്ന് നിറവേറ്റാൻ സാധിക്കുമെന്നാണ് എന്റെ മനസ്സ് പറയുന്നത്... അതുവരെ നീ കാത്തു നിൽക്കണം... "
"ഇയാളുടെ പ്രശ്നങ്ങൾ രാജീവേട്ടൻ പറഞ്ഞ് കുറച്ചൊക്കെ എനിക്കറിയാം... കൂടുതൽ എനിക്കറിയേണ്ടതില്ല... ഞാൻ ഞാൻ ഒരുനിമിഷമെങ്കിലും ഒരു നിമിഷം ഇയാളെ ഇഷ്ടപ്പെട്ടുപോയത് ഇയാളുടെ വീടുകണ്ടോ വീട്ടുകാരെ കണ്ടോ അല്ല... ഇയാളെ മാത്രം കണ്ടുകൊണ്ടാണ്... "
"എന്നാൽ നീയിപ്പോൾ ചെല്ല് മുഹൂർത്തത്തിന് സമയമായി... "
കുറുച്ചുനേരമായി തങ്ങളെ ശ്രദ്ധിച്ചുനിന്ന നിഖിൽ അവരുടെയടുത്തേക്ക് വരുന്നതുകണ്ട രഘുത്തമൻ പറഞ്ഞു.... നിമിഷ ചിരിച്ചുകൊണ്ട് ഓഡിറ്റോറിയത്തിനുള്ളിലേക്ക് പോയി
"എന്താടാ ഒരു പഞ്ചാര... "
"പഞ്ചാരയോ എന്ത് പഞ്ചാര... "
കുറുച്ചുനേരമായി ഞാൻ കാണുന്നു... ഒരുമിച്ച് ബൈക്കിൽ വരുന്നതും രണ്ടുംകൂടിയുള്ള സംസാരവും...
"ഒന്നിച്ചു ബൈക്കിൽ വന്നാലും സംസാരിച്ചാലും അത് പഞ്ചാരയാകുമോ... "
"അതില്ല... പക്ഷേ നിങ്ങളുടെ കാര്യത്തിൽ അങ്ങനെ എന്തോ ഉണ്ട്... സത്യം പറയണം... നിങ്ങൾ തമ്മിൽ അങ്ങനെയെന്തെങ്കിലും... "
"നിന്നോട് ഞാനെന്തിന് മറയ്ക്കണം... നീ പറഞ്ഞതിൽ സത്യമുണ്ടെന്ന് കൂട്ടിക്കോ... പക്ഷേ അതിപ്പോൾ ആരും അറിയേണ്ട... "
"അതാരും അറിയില്ല... എവിക്കതല്ല അതിശയം... ഇന്നലെ അവളെ കടിച്ചുകീറാൻ ചെന്ന നീ ഇത്ര പെട്ടന്ന് അവളെ ഇഷ്ടപ്പെടാൻ കാരണം... "
"കാരണം വേറെയൊന്നുമല്ല... ഇന്നലത്തെ അവളുടെ വീഴ്ച തന്നെ... പിന്നേ..."
രഘുത്തമൻ താൻ കുളിച്ചുവന്നസമയംമുതൽ ഇതുവരെയുള്ള കാര്യങ്ങൾ അവനോട് പറഞ്ഞു... "
"എടാ നിനക്ക് അവൾ ചോദിച്ചതുപോലെ സഹതാപത്തിന്റെ പുറത്ത് പെട്ടെന്നുണ്ടായ. ഇഷ്ടമല്ലല്ലോ... അല്ല നീ ആ നീലകണ്ഠന്റെ മകനായതുകൊണ്ട് ചോദിച്ചതാണ്..."
"ഞാൻ അങ്ങനെ അവളെ ചതിക്കുമെന്ന് തോന്നുണ്ടോ... എനിക്ക് അവളെ ഇഷ്ടപ്പെടാനുള്ള അവകാശമുണ്ടോ എന്നാണ് സംശയം... "
"എന്താ സംശയം നിന്റെ സ്നേഹം ആത്മാർത്ഥതയോടെയാണെങ്കിൽനീ ചെയ്യുന്നത് ഏറ്റവും വലിയ പുണ്യമാണ്... അവളെ പ്പോലെ ഒരുത്തിയെ കിട്ടിയത് നിന്റെ ഭാഗ്യവുമാണ്... അതു പോട്ടെ ഇതിനിടയിൽ നീയെന്തോ തീരുമാനമെടുത്തെന്ന് പറഞ്ഞല്ലോ... എന്താണത്..."
"എന്റെ വീട്ടുകാരെ അറിയാമല്ലോ... ആകെ മനുഷ്യപ്പറ്റുള്ളത് എന്റെ അനിയത്തിക്കാണ്... പിന്നെ ഏട്ടന്റെ ഭാര്യക്കും... അച്ഛനും ഏട്ടനും ഒരിക്കലും ഈ വിവാഹത്തിന് സമ്മതിക്കില്ല... കാരണം... അവർക്ക് മറ്റുള്ളവരുടെ ഇഷ്ടമല്ല മറിച്ച് പണം കായ്ക്കുന്ന മരമാണ് ആവശ്യം... അങ്ങനെയുള്ള അവർ ഇതിന് അനുവാദം തരുമെന്ന് കരുതുന്നുണ്ടോ... അതുകൊണ്ട് ഞാനൊരു തീരിയുമാനമെടുത്തു... കുറച്ചു സ്ഥലം വാങ്ങിക്കണം... അതിനുശേഷം അതിലൊരു വീട് പണിയണം... ആ വീട്ടിലേക്ക് നിമിഷയുടെ കൈപിടിച്ച് ഞാൻ അവളെ എന്റേതാക്കിതീർക്കും... "
"അത് നല്ലൊരു ഐഡിയയാണ്... അന്നേര൮ നിന്റെ വീട്ടുകാർക്ക് എതിർക്കാനുള്ള അവകാശമില്ലല്ലോ... "
"അതു പോട്ടെ എവിടെ നമ്മുടെ മറ്റുവാലാത്തന്മാർ... "
"അവരവിടെ രാജീവിന്റെ കൂടെയുണ്ട്... നീ വാ... "
അവർ ഓഡിറ്റോറിയത്തിനുള്ളിലേക്ക് നടന്നു... "
വിവാഹം കഴിഞ്ഞ് ഭക്ഷണം കഴിക്കാനിരിക്കുന്ന രഘുവിന്റെയടുത്തേക്ക് പെട്ടന്ന് നീലിമ വന്നു...
"ഞാനിവിടെ ഇരിക്കുന്നുണ്ടേ... ഇനിയതിന് എന്നോട് തട്ടികയറരുത്..."
നീലിമ പറഞ്ഞു...
"ഞാനെന്തിന് തട്ടികയറണം... ഇവിടെ ഇരിക്കരുതെന്ന് പറയാൻ എനിക്കെന്തവകാശമാണ്... മാത്രമല്ല വേറാരുമല്ലല്ലോ എന്റെ പെണ്ണല്ലേ അടുത്തിരിക്കുന്നത്... "
"ഇയാളൊന്ന് പതുക്കെ പറയുന്നുണ്ടോ... മറ്റുള്ളവർ കേൾക്കും... "
"അതിന് എനിക്കെന്താണ്... ഇപ്പോൾ നീയെന്റെ പെണ്ണല്ലേ... "
"ഹാവൂ അപ്പോൾ സമ്മതിച്ചല്ലോ... സമാധാനമായി... പിന്നെ അമ്മയും വല്ല്യമ്മയുമുൾപ്പെടെ കുറച്ചു പേര് പെട്ടന്ന് വീട്ടിലേക്ക് പോകുന്നുണ്ട്... ചെക്കനേയും പെണ്ണിനേയും സ്വീകരിക്കാനുള്ള തയ്യാറെടുപ്പുനടത്താൻ...അവർ കാറിലാണ് പോകുന്നത് എല്ലാവർക്കും കൂടി അതിൽ പോകാൻ കഴിയില്ല... വിരോധമില്ലെങ്കിൽ ഇയാളെന്നെ ബൈക്കിൽ വീട്ടിലെത്തിച്ചുതരുമോ... "
"അവരല്ലേ സ്വീകരിക്കാൻ നിൽക്കുന്നത്.. അതിന് നീയെന്തിനാണ് പോകുന്നത്... "
"ഞാനുമുണ്ട് ആ കൂട്ടത്തിൽ... "
"ശരി ആദ്യം ഭക്ഷണം കഴിക്ക്... എന്നിട്ടല്ലേ പോകുന്നത്..."
"ഈശ്വരാ രക്ഷപ്പെട്ടു... ഞാൻ കരുതി ഇതു പറഞ്ഞാൽ ഇയാൾ സമ്മതിക്കുകയില്ലെന്ന്... "
"ഞാനെന്തിന് സമ്മതം മൂളാതിരിക്കണം... ഒരു നല്ലകാര്യത്തിനല്ലേ... പിന്നെ എനിക്ക് ഒരു പേരുണ്ട് രഘുത്തമൻ.... അല്ലാതെ ഇയാൾ എന്നല്ല..."
"രഘുത്തമൻ.. എനിക്കറിയാമല്ലോ... ഇയാളുടേയും നിഖിലേട്ടന്റേയും കാര്യം പറയാനേ രാജീവേട്ടന് സമയമുള്ളൂ...നല്ലപേരാണ് ട്ടോ... പക്ഷേ വിളിക്കാൻ കുറച്ചു പ്രയാസമാണ്... രഘു.. രഘുവേട്ടൻ അത് കുഴപ്പമില്ല... വിളിക്കാനുമൊരു സുഖമുണ്ട്... അപ്പോൾ എന്റ രഘുവേട്ടൻ പെട്ടന്ന് ഭക്ഷണം കഴിച്ചേ... "
അവർ ഭക്ഷണം കഴിക്കാൻ തുടങ്ങി... ഇതെല്ലാം കേട്ട് രഘുത്തമന്റെ അടുത്തിരിക്കുന്ന നിഖിലിന് ചിരിയടക്കാൻ കഴിഞ്ഞില്ല... ഭക്ഷണം കഴിച്ചു കഴിഞ്ഞ് നിഖിലിനോട് താൻ രാജീവിന്റെ വീട്ടിലുണ്ടാകുമെന്ന് പറഞ്ഞ് നിമിഷയേയുംകൂട്ടി രഘുത്തമൻ വീട്ടിലേക്ക് പോന്നു...
"എന്നോട് വെറുതെ പറഞ്ഞതല്ലല്ലോ എന്നെ പറ്റിക്കാൻ... "
"എന്ത്... "
"എന്നെ ഇഷ്ടമാണെന്നത്... എന്നെ ചതിക്കില്ലല്ലോ... "
"ആണെങ്കിൽ... "
"ഞാൻ ചത്തുകളയും..."
"അന്നേരം എല്ലാം ശരിയാകുമോ... "
"ചത്താൽപ്പിന്നെ ഒന്നും അറിയേണ്ടല്ലോ... "
രഘുത്തമൻ ബൈക്ക് നിർത്തി... "
"നീയെന്നെ ഇന്നലെയല്ലേ കണ്ടത്... ഞാൻ നിന്നെ കാണുന്നതും ഇന്നലെയാണ്.. നമ്മൾ തമ്മിൽ പരിചയപ്പെട്ടതും ഇന്നലെയാണ്... അതായത് ഒരു പത്തുപതിനഞ്ച് മണിക്കൂർ മാത്രം.... ഇത്രയും സമയത്തിനുള്ളിൽ എന്ത് വിശ്വാസത്തിന്റ പുറത്താണ് നീയെന്നെ ഇഷ്ടമാണെന്ന് പറഞ്ഞ് എന്റെ പുറകെ വന്നത്... "
അതോ അതെനിക്കറിയില്ല... പക്ഷേ ഒന്നുണ്ട്... രാജീവേട്ടൻ രഘുവേട്ടനെപ്പറ്റി അത്രയേറെ പുകഴ്ത്തിയാണ് പറയാറുള്ളത്... അന്നുമുതൽ ഇയാൾ എന്റെ മനസ്സിൽ ഏതോ കോണിൽ കയറിയിരുന്നു... ഒരിക്കൽ എന്റെ കുരുത്തക്കേടുകാരണം രാജീവേട്ടൻ തമാശയായി പറഞ്ഞിരുന്നു... എന്നെ രഘുവേട്ടനെപ്പോലെ ഒരാൾ വിവാഹം കഴിക്കണമെന്ന്... എന്നാലേ എന്റെ കുരുത്തക്കേട് മാറുകയുള്ളൂ എന്ന്... അതുമുതൽ ഇയാളെ ഒരുനോക്കുകാണാൺ ഞാൻ ആഗ്രഹിച്ചിരുന്നു... ഇന്നലെ നിങ്ങൾ വന്നപ്പോൾത്തന്നെ എന്റെ ശ്രദ്ധ മുഴുവൻ ഇയാളിലായിരുന്നു... എങ്ങനെ ഇയാളുമായി അടുക്കുമെന്ന് ആലോചിച്ചിരിക്കുമ്പോഴാണ്... നിങ്ങൾ രാജീവേട്ടന്റെ റൂം ഡെക്രേഷൻ ചെയ്യാൻ പോകുന്നത് കണ്ടത്... അന്നേരം എന്റെ മനസ്സിൽ ഒരു ബുദ്ധിതോന്നി... എന്റെ എല്ലാ രഹസ്യവും അറിയുന്ന ഗീതുവിനെ ഞാൻ കൂട്ടുപിടിച്ചു അവളുടെ ഐഡിയയായിരുന്നു ഇന്നലെ ആ റൂമിലേക്ക് വന്നത്... അവിടെവച്ച് രഘുവേട്ടന്റെ മേലേക്ക് ഞാൻ വീണില്ലേ... അത് ഞാൻ മനപ്പൂ൪വ്വം ചെയ്തതാണ്.. "
"അതുശരി അപ്പോൾ ഇതെല്ലാം നാടകമായിരുന്നല്ലേ... "
"പിന്നല്ലാതെ... അന്നേരം ഇയാൾ എന്നോട് ദേഷ്യപ്പെട്ടപ്പോൾ എന്തുമാത്രം സങ്കടമായെന്നറിയോ... അതിനുള്ള പ്രതികാരമാണ് ഇന്നു രാവിലെ ഡ്രസ്സ് ഞാൻ കേടാക്കിയത്... എന്റെയടുത്തുതന്നെ വരുമെന്ന് എനിക്കറിയാമായിരുന്നു. .. അതു നടന്നു... "
"എന്റെ പൊന്നോ... നിന്നെ സമ്മതിച്ചിരിക്കുന്നു... ഇതുപോലെ അഭിയിക്കാൻ നിനക്കല്ലാതെ മറ്റാർക്കും പറ്റില്ല... ഇനി നിന്നെ കെട്ടിക്കഴിഞ്ഞാൽ ഇതുപോലെ പല അഭിനയവും കാണുമോ... "
"ആ വേണ്ടിവന്നാൽ ഉണ്ടാകും... "
"എന്നാൽ വിവരമറിയും..."
"ഇയാളിൽനിന്നല്ലേ... അത് ഞാനങ്ങ് സഹിക്കും... "
"ഈശ്വരാ വെളുക്കാൻ തേച്ചത് പാണ്ടായോ... "
"അത് നമുക്ക് പിന്നെ ആലോചിക്കാം ഇപ്പോൾ എന്നെ പെട്ടന്ന് വിട്ടിലെത്തിക്ക്..."
"ഉം... എന്നാൽ പോകാം... "
അവർ വീട്ടിലേക്ക് പുറപ്പെട്ടു
✨✨✨✨✨✨✨✨✨✨✨
അങ്ങനെ രാജീവും അവന്റെ പെണ്ണും വീട്ടിൽ കയറി കുറച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾ അവിടെനിന്നിറങ്ങാനൊരുങ്ങി...
തുടരും..........
✍️ Rajesh Raju
➖➖➖➖➖➖➖➖➖➖➖