Aksharathalukal

കാവേരി 1

അവൾ തന്റെ ആത്മമിത്രമായ അനുവിന്റെ വീട്ടിലേക്ക് നടക്കുകയാണ്. അവളുടെ കണ്ണുകൾ നിർത്താതെ പെയ്തു കൊണ്ടിരിക്കുന്നു.

നിർത്താത്ത മുട്ടുകേട്ട് അനു വാതിൽ തുറന്നു. തുറന്നതും അനുവിന്റെ ദേഹത്തേക്ക് അവൾ പൊട്ടിക്കരഞ്ഞു കൊണ്ട് വീണു. അനു അവളെ ദേഹത്ത് നിന്നും അടർത്തിമാറ്റി തന്റെ കട്ടിലിലേക്ക് ഇരുത്തി. 

അനു :എന്താടി എന്ത് പറ്റി. നീ എന്തിനാ ഇങ്ങനെ കരഞ്ഞു വിഷമിക്കുന്നത്. 

കാവേരി :ടി നാളെ എന്നെ പെണ്ണ് കാണാൻ ആരോ വരുന്നുണ്ട്. ഇത്ര നാളും ഓരോരോ കാര്യം പറഞ്ഞു ഞാൻ പിടിച്ചു നിന്ന്. നാളെ വരുന്നയാൾ എന്നെ കണ്ടിട്ടുണ്ടത്രെ. ജാതകവും നോക്കി. ഞാൻ എങ്ങനെ യാടി എന്റെ അച്ഛനോട് എല്ലാം പറയുന്നത്. പാവം ജീവിക്കുന്നത് തന്നെ ഞങ്ങൾ രണ്ടു പെൺകുട്ടികൾക്ക് വേണ്ടിയാ... 

അനു :ടീ നീ കല്യാണത്തിന് സമ്മതിക്ക് 
കാവേരി :നീ എല്ലാം അറിഞ്ഞിട്ടും ഇങ്ങനെ പറഞ്ഞാൽ.... 

അനു :നീ കരയാതെ. വരുന്നവനോട് എല്ലാം പറയാം നമുക്ക് അപ്പൊ ഒഴിഞ്ഞു പൊക്കോളും.. 

കാവേരി :എന്നാലും അനു അച്ഛെനെങ്ങാനും അറിഞ്ഞാൽ ആ പാവം ചങ്കു പൊട്ടി മരിക്കും. അത് കൊണ്ടാ ഞാൻ ഇത്രനാളും ഒറ്റക്ക്........
 അത് മാത്രമല്ല ഞാൻ എങ്ങനെ യാടി മറ്റൊരു ഒരു പരുഷന്റെ കൂടെ കഴിയുന്നത് സത്യത്തിൽ എനിക്ക് എല്ലാരെം പേടിയാടി.... എത്രയൊക്ക കൗൺസലിങ് ചെയ്താലും എന്റെ മനസ്സിൽ അന്നത്തെ ദിവസം ഇങ്ങനെ....... 


ഇത് കാവേരി. മാധവൻ മാഷിന്റെ മ്  ലതിക ടീച്ചരുടെം മകൾ. ഞാൻ അനു അവളുടെ ബെസ്റ്റീ. ഞങ്ങള് രണ്ടുപേരും ട്രിവാൻഡ്രത്തു സെന്റ് അലോഷ്യസ് കോളേജിൽ പിജി വിദ്യാർത്ഥി കളാണ്. എന്റെ അച്ഛൻ ഗിരിധരൻ 'അമ്മ സുമതി കൃഷിക്കാരാണ്. അച്ഛൻ മാഷിന്റെ ഉറ്റ കൂട്ട് കാരൻ.
        കാവു ന്റെ അമ്മ ലതിക ടീച്ചര് മരിച്ചു പോയി ഞങ്ങൾ എട്ടിൽ പടിക്കുമ്പം. കാവൂന് ഒരു അനുജത്തിയുണ്ട് കാർത്തിക. അവളെ നാളെ ഒരുകൂട്ടര് കാണാൻ വരുന്നുണ്ട് അതിന്റെ യാണ് കരച്ചിൽ അതിനൊരു കാരണമുണ്ട്...... 

കുറെ നേരം പലതും പറഞ്ഞു ആശ്വസിപ്പിച്ചു. കൂടെ നാളെ ഞാനും വരാം നിന്റെ വീട്ടിലേക്ക് എന്ന പറഞ്ഞാണ് കരച്ചിൽ നിർത്തിച്ചു വീട്ടിൽ വിട്ടത് .


ശരിയാണ് ഒരു പെൺകുട്ടി എങ്ങനെ മറക്കും ആ ദിവസം. ഒരു ഭ്രാന്തിയായി പോകുമായിരുന്ന എന്റെ കാവൂനെ എത്ര കഷ്ടപ്പെട്ടാണ് ഞാനും വിമല മാഡം വും ചേർന്ന് ഇത്ര യൊക്കെ ആക്കി എടുത്തത്.... 

തുടരും 
 


കാവേരി 2

കാവേരി 2

5
1590

സന്ധ്യ ആയപ്പോഴാണ് അനുവിന്റെ വീട്ടിൽനിന്ന് വന്നത്. അത്താഴമൊക്കെ കഴിഞ്ഞു കിടന്നെങ്കിലും കാവേരിക്ക് ഉറക്കം വന്നില്ല കഴിഞ്ഞ രണ്ടുവർഷത്തെ ഓർമ്മകൾ അവളെ വേട്ടയാടി 🍁🍁🍁 ഒന്നാം വർഷ പിജിക്ക് പുതിയ കോളേജിലേക്ക് ഞാനും അനുവും കൂടെ യാണ് പോയത്. ആദ്യത്തെ ദിവസമായതിനാൽ ഇത്തിരി പേടി ഉണ്ടായിരുന്നു. കോളേജ് ഗേറ്റ് കടന്ന് ക്ലാസ്സിലേക്ക് നടക്കുമ്പോൾ കണ്ടു ഒരുകൂട്ടം സീനിയർസ് പുതിയവരെ പരിചയപ്പെടുന്നു. ശ്രദ്ദിക്കാതെ പോയപ്പോൾ പിന്നിൽനിന്ന് വിളി വന്നു  "ഇങ്ങോട്ട് വാ മക്കളെ ഒന്ന് പരിചയ പെടാം " എന്താ നിങ്ങടെ പേര് ? അനു,  മറ്റേ ആളുടെ ? കാ..... വേരി  ശരി അനു ഒരു പാട്ട് പാ