Aksharathalukal

ശിവമയൂഖം : 42

 
 
 
 
"അപ്പോൾ നമ്മൾ ലക്ഷ്യത്തിലേക്ക് ഒരു പടികൂടി അടുത്തല്ലേ... "
ആദി ചോദിച്ചു... 
 
"പറയാനായിട്ടില്ല... അവർ എത്ര വലിയ ശക്തിയുള്ളവരാണെന്ന് നമുക്ക് പറയാൻ പറ്റില്ല... ഏതായാലും സതീശൻ അവന്റെ ലക്ഷ്യം നിറവേറ്റട്ടെ..." 
 
മാണിശ്ശേരിയിൽനിന്ന് എല്ലാവരും തിരിച്ചുപോയിരുന്നു... എന്നാൽ അപ്പോഴും മയൂഖമാത്രം മുഖം വീർപ്പിച്ചിരിക്കുകയായിരുന്നു... 
 
"ഇതുവരെ നിന്റെ മുഖം തെളിഞ്ഞില്ലേ... "
അവളുടെയടുത്തേക്ക് വന്ന ശിവൻ ചോദിച്ചു... 
 
ശിവേട്ടാ എന്തിനാണ് ഇന്നെന്റെ ജന്മദിനം ഇത്ര ആഘോഷമായി നടത്തിയത്... ഞാൻ വന്നതിനുശേഷം കീർത്തി യുടേയും അങ്കിളിന്റേയും എന്തിന് ശിവേട്ടന്റെ ജന്മദിനം പോലും കഴിഞ്ഞു... അതൊന്നും ഇവിടെ ആരും ആഘോഷിക്കുന്നത് കണ്ടില്ല... എന്റെ പിറന്നാൾ മാത്രം വലിയ രീതിയിൽ ആഘോഷിച്ചു... അതെന്തിനാണ്... "
 
എടോ മരക്കഴുതേ... നീ ഈ തറവാട്ടിലേക്ക് വന്നിട്ട് ആദ്യത്തെ നിന്റെ പിറന്നാളാണ്... അത് ഞങ്ങൾക്കൊന്ന് ആഘോഷിക്കേണ്ടേ... ഇത് എന്റേയോ അച്ഛന്റേയോ പ്ലാനല്ല... നിന്റെ പിറന്നാളാണെന്നറിഞ്ഞ് നിന്റെ ഏട്ടൻ ആദിയുടെ നിർബന്ധമായിരുന്നു... അവന് സ്വന്തം അനിയത്തിയുടെ പിറന്നാൾ ആഘോഷിക്കണമെന്ന് പറഞ്ഞാൽ എനിക്കത് നിഷേധിക്കാൻ പറ്റുമോ... "
 
എന്നാലും അത് വേണ്ടിയിരുന്നില്ല... അച്ഛൻ മരിച്ച് ഒരു വർഷം തികയുന്നതിനു മുന്നേ ആഘോഷിക്കുമ്പോൾ മറ്റുള്ളവർ എന്താണ് കരുതുക... "
 
"അപ്പോൾ അതാണ് പ്രശ്നം... അതോർത്ത് എന്റെ മോൾ ടെൻഷനടിക്കേണ്ട... ഇത് നിന്റെ നാടല്ല.... ഇവിടെയുള്ള നാട്ടുകാർക്കറിയാം എല്ലാം... അതുപോട്ടെ ... ഇന്നലത്തെ പോലെ ചായ ഇന്നും മുറിയിലെത്തുമോ... അതിനുവേണ്ടി ഞാൻ കാത്തിരിക്കണോ... "
 
"അയ്യടാ... മോന്റെ പൂതി കൊള്ളാലോ... വേണമെങ്കിൽ സാധാരണ കുടിക്കുന്നതുപോലെ വന്നു കുടിച്ചു പോയാൽ മതി.. "
 
"അതെന്താടോ... ഞാൻ നിന്നെ പിടിച്ച് തിന്നുകയൊന്നുമില്ല... "
 
"ചിലപ്പോൾ തിന്നാലോ... അതുകൊണ്ട് ഒരു മുൻകരുതലെടുക്കുന്നതല്ലേ നല്ലത്... "
 
"ഉം... എന്നാൽ അങ്ങനെയാകട്ടെ... പിന്നെ എന്റെ ഡയറി കിട്ടിയേടത്ത് കൊണ്ടിയുപോയി വച്ചേക്ക്... ഇനി അത് ആരുടേയും കയ്യിൽ എത്തിപ്പെടേണ്ട... "
 
"അത് ഞാൻ തരില്ല... മറ്റാരും കാണാതെ അതെന്റെ കയ്യിൽത്തന്നെ കാണും... "
 
"അത് നിനക്കെന്തിനാണ്... പുഴുങ്ങിത്തിന്നാനോ... "
 
"അതെന്തെങ്കിനുമാകട്ടെ... അത് കിട്ടുമെന്ന് പ്രതീക്ഷിച്ചിരിക്കേണ്ട... "
മയൂഖ അവിടെനിന്നുമെഴുന്നേറ്റുപോയി.... 
 
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
 
ഉച്ചക്ക് ഭക്ഷണം കഴിച്ച് പുറത്തേക്ക് പോയ സതീശൻ കുറച്ചു കഴിഞ്ഞപ്പോൾ തിരിച്ചുവന്നു... വരുമ്പോൾ അവന്റെ കയ്യിൽ ഒരു കവർ ഉണ്ടായിരുന്നു... അവൻ നേരെ ഇന്ദിരയുടെ മുറിയിലേക്കാണ് പോയത്... ആ മുറിയുടെ വാതിലിനടുത്തെത്തിയപ്പോൾ അവനൊന്നു നിന്നു... പിന്നെ അകത്തേക്കൊന്ന് നോക്കി... തുണികൾ മടക്കിവക്കുന്ന പണിയിലായിരുന്നു ഇന്ദിര...  അത് കുറച്ചുനേരം നോക്കി നിന്നു സതീശൻ... പിന്നെ അകത്തേക്ക് കയറി... 
 
"അ..അമ്മേ... "
വിളികേട്ട് ഇന്ദിര തിരിഞ്ഞു നോക്കി... സതീശനെ കണ്ട് അവർ അവന്റെ മുഖത്തേക്ക് നോക്കി നിന്നു.... 
 
"അമ്മേ.... എന്താണമ്മേ എന്നോട് മിണ്ടാത്തത്... ഞാൻ അമ്മയുടെ മകനല്ലേ... ഞാൻ ഒരുപാട് തെറ്റുകൾ ചെയ്തു... അതിനുള്ള പ്രതിഫലം എനിക്ക് കിട്ടി... ഇനിയുമെന്നെ വേദനിപ്പിക്കല്ലേ അമ്മേ... ഞാൻ അമ്മയുടെ കാലു പിടിക്കാം... സതീശൻ ഇന്ദിരയുടെ കാൽക്കലിരുന്ന് അവരുടെ കാലിൽപിടിച്ചു... "
 
"മോനേ.... എന്താണ് മോനെ കാണിക്കുന്നത്... അമ്മയുടെ മനസ്സ് കരിങ്കല്ലൊന്നുമല്ല... എന്റെ മോനെ അമ്മക്കറിയാം... എത്ര നാളായെന്നറിയോ സ്നേഹത്തോടെ അമ്മേ എന്ന വിളിക്കു വേണ്ടി കാത്തിരിക്കുന്നതെന്ന്... ആ ഒരൊറ്റ വിളിമതി മോൻ ചെയ്ത തെറ്റുകൾ അമ്മക്ക് പൊറുക്കാൻ... എന്റെ മോനോടല്ലാതെ മറ്റാരോടാണ് ഞാൻ ക്ഷമിക്കുക... "
ഇന്ദിര സതീശനെ തന്റെ മാറോട് ചേർത്തു പിടിച്ചു... 
 
അമ്മേ.. അമ്മ ഇത് വാങ്ങിക്കണം... ഈ കാലത്തിനിടക്ക് ഞാൻ അമ്മക്കൊന്നും വാങ്ങിച്ചുതന്നിട്ടില്ല... എനിക്കറിയാത്തതുകൊണ്ടല്ല കഴിയാഞ്ഞിട്ടുമല്ല... ഞാനത് ചെയ്തില്ല... ഇത് അമ്മക്ക് അമ്മയുടെ മകൻ തരുന്ന ആദ്യത്തെ സമ്മാനമാണ്... വേണ്ടെന്ന് പറയരുത്... "
സതീശൻ തന്റെ കയ്യിലിരുന്ന കവർ അവരുടെ നേരെ നീട്ടി... അവരത് വാങ്ങിച്ചു... 
 
എന്റെ മോൻ എന്ത് വാങ്ങിച്ചു തന്നാലും അമ്മയത് സന്തോഷത്തോടെ സ്വീകരിക്കും... നിന്റെ കൈ കൊണ്ട് ഒരു കീറത്തുണിയെങ്കിലും കിട്ടാൻ അമ്മ ആഗ്രഹിച്ചിട്ടുണ്ട്... ഇത് അമ്മയുടെ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ നിധിയാണ്...  അതുപോലെ എന്റെ മോൻ ഇനി ആ പഴയ സതീശനാവരുത്.. ഒരിക്കലും... "
 
"ഇല്ലമ്മേ... ഇനി എനിക്ക് ആ പഴയ സതീശനാവാൻ പറ്റില്ല... ഞാൻ കാരണം ഒരുപാടുപേർക്ക് ദുഃഖമേ ഉണ്ടായിരുന്നിട്ടുള്ളു... ഞാൻ കാരണമാണ് അമ്മാവൻ മരിക്കാൻതന്നെ കാരണം...  അതിനെല്ലാം പ്രായശ്ചിത്തം ചെയ്യണം... നാളെ ഞാൻ പോവുകയാണ്... ആർക്കുവേണ്ടിയാണോ അന്ന് ഞാൻ അതെല്ലാം ചെയ്തത്... അവരാണ് ഇന്നെന്റെ ലക്ഷ്യം... മയൂഖക്ക് അവകാശപ്പെട്ട  സ്വത്ത് അവൾക്ക്  വാങ്ങിച്ചുകൊടുത്തിട്ടേ എനിക്കിനി വിശ്രമമുള്ളൂ... "
 
മോനെ നീ അവൾക്കു വേണ്ടി എന്ത് ചെയ്താലും അത് അധികമായില്ല... അവൾക്ക് അവകാശപ്പെട്ട അവളുടെ അച്ഛന്റെ സ്വത്ത് അവൾക്കു തന്നെ കിട്ടണം... അതിന് എന്റെ മോൻ എന്ത് ചെയ്താലും അമ്മക്ക് പ്രശ്നമില്ല... പക്ഷേ സൂക്ഷിക്കണം... അവർ അത് കൈവിടാതിരിക്കാൻ എന്തും ചെയ്യും... ആണായിട്ടും പെണ്ണായിട്ടും എന്ക്ക് നീ മാത്രമേയുള്ളൂ... നിനക്കൊരു ദോഷവും വരുന്നത് ചെയ്യേണ്ടാ... "
 
 
അമ്മ പേടിക്കേണ്ട... ഞാനൊറ്റക്കല്ല... എന്റെ കൂടെ ശിവനും ആദിയും അവരുടെ കൂട്ടുകാരൻ എസ്ഐ കിഷോറും.... ആ നാട്ടിലെ എസ്ഐ ജീവൻതോമസും പിന്നെ സജീവനുമുണ്ട്.... അതോർത്ത് അമ്മ പേടിക്കേണ്ട... രണ്ടു ദിവസം കഴിഞ്ഞാൽ ഞാൻ വരും... എല്ലാം ശരിയായിവരാൻ അമ്മയെന്നെ അനുഗ്രഹിക്കണം... "
 
"എന്നും അമ്മയുടെ പ്രാർത്ഥന എന്റെ മോന്റെ കൂടെയുണ്ടാവും... എന്നാലും എന്റെ മോൻ സൂക്ഷിക്കണം..."
 
"സൂക്ഷിക്കാം അമ്മേ... സൂക്ഷിച്ചല്ലേ പറ്റൂ.. എല്ലാം ഭംഗിയായി നടന്നതിനുശേഷം അമ്മ പറഞ്ഞതുപോലെ അമ്മയുടെ ഈ മടിയിൽ തല വച്ചുകിടക്കണം.... എനിക്ക് കൊതിതീരുവോളം ഇനിയെനിക്ക്  ഈ നെഞ്ചിലെ സ്നേഹം വേണം... "
 
അടുത്ത ദിവസം രാവിലെ പോകുന്നതിനുവേണ്ടി രണ്ടു ദിവസത്തേക്കുള്ള ഡ്രസ്സുകൾ ബാഗിലെടുത്തുവച്ചു സതീശൻ... 
 
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
 
ഫോണിൽ ഓരോന്ന് നോക്കിയിരിക്കുകയായിരുന്നു ആദി... അപ്പോഴാണ് അവന്റെ ആ ഫോൺ റിങ് ചെയ്തത്... കീർത്തിയാണ് വിളിക്കുന്നതറുഞ്ഞപ്പോൾ അവന്റെ ചുണ്ടിലൊരു ചിരി വന്നു... 
 
"എന്താടി ഇപ്പോഴൊരു വിളി... കുറച്ചുമുമ്പല്ലേ നിന്റെ വീട്ടിൽ നിന്നും ഞാൻ പോന്നത്... "
 
"അതിന് നിങ്ങളെ ഒറ്റക്കൊന്ന് കയ്യിൽ കിട്ടിയിട്ടുവേണ്ടേ... "
 
"എന്തിനാണാവോ... "
 
"ഒന്നുമില്ല... ഇവിടെ നടന്നതൊക്കെ കണ്ടുകാണുമല്ലോ... ഏട്ടൻ മയൂഖയെ അവളുടെ നാട്ടിലെ അമ്പലത്തിലും അവളുടെ വീട്ടിലും കൊണ്ടുപോയത്... എന്റേയും പിറന്നാൾ കുറച്ചു മുന്നേ കഴിഞ്ഞിരുന്നു... എനിക്കുമുണ്ട് ഒരു കോന്തൻ... എന്നെ എവിടേക്കെങ്കിലും കൊണ്ടുപോയോ... പോട്ടെ... എന്റെഅടുത്തേക്കൊന്ന് വന്നോ... അതുംപോട്ടെ.. ജസ്റ്റ് ഒരു ആശംസകളെങ്കിലും അയച്ചോ... "
 
"ഓ... അതാണല്ലോ പ്രശ്നം... എടീ ഇതിന് ഇവിടെ പറയുന്ന പേരാണ് അസൂയ എന്ന്... അത് നിനക്ക് കുറച്ച് കൂടുതലാണ്... ഇന്നത്തെ ചടങ്ങ് കഴിഞ്ഞപ്പോൾ അത് കുറച്ചു കൂടി.. അത്രമാത്രം... "
 
"എനിക്ക് അസൂയതന്നെയാണ്... ഓരോ കണവന്മാര് അവന്റെ പെണ്ണുമായിട്ട് പാർക്കിലും ബീച്ചിലും അമ്പലത്തിലുമൊക്കെ പോകുന്നതു കാണുമ്പോൾ എനിക്ക് അസൂയ തന്നെയാണ്... ഇവിടെ എനിക്കൊരുത്തനുണ്ട് ജോലിയും ഉറക്കവും മാത്രമാണ് പണി... നേരവണ്ണം ഒന്ന് വിളിക്കുക പോലുമില്ല... എപ്പോഴെങ്കിലുമാണ് ഇവിടെയൊന്ന് വരുന്നത് അന്നേരം കണ്ടഭാവമൊന്നുമില്ല... എന്തിനാണ് ഇതുപോലൊരുത്തൻ... എന്റെ ജീവിതം തുലഞ്ഞു എന്നേ പറയാനുള്ളൂ... "
 
"നിനക്കിപ്പോൾ എന്താണ് വേണ്ടത്... അത് പറയ്... "
 
"എന്താണ് വേണ്ടതെന്ന് സ്വയം ആലോചിച്ച് നോക്ക്... "
 
"ഓാാാ... ഇത് വല്ലാത്തൊരു ജീവിയാണല്ലോ... എന്താണ് വേണ്ടതെന്ന് പറഞ്ഞുതുലക്കുന്നുണ്ടോ ..ശല്യം... "
 
"അതെ ഞാൻ ശല്യമാണ്... എനിക്കറിയാം... അതാണല്ലോ  എന്നെ അവഗണിക്കുന്നത്... എന്നേക്കാൾ നല്ല വേറെ ഏതെങ്കിലുമൊരുത്തിയെ കണ്ടുവച്ചിട്ടുണ്ടാകും.. അതായിരിക്കും ഞാനിപ്പോൾ ശല്യമായത്... "
 
"നിർത്തെടി ചൂലെ... കുറേ നേരമായി ചിലക്കുന്നു... ഇതിനുള്ള മറുപടി നാവു കൊണ്ടല്ല പറയേണ്ടത്... കൂടുതൽ ഫ്രീഡം  തന്നപ്പോൾ എന്റെ തലയിൽ കയറുന്നോ.... എല്ലാം ചിരിച്ചുകളിച്ചുകൊണ്ട് കാണുന്ന ആദിയെ മാത്രമേ നീ കണ്ടിട്ടുള്ളൂ... എന്റെ മറ്റൊരു മുഖം കാണാൻ നീ നിൽക്കരുത് പറഞ്ഞേക്കാം... വച്ചിട്ടുപോടി ഫോൺ... "
ആദി ദേഷ്യത്തോടെ ഫോൺ കട്ട് ചെയ്ത് ബെഡിലേക്കിട്ടു.... 
 
എന്നാൽ കീർത്തി ആദിയുടെ ദേഷ്യം കണ്ട് പേടിച്ചിരിക്കുകയായിരുന്നു... 
"ഇന്നുവരെ ഇതുപോലെ ആദി ദേഷ്യപ്പെടുന്നത് കണ്ടിട്ടില്ല... ഞാൻ ഒരിക്കലും പറയാൻ പാടില്ലാത്തതാണ് പറഞ്ഞത്... എന്നെ അത്രമാത്രം സ്നേഹിച്ചിട്ടേയുള്ളൂ ആദി.. ആ ആദിയോട് അപ്പോൾ വന്ന ദേഷ്യത്തിൽ അങ്ങനെ പറഞ്ഞു പോയി... അച്ഛനോ ഏട്ടനോ ഇതറിഞ്ഞാൽ..."
അവൾ വീണ്ടും ആദിയെ വിളിച്ചു... എന്നാൽ എത്ര വിളിച്ചിട്ടും ആദി ഫോണെടുത്തില്ല... അവൾക്കാകെ പേടിയായി... 
 
കീർത്തിയുടെ ഓരോ കോളും കണ്ടെങ്കിലും ആദി അത് മെന്റ് ചെയ്തില്ല... അവൻ അവൾ പറഞ്ഞ കാര്യങ്ങൾ ആലോചിക്കുകയായിരുന്നു... 
"ഓർമ്മവച്ച കാലംമുതൽ കേട്ടതാണ്..... കീർത്തി എനിക്കുള്ളതാനെന്ന്... അന്നുമുതലേ എന്തിനും ഞങ്ങൾക്ക് എല്ലാവിധ ഫ്രീഡവും രണ്ടു വീട്ടുകാരും തന്നിരുന്നു... വലുതായപ്പോഴും അതിനൊരുമാറ്റവും ഉണ്ടായിട്ടില്ല... എന്നാൽ താൻ അവളെ ഒരുപാട് സ്നേഹിക്കുന്നുണ്ടെങ്കിലും അവൾക്കുവേണ്ടി കുറച്ചു സമയംപോലും കണ്ടെത്തിയിരുന്നില്ല... എന്നെ അറിയുന്നതുകൊണ്ടാവാംഅവൾ ഇതുവരെ എന്നോടൊന്നും ആവിശ്യപ്പെട്ടിട്ടില്ല... കണ്ടറിഞ്ഞ് ഞാനൊന്നും ചെയ്തിട്ടുമില്ല... എന്നെ കളിയാക്കാൻ അവൾ പലതും പറഞ്ഞിട്ടുണ്ട്... അതെല്ലാം തമാശയായിട്ടേ ഞാൻ കണ്ടിട്ടുള്ളൂ... പക്ഷേ ഇപ്പോൾ അവൾ പറഞ്ഞപ്പോൾ... അവളല്ലാതെ മറ്റൊരു പെണ്ണിനെ കണ്ടുവച്ചിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല... എന്തൊക്കെയോ വിളിച്ചുപറഞ്ഞു... പാടില്ലായിരുന്നു... അവൾ പറഞ്ഞതിലും കാര്യമുണ്ടല്ലോ... അവളുടെ ആഗ്രഹവും ഇഷ്ടവും താൻ മനസ്സിലാക്കിയിരുന്നോ..." 
ആദി എന്തോ തീരുമാനിച്ചപോലെ അവിടെനിന്നുമെഴുന്നേറ്റ് പുറത്തേക്ക് നടന്നു... 
 
 
തുടരും............
 
✍️ Rajesh Raju
 
➖➖➖➖➖➖➖➖➖➖➖

ശിവമയൂഖം : 43

ശിവമയൂഖം : 43

4.3
5586

      "ഓർമ്മവച്ച കാലംമുതൽ കേട്ടതാണ്..... കീർത്തി എനിക്കുള്ളതാനെന്ന്... അന്നുമുതലേ എന്തിനും ഞങ്ങൾക്ക് എല്ലാവിധ ഫ്രീഡവും രണ്ടു വീട്ടുകാരും തന്നിരുന്നു... വലുതായപ്പോഴും അതിനൊരുമാറ്റവും ഉണ്ടായിട്ടില്ല... എന്നാൽ താൻ അവളെ ഒരുപാട് സ്നേഹിക്കുന്നുണ്ടെങ്കിലും അവൾക്കുവേണ്ടി കുറച്ചു സമയംപോലും കണ്ടെത്തിയിരുന്നില്ല... എന്നെ അറിയുന്നതുകൊണ്ടാവാംഅവൾ ഇതുവരെ എന്നോടൊന്നും ആവിശ്യപ്പെട്ടിട്ടില്ല... കണ്ടറിഞ്ഞ് ഞാനൊന്നും ചെയ്തിട്ടുമില്ല... എന്നെ കളിയാക്കാൻ അവൾ പലതും പറഞ്ഞിട്ടുണ്ട്... അതെല്ലാം തമാശയായിട്ടേ ഞാൻ കണ്ടിട്ടുള്ളൂ... പക്ഷേ ഇപ്പോൾ അവൾ പറഞ്ഞപ്പോൾ... അവളല്ലാത