Aksharathalukal

ശിവമയൂഖം : 11



"എടോ ഉണ്ണികൃഷ്ണമേനോനെ.. "
പടിപ്പുരകടന്നുവരുന്ന സതീശനെ കണ്ട് ഉണ്ണികൃഷ്ണമേനോനും മയൂഖയും ഞെട്ടിത്തരിച്ചുനിന്നു.... 

"എന്താണ് കേൾക്കാൻ പാടില്ലാത്ത ചിലത് ഞാൻ കേട്ടു.... അതിന്റെ സത്യാവസ്ഥ അറിയാൻ വന്നതാണ്"

"സതീശാ നീ പോകാൻ നോക്ക്... നിന്നോട് സംസാരിക്കാൻ ഇവിടെയാർക്കും നേരിമില്ല... "
ഉണ്ണികൃഷ്ണമേനോൻ പറഞ്ഞു... 

"ഹാ... അങ്ങനെ പറഞ്ഞാൽ എങ്ങനെയാണ്... ഞാൻ അറിയാൻ വന്ന കാര്യം അറിഞ്ഞിട്ടേ പോകൂ... എനിക്കിവിളെ കെട്ടിച്ചു തരില്ലെന്ന് പറഞ്ഞതായിട്ട് ഞാനറിഞ്ഞു... ഞാനൊരിക്കലും പുറത്തു വരില്ലെന്ന് കരുതിയോ.... ഞാനകത്തായ സമയം നോക്കി പുന്നാരമോൾക്ക് മറ്റു വല്ല ബന്ധവും ആലോചിക്കുന്നുണ്ടോ... "

നീയറിഞ്ഞത് സത്യമാണ്.... കണ്ട കള്ളു കുടിയനും തെമ്മാടിക്കും എന്റെ മോളെ കൊടുക്കുന്നില്ല... ഇനി ഇതിന്റെ പേരും പറഞ്ഞ് നീയിവിടേക്ക് വരേണ്ട... "

ഓഹോ... അപ്പോഴങ്ങനെയാണല്ലേ കാര്യങ്ങൾ... എടോ മേനോനെ.... ഞാൻ ഇവിടെ ജീവനോടെയിരിക്കുമ്പോൾ ഇവളെ വല്ലവനും കെട്ടിച്ചു കൊടുക്കാമെന്ന് എന്റെ അമ്മാവനെന്ന് പറയുന്ന തനിക്ക് സാധിക്കുമെന്ന് തോന്നുന്നുണ്ടോ... "

"സതീശേട്ടാ... വെറുതെ പ്രശ്നമുണ്ടാക്കാതെ പോവാൻ നോക്ക്.... അയൽപക്കത്തുള്ളവർ കേൾക്കും... "
മയൂഖ പറഞ്ഞു... 

കേൾക്കട്ടെടീ... എല്ലാവരും കേൾക്കട്ടെ... നിന്റെ തന്തക്ക് പറഞ്ഞ വാക്കിന് വിലയില്ലെന്ന് എല്ലാവരും അറിയട്ടെ... എന്നുമുതലാടീ നീയൊക്കെ എന്നെ ദിക്കരിക്കാൻ തുടങ്ങിയത്... ഒന്നോർത്തോ... എന്നെ ചതിച്ച് നീ മറ്റു വല്ലവനേയും മനസ്സിലിട്ടിട്ടുണ്ടോ...
ഏതനവാടീ അത്... അങ്ങനെയൊന്നുണ്ടെങ്കിൽ അത് നിനക്ക് നല്ലതിനാവില്ല... വേണ്ടിവന്നാൽ നിന്നേയും അവനേയും കൊന്നിട്ട് ജയിലിൽ പോകും ഞാൻ... "

"സതീശേട്ടനോട് മര്യാദക്ക് പോകാനാണ് പറഞ്ഞത്..."

ഇല്ലെങ്കിൽ നീയെന്തുചെയ്യുമെടീ... എനിക്കറിണം... ആരാണ് നിന്റെ മനസ്സ് മാറ്റി എനിക്കെതിരെ തിരിയാൻ നിന്നെ ഇത്രത്തോളമാക്കിയവൻ..അവൻ ആരാണെന്ന് അറിഞ്ഞിട്ടേ ഞാൻ പോകൂ... "

"അതറിഞ്ഞിട്ടേ നിങ്ങൾ പോകുന്നുള്ളെങ്കിൽ കേട്ടോ.... എനിക്ക് ഒരാളെ ഇഷ്ടമാണ്... ഒരു വിവാഹ ജീവിതം എനിക്ക് പറഞ്ഞിട്ടുണ്ടെങ്കിൽ അത് അയാളുമായിട്ടേ നടക്കൂ... ഇനി അതാരാണെന്ന് അറിയണമെങ്കിൽ പറയാം... ആ ആളെ നിങ്ങൾ നന്നായിട്ടറിയും... കുറച്ചു ദിവസം മുമ്പ്... കൃത്യമായിട്ട് പറയുമ്പോൾ കഴിഞ്ഞ ഞായറാഴ്ച  നിങ്ങൾ ഒരു ഫാമിലിയെ നടുറോഡിൽ കാർ തടഞ്ഞു വച്ച് ദ്രോഹിച്ചത് ഓർക്കുന്നില്ലേ... അതിനായിരുന്നല്ലോ നിങ്ങൾ രണ്ടു ദിവസം അഴിയെണ്ണിയതും... അന്നവിടെ അവരെ രക്ഷിച്ച രണ്ടു ചെറുപ്പക്കാരെ ഓർക്കുന്നുണ്ടോ.... അവരിൽ ശിവനാഥ് എന്ന ശിവനാണ് ആള്.... ചങ്കൂറ്റമുണ്ടെങ്കിൽ അവരുടെ അടുത്തുപോയി ഈ കാര്യം ചോദിക്ക്... "
മയുഖ പറഞ്ഞതുകേട്ട് സതീശൻ ഒന്നു ഞെട്ടി... അവരുമായിട്ട് ഏറ്റുമുട്ടാൻ നിന്നാൽ തന്റെ ശരീരം കേടാവുമെന്ന് അവനറിയാമായിരുന്നു... "

"ഓഹോ... അപ്പോൾ പുളിങ്കൊമ്പത്താണല്ലേ മോള് കറയിപിടിച്ചിരിക്കുന്നത്.... എന്നാൽ കേട്ടോ... ഇത് മുന്നോട്ടു കൊണ്ടുപോകുന്നത് എനിക്കൊന്നു കാണണം... അവൻ കാരണം നീ അനുഭവിക്കുന്നത് ഞാൻ കാണിച്ചുതരാം... അവസാനം കരഞ്ഞുകൊണ്ട് നീയൊക്കെ എന്റെ കാൽകീഴിൽ തന്നെ വരും... "
സതീശൻ ദേഷ്യത്തോടെ തിരിഞ്ഞു നടന്ന് പടിപ്പുരകടന്നുപോയി... 

"എന്താണ് മോളെ നീ പറഞ്ഞത്... സത്യമാണോ ന്റെ കുട്ടി പറഞ്ഞതെല്ലാം... "
ഉണ്ണികൃഷ്ണമേനോൻ ചോദിച്ചു... 

സത്യമാണച്ഛാ... എനിക്ക് ശിവേട്ടനെ ഇഷ്ടമാണ്... പക്ഷേ ആ ഇഷ്ടം നടക്കുമോ എന്നറിയില്ല... ശിവേട്ടനും എന്നെ ഇഷ്ടമാണ്... അവരെല്ലാം വലിയ ആളുകളാണ്... നമുക്കു ചിന്തിക്കാൻ പോലും പറ്റാത്തത്ര ഉയരത്തിലുള്ളവർ... "

"മോളെ... ഒന്നും കാണാതെ വിശ്വനന്ന് എന്നോട് ഈ കാര്യം പറയില്ല.... എന്റെ കുട്ടിയെ അവർക്ക് അത്രക്ക് ഇഷ്ടമായതുകൊണ്ടാണ്... അവർ ആരേയും ചതിക്കില്ല... അതെനിക്ക് അറിയുന്നതു പോലെ മറ്റാർക്കും അറിയില്ല... ഈ കാര്യം നടന്നു കിട്ടിയാൽ ന്റെ മോള് ഭാഗ്യമുള്ളവളാണ്... അപ്പോൾ അച്ഛൻ അവരോട് പറയട്ടെ ഈ കാര്യം... "

വേണ്ട അച്ഛാ... ഞാനൊന്ന് അവരുടെ മനസ്സൊന്ന് വായിക്കട്ടെ...  അവരുടെ മനസ്സിലെന്താണെന്ന് എനിക്കറിയണം... ഒരു സിമ്പതിയുടെ പേരിലാണെങ്കിൽ അങ്ങനെയൊരു ബന്ധം എനിക്കുവേണ്ട... മറിച്ച് എന്റെ ഇഷ്ടമായിട്ടാണെങ്കിൽ മാത്രമേ ഇത് നടക്കൂ... "
മയൂഖ അകത്തേക്ക് കയറിപ്പോയി... 

എന്നാൽ ഉണ്ണികൃഷ്ണമേനോന്റെ മനസ്സിൽ പേടിയുണ്ടായിരുന്നു.... സതീശൻ ശിവനുമായിട്ട് എന്തെങ്കിലും പ്രശ്നത്തിന് പോകുമോ എന്നായിരുന്നു അയാളുടെ മനസ്സിൽ.... 

▪️▪️▪️▪️▪️▪️▪️▪️▪️

രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ശിവന്റെ മനസ്സിൽ മയൂഖയായിരുന്നു... അവളുടെ തീരുമാനമായിരുന്നു...
 "എന്താണ് അവളുടെ മനസ്സിൽ... സ്വന്തം അച്ഛനുമമ്മക്കും വേണ്ടി തന്റെ ജീവിതം നശിപ്പിക്കുകയാണോ... അന്ന് ആ കല്യാണവീട്ടിൽവച്ച് കണ്ടപ്പോൾ തൊട്ടല്ല അവൾ തന്റെ ആരോ ആണെന്നു തോന്നൽ മനസ്സിൽ പതിഞ്ഞത്.... അവളെ തനിക്ക് കിട്ടിയില്ലെങ്കിലും അവളുടെ ജീവിതം ഒരു താന്തോന്നിയുടെ മുന്നിൽ അടിയറവുവക്കാൻ ഞാൻ സമ്മതിക്കില്ല... എന്തു വിലകൊടുത്തും അത് തടയണം... എന്റെ കൂടെ ജീവിച്ചില്ലെങ്കിലും അവൾക്ക് ചേർന്ന നല്ലൊരു ബന്ധം ഉണ്ടാക്കിക്കൊടുക്കണം... "
അങ്ങനെ ആലോചിച്ചിരിക്കുമ്പോഴാണ് കീർത്തി അവിടേക്ക് വന്നത്... 

"എന്താണ് മോനേ... വലിയ ആലോചനയിലാണല്ലോ... മയൂഖയെ കുറിച്ചാണോ... "

"നീയെന്താ ഈ നേരത്ത്.... നിനക്ക് ഉറക്കമൊന്നുമില്ലേ... "
അവൻ ചോദിച്ചു.... 

"അതല്ലല്ലോ ഞാൻ ചോദിച്ചത്... "

ഞാൻ ആരേയും പറ്റി ആലോചിച്ചില്ല... അല്ലെങ്കിലും ഞാനെന്തിനാണ് അവളെപറ്റി ആലോചിക്കുന്നത്... അവൾ എന്റെ ആരാണ്... "

ആരുമല്ലാഞ്ഞിട്ടാണോ ഇന്നുവരെ കാണാൻ അവൾ വരുന്ന വഴിയിൽ പോയി നിന്നത്.... അവളെന്നെ വിളിച്ചിരുന്നു... എല്ലാം എന്നോടു പറഞ്ഞു.... എന്തിനാണ് ഏട്ടാ അവൾക്ക് താൽപര്യമില്ലെങ്കിൽ ഇങ്ങനെ പുറകെ നടക്കുന്നത്.... എന്റെ ഏട്ടന് അവളെക്കാളും നല്ലൊരു പെണ്ണിനെ കിട്ടില്ലേ.... അവൾ അവളുടെ തീരുമാനത്തിനനുസരിച്ച് നടക്കട്ടെ.... ചേട്ടനെ അവൾക്ക് ഇഷ്ടമാണ്... പക്ഷേ അവളുടെ ഇപ്പോഴത്തെ അവസ്ഥ ഏട്ടൻ മനസ്സിലാക്കണം... അവൾക്ക് സ്വന്തമെന്ന് പറയാൻ അവളുടെ അച്ഛനുമമ്മയും മാത്രമേയുള്ളൂ... അവർക്കെന്തെങ്കിലും പറ്റിയാൽപ്പിന്നെ ആരുണ്ട് അവൾക്ക്.... "

"എന്നുകരുതി ഒരു തെമ്മാടിയെ പേടിച്ച് ജീവിതം തന്നെ സ്വയം നശിപ്പിക്കണോ.... അവളെ എനിക്ക് ഇഷ്ടമാണ് എന്നതു നേരുതന്നെ... പക്ഷേ എനിക്കവളെ കിട്ടണമെന്ന് വാശിയൊന്നുമില്ല... പക്ഷേ അവൾ ഇങ്ങനെ സ്വയം നശിക്കുന്നത് കാണാൻ എനിക്കെന്തോ വല്ലാത്തൊരു പ്രയാസം തോന്നുന്നു... എന്റെ ആരോ അപകടത്തിലേക്ക് സ്വയം എടുത്തുചാടുന്നതുപോലെ... എത്ര ശ്രമിച്ചിട്ടും മനസ്സനുവദിക്കുന്നില്ല.... എന്തു വന്നാലും ആര് അവളെ വിവാഹം ചെയ്താലും... ആ ക്രിമിനലുമാത്രം അവളെ സ്വന്തമാക്കാൻ ഞാൻ അനുവദിക്കില്ല... "

"എന്തിനാണ് ഏട്ടാ വെറുതെ പ്രശ്നങ്ങളുണ്ടാക്കുന്നത്... അയാളെ ഏട്ടന് ശരിക്കും അറിയാഞ്ഞിട്ടാണ്.... മയൂഖ വിളിച്ചപ്പോൾ ഏട്ടൻ രണ്ടുദിവസം മുമ്പ് അയാളോട് പ്രശ്നമുണ്ടാക്കിയ കാര്യം പറഞ്ഞിരുന്നു... ആ സംഭവത്തിന്റെ പേരിലാണ് അയാളെ പോലീസ് പിടിച്ചതെന്നും അറിഞ്ഞു... അയാൾ അടങ്ങിയിരിക്കുമെന്ന് തോന്നുന്നുണ്ടോ... കൂട്ടിന്  വാലാട്ടിയായിട്ട് ആദിയേട്ടനുമുണ്ടായിരുന്നല്ലോ.... ഇത് വല്ലതും അച്ഛനും അമ്മയും അറിഞ്ഞാലുണ്ടാകുന്ന പ്രശ്നം എന്നാണറിയോ...." 

"എന്തുണ്ടാകാൻ... അവൻ മയൂഖയുടെ മുറച്ചെറുക്കനാണെന്ന് ഞാനറിഞ്ഞിട്ടല്ലല്ലോ അങ്ങനെ ചെയ്തത്.... ആ സമയത്ത് ആരായാലും അങ്ങനയേ ചെയ്യൂ.... പിന്നെ സതീശൻ...അവൻ വരട്ടെ പ്രശ്നമുണ്ടാക്കാൻ... ഞാനും അതിനു തന്നെയാണ് കാത്തുനിൽക്കുന്നത്... "

ആരോട് പറയാൻ... ഇത്രയുംനേരം വായിട്ടലച്ച് വായിലെ വെള്ളം വറ്റിയത് മിച്ചം.... പോത്തിനോട് വേദമോതിയിട്ട് കാര്യമില്ലല്ലോ... അനുഭവിക്കുമ്പോൾ പഠിച്ചോളും... "

"ആരാടീ പോത്ത്... നിന്റെ കെട്ടാൻ പോകുന്നവനോ...."
ശിവൻ കട്ടിലിൽനിന്നെഴുന്നേറ്റ് അവളോട് ചോദിച്ചു

ആ അതും ആ കൂട്ടത്തിൽ പെട്ടതാണ്... ഈ കോന്തന്റെ കൂടെയല്ലേ സഹവാസം... അപ്പോൾ അങ്ങനെ ആയില്ലെങ്കിലേ അത്ഭുതമുള്ളൂ.... "

"എടീ കളിച്ച് കളിച്ച് എവിടേക്കാകുന്നു നിന്റെ വരവ്... "
ശിവൻ കീർത്തിയുടെ ചെവി പിടിച്ച് തിരിച്ചു... 

"ആ.... വിട് .... എനിക്ക് നന്നായി വേദനിക്കുന്നുണ്ട് ട്ടോ... "
കീർത്തി അവന്റെ കയ്യിപ്പിടിച്ച് പറഞ്ഞു.... 

"ഇനി നീയെന്നെ കൊച്ചാക്കാൻ വരുമോ... "
ശിവൻ അവളുടെ ചെവിയിലെ പിടി വിടാതെ ചോദിച്ചു... 

ഇല്ലാ... വരില്ലാ... 

അങ്ങനെ വഴിക്കു വാ... "
അവൻ ചെവിയിലെ പിടിവിട്ടുകൊണ്ട് പറഞ്ഞു.... അവൾ ചെവിയുഴിഞ്ഞുകൊണ്ട് അവനെ തുറിച്ചുനോക്കി... 

"എന്തൊരു വേദനയാണ്... വല്ലാത്ത ഉരുക്കുപോലത്തെ കയ്യാണ്  ഈ കാലമാടന്റെ... "

"എടീ..." 

"പോടാ കാലമാടാ മരമാക്രി... "

"എടീ നിന്നെ ഞാൻ... "
ശിവൻ അവളുടെയടുത്തേക്ക് ചെന്നപ്പോഴേക്കും അവൾ ഓടി മുറിയിൽ നിന്ന് പുറത്തേക്ക് പോയിരുന്നു... അതുകണ്ട് അവനൊന്നു ചിരിച്ചു.... 

▪️▪️▪️▪️▪️▪️▪️▪️▪️

എന്നാൽ ഈ നിമിഷം സതീശൻ മയൂഖ പറഞ്ഞ കാര്യങ്ങൾ ഓർക്കുകയായിരുന്നു... 

ഇല്ലെടീ.. നിയും അവനും ഒരിക്കലും ഒന്നിക്കില്ല.... ഇനി എനിക്ക് അവനെ തകർത്തിട്ടേ വിശ്രമമുള്ളൂ.... സതീശൻ ഒഴിച്ചുവച്ച ഗ്ലാസിലെ മദ്യം വെള്ളം പോലും ചേർക്കാതെ ഒറ്റവലിക്കു തീർത്തു.... 

തുടരും............ 

✍️ Rajesh Raju

➖➖➖➖➖➖➖➖➖➖➖

ശിവമയൂഖം : 12

ശിവമയൂഖം : 12

4.5
7517

  ഇല്ലെടീ.. നിയും അവനും ഒരിക്കലും ഒന്നിക്കില്ല.... ഇനി എനിക്ക് അവനെ തകർത്തിട്ടേ വിശ്രമമുള്ളൂ.... സതീശൻ ഒഴിച്ചുവച്ച ക്ലാസിലെ മദ്യം വെള്ളം പോലും ചേർക്കാതെ ഒറ്റവലിക്കു തീർത്തു....  "എന്താണെടാ നീ കാണിക്കുന്നത്... ചങ്ക് വാടിപ്പോകും... " സതീശന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് സജീവൻ പറഞ്ഞു...  "അങ്ങനെയൊന്നും വാടുന്ന ചങ്കല്ലെടാ എന്റേത്... അങ്ങനെയാണെങ്കിൽ ഇന്നലെ ആ പോലീസുകാരുടെ കയ്യിൽനിന്ന് കിട്ടിയപ്പോൾ തന്നെ അത് നിലക്കണമായിരുന്നു... എന്തോരം ഇടിയായിരുന്നു ആ കള്ളനായിന്റെ മക്കൾ ഇടിച്ചത്... എല്ലാത്തിനും കാരണം അവനാണ്... ആ ശിവൻ... അവനാണ് എന്നെ അകത്താക്കാനും പോലീസുകാ