Aksharathalukal

കോവിലകം. ഭാഗം : 51

 
 
"ഇതെല്ലാം നടന്നിട്ട് അധികമായോ... "
 
"ഇല്ല... ഒരാറുമാസമായിക്കാണും... എന്താണ് ചോദിച്ചത്... "
 
"അതു പറയാം... അതിനുമുമ്പ് ഈ അരുണിന്റെ അച്ഛന്റെ പേര് അറിയുമോ നിനക്ക്... "
 
"അന്ന് രാജീവ് പറഞ്ഞത് മാർത്താണ്ഡൻ എന്നോ മറ്റുമാണ്...എന്താണ് ചോദിച്ചത്..."
 
"മാർത്താണ്ഡൻ... മാർത്താണ്ഡൻ...എവിടേയും മാർത്താണ്ഡൻ... "
 
"എന്താണ് പ്രശ്നം... അയാളെ അറിയുമോ... "
 
"അയാളെ അങ്ങനെ മറക്കാൻ പറ്റില്ലല്ലോ... ഞങ്ങളുടെ സന്തോഷം ഇല്ലാതാക്കിയവനാണ് ഈ മാർത്താണ്ഡൻ... എന്റെ കുഞ്ഞു പെങ്ങളെ ഇല്ലാതാക്കിയവൻ... ഇന്നും ഞങ്ങൾക്കെതിരെ പടപ്പുറപ്പാടുമായി നടക്കുന്നവൻ... ഒരിക്കൽ അയാളുടെ കയ്യും കാലും തല്ലിയൊടിച്ചതായിരുന്നു ഞങ്ങൾ... കുറച്ചുകാലം ചികിത്സയിൽ കഴിഞ്ഞ് ആരോഗ്യം വീണ്ടെടുത്തു... എന്നിട്ടും അയാൾ അടങ്ങില്ല... നിനക്കറിയോ... എന്റെ അച്ഛൻ പണ്ട് ഇവിടെ നിന്നും നാട് വിട്ടു പോയ കാലത്ത് ഉടുതുണിക്ക് മറുതുണിയില്ലാതെ കണ്ട ബസ്റ്റാന്റിലും റയിൽവേ സ്റ്റേഷനിലും കിടന്നുറങ്ങിയ ഒരു കാലമുണ്ടായിരുന്നു.... അന്ന് ദൈവത്തെപ്പോലെ ഒരു മനുഷ്യൻ വന്നു... അച്ഛൻ ഒരു ബസ്റ്റാന്റിലിരിക്കുമ്പോൾ ആ ദൈവദൂതന്റെ പണമടങ്ങിയ ബാഗ് ഒരുത്തൻ തട്ടിയെടുത്തോടി... അതുകണ്ട് എന്റെ അച്ഛൻ അവന്റെ വഴിയേ ഓടി അവനെ കീഴ്പ്പെടുത്തി ആ ബാഗ് അദ്ദേഹത്തിന് തിരിച്ചു നൽകി... സന്തോഷത്തോടെ അയാൾ അച്ഛനു നേരെ കുറച്ചു പണം നീട്ടി... എന്നാൽ അച്ഛൻ അത് വാങ്ങിച്ചില്ല... മറ്റെന്തു വേണമെന്ന് ചോദിച്ചപ്പോൾ... ഒരു നേരത്തെ അന്നത്തിന്  വകയുണ്ടാക്കിത്തരാമോ എന്നാണ് അച്ഛൻ ചോദിച്ചത്.. ആ നല്ല  മനുഷ്യൻ അച്ഛനെ അദ്ദേഹത്തിന്റെ കൂടെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി... ഒരു വേലക്കാരനോ അഭയാർത്ഥിയായിട്ടോ അല്ല അദ്ദേഹം അച്ഛനെ കണ്ടത്... സ്വന്തം മകനായിട്ടാണ്...  അദ്ദേഹത്തിന്റെ രണ്ട് മക്കളുടെ കുടെ അച്ഛനെ വളർത്തി... കുറച്ചുകാലം കഴിഞ്ഞ്  അച്ഛനെ അദ്ദേഹം അമേരിക്കയിലേക്ക് പറഞ്ഞയച്ചു... ആ നല്ല മനുഷ്യൻ ആരാണെന്നറിയോ... എന്റെ കൂടെ നേരത്തെ കണ്ട വിഷ്ണുവിന്റേയും പ്രസാദിന്റേയും മുത്തശ്ശൻ... "
 
"അമേരിക്കയിൽ എത്തിയ അച്ഛന് ഒരുപാട് സുഹൃത്തുക്കളുണ്ടായിരുന്നെങ്കിലും... തന്റെ ജീവിതത്തിലുണ്ടായ സംഭവങ്ങളറിഞ്ഞ് ഒരുകൂടപ്പിനെപ്പോലെ സ്നേഹിച്ച ഒരു മനുഷ്യൻ മാത്രമായിരുന്നു എല്ലാം...  അവരൊന്നിച്ചാണ്  ജോലി ചെയ്യുന്നതും ഭക്ഷണമുണ്ടാക്കുന്നതും... ഉറങ്ങുന്നതുവരെ ഒന്നിച്ചായിരുന്നു... അയാളെപ്പറ്റി കൂടുതൽ അയാളോട് ചോദിച്ചപ്പോൾ കണ്ണൂരിൽ തന്നെയാണ് വീടെന്ന് മനസ്സിലായി... അത്രക്ക് അച്ഛന്റെ വിശ്വസ്തനായി മാറി... അതാരാണെന്നറിയോ തനിക്ക്... നീ ഇപ്പോൾ പറഞ്ഞ മാർത്താണ്ഡൻ... അങ്ങനെ മൂന്നു വർഷത്തിനുശേഷം അച്ഛൻ ലീവിന് നാട്ടിലേക്ക് പോന്നു... അന്ന് കൂടെ മാർത്താണ്ഡനും പോന്നിരുന്നു... അതിൽപ്പിന്നെ എല്ലാ പോക്കുവരവും അങ്ങനെയായിരുന്നു... ഇതിനിടയിൽ അച്ഛൻ അമ്മയെ വിവാഹം കഴിച്ചു... ഞാനും എന്റെ അനിയത്തിയും ജനിച്ചു... ഞങ്ങൾക്കും അയാളെ വലിയ ഇഷ്ടമായിരുന്നു... ഒരുതവണ അച്ഛൻ ലീവിനുവരുന്ന സമയത്ത് മാർത്താണ്ഡന് ലീവ് കിട്ടിയില്ല... ആദ്യമായി അച്ഛൻ ഒറ്റക്ക് നാട്ടിലേക്ക് വരുമ്പോൾ മാർത്താണ്ഡന് വല്ലാത്തൊരു വേദനയാണുണ്ടായത്... നിനക്ക് ഇപ്പോൾത്തന്നെ നാട്ടിൽ പോകണോ.. ഒരാറുമാസം കഴിഞ്ഞാൽ താനും ലീവിന് നാട്ടിൽ പോകുമെന്നും നമുക്കൊന്നിച്ച് പോകാമെന്നും പറഞ്ഞു... "അത്രയേറെ വിശ്വസിച്ച അയാളോട് നാട്ടിൽ പോകുന്നതിന് മറ്റൊരു കാര്യമുണ്ടെന്നും പറഞ്ഞു... തന്റെ തറവാട്ടിൽ പാരമ്പര്യമായി കൈമാറ്റം ചെയ്ത നാന്നൂറുപവൻ ഈ കോവിലകത്തെ ഒരു സ്ഥലത്ത് ഭദ്രമായി കുഴിച്ചിട്ടിരിക്കുകയാണെന്നും അതവിടുന്ന്  മാറ്റി താൻ താമസിക്കുന്ന സ്ഥലത്ത് സുരക്ഷിതമായി സൂക്ഷിക്കണമെന്നും പറഞ്ഞു... ആ നാന്നുറുപവന്റെ കാര്യം അച്ഛന്റെ നാവിൽനിന്നറിഞ്ഞപ്പോൾ മാർത്താണ്ഡൻ ഞെട്ടി...അതുവരെ കണ്ട മാർത്താണ്ഡനെയല്ല പീന്നീട് കണ്ടത്... ആആഭരണം എങ്ങനെയെങ്കിലും കൈക്കലാക്കാൻ അയാൾ കാത്തുനിന്നു... അച്ഛൻ ലീവ് കഴിഞ്ഞ് അവിടെയെത്തിയതിനുശേഷമാണ് മാർത്താണ്ഡൻ നാട്ടിലേക്ക് പോന്നത്... എന്നാൽ അയാൾ അവർ ജോലിചെയ്ത കമ്പനിക്ക് നല്ലൊരു പണി കൊടുത്താണ് നാട്ടിലേക്ക് പോന്നത്... അന്നത്തെ ഇതുത്തഞ്ച് ലക്ഷം രൂപ അയാൾ കമ്പനിയിൽനിന്നും അടിച്ചുമാറ്റി... എന്നാൽ കമ്പനിയുടെ വുശ്വസ്ഥനായിരുന്ന അയാളെ അവരാരും സംശയിച്ചില്ല... പകരം അവിടെ ജോലിക്കുനിന്ന ഒരു പാവം ശ്രീലങ്കക്കാരനെ സംശയിച്ചു... സംശയിച്ചെന്നുമാത്രമല്ല... അയാളാണ് ചെയ്തതെന്ന് അവർ ഉറപ്പിച്ചു... അയാളെ അറസ്റ്റുചെയ്തു... നാട്ടിലെ തന്റെ സ്ഥലവും വീടും.. താൻകഷ്ടപ്പെട്ടു സമ്പാദിച്ചത് മുഴുവൻ വിറ്റ് ചിലവാക്കിയാലും ആ പണം തിരിച്ചു കൊടുക്കാൻ അയാൾക്ക് കഴിയുമായിരുന്നില്ല... അവസാനം മൂന്നുനാല് വർഷങ്ങൾക്ക് ശേഷം അയാൾ ജയിലിൽ വച്ച് മരണപ്പെട്ടു... "
 
"പിന്നെ ഈ മാർത്താണ്ഡൻ അമേരിക്കയിലേക്ക് പോയില്ലേ... "
നിഖിൽ ചോദിച്ചു... 
 
"ഇല്ല.. പിന്നെ അയാൾ  അവിടേക്ക്  പോയിട്ടില്ല... എന്നാൽ അന്ന്   നാട്ടിലെത്തിയ  മാർത്താണ്ഡന് ഒരേയൊരു ലക്ഷ്യമേയുണ്ടായിരുന്നുള്ളൂ... എന്റെ അച്ഛൻ പറഞ്ഞ ആ നാന്നൂറ് പവൻ... അതും വജ്രക്കല്ല് പതിച്ച ആഭരണങ്ങൾ... അതിനുവേണ്ടി ഞങ്ങളുടെ വീട്ടിൽ ആരുമില്ലാത്ത സമയത്ത് അയാൾ വീട്ടിൽ വന്നു.. ആ ആഭരണം വീട്ടിൽത്തന്നെ കാണുമെന്നായിരുന്നു അയാളുടെ മനസ്സിൽ... അന്ന് ആ വരവിൽ ഞങ്ങൾക്ക് നഷ്ടമായത് എന്റെ അനിയത്തിയെയായിരുന്നു... സ്കൂൾവിട്ടുവരുന്നസമയത്താണ് ഇയാൾ വീട്ടിൽ വന്നത് അത് കണ്ടുകൊണ്ടാണ് എന്റെ പൊന്നു വന്നത്... എന്നാൽ..."
ഹരിയുടെ കണ്ണുകൾ നിറഞ്ഞു... 
 
"ഒരിക്കലും അയാൾക്കെതിരെ നീങ്ങാൻ ഞങ്ങൾക്കാവുമായിരുന്നില്ല... സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയ അയാളെ വെറുതെവിട്ട പോലീസ് ഈ വിഷയത്തിലും വലിയ ശ്രദ്ധ നൽകില്ലെന്നറിയാം... എന്നാൽ ഒരു ദിവസം ആരോ പറഞ്ഞുവിട്ടതുപോലെ അന്നത്തെ അവിടുത്തെ പുതിയതായി വന്ന എസ്ഐ ഒരുദിവസം വീട്ടിൽ വന്നു... അന്ന് എന്റെ പൊന്നു മരിച്ചിട്ട് പതിനാറാം ദിവസമായിരുന്നു... അദ്ദേഹം ഏതൊക്കെയോ പേപ്പറിൽ അച്ഛനെക്കൊണ്ടും അമ്മയെക്കൊണ്ടും ഒപ്പിടീപ്പിച്ചു.. ചോദിച്ചപ്പോൾ പൊന്നുവിന്റെ ആത്മാവിന് ശാന്തി ലഭിക്കുന്ന ഒരു കാര്യത്തിനാണെന്നും... ആ മാർത്താണ്ഡനെ അകത്താക്കാനുള്ള ഒരു വഴി തെളിഞ്ഞിട്ടുണ്ടെന്നും പറഞ്ഞു... എന്നാൽ ഞങ്ങൾക്കാർക്കും പ്രതീക്ഷയില്ലായിരുന്നു... പണം കൊണ്ട് എന്തും നേടുമായിരുന്ന മാർത്താണ്ഡനെ ഒരിക്കലും ശിക്ഷിക്കാൻ പോയിട്ട് ഒരുദിവസംപോലും ഒന്നകത്താക്കാൻ കഴിയില്ലെന്ന് അറിയാമായിരുന്നു... എന്നാൽ ഞങ്ങളുടെ കണക്കുകൂട്ടൽ തെറ്റിച്ചുകൊണ്ട് ആ ആഴ്ചയിൽതന്നെ മാർത്താണ്ഡനെ അറസ്റ്റുചെയ്തു... പിറ്റേദിവസം അയാളെ കോടതിയിൽ ഹാജരാക്കി...എന്നാൽ അയാൾക്കുവേണ്ടി വാദിക്കാൻ ഹാജരായത് കേരളം കണ്ട ഏറ്റവും നല്ല വക്കീലായിരുന്നു... പക്ഷേ അതൊന്നും അവിടെ വിലപ്പോയില്ല... ഞങ്ങൾക്കുവേണ്ടി ഡൽഹിയിൽനിന്ന് പേരുകേട്ട വക്കീൽ ഹാജരായി... ആ വക്കീലിനുമുന്നിൽ മാർത്താണ്ഡന്റെ വക്കീൽ നിന്നു വിയർത്തു.. അവസാനം ഏഴു വർഷത്തെ കഠിനതടവ് മാർത്താണ്ഡന് കിട്ടി... അതുകഴിഞ്ഞ് അടുത്ത ദിവസം അച്ഛൻ എന്നെയും കൂട്ടി ആ എസ് ഐ യുടെ അടുത്തേക്ക് പോയി... അയാളെ കണ്ട് നന്ദി പറയാനാണ് പോയത്... അന്നേരമാണറിയുന്നത്... ഇതിനുപിന്നിൽ ഒരു അജ്ഞാതനുണ്ടെന്ന്... എത്ര നിർബന്ധിച്ചിട്ടും അതാരാണെന്ന് അയാൾ പറഞ്ഞില്ല... എന്നെങ്കിലുമൊരിക്കൽ ആ അജ്ഞാതൻ പുറത്തുവരാതിരിക്കില്ല.. ആ ഒരു പ്രതീക്ഷ മാത്രമാണ് ഞങ്ങൾക്കുള്ളത്.. "
 
"എന്നിട്ട് അയാൾ പുറത്തിറങ്ങിയിട്ട് പ്രതികാരത്തിന് വന്നില്ലേ... "
 
"വന്നു... അന്നാണ് അയാളുടെ കയ്യും കാലും ഞങ്ങൾ തല്ലിയൊടിച്ചത്... എന്നാൽ സുഖംപ്രാപിച്ച അയാൾ വീണ്ടും പടയൊരുക്കമായി ഇറങ്ങിയിട്ടുണ്ട്... ഇവിടേയും എത്തിയിട്ടുണ്ട്...   രഘുവിന്റെ അച്ഛനെ കൂട്ടുപിടിക്കാനായിരുന്നു വന്നത്... എന്നാൽ അയാൾ മാർത്താണ്ഡനെ കയ്യൊഴിഞ്ഞു... ഏതു നിമിഷവും അയാളുടെ ഒരാക്രമണം പ്രതീക്ഷിക്കാം... ഞങ്ങളോടുള്ള പ്രതീകാരത്തിനേക്കാളും അയാൾക്ക് വേണ്ടത് ആ നാന്നൂറ് പവനാണ്... അതൊരിക്കലും അയാൾക്ക് കിട്ടില്ല... കാരണം അന്നുമുതൽ അതിന്റെ സൂക്ഷിപ്പുകാരൻ ആ കാണുന്ന കാവിലെ നാഗത്താന്മാരാണ്... അവരുടെ കയ്യിൽനിന്ന് ഈ കോവിലകത്തെ ഇളംതലമുറക്കല്ലാതെ ആർക്കുമത് എടുക്കാൻ കഴിയില്ല... അതായത് ഞാൻ വിവാഹം കഴിക്കാൻ പോകുന്ന എന്റെ നന്ദനക്കുമാത്രം... അളവാണ് ഇവിടുത്തെ നാഗത്തിന്റെ പ്രിയ്യപ്പെട്ടവൾ... "
 
"ഞാനൊരു കാര്യം ചോദിക്കട്ടെ.. എന്നോട് വിനോദം തോന്നരുത്... ഇതുകണ്ടാണോ നിങ്ങൾ അവളെ വിവാഹം കഴിക്കാൻ ഒരുങ്ങിയത്... "
 
"അതുകേട്ട് ഹരിയൊന്ന് ചിരിച്ചു... "
 
"എന്താ നിനക്ക് അങ്ങനെ തോന്നുന്നുണ്ടോ... "
 
ഞാൻ ആ അർത്ഥത്തിലല്ല ചോദിച്ചത്... നിങ്ങൾ വിവാഹം കഴിക്കാൻ പോകുന്നവൾക്കേ ആ ആഭരണം എടുക്കാൻ പറ്റുകയുള്ളൂ എന്ന് കേട്ടപ്പോൾ വെറുതെയൊന്ന് ചോദിച്ചതാണ്..... "
 
"എന്നാൽ നിനക്ക് തെറ്റി... നന്ദനയെ ഞാൻ ആദ്യമായി കാണുന്നത് ഇവിടെ വച്ചല്ല... അവളുടെ കോളേജിൽ വച്ചാണ്... അവളെന്നെ കണ്ടതും അവിടെ വച്ചുതന്നെ... എന്നാൽ അവളാരാണെന്ന് ആ കോളേജിലെ എന്റെയൊരു കൂട്ടുകാരൻ പറഞ്ഞാണ് ഞാനറിഞ്ഞത്... അന്നുമുതൽ എന്റെ മനസ്സിൽ അവൾ എന്റേതായിതീർന്നിരുന്നു... എന്നാൽ ഈ വിവരങ്ങൾ അറിയുന്നത് കുറച്ചുദിവസങ്ങൾക്ക് മുന്നേയാണ്... എന്റേയും അവളുടേയും ജാതകം തമ്മിലുള്ള പൊരുത്തം നോക്കാൻ ജോത്സ്യന്റെയടുത്ത് പോയിരുന്നു... അന്നാണ് ഈ വിവരം അറിഞ്ഞത്... പക്ഷേ അത് വളരെ രഹസ്യമായാണ്  എന്നോടും അച്ഛനോടും അദ്ദേഹം പറഞ്ഞത്... എന്നാൽ ഇപ്പോൾ ഈ വിവരം നിനക്കുംകൂടിയറിയാം... കൂടെ വിഷ്ണുവിനും പ്രസാദിനും... മറ്റൊരാൾ ഇനിയിത് അറിയരുത്... കാരണം ഒന്നുകൊണ്ടുമല്ല... ചുറ്റിനും ഈ കോവിലകത്തെ നിരീക്ഷിക്കുന്ന മാർത്താണ്ഡന്റെ ചാരന്മാർ ചെവിയോർത്ത് നിൽക്കുന്നുണ്ടാകും.. അത് നന്ദനയുടെ ജീവന് ആപത്താണ് അതുകൊണ്ടാണ് പറഞ്ഞത്... "
 
"എന്നെ പൂർണ്ണമായും നിങ്ങൾക്ക് വിശ്വസിക്കാം... വിശ്വസിക്കുന്നവരെ ചതിക്കില്ല ഞാൻ.. അതിനെനിക്ക് കഴിയില്ല... "
 
എന്നാൽ അവരുടെ പ്രതീക്ഷകൾ തെറ്റിച്ച് അവർ പറഞ്ഞതത്രയും കേട്ട് ഒരാൾ ആ കാവിന്റെ പരിസരത്ത് ഒളിഞ്ഞുനിൽപ്പുണ്ടായിരുന്നു... 
 
 
 
തുടരും.......... 
 
 
✍️ Rajesh Raju
 
 
➖➖➖➖➖➖➖➖➖➖➖

കോവിലകം. ഭാഗം : 52

കോവിലകം. ഭാഗം : 52

4.3
5252

    "എന്നെ പൂർണ്ണമായും നിങ്ങൾക്ക് വിശ്വസിക്കാം... വിശ്വസിക്കുന്നവരെ ചതിക്കില്ല ഞാൻ.. അതിനെനിക്ക് കഴിയില്ല... "   എന്നാൽ അവരുടെ പ്രതീക്ഷകൾ തെറ്റിച്ച് അവർ പറഞ്ഞതത്രയും കേട്ട് ഒരാൾ ആ കാവിന്റെ പരിസരത്ത് ഒളിഞ്ഞുനിൽപ്പുണ്ടായിരുന്നു...    അതൊന്നുമറിയാതെ കാവും പരിസരവും കണ്ട് ഹരിയും നിഖിലും കോവിലകത്തേക്ക് തിരിച്ചുനടന്നു...    ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️   നീ പറഞ്ഞത് സത്യമാണോ... അവർ ആ ആഭരണങ്ങൾ കാവിൽ തന്നെയാണോ സൂക്ഷിച്ചിരിക്കുന്നത്... " മാർത്താണ്ഡൻ ചോദിച്ചു...    "അതെ എന്റെ കാതുകൊണ്ട് കേട്ടതാണ് ഞാൻ..... പക്ഷേ അത് ആർക്കും എടുക്കാൻ പറ്റില്ല... അ