Aksharathalukal

ശിവമയൂഖം : 39

 
 
 
മോഹനൻ കാറെടുത്തു കുറച്ചു മുന്നോട്ടു പോയി ആളൊഴിഞ്ഞ ഒരു സ്ഥലത്ത്  കാർ നിറുത്തി... പിന്നെ ആ പേജുകൾ എടുത്ത് വായിക്കാൻ തുടങ്ങി... 
 
ഓരോ പേജുകൾ വായിക്കുമ്പോഴും അയാളുടെ നെഞ്ചിടിപ്പ് കൂടി.... അവസാനം എല്ലാ പേജും വായിച്ച് കഴിഞ്ഞപ്പോൾ അയാൾ ആകെ തളർന്നു പോയി... 
 
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
 
മയൂഖക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല... എന്റെ ഓർമ്മയിൽ ഇതുവരെ ഒരമ്പലത്തിന്റെ പടിപോലും ചവിട്ടാതിരുന്ന സതീശേട്ടൻ ഇപ്പോൾ ഇവിടെ ശയനപ്രദക്ഷിണം നടത്തുന്നു... അവന്റെ കൂടെ സുനിതയുമുണ്ടായിരുന്നു.... 
 
"ഈശ്വരാ.... ശിവേട്ടാ എന്താണ് ഞാൻ കാണുന്നത്... ഇതുവരെ അമ്പലവും വിശ്വാസവുമില്ലാതെ നടന്നിരുന്ന സതീശേട്ടനാണോ ഇത്. 
.. അത്ഭുതമായിരിക്കുന്നു... "
അമ്പലത്തിൽനിന്ന് പുറത്തേക്കിറങ്ങുമ്പോൾ മയൂഖ പറഞ്ഞു... 
 
"അവനവന്റെ ജീവിതസാഹജര്യമാടോ അവരെ മാറ്റിയെടുക്കുന്നത്... നിനക്കറിയോ ഇന്നലെ ഞാനും ആദിയും പോയത് ഇവനെ കാണാനായിരുന്നു... ഞങ്ങളുടെ കൂടെ കിഷോറുമുണ്ടായിരുന്നു... ഇന്നലെ രാവിലെ പറഞ്ഞ കാര്യങ്ങൾ സത്യമാണോ എന്നറിയാനായിരുന്നു... എന്നാൽ അവനിലെ മാറ്റം അവിടെവച്ച് ഞാൻ കണ്ടു.. അവന്റെ ഇപ്പോഴത്തെ ലക്ഷ്യം ചെയ്തുപോയ തെറ്റുകൾക്ക് പ്രായശ്ചിത്തം ചെയ്യുക എന്നതാണ്... അത് നിനക്ക് വഴിയേ മനസ്സിലാകും... പിന്നെ ഒരാൾക്ക് നന്നാവാൻ അധികസമയം വേണ്ടെടോ... എന്നാലത് മറ്റുള്ളവർ അംഗീകരിക്കാനാണ് കാലതാമസം വരുന്നത്... അവനെ കണ്ട സ്ഥിതിക്ക് നമുക്കവനെയൊന്ന് കണ്ടിട്ടു പോകാം... "
അവർ തങ്ങളുടെ കാറിനടുത്തേക്ക് നടന്നു... കുറച്ചു കഴിഞ്ഞപ്പോൾ സതീശനും സുനിതയും വരുന്നത് കണ്ട് ശിവൻ സതീശനെ വിളിച്ചു... അവൻ അവരുടെയടുത്തേക്ക് വന്നു... 
 
"എന്താ നിങ്ങളിവിടെ.. "
സതീശൻ ചോദിച്ചു
 
"ഇവൾക്ക് ഇവിടെ വന്ന് തൊഴണമെന്നൊരാഗ്രഹം.. ഒരുപാടുകാലം ഈ അമ്പലത്തിൽ വന്ന്  ദർശനം നടത്തിയതല്ലായിരുന്നോ... "
 
"അതെല്ലാം മുടങ്ങിയല്ലേ... അതും ഞാൻ കാരണം... "
 
"ഏയ് അതൊന്നുമല്ല സതീശാ... എല്ലാം വിധിയാണ്... നടക്കാനുള്ളത് എങ്ങനേയും നടക്കും അതിന്  നീയൊരു നിയോഗമായി എന്നേയുള്ളൂ.. അതവിടെ നിൽക്കട്ടെ... എന്താണ് ഇപ്പോഴൊരു അമ്പലത്തിൽ വരവും ഒരു ശയനപ്രദക്ഷിണവും... "
ശിവൻ ചോദിച്ചു... 
 
ഈ കാലത്തിനിടക്ക് തൊട്ടടുത്തുള്ള ഈ അമ്പലത്തിൽപ്പോലും ഞാൻ കയറിയിട്ടില്ല... തെറ്റുകൾ മാത്രമാണ് ജീവിതത്തിൽ ഏറേയും... എന്നാൽ ആർക്കുവേണ്ടി ഇതെല്ലാം ചെയ്തു എന്നു ചോദിച്ചാൽ അതിനെനിക്ക് ഉത്തരമില്ല... ഒന്നുമാത്രമറിയാം... മദ്യവും പണവും അതാണ് എന്നെ ഞാനല്ലാതാക്കിയത്... അറിയാതെ ചെയ്തുപോയ തെറ്റാണെങ്കിൽ അത്  ദൈവം ക്ഷമിക്കും... എന്നാൽ അറിഞ്ഞുകൊണ്ടായിരുന്നല്ലോ ഞാൻ ചെയ്തതെല്ലാം... ഒരു ദൈവവും പൊറുക്കില്ലെന്നറിയാം... എന്നാലും മനസ്സിനൊരു സമാധാനത്തിനു വേണ്ടി ഈ അമ്പലത്തിലൊന്ന് വരാമെന്ന് കരുതി... ഇവിടുത്തെ ഉത്സവത്തിന് ഈ പരിസരത്ത് വന്നാലും ആ ശ്രീകോവിലുനുമുന്നിലൊന്ന് പോയി തൊഴുതിട്ടുപോലുമുണ്ടായിരുന്നില്ല... ഇന്ന് ആ നടക്കൽ ചെന്ന് പ്രാർത്ഥിച്ച് ഒരു ശയനപ്രദക്ഷിണവും നടത്തിയപ്പോൾ മനസ്സിൽ ഇത്രയുംനാൾ കൊണ്ടുനടന്നൊരു ഭാരം ഒഴിഞ്ഞു പോയതു പോലെ... ഞാൻ തെറ്റുകൾ ഏറേയും ചെയ്തത് ഇവളോടും അമ്മാവനോടുമാണ്... അതുകൊണ്ട് ഇവളുടെ ജന്മദിനമായ ഇന്നുതന്നെ ഇവിടെ വരാമെന്ന് കരുതി... "
അതുകേട്ട് ഞെട്ടിയത്... മയൂഖയായിരുന്നു... താൻ പോലും ഓർത്തുവക്കാതിരുന്ന തന്റെ ജന്മദിനം സതീശേട്ടൻ ഓർത്തുവച്ചിരിക്കുന്നു... അവൾ ശിവനെ നോക്കി... അവൻ അവളെനോക്കിയൊന്ന് ചിരിച്ചു... 
 
"നിങ്ങൾ ഇന്നിവിടെ വരുമെന്ന് കരുതിയില്ല... എന്നാലും ഇവളുടെ വീട്ടിലേക്ക് വരുമെന്ന് വിചാരിച്ചു... അവിടേക്ക് പോകുന്നില്ലേ... "
 
"പോകണം... അവിടെ മാത്രമല്ല നിന്റെ വീട്ടിലുമൊന്ന് കയറിയിട്ടേ തിരിച്ചു പോകുന്നുള്ളൂ... "
 
അതേതായാലും നന്നായി... അമ്മക്ക് ഇവളെ കാണാൻ വലിയ ആഗ്രഹമുണ്ട്... അത് സുനിതയോട് പറയുകയും ചെയ്തു... എന്നോട് പിന്നെ ആ സംഭവത്തിനുശേഷം മിണ്ടാറില്ലല്ലോ... എല്ലാ കാര്യവും സുനിതയോട് പറയും... സുനിതയാണ് എന്നോട് എല്ലാ കാര്യവും പറയുന്നത്... അമ്മക്ക് അവിടെ വന്ന് ഇവളെ കാണാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല... പക്ഷേ ഇവളുടേയും അമ്മായിയുടേയും പ്രതികരണം എന്താകുമെന്ന് പേടിച്ചാണ് വരാതിരിക്കുന്നത്... "
 
"അതു മനസ്സിലാക്കിയാണ് ഞാൻ അവിടേക്ക് വരാമെന്ന് പറഞ്ഞതു തന്നെ... പിന്നെ നീയും സുനിതയും മക്കളും അമ്മയേയും കൂട്ടി ഇന്ന് വീട്ടിലേക്ക് വാ...  നിങ്ങളേയും കൂട്ടി പോകാനാണ് ഞങ്ങൾ വന്നത്... "
 
ഇപ്പോഴില്ല ശിവാ... ഞങ്ങൾ എല്ലാവരും കൂടി അവിടേക്ക് വരും... എന്റെ അമ്മ എന്നെ ആദ്യമൊന്നു മനസ്സിലാക്കട്ടെ... പിന്നെ നാളെ ഞാൻ പോവുകയാണ്... എന്റെ ലക്ഷ്യം നിറവേറ്റാൻ രണ്ടു ദിവസം കഴിഞ്ഞാൽ ഞാൻ വരും... അവരുടെ നീക്കങ്ങൾ എനിക്കറിയണമല്ലോ... പിന്നെ നിന്നോട് പറയാതെ ചില കാര്യങ്ങൾ ഞാൻ എടുത്തു... പല പ്രമാണിമാർക്കും വേണ്ടി എന്നാൽ കഴിയുന്ന സഹായം ഞാൻ ചെയ്തുകൊടുത്തിരുന്നു... അത് നല്ലതായാലും ചീത്തയായാലും... എനിക്കൊരു ക്ഷീണം വന്നപ്പോൾ ഒരുത്തനുമെന്നെ തിരിഞ്ഞുനോക്കിയില്ല... നമ്മുടെ പഴയ MLA മാത്രമാണ് പിന്നേയുമെന്നെ  സഹായിച്ചത്... ഒരുകണക്കിന് ഡോക്ടർ എന്നെ ഉപദേശിച്ചപ്പോലെ അയാളും എന്റെ നല്ലതിനുവേണ്ടി എന്നെ ഒരുപാട് ഉപദേശിച്ചിട്ടുണ്ട്... കുറച്ചു ദിവസം മുന്നേ എന്റെ എല്ലാ കാര്യവും അയാളോട് പറഞ്ഞപ്പോൾ എനിക്കുവേണ്ടി അയാൾ ഒരു സഹായം ചെയ്തുതന്നു... അദ്ദേഹത്തിന്റെ മുകളിലുള്ള പിടിപാടുവച്ച് ആ മോഹനന്റെ നാട്ടിലെ ചാരനായ എസ്ഐ യെ മാറ്റി അദ്ദേഹത്തിനറിയാവുന്ന പുതിയൊരാളെ അവിടേക്ക് പോസ്റ്റ് ചെയ്തു സഹായിച്ചു... ഇപ്പോൾ അവിടെ കിഷോർസാറിനെ പോലെ നേരിനും നീതിക്കും വേണ്ടി  തന്റെ സർവ്വീസ് ഉപയോഗിക്കുന്ന ഒരു പോലീസുദ്വോഗസ്ഥനാണ് അയാൾ... എസ് ഐ ജീവൻ തോമസ്... അയാളെ ആശ്രയിച്ചു വരുന്നവരെ അത് നേർരീതിയിലുള്ളതാണെങ്കിൽ എന്തു വിലകൊടുത്തും അവരെ സഹായിക്കും... നാളെ ഞാൻ പോകുമ്പോൾ അദ്ദേഹത്തെ കണ്ടിട്ടേ  മോഹനന്റെ വീട്ടിലേക്ക് പോകൂ... "
 
"അതേതായാലും നന്നായി സതീശാ... ആ എസ്ഐ ജീവൻ തോമസിനെ പോലെയൊരാളുണ്ടെങ്കിൽ നമുക്ക് എല്ലാം കൊണ്ടും ഉപകാരമാണ്... "
 
"എന്നാൽ ഞങ്ങളങ്ങോട്ട് നടക്കട്ടെ... ശരീരം മുഴുവൻ നല്ല വേദന... കുറച്ചു ചൂടുവെള്ളം ഉണ്ടാക്കിയൊന്ന് കുളിക്കണം ... നിങ്ങൾ അമ്മാവന്റെ വീട്ടിൽ പോയി വാ... ഞാൻ വീട്ടിലുണ്ടാകും... "
സതീശൻ സുനിതയേയും കൂട്ടി അവരോട്  യാത്ര പറഞ്ഞ് നടന്നു... 
 
"ശിവേട്ടാ എന്താണ് നിങ്ങളുടെ ഉദ്ദേശം... എന്റെ അച്ഛന്റെ അനിയന്മാരോട് ഏറ്റുമുട്ടാനോ... ഞാൻ ജീവിച്ചിരിക്കുമ്പോൾ അതിനു സമ്മതിക്കില്ല... "
 
"ആരും പറഞ്ഞു അവരോട് ഏറ്റുമുട്ടുകയാണെന്ന്... അതിനുള്ള ത്രാണി  നിന്റെ കണവനുണ്ടോ... "
 
"പിന്നെ ഇപ്പോൾ പറഞ്ഞതോ... "
 
"എടോ അത് പോലീസുകാരുടെ ഒരു ബുദ്ധിയാണ്... സതീശൻ അവരുടെ ആളായി രണ്ടു ദിവസം അവിടെ നിൽക്കും... അവരുടെ ഓരോ നീക്കവും അറിഞ്ഞ് കിഷോറിനെ അറിയിക്കും അന്നേരം നമുക്കതിനുള്ള മറുമരുന്നാലോചിക്കാമല്ലോ... അല്ലാതെ തല്ലാനും കൊല്ലാനുമൊന്നുമല്ല... "
 
എന്തായാലും എനിക്കു പേടിയാണ്... ഇതെല്ലാം അവരറിഞ്ഞാൽ... അതിലും നല്ലത് നമുക്കത് വേണ്ടെന്നു വക്കുന്നതല്ലേ... "
 
"എന്നിട്ടോ... അത് അവരെക്കൊണ്ട് അനുഭവിപ്പിക്കാനോ... അതിന് ഈ ശിവൻ മാണിശ്ശേരി വിശ്വനാഥമേനോന്റെ മകനല്ലാതിരിക്കണം... നീയും കണ്ടതല്ലേ അന്ന് അയാൾ നമ്മുടെ വീട്ടിൽ വന്ന് പറഞ്ഞത്... അങ്ങനെ ഒരുത്തനും ആ സ്വത്ത് കണ്ട് സന്തോഷിക്കേണ്ട...അത് നിനക്ക് അവകാശപ്പെട്ടതാണെങ്കിൽ അത് നിനക്കു തന്നെ കിട്ടണം...."
ശിവൻ കാറിൽ കയറി.... എന്തോ ആലോചിച്ചുനിന്ന ശേഷം മയൂഖയും കാറിൽ കയറി.. 
 
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
 
ഓഫീസിലെത്തിയ മോഹനൻ ആകെ അശ്വസ്ഥനായിരുന്നു... അവിടെ ഇരിക്കാൻ തന്നെ അയാളുടെ മനസ്സനുവദിക്കുന്നില്ലായിരുന്നു... 
"അയാൾ ഇത്രവലിയ നീചനായിരുന്നോ... എന്നിട്ട് എന്തായിരുന്നു അഭിനയം... എന്റെ ഏട്ടനെ അയാളാണോ കൊന്നത്... എന്തിനുവേണ്ടി... ഏട്ടന്റെ സ്വത്തു കണ്ടിട്ടോ.. അതു വേണമെന്ന് ഏട്ടനോട് ഒരു വാക്കു പറഞ്ഞാൽ ഏട്ടൻ നിറഞ്ഞ മനസ്സോടെ കൊടുക്കില്ലായിരുന്നോ... എന്നിട്ടിപ്പോൾ തന്നേയും കൂട്ടുപിടിച്ച് ഏട്ടന്റെ മകളേയും.... ഇതുതന്നെയാവില്ലേ എന്റേയും ഗീതയുടേയും എന്റെ പൊന്നു മക്കളുടേയും അവസ്ഥ... ഇല്ല ഇനി അയാൾ ആരേയും ദ്രോഹിക്കരുത്... എന്തു വിലകൊടുത്തും അത് തടയണം... ഏതോ മുൻജന്മ സുകൃതമാണ് എന്റെ വണ്ടി കേടാകാനും പകരം അയാളുടെ വണ്ടി എടുക്കാനും.... കൂടെ വഴിയിൽ വച്ച് പോലീസ് വണ്ടിക്കു കൈ കാണിച്ചതും... ഇല്ലെങ്കിൽ അയാളുടെ പറയുന്നത് കേട്ട് എല്ലാം ചെയ്തുകൂട്ടിയ അവസാനം അയാൾ ... അനുവദിച്ചുകൂടാ... കൂടെ നിന്ന്  ചതി ക്കുകയായിരുന്നു അയാൾ... അതിന് തിരിച്ചൊരു പണി കൊടുക്കണം... അയാൾ സ്വപ്നത്തിൽപോലും വിചാരിക്കാത്തരീതിയിൽ അയാളെ ഒതുക്കണം... വിശ്വസ്ഥതയോടെ കൂടെ നിന്നുവേണം ചെയ്യാൻ... നാളെ സതീശൻ വരട്ടെ... അവനോട് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കണം... എത്ര പണം ചെലവായാലും സതീശനെ എന്റെ കൂടെ നിർത്തണം... എന്നിട്ട് അയാൾക്കെതിരെ അയാൾപോലും അറിയാതെ  കളിക്കണം..."
 
 മോഹനൻ ആ പേജുകളുടെ ഫോട്ടോ കോപ്പി എടുക്കാൻ തീരുമാനിച്ചു...തനിക്കു പരിചയമുള്ള ഒരു കടയിൽ കയറി ആ പേജുകളുടെ മൂന്നുനാലു വിധം ഫോട്ടോകൊപ്പികളെടുത്തു... അതിനുശേഷം ഒറിജിനൽ കാറിന്റെ ഡാഷ്ബോക്സിൽ പഴയതുപോലെ വച്ചു... 
 
കൂടുതൽ നേരം അവിടെയിരിക്കാൻ അയാൾക്ക് തോന്നിയില്ല... എങ്ങനെയെങ്കിലും വീട്ടിലെത്താൻ അയാളുടെ മനസ്സ് വെമ്പൽകൊണ്ടു... ചിരിച്ചു നിൽക്കുന്ന തന്റെ മക്കളുടേയും ഭാര്യയുടേയും മുഖമായിരുന്നു.. അയാളുടെ മനസ്സിൽ.... മോഹനൻ ഓഫീസിൽ നിന്ന് പുറത്തിറങ്ങി പെട്ടന്ന് വീട്ടിലെത്താനുള്ള  ധൃതിയായിരുന്നു അയാൾക്ക്... വീട്ടിലെത്തുമ്പോൾ ആരേയോ ഫോണിൽ വിളിച്ച് മുറ്റത്തു നിൽക്കുകയായിരുന്നു ഭരതൻ...  മോഹനൻ കാറ് പോർച്ചിൽ കയറ്റിയിട്ടു... കാറിനിന്നിറങ്ങാതെ മോഹനൻ പകയോടെ ഭരതനെ നോക്കിനിന്നു... പിന്നെ സാവധാനം കാറിൽനിന്നിറങ്ങി... 
 
 
തുടരും............
 
✍️ Rajesh Raju
 
➖➖➖➖➖➖➖➖➖➖➖

ശിവമയൂഖം : 40

ശിവമയൂഖം : 40

4.5
5682

     മോഹനൻ കാറ് പോർച്ചിൽ കയറ്റിയിട്ടു... കാറിനിന്നിറങ്ങാതെ മോഹനൻ പകയോടെ ഭരതനെ നോക്കിനിന്നു... പിന്നെ സാവധാനം കാറിൽനിന്നിറങ്ങി.... അയാൾ ഭരതന്റെയടുത്തേക്ക് നടന്നു....    "എന്താ മോഹനാ മുഖത്തൊരു   ദേഷ്യം പോലെ... നീയെന്തേ പെട്ടന്ന് തിരിച്ചു പോന്നത്" ഭരതൻ ചോദിച്ചു...    "ഞാനില്ലാതെയിരിക്കുന്നതാവും തനിക്ക് നല്ലതല്ലേ.. എല്ലാവരേയും ഒഴിവാക്കി പാലത്തൊടിയിലെ സ്വത്തെല്ലാം ഒറ്റക്ക് കൈക്കലാക്കാമെന്ന് വിചാരിച്ചിക്കുകയാവും... " മോഹനൻ മനസ്സിൽ പറഞ്ഞു...    "അത്... അതു പിന്നെ നമ്മുടെ എസ്ഐ രാജനെ ഇവിടെനിന്നും സ്ഥലം മാറ്റി... ഇപ്പോൾ പുതിയൊരു ആളാണ് ചാർ