Aksharathalukal

ശിവമയൂഖം : 35

 
 
"ചിലപ്പോൾ അങ്ങനെയും വരാം... "
ഇതും പറഞ്ഞ് വിശ്വനാഥമേനോൻ ചിരിച്ചുകൊണ്ട് പെട്ടന്ന് അവിടെനിന്നും ഉമ്മറത്തേക്ക് നടന്നു... അപ്പോഴേക്കും ശിവന്റെ കാറ് മുറ്റത്ത് വന്നുനിന്നു... അവൻ കാറിൽ നിന്നിറങ്ങി.... 
 
"എന്തായാലും പോയ കാര്യം... "
അകത്തേക്കൊന്ന് പാളിനോക്കിയതിനുശേഷം വിശ്വനാഥമേനോൻ ചോദിച്ചു.... 
 
"ഈ ശിവൻ വിചാരിച്ചാൽ നടക്കാത്ത കാര്യമുണ്ടോ... എല്ലാം നമുക്കനുകൂലമായിട്ടാണ് വരുന്നത്... എന്നാലും സതീശനെ പൂർണ്ണമായി ഉൾക്കൊള്ളേണ്ട... ഞങ്ങൾ അവിടെ നിൽക്കുമ്പോൾ ആ മോഹനൻ സതീശനെ വിളിച്ചിരുന്നു... നമ്മുടെകൂടെ നിന്ന് നമ്മുടെ നീക്കങ്ങൾ അവർക്ക് പറഞ്ഞുകൊടുത്താൽ അന്നവന് കൊടുക്കാമെന്നേറ്റ പണത്തിന്റെ ഇരട്ടിത്തുക കൊടുക്കാമെന്ന് പറഞ്ഞിട്ടുണ്ട്.... പണമാണല്ലോ എല്ലാവരേയും ക്രൂരനാക്കുന്നത്... ഇനി അതിനുവേണ്ടി അവൻ വീണ്ടും മനസ്സ് മാറ്റുമോ എന്നാണ് പേടി... ഏതായാലും ഇപ്പോഴത്തെ കണ്ടൂഷനിൽ അവൻ നമ്മളെ സഹായിക്കാമെന്നേറ്റിട്ചപണ്ട്... ബാക്കി നമുക്ക് വരുന്മേടത്തുവച്ച് കാണാം... "
 
എന്തൊക്കെ വന്നാലും അവസാനത്തെ വിജയം സത്യത്തിനോടൊപ്പമായിരിക്കും... നീയേതായാലും ഈ കാര്യം അകത്തുള്ളവരോട് പറയേണ്ട.... നീ ആദിയേയും കൂട്ടി പോയത് എന്തിനാണെന്ന് ചർച്ച യായിരുന്നു ഇതുവരെ... ഞാൻ പറഞ്ഞു എന്നോട് പറഞ്ഞിട്ടില്ലെന്ന്... മറ്റെന്തെങ്കിലും കളവ് പറഞ്ഞാൽ മതി... "
 
അത് ഞാൻ നോക്കിക്കോളാം... ഇത് നല്ലരീതിയിൽ അവസാനിക്കുന്നതുവരെ അവരറിയില്ല... പിന്നെ മയൂഖയോട് കുറച്ചു കാര്യങ്ങൾ പറയേണ്ടതുണ്ട്... അവരാണല്ലോ ഇതിലെ ഇര... "
 
അതു ശരിയാണ് പക്ഷേ അവളെ ടെൻഷനടിപ്പിക്കുന്നതൊന്നും പറയേണ്ട... നീ അകത്തേക്ക് ചെല്ല്... നമ്മളിവിടെനിന്ന് സംസാരിക്കുന്നത് കണ്ടാൽ അവർക്ക് കൂടുതൽ സംശയങ്ങൾ ഉണ്ടാവുകയേയുള്ളൂ... "
ശിവൻ അകത്തേക്ക് നടന്നു...
 
 
"എവിടെയായിരുന്നെടാ നീ.. ഇവരെ ഇവിടെയാക്കി ആദിയേയും കൂട്ടി പോയതാണല്ലോ നീ... "
ലക്ഷ്മി ചോദിച്ചു... 
 
"ഞാൻ ആദിയെ കൊണ്ടുചെന്നാക്കാൻ പോയതാണ്... പിന്നെ കിഷോറിനെ കാണാനുമൊന്ന് പോയി... നമ്മുടെ കാര്യത്തിന്റെ അവസ്ഥയെന്തായെന്ന് അറിയാമെന്ന് കരുതി... "
 
"എന്നിട്ടെന്തായി... എല്ലാം നമുക്കനുകൂലമാകുമോ... "
 
"പറയാറായിട്ടില്ല അവർ പല കളികളും കളിച്തുനോക്കും... എന്നാലും അവസാന വിജയം നമ്മുടേതാകും അതെനിക്കുറപ്പുണ്ട്... "
 
"ഏതായാലും അവരെ അങ്ങനെ വിടരുത്... എന്തു വിലകൊടുത്തും ഇവളുടെ അവകാശം പിടിച്ചുവാങ്ങിക്കണം... എന്നു കരുതി കയ്യാംങ്കളിയോടെ നേടണമെന്നല്ല... നിയമത്തിന്റെ വഴിയിലൂടെ വേണം അവരെ നേരിടാൻ..... "
ലക്ഷ്മി പറഞ്ഞു.... 
 
വേണ്ട ആന്റീ... എനിക്കൊന്നും വേണ്ട... ആ സ്വത്താണ് പ്രശ്നമെങ്കിൽ അത് അവരെടുത്തോട്ടെ... എവിടെ വേണമെങ്കിലും ഞാൻ ഒപ്പിട്ടു കൊടുക്കാം.... "
മയൂഖ പറഞ്ഞു... 
 
"അതുപറ്റില്ല മയൂഖേ... അവരുടെ സ്വത്തിന്റെ നേർ പകുതി വേണമെന്നല്ലല്ലോ പറയുന്നത്... നിന്റെ അച്ഛന്റെ സ്വത്തല്ലേ... നിനക്കവകാശപ്പെട്ടത് നിനക്കു തന്നെ ലഭിക്കണം... അവിടെ ആരും തടസം നിന്നാലും അത് തട്ടി മാറ്റണം... ആ ഒരു സ്വത്തിന്റെ പേരിലാണ് അന്ന് സതീശനെക്കൊണ്ട് എല്ലാ പ്രശ്നവുമുണ്ടാക്കിയത്... അതുമൂലം ഉണ്ണിയങ്കിളിനേയാണ് നമുക്ക് നഷ്ടമായത്... അതങ്ങനെ മറക്കാൻ പറ്റുന്ന ഒന്നാണോ... എന്തു വിലകൊടുത്തും നമ്മൾ അത് നേടിയെടുക്കണം... "
 
എനിക്കെന്തോ പേടിപോലെ... അന്ന് സതീശ്ശേട്ടൻ പ്രശ്നമുണ്ടാക്കിവന്നപ്പോഴും അച്ഛൻ സ്വയം ജീവനെടുത്തപ്പോഴും ഇതുപോലെ മനസ്സിനൊരു പേടി വന്നിരുന്നു... എന്തോ വലിയൊരു പ്രശ്നം നമ്മൾക്കെതിരെ വരുന്നതു പോലെ... "
 
ഒന്നുമുണ്ടാവില്ല മയൂഖേ... ഇപ്പോൾ ഞങ്ങളെല്ലാവരും നിനക്കൊപ്പമില്ലേ... ഞാനും ആദിയും അച്ഛനും കിഷോറും എല്ലാവരുമുണ്ട്... പിന്നെ സതീശൻ ഇവിടെ വന്ന് പറഞ്ഞത് ആത്മാർത്ഥതയോടെയാണെങ്കിൽ അവനുമുണ്ടാകും നിന്റെ കൂടെ... നന്റെ ഈ പ്രതീക്ഷയില്ലായ്മ മാറ്റിവച്ച് പോസിറ്റീവായി ചിന്തിക്ക്... നമുക്ക് വിജയമേയുണ്ടാകൂ... ഞാനൊന്ന് ഫ്രഷായി വരാം.. എനിക്കുള്ള ചായ. എടുത്തുവച്ചേക്ക്... "
അവൻ മുകളിലേക്ക് കയറിപ്പോയി... തന്റെ മുറിയിലെത്തിയ ശിവൻ ഡ്രസ്സെല്ലാം മാറ്റി ഒരു ടവ്വലുടുത്ത് ബാത്രൂമിലേക്ക് കയറി... ശിവനുള്ള ചായ ലക്ഷ്മി  മേശപ്പുറത്ത് വച്ച് അടച്ചുവക്കുമ്പോൾ മയൂഖ അത് വാങ്ങിച്ചു... 
 
ഞാൻ കൊണ്ടുപോയി കൊടുക്കാം... ഇവിടെ വന്നിട്ട് ഇത്രനാളായിട്ടും ശിവേട്ടന്റെ മുറിയിലേക്കൊന്ന് കയമയറിയിട്ടില്ല... കീർത്തി പലതവണ വിളിച്ചപ്പോഴും എന്തോ ഒരു പേടിയായിരുന്നു എനിക്ക്...  മുകളിൽ എല്ലാ മുറിയിലും ഞാൻ പോയിട്ടുണ്ട് എന്നാൽ ശിവേട്ടന്റെ മുറിയുടെ മുന്നിലെത്തി യാൽ കാല് പിന്നോട്ട് വസിക്കുന്നതു പോലെയാണ്... "
 
"എന്നാൽ നീ പോയി ചായ കൊടുക്കാം... എന്നായിലുംനിന്റേയുംകൂടി മുറിയിലേക്ക് അത്.. അപ്പോൾപ്പിന്നെ അവിടെ കയറുന്നതെന്തിനാണ് പേടി... നീ പോയിട്ടുവാ മോളേ... നീ ചായയുമായി മുറിയിലേക്ക് വരുന്നത് കണ്ടാൽ അവന് നല്ലസന്തോഷമാകും..."
ലക്ഷ്മി മയൂഖയെ അവന്റെ മുറിയിലേക്ക് പറഞ്ഞയച്ചു....  മുകളിലേക്കുള്ള കോണിപ്പടികൾ ഓരോന്നു കയറുമ്പോഴും അവളുടെ കാലുകൾ വിറക്കുന്നുണ്ടായിരുന്നു... എന്നാലും പടികൾ കയറി ശിവന്റെ റൂമിനടുത്തെത്തി... വാതിൽ ചാരിയിട്ടേയുണ്ടായിരുന്നു... അവൾ പതുക്കെ ആ മുറിയിലേക്ക് വലതുകാൽ വച്ച് കയറി... 
 
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
 
അതേസമയം മോഹനനും ഭരതനും മുറ്റത്ത് കസേരയിട്ട് ഇരിക്കുകയായിരുന്നു... 
 
എടാ സതീശൻ വിളി ക്കുമെന്ന് നിനക്ക് ഉറപ്പുണ്ടോ...  ഇനി അഥവാ നീ പറഞ്ഞതുപോലെ അവനെ പഴയതുപോലെ നമ്മുടെ വരുതിയിൽ കിട്ടില്ലെന്നുണ്ടോ... "
 
"അതാണ് ഞാനും ആലോചിക്കായ്കയില്ല... അവനൊന്ന് ആലോചിക്കണമെന്നാണ് പറഞ്ഞത്... ഇനി നമ്മൾ കൊടുക്കാമെന്നേറ്റ തുക അവന് പോരാതെ വരുമോ... "
 
എടാ ഇതുതന്നെ അവൻ ജീവിതത്തിലിതുവരേയും നേരിൽ കണ്ടിട്ടുണ്ടാകില്ല... അതൊന്നുമല്ല പ്രശ്നം... ഏതായാലും ഇന്നവന്റെ വിളി വന്നില്ലെങ്കിൽ നീ നാളെ അവനെയൊന്ന് പോയി കാണണം... ചിലപ്പോൾ നമ്മൾ നേരിട്ട് അവനെ കണ്ടാൽ  അവൻ നമ്മുടെ വഴിയിലേക്ക് വരുമായിരിക്കും... "
ഭരതൻ പറഞ്ഞു
 
അത് ഞാനവനെ പോയി കണ്ടോളാം... അഥവാ അവൻ വിളിച്ചാൽ അത്ര ദൂരം പോകേണ്ടല്ലോ   എന്തായാലും നാളെ ഏട്ടന്റെ വണ്ടി ഞാനെടുക്കും... എന്റെ വണ്ടിക്കെന്തോ സ്റ്റാർട്ടിങ് പോബ്ലം.... ആ മെക്കാനിക്കിനെ വിളിച്ചൊന്ന് കാണിക്കണം... "
അത് പ്രശ്നമുള്ള കാര്യമല്ല...  വണ്ടിയൊന്ന് കഴുകിയിട്ടേക്ക്... 
 
 
 
 
തുടരും............
 
✍️ Rajesh Raju
 
➖➖➖➖➖➖➖➖➖➖➖

ശിവമയൂഖം : 36

ശിവമയൂഖം : 36

4.5
5591

    "അവളാരാണെന്നറിയാതെ ഞാൻ അവളേയും തേടി നടന്നു... അവസാനം എന്നിലെ പ്രിയ രാജകുമാരിയെ ഞാൻ തിരിച്ചറിഞ്ഞു... ഇന്നെനിക്ക്  ഏറ്റവും പ്രിയപ്പെട്ട ദിവസമായിരുന്നു... അവളെ ആദ്യമായി കണ്ട ദിവസമാണ് ഇന്ന്... എന്റെ സ്വന്തം മുറപ്പെണ്ണിനെ... എന്റെ മയൂഖയെ...     ഓഫീസിൽ നിന്നും ഇന്ന് ഞാൻ നേരത്തെയിറങ്ങി... അവളും കീർത്തിയും പഠിക്കുന്ന കോളേജിനു മുന്നിൽ ആരും ശ്രദ്ധിക്കാത്ത രീതിയിൽ ഞാൻ നിന്നു... കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ കണ്ടു... എന്റെ രാജകുമാരി എന്റെ അനിയത്തിയുടെ കൂടെ നടന്നു വരുന്നത്... അവർ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്... കുറച്ചു നേരം കഴിഞ്ഞപ്പോൾ അവൾ തനിക്കു പോകാനുള്ള ബസ