"എല്ലാം നടക്കും ഏട്ടാ... മുകളിൽ ദൈവമെന്നൊരാൾ ഏട്ടന്റെ മനസ്സ് കാണുന്നുണ്ടെങ്കിൽ എല്ലാം നമ്മൾ കരുതുന്നതുപോലെ നടക്കും... എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്... ഏതായാലും ഏട്ടൻ വാ... ആദിയേട്ടൻ ഏട്ടനെ വിളിക്കുന്നുണ്ട് .... "
അവർ രണ്ടുപേരും താഴേക്കു നടന്നു...
താഴെ മയൂഖയുമായി എന്തോ സംസാരിക്കുകയായിരുന്നു ലക്ഷ്മിയും മീനാക്ഷിയും.... എല്ലാത്തിനും അവൾ മൂളി കേൾക്കുന്നുണ്ടെന്നു മാത്രമേയുള്ളൂ.... അവളുടെ മനസ്സ് അവിടെയൊന്നുമായിരുന്നില്ല....
അപ്പോഴാണ് ശിവനും കീർത്തിയും അവിടേക്ക് വന്നത്.... അവരെ കണ്ട് ആദിയും അവിടേക്ക് വന്നു.... ആദി കീർത്തിയോട് എന്തോ കണ്ണുകൊണ്ട് ആഗ്യംകാണിച്ചുകൊണ്ട് പറഞ്ഞു... അവൾ മയൂഖയേയും വിളിച്ച് പറമ്പിലേക്കിറങ്ങി.... "
എടാ ഞാൻ അവളുമായി സംസാരിക്കാൻ പോവുകയാണ്... ഇന്നെനിക്കറിയണം അവളുടെ തീരുമാനം... അവൾക്ക് നിന്നെയാണോ ആ ക്രിമിനലിനെയാണോ വേണ്ടതെന്ന് ഇന്നെനിക്കറിയണം... "
ആദി പറഞ്ഞു...
ആദീ നീ പൊല്ലാപ്പിനൊന്നും പോകല്ലേ... അവളുടെ മനസ്സറിയാൻവേണ്ടി എല്ലാ കാര്യവും നീ തുറന്നു പറഞ്ഞേക്കരുത്... കീർത്തി ക്ക് എല്ലാം മനസ്സിലായിട്ടുണ്ട്... അവളുടെ നാവിൽനിന്നും ഒന്നും വീഴാതെ നോക്കണം... "
ശിവൻ പറഞ്ഞു
"അതോർത്ത് നീ പേടിക്കേണ്ട... എന്റേയോ കീർത്തിയുടേയോ നാവിൽ നിന്ന് ഒന്നും അവൾ അറിയില്ല... ഏതായാലും ഞാനൊന്ന് സംസാരിക്കട്ടെ... "
ആദി കീർത്തിയും മയൂഖയും പോയ വഴിയേ നടന്നു...
"എന്താണെടാ രണ്ടും കൂടി ഒരു രഹസ്യം... എല്ലാം കണ്ടുനിന്ന മീനാക്ഷി ചോദിച്ചു... "
"ഒന്നുമില്ല അപ്പച്ചീ... അവന് ആ മയൂഖയുമായി എന്തോ സംസാരിക്കാനുണ്ടെന്ന്... "
"എന്ത് സംസാരിക്കാൻ... അവളോട് സംസാരിക്കാൻ എന്താണ് അവനുള്ളത്... നിന്റെ കാര്യമാണെങ്കിൽ അതിനുള്ള മറുപടി അവൾ മുൻപേ പറഞ്ഞതല്ലേ... ഇനിയഥവാ അവൾക്ക് വല്ലമാറ്റവുമുണ്ടായെങ്കിൽ അവൻ അത് കുളമാക്കിയിട്ടേ വരൂ... "
അതൊന്നുമല്ല അപ്പച്ചീ... അവൻ സ്മാർട്ടാണ്... അവളുടെ മനസ്സിന് വല്ല മാറ്റവുമുണ്ടെങ്കിൽ അവനത് അറിഞ്ഞേ തിരിച്ചുവരൂ... "
ഊവ്വ്.... നടന്നതുതന്നെ... എന്തായാലും അവൻ പോയിവരട്ടെ ... എന്നിട്ട് പറയാം ബാക്കി...
കീർത്തിയും മയൂഖയും പറമ്പിലെ പഴയ കുളക്കടവിൽ ഇരിക്കുകയായിരുന്നു....
"കീർത്തി നിനക്കറിയുമോ ആരായിരുന്നു എന്റെ അച്ഛനുമമ്മയുമെന്ന്... എങ്ങനെയാണ് അവർ മരിച്ചതെന്നും നിനക്കറിയുമോ.... "
എനിക്കറിയില്ല മോളേ... ഇന്നാണ് നീ ഉണ്ണിയങ്കിളിന്റെ മകളല്ലെന്നു പോലും അറിയുന്നത്.... ഇവിടെ ഇതെല്ലാം അറിയുന്നത് ഏട്ടനും അച്ഛനും മാത്രമാണ്.... അവരത് ഇപ്പോൾ പറയുകയുമില്ല....
"അപ്പോൾ അവർ ആരാണെന്ന് ഞാനറിയാൻ പറ്റാത്ത ആരെങ്കിലുമാണോ... ? "
"ആയിരിക്കാം.... അതാണല്ലോ അവർ എല്ലാം മറച്ചുവക്കുന്നത്... "
ആദിയുടെ ശബ്ദം കേട്ട് അവർ തിരിഞ്ഞു നോക്കി...
അതെ.... ഒന്നുമാത്രം അറിയാം.... നിന്റെ അമ്മ നിന്നെ ഒരിക്കലും വഞ്ചിച്ചിട്ടില്ല... നിന്റെ അച്ഛൻ സ്നേഹം നടിച്ച് ചതിച്ചതാണ് അവരെ.... അവസാനം ഗർഭിണിയായപ്പോൾ അയാൾ അവരെ ചതിച്ചു.... നിന്നെ പ്രസവിച്ചപ്പോൾത്തന്നെ നിന്റെ അമ്മ നിന്നെ വിട്ടുപോയി.... അധികം താമസിക്കാതെ ഒരാക്സിഡന്റുപറ്റി കുറേ കിടന്ന ശേഷം അച്ഛനും പോയി....
"അപ്പോൾ നിങ്ങൾക്കും അറിയാമല്ലേ എല്ലാം... "
"ഇത്രയേ എനിക്കുമറിയൂ.... പിന്നെ ഞാൻ വന്നത് മറ്റൊരു കാര്യം ചോദിക്കാണാണ്... എന്താണ് നിന്റെ അവസാന തീരുമാനം... നീ ആ സതീശനെതന്നെ വിവാഹം കഴിക്കാനായി തീരുമാനിച്ചിരിക്കുന്നത്... "
അതുകേട്ട് അവളൊന്നു ചിരിച്ചു...
എന്റെ ഓർമ്മവച്ചകാലംതൊട്ട് കാലം തൊട്ട് കേൾക്കുന്ന താണ് സതീഷട്ടൻ എന്റെതാണെന്ന്... എന്നാൽ അയാളുടെ സ്വഭാവം ഓരോ ദിവസം കൂടുംതോറും എന്നിൽ വെറുപ്പു മാത്രമേ ഉണ്ടാക്കിയിട്ടുള്ളൂ... എന്നാൽ എനിക്ക് അയാളെ വിവാഹം കഴിക്കാനേ നിർവാഹമുള്ളൂ... കാരണം ഞാനൊരു അനാഥയാണ്... സ്വന്തം മകളല്ല ഞാനെന്നറിയാമായിരുന്നിട്ടും എന്നെ ജീവനു തുല്യം സ്നേഹിച്ച എന്റെ അച്ഛനുമമ്മയേയും എനിക്ക് വിഷമിപ്പിക്കുന്ന വയ്യ... അവരെന്താണോ തീരുമാനിക്കുന്നത് അത് അനുസരിക്കാനേ എനിക്കു പറ്റൂ... ഞാൻ ഈ വിവാഹത്തിൽ നിന്ന് പിൻമാറിയാൽ അയാൾ എന്നെ മാത്രമല്ല അവരേയും ദ്രോഹിക്കും എന്നതുറപ്പാണ്.... എന്നാൽ ഇന്ന് അവർക്ക് അയാളെ വെറുപ്പാണ്... എന്നെ അയാളെക്കൊണ്ട് വിവാഹം കഴിപ്പിക്കില്ലെന്ന വാശിയിലാണവർ.... അത് അയാളുടെ മുഖത്തുനോക്കി പറയുകയും ചെയ്തു... പക്ഷേ എനിക്കു പേടിയാണ്.... അയാൾ എന്തും ചെയ്യും... അതിനിടയിലാണ് കീർത്തിയുടെ ഏട്ടന് എന്നെ ഇഷ്ടമാണെന്നറിഞ്ഞത്.... ഞാനൊരു അനാഥയാണെന്ന് അറിയാതെയാണ് അയാൾ എന്നോട് താല്പര്യം കാണിക്കുന്നതെന്ന് ഞാൻ കരുതി... അത് നേരിട്ട് പറയാൻകൂടി വേണ്ടിയാണ് ഞാൻ ഇന്നിവിടെ വന്നത്... "
"എന്നിട്ട് അവന് എല്ലാം അറിയാമെന്ന് മനസ്സിലാക്കിയപ്പോൾ എന്താണ് നിന്റെ ഇപ്പോഴത്തെ തീരിമാനം....?
ആദി ചോദിച്ചു
എനിക്കിപ്പോഴും ഒരു തീരുമാനത്തിലെത്താൻ കഴിയുന്നില്ല... ആരെ സ്വീകരിക്കണം ആരെ ഉപേക്ഷിക്കണമെന്നെനിക്കറിയില്ല.... ഒരുഭാഗത്ത് എന്നെ ജീവനു തുല്യം സ്നേഹിക്കുന്ന ശിവേട്ടൻ മറുഭാഗത്ത് സതീഷേട്ടനും...
മയൂഖേ... നീ ഒരു കാര്യം കൂടി മനസ്സിലാക്കണം... എന്റെ ഏട്ടൻ നിന്നെ ഇന്നോ ഇന്നലെയും അല്ല ഇഷ്ടപ്പെട്ടു തുടങ്ങിയത്... നിന്റെ ചെറുപ്രായത്തിൽ തന്നെ ഇഷ്ടപ്പെടാൻ തുടങ്ങിയിരുന്നു അതിനുള്ള തെളിവ് ഇന്ന് ഞാൻ ഏട്ടന്റെ കയ്യിൽ കണ്ടു.... നിനക്ക് രണ്ടോ മൂന്നോ വയസുള്ളപ്പോഴുള്ള ഒരു ഫോട്ടോ.... അതെങ്ങനെ ഏട്ടന് കിട്ടി എന്നെനിക്കറിയില്ല... എന്തായാലും മറ്റാരെക്കാളും ഇഷ്ടം നിന്നോടാണ്..... "
കീർത്തി പറഞ്ഞു...
"ഇനി നീ പറയണം നിന്റെ തീരുമാനം... "
ആദി പറഞ്ഞു...
"പറയാം അതിനുമുമ്പ് എനിക്ക് ശിവേട്ടനോടൊന്ന് സംസാരിക്കണം... "
"സംസാരിച്ചോ... പക്ഷേ തീരുമാനം എന്തായാലും ഇന്ന് നീ പറഞ്ഞേ മതിയാകൂ... "
ആദി പറഞ്ഞതുകേട്ട് മയൂഖ ദയനീയതയോടെ അവനെ നോക്കി...
▪️▪️▪️▪️▪️▪️▪️▪️▪️▪️
ഈ സമയം മറ്റൊരിടത്ത്....
എടാ മോഹനാ... നിന്നോട് പറഞ്ഞേൽപ്പിച്ച കാര്യം നീ അന്വേഷിച്ചോ.... ആ പെണ്ണിന്റെ വീട് ഏത് പാതാളത്താണെന്നറിയോ....
അന്വേഷിച്ചു.... അവളുടെ നാടും കണ്ടുപിടിച്ചു... നാഥ് ഗ്രൂപ്പിന്റെ ഉടമയാണ് അവളുടെ ചേട്ടൻ... അയാളുടെ മകനും അവിടെത്തന്നെയാണ്..."
"അതുശരി അപ്പോൾ ഗണേശൻ പണ്ട് പിടിച്ചത് പുളിങ്കൊമ്പത്തുതന്നെയാണല്ലേ... അതു പോട്ടെ ആ കുട്ടിയെ കുറിച്ച് നീ അന്വേഷിച്ചോ... അതാണ് എനിക്കറിയേണ്ടത്.... "
അന്വേഷിച്ചു... പക്ഷേ അങ്ങനെയൊരു കുട്ടിയെപറ്റി ആ നാട്ടിൽ ആർക്കുമറിയില്ല.... "
മോഹനൻ പറഞ്ഞു..
ഓഹോ..അപ്പോൾ എല്ലാം രഹസ്യമായിട്ടാണവർ കാര്യങ്ങൾ നടത്തിയത്... സാരമില്ല നമുക്ക് കണ്ടുപിടിക്കാം... ഈ ഭരതനത് കണ്ടുപിടിച്ചിരിക്കും.... ഒന്നും രണ്ടും കോടിയല്ല ഗണേശന്റെ പേരിൽ വരാൻ പോകുന്നത്... അവൻ ചത്തപ്പോൾ അതെല്ലാം നമ്മുടെ കയ്യിലെത്തുമെന്ന് കരുതി... എന്നാലിപ്പോൾ അവനൊരു മകളുണ്ടായിരുന്നത്രേ... അവന്റെ ആ പഴയ ഡയറി വായിക്കാൻ തോന്നിയതു കൊണ്ട് എല്ലാം അറിയാൻ പറ്റി... അന്ന് അച്ഛനുമമ്മയും ഇതെല്ലാം നമ്മളോട് മൂടി വച്ചു... എന്നാൽ ദൈവമായിട്ടാണ് ആ ഡയറിയിലൂടെ എല്ലാം നമ്മളെ അറിയിച്ചത്.... ഈ സ്വത്തിന്റെ ഗണേശന്റെ ഭാഗം അവൾ ചോദിച്ചുവരുന്നതിമുമ്പ് എത്രയും പെട്ടന്ന് അവളെ കണ്ടുപിടിച്ച് അങ്ങ് തീർത്തേക്കണം... ഒരുതെളിവുപോലും അവശേഷിക്കരുത്... "
ഭരതൻ പറഞ്ഞു
"അതിന് അവളിപ്പോൾ എവിടെയാണെന്ന് എങ്ങനെ അറിയും.... അവളുടെ തള്ളയുടെ വീട്ടുകാർ പറയുമോ... അഥവാ അവർ പറഞ്ഞാൽ തന്നെ അത് സത്യമായിരിക്കുമെന്ന് എന്താണ് ഉറപ്പ്... "
മോഹനൻ ചോദിച്ചു
അവിടെയാണ് നമ്മൾ കളിക്കേണ്ടത്... നേരെ ചെന്ന് രണ്ടെണ്ണം കൊടുത്താൽ അവർ സത്യം പറയുമെന്ന് തോന്നുന്നുണ്ടോ... അവർക്ക് ഏറ്റവും പ്രിയ്യപ്പെട്ടതെന്താണോ അതുവച്ചുവേണം കളിക്കാൻ... എന്താണ് ഗണേശൻ കൊണ്ടുനടന്ന പെണ്ണിന്റെ ഏട്ടന്റെ പേര്...
"വിശ്വനാഥൻ.... വിശ്വനാഥമേനോൻ.... അയാളുടെ മകന്റെ പേര് ശിവനാഥ്... ഒരു പെൺകുട്ടിയുമുണ്ട് അയാൾക്ക്.... "
ഓഹോ.. അപ്പോൾ നമ്മുടെ ആളുകൾ തന്നെയാണല്ലേ.... ഇനി വേണ്ടത് എന്താണെന്ന് ഞാൻ പറഞ്ഞു തരേണ്ടല്ലോ... ഇവിടെയൊരു തോൽവി നമുക്ക് സംഭവിക്കാൻ പാടില്ല... സംഭവിച്ചാൽ നമ്മുടെ എല്ലാ പ്ലാനിങും തകരും.....
തുടരും............
✍️ Rajesh Raju
➖➖➖➖➖➖➖➖➖➖➖