Aksharathalukal

നിരഞ്ജൻറെ സ്വന്തം പാറു  Chapter 90

നിരഞ്ജൻറെ സ്വന്തം പാറു  Chapter 90
 
“അത് കലക്കി. നിങ്ങൾ രണ്ടും കൂടി എന്തൊക്കെ ചെയ്തു കൂട്ടും എന്തോ?”
 
അവൻ നടന്ന് അവളുടെ ബെഡിൽ ഇരുന്നു പറഞ്ഞു.
 
“ഒന്ന് ഞാൻ പറയാം….”
 
“നീ ഈ അസുഖം എല്ലാം ഭേദപ്പെട്ട് എഴുന്നേൽക്കുമ്പോളെക്കും ഞാൻ ഇവിടെ അഡ്മിറ്റ് ആകും. നിങ്ങളുടെ രണ്ടുപേരുടെയും രണ്ട് പ്രോഡക്ട്സ് എൻറെ അടുത്ത് ഇല്ലേ?”
 
ഭരതൻ പറയുന്നത് കേട്ട് മൂന്നു പേരും ചിരിച്ചു.
 
നിരഞ്ജൻ അവനോടു ചോദിച്ചു.
 
“നീയല്ലേ പറഞ്ഞത് they are very cute എന്ന്. എന്നിട്ട് ഇപ്പോൾ ഇങ്ങനെ പറയുന്നോ?"
 
അവർ മൂന്നുപേരും ചിരിയോടെ പിന്നെയും എന്തൊക്കെയോ സംസാരിച്ചു കുറച്ചു സമയം ഇരുന്നു.
 
ഓഫീസിലെ കാര്യങ്ങളും മക്കളുടെ കാര്യങ്ങളുമെല്ലാം അവർ സംസാരിച്ചു. എല്ലാം സംസാരിച്ച ശേഷം ഭരതൻ പറഞ്ഞു.
 
“എനിക്ക് പോകാൻ സമയമായി. എന്നെ കാണേണ്ട സമയത്ത് കണ്ടില്ലെങ്കിൽ അവർ രണ്ടും കൂടി അവിടെ ബഹളം വെച്ചു ഒരു കുരുക്ഷേത്ര യുദ്ധഭൂമി തന്നെ സൃഷ്ടിക്കും. അത്രയും നല്ല ക്യൂട്ട് ആണ് രണ്ടും.”
 
അതും പറഞ്ഞ് പാറുവിൻറെ നെറ്റിയിൽ മുത്തം നൽകി ഭരതൻ വീട്ടിലോട്ടു പുറപ്പെട്ടു.
 
ഡോക്ടർ വന്നു പാറുവിനെ ദിവസവും ചെക്ക് ചെയ്യുമായിരുന്നു. അന്ന് വന്നപ്പോൾ നിരഞ്ജൻ ചോദിച്ചു.
 
“What is her condition now? How many more days she should be here?”
 
“Sir... Nothing to worry about. Madam is recovering faster than we expected. If it is in normal condition, we could suggest discharge... but Giri sir instructed us that she should be 200% cure, before her discharge.”
 
അതുകേട്ട് നിരഞ്ജൻറെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.
 
എന്നാൽ ഡോക്ടർ പറയുന്നത് കേട്ട് പാറു വായും തുറന്നു ഇരിപ്പുണ്ടായിരുന്നു.
 
ഡോക്ടർ പോയ ശേഷം നിരഞ്ജൻ അവളോട് പറഞ്ഞു.
 
“വായടച്ച് പിടികെടി കുട്ടി പിശാചേ...”
 
അങ്ങനെ പറഞ്ഞ് അവൻ അവളുടെ ബെഡിൽ അവൾക്കരികിൽ കയറിയിരുന്നു. പിന്നെ പതിയെ അവളുടെ കൈ എടുത്ത് തൻറെ കയ്യിൽ വെച്ച് ചോദിച്ചു.
 
“How are you feeling Paru?”
 
“Better…”
 
“That’s great… can we start our work together now?”
 
“Hmmm... I was going to tell you that only. It’s very boring like this.”
 
പാറുവിൻറെ സംസാരം കേട്ട് നിരഞ്ജൻ ഒരു പുഞ്ചിരിയോടെ എഴുന്നേറ്റു പോയി രണ്ടു പേരുടെയും ലാപ്ടോപ്പുമായി തിരിച്ചു വന്നു.
 
പിന്നെ സമയം പോയത് രണ്ടു പേരും അറിഞ്ഞില്ല എന്നു തന്നെ പറയാം.
 
കുറച്ചു സമയത്തിനു ശേഷം ഭരതൻറെ ഫോൺ വന്നു.
 
“രണ്ടും കൂടി എന്താണ് അവിടെ ചെയ്യുന്നത്?”
 
അതുകേട്ട് നിരഞ്ജൻ കോള് സ്പീക്കറിൽ ഇട്ടു. പിന്നെ ചിരിച്ചു കൊണ്ട് പറഞ്ഞു.
 
“നിൻറെ പെങ്ങളുടെ ഇവിടെ ഫുൾ ഓൺ ആണ്. അപ്പോൾ അവളോടൊപ്പം പിടിച്ചു നിൽക്കണ്ടേ. ഞാനായിട്ട് കുറയ്ക്കുന്നില്ല എന്നങ്ങു തീരുമാനിച്ചു.”
 
“എടാ നീ എൻറെ പെങ്ങളെ പണിയെടുക്കുകയാണോ?”
 
“അല്ലെന്ന് പറഞ്ഞാൽ നുണയാകും. അവൾ വെറുതെ ഇരിക്കണ്ട എന്ന് കരുതിയാണ്. പിന്നെ ആങ്ങളയെ സഹായിക്കുന്നത് അത്ര വലിയ തെറ്റൊന്നുമല്ല.”
 
അതുകേട്ട് മൂന്നുപേരും ചിരിച്ചു.
 
“ഞാനേ മക്കളെ കൊണ്ടു വരാൻ പറയാൻ പോകുകയാണ്. ഓഫീസ് കഴിഞ്ഞ് നീ ഇങ്ങ് പോരേ. പോകുമ്പോൾ അവരെ കൂട്ടാം.”
 
“അതു കുഴപ്പമില്ല, ഞാൻ വന്നോളാം.
 
പിന്നെ എന്തായി രണ്ടു പേരും കൂടി എന്തെങ്കിലും തീരുമാനമാക്കിയോ സൂര്യൻറെ കാര്യത്തിൽ?”
 
ഭരതൻറെ ആ ചോദ്യത്തിന് പാറു മറുപടി നൽകിയത് ഇങ്ങനെയാണ്.
 
“ഏട്ടാ ആ കാര്യത്തിൽ നിങ്ങൾക്ക് തീരുമാനം എടുക്കാം. നിരഞ്ജനോട് ഞാൻ പറയുന്നത് ഏട്ടൻ കേട്ടതല്ലേ? I have only one demand in this case. The result should be the way I wanted. Rest everything is up to you all.”
 
“രണ്ടു ദിവസം കഴിഞ്ഞാൽ ഹരിയും ഗിരിയും നികേതും വരും. അപ്പോഴേക്കും പാറുവിനെ ഡിസ്ചാർജ് ചെയ്യും.”
 
നിരഞ്ജൻ പറയുന്നത് കേട്ട് ഭരതൻ പറഞ്ഞു.
 
“അവരു വന്നാലും ഞാൻ എൻറെ മകളുടെ കൂടെ ആണ് താമസം.”
 
“അത് വേണം ഭരതൻ. പാറുവിനെ ഞാൻ ഫ്ലാറ്റിൽ കൊണ്ടു പോകും.”
 
“അത് ശരിയാവില്ല ഞാൻ വീട്ടിൽ പോകും.”
 
“നീ പോകും നമ്മുടെ ഫ്ലാറ്റിൽ.”
 
അവരുടെ രണ്ടുപേരുടെയും സംസാരം കേട്ട് ഭരതൻ അറിയാതെ തന്നെ തലയിൽ കൈ വച്ചു പോയി. പിന്നെ പറഞ്ഞു.
 
“എന്നാൽ രണ്ടുപേരും തർക്കിച്ച് ഒരു തീരുമാനത്തിലെത്തിയിട്ട് തിരിച്ചു വിളിക്ക്. അല്ലെങ്കിൽ ഞാൻ പിന്നെ വിളിക്കാം.”
 
അതും പറഞ്ഞു ഭരതൻ കോൾ കട്ട് ചെയ്തു.
 
പിന്നെ ചിരിയോടെ അവൻറെ ജോലിയിലേക്ക് ശ്രദ്ധിച്ചു.
 
എന്നാൽ നിരഞ്ജനും പാറുവും അപ്പോഴും വഴക്കായിരുന്നു.
 
“ഞാൻ നിൻറെ ആരാണ് പാറു?”
 
“എൻറെ ബോസ്...”
 
ഒട്ടും ആലോചിക്കാതെ മറുപടി പറഞ്ഞ പാറു പിന്നെയാണ് താൻ എന്താണ് പറഞ്ഞതെന്ന് ആലോചിച്ചത്.
 
അത് കേട്ട് നിരഞ്ജനു വല്ലാതെ ദേഷ്യം വന്നു.
 
“ഞാൻ നിൻറെ ബോസ് ആണോ ടി കുട്ടി പിശാചേ...”
 
എന്നും പറഞ്ഞു അവളുടെ കവിളിൽ പിടിച്ച് ഞെക്കി. എത്ര ദേഷ്യം ഉണ്ടായാലും, കളി ആയാലും അവൻ വളരെ ശ്രദ്ധിച്ചാണ് അവളെ ഹാൻഡിൽ ചെയ്തിരുന്നത്. പിന്നെ അവൻ പറഞ്ഞു.
 
“This is your problem. I am still an outsider for you.”
 
അവൻ പറയുന്നത് കേട്ടിട്ടും അവൾ ഒന്നും പറയാതെ തലകുനിചിരിക്കുന്നത് കണ്ടു നിരഞ്ജൻ പിന്നെയും ചോദിച്ചു.
 
“എടി ഒന്നുമില്ലെങ്കിലും നിൻറെ രണ്ട് കുട്ടികളുടെ അച്ഛനല്ലേ ഞാൻ? ഇതൊന്നും പോരാതെ കല്യാണവും രജിസ്റ്റർ ചെയ്തു. എന്നിട്ടും ഇപ്പോഴും ഞാനവൾക്ക് ബോസ് തന്നെ. ആണോ ടീ... ഞാൻ നിനക്ക് ഇപ്പോഴും ബോസ് ആണോ?”
 
“തലകുനിച്ച് ഇരിക്കാതെ വായ തുറന്ന് പറയെടി കുട്ടിപിശാചേ...”
 
അവൾ ഒന്നും പറയാതെ മിണ്ടാതെ ഇരുന്നു.
എന്തു പറയാനാണ്? നിരഞ്ജൻ പറഞ്ഞതെല്ലാം ശരിയാണ്. താനാണ് ഓർക്കാതെ ഓരോന്നു പറഞ്ഞത്. തെറ്റ് തൻറെ ഭാഗത്ത് തന്നെയാണ്.
 
 ഒന്നും പറയാതെ തലയും കുമ്പിട്ട് ഇരിക്കുന്ന അവളെ നോക്കി നിരഞ്ജൻ ഏതാനും നിമിഷങ്ങൾ ഒന്നും പറയാതെ ഇരുന്നു.
 
പിന്നെ മെല്ലെ അവളെ വിളിച്ചു.
 
“പാറു... നീ എൻറെ മുഖത്തു നോക്ക്... നീ എൻറെ ഭാര്യയാണ്. ഈ മുഖം ഇതു പോലെ വേറെ ഒരാളുടെ മുന്നിലും കുനിക്കുന്നത് എനിക്ക് ഇഷ്ടമല്ല. ഇങ്ങനെ ഒരു നിരഞ്ജനെ ഈ ലോകത്ത് നീയല്ലാതെ ആരും കാണില്ല.”
 
അതും പറഞ്ഞ് അവളെ നെഞ്ചിലേക്ക് കിടത്തി. പിന്നെ അവളുടെ നിറുകയിൽ ചുംബിച്ചു.
 
അവൾക്കു മനസ്സിലായി താൻ പറഞ്ഞത് നിരഞ്ജന് വേദനിച്ചെന്ന്.
 
എന്തൊക്കെ ആരൊക്കെ പറഞ്ഞാലും എല്ലാം മറക്കാനും പൊറുക്കാനും പാറുവിന് അത്ര പെട്ടെന്നൊന്നും പറ്റില്ല.
 
പാറുവിൻറെ മനസ്സ് അവളെ പോലെ തന്നെ നിരഞ്ജനും അറിയാം.
 
മറക്കലും പൊറുക്കലും ഒന്നും അത്ര എളുപ്പമല്ലാത്ത ചോര ഓടുന്ന തറവാട്ടിലെ സന്തതിയാണ് അവളും. അതുകൊണ്ടു തന്നെ എല്ലാവരുടെ മുന്നിലും അവൾ തനിക്ക് മുന്നിൽ തലകുനിക്കുന്നുണ്ടെങ്കിലും അതൊന്നും ശാശ്വതമല്ല എന്ന് അവന് നല്ല പോലെ അറിയാം.
 
അവളെ എങ്ങനെ നേരിടണം എന്ന് അവന് മനസ്സിൽ ഒരു പ്ലാൻ ഒക്കെ ഉണ്ടായിരുന്നു. പക്ഷേ അതൊന്നും ഇപ്പോൾ ആവശ്യമില്ല. എല്ലാം കഴിഞ്ഞ് പാറു പറഞ്ഞ ആ ദിവസം. ആ ദിവസത്തിനായി കാത്തിരിക്കുകയാണ് നിരഞ്ജൻ.
 
ഓർമ്മകളിൽ നിന്നും പുറത്തേക്ക് വന്ന് നിരഞ്ജൻ സംസാരിച്ചു തുടങ്ങി.
 
“കഴിഞ്ഞതെല്ലാം പെട്ടെന്ന് മനസ്സിൽ നിന്നും മാറ്റാൻ സാധിക്കില്ല എന്ന് എനിക്കറിയാം. അതിന് ആവശ്യമായ സമയം തരാൻ ഞാനൊരുക്കമാണ്. ഇത് ഔദാര്യം ഒന്നുമല്ല. തനിക്ക് അവകാശപ്പെട്ടത് തന്നെയാണ് അത് എന്നും എനിക്ക് നല്ലവണ്ണം അറിയാം. ഞാൻ തന്നെ കുറ്റപ്പെടുത്തുകയല്ല. മറിച്ച് അപേക്ഷിക്കുകയാണ് തന്നോട്.”
 
At least നമ്മൾ രണ്ടുപേരും മാത്രം ഉള്ളപ്പോൾ എങ്കിലും താൻ എൻറെതു മാത്രമാകാൻ ഞാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട് പാറു. ഈ നിരഞ്ജൻറെ മാത്രം പാറു ആകാൻ പറ്റുമോ എന്ന് ഒന്ന് ശ്രമിച്ചു നോക്ക് എൻറെ കുട്ടിപിശാചേ...”
 
അതും പറഞ്ഞ് നിരഞ്ജൻ പാറുവിൻറെ ചുണ്ടുകളിൽ ചെറുതായി മുത്തമിട്ടു.
 
അന്ന് ആദ്യമായി അവളിൽ അതൊരു പുഞ്ചിരി വിരിയിച്ചു.
 
അവളുടെ മുഖത്തെ ആ പുഞ്ചിരി നിരഞ്ജനു സ്വർഗം കിട്ടിയ പ്രതീതിയായിരുന്നു.
 
നിരഞ്ജൻ അവളെ തൻറെ നെഞ്ചിൽ കിടത്തി കൊണ്ട് പറഞ്ഞു.
 
“Thanks, Paru...”
 
അവൾ അപ്പോഴും മറുപടിയൊന്നും പറഞ്ഞില്ല.
 
“ഞാൻ എൻറെ ജീവിതത്തിൽ ഒരു പെണ്ണിനെയും അനുവാദമില്ലാതെ തൊട്ടിട്ടില്ല പാറു... നിന്നെ ഒഴിച്ച്. സത്യം പറഞ്ഞാൽ എനിക്ക് അങ്ങനെ ഒരു ആവശ്യം ഒരിക്കലും ഉണ്ടായിട്ടില്ല. പക്ഷേ ആ ദിവസം എനിക്ക് എന്താണ് സംഭവിച്ചത് എന്ന് ഇന്നും എനിക്ക് അറിയില്ല. ചിലപ്പോൾ ഡെസ്റ്റിനി ആയിരിക്കും. കാരണം നമ്മൾ തമ്മിൽ കണ്ടുമുട്ടണം എന്നത് ഈശ്വര നിശ്ചയമാണ്. അതിന് ഈശ്വരൻ കണ്ട വഴി ആയിരിക്കും ഇത്.”
 
“ഒന്ന് ഞാൻ ഇപ്പോഴേ പറയാം. ഒരുപാടു പെണ്ണുങ്ങൾ കടന്നു പോയിട്ടുണ്ട് ജീവിതത്തിൽ. എന്നാൽ എന്ന് നിന്നെ കണ്ടുവോ, അന്നു തൊട്ട് ഈ നിമിഷം വരെ വേറൊരു പെണ്ണ് എൻറെ ജീവിതത്തിലോ മനസ്സിലോ കടന്നു വന്നിട്ടില്ല. ഇനിയുള്ള നിരഞ്ജൻറെ ഈ ജീവിതം നിന്നിൽ മാത്രം ആയിരിക്കും. വേറെ ഒരു പെണ്ണിനും എൻറെ ജീവിതത്തിൽ സ്ഥാനം ഉണ്ടാകില്ല.”
 
“അയ്യോ... മറന്നു പോയി... ഉണ്ടാകും ഉണ്ടാകും... എൻറെ മോൾക്ക് കുറച്ച് ഇടം നൽകണം.”
 
അത് കേട്ട് പാറു നിരഞ്ജനെ തുറിച്ചു നോക്കി.
 
“എന്താടി നോക്കുന്നേ? എനിക്ക് നിന്നെ പോലെ ചുണക്കുട്ടി ആയ ഒരു സുന്ദരി മോളും കൂടി വേണം. ഒന്നിൽ നിർത്തേണ്ട... നമുക്ക് രണ്ടോ മൂന്നോ നാലോ ആയാലും സാരമില്ല.”
 
നിരഞ്ജൻ പറയുന്നത് കേട്ട് പാറു ദേഷ്യത്തോടെ ചോദിച്ചു.
 
“ആർക്ക് സാരമില്ല? എനിക്ക് നല്ല സാരം ഉണ്ട്. രണ്ടെണ്ണത്തിൻറെ സമയത്ത് ഞാനനുഭവിച്ചത് ആർക്കും അറിയില്ലല്ലോ?”
 
അതുകേട്ട് നിരഞ്ജൻറെ മുഖം പെട്ടെന്ന് വാടി.
 
 കുറ്റവാളിയെപ്പോലെ അവൻ ഇരുന്നു.
 
അന്നേരമാണ് താൻ പറഞ്ഞത് ശരിയായ മീനിങ്ങിൽ അല്ല നിരഞ്ജൻ എടുത്തിരിക്കുന്നത് എന്ന് അവൾക്ക് മനസ്സിലായത്. അവൾ ആലോചനയിൽ ഇരിക്കുമ്പോഴാണ് നിരഞ്ജൻ പറഞ്ഞത്.
 
“സോറി പാറു... എനിക്ക് ഇതല്ലാതെ ഒന്നും ചെയ്യാൻ ഇപ്പോൾ പറ്റില്ല. But I can promise you, നമ്മുടെ ഇനിയുള്ള എല്ലാ കുട്ടികളുടെയും പൂർണ ഉത്തരവാദിത്വവും എൻറെതാകും. അങ്ങനെയാണെങ്കിൽ എത്ര കുട്ടികളെ നിനക്ക് പ്രസവിക്കാം.”
 
ഇത് എന്ത് മനുഷ്യൻ എന്ന രീതിയിൽ പാറു അവനെ സംശയത്തോടെ നോക്കിയ ശേഷം പറഞ്ഞു.
 
“നിരഞ്ജൻ നീ വിചാരിക്കുന്ന അത്ര ഈസി അല്ല ഒന്നും. അതല്ലല്ലോ ഇപ്പോഴത്തെ പ്രശ്നം. അതൊക്കെ പോട്ടെ...”
 
“ഞാൻ നിൻറെ കൂടെ ഫ്ലാറ്റിൽ താമസിക്കാൻ വരില്ല.”
 
“പാറു... നീ വരും. നിന്നെ ഞാൻ കൊണ്ടു പോകും. നീ മക്കളുടെ അടുത്ത് നിന്നാൽ ശരിയാകില്ല.”
 
ആ സമയം
 
“മ്മ... ച്ഛാ...”
 
എന്ന വിളി കേട്ടാണ് രണ്ടുപേരും ഡോറിനടുത്തേക്ക് നോക്കിയത്. 
 
മക്കളെ കണ്ട സന്തോഷത്തിൽ അവരെ നോക്കി ഇരിക്കുകയാണ് പാറു.
 
നിരഞ്ജനെ തൻറെ മക്കൾ ആദ്യമായി ആണ്
 
“അച്ഛാ”
 
എന്ന് വിളിച്ചത്. അവൻ രണ്ടുപേരെയും നോക്കി തരിച്ചു നിൽക്കുന്നത് കണ്ടു.
 
മകളെ എടുത്തു നിൽക്കുന്ന ഡ്രൈവർ രണ്ടുപേരെയും പാറുവിൻറെയും നിരഞ്ജൻറെയും അടുത്തു തന്നെ ബെഡിൽ ഇരുത്തി.
 
പുറകെ വാസുദേവനും ഭാരതീയും വന്നു.
 
 വാസുദേവൻ ഇപ്പോഴും വീൽ ചെയറിൽ തന്നെയാണ്.
 
മക്കൾ രണ്ടുപേരും പാറുവിനടുത്തോട്ട് ചാടാൻ തുടങ്ങിയതും നിരഞ്ജൻ വരെ തടഞ്ഞു പിടിച്ചു. പിന്നെ പറഞ്ഞു.
 
“അമ്മയ്ക്ക് വയ്യടാ. ഉവാവ്വു മാറിയില്ല."
 
അതു പറഞ്ഞ് അവരെ എടുത്തു പാറുവിൻറെ സൈഡിൽ നിർത്തി. അവർ രണ്ടു കവിളിലും ഉമ്മ നൽകി. പിന്നെ മുഖം മുഴുവനും നൽകാൻ തുടങ്ങി. അതു കണ്ടു പാറു മെല്ലെ പറഞ്ഞു.
 
“അച്ഛൻറെ മകൾ തന്നെ.”
 
അതു കേട്ട് നിരഞ്ജൻ പറഞ്ഞു.
 
“നീ എനിക്കോ ഒന്നും തിരിച്ചു തരുന്നില്ല, ഞാൻ തരുന്നത് മുഴുവനും വാങ്ങിച്ചു വയ്ക്കും. അതുപോലെ തന്നെ എൻറെ മക്കളിൽ നിന്നും കിട്ടുന്നത് മുഴുവനും വാങ്ങിച്ചു വെക്കുന്നത് കണ്ടില്ലേ? അവർക്ക് എങ്കിലും തിരിച്ചു കൊടുക്കേടീ എൻറെ കുട്ടി പിശാചേ... ഇങ്ങനെ ഒരു പിശുക്കത്തിയെ ഞാൻ കണ്ടിട്ടില്ല. ഹോ വല്ലാത്ത സാധനം തന്നെ.”
 
ഇതൊക്കെ നിരഞ്ജൻ പറയുമ്പോഴും മക്കൾ രണ്ടുപേരും അവൾക്ക് ഉമ്മ നൽകി കൈ കൊണ്ട് അവളുടെ മുഖം എല്ലാം തൊട്ടു നോക്കുന്നുണ്ടായിരുന്നു. പിന്നെ രണ്ടു പേരും കൂടെ കൂടെ ചിരിക്കാൻ തുടങ്ങി. കുറച്ചു നേരം അവർ അങ്ങനെ അവളോടൊപ്പം നിന്നു.
 
പിന്നെ നിരഞ്ജൻ മക്കളെ എടുത്ത് മടിയിലിരുത്തി കളിക്കാൻ തുടങ്ങി.
 
ആ സമയം വാസുദേവനും ലളിതയും പാറുവിനോട് സംസാരിച്ചു. ഇടയ്ക്കിടയ്ക്ക് അവർ അച്ഛനും മക്കളും കൂടി കളിക്കുന്നത് നോക്കി ചിരിക്കുന്നുണ്ടായിരുന്നു.
 
എങ്കിലും മൂന്നു പേരിലും ആ കാഴ്ച വല്ലാത്ത സന്തോഷമാണ് നൽകിയിരുന്നത്. പാറു പറഞ്ഞു.
 
“അച്ഛ, ഡിസ്ചാർജ് ആയാൽ വീട്ടിൽ വരാൻ സമ്മതിക്കുന്നില്ല. അച്ഛൻ ഒന്ന് പറയുമോ?”
 
അതുകേട്ട് ലളിത ചിരിയോടെ പറഞ്ഞു.
 
“അതാണ് മോളെ നല്ലത്. എന്തായാലും നിരഞ്ജനൊപ്പം അല്ലേ പോകുന്നത്? മക്കൾ ചെറുതല്ലേ? അറിയാതെ പോലും ഇനിയൊരു ഹെൽത്ത് ഇഷ്യു നിനക്ക് ഉണ്ടാകാതിരിക്കാൻ അല്ലേ അവൻ പറയുന്നത്. മോള് ഇതിനു വേണ്ടി അവനോട് വാശി പിടിക്കേണ്ട…”
 
ലളിതയുടെ സംസാരം കേട്ട പാറു ചിരിയോടെ ചോദിച്ചു.
 
“അമ്മയെ നിരഞ്ജൻ എപ്പോഴാണ് വിളിച്ചത്?”
വിളിച്ചു പറഞ്ഞു.
നിരഞ്ജൻറെ സ്വന്തം പാറു   Chapter 91

നിരഞ്ജൻറെ സ്വന്തം പാറു   Chapter 91

4.8
16108

നിരഞ്ജൻറെ സ്വന്തം പാറു   Chapter 91   “നിങ്ങൾ രണ്ടുപേരും വഴക്ക് കൂടുകയാണ് ഈ കാര്യത്തെ ചൊല്ലി എന്ന്. പക്ഷേ അത് നിരഞ്ജൻ അല്ല ഭരതൻ ആണെന്ന് മാത്രം. അതു കൊണ്ടാണ് മക്കൾക്കൊപ്പം ഞങ്ങളും വന്നത്.”   അത് കേട്ട് നിരഞ്ജൻ പറഞ്ഞു.   “അവളുടെ സമ്മതം കിട്ടാത്തതു കൊണ്ടാണ് അച്ഛനോട് ഞാൻ വിളിച്ചു പറയാഞ്ഞത്. ഇതിപ്പോ അച്ഛനും അമ്മയ്ക്കും എതിർപ്പില്ലാത്ത സ്ഥിതിക്ക് എനിക്കൊരു കാര്യം പറയാനുണ്ട്.”   “പാറു അസുഖം പൂർണ്ണമായി മാറിയ ശേഷം ഓഫീസിൽ പോകാൻ ആകുമ്പോൾ വീട്ടിലോട്ടു വരും. അതുവരെ മക്കളെ...”   നിരഞ്ജൻ പറഞ്ഞുവന്നതു് മുഴുമിപ്പിക്കാൻ ബുദ്ധിമുട്ടുന്നത് കണ്ടു