"എന്നെ പൂർണ്ണമായും നിങ്ങൾക്ക് വിശ്വസിക്കാം... വിശ്വസിക്കുന്നവരെ ചതിക്കില്ല ഞാൻ.. അതിനെനിക്ക് കഴിയില്ല... "
എന്നാൽ അവരുടെ പ്രതീക്ഷകൾ തെറ്റിച്ച് അവർ പറഞ്ഞതത്രയും കേട്ട് ഒരാൾ ആ കാവിന്റെ പരിസരത്ത് ഒളിഞ്ഞുനിൽപ്പുണ്ടായിരുന്നു...
അതൊന്നുമറിയാതെ കാവും പരിസരവും കണ്ട് ഹരിയും നിഖിലും കോവിലകത്തേക്ക് തിരിച്ചുനടന്നു...
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
നീ പറഞ്ഞത് സത്യമാണോ... അവർ ആ ആഭരണങ്ങൾ കാവിൽ തന്നെയാണോ സൂക്ഷിച്ചിരിക്കുന്നത്... "
മാർത്താണ്ഡൻ ചോദിച്ചു...
"അതെ എന്റെ കാതുകൊണ്ട് കേട്ടതാണ് ഞാൻ..... പക്ഷേ അത് ആർക്കും എടുക്കാൻ പറ്റില്ല... അവിടെ സ്ഥിരമായി വിളക്കു വച്ച് ആരാധിക്കുന്ന ഹരി വിവാഹം കഴിക്കാൻ പോകുന്ന പെണ്ണിന് മാത്രമേ അത് എടുക്കാൻ പറ്റുകയുള്ളൂ.. നാഗത്താന്മാർ അതിനേ സമ്മതിക്കുകയുള്ളൂ...
മാർത്താണ്ഡൻ നിയോഗിച്ച ചാരൻ പറഞ്ഞു...
"പിന്നേ... ഇത് കേട്ട് നീയങ്ങുവിശ്വസിച്ചു അല്ലേ... എടാ കൊശവാ... ഇതൊക്കെ വെറും അന്ധവിശ്വാസങ്ങളാണ്.... ആഭരണം മറ്റുള്ളവർ എടുക്കാൻനാഗങ്ങൾ സമ്മതിക്കില്ലത്രേ... എന്നാൽ അത് ആ പെണ്ണെടുക്കുമ്പോൾ നാഗങ്ങൾ സമ്മതിക്കുകയും ചെയ്യും... അവളെന്താ മനുഷ്യഗണത്തിൽ പെട്ടതല്ലേ... അതോ വല്ല ദേവലോകത്തുനിന്നും പ്രത്യക്ഷമാതോ... ഇതെല്ലാം വിശ്വസിക്കാൻ തിരുമണ്ടനായ നീയും മറ്റുള്ളവരും... അവൾക്കത് എടുക്കാൻ സാധിക്കുമെങ്കിൽ നമുക്കുംഅതെടുക്കാം... ഇന്ന് രാത്രി അത് നമുക്ക് കൈക്കലാക്കണം... നീണ്ട എട്ടു വർഷമായി ആ ആഭരണം എന്റെ മനസ്സിൽ കിടന്ന് ജ്വലിക്കുന്നു... ഇനിയെനിക്ക് കാത്തിരിക്കാൻ പറ്റില്ല... മാണിക്യനോട് ഈ വിവരം പറയണം... അവന് അവകാശപ്പെട്ടതാണ് അത്... എന്റെ രണ്ട് മക്കൾ എന്നിലൂടെ സ്വപ്നം കണ്ട് നടന്നതാണ് ആ ആഭരണം... എന്നാൽ എന്റെ മൂത്ത മകന് അത് അനുഭവിക്കാനുള്ള യോഗമുണ്ടായില്ല... ഇനി കാത്തിരിക്കാൻ വയ്യ... ഇന്ന് ഞാനത് സ്വന്തമാക്കുക ആ കാവ് നശിപ്പിച്ചിട്ടായാലും വേണ്ടില്ല... ഇന്നത് എന്റെ കയ്യിൽ കിട്ടിയിരിക്കണം..."
ഈ സമയം ഉമ്മറത്തെ ചാരുകസേരയിൽ ചാരിയിരുന്ന് മടങ്ങുകയായിരുന്ന നീലകണ്ഠൻ... പെട്ടന്നയാൾ ഞെട്ടിവിറച്ചെഴുന്നേറ്റു...
"എന്റെ ദേവീ... എന്താണ് ഇപ്പോൾ ഇങ്ങനെയൊരു സ്വപ്നം... അതും കോലോത്തെ കാവും നാഗത്താന്മാരും... കാവ് കത്തിയമരുന്നു... ആ അഗ്നിയിൽ നാഗത്തന്മാർ വെന്ത് ചാകുന്നു... ഈശ്വരാ എന്തോ വലിയ അപകടം വരുന്നുണ്ട്... എന്തു വന്നാലും അത് തടയണം... എന്താണ് ചെയ്യുക... "
നീലകണ്ഠൻ പെട്ടെന്നെഴുന്നേറ്റ് തന്റെ മുറിയിലേക്ക് നടന്നു... പെട്ടന്ന് വേഷം മാറി പുറത്തേക്ക് വന്നു...
"എന്തു പറ്റി അച്ഛാ എങ്ങോട്ടാണ് ഇത്ര ധൃതിയിൽ... "
നീലകണ്ഠനെ കണ്ട് പ്രമീള ചോദിച്ചു... "
"ഞാനിപ്പോൾ വരാം... എവിടെ നിലിമയും ആ കുട്ടിയും... "
"അവർ നീലിമയുടെ മുറിയിലാണ്... എന്തേ വിളിക്കണോ... "
"വേണ്ട... ഞാൻ ഏതായാലും പോയി വരാം... വാതിലടച്ചേക്ക്... "
"എന്താണച്ഛാ അച്ഛന്റെ മുഖത്തൊരു പേടി... "
"ഒന്നുമില്ല... എന്തൊക്കെയോ അനർത്ഥങ്ങൾ വന്നുഭവിക്കുംപോലൊരു തോന്നൽ... എന്റെ ദേവീ കാത്തോളണേ... "
"അയാൾ പുറത്തേക്കിറങ്ങി... പെട്ടന്നയാൾ എന്തോ ഓർത്തപോലെ നിന്നു... അയാൾ ഫോണെടുത്തു... പിന്നെ രാജേന്ദ്രനെ വിളിച്ചു... അവനുമായി എന്തോ സംസാരിച്ചു പിന്നെ നേരെ തന്റെ കാറെടുത്ത് എവിടേക്കോ യാത്രയായി....
നീലകണ്ഠൻ നേരെ പോയത് രാജേന്ദ്രൻ വിറ്റ കമ്പിനിയിലേക്കായിരുന്നു... അയാൾ ചെല്ലുമ്പോൾ ധൃതിയിൽ പുറത്തേക്ക് പോകുവാനുള്ള തയ്യാറെടുപ്പിലായിരുന്നു രാജേന്ദ്രൻ... നീലകണ്ഠന്റെ കാറുകണ്ട് അവനൊന്ന് ഭയന്നു... അയാൾ വരുന്നതിനുമുമ്പേ അവിടെനിന്നും മാറാനായിരുന്നു രാജേന്ദ്രന്റെ ഉദ്ദേശം... എന്നാൽ അതു മനസ്സിലാക്കിയാണ് നീലകണ്ഠൻ എത്തിയതും...
"ഞാൻ രണ്ടു മിനിറ്റ് നേരത്തെയായിപ്പോയി അല്ലേ... കടന്നുകളയാനുള്ള സമയം കിട്ടിയില്ല അല്ലേ.... ആരോടാണെടാ നിന്റെ വാശി... എന്തു കണ്ടിട്ടാണ് നീ കളിക്കുന്നത്.... "
"ഞാൻ ആരോടും വാശിക്കില്ല... എനിക്കാരോടും വാശിയുമില്ല... എന്നെ വെറുതേ വിട്ടേക്ക്... ഞാൻ എങ്ങനെയെങ്കിലും പിഴച്ചുപൊയ്ക്കോളാം... "
"നിന്റെ പിഴച്ചുപോകൽ കാണുന്നുണ്ടല്ലോ... സ്വന്തം കയ്യിലിരിപ്പുകൊണ്ട് വലിയ ലാഭത്തിൽ പോയിരുന്ന കമ്പിനി പൂട്ടിച്ചു... അത് കുറഞ്ഞവിലക്ക് വിൽക്കുകയും ചെയ്തു... അത് വിറ്റുകിട്ടിയ പണമോ... ഒരു കള്ളന്റെ കയ്യിൽ കൊടുത്ത് അവനാൽ ചതിക്കപ്പെട്ടു... ഇന്നിപ്പോൾ ഇരുപത്തിനാലുമണിക്കൂറും കണ്ട കള്ളുഷാപ്പിലും ബാറിലും..... ഇങ്ങനെയാകും പിഴച്ചുപോകൽ അല്ലേ... "
രാജേന്ദ്രൻ ഒന്നും പറയാതെ തലതാഴ്ത്തി നിന്നു...
"ഹും.. നിന്റെ ഈ നിൽപ്പുണ്ടല്ലോ.... ഇത്രയും കാലം നീ ചെയ്തതത്രയും തെറ്റുകളാണെന്ന് മനസ്സിലാക്കിയുള്ള ഈ നിൽപ്പ് അതുമതി... നിനക്ക് ഇനിയും നല്ലൊരു ജീവിതവുമായി മുന്നോട്ടുപോകാൻ... കഴിഞ്ഞതെല്ലാം നീ മറന്നേക്ക് ഇനി വരാൻ പോകുന്നതിനെ കുറിച്ച് ആലോചിക്ക്... അതിന് അലഞ്ഞുതിരിഞ്ഞ് നടക്കുന്ന നായകളെപ്പോലെ നടക്കുകയല്ല വേണ്ടത്...
നീയിപ്പോൾ എന്റെ കൂടെ വരണം.. വന്നേ പറ്റൂ...
"എവിടേക്ക്... "
രാജേന്ദ്രൻ ചോദിച്ചു...
"നീ എവിടെ നിന്നാണോ ഇറങ്ങിപ്പോന്നത് അവിടേക്ക് തന്നെ... ഇല്ലിക്കൽ തറവാട്ടിലേക്ക്... "
"ഞാനെവിടേക്കുമില്ല... എന്നെയാരും നിർബന്ധിക്കുകയും വേണ്ട... രാവിലെ രഘുവിനോട് ഞാനിത് പറഞ്ഞതാണ്... "
"നീ വരും... ഇല്ലെങ്കിൽ വരുത്താൻ എനിക്കറിയാം... മറന്നിട്ടില്ലല്ലോ രാജേന്ദ്രന്റെ മരണം... പറഞ്ഞത് അനുസരിക്കാതെ നീ തോന്നിയതുപോലെനടക്കുകയാണെങ്കിൽ എനിക്ക് ഒരൊറ്റ കോൾ മതി... നിന്നെ അകത്താക്കാൻ... എന്താ അതുവേണോ... അല്ലെങ്കിൽ നീ കാറിൽ കയറുന്നോ... "
"ഞാനെങ്ങനെ അകത്താവും... അതിന് ഞാനല്ലല്ലോ അവനെ കൊന്നത്.. അതിന്ന ഒരുപാട് ദൃസാക്ഷികളുണ്ട്.... കൂടാതെ നീലിമയും കണ്ടതാണ് എല്ലാം... "
"അവർ കണ്ടതായിരിക്കാം... പക്ഷേ ഇതുവരെ ആ ലോറിഡ്രൈവറെ കണ്ടുകിട്ടിയിട്ടില്ല... അന്നേരം നീയാണ് ആ കൊലക്കുപിന്നിലെന്ന് പോലീസിന് സംശയമുണ്ട്... അവരൊന്ന് മെനക്കെട്ടാൽ നിന്നെ അകത്താക്കാനാണോ പണി.... എന്തിനാടാ സ്വയം നശിക്കുന്നത്... നിനക്കറിയോ നീയൊക്കെ കണ്ടിരുന്ന നീലകണ്ഠനായിരുന്നില്ല യഥാർത്ഥ നീലകണ്ഠൻ... ഇന്നും അതെങ്ങനെയാണ്...... എല്ലാവരും കരുതുന്നത് എന്റെ സ്വഭാവമാണ് നിന്നെ ഇങ്ങനെയാക്കിയതെന്ന്.... ആണോ ഞാനാണോ നിന്നെ കേടാക്കിയത്... അങ്ങനെയെങ്കിൽ രഘുവും നീലിമയും എന്തുകൊണ്ട് നിന്നെപ്പോലെയായില്ല... ഇതെല്ലാം നീ സ്വയം വരുത്തിവച്ചതാണ്... അല്ലെന്ന് നിനക്ക് പറയാൻ പറ്റുമോ... ആ മഹേഷുമായി നീ കൂട്ടുകൂടിയതുമുതലാണ് നശിച്ചത്... എന്റെ ഭാഗത്തും തെറ്റുണ്ട്... ഞാൻ നിന്നെ തിരുത്താൻ ശ്രമിച്ചില്ല... വലുതാകുമ്പോഴേക്കും നീ നന്നാവുമെന്ന് കരുതി... അതുണ്ടായില്ല... ഒരു വിവാഹം കഴിച്ചാൽ നന്നാവുമെന്ന് കരുതി... അങ്ങനെ വിവാഹവും കഴിപ്പിച്ചു നീ നന്നായോ... ആ പെണ്ണിന്റെ കണ്ണീരു കൂടി ഞാൻ കാണേണ്ടിവന്നു... അവസാനം ഇവിടെ വരെയെത്തി... ഇനിയെങ്കിലും നീയൊന്ന് നന്നായികാണണമെന്ന് ആഗ്രഹമുണ്ട്.. ആ പെണ്ണിന് നല്ലൊരു ജീവിതം കൊടുക്ക്... എനിക്കിനി അധികം ആയുസ്സില്ലെന്ന് കുറച്ച് ദിവസമായിയൊരു തോന്നൽ... മരിക്കുംമുമ്പേ എല്ലാവരും നന്നായി കാണണമെന്നൊരാശ... അത് നീ നിറവേറ്റിത്തരില്ലേ... രഘുവും അവന്റെ കൂട്ടുകാരനും പറഞ്ഞു നിന്നെ ഞാനും പ്രമീളയും ചെന്നു വിളിച്ചാൽ വരുമെന്ന്... ഇനി എങ്ങനെയാണ് നിന്നെ വിളിക്കേണ്ടത്... നീയൊന്ന് പറഞ്ഞുതാ... നിന്റെ കാല് പിടിച്ച് അപേക്ഷിക്കണോ... വേണമെങ്കിൽ അതും ഞാൻ ചെയ്യാം... എന്നാലും എന്റെ മോൻ വീട്ടിലേക്ക് വരണം... ഈ അച്ഛന് അതേ പറയാനുള്ളൂ... "
"വേണ്ടച്ഛാ ഞാൻ വരാം... അച്ഛൻ പറഞ്ഞത് ശരിയാണ്... എന്റെ നശിച്ച ജീവിതമാണ് എല്ലാറ്റിനും കാരണം... ഞാൻ വിശ്വസിച്ചവർത്തന്നെ എന്നെ ചതിച്ചു... ഒരു കണക്കിന് അവന്റെ മരണത്തിന് കാരണക്കാരൻ ഞാനും കൂടിയാണ്... അതിന് എന്തു ശിക്ഷ തന്നാലും ഞാൻ സന്തോഷത്തോടെ സ്വീകരിക്കും... പക്ഷേ, ഒരു വിഷമം മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ... ഞാൻ ഒരു കൂട്ടുകാരനേക്കാളും ഒരു കൂടപ്പിറപ്പായിട്ടാണ് അവനെ കണ്ടിരുന്നത്... ആ അവൻ എന്നെ ചതിച്ചു... അവനെ എന്റെ കൈകൊണ്ട് തീർക്കാൻ പറ്റിയില്ലല്ലോ എന്നൊരു വിഷമം മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ...അതിനുവേണ്ടിയാണ് ഞാൻ അവനെ തിരഞ്ഞ് ബാംഗ്ലൂരിലേക്ക് പോയതും... എന്നാൽ ഇപ്പോൾ അത് നടക്കാത്തത് എത്രയോ നന്നായെന്നേ എനിക്ക് തോന്നുന്നത്... അല്ലെങ്കിൽ ഈ അച്ഛനെ എനിക്ക് തിരിച്ചുകിട്ടുമോ... എന്റെ കാല് പിടിക്കാമെന്ന് അച്ഛൻ പറഞ്ഞല്ലോ... അതിലും വലിയ മഹാപാപം എനിക്ക് ലഭിക്കാനുണ്ടോ... തെറ്റ് ചെയ്തത് ഞാനല്ലേ... അന്നേരം മാപ്പപേക്ഷിക്കേണ്ടതും ഞാനല്ലേ... എനിക്കല്ലെ മാപ്പുതരേണ്ടത്... "
രാജേന്ദ്രൻ നീലകണ്ഠന്റെ കാൽക്കൽവീണ് പൊട്ടിക്കരഞ്ഞു... "
നീലകണ്ഠൻ കുനിഞ്ഞ് അവനെ പിടിച്ചെഴുന്നേൽപ്പിച്ചു... അയാളുടെ കണ്ണുകൾ നിറഞ്ഞത് രാജേന്ദ്രൻ കണ്ടു... ആദ്യമായിട്ടാണ് തന്റെ അച്ഛന്റെ കണ്ണുകൾ നിറയുന്നത്... അവനത് കണ്ടു നിൽക്കാൻ കഴിഞ്ഞില്ല... അവൻ നീലകണ്ഠനെ കെട്ടിപ്പിടിച്ചു കരഞ്ഞു...
"അച്ഛൻ എന്നോട് ക്ഷമിക്കണം... ഈ ജീവിതത്തിനിടയിൽ ഒരുപാട് തെറ്റുകൾ ചെയ്തു... എന്നാൽ അതിലും വലിയ തെറ്റാണ് അച്ഛൻ പൊന്നുപോലെ കണ്ടിരുന്ന നമ്മുടെ കമ്പിനി... അതുപോലും ഞാൻ വിറ്റുതുലച്ചു... അതുവിറ്റ പണവും നഷ്ടപ്പെടുത്തിയില്ലേ... എല്ലാം എന്റെ ധൂർത്തടി കാരണമാണ്..."
"എല്ലാം കഴിഞ്ഞില്ലേ... തെറ്റുചെയ്യാത്തവർ ആരാണുള്ളത്... അറിഞ്ഞും അറിയാതെയും തെറ്റുകൾ ഏതൊരു മനുഷ്യനും ചെയ്തുപോയിട്ടുണ്ടാവും... എന്നാൽ അത് തിരുത്തുമ്പോഴാണ് മനുഷ്യൻ മനുഷ്യനാകുന്നത്... നിനക്കിപ്പോൾ നിന്റെ തെറ്റുകൾ മനസ്സിലായി... ഇനി ആ തെറ്റിനെ മറികടക്കുകയാണ് വേണ്ടത്... പോയതെല്ലാം പോകട്ടെ നമുക്കത് തിരിച്ചുപിടിക്കാം... നീ തെറ്റുകൾ മനസ്സിലാക്കിയതിൽ മുകളിലല്ലല്ലോ ഒന്നും... "
"തിരിച്ചു പിടിക്കും ഞാൻ... ഞാൻ മുലം നഷ്ടമായത് തിരിച്ചുപിടിക്കും... അത് ആരേയും വഞ്ചിച്ചോ മോഷ്ടിച്ചോ അല്ല... അദ്വാനിച്ചുണ്ടാക്കും ഞാൻ... "
ഈ ആത്മവിശ്വാസം മതി... എന്റെ മോൻ ഉയരങ്ങളിലെത്തും... എന്റെ അച്ഛൻ എനിക്കുവേണ്ടി ഒന്നും സമ്പാതിച്ചിട്ടില്ലായിരുന്നു... ആകെ കോവിലകം വക കിട്ടിയ കുറച്ചു ഭൂമിമാത്രം... പിന്നെ നിന്റെ അമ്മയുടെ തറവാടും ആ കാണുന്ന സ്ഥലവും... ബാക്കിയെല്ലാം ഞാൻ അദ്വാനിച്ചുണ്ടാക്കിയതാണ്... ഈ കമ്പിനി പോലും... "
"അതെല്ലാം ഞാൻ ഇല്ലാതാക്കിയില്ലേ... "
"അത് കഴിഞ്ഞ കാര്യമല്ലേ.. ഇനി വരാനിരിക്കുന്നതിനെക്കുറിച്ച് ആലോചിക്ക്.... പിന്നെ ഇന്ന് നമുക്കെല്ലാവർക്കും കോലോത്തേക്ക് പോകണം... എന്തോ ചില അനർത്ഥങ്ങളുണ്ടാവാൻ പോകുന്നെന്ന് മനസ്സ് പറയുന്നു... കുറച്ചു മുന്നേ അത് സ്വപ്നത്തിലും കാണിച്ചുതന്നു... "
"അച്ഛാ ആ മാർത്താണ്ഡൻ വല്ലതും... "
"എനിക്ക് തോന്നായ്കയില്ല... നമുക്കാർക്കെങ്കിലും എന്തും സംഭവിച്ചോട്ടെ... പക്ഷേ തറവാട്ടിലെ കാവിനോ അവിടെയുള്ള നാഗങ്ങൾക്കോ എന്തെങ്കിലും സംഭവിച്ചാൽ പിന്നെ വരുന്ന തലമുറക്കുപോലും ആ ശാപത്തിൽനിന്ന് മോചനം ലഭിക്കില്ല... നീയേതായാലും കാറിൽ കയറ്... നമുക്കെത്രയും പെട്ടന്ന് വീട്ടിലെത്തണം..."
അവർ പെട്ടെന്നു തന്നെ ഇല്ലിക്കലേക്ക് യാത്രയായി...
എന്നാൽ ഈ സമയം മാർത്താണ്ഡനും മകനും കൂട്ടാളികളും പാലക്കൽ കോവിലകത്തെ കാവിൽ കുഴിച്ചിട്ടിരിക്കുന്ന ആഭരണം കൈക്കലാക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു... "
തുടരും..........
✍️ Rajesh Raju
➖➖➖➖➖➖➖➖➖➖➖