Aksharathalukal

THE DARKNESS NIGHTS 5

✍ BIBIL T THOMAS
 
കുറച്ച നേരത്തെ യാത്രക്ക് ഒടുവിൽ സാമുവൽ ഇടുക്കി ഗവണ്മെന്റ് ആശുപത്രിയിൽ എത്തി.... ഡോക്ടർ സുദർശന്റെ മുറി ലക്ഷ്യമാക്കി നടന്നു...
ഹാ... വരൂ സാമുവൽ ... ഇരിക്കൂ ...... എന്താ ഡോക്ടർ നേരിട്ട് കാണണം എന്ന് പറഞ്ഞത്..... തന്റെ ആകാംഷ മറച്ചുവെക്കാതെ തന്നെ സാമുവൽ ചോദിച്ചു.... പറയാം സാമുവൽ... താങ്കളുടെ ആകാംഷ എനിക്ക് മനസിലാകും..... ഡോക്ടറിന്റെ മുഖഭാവത്തിൽ നിന്നുതന്നെ കേൾക്കാൻ പോകുന്നത് നല്ല കാര്യം അല്ല എന്ന് സാമുവലിന് മനസ്സിലായിരുന്നു...... 
സാമുവലിനെ നോക്കി ഡോക്ടർ പറഞ്ഞ് തുടങ്ങി..... നോക്കു സാമുവൽ.... 15 വർഷമായി ഞാൻ ഈ രംഗത്ത് പ്രവർത്തിക്കുന്നു..... ഒരുപാട് ആശുപത്രികളിൽ ജോലി ചെയ്തട്ടുണ്ട്.... ഒരുപാട് പോസ്റ്റുമാർട്ടങ്ങളും നടത്തിയിട്ടുണ്ട്..... എത്രയും വർഷത്തെ എന്റെ ജീവിതത്തിൽ ഇങ്ങനെ ഒരു കേസ് ആദ്യമാണ് ..... ശരിക്കും ഭയാനകമായിരുന്നു ഇന്നത്തെ കേസ്..... ഒരു മനുഷ്യന് താങ്ങാൻ പറ്റാവുന്ന വേദനക്ക് ഒരു പരുതിയുണ്ട് .... അതിന്റെ ഒരു രണ്ടുമടങ്ങ് വേതന എങ്കിലും ഈ ചെറുപ്പക്കാരൻ മരിച്ച ആ മണിക്കൂറുകളിൽ അനുഭവിച്ചട്ടുണ്ട്..... 
രക്തം വാർന്ന് ആണ് മരണം സംഭവിച്ചിരിക്കുന്നത്.... പക്ഷെ അതിനുമുമ്പ് ഒരുപാട് അനുഭവിച്ചു.... അയാളെ രക്തം കുടിപ്പിച്ചട്ടുണ്ട്..... അയാളുടെ വായയിൽ മുഴുവനും മനുഷ്യന്റെ ചുടുരക്തം ഉണങ്ങിപ്പിടിച്ച് ഇരിപ്പുണ്ടായിരുന്നു..... വായിലേക്ക് ഒഴിച്ച രക്തം തുപ്പാതെ ഇരിക്കാൻ വേണ്ടി പ്ലാസ്റ്റർ ഒട്ടിച്ചതിന്റെ പാടും ഉണ്ട്..... മണിക്കൂറുകൾ എടുത്ത് അന്ന് മരണം സംഭവിച്ചിരിക്കുന്നത്..... ശരീരത്തിൽ മുഴുവൻ ചെറുതും വലുതുമായി ഏകദേശം 300 മുറിവുകൾ ഉണ്ടായിരുന്നു .... 
സാധാരണ ബ്ലേഡ് ഉപയോഗിച്ചോ... അല്ലെങ്കിൽ കത്തി ഉപയോഗിച്ചോ ഉണ്ടാക്കിയിരിക്കുന്ന മുറിവുകൾ... അങ്ങനെ ഉള്ള മുറിവുകളിൽ നിന്ന് പതിയെ മാത്രമാണ് രക്തം വാർന്ന് പോവുകയൊള്ളു..... പതിയെ ഉള്ള മരണം ഉദ്ദേശിച്ചായിരിക്കാം അങ്ങനെ ചെയ്തത്.... രക്തം വന്ന ഈ മുറിവുകളിൽ പിന്നെയും പിന്നെയും ആയുധങ്ങൾ ഉപയോഗിച്ചതിന്റെ പാടുകളും ഉണ്ട്..... ഈ മുറിവുകളിൽ നിന്ന് കല്ലുപ്പിന്റെ സാനിധ്യവും ഉണ്ട്.... അതായത് ഒരു മുറിവ് ഉണ്ടാക്കി അതിലെ വേതന കുറഞ്ഞു എന്ന് തോന്നുമ്പോ അടുത്ത മുറിവ് ഉണ്ടാക്കുന്നു..... അതുപോലെ പഴയ മുറിവിൽ ഉപ്പ് കലക്കി ഒഴിച്ച് നീറ്റൽ ഉണ്ടാക്കി അയാളുടെ വേദനയോടെ ഉള്ള നിലവിളിയും ജീവനുവേണ്ടി ഉള്ള പിടച്ചിലും ആസ്വദിച്ചു തന്നെ ആണ് കൊന്നിരിക്കുന്നത് ..... ഇത് സ്ഥിതികരിക്കാവോ ഡോക്ടർ.... യെസ് സാമുവൽ... മനസാക്ഷിയെ നടുക്കുന്ന തരത്തിലുള്ള ഹീനമായ ഒരു കൊലപാതകം ആണ് ഇത്.... അയാൾ മരിക്കുന്നതിന് മുമ്ബ് അയാളെക്കൊണ്ട് അയാളുടെ തന്നെ രക്തവും ശരീരഭാഗവും കഴിപ്പിച്ചട്ടുണ്ട്.... ജീവനോടെ ഇരിക്കുമ്പോൾ തന്നെ ആണ് ശരീരം മുറിച് വികൃതമാക്കിട്ടുള്ളത് ..... 
ഡോക്ടർ പറഞ്ഞത് കേട്ട് ഒന്നും പറയാനാവാതെ ഇരിക്കുകയായിരുന്നു സാമുവൽ.... കുറച്ച നേരത്തിനു ശേഷം സാമുവൽ പറഞ്ഞ് തുടങ്ങി.... എന്നാൽ ശെരി ഡോക്ടർ ഞാൻ പോകട്ടെ... ഡോക്ടർ പറഞ്ഞതുപോലെ എന്റെയും ജീവിതത്തിലെ അനുഭവങ്ങളിൽ ആദ്യമായി ആണ് ഇത്തരത്തിൽ ഉള്ള ഒരു കേസ്.... എവിടെ തുടങ്ങണം എന്നുപോലും അറിയാതെ കേസ് വഴിമുട്ടി നിൽക്കുന്നു.... മുകളിൽനിന്ന് നല്ല സമ്മർദം ഉണ്ട്.... ഈ കേസ് എന്റെ കൈയിൽനിന്ന് പോകാനും സാധ്യത കൂടുതൽ ആണ്.... അത്രയും പറഞ്ഞുകൊണ്ട് തന്റെ ക്യാബിനിൽ നിന്ന് പോകുന്ന സാമുവലിന്റെ ഡോക്ടർ നോക്കി നിന്നു .... 
                        *****
പോസ്റ്റുമാർട്ടം റിപ്പോർട്ടുമായി നിരാശയോടെ മടങ്ങിവരുന്ന സാമുവലിനെ കാത്ത് ഷാജോണും മാത്യുവും ഉണ്ടായിരുന്നു ഓഫീസിൽ..... സാർ.. എന്തായി... എന്താവാൻ... അതുംപറഞ്ഞ് സാമുവൽ അവർക്ക് നേരെ ഡേവിഡിന്റെ പോസ്റ്റുമാർട്ടം റിപ്പോർട്ട് കൈമാറി... അപ്പോളും ചാനലുകളിൽ ഡേവിഡിന്റെ കൊലപാതകത്തിന്റെ ഓരോ കഥകൾ വന്നുതുടങ്ങി..... 
           **********************
ഡേവിഡിന്റെ കൊലപാതകം കഴിഞ്ഞട്ട് ഒരാഴ്ച കഴിഞ്ഞിരിക്കുന്നു..... ഇതുവരെയും അന്വേഷണത്തിന് കാര്യമായ പുരോഗതി ഉണ്ടായില്ല.... അതിനെ വിമർശിച്ച് വാർത്തകൾ വന്നു.... ഈ സമയം നിരാശയോടെ ഇരികുകുയായിരുന്നു സാമുവലും സംഘവും.... സാർ നമ്മൾ എന്ത് ചെയ്യാൻ ആ ഒരു തെളിവ് പോലും ഇല്ലാതെ.... ഷാജോണിന്റെ ചോദ്യത്തിന് ഉത്തരം നൽകുംമുമ്പേ സാമുവലിന്റെ ഫോൺ റിങ് ചെയ്തു..... സാമുവലിന്റെ മുഖഭാവം കൂടെ ഉള്ളവർ ശ്രദ്ധിച്ചു.... എന്താ സാർ... ഡിജിപി ആയിരുന്നു .... ഇത്രയും ദിവസത്തെ അന്വേഷണ റിപ്പോർട്ടുമായി തിരുവനന്തപുരത്ത് എത്തണം എന്ന്.... എന്റെ ഊഹം ശരിയാണെങ്കിൽ പ്രത്യേക അന്വേഷണ സംഘത്തെ ഏല്പിക്കാൻ ആയിരിക്കും.... അങ്ങനെ ആണെങ്കിൽ നല്ലതല്ലേ സാർ.. ഈ ടെൻഷൻ മാറിക്കിട്ടും.... ഷാജോൺ അത് പറഞ്ഞപ്പോൾ സാമുവൽ അയാളെ ദയനീയമായി നോക്കി.... ഇത്രയും ദിവസവും അവർ എടുത്ത പരിശ്രമം അദ്ദേഹത്തിന് അറിയാമായിരുന്നു.... ഇനി ആരെകൊണ്ട് അന്വേഷിപ്പിക്കാൻ ആണോ.... അന്വേഷിക്കാൻ പറ്റിയ ഒരാളുണ്ട്.... പ്രതീക്ഷയോടെ സാമുവൽ പറഞ്ഞ്‌കൊണ്ട് അയാൾ യാത്രയായി തന്റെ മേലുദ്യോഗസ്ഥനെ കാണാൻ.... 
 
                                               (തുടരും....) 
 
THE DARKNESS NIGHTS 6

THE DARKNESS NIGHTS 6

4.6
6432

രചന : BIBIL T THOMAS സാമൂവൽ DGP യെ കാണാൻ തിരുവനന്തപുരതെത്തി....\"ഗുഡ് മോർണിംഗ് സാർ....\" സാമൂവൽ DGP ക്ക് സല്യൂട് നൽകി \"ഹാ.. സാമൂവൽ.... ഇരിക്ക്..... എന്തായി അന്വേഷണം..... എന്തെങ്കിലും ലീഡ് കിട്ടിയോ...\"\" സാർ... അത്... കൂടുതൽ വിവരങ്ങൾ ഒന്നും കിട്ടിയില്ല..... \"\"നന്നായി.... എന്നാലേ... ഇനി മെനകെടേണ്ട..... ഫ്രീ ആയിക്കോ. \"\"അതെന്താ സാർ....\"\"എടൊ... കൊല്ലപ്പെട്ടത് നല്ല സ്വാദിനം ഉള്ള വീട്ടിലെ ആണെന്ന് അറിയാലോ.... അവർ മുകളിൽ നല്ല പ്രഷർ കൊടുത്തു..... അതുകൊണ്ട് അന്വേഷണ സംഘത്തെ മാറ്റാൻ തീരുമാനമായി..... പുതിയ അന്വേഷണ സംഗം അടുത്ത ദിവസം.... ചാർജ് എടുക്കും...\"\"ആരാ സാർ...\"\"തനിക്ക് അറിയുന്ന ആൾ തന്നെയാ..... അഭിരാം IPS, തന്റെ പഴയ ശിക്ഷൻ....\"\"മാ