Aksharathalukal

കോവിലകം. ഭാഗം : 55

 
 
"അതേടോ നീലകണ്ഠാ... ഞാൻ ക്രൂരനാണ് എന്നാൽ ഞാൻ സ്വപ്നം കണ്ടതൊന്നും വേണ്ടെന്നുവക്കാൻ എനിക്ക് മനസ്സില്ല... എനിക്ക് ജയിക്കണം... അതിനുവേണ്ടി എന്തും ഞാൻ ചെയ്യും... ഇപ്പോൾ നിങ്ങളാണ് എന്റെ മുന്നിലുള്ള തടസം... അത് ഞാനങ്ങ് തീർക്കാൻ പോവുകയാണ്... "
മാർത്താണ്ഡൻ തന്റെ അരയിൽ നിന്നും തോക്കെടുത്ത് നീലകണ്ഠനുനേരെ ചൂണ്ടി... എന്നെ ഇരുമ്പഴിക്കുള്ളിലാക്കിയ നിന്നെ നിന്റെ നാഗദൈവങ്ങളുടെ മുന്നിൽ വച്ചുതന്നെ പറഞ്ഞയക്കുകയാണ്..."
മാർത്താണ്ഡൻ ചിരിച്ചുകൊണ്ട് ട്രിഗറിൽ വിരലമർത്തി... കാവിൽ ഒരു നിലവിളി മുഴങ്ങി... എന്താണ് സംഭവിച്ചതെന്നറിയാതെ എല്ലാവരും തരിച്ചിരിക്കുകയായിരുന്നു... 
 
"അച്ഛാ..."
മാണിക്ക്യന്റെ നിലവിളിയാണ് മറ്റുള്ളവരെ ഞെട്ടലിൽനിന്ന് മുക്തമാക്കിയത്... നോക്കുമ്പോൾ താഴെവീണ് പിടയുന്ന മാർത്താണ്ഡനെയാണ് കണ്ടത്... നീലകണ്ഠനുനേരെ തോക്ക് ചൂണ്ടി കാഞ്ചി വലിക്കുന്ന സമയത്ത് വള്ളിപ്പടർപ്പുകളിൽ തൂങ്ങിയാടിയ ഒരു നാഗം മാർത്താണ്ഡന്റെ ശിരസ്സിൽ ആഞ്ഞുകൊത്തിയിരുന്നു...  വീണുകിടക്കുന്ന മാർത്താണ്ഡന്റെ ശരീരം വളരെ പെട്ടന്നുതന്നെ നീലനിറമായി... വായിൽനിന്നും നുരയുംപതയും പുറത്തേക്കുവന്നു... അധികം താമസിയാതെ അയാളുടെ ശ്വാസം നിലച്ചു.... മാണിക്ക്യൻ ഓടിവന്ന് മാർത്താണ്ഠന്റെ അടുത്തു വന്നിരുന്നു.. അവൻ അയാളെ നോക്കി അലറിക്കരഞ്ഞു.... പെട്ടന്നാണ് അവന്റെ മുഖഭാവം മാറിയത്... അവൻ ചുറ്റും നോക്കി... മാർത്താണ്ഡന്റെ കാൽക്കൽ കിടക്കുന്ന പിക്കാസവൻ കണ്ടു... അവൻ ചാടിയെഴുന്നേറ്റ് ആ പിക്കാസെടുത്ത്  നീലകണ്ഠനെ ആഞ്ഞുവെട്ടാനായി തുനിഞ്ഞു.. അന്നേരമാണ് അവനൊരു ചീറ്റൽ കേട്ടത് അവൻ ചുറ്റും നോക്കി ഇരുട്ടിൽ അവനൊന്നും കാണാൻ സാധിച്ചില്ല... ഈ സമയം മുതലാക്കി നീലകണ്ഠൻ അവന്റെ കയ്യിലെ പിക്കാസ് പിടിച്ചുവാങ്ങിച്ചു... എന്നാൽ അപ്പോഴേക്കും മാണിക്ക്യൻ കുഴഞ്ഞുവീണിരുന്നു... ദേഷ്യത്തോടെ നീലകണ്ഠനെ വകവരുത്താൻ പിക്കാസിനായി ചാടിയെഴുന്നേറ്റപ്പോൾ അറിയാതെ ഒരു നാഗത്തിനെ ചവിട്ടിയിരുന്നു... അത് തിരിഞ്ഞു കൊത്തിയതായിരുന്നവനെ... എന്നാൽ നീലകണ്ഠനെ വക വരുത്താനുള്ള ദേഷ്യത്തിലവൻ അതറിഞ്ഞിരുന്നില്ല... മാർത്താണ്ഡൻ വിണസമയത്തുതന്നെ കൂടെയുണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടിരുന്നു... 
 
അടുത്തദിവസം രാവിലെ ആ  ദേശക്കാർ കാവിൽ രണ്ടുപേർ മരിച്ചുകിടക്കുന്നതാണ് കേട്ടത്... അറിഞ്ഞവരെല്ലാം അവിടേക്ക് ഓടിക്കൂടി... കുറച്ചു സമയത്തിനുള്ളിൽ പോലീസുമെത്തി... നീലകണ്ഠനേയും നാരായണനേയും അവർ ചോദ്യം ചെയ്തു... അവർ നടന്ന സംഭവങ്ങൾ അവരോട് പറഞ്ഞു... എന്നാൽ ആഭരണത്തിന്റെ കാര്യം അവർ മനപ്പൂർവ്വം പറഞ്ഞില്ല... പണ്ട് നാരായണന്റെ മകളെ കൊല ചെയ്തതിന് അയാൾക്ക് ജയിൽശിക്ഷ വാങ്ങിച്ചുകൊടുത്തതിന് പ്രതികാരം ചെയ്യാൻ വന്നതാണെന്നാണ് അവർ പറഞ്ഞത്... 
 
മാർത്താണ്ഡന്റേയും മാണിക്ക്യന്റേയും ബോഡി കാവിൽ നിന്നും പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി...  അതിനുശേഷം നീലകണ്ഠൻ കാവിൻ പുണ്യാഹം തളിച്ചു... എല്ലാം കഴിഞ്ഞതിനുശേഷം നിഖിലും ഗീതുവും തിരിച്ചുപോയി.... എല്ലാ വിവരവും അറിഞ്ഞ ബ്രഹ്മദത്തൻ നമ്പൂതിരി കോവിലകത്തെത്തി കാവ് ശുദ്ധീകരിക്കാനുള്ള കർമ്മങ്ങളും പൂജാവിധികളും ചെയ്തു... 
 
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
 
ദിവസങ്ങൾ കടന്നുപോയി...  ഒരു ദിവസം രാവിലെ രാജേന്ദ്രൻ പുറത്തേക്കെങ്ങോട്ടോ പോകുവാനായി ഇറങ്ങുക യായിരുന്നു... ആ സമയത്താണ് നീലകണ്ഠൻ അവനെ വിളിച്ചത്... 
 
"രാജേന്ദ്രാ നീ എവിടേക്കെങ്കിലും പോകുവാനുള്ള തയ്യാറെടുപ്പിലാണോ... "
 
"ഞാൻ പറഞ്ഞിരുന്നില്ലേ ടൌണിലെ സ്ഥലത്തിനെക്കുറിച്ച്.."
 
"ആ സ്ഥലം ഇപ്പോഴുള്ളതുപോലെത്തന്നെ നിന്നാൽ മതി... അത് എന്റെ പേരിലാക്കിയിട്ട് എന്താണ് നിന്റെ ഇനിയുള്ള പരിപാടി..."
നീലകണ്ഠൻ ചോദിച്ചു... 
 
" എന്തെങ്കിലുമൊരു ജോലി കണ്ടുപിടിക്കണം... "
 
"എന്തു ജോലി...? "
 
"എന്തായാലും വേണ്ടില്ല... ഇനി പ്രമീളയെ കഷ്ടപ്പെടുത്താൻ വയ്യ... "
 
"അപ്പോൾ നല്ലതുപോലെ ജീവിക്കാൻ തീരുമാനിച്ചല്ലേ... നന്നായി... ഞാനൊരു  കാര്യം പറഞ്ഞാൽ നീ അനുസരിക്കുമോ... വേറൊന്നുമല്ല... ഒരു ജോലിക്കാര്യം തന്നെയാണ്.... പഴയ ദൂർത്തും മോശം കൂട്ടുകെട്ടൊന്നുമില്ലാതെ നല്ലരീതിയിൽ നിൽക്കുകയാണെങ്കിൽ നിനക്ക് പറ്റുന്നതാണ് ഇത്... നിന്റെ കമ്പനിയിലെ ജോലിക്കാരുടെ മുങ്ങിക്കിടക്കുന്ന ശമ്പളം കൊടുക്കുതീർത്തോ നീ... "
 
"ഇല്ല അത് കൊടുക്കണം... "
 
"എങ്ങനെ നിങ്ങളുടെ ചിലവും കമ്പിനി തിരിച്ചുപിടിക്കാനുള്ള പണവും സമ്പാദിക്കണം അതിന്റെ കൂടെ ഈ കടവും വീട്ടാൻ മാത്രം ശമ്പളം കിട്ടുന്ന എന്ത് ജോലിയാണ് നിനക്ക് കിട്ടാൻ പോകുന്നത്... "
അതിന് രാജേന്ദ്രൻ ഒന്നും മിണ്ടിയില്ല... 
 
"എന്താ മറുപടിയില്ല അല്ലേ... "
 
"എന്തിനാണച്ഛാ ഇനിയും ഏട്ടൻ വിഷമിപ്പിക്കുന്നത്... "
എല്ലാം കേട്ടുനിന്ന രഘുത്തമൻ ചോദിച്ചു... 
 
അതിന് അവന് വിഷമമുണ്ടാവാൻ ഞാനൊന്നും ചോദിച്ചില്ലല്ലോ... അവന്റെ മുന്നോട്ടുള്ള ജീലിതത്തെക്കുറിച്ചാണ് ചോദിച്ചത്... "
 
"എനിക്കൊന്നുമറിയില്ല... എല്ലാം ഞാൻ തന്നെ ഉണ്ടാക്കിവച്ചതല്ലേ... എന്നെങ്കിലും ഇതെല്ലാം ശരിയാകുമെന്ന് മനസ്സു പറയുന്നുണ്ട്... "
 
"എന്ന്... അതുവരെ നിന്റെ പഴയ ജോലിക്കാർ കാത്തുനിൽക്കുമോ... "
 
"പറഞ്ഞു നോക്കണം..."
 
"എന്നിട്ട് അവർ കാത്തുനിൽക്കുമെന്നായിരിക്കും... അവർക്കുമില്ലേ കുടുംബവും കുട്ടികളും... ജീവിക്കാൻ മറ്റുവഴിയുണ്ടായിരുന്നെങ്കിൽ അവർ നിന്റെ കമ്പിനി യിൽ ജോലിക്കു വരുമായിരുന്നോ... ഒരു കാര്യംചെയ്യ് അവരുടെ ശമ്പളം ഞാൻ കൊടുത്തുതീർക്കാം... അതിനുവേണ്ടി അവരിനി നിന്നെ ബുദ്ധിമുട്ടിക്കില്ല... പക്ഷേ ഇതെല്ലാം എനിക്ക് തിരിച്ചു തരണം നീ... നീലിമയുടെ വിവാഹത്തിന് വേണ്ടി കരുതിവച്ചതാണ്... അതിനിനി അധികം ദിവസങ്ങളില്ലെന്നറിയാമല്ലോ... പിന്നെ ഇപ്പോൾ നിന്നെ വിളിച്ചത്... മറ്റൊരു കാര്യത്തിനാണ്... "
അയാൾ പറഞ്ഞുനിർത്തിതും ഒരു ബൈക്ക് മുറ്റത്തുവന്നുനിന്നു... വന്നയാളെ കണ്ടപ്പോൾ രാജേന്ദ്രൻ ഞെട്ടി... 
 
"രാജേന്ദ്രാ നിനക്ക് ഇവനെ അറിയുമോ... "
നീലകണ്ഠൻ ഉമ്മറത്തേക്ക് കയറിവന്നയാളെചൂണ്ടി ചോദിച്ചു... 
 
"അറിയാം... "
 
"എങ്ങനെ അറിയാം... "
അത് കമ്പിനി ഇദ്ദേഹമാണ് വീങ്ങിച്ചത്... "
 
"അതല്ലാതെ നിനക്ക് ഇവനെ അറിയില്ല അല്ലേ... ഇവൻ ദേവേന്ദ്രൻ... ദേവൻ എന്നു വിളിക്കും... ഇപ്പോഴും ആളെ മനസ്സിലായില്ലല്ലേ... ഒന്നുകൂടി ആലോചിച്ചുനോക്ക്... "
 
"രാജേന്ദ്രൻ ഇല്ലെന്നർത്ഥത്തിൽ തലയാട്ടി... "
 
"കുറച്തു ദിവസങ്ങൾക്കുമുന്നേ അതായത് നീ ഇവിടെനിന്നും ഇറങ്ങിപ്പോയ ദിവസം ഓർമ്മയില്ലേ... അതിന്റെ തലേദിവസം ഇവൻ ഇവിടെ വന്നിരുന്നു... സ്വന്തം പിതൃത്വം തേടി... "
അതുകേട്ട് രാജേന്ദ്രൻ ദേവനെ സൂക്ഷിച്ചു നോക്കി... 
 
അതെ എന്റെ മകനാണിവൻ... അതായത് നിന്റെ ചേട്ടൻ... "
 
"രാജേന്ദ്രൻ വീണ്ടും ദേവനെയും നീലകണ്ഠനേയും നോക്കി...."
 
"അതെ അറിയാതെയാണെങ്കിലും എന്നിലാൽ ചതിക്കപ്പെട്ട സുമതിയിൽ എനിക്കുണ്ടായ മകൻ... "
 
"അപ്പോൾ അച്ഛനും കൂടി അറിഞ്ഞിട്ടാണോ കമ്പിനി ഇദ്ദേഹം വാങ്ങിച്ചത്... ? "
 
"അതെ... നിന്റെ കുട്ടുകാരൻ നിന്നെ ചതിക്കാൻ വേണ്ടി  കമ്പനി വിൽക്കാൻ നിന്നോടാവിശ്യപ്പെട്ടു... അതിന് അവൻ കണ്ടെത്തിയത് എന്റെ പഴയൊരു കൂട്ടുകാരന്റെ മകനെ... അവനറിയില്ലല്ലോ അവൻ കണ്ടു പിടിച്ചവർ എന്റെ പരിചയത്തിലുള്ളവരാണെന്ന്... കമ്പിനി എന്റേതാണെന്നറിഞ്ഞപ്പോൾ അവർ എന്നെ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു... എന്നാൽ എന്റെ സ്വപ്നമായിരുന്ന കമ്പിനി മറ്റൊരാളുടേതാവുന്നത് എനിക്ക് ആലോചിക്കാൻ കഴിയുന്നതായിരുന്നില്ല... അങ്ങനെ ഞാനാണ് ഇവനെ വച്ച് കമ്പിനി വാങ്ങിച്ചത്... എന്നാൽ ആ പണം നീ നഷ്ടപ്പെടുത്തി... ആ പോയതിനെക്കുറിച്ച് നമ്മൾ വേവലാതിപ്പെട്ടിട്ട് കാര്യമില്ലല്ലോ.. പോയതു പോയി... "
നീലകണ്ഠൻ ദേവൻ കൊടുത്ത പ്രമാണം രാജേന്ദ്രനെ ഏൽപ്പിച്ചു... ഇത് ഇവൻ മാറ്റിയെഴുതിച്ചിട്ടുണ്ട്... പക്ഷേ നിന്റെ പേരിലല്ല... പ്രമീളയുടെ പേരിൽ.. ഇനിയെങ്കിലും കമ്പനി നല്ലരീതിയിൽ കൊണ്ടു നടക്കണം... നിന്റെ പഴയ ജോലിക്കാർ തന്നെ കൂടെയുണ്ടാകും.. "
 
"അച്ഛാ ഞാൻ..."
 രാജേന്ദ്രൻ അയാളുടെ കാലിൽവീണ് പൊട്ടിക്കരഞ്ഞു... 
 
"എന്താടാ ഇത്... നീയൊരു തെറ്റുചെയ്തു... അത് ഞാൻ ക്ഷമിച്ചു... ഇനിയെങ്കിലും എന്റെ മോൻ നന്നായി ജീവിക്കണം... പിന്നെ ഞാൻ പ്രമീളയോട് ഒരു കാര്യം പറഞ്ഞിട്ടുണ്ട്... ആദ്യമൊക്കെ എതിർത്തെങ്കിലും പിന്നിടവൾ സമ്മതിച്ചു... നിങ്ങൾ ഒരു കുഞ്ഞിനെ ദത്തെടുത്ത് വളർത്തണം... നിങ്ങൾക്കുമൊരു പിൻതലമുറ വേണ്ടേ... നീ എതിരു നിൽക്കരുത്  വയസായ എന്റെ ആഗ്രഹമാണെന്ന്  കരുതിയാൽ മതി... എന്താ നീ സമ്മതിക്കില്ലേ... "
 
"വിവാഹം കഴിഞ്ഞകാലംതൊട്ട് ഒരു കുഞ്ഞിനു വേണ്ടി സ്വപ്നം കാണാത്ത ദിവസമുണ്ടായിരുന്നില്ല.... എന്നാൽ എന്റെ ജീവിതത്തിലെ ദുഷ്ടപ്രവർത്തികൾകൊണ്ടാകാം ദൈവം എനിക്ക് ആ ഭാഗ്യം തരാതിരുന്നത്... അതിന് പ്രമീളയെ ഞാൻ പലതരത്തിലും വേദനിപ്പിച്ചിട്ടുമുണ്ട്... ഇപ്പോൾ എനിക്കും ആഗ്രഹമുണ്ട് ഒരു കുഞ്ഞിനെ എടുത്തു വളർത്താൻ... അതിപ്പോൾ അച്ഛൻ പറിഞ്ഞിട്ടില്ലെങ്കിലും എല്ലാവരുടേയും സമ്മതത്തോടെ ഞാനൊരു കുഞ്ഞിനെ എടുത്തുവളർത്തുമായിരുന്നു... "
 
"എന്നാൽ അധികം താമസ്സിക്കേണ്ട... ഒരു കുഞ്ഞുണ്ടാകുമ്പോഴാണ് നിനക്ക് ഇനിയുള്ള ജീവിതത്തിന് ഒരു കാര്യപ്രാപ്തിയുണ്ടാകൂ... ഇനിയെനിക്ക് രഘുവിന്റെ കാര്യത്തിൽ മാത്രമേ സങ്കടമുള്ളൂ.. ഇവന്റെ ജീവിതത്തിൽ നടന്ന കാര്യങ്ങൾ ഇവന്റെ കൂട്ടുകാരൻ നിഖിൽ എന്നോട് പറഞ്ഞിരുന്നു... പോയതിനെക്കുറിച്ച് ചിന്തിക്കാതെ ഇനിവരുന്നതിനെക്കുറിച്ച് ചിന്തിക്ക്... നിനക്ക് ആ പെൺകുട്ടിയോട് എത്രമാത്രം ഇഷ്ടമുണ്ടായിരുന്നെന്ന് എനിക്ക് മനസ്സിലാകും... എന്നാൽ എന്തുകാര്യമുണ്ടായിട്ടായാലും നിന്നെ തള്ളിപ്പറഞ്ഞവളായിരുന്നു അവൾ... അവളുടെ സ്നേഹം ആത്മാർത്ഥമായിട്ടുള്ളതാണെങ്കിൽ അവളൊരിക്കലും നിന്നെ തള്ളിപ്പറയില്ല... അത് അവളുടെ വീട്ടുകാരിൽനിന്ന് എത്ര പ്രഷറുണ്ടായാലും... നീ ചെറുപ്പമാണ്... ഇനിയും ഒരുപാട് ജീവിതം ജീവിച്ചുതീർക്കാനുള്ളതുമാണ്... അതുകൊണ്ട് നീ പുതിയൊരു ജീവിതത്തെക്കുറിച്ച് ചിന്തിക്കണം..." 
 
 
തുടരും.......... 
 
 
✍️ Rajesh Raju
 
 
➖➖➖➖➖➖➖➖➖➖➖

കോവിലകം : അവസാനഭാഗം

കോവിലകം : അവസാനഭാഗം

4.4
5145

    "അവളുടെ സ്നേഹം ആത്മാർത്ഥമായിട്ടുള്ളതാണെങ്കിൽ അവളൊരിക്കലും നിന്നെ തള്ളിപ്പറയില്ല... അത് അവളുടെ വീട്ടുകാരിൽനിന്ന് എത്ര പ്രഷറുണ്ടായാലും... നീ ചെറുപ്പമാണ്... ഇനിയും ഒരുപാട് ജീവിതം ജീവിച്ചുതീർക്കാനുള്ളതുമാണ്... അതുകൊണ്ട് നീ പുതിയൊരു ജീവിതത്തെക്കുറിച്ച് ചിന്തിക്കണം... "   "അച്ഛാ അതിനെനിക്ക് കഴിയുമെന്ന് തോന്നുന്നില്ല... നിമിഷയെ മനസ്സിൽ വച്ചുകൊണ്ട് മറ്റൊരു പെണ്ണിനെ എനിക്ക് ആത്മാർത്ഥമായി സ്നേഹിക്കാൻ പറ്റുമോ... അത് ആ പെൺകുട്ടിയോട് ചെയ്യുന്ന ഏറ്റവും വലിയ വഞ്ചനല്ലേ... "   "എന്തുകൊണ്ട് പറ്റില്ല... കുറച്ചുകാലം എല്ലാം മനസ്സിൽ കുറ്റബോധമുണ്ടാകും