*💜റൂഹിന്റെ സ്വന്തം 💜*
part 17
By_jifni_
*[ആദ്യ പാർട്ടുകൾ വേണ്ടവർ ചോദിച്ചോളൂ.... Snd ചെയ്ത് തരാൻ സന്തോഷമേ ഒള്ളൂ.. 💜]*
copyright work-
This work ( *💜റൂഹിന്റെ സ്വന്തം 💜* ) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's *(_jifni_)* prior permission
´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´
ഞാൻ റൂമിലേക്ക് പോയി നോക്കണോ... ന്തയാലും പോയി നോക്കാം...രണ്ടും കല്പിച്ചു ഞാൻ റൂമിലേക്കു വിട്ട്.
*പടച്ചോനെ...*
റൂമിലേക്ക് എത്തിയതും റൂമിന്റെ കോലം കണ്ട് ഞാൻ അറിയാതെ അല്ലാഹുവിനെ വിളിച്ചു പോയി..
"എന്താടി എനിക്ക് ഒരു ക്ലാസ് ചായ കൊണ്ട് വരാൻ നിനക്ക് ടൈം ഇല്ലേ..." എന്നെ കണ്ടപാടെ ഇക്ക എന്റെ നേരെ തിരിഞ്ഞു.
അത് വരെ ഇക്ക സിനുവിന്റെ നേരെ ആയിരുന്നു.ഞാൻ വന്നപ്പോ അവൾ ഇക്കാന്റെ മുന്നിൽ തലതാഴ്ത്തി നില്കുന്നുണ്ട്. രണ്ടാളെ നിൽപ്പും താഴെ പൊട്ടി ചിതറി കിടക്കുന്ന ക്ലാസും പഴം പൊരിയുമൊക്കെ കണ്ടിട്ട് നല്ല ഒരു സീൻ കാണാൻ കഴിഞ്ഞില്ലാന്ന് തോനുന്നു..
മിസ്സായി അല്ലെ അടിപിടി തല്ല് വഴക്ക് ഒക്കെ കണ്ടിട്ട് കാലം കുറെ ആയി.
"നിന്റെ വായയിലെ നാവും പോയാ..." ഇക്ക എന്നെ പിടിച്ചു കുലുക്കി. അപ്പോയാണ് റൂമിന്റെ അവസ്ഥ കണ്ട് ഞെട്ടി തരിച്ച ഞാൻ ബോധവസ്ഥയിലേക്ക് വന്നത്.
"അത് ഇക്കാ..."(ഇക്കാന്റെ മുഖം ഒക്കെ ദേഷ്യം കൊണ്ട് ചുവന്നിട്ടുണ്ട്.ഞാൻ ഇത് വരെ ഇക്കയെ ഇത്ര ചൂടിൽ കണ്ടിട്ടില്ല.)
"വെയ്യെങ്കിൽ പറഞ്ഞാ പോരെ ഞാൻ അവിടെ വന്നു കുടിക്കുമല്ലോ ഓരോ വയ്യാവേലികളെ റൂമിലേക്ക് കയറ്റി വിടണോ.
."(ഇക്ക )
"സോറി ഇക്ക ഞാൻ അറിയാതെ... അവൾ ചോദിച്ചപ്പോ...."( ഞാൻ എന്തൊക്കെ പറഞ്ഞൊപ്പിച്ചു.
"എന്ത് നോക്കി നിൽക്കാടി ഇറങ്ങി പോ റൂമിന്ന്."(ഇക്കാ)
അത് കേട്ടപാടെ ഞാൻ ജീവൻ കൊണ്ട് ഓടി റൂമിന്ന്.
"നിന്നോടല്ല ഈ വലിഞ്ഞു കേറി വന്നവളോടാണ് ഇറങ്ങി പോകാൻ പറഞ്ഞത്." ( തിരിഞ്ഞു നോക്കാതെ ഇറങ്ങി പോന്നപ്പോയാണ് ഇക്ക പിറകിൽ നിന്ന് കയ്യിൽ പിടിച്ചു നിർത്തിച്ചത്.)
ഇക്ക അത് പറഞ്ഞതോടെ അവൾ ഇറങ്ങി പോയി.
അതിന് പിറകെ ഞാനും ഇറങ്ങി പോരാൻ തുനിഞ്ഞു. പക്ഷെ ഇക്ക പിടി വിട്ടില്ല.
"എങ്ങോട്ടാ..."(ഇക്ക)
ഇതെന്താ ഓന്തോ... ഇത് വരെ തൊട്ടാൽ പൊള്ളുന്ന ചൂടിൽ നിന്നിരുന്ന ആൾ ഇപ്പൊ എന്ത് മയത്തിലാ സംസാരിക്കുന്നെ. വെറുതെ അല്ല ഓന്തിനേക്കാൾ വേഗത്തിൽ നിറം മാറാൻ മനുഷ്യന്മാർക്ക് കഴിയും എന്ന് പറയുന്നത്.
"ഞാൻ താഴേക്ക്."(ഞാൻ )
"എന്തിന്."(ഇക്ക )
"അതോ അവിടെ പോയി സോഫയിൽ ഇരിക്കാൻ... അല്ല പിന്നെ ഈ റൂമിന്റെ കോലം നോക്കി. ഇതൊക്കെ നന്നാക്കാൻ ആരെങ്കിലും വരോ..."(ഞാൻ ഇത്തിരി സ്ട്രോങ്കിൽ തന്നെ ചോദിച്ചു അല്ല പിന്നെ )
അപ്പൊ ഇക്ക ഒരു ചമ്മിയ ചിരി ചിരിച്ചു തന്ന് കൊണ്ട് കയ്യിൽ നിന്ന് വിട്ട്.
ഞാൻ താഴെ പോയി വൃത്തി ആകാനുള്ള സാമഗ്രികളൊക്കെ എടുത്തോണ്ട് വന്നു.
💜❤💜❤💜❤💜❤💜❤💜❤💜❤💜❤💜
*ഹാഫി*
റൂമിൽ ചെന്ന് ഫ്രഷായി ബാത്‌റൂമിൽ നിന്നിറങ്ങിയ പാടെ മുന്നിൽ ചായ കൊണ്ട് നിൽക്കുന്ന സിനുവിനെ കണ്ട്. ഒരു പ്രശ്നത്തിന് തിരി കൊളുത്തേണ്ടല്ലോ എന്ന് കരുതി ചായ അവിടെ വെച്ച് പോകാൻ പറഞ്ഞപ്പോഴാ അവളുടെ ഒരു കൊഞ്ചൽ
*എന്റെ ഹാഫിക്ക് ഇപ്പോഴും എന്റെ കയ്യിൽ നിന്ന് കോഫി കിട്ടുന്നത് ഒത്തിരി ഇഷ്ട്ടാല്ലേ...ഞാൻ കൊണ്ട് തരാൻ വേണ്ടിയല്ലേ റൂമിലേക്ക് കൊണ്ട് തരാൻ പറഞ്ഞത്.* എന്ന്,അത് കേട്ടപാടെ എന്റെ ശരീരമാകമനം ദേഷ്യം അരിച്ചു കയറി. പിന്നെ അവിടെ ഒരു സുനാമി വന്ന പോലെ ആയിരുന്നു. ആ ദേഷ്യത്തിൽ എന്റെ പെണ്ണിനോടും എന്തൊക്കെയോ പറഞ്ഞു പോയി. പാവം എന്നോട് ദേഷ്യം ഉണ്ടാകുമോ...
നിലത്തെ കുപ്പിച്ചില്ലുകൾ പെറുക്കിഎടുക്കുന്ന അവളുടെ അടുത്ത് തറയിൽ പോയി ഇരുന്ന് ഞാൻ. അപ്പൊ അവൾ എന്നെ തല ഉയർത്തി നോക്കി പിരികം പൊക്കി ചോദിക്കുന്നുണ്ട് എന്തേ എന്ന്.
"എന്നോട് ദേഷ്യം ഉണ്ടോ..."(ഞാൻ )
"എന്തിന്..."(അവൾ)
"അല്ല.. ഞാൻ വഴക്ക് പറഞ്ഞതിന് "(ഞാൻ )
"ഏയ് എനിക്ക് സങ്കടം ഒന്നുമില്ല. അവളുടെ കയ്യിൽ കൊടുത്ത് വിട്ടത് എന്റെ തെറ്റാണല്ലോ... അവൾ നിർബന്ധം പിടിച്ചു വാങ്ങിച്ചോണ്ട് വന്നേ ആണ്. പിന്നെ എന്നെ എന്തും പറയാനുള്ള അവകാശം ആണല്ലോ എന്റെ കഴുത്തിൽ കിടക്കുന്ന ഈ മഹർ." അവൾ കഴുത്തിലെ മഹർ പൊക്കി പിടിച്ചോണ്ട് പറഞ്ഞു.
അപ്പൊ എന്തോ എനിക്ക് ഞാൻ ചെയ്തത് പൂർണമായും തെറ്റായിരുനെന്ന് മനസിലായി.
"നൗറി.... ഒരിക്കലും നിന്റെ കഴുത്തിലുള്ളത് എനിക് നിന്നെ എന്തും പറയാനുള്ള ചരടായി ഞാൻ കണ്ടിട്ടില്ല. മറിച്ചത് എന്റെ സ്നേഹത്തിന്റെ പ്രതീകം മാത്രമാണ്." അത് പറഞ്ഞു ഞാൻ അവിടെന്ന് എണീറ്റു ബാൽകാണിയിൽ ചെന്നിരുന്നു അവൾ എന്തെങ്കിലും പറയും മുമ്പ്.
ബാൽകണിയിലെ ഊഞ്ഞാലിൽ ഇരുന്ന് കുറെ നേരം എന്തൊക്കെയോ ആലോചിച്ചു കൂട്ടി. നൗറിയെ കണ്ടതും അവൾ ഈ മനസിലേക്ക് ചെക്കേറിയതുമെല്ലാം.
"ഇക്കാ...." പെട്ടന്നുണ്ട് അവൾ പിറകിലൂടെ വന്നു എന്റെ തോളിൽ കയ്യിട്ട് എന്റെ അടുത്ത് വന്നിരുന്നു.
"എന്തേ..."(ഞാൻ )
ഇപ്പൊ ഊഞ്ഞാലിന്റെ ഫ്രണ്ടിലേക്ക് തിരിഞ്ഞു ഞാനും മറുഭാഗത്തേക്ക് തിരിഞ്ഞിട്ട് അവളും അങ്ങനെ ആണ് ഇരിക്കുന്നെ.
അവൾ വേഗം കാൽ ഫ്രണ്ടിലേക് ഇട്ട് കൊണ്ട് ഞാൻ ഇരിക്കുന്ന പോലെ ഇരുന്ന്.
"എന്താ പതിവില്ലാതെ എന്റെ അടുത്ത് വന്നൊരിരുത്തം."(ഞാൻ )
"എന്തേ എനിക്ക് എന്റെ കെട്യോന്റെ അടുത്ത് വന്നിരുന്നൂടെ..."(അവൾ )
"നിനക്കല്ലാതെ മറ്റാർകാടി എന്റടുത്തു ഇരിക്കാൻ അവകാശം."(ഞാൻ )
"അതന്നെ... ഇക്ക ഞാൻ ഒരു കാര്യം ചോദിക്കട്ടെ..."(അവൾ )
"പറയൂ പൊണ്ടാട്ടി..."(ഞാൻ )
"അത് ഇല്ലേ ഇക്ക... ആ സിനുവും നിങ്ങളും തമ്മിൽ ന്താ പ്രശ്നം... അവൾ ഇവിടെ വന്നിട്ട് ഇന്നല്ലേ നിങ്ങൾ ഒന്ന് സംസാരിച്ചത് അപ്പോഴാണെങ്കിലോ ഇങ്ങനെ."(അവൾ )
എനിക്കറിയാം അവൾ ചോദിക്കാൻ വരുന്നത് സിനുവിനെ കുറിച്ചാകുമെന്ന്..
"അതോ പ്രേതേകിച്ചൊന്നുമില്ല അവളെ കുഞ്ഞിനാൾ മുതലുള്ള വിചാരം ഞാൻ അവളെ കെട്ടുമെന്നാണ്. പക്ഷെ ഒരു വകതിരിവ് വെച്ച നാൾ മുതൽ എന്റെ മനസ്സിൽ നീയാണ്.. അതവൾക് പറഞ്ഞാൽ മനസിലാവില്ല. അവൾ വന്നാ സംസാരിക്കാൻ തുടങ്ങും ഞാൻ അവളെ കാമുകനോ ഭർത്താവോ ഒക്കെ ആണെന്ന മട്ടിൽ അത് കേട്ടാൽ ങ്ക് അരിച്ചു കേറും
അത്രേ ഒള്ളൂ ഞങ്ങൾ തമ്മിൽ."(ഞാൻ )
"അയ്യേ അത്ര ഒള്ളൂ... ഞാൻ കരുതി ന്തെങ്കിലും വെല്യ പ്രശനം ഉണ്ടാകും നിങ്ങൾ തമ്മില്ലെന്ന്. ച്ചേ ഇത് കുഞ്ഞി കുട്ടികളെ പോലെ..."(അവൾ )
"ടൈം പാസ്സിന് തല്ല് കൂടാനും ആരെങ്കിലും വേണ്ടേ 😃."(ഞാൻ ചിരിച്ചോണ്ട് പറഞ്ഞു )
"മം നമുക്ക് വീട് ഒരു യുദ്ധശാല ആക്ക..."(അവൾ )
"ആലോചന ഉണ്ട്. രണ്ട് മൂന്ന് ശത്രുകൾ കൂടി വേണം. നിനക്ക് ശത്രുകൾ ഉണ്ടോടി."(ഞാൻ )
"എനിക്ക് ശത്രുകൾ ഒന്നും ഇല്ലോയ്.... മ്മക്ക് മിത്രങ്ങൾ മാത്രം."(അവൾ )
"അല്ലെങ്കിൽ നിനക്കൊക്കെ എവിടെന്ന് ശത്രുകൾ ഉണ്ടാകാനാ..."(ഞാൻ )
"ശത്രുകളെ നമുക്ക് പിന്നെ എണ്ണക്കം എടുക്കാം ഇപ്പൊ വന്നു ഡിന്നർ കഴിക്കാൻ നോക്ക്." എന്ന് പറഞ്ഞു അവൾ എണീറ്റ് എന്റെ കൈ പിടിച്ചു വലിച്ചോണ്ട് പോയി.
ഞങ്ങൾ ഹാളിൽ എത്തിയപ്പോ ഹാനിയും ഹാദിയും ഇരുന്ന് tv കാണുന്നുണ്ട്.
"ഉമ്മാ എവിടെ "(നൗറി )
"ഉമ്മാ മാമിക്ക് ഫോൺ ചെയ്യാണ്."(ഹാനി )
"ഹാ... ഞാൻ പോയി ഭക്ഷണം എടുത്ത് വെക്കട്ടെ.." എന്ന് പറഞ്ഞു നൗറി കിച്ചണിലേക്ക് പോയി. അവൾ പോകാൻ കാത്തിരുന്നപോലെ ആ സിനു വന്നു എന്റെ അടുത്ത് സോഫയിൽ ഇരുന്ന്. ഞാൻ അവിടെന്ന് എണീറ്റു വേറെ ഒരു സോഫയിലേക്ക് ഇരുന്ന്.
"എന്താ ഹാഫി എന്നെ പേടിയാണോ..."(സിനു )
"പേടിച്ചല്ലേ പറ്റൂ കൊല്ലാൻ പോലും തയ്യാറായിട്ടല്ലേ നിന്റെ വരവ്." ( ഹാനി )
"എന്താ ഹാനി നീ എന്താ അങ്ങനെ പറഞ്ഞെ..."(ഞാൻ )
സിനു പറഞ്ഞ ഉടനെ ഹാനി അങ്ങനെ പറഞ്ഞപ്പോ അവൾ എന്തോ മനസ്സിൽ വെച്ചാണ് അത് പറഞ്ഞെ എന്ന് എനിക്ക് മനസിലായി.
"അത് ഒന്നുമില്ല കാകൂ..."(ഹാനി )
"അല്ല എന്തോ ഉണ്ട്. പറ ഹാനി..."(ഞാൻ )
"ഒന്നുല്യാ..."(ഹാനി വീണ്ടും അത് തന്നെ പറഞ്ഞു. പറയുമ്പോ അവൾ സിനുവിനെ നോക്കുന്നുണ്ട്.)
"ഉണ്ട് കാക്കൂ... ഇന്ന് ഒരു സംഭവം ഉണ്ടായി. കാക്കൂനോട് പറയേണ്ടാന്ന് പ്ലാൻ ചെയ്തേ ആണ് ഇവരെല്ലാവരും കൂടി. പക്ഷെ ഞാൻ കാക്കൂനോട് പറയും."(ഹാദി )
"എന്താ നീ പറ."(ഞാൻ )
ഹാദി എന്തുണ്ടെങ്കിലും തുറന്ന് പറയും.അത് അവളുടെ ഒരു ക്യാരക്റ്റർ ആണ്.
"ഒന്നുമില്ല.... അതൊക്കെ പിന്നെ സംസാരിക്ക ഇപ്പൊ ഭക്ഷണം കഴിക്കാൻ നോക്കി. " (ഹാദി പറയാൻ നിന്നതും ഉമ്മ വന്നു തടഞ്ഞു.)
"പറഞ്ഞിട്ട് ഭക്ഷണം കഴിക്കാം.'(ഞാൻ )
അപ്പൊ ഹാദി പറയാൻ നിന്നതും ഉമ്മ അവളെ സമ്മതിച്ചില്ല അവളെ നോക്കി പേടിപ്പിച്ചു കൊണ്ട് ഉമ്മാ കിച്ചണിലേക്ക് പോയി. ഉമ്മാ വഴക്ക് പറയുമെന്ന് പേടിച്ചിട്ടാവണം അവളും പിറകെ എണീറ്റ് പോയി. പിറകെ സിനും ഹാനിയും.
"എന്താകും ഞാൻ അറിയാത്ത കാര്യം. അതെന്താ എന്നോട് പറഞ്ഞാൽ. നൗറിയും ഒന്നും പറഞ്ഞില്ലാലോ..."(ആത്മ )
"ഇക്കാ... ചോറെടുത്ത് വെച്ചിട്ടുണ്ട്." കിച്ചണിൽ നിന്ന് നൗറി വിളിക്കുന്നുണ്ട്.
ഉമ്മ വിളിക്കില്ലാന്ന് അറിയാ എനിക്ക് കാരണം ഞാൻ അത് പറയാൻ പറയില്ലേ.
അങ്ങനെ പോയി ഇരുന്ന് ഫുഡ് കഴിച്ചു.
അവരാരും ഒന്നും മിണ്ടിയതില്ല ഞാനും മിണ്ടിയില്ല. നൗറിയെ ഒന്ന് കുടഞ്ഞാൽ പെണ്ണ് ഒക്കെ പറയും അതുറപ്പാണ്.. റൂമിൽ ചെന്നിട്ട് ഒന്ന് കുടഞ്ഞു നോക്കണം.
❤💜❤💜❤💜❤💜❤💜❤💜❤💜❤💜
*ആഷിഖ്*
കുറെ നാൾ ആയി കാണും നിങ്ങളൊക്കെ പറഞ്ഞു കേൾക്കുന്നു ആഷിഖ് എന്നും റൂഹ് എന്നുമൊക്കെ.
അതൊക്കെ എന്നെ കുറിച്ചാണ്.
ഒരു സാധാരണ കുടുംബത്തിൽ അലിയുടെയും ആയിഷയുടെയും മൂത്തമകനായി ജനിച്ചു. മുഹമ്മദ് ആഷിഖ് എന്ന എനിക്ക് താഴെ അംന ശെറി എന്ന ഒരു അനിയത്തിയും ജനിച്ചു. അവൾ ജനിച്ചു ഒരു വർഷം തികയും മുമ്പ് ഉപ്പ നെഞ്ച് വേദന വന്നു മരണപെട്ടു. ഒരു വയസുള്ള പെൺകുട്ടിയും ഏയ് വയസ്സുള്ള ഒരാൺകുട്ടിനേയും കൊണ്ട് ജീവിക്കാൻ എന്റെ ഉമ്മ ഒത്തിരി കഷ്ട്ടപെട്ടു... എന്നെ കൊണ്ട് എന്തെങ്കിലും ചെയ്യാൻ പറ്റുന്ന പ്രായം ആയത് മുതൽ ഉമ്മാക്ക് കഷ്ടപ്പാടിന് ഇത്തിരി കുറവുണ്ട്.
ഒന്നിനും കതിയില്ലാത്ത എന്റെ മനസ്സിൽ കയറി കൂടിയത് ഒരു രാജകുമാരി ആയിരുന്നു. ഫാമിലി ബ്രേഗ്രൗണ്ട് ഒരിക്കലും ഒന്നികിലാനുള്ളത് കൊണ്ട് ഞാൻ കുറെ ഒഴിഞ്ഞു മാറാൻ ശ്രേമിച്ചു. പക്ഷെ ഞങ്ങൾ കൂടുതൽ അടുക്കുകയായിരുന്നു....
പ്രണയം പുൽനാമ്പിന് പോലും പഠിപ്പിച്ചു കൊടുക്കാൻ പാകത്തിൽ ആത്മാർത്ഥമായ പ്രണയമെന്താണെന്ന് എന്റെ നൂറി എന്നെ പ്രണയിച്ചു കാണിച്ചു തന്നിരുന്നു.
പക്ഷെ അവിടെ വിധി ഞങ്ങളെ ചതിച്ചു ഒരു അപകടത്തിന്റെ പേരിൽ...
അന്നവിടെ എന്റെ കുടുംബത്തിന് ഒരു രക്ഷകാനായി എത്തിയത് റാഷി ആയിരുന്നു.
എന്റെ നൂറിക്ക് നല്ല ഒരു ജീവിതവും അംനമോൾക് നല്ല വിദ്യാഭാസവും കിട്ടുമല്ലോ എന്ന് കരുതി ഞാൻ അന്ന് അവന് പറഞ്ഞതിനെല്ലാം സമ്മദം മൂളി മറ്റൊരു നാട്ടിലേക്ക് പോയി.
ഇന്നെനിക്ക് അറിയാം എന്റെ നൂറി മറ്റൊരുവന്റെ ആണെന്ന്.
ഒരിക്കലും അവൾ എന്നെ മറക്കില്ല. പക്ഷെ ഇപ്പൊ അവളുടെ ഉള്ളിൽ ഞാനുണ്ടാവില്ല.
അതിനൊരു കാരണം ഉണ്ട്.ഒരിക്കലും അവൾ എന്നെ ഓർക്കുകയോ കാണാൻ ആഗ്രഹിക്കുകയോ ചെയ്യില്ല.
തുടരും... ♥️
അപ്പൊ ലെങ്ത്തിൽ തന്നെ പോസ്റ്റിയിട്ടുണ്ട്. വേഗം കമന്റ് തന്നാൽ മറ്റന്നാൾ പോസ്റ്റാം nxt അല്ലെങ്കിൽ രണ്ട് മൂന്ന് ഡേ കഴിഞ്ഞിട്ട് 🚶🚶🚶🚶