Aksharathalukal

നിരഞ്ജൻറെ സ്വന്തം പാറു  Chapter 87

നിരഞ്ജൻറെ സ്വന്തം പാറു  Chapter 87
 
രണ്ടുപേരും മുഖത്തോടു മുഖം ഒന്നു നോക്കി പിന്നെ പറഞ്ഞു.
 
“വാടാ...”
 
പിന്നെ ഒരു ഓട്ടമായിരുന്നു രണ്ടുപേരും.
എന്താണ് എന്ന് അറിയാതെ നികേതും അവരുടെ പുറകെ ഓടി.
 
അവർ ചെന്നു നിന്നത് അവരുടെ ഓഫീസ് റൂമിന് മുന്നിൽ ആണ്.
 
വിറയ്ക്കുന്ന കൈകളോടെ നിരഞ്ജൻ വാതിൽ തുറന്നു. അകത്ത് കടന്നു. കൂടെ ഭരതനും പിറകെ നികേതും.
 
എന്നാൽ വാതിൽ തുറക്കുന്ന സൗണ്ട് കേട്ട് ഹരിയും ഗിരിയും തിരിഞ്ഞു നോക്കി.
 
നിരഞ്ജനെ കണ്ടതും അവർ വേഗം മക്കളെ അവനടുത്തേക്ക് കൊണ്ടു വന്നു.
 
നിരഞ്ജൻ രണ്ടുപേരെയും മാറി മാറി നോക്കി.
ആ കണ്ണുകളിൽ ഇന്നേ വരെ കാണാത്ത തിളക്കം എല്ലാവർക്കും കാണാമായിരുന്നു.
 
 ഭരതനും ഏകദേശം അതേ അവസ്ഥയിൽ തന്നെയായിരുന്നു.
 
എന്നാൽ ഒന്നും മനസ്സിലാകാതെ അല്പം ദേഷ്യത്തോടെ തന്നെ നികേത് എല്ലാവരോടുമായി ചോദിച്ചു.
 
“ആരാടാ ഇത്?
 
നിങ്ങൾ എന്തെടുക്കുകയാണ് ഇവിടെ?”
 
അവൻറെ ആ ചോദ്യം കേട്ട് നിരഞ്ജൻ മക്കളെ രണ്ടുപേരെയും കൈയിലെടുത്തു. ഓരോ മുത്തം നൽകി പിന്നെ അവൻറെ മുഖത്തു നോക്കി പറഞ്ഞു.
 
“നികേത്... നിൻറെ അനന്തരവൻമാരാണ് ഇവർ രണ്ടുപേരും. എൻറെ… എൻറെ... എൻറെ മക്കൾ.”
 
അത് പറയുമ്പോൾ നിരഞ്ജൻ ശബ്ദം ഉറച്ചിരുന്നു.
 
“അതെ എൻറെയും പാറുവിൻറെയും മക്കൾ. മേലേടത്ത് തറവാട്ടിലെ അടുത്ത തലമുറ.”
 
നിരഞ്ജൻ മക്കളെ കയ്യിലെടുത്ത് അങ്ങനെ പറയുന്നത് ഏറ്റവും സന്തോഷത്തോടെ കേട്ടു നിന്നത് ലളിതയായിരുന്നു.
 
കേട്ടത് വിശ്വസിക്കാൻ പറ്റാതെ നികേത് വായും പൊളിച്ചു നിൽക്കുകയാണ്.
 
എന്നാൽ എന്തൊക്കെയോ കാര്യമായി നടക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ ആദുവും ആദിയും ഒട്ടും ബഹളം വയ്ക്കാതെ എല്ലാം മനസ്സിലാക്കാൻ ശ്രമിക്കുന്ന പോലെ ആയിരുന്നു അവരുടെ ഭാവം. ഇടയ്ക്കിടയ്ക്ക് അവർ ലളിതയെ നോക്കുന്നുമുണ്ടായിരുന്നു.
 
പെട്ടെന്ന് ഞങ്ങളുടെ സ്വസ്ഥമായ ജീവിതത്തിലേക്ക് ഒരുപാട് ആളുകൾ ഇടിച്ചു കയറിയ പോലെയാണ് അവരുടെ ഭാവം.
 
 എന്നാലും ലളിത കൂടെയുള്ളതു കൊണ്ട് പേടി വേണ്ട എന്ന് മട്ടും ഉണ്ട് അവർക്ക്.
 
ഭരതൻ നിരഞ്ജൻറെ കയ്യിൽ നിന്നും ഒരാളെ വാങ്ങിയപ്പോൾ നികേത് മറ്റേ കയ്യിൽ നിന്ന് അടുത്ത ആളെ വാങ്ങി.
 
അപ്പോഴും മക്കൾ ലളിതയെ നോക്കുന്നത് നിരഞ്ജൻ കണ്ടു.
 
അവൻ വേഗം തന്നെ അമ്മയുടെ കൈ പിടിച്ചു പറഞ്ഞു.
 
“വാസുദേവൻ അങ്കിളിൻറെ തലയിൽ രണ്ട് സ്റ്റിച്ച് ഉണ്ട്. കാലിൽ പ്ലാസ്റ്റർ ഉണ്ട്.”
 
അത് കേട്ട് ലളിത ചോദിച്ചു.
 
“മോള്...”
 
“ഓപ്പറേഷൻ കഴിഞ്ഞു. Success  ആയിരുന്നു. ബോധം വന്നിട്ടില്ല. എന്നാലും പേടിക്കാനില്ല എന്നാണ് ഡോക്ടർ പറഞ്ഞത്. ഒബ്സർവേഷൻ റൂമിലാണ് അവളിപ്പോൾ. ഡോക്ടറെ കണ്ട ശേഷം ആണ് ഞങ്ങൾ മക്കളെ കാണാൻ വന്നത്.”
 
അതുകേട്ട് ലളിത പറഞ്ഞു.
 
“ഇവരെ ഞാൻ നോക്കിക്കൊള്ളാം. മക്കള് അത് ആലോചിച്ച് പേടിക്കേണ്ട.”
 
അത് കേട്ട് നിരഞ്ജൻ അമ്മയെ കെട്ടിപ്പിടിച്ചു. പിന്നെ സംശയത്തോടെ ചോദിച്ചു.
 
“ഇവർ...”
 
ലളിതയ്ക്ക് കാര്യം മനസ്സിലായി. അതുകൊണ്ട് തന്നെ അവർ നിരഞ്ജനോട് പറഞ്ഞു.
 
“മോൻ വായോ... ഞാൻ പറയാം.”
 
അവർ ഇരുവരും നടന്നു നികേതിൻറെ മുന്നിൽ നിന്നു. എന്നിട്ട് ലളിത പറഞ്ഞു.
 
“ഇവൻ ആദി എന്നു വിളിക്കുന്ന ആദിത്യ നിരഞ്ജൻ മേനോൻ.”
 
പിന്നെ ഭരതനടുത്തേക്ക് ചെന്ന് അതുപോലെ തന്നെ പറഞ്ഞു.
 
“ഇവനെ ആദു എന്ന് വിളിക്കും ആദിക്യ നിരഞ്ജൻ മേനോൻ എന്നാണ് അവൻറെ പേര്.”
 
“രണ്ടു മിനിറ്റിന് വ്യത്യാസത്തിൽ ആദി ആണ് മൂത്ത കൊച്ച്.”
 
ലളിത രണ്ടുപേരുടെയും തലയിൽ കൈ കൊണ്ട് തഴുകി കൊണ്ട് പറഞ്ഞു. ലളിതയെ അടുത്തു കണ്ടതും രണ്ടുപേരും അവർക്ക് അടുത്തേക്ക് കുടിച്ചു. അതുകൊണ്ട് അവൾ ചിരിയോടെ പറഞ്ഞു.
 
“മോനെ അവർക്ക് വിശക്കുന്നുണ്ടാകും. കാറിൽ അവരുടെ food മായ വെച്ചിരുന്നു.”
 
“ഈ അമ്മയ്ക്ക് ഒന്നു കൂടി പറയാനുണ്ട്. ഇന്നാണ് അവരുടെ ആദ്യ ജന്മദിനം. അവരുടെ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ അവർക്ക് മിസ്സ് ആയിരുന്ന ഒന്നു മാത്രമായിരുന്നു ഉണ്ടായിരുന്നത്. അത് ഇന്ന് അവർക്ക് കിട്ടി.”
 
“അവരുടെ അച്ഛൻ.”
 
“കൂടെ മാമൻ മാരും.”
 
ലളിത പറഞ്ഞതു കേട്ട് നിരഞ്ജൻറെ കണ്ണുകളിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകുന്നുണ്ടായിരുന്നു.
 
മക്കളുടെ നെറുകയിൽ മുത്തം നൽകി അവൻ അവരെ തന്നെ നോക്കി നിൽക്കുകയായിരുന്നു.
 
അവന് പാറുവിനോട് ഒരു പാട് നന്ദിയും അഭിമാനവും തോന്നി.
 
തൻറെ പെണ്ണ്... ഒരുപാട് കഷ്ടപ്പെട്ട് ആണെങ്കിലും മക്കളെ നഷ്ടപ്പെടുത്താതെ എല്ലാം സഹിച്ച്, എല്ലാത്തിനോടും പൊരുതി മക്കളെ കാത്തു.
 
അവൻ പാറുവിനെ പറ്റി ആലോചിക്കുന്ന സമയത്ത് 4 മാമൻ മാരും അവരുടെ കഴുത്തിൽ കിടന്നിരുന്ന ചെയ്യൻ ഊരി ആദിയെയും ആദുവിനെയും അണിയിച്ചു.
 
പിന്നെ Happy Birthday എന്നും പറഞ്ഞു
 
 രണ്ടുപേരുടെയും നിറുകയിൽ മാറി മാറി മുത്തം നൽകി.
 
പെട്ടന്നാണ് നിരഞ്ജൻ കയ്യിലുള്ള ബ്രേസ്‌ലേറ്റ് ലേക്ക് നോക്കിയത്.
 
Aditya & Adikya, അതായിരിക്കും A&A
എന്നത് എന്ന് അവൻ അറിയാതെ പറഞ്ഞു പോയി.
 
അതു തന്നെയാണ് മായ എഴുതിയത് എന്ന് ലളിത തലയാട്ടി സമ്മതിച്ചു.
 
ഹരി പറഞ്ഞിട്ടാണെന്ന് തോന്നുന്നു, ഡ്രൈവർ ബാഗുമായി വന്നു.
 
നിരഞ്ജൻറെ മടിയിലിരിക്കുന്ന ആദിയും ആദുവും അവനോട് ചേർന്ന് കിടന്നു കൊണ്ട് തന്നെ ലളിത കൊടുത്ത പാൽ കുപ്പി പിടിച്ചു കുടിക്കാൻ തുടങ്ങി.
 
രണ്ടുപേരുടെയും കൂടി കഴിഞ്ഞതോടെ അവർക്ക് ഉറക്കം വരാൻ തുടങ്ങി.
 
അവർക്ക് ഉറക്കം വരുന്നുണ്ട് എന്നും പറഞ്ഞു ലളിത കൊച്ചുങ്ങളെ എടുക്കാൻ പോകുന്നത് കണ്ടു ഹരിയും ഗിരിയും പറഞ്ഞു.
 
“ഞങ്ങൾ എടുത്തോളാം അമ്മേ…”
 
ലളിത ചിരിയോടെ സമ്മതിച്ചു.
 
അവർ ഓരോരുത്തരെ എടുത്ത് തോളിലിട്ടു.
 
 രണ്ടുപേരും പെട്ടെന്ന് തന്നെ ഉറങ്ങി.
 
നിരഞ്ജൻ രണ്ടുപേരെയും ഒന്നു നോക്കി.
 
പിന്നെ പാറുവിനടുത്തേക്ക് നടന്നു.
 
പുറകെ ഭരതനും ഉണ്ടായിരുന്നു.
 
അവൻ നിരഞ്ജനോട് ചോദിച്ചു.
 
“എടാ, എനിക്കൊരു സംശയം ഇത് നിൻറെ മക്കൾ തന്നെയാണോ എന്ന്?”
 
നടന്നു കൊണ്ടിരുന്ന നിരഞ്ജൻ പെട്ടെന്ന് നിന്ന് ഭരതനെ നോക്കി.
 
അവൻറെ നോട്ടം കണ്ട് ഭരതൻ ചമ്മിയ മുഖത്തോടെ പറഞ്ഞു.
 
“അല്ല, അവർ വളരെ calm and quite ആണ്. നീയും പാറുവും അങ്ങനെയല്ല... അപ്പോ പിന്നെ... ഒരു ചെറിയ സംശയം. അതങ്ങ് ചോദിച്ചു എന്നെ ഉള്ളൂ... നീ എന്തിനാണ് എന്നെ ഇങ്ങനെ നോക്കി പേടിപ്പിക്കുന്നത്?”
 
വളിച്ച ചിരിയോടെ ഭരതൻ പറയുന്നത് കേട്ട് നിരഞ്ജൻ പുഞ്ചിരിച്ചു.
 
വാസുദേവനെ റൂമിലേക്ക് മാറ്റി. നിരഞ്ജൻ വാസുദേവനോട് പറഞ്ഞു.
 
“മായയ്ക്ക് ഓപ്പറേഷൻ കഴിഞ്ഞു. പേടിക്കാനൊന്നുമില്ല. അമ്മ മക്കളോടൊപ്പം ഉണ്ട്. ഞാൻ വിളിക്കാം.”
 
നിരഞ്ജൻ പറയുന്നത് കേട്ട് വാസുദേവനും അല്പം സമാധാനമായി.
 
“വേണ്ട മോനെ... എന്നെക്കാൾ അവളെ അവർക്കാണ് ആവശ്യം.”
 
അതുകേട്ട് നിരഞ്ജൻ പറഞ്ഞു.
 
“Thanks, acha for everything. ഇനി എല്ലാത്തിനും നിങ്ങളോടൊപ്പം ഞങ്ങളും കാണും.”
 
അതുകേട്ട് അയാൾ പുഞ്ചിരിച്ചു.
 
ലളിതയെ പറഞ്ഞു വിടാൻ നിരഞ്ജൻ ഭരതനോട് പറഞ്ഞു.
 
അല്പസമയത്തിനു ശേഷം ലളിത ഓടി പിടഞ്ഞു വാസുദേവനടുത്തെത്തി.
 
അവർ വന്ന ശേഷം വാസുദേവൻറെ കൈ പിടിച്ചു പറഞ്ഞു.
 
“നമ്മുടെ മക്കൾക്ക് ഇന്ന് എല്ലാവരും ഉണ്ട്. അവൻറെ അച്ഛനും വലിയച്ഛനും കൊച്ചച്ചൻമാരും എല്ലാം കൂടി അവിടെ ഒരു ബഹളമാണ്.”
 
അവരുടെ സന്തോഷം കണ്ടു അവർക്ക് സംസാരിക്കാൻ അവസരം നൽകിക്കൊണ്ട് നിരഞ്ജൻ പുറത്തിറങ്ങി.
 
വാസുദേവനെ നോക്കാനായി ഒരു നഴ്സിനെ ഏർപ്പാടാക്കി.
 
“അച്ഛൻറെ പ്ലാസ്റ്റർ വെട്ടുന്നത് വരെ ഇവിടെ ഹോസ്പിറ്റലിൽ നിൽക്കുന്നതായിരിക്കും നല്ലത് എന്ന് നിരഞ്ജൻ അവരോട് പറഞ്ഞു. അമ്മ മക്കളെയും കൊണ്ട് വീട്ടിലോട്ടു പൊയ്ക്കോട്ടെ.”
 
അതുകേട്ട് വാസുദേവൻ പറഞ്ഞു.
 
“ഞാനും ഇവരോടൊപ്പം വീട്ടിൽ പോയി കൊള്ളാം.”
 
“എന്നാൽ ശരി, അച്ഛന് അതാണ് കംഫർട്ടബിൾ എങ്കിൽ അങ്ങനെ ആയിക്കോട്ടെ.”
 
നിരഞ്ജൻ പറഞ്ഞു.
 
നികേത് ആണ് അവരെ വീട്ടിലെത്തിച്ചത്.
 
ഡ്രൈവറോഡും അവർക്കൊപ്പം നിൽക്കാൻ പറഞ്ഞു.
 
നിരഞ്ജൻറെയും മായയുടെയും മക്കൾ ആണെന്ന് അറിഞ്ഞതും അയാൾ അവരെ നോക്കാൻ സന്തോഷത്തോടെ സമ്മതിച്ചു.
 
മായയെ അയാൾക്ക് അത്രയും ഇഷ്ടമായിരുന്നു. തൻറെ അശ്രദ്ധ മൂലമാണ് മായ മോൾക്ക് കുത്തു കിട്ടിയത് എന്ന സങ്കടം അയാൾക്കുണ്ടായിരുന്നു.
 
ഗിരിയും ഹരിയും രണ്ടു ദിവസത്തോളം മക്കൾക്കൊപ്പം തന്നെയായിരുന്നു. വല്ലപ്പോഴും ഒന്ന് ഹോസ്പിറ്റലിൽ വരും. വരുമ്പോൾ മക്കളെയും കൂട്ടി കൊണ്ടുവരും. നിരഞ്ജനൊപ്പം കുറച്ച് സമയം ചെലവഴിക്കും.
 
ഭരതനും നികേതും സൂര്യനേയും കിരണിനെയും തപ്പി പോയിരിക്കുകയാണ്. നിരഞ്ജൻ എത്ര പറഞ്ഞിട്ടും അവർ കേൾക്കാൻ കൂട്ടാക്കിയില്ല.
പാറു എഴുന്നേറ്റിട്ട് നമുക്ക് അവരെ നോക്കാം എന്ന് പറഞ്ഞ നിരഞ്ജനോട് ഭരതൻ പറഞ്ഞു.
 
“പാറു എഴുന്നേൽക്കുമ്പോൾ അവൾക്ക് കണി കാണാൻ അവർ വേണം.”
 
അതും പറഞ്ഞാണ് രണ്ടുപേരും പോയത്.
 
 ദിവസങ്ങൾ രണ്ടു കഴിഞ്ഞു.
 
പാറുവിന് ഇടയ്ക്ക് ബോധം വരും, പിന്നെയും മയങ്ങും. മുഴുവനായും മായ ഉണർന്നിട്ടില്ല.
 
 അവളെ ഒബ്സർവേഷൻ റൂമിൽ തന്നെയാണ് വെച്ചിരിക്കുന്നത്.
 
നിരഞ്ജൻ റൂമിനു പുറത്ത് ഇരിപ്പാണ്. രണ്ടു ദിവസമായി അവൻ അവിടെ തന്നെ ഇരിക്കുന്നു.
 
ഭരതനും നികേതും തിരിച്ചു വന്നു. അവർ വളരെ നിരാശയിലായിരുന്നു.
 
സൂര്യനും കിരണും ഇപ്പോഴും മാളത്തിൽ ഒളിച്ചിരിപ്പ് ആണ്.
 
നിരഞ്ജൻ പറഞ്ഞു.
 
“Don't be emotional. Wait till Paru gets up. I will show you how they come out.”
 
നിരഞ്ജൻറെ സംസാരത്തിൽ നിന്നും രണ്ടുപേർക്കും ഒന്നു മനസ്സിലായി.
 
ഇനി നമ്മളായി ഒന്നും ചെയ്യേണ്ട ആവശ്യമില്ല. പീറ്ററിൻറെ തീരുമാനം ആയിരുന്നു അവർ അപ്പോൾ കേട്ടത്. അവർക്കും അതു തന്നെയായിരുന്നു വേണ്ടിയിരുന്നത്.
 
മിണ്ടാതെ അവർ രണ്ടുപേരും നിരഞ്ജൻറെ രണ്ടു വശത്തായി വന്നിരുന്നു.
 
നിരഞ്ജൻ ഒന്നും മിണ്ടാതെ ഇരിക്കുകയായിരുന്നു. അവൻറെ കണ്ണുനീർ ഒഴുകുന്നത് കണ്ട ഭരതൻ പേടിയോടെ ചോദിച്ചു.
 
“Hey, Paru will be fine Niranjan. She is our strong girl.”
 
അതുകേട്ട് നിരഞ്ജൻ സങ്കടത്തോടെ പറഞ്ഞു.
 
“അതെ എൻറെ Paru സ്ട്രോങ്ങ് ആണ്. സാധാരണ പെൺകുട്ടികൾ തളർന്നു പോകുന്നിടത്ത് അവൾ പിടിച്ചു നിന്നു.”
 
ആ സമയം വാസുദേവനെയും കൊണ്ട് ലളിത അങ്ങോട്ട് വന്നു. തലയിലെ സ്റ്റിച്ച് റിമൂവ് ചെയ്യാൻ വന്നതായിരുന്നു അവർ.
 
“മോളെ ഒന്നു കാണാൻ സാധിക്കുമോ?”
 
വാസുദേവൻ നിരഞ്ജനോട് ചോദിച്ചു.
 
അവരുടെ ആഗ്രഹം ന്യായമാണെന്ന് മനസ്സിലാക്കി നിരഞ്ജൻ ഹോസ്പിറ്റലിൽ സംസാരിച്ചു രണ്ടുപേരെയും അകത്ത് കയറ്റി.
 
 രണ്ടുപേരും അൽപനേരം നിറഞ്ഞു വരുന്ന കണ്ണുകളോടെ മോളെ നോക്കി നിന്നു.
 
അവൾ കണ്ണടച്ച് ശാന്തമായി ഉറങ്ങുകയാണ്.
 
അൽപ സമയത്തിനു ശേഷം അവർ പുറത്തേക്കു തിരിച്ചു വന്നു. അവരെ കണ്ട് നിരഞ്ജൻ ചോദിച്ചു.
 
“മക്കളെ... “
 
“ദാ വരുന്നു....”
 
നിരഞ്ജൻറെ പുറകിലേക്ക് നോക്കി വാസുദേവൻ പുഞ്ചിരിയോടെ പറഞ്ഞു.
 
 നിരഞ്ജൻ തിരിഞ്ഞു നോക്കിയതും ഹരിയും ഗിരിയും ഓരോരുത്തരെ എടുത്തു കൊണ്ട് വരുന്നുണ്ടായിരുന്നു. ആ കാഴ്ച അവൻറെ മനസ്സിനെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത് എന്ന് അവൻറെ മുഖത്തും കാണാമായിരുന്നു.
 
“നമുക്ക് കുറച്ചു സമയം ഓഫീസിൽ ഇരിക്കാം. എനിക്ക് ചിലത് പറയാനുണ്ട്.”
 
വാസുദേവൻ പറഞ്ഞു. അതുകേട്ട് എല്ലാവരും ഓഫീസ് റൂമിലേക്ക് നടന്നു.
 
അവിടെ എത്തി നിരഞ്ജൻ രണ്ടു മക്കളെയും എടുത്ത് മടിയിൽ വെച്ചു.
 
അതുകണ്ട് ലളിത വെള്ളത്തിൻറെ ബോട്ടിൽ രണ്ടുപേർക്കും നൽകി. നിരഞ്ജൻറെ മടിയിൽ ഇരുന്ന് ഒരു എതിർപ്പുമില്ലാതെ അത് കുടിക്കുന്ന രണ്ടു പേരെയും നോക്കി ഭരതനും അടുത്ത് ഇരിപ്പുണ്ടായിരുന്നു.
 
നികേതാണ് വാസുദേവനോട് ചോദിച്ചത്.
 
“എന്താണ് അങ്കിൾ പറയാനുള്ളത്?”
 
“മായ... അവൾ... “
 
പറയാൻ ബുദ്ധി മുട്ടുന്ന വാസുദേവനെ നോക്കി ഭരതൻ പറഞ്ഞു.
 
“ഞങ്ങൾക്കും എല്ലാം അറിയണം. എന്നാലേ കണക്കൊക്കെ ശരിക്കും തീർക്കാൻ കഴിയുകയുള്ളൂ.”
 
അതുകേട്ട് വാസുദേവൻ പറഞ്ഞു.
 
“മായ പറഞ്ഞത് മാത്രമേ ഞങ്ങൾക്കും അറിയൂ. അത് എന്തായാലും പറയാൻ തീരുമാനിച്ചു തന്നെയാണ് ഞാൻ വന്നത്.
 
നിരഞ്ജനിൽ നിന്നും രക്ഷപ്പെട്ട മായ തിരിച്ചു വീട്ടിൽ ചെന്നു.
 
ഈ ദിവസങ്ങളിൽ മുഴുവനും ഭാരതി മോളെ അന്വേഷിച്ച് വിഷമിക്കുകയായിരുന്നു.
 
 സുധലക്ഷ്മിയോടും സൂര്യനോടും കിരണിനോടും ഭാരതി മോളെ അന്വേഷിക്കാൻ help ചോദിച്ചെങ്കിലും അവർ കൂട്ടാക്കിയില്ല.
 
ഭാരതി അവസാനം പോലീസ് സ്റ്റേഷനിൽ മിസ്സിംഗ് റിപ്പോർട്ട് നൽകി.
 
“അപ്പോൾ പാറുവിൻറെ അച്ഛൻ എവിടെയായിരുന്നു?”
 
ഗിരി സംശയത്തോടെ ചോദിച്ചു.
 
“അയാൾ ബിസിനസ് ടൂറിൽ ആയിരുന്നു. ആ അവസരം സുധയും മക്കളും നന്നായി ഉപയോഗിച്ചു. പോലീസും വേണ്ടത് ഒന്നും ചെയ്തില്ല.
 
അവസാനം മോള് വീട്ടിൽ തിരിച്ചെത്തിയപ്പോൾ അഴിഞ്ഞാടി നടക്കുന്ന അവളെ വീട്ടിൽ കയറ്റില്ല എന്നും പറഞ്ഞു സുധയും മക്കളും അവളെ വീട്ടിൽ നിന്നും ഇറക്കി വിട്ടു.
 
അവൾക്ക് കൂട്ടായി ഭാരതിയും ഇറങ്ങി. പിന്നെ ഭാരതി ആരുടെയോ സഹായത്തോടെ മദ്രാസിൽ വന്നു.
 
ദൈവനിശ്ചയം പോലെ ഞങ്ങളുടെ കമ്പനിയിൽ ജോലി ലഭിച്ചു.
 
എന്നാൽ മെഡിക്കൽ ടെസ്റ്റ് റിസൾട്ട് വന്നപ്പോഴാണ് അവൾ പ്രഗ്നൻറ് ആണെന്ന് അവൾ പോലും അറിഞ്ഞത്.
 
അത് അവൾക്ക് ഷോക്കായിരുന്നു.
 
എന്നാലും ഭാരതിയുടെ സഹായത്തോടെ എൻറെ മോള് പിടിച്ചു നിന്നു.
 
പിന്നെയും പരീക്ഷണങ്ങൾ അവസാനിച്ചില്ല.
 
ഒന്നിനു പകരം രണ്ട് പേരാണ് ഉള്ളത് എന്നത് അവൾക്ക് അടുത്ത ഷോക്കായിരുന്നു.
 
 എന്നിട്ടും അവൾ പിടിച്ചു നിന്നു.
പിന്നെ ഒരു ദിവസം അപ്രതീക്ഷിതമായാണ് നന്ദനേ അവർ കണ്ടുമുട്ടുന്നത്. സുധയും മക്കളും പറഞ്ഞത് വിശ്വസിച്ച് നന്ദൻ കരുതിയത് മോള് ആരുടേയോ കൂടെ ഓടി പോയെന്നാണ്.
 
എന്നാലും അവൾ അച്ഛനോടും പറഞ്ഞില്ല, എന്താണ് തനിക്ക് സംഭവിച്ചതെന്ന്.
 
എന്തുപറയാനാണ് എൻറെ കുട്ടി.
 
അച്ഛൻ ആരാണെന്ന് അറിയാത്ത മക്കളാണ് തൻറെ വയറ്റിൽ വളരുന്നതെന്നോ?
 
അയാളുടെ ആ വാക്കുകൾ എല്ലാവരുടെയും നോട്ടം നിരഞ്ജനിൽ എത്തിച്ചിരുന്നു.
 
വാസുദേവൻ പറയുന്നത് കേട്ട് കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടെങ്കിലും തൻറെ രണ്ടുമക്കളെയും നെഞ്ചോട് ചേർത്തുപിടിച്ചു ഉറക്കുകയായിരുന്നു അവൻ.
 
തൻറെ പാറു അനുഭവിച്ചത് അവൻ മനക്കണ്ണിൽ കാണുകയായിരുന്നു.
 
ഓരോന്ന് കേൾക്കുമ്പോഴും അവന് തന്നെ തന്നെ കൊന്നുകളയാൻ ഉള്ള ദേഷ്യം വരുന്നുണ്ടായിരുന്നു.
 
അവൻറെ അവസ്ഥ മനസ്സിലാക്കി ഭരതൻ എഴുന്നേറ്റ് ആദിയെ കട്ടിലിൽ കിടത്തി.
 
 അതുകൊണ്ട് നിരഞ്ജൻ ആദുവിനെ എടുത്തു ആദിക്ക് അടുത്തായി കിടത്തിയ ശേഷം ഒരു പുതപ്പെടുത്തു രണ്ടുപേരെയും പുതപ്പിച്ചു.
 
പിന്നെ അവർക്ക് അരികിൽ കട്ടിലിൽ ചാരിയിരുന്നു.
നിരഞ്ജൻറെ സ്വന്തം പാറു  Chapter 88

നിരഞ്ജൻറെ സ്വന്തം പാറു  Chapter 88

4.9
16534

നിരഞ്ജൻറെ സ്വന്തം പാറു  Chapter 88   വാസുദേവൻ പിന്നെയും പറഞ്ഞു തുടങ്ങി.   “മകളുടെ അച്ഛൻ മുംബൈയിൽ ബിസിനസിൽ ആണെന്നും മാസത്തിലൊരിക്കൽ വരാറുള്ളൂ എന്നും അവൾ നന്ദനെ പറഞ്ഞു വിശ്വസിപ്പിച്ചു.”   താൻ അടുത്ത പ്രാവശ്യം വരുമ്പോൾ കാണാം എന്നും പറഞ്ഞ് ആണ് നന്ദൻ തിരിച്ചു പോയത്. പോകും മുമ്പ് സുധ തന്നെ പറഞ്ഞു പറ്റിച്ചത് ആണെന്ന് മനസ്സിലാക്കിയ നന്ദൻ പറഞ്ഞു.   “ഞാൻ എത്രയും പെട്ടെന്ന് വിൽ ഉണ്ടാക്കാം. നളിനി ഗ്രൂപ്പിൻറെ ഏക അവകാശി എൻറെ മോളാണ്.”   നന്ദൻറെ ഫ്രണ്ട് ആയ അഡ്വക്കേറ്റ് ശശാങ്കൻറെ സഹായത്തോടെ വിൽ ഉണ്ടാക്കി മോൾക്ക് അയച്ചു കൊടുത്തു.   എന്നാൽ അത് എങ്