Aksharathalukal

ശിവമയൂഖം : 08

 
 
നീ പറഞ്ഞ ആ ദൈവദൂതൻ ഇവനാണ്... എന്റെ വിശ്വൻ.. എന്റെ കൂട്ടുകാരൻ... എന്റെ ചോരയേക്കാളേറെ എന്നെ സ്നേഹിക്കുന്നവൻ.... തിരിച്ച് കിട്ടുമെന്ന ഉദ്ദേശത്തോടെയല്ല ഇവനെന്നെ സഹായിച്ചത്... ഞങ്ങൾ തമ്മിലുളള ബന്ധം അത്രയും വലുതാണ്... അതൊന്നും നിനക്ക് മനസ്സിലാവില്ല... കാരണം കാര്യം കാണാൻ മാത്രമാണല്ലോ പണ്ടേ നീയൊക്കെ മറ്റുള്ളവരെ സ്നേഹിച്ചിരുന്നത്.... അതേ സ്വഭാവം തന്നെയാണ് നിന്റെ മോനും കിട്ടിയിട്ടുള്ളത്.... കുടുതൽ കാര്യങ്ങളൊന്നും നീ എന്നെക്കൊണ്ട് ചികഞ്ഞെടുപ്പിക്കേണ്ട... അത് നിനക്ക് നന്നാവില്ല... 
എല്ലാം കേട്ട് അമ്പരന്നു നിൽക്കുകയായിരുന്നു ഇന്ദിര... അവൾ തലതാഴ്ത്തി.. പിന്നെ തിരിഞ്ഞുനടന്നു.... അവർ പടിപ്പുര കടന്ന് മറയുന്നതുവരെ ഉണ്ണികൃഷ്ണമേനോൻ നോക്കി നിന്നു... 
 
"എന്താ ഉണ്ണികൃഷ്ണാ ഇതൊക്കെ.... ഒന്നുമില്ലെങ്കിലും അവൾ നിന്റെ കൂടപ്പിറപ്പല്ലേ..... ഇത്ര കടുപ്പിച്ചു അവരോടൊന്നും പറയരുതായിരുന്നു.... "
വിശ്വനാഥ മേനോൻ പറഞ്ഞു
 
ഇത് നിനക്ക്  ആദ്യമായിട്ട് കേൾക്കുന്നതുകൊണ്ട് തോന്നുന്നതാണ്.... രണ്ടു ദിവസം കഴിഞ്ഞാൽ അവൾ വീണ്ടും ഏട്ടാന്ന് വിളിച്ചു വരും... അതുവരെ മാത്രമേ അവൾക്ക് ഈ പിണക്കമെല്ലാമുണ്ടാകൂ.... "
 
പക്ഷേ എനിക്കു തോന്നുന്നില്ല... അവൾ പെട്ടന്ന് ഇതെല്ലാം മറക്കുമെന്ന്.... ഇന്ന് നിങ്ങൾ പറഞ്ഞത് കുറച്ചു കൂടിപ്പോയി... അവനെ നിങ്ങൾ ജാമ്യത്തിലിറക്കാൻ ശ്രമിച്ചില്ലെങ്കിൽ വേണ്ടെന്നേയുള്ളൂ... അവളുടെ മുഖത്തുനോക്കി ഒറ്റയടിക്ക് പറഞ്ഞത് കുറച്ചധികമായിപ്പോയി... അത്രക്കുംവേണ്ടായിരുന്നു... ഇതെങ്ങാനും സതീശനറിഞ്ഞാൽ ഉണ്ടാകുന്ന പുകിലെന്താകുമെന്ന്  ഒന്നാലോചിച്ചു നോക്കൂ... അവൻ വെറുതെയിരിക്കുമെന്ന് തോന്നുന്നുണ്ടോ... "
ശ്യാമള ചോദിച്ചു... 
 
അവനെന്തു ചെയ്യാനാണ്... കുടിച്ചു വന്ന് നാല് തെറി പറയുമായിരിക്കും... അത് പുത്തരിയൊന്നുമല്ലല്ലോ... നീ പറഞ്ഞതുപോലെ ഇത് അവളും അവനും കാര്യമായിട്ടാണ് എടുക്കുന്നതെങ്കിൽ എനിക്ക് സന്തോഷമേയുള്ളൂ... അങ്ങനെയെങ്കിലും അവന്റെ ശല്യം മാറി എന്റെ മോള് രക്ഷപ്പെടുമല്ലോ... "
ഉണ്ണികൃഷ്ണമേനോൻ വിശ്വനാഥനെ നോക്കി... 
 
"വിശ്വാ.. നിനക്കിപ്പോൾ മനസ്സിലായില്ലേ... ഞങ്ങളുടെ തറവാട്ടു മഹിമ... "
 
ഇതിലെന്തിരിക്കുന്നു ഉണ്ണികൃഷ്ണാ... ഇതെല്ലാം പല കുടുംബത്തിലും നടക്കുന്നതല്ലേ... അതൊന്നും വലിയ കാര്യമായി എടുക്കേണ്ട ആവിശ്യമില്ല... എന്നാൽ ഞാനിറങ്ങുകയാണ്... പോകുന്ന വഴി ഒന്നുരണ്ട് പേരെ കാണാനുണ്ട്..
 
"നീ വന്നിട്ട് ഒരു ചായ പോലും കുടിക്കാതെ പോവുകയാണോ... "
 
"അത് ഇനിയുമാവാലോ... "
 
"അല്ല വിശ്വാ... ഞാനൊരു കാര്യം ചോദിക്കട്ടെ... നീ സത്യം പറയണം.... നീ വെറുതെ എന്നെ കാണാൻ വന്നതാണോ... അതല്ല മറ്റെന്തെങ്കിലും കാര്യമുണ്ടായിട്ടാണോ നീ വന്നത്... അല്ലാ നീ വന്നപ്പോഴുള്ള മുഖഭാവമല്ല പോകുമ്പോൾ... ഇവിടെ നടന്ന കാര്യങ്ങൾ കണ്ടിട്ടാണോ...." അതുകേട്ട് വിശ്വനാഥമോനോനൊന്ന് ചിരിച്ചു.. 
 
"നീ പറഞ്ഞതിൽ കാര്യമില്ലാതില്ല.... നീയും ഞാനും തമ്മിലുള്ള ബന്ധം അത് എന്നും നിലനിൽക്കുന്നമെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്... എന്നാൽ അത് വെറുമൊരു സൌഹൃദബന്ധമായി തുടർന്നു പോകുന്നതിലും  നല്ലത് ഒരു കുടുംബമായിട്ട് പോകണമെന്നാശിച്ചു... എന്നാലത് നടക്കില്ല എന്നറിഞ്ഞപ്പോൾ മനസ്സിലൊരു വിഷമം അത്രയേയുള്ളൂ.... "
 
"നീയെന്താണ് വിശ്വാ ഉദ്ദേശിക്കുന്നത്... കാര്യമെന്താണെങ്കിലും തെളിച്ചു പറയ്... "
 
"അതിനി വേണ്ട എന്റെ മനസ്സിൽത്തന്നെ നിൽ ക്കട്ടെ... "
 
"നീ കാര്യം പറയുന്നുണ്ടോ വിശ്വാ... മനുഷ്യനെ വെറുതെ ടെൻഷനടിപ്പിക്കാതെ..."
 
ഞാൻ മയൂഖമോൾ വളർന്നതിനു ശേഷം ആദ്യമായിട്ട് കാണുന്നത് അവൾ വീട്ടിൽ വന്നപ്പോഴാണ്... അവൾ രണ്ടുമുന്ന് തവണ വീട്ടിൽ വന്നു... എന്നാൽ അവളുടെ വീടോ സ്ഥലമോ ഞാൻ ചോദിച്ചില്ല... ചോദിക്കേണ്ട കാര്യമില്ല... പക്ഷേ  അവളെ ലക്ഷ്മിക്ക് അവളെ അറിയില്ലല്ലോ.... അവൾക്ക് ഇവളെ വളരെയേറെ ഇഷ്ടപ്പെട്ടു... അവളെ എന്റെ മകനു വേണ്ടി ആലോചിക്കാൻ അവൾ തീരുമാനിച്ചു.... അതെന്നു പറയുകയും ചെയ്തു... ലക്ഷ്മി മകളോട് ചോദിച്ചപ്പോഴാണ് അവളുടെ വീടും അച്ഛന്റെ പേരും അവൾക്ക് മനസ്സിലായത്... അവളെ ന്റെ ചങ്ങാതിയുടെ മകളാണെന്നറിഞ്ഞപ്പോൾ അവൾക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി... അപ്പോഴാണ് ഞങ്ങൾ അറിയുന്നത് അവളെ നിന്റെ അനന്തരവനായി വിവാഹം ഉറപ്പിച്ചിരിക്കുകയാണെന്നത്... അതും ഒരു മദ്യപാനിയും ക്രിമിനലുമായ ഒരുവനുമായിട്ടാണ് വിവാഹമുറപ്പിച്ചതെന്നറിഞ്ഞപ്പോൾ എനിക്ക് വല്ലാത്തൊരു വേദനയായി തോന്നി... അതറിയാൻവേണ്ടിയാണ് ഞാൻ വന്നത്... പക്ഷേ  മയൂഖയുടെ അഭിപ്രായം കേട്ടപ്പോൾ എനിക്കുറപ്പായി... നമ്മൾ ആഗ്രഹിക്കുന്നതൊന്നും നടക്കില്ലെന്ന്... അതിന്റെയൊരു വേദയുണ്ട് മനസ്സിൽ... "
 
വിശ്വാ... നീയെന്തൊക്കെയാണ് പറയുന്നത്... നിന്റെ മോനെക്കൊണ്ട്  അവളെ വിവാഹം കഴിപ്പിക്കാൻ ആഗ്രിച്ചെന്നോ...നീ തമാശ പറയുകയാണോ...എല്ലാം അറിയുന്ന നീയും അവനും... ഒരു കണക്കിന് അത് വേണ്ടതു തന്നെയാണ്... എന്നാലും.... 
 
ഞാൻ തമാശ പറഞ്ഞതല്ല... എന്റേയും ലക്ഷ്മിയുടെയും മനസ്സിലുള്ള കാര്യമാണ് പറഞ്ഞത്..... ഇനിയത്തെ പറഞ്ഞിട്ട് കാര്യമില്ലല്ലോ... എല്ലാം കൈവിട്ടു പോയില്ലേ... എന്നാൽ ഞാനിറങ്ങുന്നു... ഇനിയും വരാം... മകളോട് പറയൂ ഞാൻ പോയെന്ന്... "
വിശ്വനാഥമേനോൻ പടിപ്പുരയിലേക്ക് നടന്നു.. അവിടെ നിലത്തിട്ട തന്റെ കാറിൽ കയറി വീട്ടിലേക്ക് തിരിച്ചു... എന്നാൽ എല്ലാം കേട്ട് ജനലിനുമറവിൽ മയൂഖ അന്തംവിട്ട് നിൽക്കുകയായിരുന്നു.... 
 
▪️▪️▪️▪️▪️▪️▪️▪️▪️
 
അമ്മേ അച്ഛനിന്ന് എവിടേക്കെങ്കിലും പോവുന്നുണ്ടെന്ന് പറഞ്ഞിരുന്നു...."
ഓഫീസിൽ നിന്ന് വീട്ടിലെത്തിയ ശിവ ലക്ഷ്മിയോട് ചോദിച്ചു... 
 
"അച്ഛനിന്ന് കാവുംപുറത്തെ ഉണ്ണികൃഷ്ണമേനോനെ കാണണമെന്ന് പറഞ്ഞിരുന്നു... അവിടേക്ക് പോയതാകും... എന്തേ ചോദിച്ചത്... "
 
ഒന്നുമില്ല ഇന്ന് നേരത്തെ ഓഫീസിൽ നിന്ന് പോന്നിരുന്നു അതുകൊണ്ട് ചോദിച്ചതാണ്... എന്താണിപ്പോൾ പഴയ കൂട്ടുകാരനെ കാണാനൊരു ആഗ്രഹമുദിച്ചത്... രണ്ടു ദിവസം മുന്നേ നിങ്ങൾ വേണുമാമയുടെ അവിടെ പോയപ്പോൾ അവിടെയൊന്നും കയറിയില്ലല്ലോ.. ഇപ്പോഴെന്താണ് പെട്ടെന്നൊരു ബോധോദയം... "
 
"അതിന് അന്ന് ഞങ്ങൾ രാത്രിയല്ലേ അവിടെ പോയിവന്നത്.... അപ്പോളെവിടെയാണ് അവിടേക്ക് പോകാൻ സമയം കിട്ടുന്നത്... "
 
"അതു ശരിയാണല്ലോ... ഞാനത് ഓർത്തില്ല... " അതും പറഞ്ഞ് ശിവ തന്റെ റൂമിലേക്ക് നടന്നു.... പക്ഷേ അവന്റെ മനസ്സിൽ ഇന്ന് വിശ്വനാഥമേനോൻ കാവുംപുറത്ത് പോയതെന്തിനാണെന്ന ചിന്ത അലട്ടുന്നുണ്ടായിരുന്നു... 
 
ഈ സമയം ഫോണിൽ ഓരോന്ന് നോക്കികൊണ്ടിരിക്കുകയായിരുന്നു കീർത്തി... അപ്പോഴാണ് മയൂഖയുടെ കോൾ വന്നത്.... അവൾ അതെടുത്തു
 
എന്താ മോളേ... ഇപ്പോഴൊരു വിളി... മണിക്കൂറുകൾക്ക് മുമ്പല്ലേ നമ്മൾ കണ്ടുപിരിഞ്ഞത്... എന്തുപറ്റീ... 
കീർത്തി ചോദിച്ചു... മറുതലക്കൽനിന്ന് മയൂഖ പറഞ്ഞ കാര്യങ്ങൾ കേട്ട് അവൾ ഞെട്ടി.... എന്താണ് അവളോട് പറയേണ്ടതെന്നറിയാതെ അവൾ കുഴഞ്ഞു... കുറച്ചു നേരം എന്തൊക്കെയോ പറഞ്ഞ് ഫോൺ കട്ടു ചെയ്ത് അവിടെയിരുന്നു... പിന്നെ താഴേക്ക് വന്ന് നേരെ ലക്ഷ്മിയുടെ അടുത്തേക്ക് ചെന്നു... ആ സമയത്താണ് പുറത്ത് വിശ്വനാഥമേനോന്റെ കാർ വന്നുനിന്നത്... കീർത്തി നേരെ ഉമ്മറത്തേക്ക് നടന്നു.... 
 
അമ്മയെവിടെ മോളെ.... അയാൾ ചോദിച്ചു.. 
 
അടുക്കളയിലുണ്ട്... ഞാൻ വിളിക്കാം.... 
കീർത്തി അടുക്കളയിലേക്ക് നടന്നു... കുറച്ചു കഴിഞ്ഞപ്പോൾ ലക്ഷ്മിയും കീർത്തിയും അവിടേക്ക് വന്നു....  
 
"എന്തുപറ്റീ എന്താണ് മുഖത്തൊരു നിരാശപോലെ... "
 
ഒന്നുമില്ല... നമ്മൾ ആശിച്ചതൊന്നും നമുക്ക് കിട്ടണമെന്നില്ലല്ലോ... ആ കാര്യം നമുക്ക് മറക്കാം അവനോട് ഇതിനെപറ്റിയൊന്നും പറഞ്ഞിട്ടില്ലല്ലോ... "
 
ഇല്ല അവനറിഞ്ഞിട്ടില്ല... പക്ഷേ നിങ്ങളുടെ പോയ കാര്യം അവനറിഞ്ഞിട്ടുണ്ട്... അതുപോട്ടെ നിങ്ങൾ പോയിട്ട് എന്താണവർ പറഞ്ഞത്... 
അയാൾ അവിടെ നടന്നകാര്യങ്ങൾ മുഴുവൻ പറഞ്ഞു.... 
 
അച്ഛാ... ഇപ്പോൾ മയൂഖയെന്നെ വിളിച്ചിരുന്നു... അച്ഛൻ ഏട്ടനുവേണ്ടിയാണ് അവിടേക്ക് ചെന്നതെന്ന് അവർക്ക് മനസ്സിലായിട്ടുണ്ട്... എന്നാൽ.. അവർക്ക് എന്തു പറയണം എന്നറിയാത്ത അവസ്ഥയാണ്.... ഏട്ടൻ അവളെ വിവാഹം ചെയ്യാൻ തീരുമാനിച്ചാൽ അവളുടെ മുറച്ചെറുക്കൻ ഏട്ടനെ എന്തെങ്കിലും ചെയ്യുമെന്ന് അവർക്ക് പേടിയുണ്ട്... പക്ഷേ... അവൾ എന്നോട് ഒരു കാര്യം പറഞ്ഞു... അവൾക്ക് ഏട്ടനെ ഇഷ്ടമാണ്... ഇന്നലെ ഏട്ടനെ കണ്ടപ്പോൾ തന്നെ എന്തോ ഒരു ബന്ധം ഉള്ളതുപോലെ തോന്നിയെന്നും പറഞ്ഞു... എന്നാൽ അവളുടെ അച്ഛന്റെയും അമ്മയുടേയും ജീവന് ആപത്തായതൊന്നും അവൾ ചെയ്യില്ലെന്ന് പറഞ്ഞു... ആ ദുഷ്ടൻ എന്തിനും മടിക്കാത്തവനാണെന്നാണ് അവൾ പറഞ്ഞത്.... 
 
ഈശ്വരാ എന്തൊരു വിധിയാണ് ആ കുട്ടിക്കും കുടുംബത്തിനും..... ആ ദുഷ്ടനെ പുറത്തിറങ്ങാത്തവിധം അഴിയെണ്ണിക്കാൻ വല്ല മാർഗ്ഗവുമുണ്ടോ... എന്നാണെങ്കിലും അവർ രക്ഷപ്പെടുമല്ലോ... 
 
ആ കാര്യം വിട്ടുകള... നമ്മുടെ മോന് അത് വിധിച്ചിട്ടില്ലെന്ന് കരുതിയാൽ മതി.... അതല്ലെങ്കിൽ മറ്റൊന്ന്... നമ്മുടെ മോൻ പെണ്ണു കിട്ടാതെ വിഷമിച്ചിരിക്കുകയൊന്നുമല്ലല്ലോ...  ഏതായാലും നീ കുറച്ച് വെള്ളം കുടിക്കാനെടുക്ക്.. 
 
ലക്ഷ്മി വെള്ളത്തിനായി അടുക്കളയിലേക്ക് നടന്നു... എന്നാൽ അവിടെ പറഞ്ഞതെല്ലാം കേട്ട് വാതിലിനു മറവിൽ നിൽപ്പുണ്ടായിരുന്നു ശിവൻ
 
 
തുടരും........... 
 
✍️ Rajesh Raju
 
➖➖➖➖➖➖➖➖➖➖➖

ശിവമയൂഖം : 09

ശിവമയൂഖം : 09

4.5
8428

    ലക്ഷ്മി വെള്ളത്തിനായി അടുക്കളയിലേക്ക് നടന്നു... എന്നാൽ അവിടെ പറഞ്ഞതെല്ലാം കേട്ട് വാതിലിനു മറവിൽ നിൽപ്പുണ്ടായിരുന്നു ശിവൻ.... അവന്റെ മനസ്സിൽ സന്തോഷവും ഒപ്പം സങ്കടവും മാറിമറിയുന്നുണ്ടായിരുന്നു..  "മയൂഖക്ക്  എന്നെ ഇഷ്ടമാണ്   എന്നാൽ അവളുടെ അച്ഛന്റെയും അമ്മയുടേയും കാര്യമോർത്തിട്ടാണവൾ ആ വിവാഹത്തിന് തയ്യാറാകുന്നത്... ഇല്ല ഒരിക്കലുമത് അനുവദിച്ചുകൂടാ.... എന്നോടവൾക്ക് ഒരുതരിയെങ്കിലും ഇഷ്ടമുണ്ടെങ്കിൽ അവൾ എന്റേതുമാത്രമായിതീരും... അതിന് തടയിടാൻ ആരുവന്നാലും എനിക്കത് പ്രശ്നമല്ല.... അതെല്ലാം തരണം ചെയ്ത് അവളെ ഞാൻ സ്വന്തമാക്കും... " ശിവൻ തന്റെ മുറി