Aksharathalukal

കോവിലകം. ഭാഗം : 53

 
 
എന്നാൽ ഈ സമയം മാർത്താണ്ഡനും മകനും കൂട്ടാളികളും  പാലക്കൽ കോവിലകത്തെ കാവിൽ കുഴിച്ചിട്ടിരിക്കുന്ന ആഭരണം കൈക്കലാക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു... 
 
"മാണിക്ക്യാ... ഇപ്പോൾ പുറപ്പെട്ടാൽ നാലു മണിക്കൂറിനുള്ളിൽ നമുക്ക് അവിടെയെത്താം... എന്നാൽ ആ നാട്ടിലെ എല്ലാവരും ഉറങ്ങിയതിനുശേഷം മാത്രമേ നമുക്ക് അവിടേക്ക് കയറാൻ പറ്റൂ... ആ ആഭരണം കൈയ്യിൽ കിട്ടിയാൽ ആ കാവുതന്നെനശിപ്പിക്കണം... എന്നിട്ട് അതെല്ലാം ആ നീലകണ്ഠന്റെ തലയിൽ കെട്ടിവക്കണം... എത്ര നന്നായാലും ഇങ്ങനെയൊരു കാര്യമുണ്ടായാൽ അയാളെയാണ് ആദ്യം ബാധിക്കുന്നത്... പിന്നെ നാരായണനും മകനും... അവരെ അത്ര പെട്ടന്ന് കൊല്ലില്ല ഞാൻ... എന്നെ ഏഴുവർഷം അഴിക്കുള്ളിൽ ആക്കിയവനാണവർ... പോരാത്തതിന് എന്റെ കയ്യും കാലുംം തല്ലിയൊടിച്ചവനാണ് അവന്റെ മകനും കൂട്ടുകാരും... അതൊന്നും മറക്കില്ല ഞാൻ... എല്ലാറ്റിനും കണക്കുതീർത്തിട്ടേ ഈ മാർത്താണ്ഡൻ ഈ നാട് വിട്ട് പോകൂ... "
 
"അച്ഛാ നമ്മൾ ഇപ്പോൾ പകരം ചോദിക്കാനല്ല പോകുന്നത്... കോടികൾ വിലവരുന്ന ആ ആഭരണമാണ് നമുക്കാവിശ്യം... അതാദ്യം കൈക്കലാക്കാൻ നോക്കാം... എന്നിട്ടു മതി പ്രതികാരം... അവർ ആ നാട്ടിൽ തന്നെയുണ്ടല്ലോ... നമ്മൾ ആ ആഭരണം കൈക്കലാക്കിയാൽ മതി... പിന്നെ നമ്മൾ പ്രതികാരത്തിന് നിൽക്കേണ്ട ആവശ്യമില്ല... അവർ പരസ്പരം തന്നെ തല്ലിചത്തോളും... നമ്മൾ കാഴ്യ്ചക്കാരായി നിന്നാൽ മതി... പക്ഷേ ഒരിക്കലും നമ്മളാണ് അതെടുക്കുന്നതെന്ന് ഒരീച്ചപോലും അറിയരുതെന്നു മാത്രം... ബാക്കി എനിക്ക് വിട്ടേക്ക്... ഞാൻ ചെയ്തുകാണിച്ചുതരാം എല്ലാം... "
 
"മാണിക്ക്യാ ഇത് കുട്ടിക്കളിയല്ല... ഒരു നിമിഷത്തെ അശ്രദ്ധ മതി എല്ലാം കൈ വിട്ടുപോകാൻ... അതുകൊണ്ട് സൂക്ഷിച്ചു വേണം... ഒരു മകൻ നഷ്ടപ്പെട്ട വേദന ഇപ്പോഴും മനസ്സിൽ നിന്ന് ഉണങ്ങിയിട്ടില്ല... "
 
"അച്ഛൻ പേടിക്കാതെ... എന്താണ് വേണ്ടതെന്ന് ഞാൻ എനിക്കറിയാം... അച്ഛൻ കൂടെ നിന്നാൽ മതി... ആ കേവിലകത്തിന്റെ അസ്ഥിവരെ തോണ്ടാനുള്ള പദ്ധതി എന്റെ കയ്യിലുണ്ട്... "
 
"എല്ലാം നമ്മൾ കരുതുന്നതുപോലെ നടന്നാൽ മതി... "
 
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
 
നീലകണ്ഠനും രാജേന്ദ്രനും ഇല്ലിക്കൽ തറവാട്ടിലെത്തി... നീലകണ്ഠൻ കാറിൽ നിന്നിറങ്ങി... രാജേന്ദ്രൻ കാറിൽതന്നെയിരുന്നു
 
"മോളെ  പ്രമീളേ... "
നീലകണ്ഠന്റെ വിളികേട്ട് പ്രമീള പുറത്തേക്കുവന്നു... അവളുടെ വഴിയേ നീലിമയും ഗീതുവുമുണ്ടായിരുന്നു.... 
 
"മോളെ പ്രമീളേ ഞാൻ രാജേന്ദ്രന്റെയടുത്ത് പോയിരുന്നു... അവനെ കണ്ടു... സംസാരിച്ചു... രഘു പറഞ്ഞത് സത്യമാണ്... അവന് ഇവിടേക്ക് വരാനും എല്ലാവരുടേയും മുഖത്ത് നോക്കാനും എന്തോ ഒരു വിഷമമുണ്ട്... പ്രത്യേകിച്ച് നിന്റെ മുഖത്തു നോക്കാൻ... നിന്നോടവൻ അത്രയേറെ മോശമായാണല്ലോ പെരുമാറിയത്... പിന്നെ കമ്പിനി വിൽക്കുകയും ആ പണം നഷ്ടപ്പെടുത്തുകയും ചെയ്തല്ലോ... അതുമുണ്ടാകും അവന്റെ മനസ്സിൽ... "
 
"എന്നുകരുതി എല്ലാം ഉപേക്ഷിക്കുകയാണല്ലേ അദ്ദേഹം...അച്ഛൻ ചെന്ന് വിളിച്ചിട്ടുപോലും അദ്ദേഹം വന്നില്ലല്ലേ... വരില്ല...എല്ലാറ്റിനും കാരണം ഞാനാണ്... അന്ന് നിയന്ത്രണം വിട്ടുപോയിട്ടാണെങ്കിലും അദ്ദേഹത്തെ ഞാൻ തല്ലിപ്പോയില്ലേ... ആ ദേഷ്യം ഇപ്പോഴുമുണ്ടാകും അദ്ദേഹത്തിന്റെ മനസ്സിൽ... എന്നാലും ഞാൻ രഘു പറഞ്ഞതു കേട്ട് പുതിയൊരു ജീവിതം സ്വപ്നം കണ്ടു... എന്നാൽ എനിക്കതിന് യോഗമില്ലാതെപ്പോയി...... "
 
"ആരുപറഞ്ഞു നിനക്ക് യോഗമില്ലെന്ന്... നീ മനസ്സിൽ പണിതുകൂട്ടിയത് വെറുതേയാകില്ല... നീ കരുതിയതുപോലെ പുതിയൊരു ജീവിതം നിനക്കുണ്ടാകും... അവൻ വന്നിട്ടുണ്ട്... നിന്റെ മുഖത്തു നോക്കാനുള്ള മടികാരണമാണവൻ കാറിൽതന്നെയിരിക്കുന്നത്... "
 
"എന്തിന്... ഞാനദ്ദേഹത്തിന്റെ ഭാര്യയല്ലേ... അദ്ദേഹം ചെയ്തതെല്ലാം ഞാൻ സഹിച്ചതല്ലേ... "
അവൾ കാറിനടുത്തേക്ക് നടന്നു... എന്നാൽ കാറിൽ കണ്ണുമടച്ച് ചാരിയിരിക്കുകയായിരുന്നു രാജേന്ദ്രൻ... അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒലിച്ചിറങ്ങുന്നത് അവൾ കണ്ടു... 
 
"രാജേന്ദ്രേട്ടാ... എന്താ കരയുകയാണോ... എന്റെ മുഖത്തു നോക്കാൻ ഏട്ടന് പറ്റില്ലെന്ന് പറഞ്ഞോ... എന്തിന്... ഞാൻ രാജേന്ദ്രേട്ടന്റെ ഭാര്യയല്ലേ... എല്ലാം ക്ഷമിക്കാനും പൊറുക്കാനും കഴിയുന്നവളല്ലേ... ഞാനല്ലെങ്കിൽ പിന്നെയാരാണ് പൊറുക്കുക... അന്ന് ദേഷ്യം വന്നപ്പോൾ എന്റെ ബുദ്ധിമോശംകൊണ്ട് എന്തൊക്കെയോ പറഞ്ഞു... അറിയാതെ ഈ കൈകൊണ്ട് തല്ലുകയും ചെയ്തു... അതിന് എന്നെയും ഉപേക്ഷിച്ച് പോവുകയാണോ വേണ്ടത്... രാജേന്ദ്രേട്ടൻ വാ... അവൾ കാറിന്റെ ഡോർ തുറന്ന്  അവന്റെ കൈയ്യിൽ പിടിച്ചു... എന്നാൽ ആ നിമിഷമവൻ ആ കയ്യിൽ പിടിച്ച് പൊട്ടിക്കരഞ്ഞു... 
 
"എന്നോട് ക്ഷമിക്ക് പ്രമീളേ... ഇത്രയും കാലം ഞാൻ നിന്നെ വേദനിപ്പിച്ചിട്ടേയുള്ളൂ... പലതരത്തിലും പലതും പറഞ്ഞ് നിന്നെ ദ്രോഹിച്ചു... എന്നിട്ടും എങ്ങനെയാണ് നിനക്കെന്നോട് ഇങ്ങനെ പെരുമാറാൻ കഴിയുന്നത്... "
 
"നിങ്ങൾ എന്റെ കഴുത്തിൽ താലികെട്ടിയവനായതുകൊണ്ട്... "
 
"ആ താലി സഹിക്കാൻ കഴിയാതെ നീ തന്നെ പൊട്ടിച്ചെറിഞ്ഞില്ലേ... "
 
"ശരിയാണ്... ദേഷ്യം വന്നപ്പോൾ ഞാനതു ചെയ്തു... എന്നാലും ഇപ്പോഴുമത് എന്റെ കഴുത്തിലുണ്ട്... അവൾ  കഴുത്തിലുള്ള താലിച്ചെയിൻ സാരിയുടെ മറവിൽ നിന്നും പുറത്തെടുത്തു... ഇത് എന്നും എന്റെ കഴുത്തിലുണ്ടാകും അതെന്റെ മരണംവരെ... "
 
"രാജേന്ദ്രൻ കാറിൽനിന്നും പുറത്തിറങ്ങി അവളുടെ മുഖത്തേക്ക് നോക്കി... പിന്നെ അവളെ തന്നിലേക്ക്  വലിച്ചടുപ്പിച്ച് കെട്ടിപ്പിടിച്ചു... ഇതുകണ്ട് നീലകണ്ഠന്റേയും നീലിമയുടേയും ഗീതുവിന്റേയും മുഖത്ത് ചിരി തെളിഞ്ഞു... 
 
"ഞാൻ ഭാഗ്യം ചെയ്തവനാണ്... അതുകൊണ്ടാണ് നിന്നെപ്പോലെ ഒരാളെ എനിക്ക് കിട്ടിയത്... "
രാജേന്ദ്രൻ പ്രമീളയുടെ കയ്യുംപിടിച്ച് ഉമ്മറത്തേക്ക് കയറി... "
 
രാജേന്ദ്രാ നീയൊന്ന് കുളിച്ച്  വേഷമൊക്കെ  മാറ്റിവാ... രാവിലെ മുതലുള്ള കെട്ടൊന്ന് അടങ്ങട്ടെ... ഞാനിപ്പോൾ വരാം അപ്പോഴേക്കും നിങ്ങൾ എല്ലാവരും റഡിയായി നിൽക്ക്.... "
 
"എന്തിനാണച്ഛാ... "
നീലിമ ചോദിച്ചു... 
 
"കാര്യമുണ്ട് ... ഞാൻ പെട്ടന്നു വരാം... "
നീലകണ്ഠൻ കാറിൽകയറി... അയാൾ പോയത് നേരെ ജോത്സ്യന്റെ അടുത്തേക്കാണ്... അയാൾ താൻ കണ്ട സ്വപ്നത്തിന്റെ കാര്യവും കുറച്ചു ദിവസമായി തന്റെ മനസ്സിൽ തോന്നിയ ഭയവും അയാളോട് പറഞ്ഞു.... 
 
"അയാൾ എല്ലാ കാര്യവും വച്ച് ഗണിച്ചു നോക്കി... "
 
"നീലകണ്ഠാ നീ ഭയപ്പെട്ടതിന് കാര്യമുണ്ടല്ലോ... സർവ്വനാശമാണ് കാണുന്നത്... തറവാട്ടിൽ നാഗശാപം വന്നുപതിക്കാനുള്ള യോഗമുണ്ടല്ലോ... എന്താണ് ഇപ്പോൾ ഇതുവരാൻ കാരണം... പൂജയും വിളക്കുതെളിയിക്കുന്നതും മുടങ്ങിയോ..."
ജോത്സ്യൻ ചോദിച്ചു
 
 
"ഇതുവരെ ഉണ്ടായിട്ടില്ലല്ലോ തിരുമേനി... എന്റെ ചെറിയച്ഛന്റെ മകളുടെ മകളാണ് എല്ലാദിവസവും വിളക്ക് തെളിയിക്കുന്നത്... അവൾക്ക് പറ്റാത്ത സമയത്ത് അവളുടെ അമ്മയും തെളിയിക്കാറുണ്ട്.... ഇനിയെന്താണ് ചെയ്യുക...എന്തെങ്കിലും പ്രതിവിധി... "
 
"നോക്കട്ടെ..."
 അദ്ദേഹം ഒന്നുകൂടി ഗണിച്ചുനോക്കി.... 
 
"എന്തോ ചില നാശങ്ങൾ കാവിനും നാഗങ്ങൾക്കും വരാൻ പോകുന്നു... അത് തടഞ്ഞേ പറ്റൂ... നാഗരാജാവ് കോപിക്കാൻ സാധ്യത കാണുന്നു... സർപ്പക്കാവ് വെട്ടി തെളിക്കുക സർപ്പത്തിന്റെ മുട്ട നശിപ്പിക്കുക,
സർപ്പക്കാവ് അശുദ്ധമാക്കുക തുടങ്ങിയ കാരണങ്ങളാല്‍ സർപ്പ ദോഷം ഉണ്ടാകും.... അങ്ങനെ വല്ലതും മനസ്സിൽ തോന്നിയിരുന്നോ... സർപ്പ ശാപം എന്നത് കുടുംബശ്രേയസ്സിന് ഒരിയ്ക്കല്‍ കാരണഭൂതരായിരുന്ന ഈ നാഗങ്ങളെ വേണ്ട രീതിയില്‍ ആചരിയ്ക്കാതെയും കാവുകള്‍ വെട്ടി തെളിച്ചും വീടുകള്‍ നിര്‍മ്മിയ്ക്കുമ്പോഴും, എന്തിന് സര്‍പ്പക്കാവിലെ കരിയില അടിച്ചു കൂട്ടി തീയിട്ടാല്‍ പോലും ഈ നാഗങ്ങള്‍ നശിയ്ക്കാനിടവരും… ഭൂമിയുടെ അവകാശികളായ നാഗങ്ങൾക്കോ അവരുടെ വാസസ്ഥാനത്തിനോ നാശം വരുത്തുക, അവരെ കൊല്ലുകയോ, മുറിവേല്പിക്കുകയോ ചെയ്യുക, പാരമ്പര്യമായി ആരാധിച്ചു വരുന്ന നാഗബിംബങ്ങള്‍ നശിപ്പിക്കുകയോ, ആരാധന മുടക്കുകയോ ചെയ്യുക, വേണ്ട രീതിയില്‍ പൂജിക്കാതിരിക്കുക തുടങ്ങിയവ നാഗകോപമുണ്ടാക്കും.... വനമ്മൾപോലും അറിയാതെ നമ്മുടെ തലമുറയിലേക്ക് കടന്നു വരുന്നതാണ് ഈ ദോഷം.  നാഗങ്ങളുടെ മുട്ടകള്‍ നശിക്കാനിടയായാല്‍ ആ കുടുംബത്തില്‍ സന്തതിനാശംവരെ ഉണ്ടാകും..... ജന്മാന്തരങ്ങള്‍ കൊണ്ടനുഭവിച്ചാലും തീരാത്ത പ്രയാസങ്ങള്‍ നാഗകോപത്താല്‍ ഉണ്ടാകും. അല്പായുസ്സ്, വംശനാശം, മഹാരോഗം, ദാരിദ്ര്യം , ഭ്രാന്ത്, സന്താനമില്ലായ്മ എന്നിവ നാഗകോപത്താല്‍ കുടംബത്തിൽ സംഭവിക്കും.... "
 
"ദേവീ അതിന് അങ്ങനെയൊന്നും ഉണ്ടായിട്ടില്ലല്ലോ... "
 
"ഇനി ഉണ്ടായിക്കൂടെന്നില്ലല്ലോ... അന്ന് നാരായണനും മറ്റും മക്കളുടെ ജാതകം ഗണിച്ചുനോക്കാൻ വന്നിരുന്നു... അന്ന് കാവിൽ പണ്ടെപ്പോഴോ കുഴിച്ചിട്ട ആഭരണൾ എടുക്കുന്ന കാര്യവും പറഞ്ഞിരുന്നു... അത് അവിടെ വിളക്കുതെളിയിക്കുന്ന ആയില്യം നാളുകാരിക്ക് മാത്രമേ സാധിക്കൂ... മറ്റുള്ളവർക്കത് എടുക്കാൻ  കഴിയില്ല... നാഗത്താന്മാർ അതിനനുവധിക്കില്ല... അങ്ങനെ നാഗങ്ങളെ ദ്രോഹിച്ച് അതെടുത്താലും നാഗശാപം വന്നുചേരാം... "
 
"എന്താണ് തിരുമേനീ ഇതിനൊരു പരിഹാരം.... "
 
"പരിഹാരം ഒന്നേയൂള്ളൂ... അതെന്തായും തടയുക... ഇല്ലെങ്കിൽ സർവ്വനാശമാണ് കാണുന്നത്... കുറച്ചൊക്കെ നിങ്ങളാരാധിക്കുന്ന നാഗങ്ങൾ രക്ഷയാകും... അത് കഴിഞ്ഞാൽ പിന്നെ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല... "
 
നീലകണ്ഠൻ ജോത്സ്യന് ദക്ഷിണയും നൽകി മടങ്ങി... അയാളുടെ മനസ്സ് എന്തുവേണമെന്നറിയാതെ ഭയപ്പെടുകയായിരുന്നു... 
 
 
 
തുടരും.......... 
 
 
✍️ Rajesh Raju
 
 
➖➖➖➖➖➖➖➖➖➖➖
കോവിലകം. ഭാഗം : 54

കോവിലകം. ഭാഗം : 54

4.3
4367

    നീലകണ്ഠൻ ജോത്സ്യന് ദക്ഷിണയും നൽകി മടങ്ങി... അയാളുടെ മനസ്സ് എന്തുവേണമെന്നറിയാതെ ഭയപ്പെടുകയായിരുന്നു... അയാൾ പെട്ടന്ന് ഇല്ലിക്കലിലേക്ക് തിരിച്ചു... പോകുന്ന വഴി രഘുത്തമനെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു... എല്ലാ കാര്യവും നാരായണനോട് പറയാനും എല്ലാവരും അവിടേക്ക് വരുന്ന കാര്യവും പറഞ്ഞു...    നീലകണ്ഠൻ വീട്ടിലെത്തിയപ്പോൾ എല്ലാവരും റഡിയായി നിൽക്കുന്നുണ്ടായിരുന്നു...    "എന്താണച്ഛാ പ്രശ്നം... എന്തോ അനർത്ഥങ്ങൾ വരാൻ പോകുന്നെന്ന് രാജേന്ദ്രേട്ടൻ പറഞ്ഞു... " പ്രമീള ചോദിച്ചു...    "പറയാം അതിനുമുന്നേ നമുക്ക് കോലോത്ത് എത്തണം... എല്ലാവരും പെട്ടന്ന് വന്