Aksharathalukal

ഹൃദയസഖി 46

തിരിച്ചു പോകുവാൻ നേരം അമ്മുവിന് ഹാഷിയെ വിളിക്കുവാൻ ഒരു ചമ്മൽ തോന്നി..
 
അവൾ ഫോൺ എടുത്തു അവന്റെ നമ്പറിലേക് കണ്ണുകൾ പായിച്ചു....
 
വിളിക്കാനോ???? അവൾ അവളോട് തന്നെ ചോദിച്ചു കൊണ്ടിരുന്നു..
 
ആ വഴി വന്ന മെഹ്‌റു കാണുന്നത് ഫോണും പിടിച്ചു ആലോചനയോടെ നിൽക്കുന്ന അമ്മുവിനെ....
 
എന്താടി... എന്തോ പോയ എന്തിനെ പോലെയോ നിൽക്കുന്നെ....
 
അതിനവൾ മെഹരുവിനെ നോക്കി ഇളിച്ചു കാണിച്ചു....
 
എന്താടി ഒരു കള്ളകളി....
 
ഒന്നുല്ല... ഞാൻ.. വാക്കുകൾക്ക് വേണ്ടി തപ്പി തടയുന്നവളെ കണ്ടു മെഹറുവിനു കാര്യം മനസ്സിൽ ആയി....
 
നിനക്ക് എന്ന് മുതലാ അമ്മു വിക്ക് വന്നത്.... മെഹ്‌റു കളിയായി ചോദിച്ചു....
 
അതുകേട്ടു അമ്മു ചുണ്ട് കൂർപ്പിച്ചു....
 
നീ അധികം ചുണ്ട് കോർപ്പിക്കല്ലേ എത്ര നേരമായി ആ മനുഷ്യൻ നിന്നെ നോക്കി നിൽക്കുന്നു....
 
ആരു എന്ന ഭാവത്തിൽ തിരിഞ്ഞു നോക്കിയ അമ്മു കാണുന്നത് മാറിൽ കൈ പിണച്ചു വെച്ചു വണ്ടിയിൽ ചാരി നിൽക്കുന്ന ഹാഷിയെ ആണ്....
 
അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ടു മെഹറുവിന്റെ കൈകളിൽ പിടുത്തം ഇട്ടു....
 
തന്നതാനെ അങ്ങ് പോയമതിട്ട എനിക്ക് എന്റെ ആദിയേട്ടനെ കാണണം.... അമ്മുവിന്റെ കൈ വിടുവിച്ചു കൊണ്ടു ഹാഷിക്ക് നേരെ കൈ വീശി കാണിച്ചു മെഹ്‌റു മുന്നോട്ടു നടന്നു...
 
ഡി ദുഷ്ട്ടെ....
 
അമ്മുവിന് ഹാഷിയുടെ മുഖത്തേക്ക് നോക്കുവാൻ ജാള്യത തോന്നി....
 
അവൾ വരുന്ന കണ്ടു ഹാഷി കോ ഡ്രൈവിംഗ് സീറ്റിന്റെ ഡോർ തുറന്നു കൊടുത്തു...
 
അവൾ ഒന്നും മിണ്ടാതെ സീറ്റിൽ കയറി ഇരുന്നു....
 
അതെ തനിക്കു ഈ നാണം അത്ര ചേരുന്നില്ല... എനിക്ക് ആ പഴയ വായാടി പെണ്ണിനെ ആണ് ഇഷ്ട്ടം.... ഇത് ഒരുമാതിരി ബോർ....
 
അവൻ പറഞ്ഞു നിർത്തിയതും അവൾ അവനെ ചൂണ്ടു കൂർപ്പിച്ചു നോക്കി....
 
ഇങ്ങനെ നോക്കല്ലേടാ ചിലപ്പോൾ ഞാൻ പിടിച്ചു കടിച്ചെടുക്കും... അല്ല പിന്നെ....
 
അതുകേട്ടു അറിയാത്ത വായ തുറന്നു പോയ അമ്മുന്റെ വായ അടച്ചു പിടിച്ചു അവൻ..
ഇങ്ങനെ വാ പൊളിച്ചു നിന്നാലേ വല്ല ഇച്ഛയും കേറോടി പെണ്ണെ....
 
ഇതെന്തു ജീവി   .... ഇതിന് കടിക്കോ അമ്മു ആന്മ
 
നമ്മുടെ തളിക്കുളം ബീച്ചില്ലേ സ്നേഹതീരം ഹാഷി കാർ നേരെ അവിടെ കൊണ്ടു പോയി പാർക്ക് ചെയിതു....
 
അമ്മു ബീച്ചിലേക്കും അവനെയും മാറി മാറി നോക്കി...
 
അവളുടെ നോട്ടം കണ്ടു അവൻ ഒരു ചിരിയോടെ പറഞ്ഞു....
 
ഇറങ്ങടോ.... ദ്രുവി വരവുവാൻ എന്തായാലും അര മണിക്കൂർ ആവും അതുവരെ നമുക്ക് ചുമ്മാ തിര എണ്ണി ഇരിക്കാടോ....
 
 
മണൽ തരിയിലൂടെ ഇരുവരും കൈ കോർത്തു പിടിച്ചു നടന്നു..
രണ്ടുപേരുടെയും ഉള്ളം എന്തെന്നറിയാത്ത വികാരങ്ങൾ നിറഞ്ഞു... അതനുസരിച്ചു രണ്ടു പേരുടെയും കൈകൾ ഒരു പോലെ പിടിമുറുക്കി...
 
 
ചെറു ചിരി രണ്ടു പേരുടെയും ചുണ്ടിൽ വിരിഞ്ഞു..
 
അടുത്ത് കണ്ട കൽ ബെഞ്ചിൽ ഹാഷി ഇരുന്നു കൊണ്ടു അവളെ തനിക്കടുത്തായി പിടിച്ചിരുത്തി...
 
മൗനം വാചാലമായ നിമിഷങ്ങൾ.
സന്തോഷം കൊണ്ടു രണ്ടുപേർക്കും വാക്കുകൾ പുറത്തേക്ക് വരുന്നില്ല..
മൗനം പോലും സുന്ദരമായ നിമിഷം.... ഒരു പുഞ്ചിരിയാൽ എല്ലാം പ്രകടമായ നിമിഷം...
 
അമ്മുവിന്റെ കൈകൾ എടുത്തവൻ തന്റെ കൈയോട് ചേർത്തു വെച്ചു.... ആ കൈകളിലേക്കും അവന്റെ കണ്ണുകളിലേക്കും അവൾ മാറി മാറി മിഴികൾ പായിച്ചു.
 
അവന്റെ കണ്ണുകൾ തനിക്കായി ആയിരം കഥകൾ പറയുന്ന പോലെ തോന്നി.... അവന്റെ മനസ്സിന്റെ അഴങ്ങളിലേക്ക് അവളുടെ നോട്ടം ചെന്നെത്തി.
 
 
അവനൊന്നു കണ്ണ് ചിമ്മി കാണിച്ചു..
 
 
നിറഞ്ഞു വന്ന മിഴികളെ ഒഴുകുവാൻ വിടാതെ അവൾ അവന്റെ തോളോട് ചേർന്നു കിടന്നു....
 
അവനവളെ തന്റെ കൈകളാൽ ചേർത്തു പിടിച്ചു... അവളുടെ നെറ്റിയിലായി ചുംബിച്ചു...
 
ഇരുകണ്ണുകളും അടച്ചവൾ ആ ചുംബനം ഏറ്റു വാങ്ങി....
 
രണ്ടാളും കടലിലെക്ക്‌ നോട്ടം എറിഞ്ഞു.... ഏറെ നേരം ആ ഇരിപ്പ് തുടർന്നു എങ്കിൽ രണ്ടാളുടെയും ഹൃദയം പതിൻ മടങ് വേഗത്തിൽ മിടിക്കുന്നതായി തോന്നി.
 
 
ഫോൺ റിങ് ചെയ്യുന്ന കേട്ടാണ് ഹാഷിയുടെ കൈകൾ അമ്മുവിന്റെ കൈകളിൽ നിന്നു പിൻവലിച്ചത്..
 
ഒരുചിരിയോടെ അവൻ കാൾ അറ്റൻഡ് ചെയിതു....
 
സംസാരിക്കുന്നത് കേട്ടപ്പോളെ ദ്രുവി ആണെന്ന് അവൾക്ക് മനസ്സിൽ ആയി..
 
ഫോൺ വെച്ച് ഹാഷി അമ്മുവിനെ നേരെ തിരിഞ്ഞു....
 
പോയാലോ????
 
ദ്രുവി ഏട്ടനോ??
 
ടാ അവൻ വരുവാൻ ലേറ്റ് ആകും തന്നെ എന്നോട് കൊണ്ട് ആക്കുവാൻ പറഞ്ഞു....
 
ഈശ്വര....
 
അമ്മുവിന്റെ ഈശ്വര വിളിക്കേട്ടു ഹാഷി ഒന്നു ഞെട്ടി....
 
എന്താടി വിളിച്ചു കൂവി മനുഷ്യനെ പേടിപ്പിക്കുന്നെ....
 
അതുപിന്നെ തറവാട്ടിൽ അറിഞ്ഞാൽ അതോടെ തീരും...
 
എന്ത്????
 
അല്ല ഞാൻ ഇയാളുടെ കൂടെ ആണെന്ന് അറിഞ്ഞാൽ...
 
അറിഞ്ഞാൽ എന്താ..
ഞാൻ നിന്നെ കെട്ടാൻ പോകുന്നവനല്ലേ....
 
ചെന്നു പറഞ്ഞാലും മതി മുത്തശ്ശി ചൂരൽ എടുക്കും...
 
അവളുടെ പദം പറച്ചിൽ കേട്ട് അവനു ചിരി വന്നു.....
 
എന്തിനാ എന്റെ അമ്മുക്കുട്ടി ഇങ്ങനെ ടെൻഷൻ ആവുന്നേ ചേട്ടനല്ലേ കൂടെ ഉള്ളത്....
 
എന്നാലും ഏട്ടൻ എന്നോട് ഈ ചതി ചെയ്തല്ലോ???
 
താൻ ഇങ്ങനെ ടെൻഷൻ ആവാതെ വായോ വന്നു വണ്ടിയിൽ കേറു... ഞാൻ എത്താറാകുമ്പോൾ ചിന്തുനെ വിളിക്കാം... അവൻ വന്നു തന്നെ കിട്ടിക്കോളും..
 
അഹ് best.... കാമുകിനെ കാണുവാൻ പറ്റാതെ കലിതുള്ളി ഇരിക്കുന്നവനെ തന്നെ വിളിക്കാനോ???
 
ഞാൻ പറഞ്ഞോളാം പോരെ... അവൻ അമ്മുവിന് നേരെ കൈകൾ നീട്ടി... അവളുടെ കൈകൾ അവൻെറതുമായി ചേർത്തു വെച്ച് അവർ വണ്ടിക്കരികിലേക്ക് നടന്നു...
 
 
വണ്ടിയിൽ ഇരിക്കുമ്പോളും ചെറിയൊരു ടെൻഷൻ അവളെ അലട്ടി.... വീട്ടിൽ അറിഞ്ഞാൽ....
 
കാര്യം മനസ്സിലായ പോൽ അവൻ അവളുടെ കൈകളിൽ പിടി മുറുക്കി ഒന്നുമില്ല എന്ന് കണ്ണടച്ച് കാണിച്ചു....
 
അവൾ അവനെ നോക്കി പുഞ്ചിരിച്ചു....
 
 
💕💕💕💕💕💕💕💕💕💕💕
 
 
ദ്രുവിയുടെ മുഖം വളരെ ആസ്വാസത്താമായിരുന്നു.... അവൻ മുന്നിൽ നിൽക്കുന്നവളെ നിരമിഴികളോടെ നോക്കി....
 
I am ലീവ് it ദ്രുവി.... കടുത്ത ശബ്ദത്തിൽ പറഞ്ഞു കൊണ്ടവൾ അവനു നേരെ തിരിഞ്ഞു നിന്നു... പാറി പറക്കുന്ന strate ചെയിത മുടിയിഴകളും ചായം തേച്ചു പിടിപ്പിച്ചിരിക്കുന്ന ചുണ്ടുകളും അത്യാവശ്യം മോഡേൺ ആയ ഒരു കൊച്ചു സുന്ദരി....
 
ഇനിയും നിന്റെ സെന്റിമെൻസിൽ കടിച്ചു തൂങ്ങി കിടന്നു എന്റെ ലൈഫ് സ്പോയിൽ ചെയ്യാൻ എനിക്ക് താല്പര്യം ഇല്ല.... എനിക്ക് എന്റെ life ആണ് വലുത്....
 
ത്രയാ plz try to understand....
 
No ദ്രുവി.... എനിക്ക് ഇനി ഒന്നും കേൾക്കണ്ട.....
 
അവൾ മെല്ലെ നടന്നകന്നു....
 
അവന്റെ കണ്ണുകളിൽ മിഴി നീർ ഉരുണ്ടു കൂടി മുന്നിലെ കാഴ്ചയെ തന്നെ മറച്ചു....
 
ത്രയാ.... തന്റെ പ്രിയപെട്ടവൾ... ഇന്നലെ വരെ തന്റെ എന്ന് വിശ്വാസിച്ചു കൊണ്ട് നെഞ്ചിൽ കൊണ്ടു നടന്നവൾ.... തന്റെയും ഹാഷിയുടെയും മനുവിന്റെയും കോളേജമേറ്റ്‌... അവർക്ക് ഇരുവർക്കും ഫ്രണ്ട് ആയപ്പോൾ തന്റെ മാത്രം പ്രണയിനി ആയവൾ...
 
 
അവളുടെ ഇഷ്ട്ടങ്ങൾക്ക് കൂടെ നിൽക്കാതെ ആയപ്പോൾ തന്നെ വേണ്ടന്നു വെച്ച് പോയി അവൾ...
 
ഇപ്പോൾ എന്റെ മുന്നിൽ അമ്മുന്റെ ജീവിതം മാത്രമേ ഉള്ളൂ... അവൾ എന്നും എന്റെ ഹാഷിയോടൊപ്പം സുഗമായി ജീവിക്കണം... അതുമാത്രമേ ഇപ്പോൾ എന്റെ മനസ്സിൽ ഉള്ളൂ...
 
 
ഒഴുകി ഇറങ്ങിയ മിഴിനീർ കാഴച്ച മറച്ചു കൊണ്ടിരുന്നപ്പോൾ അവന്റെ കാലുകൾ ആക്സിലേറ്ററിൽ അമർന്നു കൊണ്ടിരുന്നു....
 
 
 
അപ്പൊ ദ്രുവിടെ ആളെ മനസ്സിൽ ആയില്ലേ.......
 
എന്താണെന്നു അറിയില്ല ഫോൺ ഇടക്ക് പണി തരുന്നു... ലെങ്ത് കൂട്ടി എഴുതിയതാണ് മൊത്തംഡിലീറ്റ് പോയി... പിന്നെ എഴുതാൻ മടി ആയി അതാ 😪 ചോറി 
 

ഹൃദയസഖി part 47

ഹൃദയസഖി part 47

4.9
2089

തുടരെ തുടരെ അടിക്കുന്ന ഫോൺ റിങ് കെട്ടാനാണ് ദ്രുവി ഫോണിലേക്ക് നോട്ടം പായിച്ചത്..   ഫോൺ സ്‌ക്രീനിൽ " kunji "  എന്ന പേരിനൊപ്പം അമ്മുന്റെ പുഞ്ചിരിക്കുന്ന ഫോട്ടോ കൂടി കണ്ടതോടെ താൻ ഇതുവരെ അനുഭവിച്ച സങ്കടം എങ്ങോ പോയി മറഞ്ഞു....     അവൻ വണ്ടി സൈഡ് ഒതുക്കി ഒരു ചിരിയോടെ  കാൾ എടുത്തു...   ഏട്ടാ..... ഇത് എവിടെയാ... ഞാൻ എത്ര നേരം കൊണ്ടു വിളിക്കുവാ...   അതുപിന്നെ കുഞ്ഞാ ഫോൺ സൈലന്റ് ആയിരുന്നു അതാ....     മ്മ്... Ok ok   ഏട്ടൻ പൊന്നോ???   ആ ഞാൻ അങ്ങോട്ടേക്ക് വന്നുകൊണ്ടിരിക്കുവാ....   എന്താ ഏട്ടന്റെ സൗണ്ട് വല്ലാതെ ഇരിക്കുന്നെ... വയ്യേ എന്റെ ഏട്ടന്....   ഹേ  ഏട