Aksharathalukal

പ്രണയവും വിരഹവും

പ്രണയമേ,
നീയറിയുമോ എൻ
ഹൃദയതാളം കേൾക്കുമോ...
പ്രണയിനി നിൻ മിഴികളിൽ ഈ
വിരഹ മഴനീർ മണികളോ....
 
പ്രിയസഖി നിൻ നിനവിലുഴറും
സ്വരപദങ്ങൾ ചൊരിയുമോ.....
തരാളമാം  ആ മൊഴികളിൽ
വീണലിയുവാൻ ഒരു മോഹമായ്...
 
അകലെയായി ഞാൻ അവളിലായ്
മനമിണയവേ, കരൾ പിടയവേ.....
മിഴികൾ തമ്മിൽ ചേർന്നുമെനയും
മൗനരാഗം പാടിടാം  ......
 
പുഞ്ചിരിപ്പൂ വിടരുമധരം
 ചുംബനത്താൽ നുകരുവാൻ 
മഞ്ഞു പൊതിയും കുഞ്ഞു പനിനീർ
 പൂവ് പോലെ പുണർന്നിടാം.....
 
എൻ പ്രിയത പകരും പ്രണയലഹരിയിൽ
മതിവരാതെ അലഞ്ഞിടാൻ
മോഹവും എൻ ദാഹവും കടലലകളായ്
നുരപതയവേ......
കാലമേ, നീ കനിയുമോ ഒരു
മാത്രയവളെ കാണുവാൻ....
ദേഹവും എൻ ദേഹിയും
ഇന്നവളെ അണയാൻ കേഴവേ......