Aksharathalukal

ശിവമയൂഖം : 03

 
 
എന്നാൽ മോനേ എങ്ങാനും വല്ലതും നിന്റെ മനസ്സിൽ കയറിക്കൂടിയിട്ടുണ്ടെങ്കിൽ അത് വേരോടെ പിഴുതെറിഞ്ഞേക്ക്... നിനക്ക് മോഹമില്ലെങ്കിലും എനിക്കുണ്ട് ഇതുപോലെ നല്ലരീതിയിൽ രണ്ടു കാലും കയ്യും ഇതുപോലെ ഇരിക്കണമെന്നത്... അതുകൊണ്ട് മോനത് വിട്ടുകളഞ്ഞേക്ക്... 
അതുകേട്ട് ശിവനൊന്ന് ചിരിച്ചു... 
 
ആദീ... നിനക്ക് ഇന്ന് എന്തെങ്കിലും പരിപാടിയുണ്ടോ.. 
ശിവൻ ചോദിച്ചു... 
 
പിന്നേ... വീട്ടിലെത്തിയിട്ടുവേണം രാവിലെ നീ വിളിച്ചുമുടക്കിയ ഉറക്കം ഒന്നുറങ്ങിതീർക്കാൻ... പോരാത്തതിന് രണ്ടു ഗ്ലാസ് പായസം കുടച്ചതിന്റെ മയക്കൽ എടുക്കുന്നുമുണ്ട്.... "
 
"ഓ.. ഇവന്റെയൊരു ഉറക്കം.. നിനക്ക് ഉറക്കത്തിൽ ആരെങ്കിലും കൈ വിഷം തന്നിട്ടുണ്ടോ... "
 
'ആഹാ.... നിനക്കത് പറയാം...  ഉറക്കം ഉറങ്ങിതീർക്കാനുള്ളതാണ്... അതാണ് എന്റെ ആരോഗ്യത്തിന്റെ രഹസ്യവും"
 
"എന്താരോഗ്യത്തന്റെ...? അതാണോ ഈളുപോലെ  തടിച്ചിരിക്കുന്നത്... "
 
"അതിന് ഞാനെന്തു ചെയ്യാനാണ്... തടിക്കാത്തത് എന്റെ കുഴപ്പമാണോ... ഓഫീസിലുള്ള കാര്യങ്ങൾ മുഴുവൻ എന്റെ തലയിലല്ലേ നീ കെട്ടിവച്ചേക്കുന്നത്... നിനക്ക് അവിടെ AC മുറിയിലിരുന്ന് കല്പിച്ചാൽ പോരേ... എല്ലാം എന്റെ നേതൃത്വത്തിൽ വേണ്ടേ ചെയ്യാൻ.... അതും ആരുടെയെങ്കിലും കയ്യിൽനിന്നു സംഭവിക്കുന്ന തെറ്റുകൾക്കുള്ള പഴിമുഴുവൻ എനിക്കാണല്ലോ നീയും അമ്മാവനും കൂടി തരുന്നത്... ഇതൊക്കെ മാനേജ് ചെയ്തുവരുമ്പോഴുണ്ടാകുന്ന ടെൻഷൻ മൂലമാണ് ഞാനിങ്ങനെ ഉണങ്ങിവരണ്ടുപോകുന്നത്... "
 
അല്ലെങ്കിൽ നീ വലിയ തടിയനായിരുന്നു... ഓഫീസിൽ വന്നതിൽപ്പിന്നെയാണല്ലോ നീ ഈ പരുവത്തിലായത്.... "
 
"വേണ്ട കളിയാക്കേണ്ടാ.. ഞാനും നിന്നെക്കാൾ കൂടുതൽ തടിച്ചു മുടുക്കനാകും അപ്പോൾ ഈ ചോദ്യം അന്നു ചോദിക്കണേ... "
 
"ഓ.... നീ തടിക്കുമ്പോഴല്ലേ.... അന്നേരം ഞാൻ ചോദിച്ചോളാം... ഇപ്പോൾ നമുക്ക് ഒരു സ്ഥലംവരെയും പോകാനുണ്ട്... ആദ്യം കീർത്തിയെ വീട്ടിലെത്തിക്കാം... അവിടെനിന്നു പോകാം... "
 
"എവിടേക്കാണ്  പോകാനുള്ളത്... "
ആദി ചോദിച്ചു
 
"നമ്മൾ ഇപ്പോൾ വന്ന വഴിക്കു തന്നെയാണ് പോകാനുള്ളത്..... എല്ലാം പോകുമ്പോൾ പറയാം... "
അവർ മാണിശ്ശേരിയിലെത്തി...
 
"അല്ലാ നിനക്ക് വീടുമാറിപ്പോയോ.... ഇത് മേലേപ്പാട്ട് വീടല്ലല്ലോ... മാണിശ്ശേരി തറവാടാണ്.... എന്താടാ ഇവനെ മേലേപ്പാട്ട് ഇറക്കാൻ മറന്നുപോയോ...? "
ലക്ഷ്മി ആദിയെ കളിയാക്കി ചോദിച്ചു... 
 
"അമ്മായി വേണ്ടാ... ഞാനിവിടേക്ക് വരാത്തതിലുള്ള  പറച്ചിലാണെന്ന് എനിക്കു മനസ്സിലായി.... നേരം കിട്ടേണ്ടേ അമ്മായീ... ഓഫീസിലുള്ള കാര്യങ്ങൾ എന്റെ തലയിൽ വച്ചേക്കുവല്ലേ ഇവൻ..."
 
അതിന് ഓഫീസ് ആഴ്ചയിൽ ആറുദിവസമല്ലേയുള്ളൂ... ഞായറാഴ്ച നിനക്ക് അവധിയല്ലേ.... അന്നെങ്കിലും ഒന്നു വന്നു കൂടെ നിനക്ക്.... അതോ അന്നത്തെ ദിവസം ഇവിടെയുള്ളവരെപ്പോലെ നാടുനന്നാക്കാൻ നീയും പോകുന്നുണ്ടോ... ?
 
"നാട് നന്നാക്കാനല്ല.... ഉറക്കം ശരിയാക്കാനാണ് പോകുന്നത്.... എല്ലാ ദിവസത്തേയും ഉറക്കം അന്നൊരു ദിവസം വേണം തീർക്കാൻ... "
 
അപ്പോൾ അതാണ് കാര്യം... ഇങ്ങനെ പോയാൽ വിവാഹം കഴിഞ്ഞാൽ കീർത്തിക്ക് അവളുടെ വീട്ടിലേക്ക് വരാൻ പറ്റില്ലെന്നത് ഉറപ്പായി... അവളെ കാണണമെങ്കിൽ ഞങ്ങൾ അവിടേക്ക് വരേണ്ടി വരുമല്ലോ... "
 
അതൊന്നും വേണ്ടിവരില്ല അമ്മായി... അപ്പോഴേക്കും എല്ലാം മാറ്റിയെടുക്കും ഞാൻ.... ഇപ്പോൾതന്നെ ഒരുപാട് മാറ്റമുണ്ടായിട്ടുണ്ട്.... 
 
 "നടന്നതുതന്നെ... അങ്ങനെയുണ്ടാവണമെങ്കിൽ സൂര്യൻ പടിഞ്ഞാറ് ഉദിക്കണം.... നിന്നെ എനിക്കറിഞ്ഞൂടെ ആദീ...  നീയേതായാലും അകത്തേക്ക് കയറ്....."
 
"അയ്യോ വേണ്ട... ഇനി ഇതിലും കൂടുതൽ കേൾക്കാനുള്ള ത്രാണിയില്ല... ഞാൻ ഇവിടെ നിന്നോളാം... "
 
"നിന്നോട് പറയുകയല്ല വേണ്ടത്...  നല്ല മടൽ എടുത്ത് നാലെണ്ണം തരുകയാണ് വേണ്ടത്.... അതു ചെയ്യാത്തത് നീ എന്നെക്കാളും വലുതായതോണ്ടല്ല...  നാട്ടുകാര് പറയുമെന്ന് പേടിച്ചിട്ടാണ്... കേറിവാടാ മരങ്ങോടാ അകത്തേക്ക്....."
 ലക്ഷ്മി അവനെ പുറകിൽ ചെന്ന് തള്ളി അകത്തേക്ക് കയറ്റി.... 
 
"അമ്മായി  അമ്മാവനുണ്ടോ ഇവിടെ... "
 
"മ്.. എന്തിനാണ്...? "
 
"അല്ലാ... ഇനി അമ്മാവനും കൂടി വല്ലതും പറവാനുണ്ടെങ്കിൽ അതുംകൂടി കേൾക്കാമെന്ന് വച്ചിട്ടാണ്.... ഓഫീസിൽ ചെന്നാൽ ഏതായാലും അങ്ങേരുടെ മുന്നിൽ ചെന്നു ചാടാതെ ഒഴിഞ്ഞുമാറി നിൽക്കുകയാണ്...  എല്ലാംകൂടി പലിശ ചേർത്ത് വാങ്ങിക്കാമെന്ന് കരുതി... "
 
"അയ്യോടാ... അമ്മാവനെ പേടിയുള്ള ഒരു അനന്തരവനും..... എടാ നിനക്ക് എത്ര വയസ്സായി എന്നറിയോ... വൈകാതെ കീർത്തിയുമായി വിവാഹം നടക്കേണ്ടവനാണ്... ഇനി എന്നാണ് നിനക്ക് കാര്യപ്രാപ്തി വരുന്നത്... "
 
അത് അമ്മായി ഞാനൊരു ജോത്സ്യനെ കണ്ടിരുന്നു... അടുത്ത മേടമാസം മുതൽ എനിക്ക് കാര്യപ്രാപ്തി വരുമെന്നാണ് അദ്ദേഹം പറഞ്ഞത്... "
 
"എടാ... നിന്നെ ഞാൻ..." ലക്ഷ്മി അവനു നേരെ കയ്യോങ്ങി... 
 
"എന്താണ് അമ്മായിയും മരുമോനുംകൂടിയൊരു കശപിശ... ഞാൻ ഇടപെടണോ... "
അകത്തേക്ക് കയറിവന്ന വിശ്വനാഥമേനോൻ ചോദിച്ചു... 
 
"ഓ... ഇന്ന് നേരത്തെ വന്നോ... എന്തുപറ്റീ.. അല്ലെങ്കിൽ പാതിരയാകുമല്ലോ എത്താൻ...."
ലക്ഷ്മി ചോദിച്ചു
 
"ആ... ഇന്ന് ഇത്ര മതിയെന്ന്  കരുതി... അതു പോട്ടെ.. എന്താണ് ഇവിടെ കാണാത്ത ആണിനെയൊക്കെ കാണുന്നത്... ഇവന് ഇവിടേക്കുള്ള വഴി ആരാണ് പറഞ്ഞു കൊടുത്തത്... "
 
"ശിവൻ പിടിച്ച പിടിയാലേ കൊണ്ടു വന്നതാണ്..."
ലക്ഷ്മി പറഞ്ഞു... 
 
"അങ്ങനെ വരട്ടെ.... അല്ലാതെ ഇവൻ ഇവിടേക്ക് വരില്ലെന്ന് എനിക്കറിയാലോ... "
മേനോൻ ചിരിച്ചുകൊണ്ട് പറഞ്ഞു... അപ്പോഴേക്കും ശിവൻ വേഷം മാറി വന്നു... 
 
"ആ... അച്ഛൻ എല്ലാം കഴിഞ്ഞ് വന്നുകയറിയതേയുള്ളൂ അപ്പോഴേക്കും മകൻ ഇറങ്ങാൻ തുടങ്ങിയോ... "
ലക്ഷ്മി ചോദിച്ചു
 
"എനിക്ക് ഒരു വഴി വരെ പോകാനുണ്ട്.... അതിനാണ് ഇവനേയും കൂട്ടി വന്നത്... "
ശിവൻ പറഞ്ഞു... 
 
ആ നടക്കട്ടെ... ഏതായാലും വീട്ടുകാർക്ക് രണ്ടിനെക്കൊണ്ടും വലിയ ഉപകാരമില്ലാ... നാട്ടുകാർക്കെങ്കിലും ഉണ്ടാകട്ടെ.. "
ലക്ഷ്മി പറഞ്ഞതുകേട്ട് ശിവനൊന്ന് ചിരിച്ചു... പിന്നെ ആദിയേയും കൂട്ടി പുറപ്പെട്ടു... അവർ പോകുന്നതും നോക്കി മേനോനും ലക്ഷ്മിയും നിന്നു
 
"എടീ... കീർത്തിയുടെ കൂടെ ശിവന്റേയും വിവാഹം നടത്തണം.... വലിയ പ്രതാപത്തിൽനിന്നൊന്നും വേണ്ട... ഒരു പാവം കുട്ടിയെ കണ്ടുപിടിച്ച് അവനെക്കൊണ്ടു വിവാഹം ചെയ്യിക്കണം... "
 
"ഞാനുമത് ആലോചിക്കായ്കയില്ല... നമ്മുടെ കീർത്തിമോളുടെ കൂട്ടുകാരി രണ്ടുമൂന്ന് തവണ ഇവിടെ വന്നിട്ടില്ലായിരുന്നോ... ആ കുട്ടി ശിവന് നല്ല ചേർച്ചയാണ്..... അവളുടെ വീട്ടുകാർക്ക് സമ്മതമാണെങ്കിൽ നമുക്കൊന്നാലോചിച്ചാലോ...
 
അതു ശരിയാണ്... പക്ഷേ ആ കുട്ടിയുടെ വീട് എവിടെയാണെന്ന് ചോദിക്കാൻ പറ്റിയില്ല..  ഇനി വരുമ്പോൾ ചോദിക്കാം... "
 
അതെന്തിനാണ്.... കീർത്തി ക്ക് അറിയില്ലേ അവളുടെ വീട്... അവളോട് ചോദിച്ചുനോക്ക്... "
അപ്പോഴാണ് ആ കാര്യം ലക്ഷ്മി ഓർത്തത്... 
 
▪️▪️▪️▪️▪️▪️▪️▪️▪️
 
"എടാ നമ്മൾ ഇപ്പോൾ എവിടേക്കാണ് പോകുന്നത്... ഇത് കുറച്ചു നേരമായല്ലോ നമ്മൾ പോകാൻ തുടങ്ങിയിട്ട്.... അതിപ്പോൾ നമ്മൾ വിവാഹത്തിനു വന്ന സ്ഥലമെത്തി... ഇനിയെങ്കിലും നീ പറ നമ്മൾ എങ്ങോട്ടാണ് പോകുന്നത്....."
ആദി ചോദിച്ചു.... 
 
പറയാം... നമ്മൾ പോകുന്നത് പ്രസാദിന്റെ വീട്ടിലേക്കാണ്... അവന്റെ അച്ഛന് തീരെ സുഖമല്ല.... അതാണ് രണ്ടു ദിവസമായി ഓഫീസിലേക്ക് വരാതിരുന്നത്... നമ്മുടെ ഓഫീസിൽനിന്നു കിട്ടുന്ന ശമ്പളം കൊണ്ടാണ് അവരുടെ എല്ലാ കാര്യവും നടക്കുന്നത്... അതിനിടയിൽ അച്ഛൻ അസുഖവുമായി കിടപ്പിലായി... നമുക്കവിടെയൊന്ന് പോകണം... പറ്റുമെങ്കിൽ എന്തെങ്കിലും അവന് കൊടുക്കണം... "
 
അങ്ങനെ വരട്ടെ.... ഈ വഴി വരുന്നതു കണ്ടപ്പോൾ ഞാൻ കരുതി നീ രാവിലെകണ്ട കീർത്തിയുടെ കൂട്ടുകാരിയെ വീണ്ടും കാണാൻ പോകുവാണെന്ന്... ഏതായാലും നന്നായി.... "
ആദി പറഞ്ഞു... 
 
പെട്ടന്നാണ് അവർ ആ കാഴ്ച കണ്ടത്.... ഒരു ചെറുപ്പക്കാരൻ വേറെയൊരാളെ കാറിൽ ചാരി നിറുത്തി കഴുത്തിന് കുത്തിപ്പിടിച്ച് നിൽക്കുന്നത്... അവരുടെയടുത്ത് കരഞ്ഞുകൊണ്ട് നിൽക്കുന്ന ഒരു സ്ത്രീയും... ശിവൻ കാർ നിറുത്തി... അതിൽനിന്നും അവർ രണ്ടുപേരുമിറങ്ങി.... 
 
"എന്താണിത്... നടുറോഡിലാണോ നിന്റെയൊക്കെ വിളയാട്ടം... "
ആദി അവരുടെ അടുത്തേക്ക് ചെന്ന് ചോദിച്ചു.... 
 
നീയാരാടാ ചോദിക്കാൻ... ഇത് ഞാനും ഇയാളുമായിട്ടുള്ള പ്രശ്നമാണ്.... അതെങ്ങനെ തീർക്കണമെന്ന് എനിക്കറിയാം... ഈ സതീശനെയത് ആരും പഠിപ്പിക്കേണ്ടാ... അതുകൊണ്ട് മക്കൾ വന്ന വഴി പോകാൻ നോക്ക്.... 
 
ഈ സമയം ശിവൻ ആ സ്തീയുടെ കാര്യമെന്താണെന്ന് ചോദിച്ചു.... സതീശന്റെ കയ്യിൽനിന്ന് കുറച്ചു പണം പലിശക്കെടുത്തിരുന്നെന്നും ഈ മാസം അതിന്റെ പലിശ മുടങ്ങിയെന്നും അതിനാണ് വഴിയിൽ തടഞ്ഞു വച്ച് ഉപദ്രവിക്കുന്നതെന്നും പറഞ്ഞു.... 
 
ഇതാണോ പ്രശ്നം.... നിനക്ക് എത്ര രൂപയാണ് ഇവർ തരാനുള്ളത്... "
ശിവൻ സതീശനോട് ചോദിച്ചു..
 
ഇരുപത്തയ്യായിരം രൂപ മുതൽ വാങ്ങിച്ചതാണ് അതിൽ നാലുമാസത്തെ പലിശ തന്നു... ഇത്തവണ പലിശ തന്നിട്ടില്ല.... എന്താ നിനക്ക് തരാൻ പറ്റുമോ ഇത്രയും തുക...? 
സതീശൻ ചോദിച്ചു
 
ശിവാ അഞ്ചുപൈസ ഇവന് കൊടുക്കരുത്... ഒരു രണ്ടുമാസത്തെ പലിശ അങ്ങോട്ട് വെട്ടിക്കുറച്ചേക്ക്.... ആ പാവം മനുഷ്യന്റെ മുഖത്തേക്ക് നോക്കിക്കേ... ഇവൻ തല്ലിയതാണ്... "
അപ്പോഴാണ് ശിവൻ അതു ശ്രദ്ധിച്ചത്.... അവൻ അയാളുടെ അടുത്തേക്ക് ചെന്ന് അയാളുടെ മുഖത്തെ പാടുകൾ നോക്കി.... സതീശൻ ഇയാളെ അടിച്ചതാണെന്ന്  അവന് മനസ്സിലായി... അവൻ അല്പം മാറിനിന്ന് മുബൈലെടുത്ത് ആരേയോ വിളിച്ച് എന്തോ പറഞ്ഞു... പിന്നെ തിരിച്ച് അവരുടെ അടുത്തേക്ക് ചെന്നു.... നിങ്ങൾ നേരെ സി ഐ ബാലചന്ദ്രൻസാറിന്റെ അടുത്തേക്ക് ചെല്ലൂ.... ശിവനാഥ് വിളിച്ചുപറഞ്ഞ ആളാണെന്ന് പറഞ്ഞാൽ മതി.... "
അവൻ അവരെ കാറിൽ കയറുന്നതിനു വേണ്ടി ഡോർ തുറന്നുകൊടുത്തു....
 
എന്നാൽ ഇതുകണ്ട് ദേഷ്യം വന്ന സതീശൻ ശിവന്റെ പുറത്തു ചവിട്ട് കൊടുത്തു... ശിവൻ മുന്നോട്ട് തെറിച്ചു വീണു... 
 
 
തുടരും............ 
 
✍️ Rajesh Raju
 
➖➖➖➖➖➖➖➖➖➖➖

ശിവമയൂഖം : 04

ശിവമയൂഖം : 04

4.6
10156

    എന്നാൽ ഇതുകണ്ട് ദേഷ്യം വന്ന സതീശൻ ശിവന്റെ പുറത്തൊരു ചവിട്ട് കൊടുത്തു... ശിവൻ മുന്നോട്ട് തെറിച്ചു വീണു...    "കള്ളനായിന്റെ മോനേ ഈ സതീശന്റെ അടുത്താണോടാ നിന്റെ കളി... " സതീശൻ ശിവനു നേരെ വീണ്ടും ചെന്നു... എന്നാൽ ആദിയുടെ ചവിട്ടേറ്റ് സതീശൻ വീണു... ആദി ചെന്ന് സതീശന്റെ ഷട്ടിൽ കുത്തിപ്പിടിച്ച് അവനെ ഉയർത്തി അവന്റെ ഇരു കവിളത്തും മാറിമാറി അടിച്ചു...    "എന്താടാ നിനക്ക് ഇനിയും ഞങ്ങളെ അടുക്കാമെന്ന് തോന്നുന്നുണ്ടോ... ഉണ്ടെങ്കിൽ പറയ്... ഇവിടെയുള്ള പാവം ജനങ്ങളുടെയടുത്ത് നിന്റെ പോക്കിരിത്തരം ചെലവാകും... ഇത് ആള് മാറിയിട്ടാണ്.... ഞങ്ങളെ വിരട്ടി ആളാവാമെന്ന് നി