Aksharathalukal

❤️നിന്നിലലിയാൻ❤️-7



 

""കണ്ണേട്ടാ.............. ""
ആമിയുടെ ഹൃദയമിടിപ്പ് ക്രമതീതമായി വർധിച്ചു.
""ദൈവമേ ഇപ്പോ എന്താ ഇങ്ങനെ ഒരു സ്വപ്നം. അയാളല്ലേ അത്, ഇപ്പോ കുറച്ചു ദിവസമായി ആളെ തന്നെ കാണുന്നതെന്താ, എനിക്കെന്താ പറ്റിയെ. ഞാൻ എന്തിനാ അയാളെ കണ്ണേട്ടാ എന്ന് വിളിക്കുന്നെ, ദൈവമേ ആൾക്ക് ഒന്നും വരുത്തല്ലേ. അയാളുടെ കാര്യം ഓർത്തു ഞാൻ എന്തിനാ ടെൻഷൻ അടിക്കുന്നത്. ""
പിന്നെ അവൾക് ഉറങ്ങാൻ സാധിച്ചില്ല. കുറെ സമയം തിരിഞ്ഞും മറിഞ്ഞും കിടന്നു അവൾ നേരം പുലരാറായപ്പോൾ ഉറക്കത്തിലേക് വഴുതി വീണു.

""ആമീ ഡീ എണീറ്റെ, ഇതെന്തൊരുറക്കമാ മണി ഒൻപതായി."" ആമിയുടെ കൂടെ വിവാഹവസ്ത്രങ്ങൾ എടുക്കാൻ വേണ്ടി രാവിലെ തന്നെ വന്നതായിരുന്നു ശിവ.

""കുറച്ചു നേരം കൂടെ ഉറങ്ങട്ടെഡി ""

""പറ്റില്ല മോളെ, എണീറ്റെ, എന്നിട്ട് വേഗം പോയി ഫ്രഷ് ആയിട്ട് വാ പോകണ്ടേ നമുക്ക്."" എന്ന് പറഞ്ഞു കൊണ്ട് അവൾ ആമിയെ ഉന്തി തള്ളി ബാത്‌റൂമിലേക് അയച്ചു.

ആമി വേഗം തന്നെ ഫ്രഷ് ആയി വന്നു ബെഡിൽ ഇരുന്നു. ഇത് കണ്ടു ശിവ അവളോട് ചോദിച്ചു.

""എന്ത് പറ്റിയെടീ നിനക്ക്, ആകെ വല്ലാതിരിക്കുന്നു.""

""എടീ കുറച്ചു ദിവസങ്ങളായി ഞാൻ ഇപ്പോൾ എ സി പി ആദിത്യനെ തന്നെ സ്വപ്നം കാണുവാ, എന്താണെന്നറിയില്ല,ഇന്നലെ ആരോ അയാളെ അപായപ്പെടുത്തുന്നതാണ് കണ്ടത്. എനിക്കെന്തോ പേടിയാവുന്നു, ഇപ്പോൾ എന്താ ഇങ്ങനത്തെ സ്വപ്‌നങ്ങൾ ഒക്കെ കാണുന്നത്. അതും ഞാനുമായിട്ട് ഒരു ബന്ധവുമില്ലാത്ത ആളെ. ""

""എടീ അത് നീ അന്ന് ആളുമായിട്ട് അടിയാക്കിയില്ലേ അതോണ്ടായിരിക്കും. നിന്റെ ഉപബോധമനസ്സിൽ ആ സംഭവം ഉണ്ടാകും, അതായിരിക്കും നീ ആളെ തന്നെ കാണുന്നത്. ""

""എനിക്കറിയില്ലഡി ഒന്നും. ""

""നീ ഇതൊന്നും ആലോചിക്കേണ്ട, ഇനി കുറച്ചു ദിവസം കൂടിയേ ഉള്ളൂ കല്യാണത്തിന്. വേഗം റെഡി ആവ് നമുക്ക് പോകണ്ടേ ""എന്ന് പറഞ്ഞു കൊണ്ട് അവൾ പുറത്തേക് പോയി.

ഡ്രസ്സ്‌ എടുക്കലും ആഭരണമെടുക്കലും, ഫുഡ്‌ അടിയുമൊക്കെയായി അന്നത്തെ ദിവസം കഴിഞ്ഞു പോയി.ശിവയെ വീട്ടിൽ ഡ്രോപ്പ് ചെയ്തു  തിരിച്ചു വീട്ടിലെത്തുമ്പോൾ രാത്രിയായിരുന്നു, ക്ഷീണം കാരണം എല്ലാവരും വേഗം തന്നെ കിടന്നു. ആമി വിശാലിനെ വിളിച്ചു സംസാരിച്ചു വേഗം ഉറക്കത്തിലേക് വഴുതി.

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

ദിവസങ്ങൾ വളരെ വേഗത്തിൽ കടന്ന് പോയി, കല്യാണത്തിന് ഇനി രണ്ട് ദിവസം കൂടെയേ ഉള്ളൂ. അതുകൊണ്ട് തന്നെ നവീൻ ആദിയുടെ വീട്ടിലുണ്ട്. രാത്രി ബാൽക്കണിയിൽ നിൽക്കുകയായിരുന്നു  ആദി.

""ഡാ ആദി, എന്താണ് ആലോചിക്കുന്നെ, ഭാവി ഭാര്യയെ ആണോ.""

""എടാ, എനിക്കെന്തോ, അവളുമായി ഞാൻ സംസാരിക്കുന്നൊക്കെ ഉണ്ട് പക്ഷെ മനസുകൊണ്ട് എനിക്ക് എന്തോ അവളെ ഉൾകൊള്ളാൻ പറ്റുന്നില്ല. ""

""എടാ അത് നിന്റെ മനസ്സിൽ മറ്റവൾ  ഉണ്ടായിരുന്നത്കൊണ്ടാണ്. കല്യാണം ഒക്കെ കഴിയുമ്പോഴേക്കും നിങ്ങൾ തമ്മിൽ മാനസികമായി ഒരടുപ്പം ഉണ്ടാകും, പരസ്പരം സ്നേഹിച്ചു തുടങ്ങും. ""

""ഹ്മ്മ്. എല്ലാം ശരിയാകുമായിരിക്കും ""

""ആയിരിക്കും അല്ല ശരിയാകും. "" നവീൻ അവന്റെ ചുമലിൽ കൈ വച്ചു പറഞ്ഞു.

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

നാളെയാണ് കല്യാണം, കല്യാണത്തിന്റെ തിരക്കിൽ ആണ് നാലു വീട്ടുകാരും. തലേന്നെത്തെ ഫഗ്ഷൻ നു വേണ്ടിയുള്ള ഒരുക്കത്തിലാണ് ആമി, വളരെയധികം സിംപിൾ ആയാണ് അവൾ ഒരുങ്ങിയത്. അതിഥികളെയൊക്കെ സ്വീകരിക്കുന്ന തിരക്കിലാണ് ഗായത്രിയും ചന്ദ്രശേഖരും. എല്ലാവരേം വിട്ടുപോകുന്ന സങ്കടത്തിലാണ് ആമി, അവൾക് ധൈര്യം കൊടുക്കാൻ ശിവ കൂടെ തന്നെ ഉണ്ട്.
ബന്ധുക്കളെല്ലാവരും ആമിയെ കാണുകയുണ് സമ്മാനങ്ങളൊക്കെ കൊടുക്കുന്നുമുണ്ട്.

""കല്യാണ പെണ്ണിന്റെ മുഖതെന്താ ഇത്രയും ടെൻഷൻ, ""ഒരു അമ്മായി ആണ്.

അവൾ ഒന്ന് ചിരിച്ചു കാണിച്ചു.

പിന്നെ എല്ലാവരും അവളെ കളിയാക്കിയും സംസാരിച്ചുമൊക്കെ സമയം കടന്നു പോയി. നാളെ അവൾ പോകുന്നത് കൊണ്ട് തന്നെ അവൾ അച്ഛന്റെയും അമ്മയുടെയും കൂടെയാണ് കിടന്നുറങ്ങിയത്.
ഒരു നല്ല ഭാവി ജീവിതവും സ്വപ്നം കണ്ടുകൊണ്ട്  അവൾ ഉറക്കത്തിലേക് വീണു.....

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

എന്തുകൊണ്ടോ ആദിയുടെ മനസ് ഒരു വലിയ സംഘർഷത്തിലായിരുന്നു.....

തുടരും......

✍️ദക്ഷ ©️

അപ്പൊ നാളെ കല്യാണം ആണ്  എന്റെ എല്ലാ പ്രിയപ്പെട്ട വായനക്കാരെയും ഞാൻ കല്യാണത്തിന് ക്ഷണിക്കുകയാണ് കേട്ടോ.........

❤️ആദിത്യൻ weds ദീക്ഷിത ❤️
❤️ആത്മിക  weds വിശാൽ ❤️

വിധിയെ തടുക്കാൻ ആവില്ല മക്കളെ 😛

 


❤️നിന്നിലലിയാൻ❤️-8

❤️നിന്നിലലിയാൻ❤️-8

4.6
13996

  ""മോളെ ആമി എഴുന്നേറ്റേ. "" ""പ്ലീസ്‌ അമ്മ കുറച്ചു നേരം കൂടെ ഉറങ്ങട്ടെ. "" ""എണീക്കെടി, ഇന്ന് നിന്റെ കല്യാണം ആണെന്ന് മറന്നോ, ഇന്ന് മുതൽ വേറെ വീട്ടിൽ പോവണ്ട കൊച്ചാണ്, നാളെ നിന്നെ ഇത് പോലെ വിളിക്കാൻ ആരും ഉണ്ടാവില്ല, പോത്ത് പോലെ കിടന്നുറങ്ങുന്നത് കണ്ടില്ലേ. "" പെട്ടന്ന് എന്തോ ഓർത്ത പോലെ ആമി ചാടി എഴുന്നേറ്റു. ""അയ്യോ ഇന്ന് കല്യാണം  അല്ലേ, അമ്മേ സമയം എത്രയായി. "" ""മണി നാലു കഴിഞ്ഞു വേഗം കുളിച്ചിട്ട് അമ്പലത്തിൽ പോയി തൊഴുതു വാ.11 മണിക്കാണ് മുഹൂർത്തം അതിനു മുന്നേ ഒരുങ്ങി ഓഡിറ്റോറിയത്തിൽ എത്തണം. "" അവൾ വേഗം തന്നെ കിടക്കയിൽ നിന്നു